Skip to content

നിനക്കായ് മാത്രം – ഭാഗം 15

നിനക്കായി മാത്രം

അത് അയാൾ തന്നെയാണ് ഒരിക്കലും കണ്ടിട്ടില്ലെങ്കിലും തനിക്ക് അയാളെ മനസ്സിലാക്കാൻ വലിയ പാട് ഒന്നുമില്ല

മിഥുൻ മനസ്സിൽ ആലോചിച്ചു

എല്ലാ സത്യവും അയാളോട് തുറന്ന് പറയണം
വേണ്ട ഇപ്പോൾ പറഞ്ഞാൽ ഒരുപക്ഷേ എന്തെങ്കിലും അപകടം നടന്നാൽ
ഏതാണെങ്കിലും ഈ വിവാഹം നടക്കും എന്ന് വിശ്വസിക്കാം
നടന്നില്ലെങ്കിൽ എല്ലാം പറയാം

ഏതായാലും മീര നിത്യയുടെ ഫ്രണ്ട് ആയതു കൊണ്ട് കാര്യങ്ങൾ എല്ലാം തനിക്ക് അറിയാൻ സാധിക്കും

അങ്ങനെ മനസിലുറപ്പിച്ചു മിഥുൻ

രാവിലെ ഉണർന്നപ്പോൾ തന്നെ വിശാൽ മാത്യുവിന്റെ നമ്പറിലേക്ക് വിളിച്ചു

“ഹലോ

“ഹലോ ഞാൻ വിശാൽ ആണ്

“പറയു വിശാൽ
ഞാൻ തന്റെ കാൾ വെയ്റ്റ് ചെയ്യുവാരുന്നു
ആലോചിച്ചോ

“മ്മ്

“എന്ത് തീരുമാനിച്ചു

” എന്നെക്കുറിച്ച് എല്ലാം അറിഞ്ഞിട്ടാണോ സാർ ഇങ്ങനെ ഒരു പ്രൊപോസൽ കൊണ്ട് മുന്നോട്ടുപോകുന്നത്

” എനിക്കറിയാം വിശാൽ നിത്യ പറഞ്ഞു എല്ലാം

“മ്മ് എനിക്ക് സമ്മതം ആണ് ബട്ട്‌ എനിക്ക് നിത്യയോട് ഒന്ന് സംസാരിക്കണം

“അതിനെന്താ ഞാൻ ഇപ്പോൾ തന്നെ വിളിച്ച് അവൾക്ക് വിശാലിന്റെ നമ്പർ കൊടുക്കാം

” അങ്ങനെയല്ല നേരിട്ട് സംസാരിക്കണം
ഞാൻ നാളെ അങ്ങോട്ടേക്ക് എത്താം എന്നാ ഡിസ്ചാർജ് ആകുന്നത്

” ഇന്ന് വൈകിട്ട് ഡിസ്ചാർജ് ആകും വിശാൽ
ഡിസ്ചാർജ് ആയാൽ കുറച്ചു ദിവസം ഞങ്ങൾ അവളെ വീട്ടിലേക്ക് കൊണ്ടു പോകാനാണ് ഞാൻ വഴി പറഞ്ഞു തരാം വിശാൽ വീട്ടിലേക്ക് വരു

“ഓക്കേ അങ്ങനെ ആകട്ടെ

” ഞാൻ അവളോട് ഇപ്പോൾ വിശാൽ പറഞ്ഞ കാര്യങ്ങളൊന്നും പറയുന്നില്ല അവൾക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ

“മ്മ്

അവൻ ഫോൺ കട്ട് ചെയ്ത് അടുക്കളയിലേക്ക് ചെന്നു

“അമ്മേ

“എന്താ വിച്ചു

“ഞാൻ ഒരു കാര്യം തീരുമാനിച്ചു

“എന്താ മോനെ

“നിത്യയെ വിവാഹം കഴിക്കാൻ എനിക്ക് സമ്മതം ആണ്

“സത്യം ആണോ മോനെ
അവർ വിശ്വാസം വരാതെ മകനെ നോക്കി

“അതേ അമ്മേ
അമ്മയുടെ മകൻ അവൾക്ക് അറിയാതെ മോഹം കൊടുത്തു പക്ഷേ വഞ്ചിക്കില്ല
പിന്നെ അമ്മ പറഞ്ഞതു പോലെ അമൃതയും അത് ആഗ്രഹിക്കുന്നു
പക്ഷേ എത്രത്തോളം അവളെ സ്നേഹിക്കാൻ കഴിയുമെന്നും അംഗീകരിക്കാൻ കഴിയും എന്നും എനിക്കറിയില്ല

