Skip to content

നിനക്കായ് മാത്രം – ഭാഗം 4

നിനക്കായി മാത്രം

അവൾ അവൻറെ കണ്ണിൽ നോക്കി നിന്നു “നിത്യ ” സാർ… അത്…. എനിക്ക് പറയാനുള്ളത്… എനിക്ക്….. ” വേണ്ട അവൻ കൈ ഉയർത്തി കൊണ്ടു പറഞ്ഞു ” പറയേണ്ട എനിക്കറിയാം എന്താണ് പറയാൻ വരുന്നതെന്ന് ഈ പ്രായത്തിൽ ഒരു മുതിർന്ന ചെറുപ്പക്കാരനോട് തോന്നുന്ന ഒരു അഭിനിവേശം എനിക്ക് സാറിനെ ഇഷ്ടമാണ് അല്ലെങ്കിൽ എനിക്ക് സാറിനോട് പ്രണയം ആണ് എന്നല്ലേ പറയാൻ പോകുന്നത് ഇതൊരിക്കലും പ്രണയമല്ല കുട്ടി ബാച്ചിലർ ആയ കാണാൻ തരക്കേടില്ലാത്ത ചെറുപ്പക്കാരനായ ഒരു അധ്യാപകനോട് തോന്നുന്ന ഒരു ആരാധന ഒരുതരം അട്രാക്ഷൻ മാത്രമാണ് ഒരു ഇൻഫാക്ടുവേഷൻ അതിനപ്പുറം ഒന്നുമില്ല ഒരു മൂന്നാല് വർഷം കഴിയുമ്പോൾ ഇതോർത്ത് നീ തന്നെ ചിരിക്കും ഇതു നിന്റെ പ്രായത്തിന്റെ പ്രശ്നം ആണ് ഇപ്പം പഠിക്കേണ്ട സമയം ആണ് അത് നന്നായി ചെയ്യു “സർ വിചാരിക്കും പോലെ അല്ല ” പിന്നെയാ നിനക്കെന്നോട് ആത്മാർത്ഥമായ പ്രണയം ആണോ? അതിന് നിനക്ക് എന്നെ പറ്റി എന്തറിയാം ഞാൻ ആരാണെന്നോ എന്റെ ബാക്ക് ഗ്രൗണ്ട് എന്താണെന്നോ നിനക്ക് അറിയാവോ അറ്റ്ലീസ്റ്റ് എനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണം എന്താണെന്നെങ്കിലും നിനക്കറിയാമോ പോട്ടെ എന്റെ ഫെവറിറ് കളർ എന്താണെന്ന് നിനക്കറിയോ എന്നെക്കുറിച്ച് ഒന്ന് നിനക്കറിയില്ല എന്നിട്ട് ആത്മാർത്ഥ പ്രണയം ആണ് പോലും പിന്നെ എനിക്ക് ഈ പ്രേമം എന്ന് കേൾക്കുന്നത് പൊലും ഇഷ്ടം അല്ല നിനക്ക് ബുദ്ധി ഇല്ലാത്തത് കൊണ്ടാണ് പ്രേമിക്കാൻ നടക്കുന്നത് മര്യാദക്ക് പഠിക്കാൻ നോക്ക് അതും പറഞ്ഞ് സാർ അവിടെ നിന്നും പെട്ടെന്ന് പോയി ഞാൻ ഒരു ശില കണക്കെ അവിടെനിന്നു സാർ പറഞ്ഞതൊന്നും അല്ല സത്യം എനിക്ക് സാർ ഇല്ലാതെ ജീവിക്കാൻ കഴിയില്ല എന്ന് വിളിച്ചു പറയണമെന്നുണ്ടായിരുന്നു പക്ഷേ വാക്കുകൾ വെളിയിലേക്ക് വന്നില്ല മീര വന്ന് തോളിൽ പിടിച്ച് അപ്പോഴേക്കും അവളുടെ നെഞ്ചിലേക്ക് വീണു ആർത്തുല്ലച്ച് കരയുകയായിരുന്നു ഞാൻ തിരികെ ഹോസ്റ്റലിൽ വന്നപ്പോഴും ആരോടും ഒന്നും മിണ്ടാതെ കട്ടിലിൽ തന്നെ കിടന്നു മീര വന്നു അടുത്തിരുന്നു “പൊട്ടടി “ഉം “അയാളോട് പോകാൻ പറ “മറക്കാൻ പറ്റുന്നില്ലടി “അതൊക്കെ പതിയെ മറന്നോളും ഇങ്ങോട്ട് ഇല്ലാത്തത് നിനക്ക് അങ്ങോട്ട്‌ വേണ്ട ഇനി അത് ഓർക്കണ്ട നിന്നെ ഇങ്ങനെ കാണാൻ വയ്യ നീ വേഗം എന്റെ പഴയ നിത്യ ആകണം ഞാൻ അവളെ കെട്ടിപിടിച്ചു കുറേ നേരം ഇരുന്നു മനസിന്‌ ഒരു അയവ് വന്നപ്പോൾ പോയി കുളിച്ചു ഷവറിന്റെ കീഴിൽ നിൽകുമ്പോൾ പല ചിന്തകളും മനസ്സിൽ വന്നു ജീവിതത്തിൽ ആദ്യമായി പ്രണയം തോന്നിയ ആൾ ഒരുമിച്ച് ജീവിക്കണമെന്ന ആഗ്രഹം തോന്നിയ ആൾ ഇല്ല ഒരിക്കലും തനിക്ക് അയാളെ മറക്കാൻ സാധിക്കില്ല തൻറെ ജീവിതത്തിൽ അയാൾക്ക് അല്ലാതെ മറ്റാർക്കും സ്ഥാനമില്ല തൻറെ ഏത് വെറുമൊരു ഇൻഫാക്ടുവേഷൻ അല്ല എന്ന് അയാൾക്ക് കാണിച്ചുകൊടുക്കണം മനസ്സിൽ ഉറപ്പിച്ചു പുറത്തു വന്നു ഡ്രെസ് പാക്ക് ചെയ്തു “നീ എന്താ ഇതൊക്കെ എടുത്തു വെക്കുന്നെ “രണ്ടു ദിവസം വീട്ടിൽ പോയി നിൽക്കട്ടെ ഇവിടെ നിന്നാൽ വട്ട് പിടിക്കും “എങ്കിൽ പോയിട്ട് വാ വരുന്നത് എന്റെ പഴയ നിത്യ ആരിക്കണം മറുപടി ആയി അവളെ ഒന്ന് ഹഗ് ചെയ്തു പിന്നെ പപ്പയെ വിളിച്ചു ഹോസ്റ്റലിലേക്ക് വരാൻ പറഞ്ഞു രാവിലെ വരാം എന്ന് പപ്പാ പറഞ്ഞു അന്നത്തെ രാത്രി ഉറക്കം വന്നതേ എല്ലാം ഓരോന്ന് ആലോചിച്ചു എങ്ങനെയോ നേരം വെളുപ്പിച്ചു രാവിലെ തന്നെ പപ്പ ഹോസ്റ്റലിൽ എത്തിയിരുന്നു ഞാൻ ചെന്നപ്പോൾ മേട്രനുമായി ആയി സംസാരിക്കുകയായിരുന്നു യാത്ര ആകാൻ മീരയും ഒപ്പം ഉണ്ടാരുന്നു യാത്രയിലുടനീളം ഞാൻ ഒന്നും സംസാരിച്ചില്ല “എന്താടാ എന്റെ ചെറുക്കന് എന്ത് പറ്റി “ഒന്നുമില്ല പപ്പാ “അത് കള്ളം “നിന്റെ മുഖം വടിയാൽ എനിക്ക് അറിയാം കാര്യം പറയാൻ പറ്റില്ല എങ്കിൽ പറയണ്ട പക്ഷെ പപ്പയോടു കള്ളം പറയണ്ട ” എൻറെ മത്തായിച്ചാ അത്രയ്ക്ക് വലുതായിട്ട് ഒന്നും ഇല്ല മത്തായിച്ചനോട് പറയാനുള്ള സമയമായിട്ടില്ല സമയമാകുമ്പോൾ ആദ്യം പറയുന്നത് മത്തായിച്ചനോട് തന്നെയാവും “അപ്പോൾ എന്തോ സീരിയസ് മാറ്റർ ആണ് “അതേ “ഓക്കേ നീ ടൈം ആകുമ്പോൾ പറ “ഓക്കേ ഇപ്പോൾ നമ്മുക്ക് ഒരു ഫ്രൂട്സ് സാലഡ് കഴികാം “ഓക്കേ വീട്ടിലെത്തിയപ്പോഴേക്കും പകുതി ആശ്വാസമായിരുന്നു ക്ലാസ് കഴിഞ്ഞ് മീരാ ലൈബ്രറിയിലേക്ക് പോകുമ്പോഴായിരുന്നു വിശാൽ നടന്നു വരുന്നത് കണ്ടത് ക്ലാസ്സ് എടുക്കുമ്പോൾ മുഴുവൻ സാർ ശ്രദ്ധിച്ചത് നിത്യയെ ആയിരുന്നു എന്ന് അവൾ ഓർത്തു അവൾ വരാത്തത് സാറിനെ ടെൻഷൻ ഉണ്ടായിരുന്നു എന്ന് അവൾ ചിന്തിച്ചു അവൾ നടക്കാൻ ഒരുങ്ങവെ അയാൾ വിളിച്ചു “മീര “എന്താ സർ “എവിടെ തന്റെ കൂട്ടുകാരി “അവൾ വീട്ടിൽ പോയി സർ “ഉം അയാൾ നടക്കാൻ ഒരുങ്ങവേ അവൾ അയാളെ വിളിച്ചു “സർ “എന്താ “അവൾ സാറിനോട് എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് 100% ആത്മാർഥമായി തന്നെ ആണ് അവൾ ജീവിതത്തിൽ ആദ്യം ആയി ആണ് ഒരാളോട് ഇങ്ങനെ പറയുന്നത് “ആത്മാർത്ഥത അതാണ് കുട്ടി ആർക്കും ആവിശ്യം ഇല്ലാത്തത് താൻ ക്ലാസ്സിൽ പോകാൻ നോക്ക് അതും പറഞ്ഞ് അയാൾ നടന്നു നീങ്ങി വൈകിട്ട് മീര നിത്യയെ വിളിച്ച് ഇന്ന് ഉണ്ടായ സംഭവങ്ങൾ പറഞ്ഞിരുന്നു സാർ തന്നെ തിരക്കി എന്നത് അവളിൽ ഒരു കുളിർമ വരുത്തി രണ്ട് ദിവസം വീട്ടിൽ നിന്ന് ഒരു തീരുമാനം എടുത്തിട്ടാണ് അവൾ തിരിച്ച് ഹോസ്റ്റലിലേക്ക് പോകാൻ ഇറങ്ങിയത് പപ്പാ റെയിൽവേ സ്റ്റേഷനിൽ കൊണ്ടു വിട്ടിരുന്നു ട്രെയിനിറങ്ങി ആദ്യം ചെന്നത് ഹോസ്റ്റലിലേക്ക് ആയിരുന്നില്ല സാർ താമസിക്കുന്ന വീട്ടിലേക്ക് ആരുന്നു കോളിംഗ് ബെല്ല് അമർത്തി ഡോർ തുറക്കുന്നതും വെയിറ്റ് ചെയ്ത് ഞാൻ നിന്നു ഞാൻ കൊച്ചുവെളുപ്പാൻ താഴത്തെ ബാഗും ഒക്കെയായി വീടിനു മുൻപിൽ വന്നു നിൽക്കുന്നത് കണ്ടു സാർ ഒന്ന് ഭയന്നു എന്ന് തോന്നുന്നു ഡോർ തുറന്നു എന്നെ കണ്ടപ്പോൾ പുള്ളിയുടെ മുഖം അൽഭുത ത്താൽ നിറഞ്ഞിരുന്നു ” താൻ എന്താ ഇവിടെ അതും ഈ സമയത്ത് ” ഒന്ന് കാണാൻ വന്നതാ “ആരെ ” സാർ അല്ലാതെ വേറെ ആരെങ്കിലും ഇവിടെ താമസം ഉണ്ടോ പിന്നെ എന്തിനാ അങ്ങനെ ഒരു ചോദ്യം ” എന്നെ കാണേണ്ട കാര്യം തനിക്ക് എന്താ “പറയാം വെയിറ്റ് അതും പറഞ്ഞു ഞാൻ ബാഗ് തുറന്നു ഒരു കെട്ട് പേപ്പർ എടുത്ത് സാറിൻറെ കയ്യിൽ നൽകി ” ഇത് എന്താണെന്ന് അറിയാമോ “എന്താ ” എനിക്ക് കിട്ടിയ ലൗ ലെറ്റേഴ്സ് ആണ് 