വിശാൽ ഒരുനിമിഷം ഞെട്ടി നിന്നു
അമൃതയുടെ കസിൻ
തന്റെ ജീവിതം തകർത്തവന്റെ മകൻ
അവനു ദേഷ്യം ആണ് വന്നത്
“എനിക്ക് ഒന്നും സംസാരിക്കാൻ ഇല്ല
അവൻ തിരിഞ്ഞു നടന്നു
“വിശാൽ പ്ലീസ്
“ലുക്ക് മിസ്റ്റർ മിഥുൻ ഞാൻ പഴയ കാര്യങ്ങൾ ഒന്നും ഓർക്കാൻ ഇഷ്ട്ടപെടുന്നില്ല
“ഓക്കേ വിശാൽ ബട്ട് ഇത് നിങ്ങൾ അറിഞ്ഞിരിക്കണം ഇല്ലെങ്കിൽ ഒരിക്കൽ കൂടെ നിങ്ങൾ ചതിക്കപ്പെടും
“ഇയാൾ എന്തൊക്കെ ആണ് പറയുന്നത്
“പ്ലീസ് എനിക്ക് ഒരു അവസരം തരു വിശാൽ ഞാൻ ഒരിക്കലും നിങ്ങളുടെ ശത്രു അല്ല
“ഓക്കേ താൻ പറ ഞാൻ കേൾകാം
“ഇവിടെ വച്ചു പറഞ്ഞാൽ ശെരിയാകില്ല നമ്മുക്ക് പുറത്ത് എവിടേലും പോകാം
“നോ എനിക്ക് ക്ലാസ്സ് ഉണ്ട്
“ഒരു 10 മിനിട്സ് നമ്മുക്ക് വിശാലിന്റെ വണ്ടിയിൽ പോകാം
കുറേ ആലോചിച്ച ശേഷം വിശാൽ പറഞ്ഞു
“ഓക്കേ
യാത്രയിൽ രണ്ടുപേരും മൗനം ആരുന്നു
“വിശാൽ വിവാഹം കഴിച്ചു അല്ലേ
“ഉം
“വൈഫ് എന്ത് പറയുന്നു
“സുഖമായി ഇരിക്കുന്നു
“മ്മ്മ്
അവൻ കാർ ഒരു പള്ളിയുടെ അരികിൽ ആയി നിർത്തി
“ഒരു കുമ്പസാരം പറയാൻ ഇതിലും നല്ല ഒരു സ്ഥലം വേറെ ഇല്ല വിശാൽ
യൂ ആർ ഗ്രേറ്റ് വിശാൽ
“എനിക്ക് സമയം കുറവാണ് ഡോക്ടർ
“ഓക്കേ ഞാൻ വിശാലിനെ ബുദ്ധിമുട്ടിപ്പിക്കുന്നില്ല
“എന്താണ് പറയാൻ ഉള്ളത്
“അമൃതയെ കുറിച്ച്
അവന്റെ ഉള്ള് ഒന്ന് തേങ്ങി അമൃത ആ പേര് അവന്റെ ഹൃദയം തുളച്ചു
“താൻ കരുതുന്ന പോലെ എന്റെ അച്ഛൻ അല്ല അമൃതയെ കൊന്നത്
അവളോട് ദേഷ്യം ഉണ്ടാരുന്നു അച്ഛന് പക്ഷെ കൊല്ലാൻ വേണ്ടിയുള്ള പക ഒന്നും ഇല്ലാരുന്നു
അമൃത എനിക്ക് എന്നും സഹോദരി ആരുന്നു
അവൾ അമ്പാട്ട് എത്തിയ അന്ന് മുതൽ എന്റെ സഹോദരി ആയെ ഞാൻ കണ്ടിട്ടുള്ളു
സ്വത്തിന്റെ ഒരു ഓഹരി അവളുടെ പേരിൽ എഴുതി വച്ചപ്പോൾ മുതൽ ആണ് അച്ഛനും അമ്മയ്ക്കും അവളോട് ദേഷ്യം ഉണ്ടായത് പക്ഷെ അപ്പോഴും അവൾ എന്റെ കുഞ്ഞു അനിയത്തി തന്നെ ആരുന്നു
എന്നോട് എന്തും തുറന്നു പറയാൻ അവൾക് സ്വാതന്ത്ര്യം ഉണ്ടാരുന്നു