” അതൊക്കെ പതുകെ സാധിക്കും മോനെ

“മ്മ്

പിറ്റേന്ന് മാത്യു പറഞ്ഞത് അനുസരിച്ചു വിശാൽ അവരുടെ വീട്ടിൽ എത്തി
ഭംഗി ആയി നിർമ്മിച്ച ഒരു ഇരുനില വീടാരുന്നു അത്
വലത്തേ സൈഡിൽ ഭംഗി ഉള്ള പുന്തോട്ടം
ഇടതു ചെറിയ ഒരു സിവിമ്മിങ് പൂൾ
നല്ല കൂൾ ആയ ഒരു ആംബിയൻസ് ആരുന്നു അവിടെ
അവിടെ നിന്നപ്പോൾ അവനു ഒരു പോസിറ്റീവ് എനർജി തോന്നി

വിശാൽ കാളിങ് ബെല്ലിൽ കൈ അമർത്തി
മാത്യു ആരുന്നു ഡോർ തുറന്നത്
വിശാലിനെ കണ്ടപ്പോൾ അയാൾ ഹൃദ്യം ആയി ചിരിച്ചു

“കയറി വരൂ വിശാൽ

അവൻ അകത്തേക്ക് കയറി
അകത്തു ആദ്യം തന്നെ അവനെ സ്വാഗതം ചെയ്തത്
നല്ല ഒരു പ്രേയിങ് ഏരിയ ആയിരുന്നു
ഒരു വലിയ തിരുക്കുടുംബത്തിന്റെ ഫോട്ടോ
അതിൽ ഭംഗി ആയ ഒരു വലിയ കൊന്ത
അത് കണ്ടപ്പോൾ തന്നേ അവന്റെ പകുതി സങ്കടം കുറഞ്ഞു

“ആനി ഇങ്ങോട്ട് വന്നേ
മാത്യു വിളിച്ചു

“വിശാൽ ഇരിക്ക്

അപ്പോഴേക്കും ആനി വന്നു

“ഇത് ആണ് നിത്യയുടെ മമ്മി

വിശാൽ ചിരിച്ചു

വിശാലിനെ കണ്ടപ്പോൾ ആനിക്ക് ഇഷ്ട്ടപെട്ടു
തന്റെ മകൾക്ക് അവൻ നന്നായി ചേരും

“ഞാൻ ചായ എടുകാം മോൻ ഇരിക്ക്
അത് പറഞ്ഞു ആനി അകത്തേയ്ക്ക് പോയി

“വിശാൽ അമ്മേ കൂടെ കൊണ്ടുവരമരുന്നില്ലേ

“ഇത്രയും യാത്ര പാടാണ്

“നിത്യ?

“അവളുടെ റൂം മുകളിൽ ആണ് പോയി കണ്ടോളു

“വേണ്ട സാർ ഒന്ന് വിളിക്കു

“സാറോ ഇനി അങ്ങനെ വിളിക്കണ്ട
നിത്യ വിളിക്കുംപോലെ പപ്പാ എന്ന് മതി

“അതിനു നിത്യ പപ്പാ എന്നല്ലല്ലോ മത്തായിച്ച എന്നല്ലേ വിളിക്കുന്നത്

മാത്യു പൊട്ടി ചിരിച്ചു

“അപ്പോൾ തനിക്കു കോമഡി പറയാൻ ഓക്കേ അറിയാല്ലോ

അവനും ആ ചിരിയിൽ പങ്കുകൊണ്ടു

അയാൾ റൂമിൽ ചെന്ന് നിത്യയെ വിളിച്ചു

“എടി മോളെ
നിന്നെ കാണാൻ ഒരാൾ വന്നേക്കുന്നു

“ആരാ മത്തായിച്ചാ

“നീ വന്നു നോക്ക്

അവൾ താഴെ ഇറങ്ങി വരുമ്പോൾ ആനി വിശാലിനോട് സംസാരികുവരുന്നു
വിശാലിനെ കണ്ടു ശെരിക്കും അവൾ ഞെട്ടി