38 എണ്ണം ഉണ്ട് പിന്നെ ഇത് പ്ലസ് ടു എക്സാമിനു സ്റ്റേറ്റിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയതിന് പത്രത്തിൽ വന്ന എൻറെ ഫോട്ടോ ആ എനിക്ക് ആണ് ബുദ്ധി ഇല്ല എന്ന് സർ പറഞ്ഞത് പിന്നെ എന്റെ പ്രായത്തിന്റെ പ്രശ്നം ആണെന്ന് ഈ പ്രായം കടന്നു പോകുമല്ലോ എനിക്ക് ഒരു ഇൻഫാക്ടുവേഷൻ അല്ലാരുന്നു എന്ന് ഞാൻ തെളിയിക്കും ഒരു നാൾ സാറിന് അത് മനസിലാകും അത് വരെ ഞാൻ കാത്തിരിക്കും പിന്നെ സർ പറഞ്ഞത് എനിക്ക് സാറിനെ കുറിച്ച് എന്ത് അറിയാം എന്ന് എനിക്ക് ഇഷ്ട്ടം തോന്നുന്നതിനു മുൻപ് ഉള്ള സാറിന്റെ പാസ്ററ് എനിക്ക് വിഷയം അല്ല പിന്നെ ഇഷ്ട്ടപെട്ട നിറവും ഭക്ഷണവും ഒന്നും എനിക്ക് അറിയില്ല സത്യമാ പക്ഷെ ഒരു കാര്യം നന്നായി അറിയാം ഞാൻ സാറിനെ മാത്രമേ കെട്ടു എന്റെ ജീവിതത്തിൽ ഒരു പുരുഷൻ ഉണ്ടെങ്കിൽ അത് സർ മാത്രം ആരിക്കും “നിത്യ സ്റ്റോപ്പ്‌ ഇറ്റ് അതൊരു അലർച്ച ആയിരുന്നു “സർ ഒച്ചവെച്ചു പേടിപ്പിക്കണ്ട ഇനി അത് കേട്ട് ഞാൻ ഭയക്കില്ല ഞാൻ കുരിശിങ്കൽ മാത്യുന്റെ മോൾ ആണെങ്കിൽ ഞാൻ നിങ്ങളെ മാത്രേ കെട്ടു സർ മനസ്സിൽ എഴുതി ഇട്ടോ അത്രയും പറഞ്ഞു ഞാൻ സ്ലോ മോഷനിൽ അവിടെ നിന്നും ഇറങ്ങി സാറിന്റെ മുഖത്തെ എക്സ്പ്രഷൻ എനിക്ക് ഊഹിക്കാമരുന്നു തിരിച്ചു ഹോസ്റ്റലിൽ എത്തി മീരയോട് എല്ലാം പറയുമ്പോൾ അവൾ അത്ഭുതത്തിൽ എന്നെ തന്നെ നോക്കി ഇരിക്കുന്നുണ്ടാരുന്നു “എങ്കിലും നിനക്ക് എങ്ങനെ ധൈര്യം വന്നു സാറിനോട് അങ്ങനെ ഒക്കെ പറയാൻ “ബെസ്റ്റ് പൊക്കോണം ഒരു വിധമാ പറഞ്ഞത് എന്റെ മുട്ട് കൂട്ടി ഇടിക്കുന്ന സൗണ്ട് അങ്ങേര് കേൾക്കാതെ ഇരിക്കാൻ ഞാൻ പെട്ട പാട് “നീ അപ്പോൾ ഇത് ഉറപ്പിച്ചോ “ഉറപ്പിച്ചു “നിങ്ങള്ടെ ജാതി പ്രശ്നം ആകില്ലേ “നിനക്ക് നാണമില്ലേ മീരേ ജാതി പറയാൻ ആകെ രണ്ട് ജാതിയെ ഉള്ളു ആണും പെണ്ണും “സമ്മതിച്ചു മീര കൈകൂപ്പി അവിടുന്ന് എഴുനേറ്റു പിറ്റേന്ന് കോളേജിൽ ചെന്നപ്പോൾ സാർ എന്നെ നോക്കുന്നുണ്ട് എന്ന് കണ്ടിട്ടും ഞാൻ വലുതായി മൈൻഡ് ചെയ്യാൻ പോയില്ല സാർ ക്ലാസ്സിൽ വന്നപ്പോഴും ഞാൻ വലുതായി നോക്കാൻ പോയില്ല എത്ര