Skip to content

നിനക്കായ് മാത്രം – ഭാഗം 22 ( അവസാനഭാഗം )

നിനക്കായി മാത്രം

കലുഷിതമായ മനസോടെ ആണ് വിശാൽ വീട്ടിലേക്ക് വന്നത് അവൻ വരുമ്പോൾ ജാനകി അമ്മയും നിത്യയും അടുക്കളയിൽ ആണ്

കാർ വന്ന ശബ്ദം കേട്ട് നിത്യ ഓടി ഉമ്മറത്തു വന്നിരുന്നു

“എവിടാ പോയെ

“നിരഞ്ജന്റെ വീട്ടിൽ

“ഞാൻ വിശേട്ടാണ് ഇഷ്ട്ടം ഉള്ളത് ഒക്കെ ഉണ്ടാക്കി വച്ചിട്ടുണ്ട്
ഭക്ഷണം എടുക്കട്ടേ

“വേണ്ട തലവേദന
കുറച്ച് കിടക്കട്ടെ

“ഉം

അവൻ ഒരുപാട് ആലോചിച്ചു
അറിഞ്ഞത് ഒക്കെ സത്യം ആയിരിക്കുമോ
അമ്മയോട് ചോദിക്കാൻ മനസ് വരുന്നില്ല
ഒരുപക്ഷെ കേട്ടതൊക്കെ സത്യം ആണ് എന്ന് അറിഞ്ഞാൽ തനിക്കു അത് സഹിക്കാൻ പറ്റില്ല

അത്താഴം കഴിക്കുമ്പോൾ ആരും ഒന്നും സംസാരിച്ചില്ല
അവനു എന്തോ ടെൻഷൻ ഉണ്ടെന്ന് നിത്യ ക്ക് മനസ്സിലായി

ഭക്ഷണം കഴിഞ്ഞു അവൻ കിടക്കാൻ ആയി പോയി

വെള്ളവും എടുത്തു റൂമിലേക്ക് പോകാൻ ഒരുങ്ങവെ ജാനകി അമ്മ നിത്യയെ വിളിച്ചു

“മോളെ നിങ്ങൾ തമ്മിൽ എന്തേലും പിണക്കം ഉണ്ടോ

“ഇല്ല അമ്മേ

“പിന്നെന്താ അവനു ഒരു സങ്കടം

“അറിയില്ല അമ്മേ

“മോൾ ചോദിച്ചില്ലേ

“ഇല്ല അമ്മേ
എന്തേലും ഉണ്ടേൽ എന്നോട് പറയും

“എങ്കിൽ മോൾ പോയി കിടന്നോ

വിശാൽ കണ്ണുകൾ അടച്ചു കിടക്കുവരുന്നു നിത്യ ചെല്ലുമ്പോൾ

“ഉറങ്ങിയോ

“ഇല്ല

“എന്തുപറ്റി ഒരു വിഷമം

അവൻ എഴുന്നേറ്റു ഇരുന്നു

അവളുടെ മടിയിലേക്ക് കിടന്നു
അവൾ കാര്യം തിരക്കി ഇല്ല
അവനു ഇപ്പോൾ തന്റെ കെയർ അവനു ആവിശ്യം ആണ് എന്ന് അവൾക് മനസിലായി
അവൾ അവന്റെ തലമുടിയിൽ തഴുകി

“ഈ ലോകത്ത് നീ മാത്രമേ ഉള്ളു ഇപ്പോൾ എനിക്ക് സ്വന്തം എന്ന് പറയാൻ

അത് പറഞ്ഞു അവൻ അവളെ വാരിപുണർന്നു

എത്ര കിടന്നിട്ടും അവനു ഉറക്കം വന്നില്ല
നിത്യ ഉറങ്ങി എന്ന് ഉറപ്പായ ശേഷം അവൻ അമ്മയുടെ റൂമിലേക്കു ചെന്നു