അവളുടെ പഠിപ്പ് നിർത്തിയപ്പോൾ ഞാൻ സാറുമാരോട് വീട്ടിൽ വന്നു അച്ഛനോട് സംസാരിക്കാൻ പറയാൻ ആയി ഇരികുവരുന്നു
പക്ഷെ എനിക്ക് മുന്പേ അവർ വീട്ടിൽ വന്നു അച്ഛനോട് സംസാരിച്ചു
വിശാലിനെ കുറിച്ച് അവൾ എന്നോട് ആദ്യം മുതലേ എല്ലാം പറഞ്ഞു എന്റെ അനിയത്തിക്ക് തെറ്റ് പറ്റാതെ ഇരിക്കാൻ ഞാനും നിങ്ങളെ കുറിച്ച് തിരക്കി ഒരു മോശം സ്വഭാവവും ഇല്ലാത്ത ഒരു പയ്യൻ എന്ന് അറിഞ്ഞ ശേഷം ഞാൻ അവളോട് പറഞ്ഞു അവനെ വിശ്വസികാം എന്ന്
പിന്നീട് അച്ഛൻ അവൾക്ക് അച്ഛനേക്കാൾ പ്രായം ഉള്ള ഒരാളെ കൊണ്ട് വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചപ്പോൾ ഞാൻ തന്നെ അവളോട് നമ്പർ വാങ്ങി തന്നെ വിളിച്ചു വിവാഹത്തിന് നിർബന്ധം പിടിച്ചതും ഒക്കെ എന്റെ സ്വാർത്ഥത ആരുന്നു
അനിയത്തിയെ നല്ല ഒരാളുടെ കൈയിൽ എത്തിക്കാൻ ഉള്ള ഒരു ഏട്ടന്റെ സ്വാർത്ഥത
പക്ഷെ….
എന്നിട്ടും അവളുടെ ജീവിതം സുരക്ഷിതം ആക്കാൻ എനിക്ക് കഴിഞ്ഞില്ല
അന്ന് നിങ്ങളുടെ വിവാഹം കഴിഞ്ഞ അന്ന് വൈകുന്നേരം ഞാൻ നാട്ടിൽ എത്തി
അവൻ ആ ഓർമകളിലേക്ക് പോയി
******************
വിശാലിന്റെ ഫോൺ ബെൽ അടിക്കുന്നത് കേട്ട് ആണ് അമൃത റൂമിലേക്കു ചെന്നത്
വിശേട്ടൻ ഫോൺ എടുക്കാൻ മറന്നിരിക്കുന്നു
അവൾ ഓർത്തു
ഫോൺ എടുക്കണോ വേണ്ടയോ എന്ന് ശങ്കിച്ചു അവൾ നിന്നു
ഫോൺ ബെൽ അടിച്ചു നിന്നു
അവൾ പോകാൻ ഒരുങ്ങവെ ഫോൺ ഒരിക്കൽ കൂടെ ശബ്ദിച്ചു
അത്യാവശ്യകാർ ആരേലും ആകും എന്ന് കരുതി അവൾ ഫോൺ എടുത്തു
“ഹലോ
“ഹലോ വിശാൽ
“വിശാൽ അല്ല അദ്ദേഹം പുറത്തു പോയേകുവാ
“അമ്മു മോളെ
“മിഥുനേട്ടാ ഏട്ടൻ ആരുന്നോ
“അതേ മോളെ ഞാൻ നാട്ടിൽ എത്തി
വിവാഹം ഒക്കെ മംഗളം ആയി നടന്നോ മോളെ
“നടന്നു ഏട്ടാ പക്ഷെ
“എന്താ മോളെ വിശാലിന്റെ വീട്ടിൽ എന്തേലും പ്രശ്നം ഉണ്ടോ
“അതല്ല ഏട്ടാ
“എന്താ മോളെ എന്താണെങ്കിലും പറ
“വിവാഹം കഴിഞ്ഞപ്പോൾ അമ്മാവൻ വന്നിരുന്നു
