Skip to content

നിനക്കായ് മാത്രം – ഭാഗം 17

നിനക്കായി മാത്രം

വിശാലിനെ കണ്ടതും അവൾ ഇമ വെട്ടാതെ അവനെ നോക്കി

“നിത്യ

“മ്മ്മ്

“താൻ അത് എന്തിനാ എടുത്തത്

“അതുകൊണ്ട് അല്ലേ അറിയാൻ സാധിച്ചത്

“എന്ത്

“സാറിന്റെ മനസ്സ്

“ഇതിലെ വരികൾ കണ്ട് ഞാൻ സന്തോഷപ്പെടേണ്ടത് ആണ്
പക്ഷെ……

“എന്താണ് പക്ഷെ

“അതിലെ ലാസ്റ്റ് വരികൾ…
ആ കണ്ണുകളോട് മാത്രം ആരുന്നു വിശേട്ടന്റെ പ്രണയം
ആ കണ്ണുകൾ ഒരിക്കലും എന്റെ സ്വന്തം അല്ലല്ലോ….
അവളുടെ വാക്കുകൾ ഇടറിയത് അവൻ ശ്രേദ്ധിച്ചു
അറിയാതെ അവളുടെ മിഴികൾ നിറഞ്ഞു

“നിത്യ

ആർദ്രമായി അവൻ വിളിച്ചു

ഒരു തേങ്ങലോടെ നിന്ന അവളെ അവൻ തന്നിലേക്ക് ചേർത്ത് നിർത്തി

ആ നിമിഷം അവൾക് അത് ആവിശ്യം ആരുന്നു

“അമൃതയുടെ കണ്ണുകൾ ആണ് നിന്റേത് എന്ന് മനസിലാകുന്നതിന് മുൻപ് ഞാൻ നിന്നെ സ്നേഹിച്ചിരുന്നു എന്നല്ലേ അതിൽ എഴുതിയത്

“എങ്കിലും എന്നെ അല്ലല്ലോ

“ആര് പറഞ്ഞു എനിക്ക് ഇഷ്ട്ടം ആരുന്നു ഒരുപാട്

അവൾ ഞെട്ടലിൽ അവനെ നോക്കി

അവൻ അവളെ അഭിമുഖീകരിക്കാൻ പ്രയാസപ്പെട്ടു

“സത്യം?

“സത്യം ഉള്ളിൽ എവിടേയൊക്കെയോ ഇഷ്ട്ടം ആരുന്നു തന്നേ

“ഒരിക്കൽ കൂടെ പറയാമോ

“എന്ത്

“എന്നെ ഇഷ്ട്ടം ആരുന്നു എന്ന്
അവൾ ഒരു കൊച്ചു കുട്ടിയെ പോലെ ചോദിച്ചു

“ഇഷ്ട്ടം ആരുന്നു ഒരുപാട്

“ഒന്നുടെ

അവൾ കൊഞ്ചി

“ഇഷ്ട്ടം

ഇഷ്ട്ടം ഇഷ്ട്ടം ഇഷ്ട്ടം ഇഷ്ട്ടം

മതിയോ

“മതി

അവൾ ഹൃദ്യം ആയി ചിരിച്ചു

താൻ സ്നേഹത്തോടെ സംസാരിക്കുന്നത് പോലും അവൾക്ക് ഒരുപാട് സന്തോഷം നൽകുന്നു എന്ന് അവൻ ഓർത്തു