“അവർ സംസാരിക്കട്ടെ നീ ഇങ്ങു പോര്

മാത്യു പറഞ്ഞു
അവൾ അത് അനുസരിച്ചു

“സാർ വഴി തെറ്റി വന്നതാണോ

“അല്ല ഇങ്ങോട്ട് ആയി വന്നതാ
നമ്മുക്ക് പുറത്തിറങ്ങി നിന്ന് സംസാരിച്ചാലോ

“മ്മ്

അവർ പുറത്തിറങ്ങി സ്വിമ്മിംഗ് പൂളിന് അരികിലായി ഇരുന്നു

” പപ്പാ തന്നോട് ഒന്നും പറഞ്ഞു കാണില്ല എന്ന് എനിക്കറിയാം
എനിക്ക് തന്നെ വിവാഹം കഴിക്കാൻ സമ്മതമാണ്

അവൾക്ക് തന്റെ കാതുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല
ഒരുപാട് ആഗ്രഹിച്ചതാണ് ഈ നിമിഷമെങ്കിലും ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ചതും കൂടെ ആരുന്നു

” സാർ എന്നെ പറ്റിക്കാൻ വേണ്ടി പറയുകയാണോ

” അല്ല പക്ഷേ തനിക്ക് അറിയാമല്ലോ അത്രപെട്ടെന്നൊന്നും എനിക്ക് അമൃതയെ മറക്കാൻ കഴിയില്ല
അതുകൊണ്ട് തന്നെ തനിക്ക് ഒരു നല്ല ഭർത്താവ് ആയിരിക്കാൻ എനിക്ക് കഴിയില്ല നിത്യ
ഇത് നിന്നോട് മുന്നേ പറയാതെ വിവാഹത്തിനു സമ്മതിക്കാൻ എനിക്ക് കഴിഞ്ഞില്ല അതുകൊണ്ടാണ് ഞാൻ വന്നത്
ഇനി നിനക്ക് തീരുമാനിക്കാം ഈ വിവാഹം വേണോ വേണ്ടയോ എന്ന്

” വേണം
ഒരുപാട് കാലം എന്നെ അകറ്റി നിർത്താൽ സറിന് കഴിയില്ല
ആ കാര്യത്തിൽ എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്
കാത്തിരിക്കാൻ ഞാൻ തയ്യാർ ആണ് എത്രനാൾ വേണെങ്കിലും

” കാത്തിരിക്കാം എന്ന് താൻ പറയുന്നു പക്ഷേ എത്രകാലം വേണ്ടിവരും എന്ന് എനിക്ക് തന്നോട് ഉറപ്പു പറയാൻ പറ്റില്ല ഒരു പെൺകുട്ടിക്ക് തൻറെ ഭർത്താവിനെ പറ്റി സ്വന്തം വിവാഹജീവിതത്തിന് പറ്റി ഒരുപാട് സ്വപ്നങ്ങൾ ഉണ്ടാകും ആദ്യമേ പറയാം ഒന്നും സാധിച്ചു തരാൻ കഴിയില്ല മനപ്പൂർവ്വമല്ല എങ്കിലും….

“സാരമില്ല
സാർ വിവാഹം കഴിച്ചില്ലെങ്കിലും ഞാൻ മറ്റൊരു വിവാഹത്തിന് സമ്മതിക്കില്ല അതിലും എത്രയോ നല്ലതാണ് സാറിൻറെ അരികിൽ ഉണ്ടാവുന്നത് അതിലുമപ്പുറം ഒരു ആഗ്രഹങ്ങളും പ്രതീക്ഷകളും എനിക്കില്ല സാർ എന്നും എൻറെ അരികിൽ ഉണ്ടായാൽ മതി

” താൻ നന്നായി ആലോചിച്ചിട്ട് ആണോ പറയുന്നത്

“മ്മ് അതേ

” ആത്മാർത്ഥമായി തന്നെ നിത്യയെ ഉൾകൊള്ളാൻ ഞാൻ ശ്രെമിക്കാം
ചിലപ്പോൾ അതിന് വർഷങ്ങൾ എടുക്കാം ചിലപ്പോൾ….