“എന്നിട്ട്
“എന്നെ പിടിച്ചു വലിച്ചു ബഹളം ഒക്കെ ഉണ്ടാക്കി
ഇപ്പോൾ വിച്ചുഏട്ടനെ അമ്പാട്ടേക്ക് വിളിച്ചിരിക്കുവാ എനിക്ക് എന്തോ പേടിയാകുന്നു
“നീ പേടിക്കാതെ കുഴപ്പം ഒന്നും ഉണ്ടാകില്ല
ഞാൻ വിശാലിന്റെ വീട്ടിലേക്ക് വന്നാൽ നിന്നെ കാണാൻ പറ്റുമോ
“ഏട്ടൻ വരുമോ എന്നെ കാണാൻ
“ഞാൻ ഇതുവരെ വീട്ടിൽ പൊലും പോയില്ല
നിന്നെയും വിശാലിനെയും കണ്ടിട്ടേ പോകു
എനിക്ക് അങ്ങോട്ട് ഉള്ള വഴി അറിയില്ല ഞാൻ ഒറ്റപ്പാലം ഇറങ്ങി നിൽകുവാ
“വഴി ഞാൻ പറഞ്ഞു തരാം
“ഓക്കേ
കുറച്ച് കഴിഞ്ഞപ്പോൾ ഒരു ഓട്ടോ വന്നു നിന്നു അതിൽ നിന്നും മിഥുൻ ഇറങ്ങി
അമൃത ഓടി ചെന്നു
“ഏട്ടാ
ഏട്ടൻ എന്നെ കാണാൻ വന്നല്ലോ
“ഞാൻ വരാതിരിക്കുമോ
“കേറി വാ ഏട്ടാ
“വിശാൽ വന്നോ
“ഇല്ല
ആരും ഇല്ല
“എല്ലാരും എന്തിയെ
“അച്ഛൻ അമ്പലത്തിൽ പോയി വിവാഹത്തിന്റെ കാര്യങ്ങൾ തിരക്കാൻ വേണ്ടി
അമ്മ കുളിക്കാൻ കുളത്തിൽ പോയി
ഏട്ടൻ ഇരിക്ക് ഞാൻ ചായ എടുകാം
“വേണ്ട മോളെ ഏട്ടന് പെട്ടന്ന് പോകണം
മോളെ കാണാൻ വേണ്ടി വന്നതാ
ദാ ഇത് കുറച്ച് സ്വർണ്ണവും പണവും ആണ്
നീ ഒന്നും കൊണ്ടു വന്നില്ല എന്ന് ഇവർക്ക് തോന്നണ്ട
“വേണ്ട ഏട്ടാ ഇവരാരും അങ്ങനെ ഉള്ള ആളുകൾ അല്ല
“ഞാൻ മോൾക് വേണ്ടി വാങ്ങിയതാ ഇത്
“ഞാൻ വിച്ചുഏട്ടനോട് ചോദിക്കാതെ എങ്ങനെ ആണ് ഏട്ടാ വാങ്ങുന്നത്
“ശരിയാ മോളെ അങ്ങനെ ആണ് വേണ്ടത് ഏട്ടൻ അത് ഓർത്തില്ല
ഞാൻ വൈകുന്നേരം ഇറങ്ങാം
അപ്പോൾ വിശാലിനേം വീട്ടുകാരേം ഒക്കെ കാണാല്ലോ
പിന്നെ അമ്പാട്ടെ അവസ്ഥയും ഒന്ന് തിരക്കി വരാം
“ശരി ഏട്ടാ
തിരിച്ചു പോകും വഴിയാണ് ഞാൻ ഓർത്തത് അവളോട് സംസാരിക്കുന്നതിനിടയിൽ ഞാൻ എന്റെ ഫോൺ അവിടെ എവിടോ വെച്ചു എന്ന്
അത് എടുക്കാനായി ഞാൻ വീണ്ടും തിരിച്ചു നടന്നു
ഞാൻ ചെല്ലുമ്പോൾ ഉമ്മറത്തു ഒരു ബൈക്ക് ഉണ്ട് വിശാൽ വന്നു എന്ന് കരുതി ഞാൻ അകത്തേക്ക് കയറി
അവിടെ കണ്ടതും കേട്ടതും എനിക്ക് ഇപ്പഴും ഓർക്കാൻ വയ്യ………..
