Skip to content

നിനക്കായ് മാത്രം – ഭാഗം 11

നിനക്കായി മാത്രം

ഒരു നിമിഷം എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാകാതെ അവൾ നിന്നു
പിന്നീട് അവനെ തള്ളി മാറ്റി ദഹിപ്പിച്ചു ഒന്ന് നോക്കി അവൾ പോയി

ഒരു നിമിഷം അവൻ ഒന്ന് ഭയന്ന്
അവൾക് താൻ ചെയ്തത് ഇഷ്ട്ടം ആയിട്ടില്ല എന്ന് മനസിലായി
അപ്പോഴത്തേ സന്തോഷത്തിൽ പറ്റിയതാണ്
ഈശ്വര പ്രശ്നം ആകുമോ
അവൻ ഓർത്തു

പിന്നീട് ലഞ്ച് ബ്രേക്ക്‌ ടൈമിൽ ഒക്കെ അവനെ കണ്ടിട്ടും
അവൾ മൈൻഡ് ചെയ്തില്ല

അവൻ അമൃതയെ തന്നെ നോക്കുന്നത് കണ്ട് ആനന്ദ് ചോദിച്ചു

“എന്താടാ കണ്ടപ്പോൾ തൊട്ട് അങ്ങോട്ട്‌ ഒരു നോട്ടം

“എയ് വെറുതെ

“വെറുതെ ഒന്നും അല്ല ഞാൻ കുറച്ചു ദിവസം കൊണ്ട് ശ്രെദ്ധിക്കുന്നു

“പോടാ

അതും പറഞ്ഞ് ഞാൻ പോകാനൊരുങ്ങവേ നിരഞ്ജൻ എൻറെ അരികിലേക്ക് വന്നു

“നീ ഒന്ന് നിന്നേ വിശു

“എന്താടാ

“അവൻ പറഞ്ഞ കാര്യത്തിൽ എന്തെങ്കിലും സത്യം ഉണ്ടോ

“എന്താടാ

“ആ പെണ്ണിനെ നിനക്ക് ഇഷ്ട്ടം ആണോ

“ഡാ അത് നിന്നോട് മാത്രം പറയാം
എനിക്ക് ഇഷ്ട്ടം ആണെടാ
ഞാൻ അത് അവളോട് പറയുവേം ചെയ്തു

“എന്നിട്ട്

“അവൾക്കും ഇഷ്ട്ടം ആണ്

“അവള് അങ്ങനെ പറഞ്ഞോ

“ഉം പറഞ്ഞു
ബട്ട്‌ ഒരു അബദ്ധം പറ്റി

“എന്താ

“അവൾ ഇഷ്ട്ടം ആണ് എന്ന് പറഞ്ഞ സന്തോഷത്തിൽ ഞാൻ ഒരു അബദ്ധം ചെയ്യ്തു

“എന്ത്

“ഞാൻ അവളെ കിസ്സ് ചെയ്തഡാ

“ഇത്ര പെട്ടന്നോ

“അത് വേണം എന്ന് വെച്ച് ചെയ്തതല്ല
പറ്റിപോയതാ

“എന്താടാ ഒരു ഗുഡാലോചന
അതും ചോദിച്ചു ദേവൻ അവിടേക്ക് വന്നു

നിരഞ്ജനോട്‌ പിന്നെ സംസാരിക്കാം എന്ന് പറഞ്ഞു ഞാൻ കണ്ണടച്ചു കാണിച്ചു ഞാൻ ദേവനോടൊപ്പം നടന്നു

കോളേജ് വിട്ടപ്പോൾ ഞാൻ വിളിച്ചെങ്കിലും അവൾ നിന്നില്ല

“ഈശ്വര സെറ്റ് ആയ അന്ന് തന്നെ ബ്രേക്ക്‌ അപ്പ് ആകുമോ എന്ന് മനസ്സിൽ പറഞ്ഞു ഞാൻ പുറകെ ചെന്ന് അവളുടെ കുറുക്കെ നിന്നു

“ഒന്ന് നിൽക്കടി

“എന്താ

“പിണക്കം ആയോ

“ഉം

“എന്തിനാ അങ്ങനെ ചെയ്തോണ്ടാണോ

“ഉം
എന്തിനാ അങ്ങനെ ചെയ്തേ

“ഇഷ്ട്ടം ഉള്ളോണ്ട്
ഇഷ്ട്ടം പ്രേകടിപ്പിക്കാൻ ഉള്ള ഏറ്റവും നല്ല മാർഗ്ഗം ആണ് ചുംബനം

“ഇനി അങ്ങനെ ചെയ്യുമോ

“ചെയ്യില്ല എന്ന് തീർത്ത് പറയാൻ പറ്റില്ല

അതുകേട്ടതും അവൾ പരിഭവിച്ചു നടന്നു

“അയ്യോ പോകല്ലേ
ഞാൻ ഒന്ന് പറയട്ടെ
ഇനി അങ്ങനെ ചെയ്യില്ല
തന്നോട് ചോദിച്ചു അനുവാദം വാങ്ങാതെ
പോരെ