” ഒരുപാടൊന്നും കാത്തിരിക്കേണ്ടി വരില്ല എന്ന് എനിക്ക് ഉറപ്പാണ് സാർ

” അങ്ങനെതന്നെ സംഭവിക്കട്ടെ എന്നാണ് എന്റേയും ആഗ്രഹം

അപ്പോഴേക്കും മാത്യൂസ് അവിടേക്ക് വന്നു

” സംസാരം കഴിഞ്ഞോ

“കഴിഞ്ഞു

“എങ്കിൽ വാ വല്ലതും കഴിക്കാം

എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു

” അപ്പോൾ ബാക്കി കാര്യങ്ങൾ എങ്ങനെയാണ് വിശാൽ ഞങ്ങൾ എന്നാണ് വിശാലിന്റെ വീട്ടിലേക്ക് വരണ്ടത്
(മാത്യു )

“ഞാൻ അമ്മയോട് ആലോചിച്ചു വിളിച്ചു പറയാം
(വിശാൽ )

“അത് മതി
(മാത്യു )

“നിശ്ചയം എങ്കിലും പള്ളിയിൽ വച്ചു നടത്തണം
എന്റെ ഒരു ആഗ്രഹം ആണ് ഇത്‌
(ആനി )

“അതിന് എന്താ അങ്ങനെ ചെയ്യാം
(വിശാൽ )

എല്ലാർക്കും സന്തോഷം ആയി

“വിശാൽ എങ്ങോട്ടാ ട്രിവാൻഡറതെക്ക് ആണോ
(ആനി )

“അല്ല നാട്ടിലേക്കാ
(വിശാൽ )

അവൻ പോയി കഴിഞ്ഞ് അവൾ മീരയെ വിളിച്ചാൽ തന്നെ സന്തോഷം പങ്കുവെച്ച് അവൾക്കും ഒരുപാട് സന്തോഷമായി

മീര കുളികഴിഞ്ഞ് വരുമ്പോഴാണ് ഫോൺ റിങ് ചെയ്യൂന്നത് കണ്ടത് നോക്കിയപ്പോൾ മിഥുൻ ആണ്

“ഹലോ എവിടെ ആരുന്നു

“കുളിക്കുവാരുന്നു

“മ്മ്

“തിരക്കണോ

“അല്ല റൂമിലാ
നിന്റെ ഫ്രണ്ടിന് എങ്ങനെ ഉണ്ട്

“ഞാൻ പറയാൻ ഇരികുവരുന്നു
അവളുടെ മാര്യേജ് ഉണ്ട്

“ഇത്ര പെട്ടന്നോ

“അതേ

“അപ്പോൾ പ്രേമം ഒക്കെ മടുത്തോ

“സാർ തന്നെയാ

“അയാൾ സമ്മതിച്ചോ

“കുറേ മസ്സിൽ പിടിച്ചു
ലാസ്റ്റിൽ സമ്മതിച്ചു

“ആണോ

“അതേ
പിന്നെ

“ഞാൻ കുറച്ചു കഴിഞ്ഞു വിളിക്കാം

“എന്തുപറ്റി പെട്ടന്ന്

“എയ് അമ്മയെ ഒന്ന് വിളിച്ചിട്ട് വിളിക്കാം

“ഓക്കേ

ഫോൺ കട്ട് ചെയ്ത് അവൻ കുറെ നേരം ആലോചിച്ചു വേണ്ട ഒന്നും പറയണ്ട അയാൾ ഒന്നും അറിയേണ്ട പുതിയൊരു ജീവിതം തുടങ്ങുകയാണെങ്കിൽ പഴയ കരടുകൾ ഒന്നും മനസ്സിൽ വേണ്ട താൻ അറിഞ്ഞ ഈ സത്യം തന്നോടുകൂടി അവസാനിക്കട്ടെ

തിരികെ വന്ന വിശാൽ ജാനകി അമ്മയുടെ അടുത്തേക്ക് വരുന്നു

” ആ പെൺകുട്ടിയുടെ ഫോട്ടോ ഉണ്ടോ വിച്ചു

” എൻറെ കയ്യിൽ ഇല്ല അമ്മ അമ്മയ്ക്ക് കാണാല്ലോ ഉടനെ പിന്നെ എന്തിനാ ഫോട്ടോ

” എങ്കിലും ഒരു ഫോട്ടോ കൂടി കൊണ്ടുവരാമരുന്നു
നിനക്ക് അറിയാമായിരുന്നില്ലേ ഞാൻ കാണാൻ വേണ്ടി കൊതിചിരിക്കുവാരുന്നുന്നു മനപൂർവം കൊണ്ട് വരഞ്ഞതല്ലേ