ഡോറിൽ കൊട്ടി

“എന്താ മോനെ ഈ സമയത്ത് നീ ഉറങ്ങിയില്ലേ മോനെ

“ഇല്ല എനിക് അമ്മയോട് അല്പം സംസാരിക്കാൻ ഉണ്ട്

“എന്താ അമ്മേ

അവൻ അറിഞ്ഞ കാര്യങ്ങൾ അവരോട് പറഞ്ഞു
അവരുടെ മുഖത്ത് വന്ന വെപ്രാളം അവന്റെ പ്രതീക്ഷികളെ തകിടം മറിച്ചു

“അമ്മയുടെ മുഖം എന്താണ് വല്ലാതെ ഇരിക്കുന്നെ

“അത് മോനെ

“അമ്മ എന്നോട് കള്ളം പറയരുത് എല്ലാം ഞാൻ അറിഞ്ഞു

“മോനെ

“കൂടുതൽ ഒന്നും എനിക്ക് അറിയണ്ട
ഞാൻ അമൃതയെ വിവാഹം കഴിക്കല്ലന്ന് അമ്മ ആഗ്രഹിക്കാൻ കാരണം എന്താരുന്നു
അത് എനിക്ക് അറിയണം

“നിന്റെയും അമൃതയുടെയും അച്ഛൻ ഒരാൾ ആയത് കൊണ്ട്
സ്വന്തം സഹോദരിയെ നീ വിവാഹം കഴിക്കാൻ പാടില്ലാത്തത് കൊണ്ട്

ഒരു ബോംബ് തലയിൽ വച്ചു പൊട്ടിച്ചപ്പോലെ ആരുന്നു അവനു തോന്നിയത്
തല പിളർന്നു പോകുന്ന പോലെ അവനു തോന്നി

“നിർത്തുന്നുണ്ടോ ഈ കള്ളക്കഥ

“അല്ല മോനെ സത്യം ആണ്

ഞങ്ങളുടെ വിവാഹശേഷം ഒരുപാട് നാളുകൾ കാത്തിരുന്നിട്ടും ഞങ്ങൾക്ക് ഒരു കുഞ്ഞികാൽ കാണാൻ ഈശ്വരൻ ഭാഗ്യം തന്നില്ല
പോകാത്ത അമ്പലങ്ങളോ ചെയ്യാത്ത ചികിത്സകളോ കാണാത്ത ഡോക്ട്ടേർസോ ഇല്ലാരുന്നു
ഒരുപാട് നാളത്തെ കാത്തിരിപ്പിനു ശേഷം ഞങ്ങൾക് ഒരു മകൻ ഉണ്ടായി
അതിനുശേഷം എന്റെ ലോകം എന്റെ മകൻ മാത്രം ആയി
നിന്റെ അച്ഛനെ ഞാൻ ശ്രെദ്ധ കൊടുക്കാതെ ആയി
എന്റെ സന്തോഷം മുഴുവൻ എന്റെ മകനിൽ ആയി
നീ മാത്രം ആയി എന്റെ ലോകം ചുരുങ്ങി
ആ കാലത്തു നിന്റെ അച്ഛൻ വയനാട്ടിൽ ഒരു സ്കൂളിൽ ട്രാൻസ്ഫർ ആയി മാസത്തിൽ ഒരിക്കൽ മാത്രം വരും
അപ്പോഴെല്ലാം ഞാൻ നിന്റെ കാര്യങ്ങളിൽ തിരക്കിൽ ആരിക്കും
ആ ഇടക്ക് ആണ് അമ്പാട്ടെ ലക്ഷ്മി ഒരു അനാഥന്റെ കൂടെ ഒളിച്ചോടി വയനാട്ടിൽ എത്തിയത്
നിന്റെ അച്ഛന് താമസിക്കുന്നതിന്റെ തൊട്ട് അടുത്ത് തന്നെ അവരും താമസത്തിനു എത്തി
പക്ഷെ ലക്ഷ്മിയുടെ ഭർത്താവ് അവൾ ആഗ്രഹിച്ച പോലെ ഉള്ള ആൾ ആരുന്നില്ല
അവളുടെ സ്വര്ണ്ണവും പണവും എല്ലാം അപഹരിച്ചു അയാൾ അവളെ ഉപേക്ഷിച്ചു
തിരിച്ചു തറവാട്ടിൽ അവൾക്ക് പോകാൻ പറ്റില്ല
അവസാനം ഒരേ നാട്ടുകാർ ആയതിനാൽ നിന്റെ അച്ഛൻ അവളെ കുറേ കാലം സഹായിച്ചു
ആ കാലത്ത് ഏതോ ഒരു നിമിഷത്തിൽ നിന്റെ അച്ഛന്റെ മനസ് കൈ വിട്ട് പോയിട്ടുണ്ടാകും
അവർ തമ്മിൽ അരുതാത്ത ബന്ധങ്ങൾ ഉണ്ടായി
പിന്നീട് നിന്റെ അച്ഛൻ ഇങ്ങോട്ട് ട്രാൻസ്ഫർ ആയി പിന്നീട് സ്വയം അദ്ദേഹം ആ ബന്ധം ഉപേക്ഷിച്ചു