“നിത്യ

“മ്മ്മ്

“ഇങ്ങനെ നിന്നാൽ മതിയോ ഭക്ഷണം കഴിക്കണ്ടേ

“ഞാൻ അത് മറന്നു ഇപ്പം എടുത്തു വെക്കാം

അവൾ പോയപ്പോൾ അവൻ ഓർത്തു

അവൾ തന്നെ ഒരുപാട് സ്നേഹിക്കുന്നു അവളെ താൻ അംഗീകരിക്കാൻ ഇനി വൈകി കൂടാ

ഇരുവരും ഒരുമിച്ചു ഇരുന്ന് കഴിച്ചു

കിടക്കാൻ നേരം അവൾ അവന്റെ അരികിൽ വന്നു

“എന്താ നിത്യ

“കുറച്ചു മുൻപ് പറഞ്ഞത് സത്യം ആണോ

“എന്ത്

“എന്നെ ഇഷ്ട്ടം ആണ് എന്ന്

“അത് നുണ ആണെന്ന് തനിക്കു തോന്നുന്നുണ്ടോ

“അതല്ല എങ്കിലും വിശ്വസിക്കാൻ ഒരു മടി

“എങ്കിൽ ഇങ്ങോട്ട് ഇരിക്ക്

അവൻ അവളെ അരികിലേക്ക് ഇരുത്തി

“എനിക്ക് ഇഷ്ട്ടം ആരുന്നു ആദ്യം കണ്ടപ്പോൾ മുതൽ ഈ കുറുമ്പത്തിയേ
അന്ന് ആക്‌സിഡന്റ് പറ്റി ഒരു രാത്രി മുഴുവൻ നീ ഉറങ്ങുന്നത് നോക്കി ഇരുന്നിട്ട് ഉണ്ട് ഞാൻ
പിന്നെ എന്നെ ഇഷ്ട്ടം ആണ് എന്ന് പറയാൻ വന്നു നിന്നപ്പോൾ
അന്ന് ഞാൻ മനഃപൂർവം പറയാൻ സമ്മതികാഞ്ഞത
താൻ പറഞ്ഞാൽ ചിലപ്പോൾ ഞാൻ തന്നെ സ്നേഹിച്ചു പോയേനെ
പിന്നെ ലൈബ്രറിയിൽ വച്ചു എന്റെ അനുവാദം പൊലും ചോദിക്കാതെ എന്നെ ചുംബിച്ചപ്പോൾ ദേഷ്യം കാണിച്ചെങ്കിലും ആ ചുംബനം ഞാൻ ആസ്വദിച്ചിരുന്നു
പിന്നെ അന്ന് ഞാൻ ബോധം ഇല്ലാതെ തന്നെ ചേർത്ത് പിടിച്ചപ്പോൾ
എന്തും സംഭവിക്കമായിരുന്ന ആ നിമിഷം എന്നോട് ഉള്ള എല്ലാ ഇഷ്ടവും ഉള്ളിൽ ഒതുക്കി പക്വത കാണിച്ചപ്പോൾ ഒക്കെ എനിക്ക് ഇഷ്ട്ടം തോന്നുകയായിരുന്നു
പിന്നീട് എനിക്ക് വേണ്ടി സ്വന്തം ഇഷ്ട്ടങ്ങൾ മാറ്റി ചുരിദാർ ഇട്ടപോളും
അവസാനം എന്നെ അല്ലാതെ മാറ്റാരെയും വിവാഹം കഴിക്കില്ല എന്ന് പറഞ്ഞപ്പോളും ഒക്കെ എനിക്ക് ഇഷ്ട്ടം കൂടുക ആരുന്നു

“എന്നിട്ട് എന്തിനാ ഇതൊക്കെ ഉള്ളിൽ ഒതുക്കിയത്

“ഒരുപാട് കാരണങ്ങൾ ഉണ്ടാരുന്നു നിത്യ
ഒന്ന് നീ എന്റെ വിദ്യാർത്ഥി ആണ്
പിന്നെ എനിക്ക് നിന്നെക്കാൾ പത്തു വയസ്സ് കൂടുതൽ
പിന്നെ എന്റെ ബാക്ക്ഗ്രൗണ്ട് അങ്ങനെ ഒരുപാട്

“എനിക്ക് അതൊന്നും പ്രശ്നം അല്ലാരുന്നല്ലോ

“എനിക്ക് നിന്റെ ഭാവി പ്രശ്നം ആരുന്നു

അവൾ അവന്റെ നെഞ്ചിലേക്ക് ചേർന്ന് ഇരുന്നു

“വിശേട്ടാ

“മ്മ്മ്

“എനിക്ക് ഒരുപാട് സന്തോഷം ഉണ്ട് ഇപ്പോൾ

അവൻ അവളുടെ തലമുടി തഴുകി കൊണ്ട് പറഞ്ഞു

“നിത്യ എനിക്ക് തന്നെ ഇഷ്ട്ടം ആണ് ഒരുപാട് പക്ഷെ

“എന്താ വിശേട്ടാ

“എനിക്ക് കുറച്ചു സമയം വേണം പൂർണ്ണമായും നിന്റേത് ആയി മാറാൻ
അത് നിന്നോട് സ്നേഹം ഇല്ലാഞ്ഞിട്ടല്ല

അവന്റെ അധരങ്ങളിൽ വിരൽ വച്ചു അവൾ പറഞ്ഞു

“എനിക്ക് അറിയാം വിശേട്ടാ
ആവിശ്യത്തിനു സമയം എടുത്തോളൂ ഞാൻ തയ്യാർ ആണ് കാത്തിരിക്കാൻ
ആ മനസ്സിൽ ഞാൻ മാത്രം ആകുന്ന ഒരു ദിവസത്തിനു വേണ്ടി