” ഇപ്പം എന്താ വേണ്ടത് ഫോട്ടോ കാണണം അത്രേ അല്ലേ ഉള്ളൂ വഴി ഉണ്ടാക്കാം

അവൻ ഉടനെ തന്നെ മാത്യുവിനെ വിളിച്ച് നിത്യയുടെ കുറെ ഫോട്ടോസ് വാട്സാപ്പിൽ ഇട്ടു തരുമോ അമ്മയ്ക്ക് കാണാനാണ് എന്ന് പറഞ്ഞു

ഒരു പത്ത് മിനിറ്റിനുള്ളിൽ കുറെ ഫോട്ടോസ് അതിൽ നിന്നും ഓരോന്നായി അവൻ അമ്മയ്ക്ക് കാണിച്ചുകൊടുത്തു
നിത്യയും അച്ഛനും അമ്മയും നീയയും ഒരുമിച്ച് നിൽക്കുന്ന ഒരു ഫോട്ടോ കണ്ട് ജാനകി അമ്മ ഒന്നു ഞെട്ടി

“ഇയാൾ ആണോ ആ കുട്ടിയുടെ അച്ഛൻ

“അതേ

” ഇയാളുടെ മൂത്ത മകളാണോ നിത്യ

“അതേ
എന്താ അമ്മേ

” മോനെ ഈ പെൺകുട്ടിയെ നീ തന്നെ വിവാഹം കഴിക്കണമെന്ന് ഉള്ളത് ദൈവ നിശ്ചയമാണ്

വിശാൽ ഒന്നും മനസ്സിലാവാതെ ഇരുന്നു അവൻ ഓർത്തു ഇന്നലെ സ്വപ്നത്തിൽ അമൃത പറഞ്ഞതും ഇതേ വാചകങ്ങൾ തന്നെയാണ് എന്തായിരിക്കും അതിന് കാരണം

“അതെന്താ അമ്മ അങ്ങനെ പറഞ്ഞത് വിശാൽ ആകാംക്ഷയോടെ ചോദിച്ചു

” അത് ഇനിയും നീ അറിയേണ്ടിയിരിക്കുന്നു മോനെ

” അമ്മ കാര്യം പറയൂ

” അന്ന് അമൃത ദിവസം ഞാനും അച്ഛനും കൂടെ ഹോസ്പിറ്റലിൽ കൊണ്ടു പോയിരുന്നു
പക്ഷേ അവളെ രക്ഷിക്കാനായില്ല അപ്പോൾ തന്നെ അപ്പുറത്തെ ഒരു 14 വയസ്സുകാരി കുട്ടി ആക്സിഡന്റിൽ കിടപ്പുണ്ടായിരുന്നു
അപ്പോൾ നടന്ന ഒരു ആക്സിഡൻറ്റിൽ അവളുടെ കാഴ്ചശക്തി നഷ്ടപ്പെട്ടിരുന്നു
കണ്ണു മാറ്റിവെച്ചാൽ മാത്രമേ അവൾക്ക് കാഴ്ചശക്തി ലഭിക്കുമായിരുന്നുള്ളൂ
അതും എത്രയും പെട്ടെന്ന്
സ്വന്തം മോളുടെ ജീവിതത്തിനുവേണ്ടി കരഞ്ഞ ഒരു അച്ഛൻറെ മുഖം ഇന്നും എൻറെ മുൻപിൽ തെളിയുന്നു
അന്ന് ആ മനുഷ്യൻ നിൻറെ അച്ഛനോട് യാചിച്ചു സ്വന്തം മകൾക്ക് വേണ്ടി അങ്ങനെ ഞങ്ങൾ അമൃതയുടെ കണ്ണുകൾ നൽകാൻ തയ്യാറായി
അമൃതയുടെ കണ്ണുകളിലാണ് നിത്യ ഇപ്പോൾ ജീവിക്കുന്നത്