അവൾ മുഖത്ത് നോക്കി മുഖം വീർപ്പിച്ചു നിന്നു

ഞാൻ ചെവിയിൽ പിടിച്ചു ഏത്തം ഇടാൻ തുടങ്ങി
പെട്ടന്ന് അവൾ പൊട്ടിച്ചിരിച്ചു

“ഹാവൂ ഒന്ന് ചിരിച്ചു കണ്ടല്ലോ
പിണക്കം മാറിയോ

“ഉം

“എങ്കിൽ ഞാൻ കൊണ്ടാകട്ടെ

“അയ്യോ വേണ്ട അമ്മാവൻ വെല്ലോം അറിഞ്ഞാൽ പ്രശ്നം ആകും

“അപ്പോൾ ഇനി എപ്പഴാ കാണുന്നെ

“നാളെ

“ഫോൺ ഉണ്ടോ

“ഇല്ല

“ഞാൻ ഒന്ന് വാങ്ങി തരട്ടെ

“വേണ്ട
ആരേലും കണ്ടാൽ പ്രശ്നം ആകും

“എനിക്ക് നിന്നോട് സംസാരിക്കണം.

“നാളെ കാണാലോ
ഞാൻ പോകട്ടെ താമസിച്ചാൽ വഴക്ക് പറയും

“എങ്കിൽ പൊക്കോ
നാളെ കാണാം

അവൾ നടന്നുപോകുന്നത് നോക്കി ഞാൻ നിന്നു

പിന്നീട് അങ്ങോട്ട്‌ പ്രണയത്തിന്റെ നാളുകൾ ആരുന്നു
ഞങ്ങൾ പരസ്പരം വേർപിരിയാൻ ആകാത്ത വിധം സ്നേഹിച്ചു
ഞാൻ ആരുന്നു അവളുടെ സന്തോഷങ്ങളുടെ താക്കോൽ
ഞാൻ വാങ്ങി കൊടുക്കുന്നവ ആരുന്നു അവളുടെ ജീവിതത്തിലെ ഏറ്റവും വിലമതിപ്പ് ഉള്ളവാ

അങ്ങനെ എന്റെ പിജി കഴിഞ്ഞു
ഞാൻ അത്യവശ്യം പിഎസ്സി ടെക്സ്റ്റ്‌ ഒക്കെ എഴുതി നിന്നു
ഒരു വർഷം കഴിഞ്ഞപ്പോൾ എനിക്ക് ഒറ്റപാലത്ത് ഒരു കോളേജിൽ ലക്ച്ചർ ആയി ജോലി കിട്ടി
എനിക്ക് ജോലി കിട്ടിയതിൽ ഏറ്റവും സന്തോഷിച്ചത് അവൾ ആണ്
അവളും ഡിഗ്രി കംപ്ലീറ്റ് ചെയ്തു
പിന്നെ അവളെ കാണാൻ വളരെ ബുദ്ധിമുട്ട് ആരുന്നു
എങ്കിലും എന്നെ കാണാൻ വേണ്ടി അവൾ എന്നും ക്ഷേത്രദർശനം പതിവാക്കി

അങ്ങനെ ഇരിക്കെ അവൾ എന്നോട് ആ വാർത്ത പറഞ്ഞത്
അവളുടെ വിവാഹം ഉറപ്പിക്കുക ആണ്
അവളുടെ അമ്മാവന്റെ പാർട്ണർ ആണ് വരൻ
നല്ല പ്രായം ഉള്ള ആളാണ്
ഭാര്യ മരിച്ചു പോയതാ
ഒരു മകൻ അമേരിക്കയിൽ ഡോക്ടർ ആണ്

അവളുടെ അമ്മാവന്റെ മകന് അവളെ ഒരു അനുജത്തിയെ പോലെ ഇഷ്ട്ടം ആണ്
എങ്ങനെ എങ്കിലും ഈ വിവാഹം മുടക്കണം അവളെ നഷ്ടപ്പെടുത്തരുത് അവളെ രക്ഷിക്കണം എന്ന് ഒക്കെ അവൻ എന്നെ വിളിച്ചു പറഞ്ഞു
അവൾ അവനോട് എന്നെപ്പറ്റി പറഞ്ഞിട്ടുണ്ട് എന്നും
അവളാണ് നമ്പർ തന്നെതെന്നും അവൻ പറഞ്ഞു
ഞാൻ എന്ത് ചെയ്യണം എന്ന് ആലോചിച്ചു തിരിച്ചു വിളിക്കാം എന്ന് പറഞ്ഞു

ഫോൺ കട്ട്‌ ചെയ്ത് ഞാൻ ആലോചിച്ചു എന്ത് ചെയ്യും
ഒടുവിൽ അച്ഛനോട് സംസാരിക്കാൻ ഞാൻ തീരുമാനിച്ചു

അന്ന് ഞാൻ പതിവിലും നേരത്തെ വീട്ടിലെത്തി
അച്ഛൻ ഉമ്മറത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു

” അച്ഛാ എനിക്ക് ഒരു കാര്യം പറയാനുണ്ട് അമ്മേ കൂടി വിളിക്ക്

“എന്താടാ

“എന്താ വിച്ചു
അമ്മയും എത്തി

” എനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ടമാണ്
അവളെ ഉടനെ വിവാഹം കഴിക്കേണ്ട ഒരു സാഹചര്യമാണ്
ഞാൻ അവളെ ഇവിടെക്ക് വിളിച്ചു കൊണ്ടു വന്നാൽ നിങ്ങൾ സ്വീകരിക്കുമോ

” എന്താടാ എന്നാ പ്രശ്നം അച്ഛൻ സൗമ്യമായി എന്നോട് ചോദിച്ചു

ഞാൻ എല്ലാം അവരോട് തുറന്നു പറഞ്ഞു പെൺകുട്ടി അമൃത ആണ് എന്നറിഞ്ഞപ്പോൾ അമ്മയ്ക്ക് വലിയ സന്തോഷമായി

” നീ ധൈര്യമായി വിളിച്ചുകൊണ്ട് വാടാ
അച്ഛൻ ധൈര്യം പകർന്നു

എൻറെ മനസ്സിന് വലിയ ആശ്വാസം തോന്നി ഈ ഒരു സാഹചര്യത്തിൽ അവർ എൻറെ കൂടെ നിന്നല്ലോ
പിറ്റേന്ന് തന്നെ ഞാൻ അവളുടെ കസിനെ വിളിച്ച് അവളെ രജിസ്റ്റർ മാരേജ് കഴിക്കാമെന്നു പറഞ്ഞു
എങ്കിൽ ഈ മാസം 27 ന് തന്നെ അത് ചെയ്യണം എന്ന് അവൻ പറഞ്ഞു
രജിസ്റ്റർ മാരേജിന്റെ അന്ന് അവൻ നാട്ടിൽ എത്തും എന്നും
രജിസ്റ്റർ മാരേജ് വേണ്ട കാര്യങ്ങൾ എല്ലാം അവൻ ചെയ്ത കൊള്ളാമെന്നു പറഞ്ഞു
രജിസ്റ്റർ മാരേജ് ന് വേണ്ട ഏർപ്പാടുകൾ ഒക്കെ ഞാൻ ചെയ്തുകൊള്ളാം എന്നു നാട്ടിൽ വരുമ്പോൾ ഞങ്ങളെ വന്നു കണ്ടാൽ മതി എന്നും ഞാൻ അവനോട് പറഞ്ഞു

രജിസ്റ്റർ മാരേജ് വേണ്ട ഏർപ്പാടുകളെല്ലാം ദേവൻ ചെയ്തിരുന്നു
അനാമിക യും നിരഞ്ജനം അമ്പലത്തിൽ പോയി അമൃതയെ പിക്ക് ചെയ്ത് രജിസ്റ്റർ ഓഫീസിൽ കൊണ്ടു വരാം എന്ന് ഏറ്റു
അച്ഛനും അമ്മയും നേരത്തെ തന്നെ എത്തിയിരുന്നു
രജിസ്റ്റർ ഓഫീസിൽ കാര്യങ്ങൾ ഒക്കെ കഴിഞ്ഞ് വരുന്ന ആഴ്ച അമ്പലത്തിൽ വച്ച് ഒരു താലികെട്ട് നടത്തണമെന്ന് അമ്മ പറഞ്ഞിരുന്നു
ഞാനത് സമ്മതിച്ചു

10 30 നായിരുന്നു രജിസ്റ്റാർ വരും എന്ന് പറഞ്ഞത്
11 30 ആയിട്ടും അമൃതയെയും കൂട്ടാൻ പോയ ആളുകളെയും കണ്ടില്ല എൻറെ മനസ്സിൽ വല്ലാത്ത ഒരു ഭയം നിഴലിച്ചു

(തുടരും )

Click Here to read full parts of the novel

3.7/5 - (13 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!