അവൻ അലിവോടെ അവളുടെ തലയിൽ തലോടി
നെറുകയിൽ ചുംബിച്ചു
അവളുടെ കണ്ണുകൾ അടഞ്ഞു

“കിടന്നോ
എനിക്ക് കുറച്ചു വർക്ക്‌ ഉണ്ട്
നാളെ തനിക്കു ലീവ് തീരുവല്ലേ

“എനിക്ക് ഉറക്കം വരണില്ല

“ഞാൻ കിടക്കാൻ ഒരുപാട് ലേറ്റ് ആകും
നാളെ താൻ ഓഫീസിൽ പോയി ഉറക്കം തൂങ്ങും

“കാപ്പി വെല്ലോം വേണോ

“ഒന്നും വേണ്ടായേ

അവൻ ചിരിച്ചു
അവൾ ഉറങ്ങാൻ കിടന്നു
അവൾക് അന്ന് ഉറങ്ങാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല

മിഥുൻ വീട്ടിൽ ചെല്ലുമ്പോൾ രാജശേഖരൻ ചാരുകസേരയിൽ ആരുന്നു

“അച്ഛൻ ഉറങ്ങിയില്ലാരുന്നോ

“ഇല്ല നീ എന്താ താമസിച്ചത്

“ഇറങ്ങിയപ്പോൾ ലേറ്റ് ആയി

“മ്മ്മ് എന്തിനാ പെട്ടന്ന് എന്നെ കാണാൻ നിനക്ക് തോന്നിയത്

“ഞാൻ വിശാലിനെ കണ്ടു അച്ഛാ

അയാൾ പിടഞ്ഞു എഴുനേറ്റു
വിശാൽ
ആ പേര് അയാളിൽ പല വിസ്ഫോടനങ്ങളും സൃഷ്ടിച്ചു എന്ന് അവനു മനസിലായി

“ഏത് വിശാൽ

ഞെട്ടൽ മറച്ചു അയാൾ ചോദിച്ചു

“അച്ഛനു ഏതൊക്കെ വിശാലിനെ അറിയാം
അമൃതയുടെ ഭർത്താവ് ആയിരുന്ന വിശാൽ

“എന്നിട്ട് നീ അയാളോട് വെല്ലോം പറഞ്ഞോ

“ഇല്ല പറയാൻ തീരുമാനിച്ചത് ആരുന്നു അപ്പോഴേക്കും അയാളുടെ വിവാഹം കഴിഞ്ഞു

“അവൻ വേറെ വിവാഹം കഴിച്ചോ

“ഉം

“ഇനി നീ ഒന്നും പറയാൻ നിൽക്കണ്ട

അവൻ ഒന്നും പറയാതെ ആലോചനയിൽ മുഴുകി

“ഇത് പറയാൻ ആണോ നീ അത്യാവശ്യം ഉണ്ടെന്ന് പറഞ്ഞത്

“അല്ല

“പിന്നെ

“അത് അച്ഛനോടും അമ്മയോടും ഒരുമിച്ച് കാലത്ത് പറയാം

അവൻ അകത്തേക്ക് പോയി

റൂമിൽ പോയി ആലോചിച്ചു
വിശാലിനെ കാണണോ വേണ്ടയോ എന്ന്
പറഞ്ഞാൽ ഇപ്പോൾ ഉള്ള അയാളുടെ സന്തോഷം ഇല്ലാതാകും
പറഞ്ഞില്ല എങ്കിൽ ഈ സമൂഹത്തിനു മുന്നിൽ അയാൾ എന്നും കുറ്റക്കാരൻ ആയി ഇരിക്കും
ഇല്ല എല്ലാം അവൻ അറിയണം

മിഥുൻ മനസ്സിൽ ഉറപ്പിച്ചു

നിത്യ രാവിലെ ഉറക്കം ഉണർന്നപ്പോൾ ഡെസ്കിൽ തല വെച്ച് ഉറങ്ങുന്ന വിശാലിനെ ആണ് കണ്ടത്

അവൾ അടുത്ത് ചെന്ന് വിളിച്ചു

“വിശേട്ടാ
ഇന്നലെ ഇവിടെ ആണോ കിടന്നത്

“ഉറങ്ങിയത് എപ്പോൾ ആണെന്ന് ഓർമ്മ ഇല്ലടോ

“കൊള്ളാം പോയി മുഖം കഴുകി വാ

അവൻ വന്നപ്പോൾ അവൾ ചായ നൽകി

“താൻ എപ്പഴാ ഓഫീസിൽ

“ദാ റെഡി ആകാൻ പോവ

“എങ്കിൽ ഒരുമിച്ചു ഇറങ്ങാം

“ശെരി എങ്കിൽ പോയി കുളിക്ക്
ഞാൻ അപ്പോഴേക്കും ഫുഡ്‌ ഉണ്ടാക്കാം

“ഓക്കേ

അവൻ പോയപാടെ അവൾ പുട്ട് ഉണ്ടാക്കി
പുട്ടും പഴവും ആരുന്നു ബ്രേക്ക്‌ ഫാസ്റ്റ്

അവൾ പപ്പയെയും വിശാലിന്റെ അമ്മയേം വിളിച്ചു സംസാരിച്ചു

അവൾ എല്ലാ ദിവസവും രണ്ടു വീട്ടിലേക്കും രാവിലേം വൈകിട്ടും വിളിക്കും

ഇരുവരും ഒരുമിച്ച് ഒരുങ്ങി ഭക്ഷണം കഴിച്ചു ഇറങ്ങി
വിശാൽ തന്നെ ആണ് അവളെ കമ്പനിയുടെ മുന്നിൽ കൊണ്ടുപോയി വിട്ടത്

“വൈകുന്നേരം ഞാൻ വരണോ

“വേണ്ട ഞാൻ വന്നോളാം

“ഓക്കേ ബൈ

“ബൈ

അവൾ ചെന്നപാടെ മീര ഓടി വന്നു

“നിന്റെ ഹണിമൂൺ ഒക്കെ കഴിഞ്ഞോ

“പിന്നെ ഹണിമൂൺ ഒന്ന് പോടീ

“സാർ ജീവനോടെ ഉണ്ടോ അതോ

“ഒന്ന് പോടി പെണ്ണെ

“പറയടി നിന്റെ വിശേഷം ഒക്കെ

“എല്ലാം വിശദമായി പറയാം ലഞ്ച് ബ്രേക്ക് ടൈം ആകട്ടെ

“എനിക്ക് വീട്ടിൽ ഒരു ആലോചന വന്നടി അച്ഛന്റെ ഫ്രണ്ടിന്റെ മോൻ

“എന്നിട്ട് നീ പറഞ്ഞില്ലേ ഡോക്ടർടെ കാര്യം

“അങ്ങനെ അങ്ങ് പറയാൻ പറ്റുമോടി അച്ഛന്റെ സ്വഭാവം നിനക്ക് അറിയില്ലേ

“അപ്പോൾ നീ ഡോക്ടറെ തേക്കാൻ പോവണോ

“പോടീ മരഭൂതമേ
അവരുടെ വീട്ടിൽ നിന്ന് ഒരു പ്രൊപോസൽ ആയി ഇങ്ങോട്ട് വന്നാൽ കുഴപ്പമില്ല
അതിനു വീട്ടുകാരോട് സംസാരിക്കാൻ ഏട്ടൻ വീട്ടിൽ പോയേകുവാ

“അപ്പോൾ ഉടനെ ഒരു സദ്യക്ക് വകുപ്പ് ഉണ്ട്

“നീ ഒന്ന് പ്രാർത്ഥിച്ചേക്കണേ

“ഏറ്റു

ഇരുവരും ജോലിക്ക് കയറി

ലഞ്ച് ബ്രെക്കിനു നിത്യ മീരയോട് മനസ്സ് തുറന്നു

“ഇത്രയൊക്കെ മനസ്സിൽ വച്ചിട്ടാ കൊച്ചുകള്ളാൻ വെയ്റ്റ് ഇട്ടത്

മീര പറഞ്ഞു

“ഈവനിംഗ് നീ എന്റെ കൂടെ ഒരു സ്ഥലം വരെ വരണേ

“എവിടാടി

“നാളെ സാറിന്റെ പിറന്നാൾ ആണ് കുറച്ചു സാധനം വാങ്ങാനാ

“ഒക്കെ ഡി

അവൾ ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങി ഒരു ബര്ത്ഡേ കേക്കും ഒരു ഷർട്ടും മുണ്ടും പിന്നെ സദ്യക്ക് ഉള്ള സാധനങ്ങളും വാങ്ങി
അവനു ഒരു സർപ്രൈസ് നൽകണം എന്ന് വിചാരിച്ചു

അവൾ ചെല്ലുമ്പോൾ വിശാലിന്റെ കാർ പോർച്ചിൽ ഉണ്ടാരുന്നു
അവൾ ഡോർ തുറന്ന് അവൻ കാണാതെ കേക്ക് ഫ്രിഡ്ജിൽ വച്ചിട്ട് റൂമിലേക്ക് ചെന്നു
അവൾ ചെല്ലുമ്പോൾ അവൻ ഉറക്കം ആരുന്നു
അവൾ അവനെ വിളിക്കാനായി ദേഹത്തു തട്ടി
അവൾ തൊട്ടപ്പോൾ അവനെ തീ പോലത്തെ ചൂട്
നെറ്റിയിൽ കൈ വച്ചപ്പോൾ ഭയങ്കര പനി

(തുടരും )

Click Here to read full parts of the novel

4.2/5 - (14 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!