നോക്കണ്ട എന്ന് കരുതിയാലും അങ്ങേര് അരികിൽ നിൽക്കുമ്പോൾ അറിയാതെ ഞാൻ നോക്കി പോകും എങ്കിലും ഗൗരവം ഒട്ടും വിടാതെ തന്നെ നിന്നു അങ്ങനെ ഇരിക്കെയാണ് അത് സംഭവിച്ചത് ഞാൻ ഒരു ദിവസം മീരയുടെ കൂടെ വെറുതെ ലുലുമാളിൽ ചുറ്റി നടക്കുമ്പോൾ നമ്മുടെ നായകൻ ചിരിച്ചുകൊണ്ട് ഒരാളോട് വർത്തമാനം പറയുന്നു സത്യം പറഞ്ഞാൽ അങ്ങേര് ചിരിച്ചു ഞാൻ ആദ്യമായാണ് കാണുന്നത് അങ്ങേര് സംസാരിക്കുന്ന ആളെ കണ്ടപ്പോൾ എൻറെ മനസ്സിൽ ലഡ്ഡു പൊട്ടി ലിന്റ ചേച്ചി മമ്മിയുടെ ചേട്ടന്റെ മകന്റെ വൈഫ് ചേച്ചി ഇവിടെ ഇൻഫോ യിൽ വർക്ക് ചെയ്യുകയാണ് ഇവിടേയ്ക്ക് വന്നപ്പോൾ തന്നെ മമ്മി പറഞ്ഞതാണ് ചേച്ചിയുടെ നമ്പർ തരാമെന്ന് ഇടക്ക് പോയി കാണാൻ ഞാൻ കാര്യം ആയി എടുത്തില്ല അന്ന് ഇപ്പോൾ ഓർക്കുന്നു വാങ്ങേണ്ടതായിരുന്നു എന്ന് അങ്ങേര് സംസാരിക്കുന്നതിനിടയിൽ അങ്ങോട്ട് കയറി ചെയ്യുന്നത് ശരിയല്ലാത്തതു കൊണ്ട് ഞാൻ അങ്ങേര് പോകുന്നത് വരെ വെയിറ്റ് ചെയ്തു പുള്ളി പോയി കഴിഞ്ഞ് ഞാൻ ചേച്ചിയുടെ അടുത്തേക്ക് ചെന്നു “ചേച്ചി…… “ഇതാരാ നിത്യയോ നീ ഇവിടെ ആണ് പഠിക്കുന്നത് എന്ന് ആന്റി പറഞ്ഞിരുന്നു ഞാൻ ഡീസന്റ് ആയി ഒന്ന് ചിരിച്ചു “പഠിത്തം ഒക്കെ എങ്ങനെ പോകുന്നു “അടിപൊളി ഇതെന്റെ ഫ്രണ്ട മീര ഞങ്ങൾടെ സാറിനെ ചേച്ചിക്ക് എങ്ങനെ അറിയാം? “സാറോ…? ആര്? “ഇപ്പം സംസാരിച്ചില്ലേ…? “ഓ വിശു അവൻ നിങ്ങൾടെ കോളേജിൽ ആണ് “അതേ ചേച്ചിക് അറിയോ “ഞങ്ങൾ ക്ലാസ്സ്‌ മേറ്റ്സ് ആരുന്നു ഡിഗ്രിക് എന്റെ മനസ്സിൽ ലഡ്ഡു വീണ്ടും വീണ്ടും പൊട്ടി ആളെ കുറിച്ച് കൂടുതൽ അറിയാം ലിന്റാ ചേച്ചിയോട് ചോദിച്ചാൽ “നീ ഇടക്ക് വീട്ടിലേക്ക് ഇറങ്ങു “ഇറങ്ങാം ചേച്ചി “വീട് എവിടന്ന് അറിയോ “ഇല്ല പാലാരിവട്ടം ആണെന്ന് മമ്മി പറഞ്ഞു കറക്റ്റ് ആയി അറിയില്ല ചേച്ചിടെ നമ്പർ തരാമോ “94********* “ഓക്കേ ചേച്ചി ഞാൻ വിളികാം അടുത്ത വീക്കെൻഡിൽ തന്നെ ചേച്ചിയുടെ വീട്ടിൽ പോകാനായി ഞാൻ തീരുമാനിച്ചു (തുടരും ) Click Here to read full parts of the novel

4/5 - (10 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!