ഇടക്ക് എപ്പോഴോ നിന്റെ അച്ഛനു വന്ന ഒരു കത്ത് എനിക്ക് കിട്ടി
അതിൽ ലക്ഷ്മി എഴുതിയിരുന്നു അവൾ 2 മാസം ഗർഭിണി ആണെന്നും ആ കുഞ്ഞിന്റെ അച്ഛൻ നിന്റെ അച്ഛൻ നിന്റെ അച്ഛൻ ആണെന്നും
ഞാൻ ആ കത്ത് നിന്റെ അച്ഛനെ കാണിച്ചില്ല
വീണ്ടും കുറെ കത്തുകൾ വന്നു
ഒന്നിനും മറുപടി ലഭിച്ചില്ല
അവസാനം വന്ന കാത്തിൽ അവൾ ഒരു പെൺകുഞ്ഞിന് ജന്മം നൽകി എന്നും
ഭർത്താവ് തിരിച്ചു വന്നു എന്നും ഒക്കെ ഉണ്ടാരുന്നു
പിന്നീട് അവളുടെ കത്തുകൾ ഒന്നും വന്നില്ല

പിന്നീട് ഞാൻ അറിയുന്നത്‌ ലക്ഷ്മി ഒരു ആക്‌സിഡന്റിൽ മരിച്ചു എന്ന് ആണ്

അന്ന് അമ്പലത്തിൽ വച്ചു അമൃതയെ കണ്ടപ്പോളും എനിക്ക് അറിയില്ലാരുന്നു അവൾ അമ്പാട്ടെ ലക്ഷ്മിയുടെ മകൾ ആണ് എന്ന്

നീ അവളെ ഇഷ്ട്ടമാണെന്ന് പറഞ്ഞ നിമിഷവും ഞാൻ അറിഞ്ഞില്ല അവൾ ആരാണെന്ന്
അതുകൊണ്ട് തന്നെ എനിക്ക് ഒരുപാട് സന്തോഷം ആരുന്നു

പിനീട് ആണ് ഞാൻ അറിഞ്ഞത് അവൾ ലക്ഷിമിയുടെ മകൾ ആണെന്ന്
പക്ഷെ ഞാൻ എന്ത് പറഞ്ഞു എതിർക്കും
നിന്നോട് ഒക്കെ തുറന്നു പറഞ്ഞാൽ നിനക്ക് അച്ഛനോട്‌ ഉള്ള ബഹുമാനം നഷ്ടപ്പെടും
അത് എനിക്ക് സഹിക്കാൻ പറ്റില്ല
പിന്നെ അന്ന് നീ വിവാഹം വേണമെന്ന് പറഞ്ഞ ആ രാത്രിയിൽ നിന്റെ അച്ഛൻ എന്നോട് പറഞ്ഞു
ലക്ഷ്മിയോട് താൻ ഒരു തെറ്റ് ചെയ്തു അതിനുള്ള പരിഹാരം കൂടെ ആണ് ഈ വിവാഹം എന്ന് പറഞ്ഞു
അപ്പോൾ എനിക്ക് ഒരിക്കലും പ്രേത്യക്ഷത്തിൽ ഈ വിവാഹം എതിർക്കാൻ ഒരു കാരണങ്ങളും ഇല്ലാരുന്നു