മിഥുൻ എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ വിശാലിന് തല പെരുകുന്നത് പോലെ തോന്നി
എന്താണ് താൻ ഈ കേൾക്കുന്നത് ഇത് ആണോ സത്യം അല്ല അവൻ കള്ളം പറയുക ആണ് ഒരിക്കലും ഇത് സത്യം അല്ല
“നിങ്ങൾ കുറ്റക്കാരൻ അല്ല എന്ന് അറിയാവുന്ന ഒരേ ഒരു ആൾ ഞാൻ മാത്രം ആണ് വിശാൽ
പക്ഷെ അന്ന് എനിക്ക് അത് തുറന്ന് പറയാൻ സാധിച്ചില്ല
ഒരു പക്ഷെ അത് എന്റെ സ്വാർത്ഥത ആകാം
ഒരു കൊലപാതകകേസിന്റെ ദൃക്സാക്ഷി ആയി ഞാൻ വന്നാൽ അത് എന്റെ കരിയറിനെ ബാധിക്കും എന്ന് ഞാൻ ഭയന്നു
പക്ഷെ അന്ന് മുതൽ ഇന്ന് വരെ ഞാൻ കുറ്റബോധം പേറി ആണ് ജീവിച്ചത്
ഈ കാര്യങ്ങൾ ഒക്കെ അറിയാവുന്ന ഒരാൾ കൂടെ ഉണ്ടാരുന്നു വിശാൽ
“ആര്
“തന്റെ അച്ഛൻ
ഞാൻ അദ്ദേഹത്തെ ചെന്നു കണ്ട് എല്ലാം പറഞ്ഞിരുന്നു അതുകൊണ്ട് ആവാം അദ്ദേഹം ഇന്ന് ജീവിച്ചു ഇരിക്കാഞ്ഞത്
“മിഥുൻ അപ്പോൾ താൻ പറഞ്ഞു വരുന്നത്
“അതേ അയാൾ തന്നെ ആണ് നിന്റെ അച്ഛനെ….
അവനു അറിയില്ല സത്യങ്ങൾ എല്ലാം അറിയുന്ന ആൾ ഞാൻ ആണെന്ന്
ഇല്ലാരുന്നു എങ്കിൽ ചിലപ്പോൾ ഞാനും ഇപ്പോൾ….
“പക്ഷെ എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല മിഥുൻ
“വിശ്വസിക്കണം വിശാൽ
താൻ ഇപ്പോൾ ഒരു കുടുംബം നയിക്കുന്ന ആൾ ആണ് പറയണ്ട എന്ന് തന്നെ ആണ് കരുതിയത് പക്ഷെ എന്തോ അമൃത ആഗ്രഹിക്കുന്നു ഇതൊക്കെ താൻ അറിയാൻ
അങ്ങനെ എന്റെ മനസ്സിൽ പറഞ്ഞു അതുകൊണ്ട് ആണ് പറഞ്ഞത്
ഇത് തന്റെ ജീവിതത്തെ ഒരിക്കലും ബാധിക്കരുത്
നിത്യ നല്ല കുട്ടി ആണ് അവളെ വിഷമിപ്പിക്കരുത്
“നിത്യയെ തനിക്കു
“നിത്യയുടെ കൂട്ടുകാരി മീര ഞാൻ വിവാഹം കഴിക്കാൻ പോകുന്ന കുട്ടിയ
“മ്മം
“നമ്മൾ എന്നും നല്ല സുഹൃത്തുക്കൾ ആരിക്കില്ലേ വിശാൽ
അവൻ കൈ നീട്ടി
വിശാൽ ഷേക്ക്‌ഹാൻഡ് നൽകി
വിശാൽ കുറേ നേരം വെയ്റ്റ് ചെയ്തശേഷം ആണ് നിത്യ വന്നത്
“ഒരുപാട് നേരം ആയോ വന്നിട്ട്
“ഉം കുറച് എന്താ താമസിച്ചേ
“ഇന്നലെ ലീവ് ആയോണ്ട് ഒരുപാട് വർക്ക് പെന്റിങ് ആരുന്നു
“ഉം
“എന്താ വിശേട്ടാ സുഖം ഇല്ലേ
“എയ് ഒന്നുമില്ല
“നമ്മുക്ക് ഒരു ചായ കുടിച്ചാലോ വിശേട്ടാ
“കുടിക്കാം
“എങ്കിൽ ആ തട്ടുകടയിൽ നിർത്തിയാൽ മതി
“ശരി
അവന്റെ മൂഡ് ശെരിയല്ല എന്ന് തോന്നിയത് കൊണ്ട് അവൾ പിന്നെ ഒന്നും ചോദിച്ചില്ല
അവൻ തട്ടുകടയുടെ മുന്നിൽ വണ്ടി നിർത്തി
നല്ല ചൂട് ചായയും മുളക് ബജ്ജിയും ആരുന്നു അവർ കഴിച്ചത്
വീട്ടിൽ വന്നു കുളി ഒക്കെ കഴിഞ്ഞു നിത്യ ഭക്ഷണം ഉണ്ടാക്കി
പൂരിയും ഉരുളകിഴങ്ങു മസാലയും ആരുന്നു
ഭക്ഷണം കഴിക്കുമ്പോഴും അവൻ മൗനം ആരുന്നു
കിടക്കാൻ നേരം നിത്യ കാര്യം തിരക്കി
“എന്താ വിശേട്ടാ എന്തേലും ടെൻഷൻ ഉണ്ടോ
“ഇല്ല എന്ന് പറഞ്ഞാൽ അത് കള്ളം ആണ് നിത്യ
“അപ്പോൾ എന്തോ ഉണ്ട്
“ഉണ്ട് പക്ഷെ അത് താൻ അറിയാൻ സമയം ആയിട്ടില്ല ഞാൻ സത്യം അറിഞ്ഞിട്ട് തന്നോട് പറയാം
“മതി പക്ഷെ ഇങ്ങനെ മൂടി ആയി ഇരിക്കാതെ എനിക്ക് കണ്ടിട്ട് എന്തോപോലെ
അവൾ അവന്റെ കവിളിൽ പിടിച്ചു പറഞ്ഞു
“ശരി ഇങ്ങനെ ഇരിക്കില്ല പോരെ
“മതി എങ്കിൽ ഒന്ന് ചിരിച്ചേ
അവൻ പുഞ്ചിരിച്ചു
അവൾ അവന്റെ നെഞ്ചിൽ ചാഞ്ഞു
എങ്കിലും അവന്റെ മനസ്സ് പ്രെക്ഷുബ്ധം ആരുന്നു
സത്യം അറിയണം
മിഥുൻ കള്ളം പറയണ്ട കാര്യം ഇല്ല
അവൻ പറഞ്ഞത് സത്യം ആണെങ്കിൽ താൻ മാപ്പ് കൊടുക്കില്ല ആ തെണ്ടിക്ക്
അവന്റെ അണപ്പല്ലുകൾ ഞെരിഞ്ഞു
(തുടരും )
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission