അമ്മയുടെ നിലവിളി കേട്ട് ഭാഗത്തേക്ക് അവൻ ചെന്നു
ഒരു നിമിഷം അവനു തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല
ചോരയിൽ കുളിച്ച് തൻറെ പ്രിയപ്പെട്ടവൾ
അവളുടെ വയറിൽ തുളച്ചുകയറിയ ഒരു കത്തി
ഈ സമയം മുറ്റത്ത് ഒരു പോലീസ് ജീപ്പ് വന്നു നിർത്തിയിരുന്നു
കുറേ വിളിച്ചിട്ടും ആരും വരാഞ്ഞ് എസ്ഐ അകത്തേക്ക് ചെന്നു
എസ് ഐ ചെന്നപ്പോൾ കത്തി വലിച്ചു ഊരുന്ന വിശാലിനെ ആണ് കണ്ടത്
പിന്നീട് എല്ലാം പെട്ടെന്നായിരുന്നു
സാഹചര്യ തെളിവുകൾ എല്ലാം വിശാലിനു എതിരായിരുന്നു
” ഒരു ഇൻഫർമേഷൻ കിട്ടിട്ട് ആണ് ഞങ്ങൾ ഇങ്ങോട്ട് വന്നത്
അത് റോങ്ങ് എന്നാണ് വിചാരിച്ചത് പക്ഷേ അത് ഇത്രത്തോളം സത്യം ആണെന്ന് അറിഞ്ഞില്ല
ദെൻ യു ആർ അണ്ടർ അറസ്റ്റ്
എ സ് ഐ പറഞ്ഞു
അവർ വിശാലിനെ കൊണ്ടുപോയി
പ്രിയപ്പെട്ടവളുടെ ശരീരം പട്ടടയിലേക്ക് എടുക്കുമ്പോൾ ഒരു നോക്ക് കാണാൻ പോലും അവനു സാധിച്ചില്ല
ഇതിനിടയിൽ വാസുദേവ് മേനോൻ ജാമ്യത്തിന് ശ്രമിച്ചെങ്കിലും അത് നടന്നില്ല
കാര്യമായ തെളിവുകളില്ലാത്തതിനാൽ അന്വേഷണത്തിനായി കോടതി ഉത്തരവിട്ടു വിശാൽ തിരികെ വീട്ടിലെത്തി
പക്ഷേ കയ്യെത്തുംദൂരത്ത് തനിക്ക് നഷ്ടപ്പെട്ട ജീവിതം അവൻറെ മനസ്സിൽ വല്ലാത്ത തളർച്ച നൽകിയിരുന്നു
എങ്കിലും ആരായിരിക്കും അത് ചെയ്തത്
അതെ അയാൾ തന്നെ രാജശേഖരൻ അതിന് അയാൾ ബുദ്ധിപൂർവ്വം തന്നെ ഇവിടെ നിന്ന് മാറ്റുകയായിരുന്നു
എങ്കിലും അമൃത ഈ ലോകത്തുള്ള എന്നറിഞ്ഞപ്പോൾ അവനെ സഹിക്കാൻ പറ്റുന്നതിലും അധികം ആയിരുന്നു അത്
അവൻ രാജശേഖരന്റെ വീട്ടിൽ പോയി പ്രശ്നമുണ്ടാക്കി
നിരഞ്ജനം ദേവനും അവനെ കൂട്ടിക്കൊണ്ടുവന്നു
പിന്നീട് രണ്ടു വർഷക്കാലം സ്വന്തം മനസ്സ് കൈ വിട്ടു പോയപ്പോൾ അവൻ ഒരു മാനസിക ആരോഗ്യ കേന്ദ്രത്തിൽ കിടക്കേണ്ടിവന്നു