വല്ലാത്ത ഒരു ഞെട്ടലോടെയാണ് വിശാൽ എല്ലാം കേട്ടത്

അവൻ എല്ലാം ഓർത്തെടുത്തു അതെ നിത്യയുടെ കണ്ണുകൾ കണ്ടപ്പോളാണ് തനിക്ക് അവളോട് ഒരു അടുപ്പം തോന്നിയത്
അവളുടെ കണ്ണുകളിൽ നോക്കാൻ തനിക്ക് ഭയമായിരുന്നു ഒരു പക്ഷേ അവളെ താൻ സ്നേഹിച്ചു പോകുമോ എന്ന്
ആ കണ്ണുകൾക്ക് വല്ലാത്ത ഒരു ആകർഷണത്വം തനിക്ക് ഫീൽ ചെയ്തിരുന്നു
അന്ന് കുടിച്ചു ബോധമില്ലാത്ത അവസ്ഥയിൽ അവളെ ചേർത്തുപിടിച്ചപ്പോഴും ആ കണ്ണുകൾ കണ്ടപ്പോഴാണ് അറിയാതെ താൻ ചുംബനത്തിൽ എത്തിയത്
ഇന്നലെ സ്വപ്നത്തിൽ അമൃത പറഞ്ഞ വാചകത്തിലെ അർത്ഥം ഇപ്പോഴാണ് തനിക്ക് മനസ്സിലായത്
” അവളുടെ കണ്ണുകളിൽ കൂടി ഞാൻ വിച്ചേട്ടനെ കാണും”

വെറുതെയാണെങ്കിലും അവൻറെ മനസ്സിൽ ഒരു ആശ്വാസം തോന്നി അമൃതയുടെ ഒരു സാന്നിധ്യം എങ്കിലും ഇനി തൻറെ ജീവിതത്തിൽ ഉണ്ടാകുമല്ലോ

അന്നത്തെ ദിവസം അവൻ സമാധാനമായി ഉറങ്ങി

പിന്നീട് എല്ലാം വളരെ പെട്ടെന്നായിരുന്നു പെട്ടെന്ന് വിവാഹത്തിനുള്ള ഡേറ്റ് കുറിച്ചു എൻഗേജ്മെൻറ് പള്ളിയിൽ വെച്ചായിരുന്നു അതിന് അച്ഛനോട് പ്രത്യേക അനുമതി മാത്യൂസ് വാങ്ങിയിരുന്നു

എൻഗേജ്മെന്റിന് ഒരു ക്രീം കളർ ജുബ്ബയും മുണ്ടും ആയിരുന്നു വിശാൽ
ക്രീം കളർ ലെഹാങ്ക ആരുന്നു നിത്യ കഴുത്തിലും കാതിലും കയ്യിലും
ഡയമണ്ട് തിളക്കത്തിൽ അവൾ സുന്ദരി ആയിരുന്നു
ജാനകി അമ്മയെയും ബന്ധുക്കളെയും ഹൃദ്യം ആയി തന്നെ മാത്യൂസും കുടുംബവും സ്വീകരിച്ചു
അത്യാവശ്യം ആർഭാടം നിറഞ്ഞതായിരുന്നു വിവാഹ നിശ്ചയം
ജാനകിയമ്മയെ മാത്യൂസിനു മനസ്സിലായില്ല അല്ലെങ്കിലും അന്ന് ആ സമയത്ത് അവരെ കണ്ടിരുന്നില്ല കണ്ടതും സംസാരിച്ചതും വിശാലിന്റെ അച്ഛനെ ആയിരുന്നു
ജാനകി അമ്മ ഒന്നും അയാളോട് ചോദിക്കാനും പോയില്ല

” നിൻറെ സാറിനെ പ്രേമിച്ച കൂട്ടുകാരിയെന്തിയെ
ലിന്റ ചേച്ചി തമാശയായി അവളോട് ചോദിച്ചു കൂടെ

“അത് ചേച്ചി

” അത് നീ തന്നെയാണെന്ന് എനിക്കറിയാമായിരുന്നു

“അത് എങ്ങനെ

“ഞാനും ഈ പ്രായം കഴിഞ്ഞല്ലേ വന്നേ
ഇരുവരും ചിരിച്ചു

അപ്പോഴേക്കും മീര വന്നേ

“എടി നിന്റെ സാർ ഗ്ലാമർ ആയല്ലോ

“ദേ എന്റെ ചെക്കനെ കണ്ണുവെച്ചാൽ ഉണ്ടല്ലോ

“ഏതായാലും ലാസ്റ്റിൽ നീ പുള്ളിനെ കുപ്പിയിൽ ആകിയല്ലോ
(മുമ്മു )

3 പേരും ചിരിച്ചു

വിവാഹം വളരെ ലളിതമായിട്ടായിരുന്നു നടന്നത് വിശാൽൻറെ കുടുംബ ക്ഷേത്രത്തിൽ വച്ച് ഒരു താലികെട്ട്
ഗോൾഡിൽ പച്ചക്കരയുള്ള സെറ്റുമുണ്ടും ആയിരുന്നു നിത്യയുടെ വേഷം പച്ചയിൽ ഹാൻഡ് വർക്ക് ചെയ്ത ബ്ലൗസും
കഴുത്തിലൊരു ലക്ഷ്മി മാല കാതിൽ ജിമിക്കി
കയ്യിൽ രണ്ടു വളകൾ

വിശാൽ ഗോൾഡ് കരയുള്ള കസവ് മുണ്ടും ഗോൾഡ് കളർ ഷർട്ടും ആയിരുന്നു

വാദ്യമേളങ്ങളുടെയും കരഘോഷങ്ങളുടെയും ഇടയിൽ വിശാൽ അവളുടെ കഴുത്തിൽ താലികെട്ടി
അവൾ കണ്ണുകളടച്ച് പ്രാർത്ഥിച്ചു ദീർഘസുമംഗലീ ആയിരിക്കണമെന്ന്

വിശാലിന്റെ മനസ്സിൽ ഒരു നീറ്റൽ അനുഭവപ്പെട്ടു ഒരുപാട് ആഗ്രഹിച്ചതാണ് ഈ നിമിഷം പക്ഷേ വധുവായി മനസ്സിൽ അമൃത ആയിരുന്നു എന്ന് മാത്രം

സീമന്തരേഖയിൽ സിന്ദൂരം തൊടുമ്പോൾ അറിയാതെ വിശാലിനെ കണ്ണിൽ നിന്നും കണ്ണുനീർ പൊടിഞ്ഞിരുന്നു

വിവാഹം കഴിഞ്ഞ് ഇരുവരും വിശാലിന്റെ വീട്ടിലേക്ക് എത്തി
വളരെ മനോഹരമായ പഴയ ഒരു തറവാടായിരുന്നു അത് ഓടിട്ട മനോഹരമായ ഒരു തറവാട് കയറി ചെല്ലുമ്പോൾ തന്നെ മുല്ലപ്പൂക്കൾ കൊണ്ട് പ്രകൃതി ഒരു പന്തൽ ഉണ്ടാക്കിയിരുന്നു അവിടെ
ഒരു വലിയ മാവ്
തൊടി തൊടിയിൽ ഒരു കിണർ അതൊക്കെ അവളിൽ ഒരു ആകാംക്ഷ ഉണർത്തി
അവളെ വീട്ടിൽ ആക്കി പപ്പയും മമ്മിയും നീയായും യാത്രയായി
അടുത്ത ആഴ്ച രണ്ടുപേരും അങ്ങോട്ട്‌ എത്തണം എന്നും
ഒപ്പം ജാനകി അമ്മയേം അവർ ക്ഷണിച്ചു
ഇന്ന് ഇവിടെ തങ്ങാൻ വിശാലും ജാനകി അമ്മയും നിർബന്ധിച്ചു എങ്കിലും മറ്റൊരു ദിവസം വന്നു നിൽകാം എന്ന് പറഞ്ഞു അവർ പോയി

ജാനകി അമ്മ അവളെ മുറി കാണിച്ചു കൊടുത്ത് അവൾക്ക് ആവശ്യമുള്ള ഡ്രസ്സും നൽകി
അവൾ പോയി കുളിച്ച് ഒരു സെറ്റും മുണ്ടും ഉടുത്തു കാരണം അതാണല്ലോ സാറിന് ഇഷ്ടം
പെട്ടെന്ന് വിശാൽ മുറിയിലേക്ക് വന്നു
അവളെ കണ്ടതും അവൻറെ കണ്ണുകൾ അവളുടെ കണ്ണിൽ ഉടക്കി
അവൻറെ കണ്ണുകളിൽ അവൾ പ്രണയം കണ്ടു
അതൊരിക്കലും തന്നോട് അല്ല തൻറെ കണ്ണുകളോട് ആണ് എന്നറിയാതെ അവൾ ഒരുപാട് സന്തോഷിച്ചു

“സാർ

“മ്മ് താൻ കുളിച്ചോ

“കുളിച്ചു

“എങ്കിൽ ഞാൻ ഒന്ന് കുളിക്കട്ടെ

അവൻ കുളിക്കാൻ പോയപ്പോൾ അവൾ ഫോൺ എടുത്തു വെളിയിലേക്ക് ഇറങ്ങി
പപ്പയെ വിളിച്ചു
അവർ യാത്രയിൽ ആണ് എന്ന് പറഞ്ഞു
മമ്മി കുറേ ഉപദേശം ഒക്കെ തന്നു
അവൾ ഫോൺ കട്ട്‌ ചെയ്ത് അടുക്കളയിൽ ചെന്നു
അവിടെ ജാനകി അമ്മ ചായ ഉണ്ടാകുവാരുന്നു

“ആഹാ മോൾ കുളി ഒക്കെ കഴിഞ്ഞോ

“മ്മ് കഴിഞ്ഞു അമ്മേ

“അവൻ എന്തിയെ

“കുളിക്കുവാ

“മോൾ സ്നേഹം കൊണ്ട് അവനെ പതുക്കെ പഴയ പോലെ ആകണം

“ഞാൻ ശ്രെമിക്കാം അമ്മേ

അവൾ പെട്ടന്ന് തന്നെ അവരുമായി കൂട്ടായി
പിന്നെ കലപില വർത്തമാനം ആയി
ഒരു മകളെ കിട്ടിയ സന്തോഷത്തിൽ ജാനകി അമ്മയും സംതൃപ്ത ആയി

രാത്രി ഒരു ഗ്ലാസ്‌ പാൽ അവർ അവളുടെ കയ്യിൽ കൊടുത്തു

“എന്തിനാ അമ്മേ ഇതൊക്കെ

“ചടങ്ങുകൾ ഒക്കെ അങ്ങനെ തന്നെ വേണം മോൾ ചെല്ല്

അവൾ റൂമിലേക്ക് പോയി

വിശാൽ എന്തോ എഴുതി കൊണ്ട് ഇരികുവരുന്നു
അവളെ കണ്ട് വിശാൽ മുഖം ഉയർത്തി
പാൽ കൊണ്ട് വരുന്ന അവളെ കണ്ടപ്പോൾ അവൻ വല്ലാതെ ആയി

“നിത്യ വരൂ

അവൾ കയറി വന്നു
അവൻ ഡോർ ലോക്ക് ചെയ്തു

“നമ്മുക്ക് രണ്ടുപേർക്കും അറിയാം ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റ്‌ അല്ല എന്ന്
പിന്നെന്തിനാ ഈ പാലൊക്കെ കൊണ്ടു വന്നത്

“ഞാൻ അല്ല അമ്മ തന്നതാ
ഞാൻ പറഞ്ഞതാ

“മ്മ്
എങ്കിൽ താൻ കിടന്നോളു
ഞാൻ തറയിൽ കിടന്നോളാം

“വേണ്ട സാർ തറയിൽ കിടക്കണ്ട
ഞാൻ കിടന്നോളാം

“വേണ്ട
തനിക് അതൊന്നും ശീലം ഇല്ലല്ലോ

“എങ്കിൽ ഞാൻ ഒരു കാര്യം പറയട്ടെ

“മ്മ്?

“നമ്മൾ ഒരുമിച്ചു കിടന്നാൽ ഒന്നും സംഭവിക്കില്ല എന്ന് നമ്മുക്ക് രണ്ടുപേർക്കും അറിയാം
എങ്കിൽ പിന്നെ ഒരുമിച്ചു കിടക്കാം
ഓക്കേ ആണോ

“ഓക്കേ
അവൻ അത്ര സന്തോഷം ഇല്ലാതെ ആണ് അത് പറഞ്ഞത്

കട്ടിലിന്റെ രണ്ടു അറ്റങ്ങളിൽ അവർ കിടന്നു

“നിത്യ

“മ്മ്

“ഐ ആം സോറി

“എന്തിന്

“ഒരിക്കലും തന്റെ സ്വപ്ങ്ങളിൽ ഇങ്ങനെ ഒരു ആദ്യരാത്രി ആയിരിക്കില്ല
ഉണ്ടായിരുന്നത്

“എനിക്ക് ഒരു വിഷമവും ഇല്ല സാർ
ആഗ്രഹിച്ച ആളിനെ സ്വന്തം ആകാൻ കഴിഞ്ഞല്ലോ അത് മതി

അവൻ ഒന്നും മിണ്ടിയില്ല

അപ്പോഴും ആകാശത്തു ഒരു കുഞ്ഞു താരകം അവരെ നോക്കി കണ്ണിചിമ്മുന്നത് ഇരുവരും കണ്ടില്ല

(തുടരും )

Click Here to read full parts of the novel

4.3/5 - (15 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!