Skip to content

നിനക്കായ് മാത്രം – ഭാഗം 14

നിനക്കായി മാത്രം

കണ്ണ് തുറന്നപ്പോൾ ആദ്യം നിത്യയ്ക്ക് ഒന്നും മനസ്സിലായില്ല
കയ്യിലെ ട്രിപ്പും അതിലേക്ക് നീളുന്ന ട്രിപ്പ് സ്റ്റാൻഡും കണ്ടപ്പോഴാണ് അവൾക്ക് മനസ്സിലായിത് താൻ ഹോസ്പിറ്റലിലാണ് എന്ന്

ഒരു നിമിഷം എന്താണ് സംഭവിച്ചത് എന്ന് അറിയാതെ അവൾ കൺഫ്യൂഷനായി

നോക്കുമ്പോൾ കരയുന്ന മമ്മിയും പപ്പയും നിയയും
ദുഃഖത്തോടെ ഇരിക്കുന്ന മീരയും മുമ്മുവും

” ഇനി ഇങ്ങനെത്തെ അബദ്ധം ഒന്നും കാണിക്കരുത് കേട്ടോ

അതും പറഞ്ഞ് മിഥുൻ ഡോക്ടർ പോയി

അവൾ യാന്ത്രികമായി തലയാട്ടി

” എന്തിനാ മോളെ നീ ഇങ്ങനെ ചെയ്തത് നിൻറെ ഇന്ന് ആഗ്രഹവും ഈ പപ്പയും അമ്മയും സാധിച്ചു തരില്ലേ
മമ്മി വ്യാകുലത യോടെ നെറ്റിയിൽ തലോടിക്കൊണ്ട് പറഞ്ഞു

” ഒരു നിമിഷം നിനക്ക് ഞങ്ങളെ ഒന്ന് ഓർക്കാം ആയിരുന്നില്ലേ
(മീര )

” വേണ്ടാത്ത പണി കാണിച്ചിട്ട് നീ മിണ്ടാതെ കിടക്കുവ
(മുമ്മു )

” ചേച്ചിക്ക് ഇത്രക്ക് ധൈര്യം ഉണ്ടായിരുന്നോ
(നിയ )

ഇപ്പോൾ ഏകദേശം കാര്യം എനിക്ക് മനസ്സിലായി മെഡിസിൻ ഓവർഡോസ് ആയതാണ്
ഇന്നലത്തെ വെപ്രാളത്തിൽ എത്രയെണ്ണം കഴിച്ചു എന്ന് എനിക്ക് തന്നെ ഓർമയില്ല
ഇവരൊക്കെ വിചാരിച്ചിരിക്കുന്നത് ഞാൻ ആത്മഹത്യ ചെയ്യാൻ വേണ്ടി കഴിച്ചതാണ് എന്നാണ്

“ഞാൻ ഒന്ന് പറയട്ടെ

” വേണ്ട നീ ഇനി ഒന്നും പറയണ്ട എന്താ കാര്യം എന്ന് എനിക്ക് മനസ്സിലായി
പപ്പ പറഞ്ഞു

” അല്ല പപ്പാ നിങ്ങൾ പറയുന്നത് പോലെ ഒന്നും അല്ല

” നീ ഒരുപാട് സ്ട്രെയിൻ എടുക്കേണ്ട നിത്യ
(മുമ്മു )

” എന്നോട് പറയാതെ പപ്പയും മോളും തന്നെ എല്ലാം സംസാരിച്ചത് കൊണ്ടല്ലേ
നിനക്ക് ആ സാറിനെ അത്രയ്ക്ക് ഇഷ്ടമാണെങ്കിൽ മമ്മിയോട് പറയാമായിരുന്നില്ലേ മമ്മി എങ്ങനെയെങ്കിലും പപ്പയെ കൊണ്ട് സമ്മതിപ്പിച്ചു തീരുമാരുന്നല്ലോ ആയിരുന്നല്ലോ
(മമ്മി )

അപ്പോൾ അതാണ് കാര്യം പ്രേമം മൂത്ത് ഞാൻ ആത്മഹത്യ ചെയ്യാൻ ശ്രെമിച്ചു എന്നാണ് ഇവരൊക്കെ വിചാരിച്ചിരിക്കുന്നത്

” ഞാൻ ഇന്ന് തന്നെ ആ സാറിനെ കാണാൻ പോകുന്നുണ്ട് നിനക്കയാളെയാണ് ഇഷ്ടമെങ്കിൽ അത് തന്നെ നടക്കട്ടെ
എനിക്ക് എൻറെ മോളുടെ ജീവനാണ് വലുത്

“പപ്പാ ഞാൻ ഒന്ന് പറഞ്ഞോട്ടെ

“നീ അവിടെ അടങ്ങി കിടക്കാൻ നോക്ക്
(മീര )

ഇവരാരും എന്നെക്കൊണ്ട് ഒന്നും പറയാൻ സമ്മതിക്കില്ല എന്ന് എനിക്ക് മനസ്സിലായി
പിന്നെ ഞാൻ ഒന്നും സംസാരിക്കാൻ നിന്നില്ല

എങ്കിലും ആത്മഹത്യയെപ്പറ്റി മനസ്സിൽ പോലും ചിന്തിക്കാതെ എന്നെ ഇവർ ആത്മഹത്യ ചെയ്യാൻ ശ്രമിപ്പിച്ചല്ലോ എന്ന് വിചാരിച്ച് ഉള്ളിൽ എനിക്ക് ചിരി പൊട്ടി
എങ്കിലും അതു പുറത്തു കാണിക്കാതെ ഞാൻ കിടന്നു

ക്ലാസ്സ് ടൈമിൽ ആണ് ഒരു വിസിറ്റർ ഉണ്ട് എന്ന് വിശാൽ അറിയുന്നത്
വിസിറ്റ് റൂമിൽ ഇരിക്കുന്ന ആളെ കണ്ടപ്പോൾ വിശാലിനെ പെട്ടെന്ന് തന്നെ മനസ്സിലായി ഒരിക്കൽ മാത്രമേ കണ്ടിട്ടുണ്ടെങ്കിലും വിശാലിനെ ഓർമ്മകളിൽ ആളുണ്ടായിരുന്നു

നിത്യയുടെ പപ്പാ

വിശാലിനെ കണ്ട് അയാൾ എഴുന്നേറ്റു

” സാർ ഞാൻ നിത്യയുടെ പപ്പയാണ് നമ്മൾ തമ്മിൽ പരിചയപ്പെട്ടിട്ട് ഉണ്ട് പക്ഷേ ഓർമ കാണില്ല

” ഞാൻ ഓർക്കുന്നുണ്ട് സാർ എന്താ ഇവിടെ

” ഞാൻ സാറിനെ കാണാൻ വന്നതാണ്

ഒരു ഞെട്ടൽ വിശാലിൽ വെളിവായി

” എന്നെ കാണാനോ എന്തിന്?

” സാർ അറിഞ്ഞിട്ടുണ്ടാവില്ല നിത്യ ഇന്നലെ രാത്രിയിൽ ആത്മഹത്യക്ക് ശ്രമിച്ചു

“വാട്ട്‌
വിശാലിന്റെ നെഞ്ചിലൊരു ഇടിവെട്ടി

” അവൾ ഇന്നലെ വിളിച്ച് സാറിനെ കണ്ട കാര്യം എന്നോട് പറഞ്ഞിരുന്നു സാറിനെ താൽപര്യമില്ലെന്ന് പറഞ്ഞപ്പോൾ എല്ലാം മറന്നേക്കാൻ ഞാൻ അവളോട് പറഞ്ഞു
മറ്റൊരു വിവാഹം ഉറപ്പിക്കുകയാണെന്നും
പിറ്റേന്ന് രാവിലെ ഞാൻ അറിയുന്നത് അവൾ ഹോസ്പിറ്റലിൽ ആണെന്നാണ്
എനിക്ക് എൻറെ മക്കളെക്കാൾ വലുത് ഈ ഭൂമിയിൽ മറ്റൊന്നുമില്ല
അതുകൊണ്ട് ഇതൊരു അപേക്ഷയായി കരുതണം
എന്റെ മോളെ സ്വീകരിക്കണം
പെട്ടെന്ന് ഒരു മറുപടി പറയാൻ ബുദ്ധിമുട്ടാണ് അറിയാം ആലോചിച്ച് പറഞ്ഞാൽ മതി
ഇതാണ് എൻറെ കാർഡ് വിളിക്കുമെന്ന് പ്രതീക്ഷിച്ചാണ് ഞാനിവിടെ നിന്ന് പോകുന്നത്
വിളിക്കണം ഇന്നു മുതൽ ഓരോ ദിവസവും ഞാൻ താങ്കളുടെ ഫോൺ കോളിനു വേണ്ടി വെയിറ്റ് ചെയ്യും

യാന്ത്രികമായി വിശാൽ കാർഡ് വാങ്ങി

” ഏത് ഹോസ്പിറ്റലിലാണ്

“സിറ്റി ഹോസ്പിറ്റൽ

പിന്നീട് ക്ലാസ്സിൽ കയറിയിട്ടും മനസ്സിനൊരു സുഖം തോന്നാത്തതിനാൽ വിശാൽ ലീവ് എഴുതി കൊടുത്തു കോർട്ടേഴ്സ് ലേക്ക് ചെയ്യുന്ന അത്യാവശ്യം തുണി പാക്ക് ചെയ്തു നാട്ടിൽ എത്തണം അമ്മയെ കാണണം
പോകുംമുൻപ് കഴിഞ്ഞാൽ ഒന്ന് നിത്യയെ കാണണം
തനിക്ക് വേണ്ടി മരിക്കാൻ തയ്യാറായ പെണ്ണാണ്

മീര നിത്യയ്ക്ക് ഓറഞ്ച്ജ്യൂസ് നൽകുമ്പോൾ ആയിരുന്നു വിശാൽ കയറിവന്നത്
വിശാലിനെ കണ്ട നിത്യയും മീരയും ഒരുപോലെ ഞെട്ടി
അയാൾ കയറി അകത്തേക്ക് വന്നപ്പോൾ മീര എഴുന്നേറ്റു റൂമിന് പുറത്തു പോയി

” നിത്യ

“മ്മ്

” ഞാൻ വിചാരിച്ചത് താൻ ഒരു ധൈര്യമുള്ള പെൺകുട്ടിയാണെന്ന
ഇത്ര ധൈര്യമേ ഉള്ളായിരുന്നോ നിനക്ക്
ഒരു പ്രശ്നം വന്നാൽ ഭീരുവിനെപ്പോലെ ആത്മഹത്യ ചെയ്യുകയാണോ വേണ്ടത്

” സർ പ്ലീസ് സാർ എങ്കിലും ഞാൻ പറയുന്നത് ഒന്ന് മനസ്സിലാക്കുക

” വേണ്ട താൻ ഒന്നും പറയണ്ട
ഞാൻ മനസ്സിലാക്കിയ നിത്യ ഇങ്ങനെ ആയിരുന്നില്ല

“എന്നെ ഒന്ന് പറയാൻ അനുവദിക്കാമോ
ഞാൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിട്ടില്ല മനസ്സിൽ പോലും അങ്ങനെ വിചാരിച്ചിട്ടില്ല ആത്മഹത്യ ഒന്നിനും ഒരു പരിഹാരം അല്ല എന്ന് എനിക്കറിയാം
ഇന്നലെ സാറിനെ കണ്ടതിനുശേഷം എൻറെ മനസ്സ് വല്ലാതെ ഡിസ്റ്റർബ് ആയിരുന്നു
അപ്പോൾ എല്ലാം മറന്ന് ഉറങ്ങണം എന്ന് ഞാൻ ആഗ്രഹിച്ചു അതിനുവേണ്ടി സ്ലീപിംഗ് പില്സ് കഴിച്ചു അത് ഓവർഡോസ് ആയതാ
അല്ലാതെ സാറിനെ കല്യാണം കഴിക്കാൻ പറ്റില്ല എന്ന് പറഞ്ഞു ഞാൻ ആത്മഹത്യ ചെയ്യാൻ നോക്കിയത് അല്ല ഞാൻ അങ്ങനെ ഒരു പൊട്ടി പെണ്ണല്ല

പറഞ്ഞു തീർന്നപ്പോൾ ആണ് വിശാലിന്റെ കയ്യിലിരിക്കുന്ന ബാഗ് അവൾ ശ്രദ്ധിച്ചത്

” എന്താ ട്രാൻസ്ഫർ വാങ്ങി പോവാണോ

” അല്ല നാട്ടിലേക്ക്

” ഇതിൻറെ പേരിൽ ഞാൻ അറിയാത്ത എനിക്ക് കണ്ണതാത്ത ദൂരത്തു പോകരുത്
ഒന്നുമില്ലെങ്കിലും അരികിലുണ്ട് എന്ന് എനിക്ക് ആശ്വസിക്കാല്ലോ

“ആർ യു ഓക്കേ?

“മ്മ്

“പപ്പാ വന്നു കണ്ടിരുന്നു

“എനിക്ക് തോന്നി

“ഞാൻ എന്താണ് അദ്ദേഹത്തിനോട് മറുപടി പറയേണ്ടത്

“എന്ത് മറുപടി

“മകളെ വിവാഹം കഴിക്കണം എന്ന് അപേക്ഷിക്കാൻ ആണ് അദ്ദേഹം വന്നത്

“സാറിനു താല്പര്യം ഇല്ലന്ന് പറയമരുന്നില്ലേ

“പറയാം ബട്ട്‌ താൻ എനിക്ക് ഒരു ഉറപ്പ് തരണം
പപ്പാ ഉറപ്പിച്ച വിവാഹം സമ്മതിക്കും എന്ന്

“ഇല്ല ഞാൻ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നില്ല

“എന്തുകൊണ്ട്

“ഞാൻ ഒരാളെ മാത്രമേ ജീവിതത്തിൽ പ്രണയിച്ചിട്ടുള്ളു അയാൾ അല്ലാതെ മറ്റാരും എന്നോടൊപ്പം ജീവിതാവസാനം വരെ വേണ്ട
ഒരിക്കൽ അയാൾക് എന്റെ സ്നേഹം മനസിലാകും അത് വരെ ഞാൻ കാത്തിരിക്കും
ഇനി മനസിലായില്ല എങ്കിൽ മരണം വരെ ഞാൻ കാത്തിരിക്കും

വിശാൽ ഒന്നും മിണ്ടാതെ അവളെ തന്നെ നോക്കി നിന്നു

“ഞാൻ പോകുന്നു

“പോയി വരണം ഞാൻ നോക്കി ഇരിക്കും

അവൻ ഒന്നും മിണ്ടാതെ പോയി

വിശാൽ ഇറങ്ങിപോകുമ്പോൾ മിഥുനും മീരയും സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു

” അതാരാ
മിഥുൻ മീരയോട് ചോദിച്ചു

” അതാണ് നമ്മുടെ നിത്യയുടെ കഥയിലെ നായകൻ ഞങ്ങളുടെ സാർ

” ഓ ഇയാളാണോ എന്താ പേര്

” വിശാൽ മേനോൻ

” എവിടെയോ കണ്ടു മറന്ന പോലെ

” മിഥുൻ ചേട്ടനെ നാട്ടുകാരന് ആണ് പുള്ളിയും പാലക്കാട്ട് ആണ്

“ഒറ്റപ്പാലം ആണോ

“അതേ
അറിയോ

“ഇല്ല

വീട്ടിൽ ചെന്ന് ജാനകി അമ്മയോട് വിശാൽ എല്ലാം പറഞ്ഞു

” മോനെ ഇനി ഒരു പെൺകുട്ടിയുടെ ശാപം കൂടി ഈ വീട്ടിൽ വീഴരുത്
എൻറെ മോൻ കാരണം ആ കുട്ടിയുടെ ജീവിതം ഇല്ലാതായൽ
അമ്മക്ക് സമാധാനം കിട്ടില്ല

” ഞാൻ അവളെ വിവാഹം കഴിച്ചാൽ അവളുടെ ജീവിതം സുന്ദരമാക്കും എന്ന് അമ്മക്ക് തോന്നുന്നുണ്ടോ എനിക്ക് ഒരിക്കലും അവളെ സ്നേഹിക്കാൻ കഴിയില്ല അവളെന്നല്ല ആരെയും അമൃതയുടെ സ്ഥാനത്ത് കാണാൻ എനിക്ക് കഴിയില്ല
ഞാൻ വിവാഹം കഴിച്ചാൽ അവളുടെ ജീവിതം ഒന്നുകൂടി മോശമാകും എന്നേയുള്ളൂ

” അതൊക്കെ നിൻറെ തോന്നലാണ് മോനെ പതുക്കെ പതുക്കെ നീ എല്ലാം മറക്കും അവളെ നീ സ്നേഹിക്കാൻ തുടങ്ങും നമ്മളെ ഒരാൾ ഇങ്ങോട്ട് സ്നേഹിക്കുമ്പോൾ ആ സ്നേഹം കണ്ടില്ല എന്ന് നടിക്കാൻ നമുക്കാവില്ല മോനെ

” എനിക്ക് കഴിയില്ല അമ്മേ
ഒരു കൊച്ചു കുട്ടിയെ പോലെ അവരുടെ മടിയിൽ കിടന്ന് കരഞ്ഞു

” ഒരു പെണ്ണിനും ആശ കൊടുക്കരുത് ആശ കൊടുത്താൽ വഞ്ചിക്കരുത്
എൻറെ മോൻ അവൾക്ക് വാക്കുകൊണ്ടോ നോക്കു കൊണ്ടോ കൊടുത്തിട്ടുണ്ടോ
കൊടുത്തിട്ടുണ്ടെങ്കിൽ അവളെ സങ്കടപെടുത്തരുത്

പെട്ടെന്ന് മദ്യപിച്ച് ബോധം ഇല്ലാത്ത ആ ദിവസം അവൻറെ ഓർമ്മയിൽ വന്നു
അന്ന് താൻ അവളെ ചേർത്തുപിടിച്ച് അവളോട് പറഞ്ഞിരുന്നു തനിക്ക് അവളെ ഇഷ്ടമായിരുന്നു എന്ന് മനസ്സിലെവിടെയോ അവളോട് ഇഷ്ടം ഉണ്ട് എന്ന്

“അമൃതയുടെ ആത്മാവും സന്തോഷിക്കുക യുള്ളൂ അവളും ആഗ്രഹിക്കുന്നത് നീയൊരു വിവാഹംകഴിച്ചു കാണാനാണ്
നീ ഇങ്ങനെ കൂട്ടില്ലാതെ നടക്കുമ്പോൾ ആ കുട്ടിയുടെ ആത്മാവിനു പോലും ഗതി കിട്ടില്ല

പെട്ടന്ന് അവരുടെ വാക്കുകൾ ശരി വക്കും പോലെ അവിടെ ഒരു കൊള്ളിയാൻ മിന്നി

“നീ നന്നായി ആലോചിച്ചു തീരുമാനിക്ക് മോനെ
സ്വന്തം മകൾക്ക് വേണ്ടി നിന്റെ മുമ്പിൽ അപേക്ഷിച്ച ആ മനുഷനെ കൂടെ നീ ഓർക്കുക

അതും പറഞ്ഞു അവർ അകത്തേക്ക് കയറി പോയി

വിശാൽ കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു
അയാൾക് ഉറക്കം വന്നില്ല
എന്ത് തീരുമാനം എടുക്കും എന്ന് ഓർത്തു അവൻ വേവലാതി പൂണ്ടു
ഒടുവിൽ എപ്പൊഴോ ഉറങ്ങി

ചുറ്റും ദീപങ്ങൾ കത്തിച്ചു വച്ചിരിക്കുന്ന ഒരു അമ്പലമുറ്റം
അവിടെ ഒരു ഗോൾഡൻ കരയുള്ള സെറ്റും മുണ്ടും ഉടുത്തു കാർത്തിക ദീപം തെളിയിക്കുക ആണ് അമൃത

പെട്ടന്ന് അവൾ തന്റെ അരികിലേക്ക് വന്നു
അവൾ ഒന്നുടെ സുന്ദരി ആയിരിക്കുന്നു

“വിച്ചേട്ടാ
ആ കുട്ടിയെ സങ്കടപെടുത്തരുത് ഞാൻ വിച്ചേട്ടനെ സ്നേഹിച്ചപോലെ അവൾക് വിച്ചേട്ടനെ സ്നേഹിക്കാൻ കഴിയും
വിച്ചേട്ടൻ അവളെ വിവാഹം കഴിക്കണം
അത് ദൈവഹിതം ആണ് വിച്ചേട്ടാ
എന്നെ സങ്കടപെടുത്തല്ലേ
ഞാൻ എന്നും അവളിലൂടെ എന്റെ വിച്ചേട്ടനെ കാണും

അമൃതാ……………………………… . . ……….

ഒരു ഞെട്ടലോടെ അവൻ എഴുനേറ്റു

അവൾ ശെരിക്കും അടുത്തുള്ളത് പോലെ അവനു തോന്നി

അതേ അവൾ തന്റെ അടുത്ത് വന്നു
തന്നോട് സംസാരിച്ചു
പെട്ടന്ന് ആ മുറിയിൽ കർപൂരത്തിന്റെ ഗന്ധം പടരുന്നതായി അവൻ അറിഞ്ഞു

ഒരു തീരുമാനം എടുത്തു വിശാൽ ഉറങ്ങാൻ കിടന്നു
പിന്നീട് അവനു ഉറങ്ങാൻ തടസങ്ങൾ ഇല്ലാരുന്നു

എന്നാൽ ഈ സമയം ഒരാൾ ഉറക്കം ഒഴിച്ചു വിശാലിനെ കുറിച്ച് ചിന്തിക്കുക ആരുന്നു

“ഡോക്ടർ മിഥുൻ ”

(തുടരും )

Click Here to read full parts of the novel

3.9/5 - (12 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!