നിരഞ്ജനിൽ നിന്നും സത്യം മനസിലാക്കിയ നിന്റെ അച്ഛൻ എന്റെ കാലിൽ വീണു മാപ്പ് ചോദിച്ചു
അതിനുശേഷം ഒരു തുള്ളി വിഷത്തിൽ സ്വയം രക്ഷപെട്ടു

ഞാൻ കാരണം എന്റെ മകന്റെ ജീവിതം തകർന്നു
എന്റെ ഭർത്താവ് മരണപെട്ടു
എന്ത് നടക്കാതെ ഇരിക്കാൻ ആണോ ഞാൻ ഇതൊക്കെ ചെയ്തത് അത് തന്നെ എന്റെ കുടുംബത്തിൽ നടന്നു

അവർ പൊട്ടി കരഞ്ഞു

അവൻ അവരെ കെട്ടിപിടിച്ചു നിന്നു
അമ്മയും മകനും മനസിന്റെ ഭാരം ഇറക്കി വെക്കുമ്പോൾ എല്ലാം കേട്ടുകൊണ്ട് കതകിനു മറവിൽ നിത്യ നില്പുണ്ടാരുന്നു
എല്ലാം കേട്ട് കഴിഞ്ഞു അവൾ റൂമിലേക്ക് പോയി

പിന്നെയും വസന്തവും വർഷവും കടന്ന് പോയി

“നിത്യ വേഗം റെഡി ആകു ഇത് കഴിഞ്ഞു വേണം എനിക്ക് കോളേജിൽ പോകാൻ

“വാരുന്നു ഏട്ടാ
മോളെ അമൃതേ വാ നമ്മുക്ക് മീരാന്റിയുടെ വാവയെ കാണാൻ പോവാം

അവൾ കുഞ്ഞിപ്പല്ല് കാട്ടി ചിരിച്ചു വിശാലിന്റെ അരികിലേക്ക് ഓടി ചെന്നു വിളിച്ചു

“അച്ചേ

അവൻ അവളെ എടുത്ത് മടിയിൽ വച്ചു

“അച്ഛെടെ അമ്മുകുട്ടി ഓടി വാ

ഒരുപക്ഷെ അവൾ അമൃതയുടെ പുനർജന്മം തന്നെ ആകാം
അവൾക് ലഭിക്കാതെ പോയ സ്നേഹം ഒക്കെ ഈ കുഞ്ഞിന് അവർ നൽകട്ടെ
ഇനി അവർ ജീവിക്കട്ടെ അല്ലേ……….

(ശുഭം )

Click Here to read full parts of the novel

എത്രത്തോളം നന്നായി എന്ന് അറിയില്ല
ഇഷ്ട്ടം ആയെങ്കിൽ എനിക്കായി,   ഒരു വരി എഴുതണേ..

വെബ്‌സൈറ്റിൽ ഈ കഥക്ക് താഴെ പോയാൽ Leave a reply എന്ന് സെക്ഷൻ ഉണ്ട് ട്ടോ…അവിടെ അഭിപ്രായം എഴുതാം..

നന്ദന്റെയും രാധികയുടെയും പ്രണയത്തിന്റെ കഥ പറയാൻ
ഞാൻ ഉടനെ വരുന്നുണ്ട്
കാത്തിരിക്കുക
“ഈ പ്രണയതീരത്ത്….. ”
എന്ന പുതിയ കഥയുമായി..

4.4/5 - (18 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

9 thoughts on “നിനക്കായ് മാത്രം – ഭാഗം 22 ( അവസാനഭാഗം )”

Leave a Reply

Don`t copy text!