” ഒരിക്കൽ അച്ഛൻ എന്തോ നെഞ്ചുവേദന പോലെ വന്ന് താഴെ വീണപ്പോൾ ബ്ലഡ് കോട്ടിംഗ് കുറഞ്ഞ കാണുന്ന കരുതാൻ നെഞ്ചിൽ അമർത്തി നോക്കിയപ്പോൾ
അയൽപക്കത്തുള്ള ആരോ പറഞ്ഞു മകൻ അച്ഛനെ കൊന്നു എന്ന ഭ്രാന്തുള്ള മകൻ അത് ചെയ്യുമല്ലോ
പിന്നീട് തൻറെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു പോസ്റ്റ്മോർട്ടം റിപ്പോർട്ട് അച്ഛൻറെ ശരീരത്തിൽ വിഷം ചെന്നിരുന്നു എന്ന് അറിഞ്ഞു
അത് എങ്ങനെ സംഭവിച്ചതാണെന്ന് ഇന്നും തനിക്ക് അറിയില്ല
ഒന്നും കണ്ടു പിടിച്ച ആരോടും കണക്ക് തീർക്കാൻ ചെന്നിട്ടില്ല അതിന് കാരണം മറ്റൊന്നുമല്ല പ്രായമായ അമ്മയുടെ ഭായമാണ്
മകനെ നഷ്ടപ്പെടുമോ എന്ന അമ്മയുടെ ഭയം
എങ്കിലും ഞാനത് കണ്ടെത്തുക തന്നെ ചെയ്യും എന്നാണെങ്കിലും
ഞാൻ എന്ത് ശിക്ഷ വിധിച്ചാലും കോടതി എന്നെ ശിക്ഷിക്കില്ല കാരണം ഞാൻ ഭ്രാന്തൻ ആണല്ലോ
എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ വിശാലിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു
നിത്യ പതുക്കെ നടന്ന് ചെന്ന് അയാളുടെ തോളിൽ പിടിച്ചു
” സോറി സാർ അറിയില്ലായിരുന്നു എനിക്ക് ഇത്രയും വലിയൊരു ദുഃഖം സാറിൻറെ മനസ്സിലുണ്ടെന്ന്
” ഇനി തനിക്ക് ഒന്നും അറിയേണ്ടല്ലോ
” ഒരു കാര്യം കൂടെ അറിയണം സാർ
“എന്താണ്
” സാറിന്റെ ജീവിതം വീണ്ടും ഇങ്ങനെ വെറുതെ കളയാൻ ആണോ ഉദ്ദേശിക്കുന്നത്
എല്ലാം മനസ്സിലാക്കിയ ഒരാൾ സാറിൻറെ ജീവിതത്തിലേക്ക് വരികയാണെങ്കിൽ ഒരു ജീവിതത്തിന് സാറിന് ചിന്തിച്ചുകൂടെ
” ഇല്ല നിത്യ എനിക്ക് അതിനു കഴിയില്ല
താൻ അങ്ങനെ ഒരു ആഗ്രഹം മനസ്സിൽ കൊണ്ടു നടക്കുന്നു എന്ന് അറിഞ്ഞ നിമിഷം തന്നെ ഞാൻ അതുകൊണ്ടാണ് തന്നോട് എല്ലാം മറക്കണം എന്ന് പറഞ്ഞത്
അമൃതയുടെ സ്ഥാനത്ത് മറ്റോരാളെ കാണാൻ കഴിയില്ല
അതുകൊണ്ട് താൻ എല്ലാം മറക്കണം ഇത്രകാലം താൻ വിവാഹം കഴിക്കാതെ ഇരുന്നത് എന്നെ ഉദ്ദേശിച്ചാണെങ്കിൽ
ഇനി മറക്കണം മറ്റൊരു വിവാഹത്തിന് സമ്മതിക്കണം
” ഇത്രനാളും ഞാൻ കാത്തിരുന്നത് എന്നെങ്കിലും സാറിനെ കാണും എന്ന് വിചാരിച്ചല്ല
ഇനിയൊരിക്കലും കാണമെന്ന് പ്രതീക്ഷിച്ചതല്ല
സാറ് പറഞ്ഞതുപോലെ പതിഞ്ഞു പോയ ആ സ്നേഹം എൻറെ മനസ്സിൽ നിന്നും മായില്ല
ഈ ലോകത്ത് ഒരാളെ പ്രണയിക്കാൻ അവരുടെ പോലും സമ്മതം വേണ്ട എന്നുള്ളതാണ് ഞാൻ മനസ്സിലാക്കിയ പ്രേമത്തിൻറെ പ്രപഞ്ചസത്യം
” നിത്യ പ്ലീസ് ഞാൻ പറയുന്നത് താൻ ഒന്ന് മനസ്സിലാക്കുക
” ഞാൻ അറിയാന് വന്നത് അറിഞ്ഞു
ഇനി ഞാൻ പോവാ എൻറെ ചിന്താഗതികളെ ഉപദേശിച്ച മാറ്റാമെന്ന് സാർ വെറുതെ ആഗ്രഹിക്കേണ്ടത് എൻറെ മനസ്സിൽ നിന്നും സാർ പോവില്ല ഒരിക്കലും
അത് സാറിന് എന്നെ വേണ്ടാന്ന് പറഞ്ഞാലും പോകില്ല
അപ്പോൾ ഞാൻ പോകട്ടെ
അവൾ തിരിച്ചു ഫ്ലാറ്റിൽ എത്തി നന്നായി ഒന്ന് കുളിച്ചു
അവൾക്ക് ഒരുപാട് സന്തോഷം തോന്നി
സാർ ഒരു തെറ്റും ചെയ്തിട്ടില്ല
ഒരു പെൺകുട്ടിയെ ആത്മാർത്ഥമായി സ്നേഹിച്ചു എന്നല്ലാതെ
അമൃതയെ അത്രയും ഭ്രാന്തമായി സ്നേഹിച്ച സാറിനെ തൻറെ സ്നേഹം കണ്ടില്ല എന്ന് നടിക്കാൻ കഴിയില്ല
അവൾ ആശ്വസിച്ചു
മീര വന്നപ്പോൾ സാറിനെ കണ്ട കാര്യങ്ങളും പറഞ്ഞ വിവരങ്ങളെല്ലാം പങ്കുവെച്ചു
“പാവം സാർ ഞാൻ വെറുതെ സംശയിച്ചു
“ഞാൻ പറഞ്ഞില്ലേ അറിഞ്ഞത് ഒന്നും അല്ല സത്യം എന്ന്
തുടർന്ന് അവൾ പപ്പയെ വിളിച്ചു
“മത്തായിച്ച ഫ്രീ ആണോ
“ആണെടാ നീ കാര്യം പറ
“ഞാൻ ഇന്ന് വിശാൽ സാറിനെ കണ്ടു
മറുവശത്തു നിശബ്ദത
“ഹലോ പപ്പാ കേൾക്കുന്നുണ്ടോ
“ഉണ്ട് എന്നിട്ട് ബാക്കി പറ
ഞാൻ കാര്യങ്ങളെല്ലാം പപ്പയോട് വിശദീകരിച്ചു
” ഞാൻ പറഞ്ഞില്ലേ പപ്പാ സാർ അങ്ങനെയൊന്നും ചെയ്യില്ല എന്ന്
“മ്മ്
നീ ഇനി അയാളെ കാണാൻ നിൽക്കണ്ട
ഒന്നു ഞെട്ടി കാരണം ഇങ്ങനെ ഒരു മറുപടി ആയിരുന്നില്ല അവൾ പ്രതീക്ഷിച്ചത്
“പപ്പാ അത്…..
” വേണ്ട നിനക്ക് വേറെ എന്തെങ്കിലും പറയാനുണ്ടോ
പിന്നെ ആ റോയുടെ മകൻറെ ആലോചന അത് ഞാൻ ഉറപ്പിക്കാൻ പോവാ
” പപ്പാ ഞാൻ പറയുന്നത് ഒന്ന് മനസ്സിലാക്കുക
” ഇനി ഒന്നും പറയണ്ട ഞാൻ ആദ്യമേ നിന്നോട് പറഞ്ഞതാണ് ഈ ബന്ധത്തിൽ എനിക്ക് താല്പര്യമില്ല
അത് ഇനി അയാളെ ഒരു കുറ്റവും ചെയ്തിട്ടില്ല എന്ന് അറിഞ്ഞാലും അങ്ങനെ തന്നെയായിരിക്കും
ചിലപ്പോൾ അയാൾ നിരപരാധി ആയിരിക്കും പക്ഷേ ഒരിക്കൽ കുറ്റവാളിയായി മുദ്ര കുത്തപ്പെട്ടവനാണ്
അതിലുപരി ഒരിക്കൽ മാനസിക രോഗത്തിന് അടിമയായവനാണ്
അങ്ങനെയുള്ള ഒരാൾക്ക് എൻറെ മകളെ കൊടുക്കാൻ കഴിയില്ല നീ കൂടുതലൊന്നും സംസാരിക്കേണ്ട ഫോൺ വെക്ക്
അത് പറഞ്ഞ് പപ്പാ ഫോൺ കട്ട് ചെയ്തു
ശരിക്കും ആദ്യമായാണ് പപ്പയുടെ ഇങ്ങനെ ഒരു ഭാവം കാണുന്നത് കുട്ടിക്കാലം മുതലേ തന്റെ എന്ത് ആഗ്രഹത്തിനും കൂടെ നിൽക്കുന്ന ആളായിരുന്നു പപ്പാ
അപ്പാ ഇങ്ങനെയൊക്കെ ആദ്യമായാണ് പറയുന്നത്
അവൾക് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി
ഭക്ഷണം കഴിക്കാതെ അവൾ കയറിക്കിടന്നു അവൾക്ക് നന്നായി ഉറങ്ങണം ആയിരുന്നു എത്ര കിടന്നിട്ടും അവൾക്ക് ഉറങ്ങാൻ സാധിക്കുന്നില്ലയിരുന്നു
അപ്പോഴാണ് മുമ്മു കഴിക്കുന്ന ടാബ്ലറ്റ് അവൾക്ക് ഓർമ്മ വന്നത്
നൈറ്റ് ഡ്യൂട്ടിയും ടെൻഷനും കൂടുതൽ ഉള്ളപ്പോൾ മുമ്മു സ്ലീപ്പിങ് പില്സ് കഴിച്ചാണ് ഉറങ്ങാറ് അവളുടെ റൂമിൽ അത് ഉണ്ട്
പിന്നെ ഒന്നും നോക്കിയില്ല ഓടി ചെന്ന് അവളുടെ റൂമിൽ നിന്നും അത് എടുത്തു കഴിച്ചു
അത് കഴിച്ചപ്പോൾ പതിയെ അവൾ ഉറക്കത്തിലേക്ക് വഴുതി വീണു
പിറ്റേന്ന് രാവിലെ മേരിയുടെ ഫോൺകോൾ കേട്ടാണ് മാത്യു ഉണർന്നത്
“ഹലോ എന്താ മോളെ
“അങ്കിൾ നിത്യ സൂയിസൈഡ് അറ്റംപ്റ്റ് നടത്തി
“വാട്ട്
എന്താ മോളെ പറയുന്നേ
“രാവിലെ ഉണർന്നപ്പോൾ അവളുടെ വായിൽ നിന്നും മൂക്കിൽ നിന്നും ഒക്കെ ബ്ലഡ് വേരുന്നുണ്ടാരുന്നു
വിളിച്ചിട്ട് എഴുന്നേറ്റില്ല
ഞങ്ങൾ ആംബുലൻസ് വിളിച്ചു ഹോസ്പിറ്റലിൽ കൊണ്ട് പോയി
“എന്നിട്ട് എങ്ങനുണ്ട് മോളെ.
“അറിയില്ല അങ്കിൾ
മുമ്മു ആണ് കൂടെ പോയത്
ഞാൻ അങ്ങോട്ട് പോകാൻ തുടങ്ങുവാ
“ഏത് ഹോസ്പിറ്റലിൽ ആണ് മോളെ
“സിറ്റി ഹോസ്പിറ്റലിൽ
“ഓക്കേ ഞാൻ അങ്ങോട്ട് എത്തിയേക്കാം
“ഓക്കേ അങ്കിൾ
(തുടരും )
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission