Skip to content

നിനക്കായ് മാത്രം – ഭാഗം 6

നിനക്കായി മാത്രം

എൻറെ അപ്രതീക്ഷിതമായ നീക്കത്തിൽ സാർ ഒന്ന് പതറിയെങ്കിലും
പെട്ടെന്ന് തന്നെ ബോധത്തിലേക്ക് വന്നു
എന്നെ വലിച്ചു മാറ്റി
അപ്പോഴേക്കും എൻറെ കവിളിൽ ആ കരങ്ങൾ പതിഞ്ഞിരുന്നു
കണ്ണിൽ നിന്നും പൊന്നീച്ച അല്ല കാക്ക വരെ പറക്കുന്നു ഞാൻ കണ്ടു

ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരാൾ എന്നെ തല്ലുന്നത്
എൻറെ അച്ഛനുമമ്മയും ഇതുവരെ എന്നെ ഒന്നു നുള്ളി നോവിച്ചിട്ട് പോലുമില്ല
പക്ഷേ എനിക്ക് അത്ഭുതം ഒന്നും തോന്നിയിരുന്നില്ല കാരണം ഞാൻ അത് പ്രതീക്ഷിച്ചിരുന്നു

” നീ….. നീ എന്താ ചെയ്തത്?

അതൊരു അലർച്ചയായിരുന്നു

“നിത്യ നിനക്ക് എങ്ങനെ ധൈര്യം വന്നു ഇത് ചെയ്യാൻ
പറയാൻ…….

സാർ സുബോധം നഷ്ടപ്പെട്ട പോലെ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു

ഞാനും വല്ലാതെ ഭയന്നു പോയിരുന്നു

“സാർ

“മിണ്ടരുത് നീ
നീ എന്ത് ധൈര്യത്തിൽ ആണ് ഇത് ചെയ്തത്
മറുപടി പറ
ആൻസർ മൈ ക്വസ്റ്റ്യൻ

സാർ അലറി

ഇതിനിടയിൽ ഞങ്ങളെ വീക്ഷിക്കുന്ന രണ്ട് കണ്ണുകൾ ഞങ്ങൾ കണ്ടില്ല
അപ്പോഴേക്കും ഞങ്ങൾ ട്രാപ്പിൽ പെട്ടിരുന്നു

“എടാ നീ പറഞ്ഞത് പോലെ ഒരു അവസരം ഒത്തുവന്നടാ അയാളെo അവളെo ഒന്നിച്ച് തന്നെ കിട്ടി

“എങ്ങനെ
അരുൺ ആവേശത്തോടെ ചോദിച്ചു

” അത് ഈശ്വരൻ തന്ന ഭാഗ്യം എന്ന് കരുതിയാൽ മതി
അയാൾ ലൈബ്രറിയിലേക്ക് കയറി പോകുന്നത് ഞാൻ കണ്ടിരുന്നു
കുറച്ചു കഴിഞ്ഞപ്പോൾ നിൻറെ ഭാഗ്യം പോലെ അവളും പുറകെ പോയി
അതിനകത്ത് വേറെ ആരും ഉണ്ടായിരുന്നില്ല
ഞാൻ ഡോർ പൂട്ടിയിട്ടിരിക്കുന്നു ഇപ്പോൾ

“അടിപൊളി
അവന്റെ കണ്ണിൽ പക എരിഞ്ഞു

“നീ ആണെടാ ജിംസാ ചങ്ക്‌
ഇനി എന്ത് വേണം എന്ന് ഞാൻ പറയാം

അരുൺ പറഞ്ഞത് ജിംസൺ ശ്രെദ്ധയോടെ കേട്ടു

“ഓക്കേ അളിയാ ഏറ്റു

സാർ താലക്ക് കയ്യും കൊടുത്ത് ഇരിക്കുകയാണ്

“സാർ ഐ ആം സോറി

“എന്റെ മുന്നിൽ നിന്ന് ഒന്നു പോയി തരാമോ

ഞാൻ പോകാനായി നടന്നതും
ഡോറിൽ വലിയ മുട്ട് കേട്ടു
ഞാനും സാറും ഒരുപോലെ അവിടേക്ക് ചെന്നു

ഡോർ തുറന്നതും മുൻപിൽ കോളേജിലെ എല്ലാവരും
പ്രിൻസിപ്പാളും ടീച്ചർമാരും കുട്ടികളും എല്ലാവരും

” കണ്ടില്ലേ സാറേ ഇവിടെ ഓണാഘോഷം ഒന്നുമില്ല വേറെ പരിപാടിയാ

ജിംസൺ പറഞ്ഞു

“എന്താണ് വിശാൽ ഇതൊക്കെ
താൻ ഒരു അധ്യാപകൻ അല്ലേ ഇങ്ങനെ ഒക്കെ ചെയ്യാമോ
ഇപ്പോൾ ഇവിടെ നിങ്ങൾക്ക് രണ്ടുപേർക്കും എന്തായിരുന്നു കാര്യം

“സാർ അങ്ങനെ അല്ല

“സാർ ഇനി ഒന്നും പറയണ്ട എല്ലാം എല്ലാവർക്കും മനസ്സിലായി
ഇതിനുവേണ്ടി സാറും ഇവൾ കൂടി ഒത്തു കളിച്ചലേ ഞങ്ങടെ അരുണിനെ ഇവിടെ നിന്നും പുറത്താക്കിയത്

പറയാൻ അനുവദിക്കാതെ ജിംസൺ ഇടയ്ക്ക് കയറി

“ഞാൻ എന്ത് പറഞ്ഞാലും നിങ്ങൾ ഇപ്പോൾ വിശ്വസിക്കാൻ പോകുന്നില്ല പിന്നെ എന്തിനാ വെറുതെ പറയുന്നത്

സാർ പറഞ്ഞു

“താൻ നാളെ അച്ഛനെ വിളിച്ചിട്ട് ക്ലാസ്സിൽ കയറിയാൽ മതി

പ്രിൻസിപ്പൽ എന്നെ നോക്കി പറഞ്ഞു
എല്ലാരും പിരിഞ്ഞു പോകാൻ നോക്ക്

സാർ അത് പറഞ്ഞതും എല്ലാരും പോയി
ഓരോ മുഖങ്ങളിലും എന്നോട് ഉള്ള പുച്ഛം ഞാൻ കണ്ടു

മീര ഞെട്ടി നിൽകുവാ.

“എന്താടി ഇതൊക്കെ എന്താണ് ഇവിടെ സംഭവിക്കുന്നത്

ഞാൻ എല്ലാം അവളോട് പറഞ്ഞു

അവൾ സാറിന്റെ 5 വിരലുകളും പതിഞ്ഞു കിടക്കുന്ന കവിളിലേക്കും എന്റെ മുഖത്തേക്കും മാറി മാറി നോക്കി

“നീ എന്തൊക്കെ ആണ് നിത്യ ഈ കാണിച്ചു കൂട്ടുന്നത്

“സാർ വല്ലാതെ ഡിസ്റ്റർബ് ആണ്
എനിക്ക് സാറിനെ ഒന്ന് കാണണം

“വേണ്ട ഇപ്പോൾ ഇനി നീ കാണണ്ട
ആരെങ്കിലും കണ്ടാൽ ഇനി അത് മതി

“ഇല്ലടി എനിക്കു ഒന്ന് കാണണം

“എടി ഞാൻ പറയുന്നത് ഒന്ന് കേൾക്

മീര എന്റെ കൈയിൽ പിടിച്ചെങ്കിലും ഞാൻ സാറിനെ തിരക്കി സ്റ്റാഫ് റൂമിലേക്ക് പോയി

അപ്പോഴേക്കും കാറിൽ കയറി പോകുന്ന സാറിന് ഞാൻ കണ്ടത്

സാറിനെ കണ്ട് ഒന്ന് സംസാരിക്കാതെ ശരിയാവില്ല എന്ന് എനിക്ക് തോന്നി

ഞാൻ മീരയോട് പോലും പറയാതെ ഒരു ഓട്ടോ പിടിച്ചു സാറിന്റെ വീട്ടിലേക്ക് പോയി

കുറെ നേരം വെയിറ്റ് ചെയ്തിട്ടും സാറിനെ കണ്ടില്ല
സാർ കോളേജിൽ നിന്നും ഇറങ്ങിയ സമയം വെച്ച് ഇപ്പോൾ വരേണ്ട സമയം ആയി

സമയം പൊയ്ക്കൊണ്ടിരുന്നു

സാർ വന്നു
നില തുറക്കാത്ത കാലുകളുമായി അദ്ദേഹം കാറിൽ നിന്നും ഇറങ്ങി

“സാർ

ഞാൻ വിളിച്ചു ആ വിളിയിൽ ഞാൻ കരഞ്ഞുവോ
അറിയില്ല
എങ്കിലും ഒരു തേങ്ങൽ ആ വിളിയിൽ ഉണ്ടായിരുന്നു

” ആഹാ ഇവിടെ ഉണ്ടായിരുന്നോ

” ഞാൻ കാരണമാണ് സാർ ഇങ്ങനെ

” അതെ നീ നീയാണ് എല്ലാത്തിനും കാരണം നീ കാരണമാണ് ഞാനിന്ന് കുടിച്ചത്

ചാട്ടുളി പോലെ ആ വാക്കുകൾ എന്നിൽ പടർന്നുകയറി
ഒന്നും പറയാൻ പറ്റാതെ എൻറെ ധൈര്യം ചോർന്നു പോകുന്നത് ഞാനറിഞ്ഞു

” നിനക്കെന്നോട് പ്രേമം അല്ലേ
പ്രേമം എന്താണ് എന്ന് നിനക്കറിയുമോ
ഇല്ല കാരണം
നീ പ്രേമിച്ചിട്ടില്ല
പക്ഷെ എനിക്കറിയാം
ഞാൻ പ്രേമിച്ചിട്ടുണ്ട്
അതുകൊണ്ട് തന്നെ വേറൊരാളെ ആ സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ എനിക്ക് കഴിയില്ല
ചില മുഖങ്ങൾ അങ്ങനെയാണ് ആയിരങ്ങൾ നിരന്ന്നിന്നാലും പകരമാവില്ല

ഞാൻ ഒന്നും മിണ്ടാതെ സാറ് പറയുന്നത് എല്ലാം കേട്ടു

” നിത്യ മാത്യൂ
ഞാൻ നിന്നെ പ്രണയിചേനേ
എൻറെ ജീവിതത്തിൽ അമൃത കടന്ന് വന്നില്ലായിരുന്നുവെങ്കിൽ
നിന്നെ എനിക്ക് ഇഷ്ടമായിരുന്നു
ആദ്യം കണ്ടപ്പോൾ തന്നെ
നിൻറെ കണ്ണിൽ നോക്കിയാൽ ഞാൻ നിന്നെ പ്രണയിച്ചു പോകും എന്ന് ഭയന്നാണ് ഞാൻ നിന്നിൽ നിന്നും മറഞ്ഞു നിൽക്കുന്നത്
പക്ഷേ എന്റെ അമൃത
അവളെ വിഷമിപ്പിക്കാൻ എനിക്കു കഴിയില്ല
നീ ഇന്ന് അവളെ വിഷമിപ്പിച്ചു
ഞാൻ ഒരാളെ നോക്കുന്നത് പോലും അവൾക്ക് ഇഷ്ടമല്ല അപ്പോഴാണ് നീ എന്നെ ഇന്ന് ചുംബിച്ചത്
അത് അവൾ എങ്ങനെ സഹിക്കും?

ഇപ്പോൾ സംസാരിക്കുന്നത് സാർ അല്ല എന്ന് എനിക്കറിയാമായിരുന്നു
സാറിൻറെ ഉള്ളിൽ കിടക്കുന്ന മദ്യമാണ്
എങ്കിലും അബോധാവസ്ഥയിൽ സാർ പറഞ്ഞ ഒരു കാര്യം എൻറെ മനസ്സിൽ പതിഞ്ഞു
സാർ എന്നെ പ്രണയിക്കുന്നുണ്ട്
എന്നോട് അടുത്തിടപഴകിയാൽ പ്രണയത്തിൽ ആയി പോകും എന്ന് സാർ ഭയക്കുന്നുണ്ട്
അതിനർത്ഥം സാറിൻറെ ഉള്ളിലെവിടെയോ ഞാൻ ഉണ്ട് എന്നാണ്

ഇത്രയും ദുഃഖങ്ങൾ ക്കിടയിലും ആ തിരിച്ചറിവ് എൻറെ മനസ്സിനെ തണുപ്പിച്ചു

“സാർ ഞാൻ പോകുന്നു

” എങ്ങോട്ട്
എൻറെ മുഴുവൻ സ്വസ്ഥതയും കളഞ്ഞിട്ട് നീ എങ്ങോട്ടാ പോകുന്നത്
നിനക്കെന്നെ പ്രേമികണ്ടേ പ്രേമിച്ചിട്ട് പോയാൽ മതി

അതും പറഞ്ഞ് സാറിനെ വട്ടം ചുറ്റി പിടിച്ചു
എൻറെ അധരങ്ങളിലേക്ക് ചുണ്ടുകൾ അമർത്തി

മദ്യത്തിൻറെ രൂക്ഷ ഗന്ധം എന്നിൽ നിറഞ്ഞു
ഞാനൊരു തള്ളിന് സാറിനെ തള്ളിമാറ്റി

” സാർ എന്തൊക്കെയാണ് ഈ കാണിക്കുന്നത്
ഇപ്പോൾ സംസാരിച്ചാൽ ശരിയാവില്ല നാളെ സാറിൻറെ കെട്ട് ഇറങ്ങിയിട്ട് ഞാൻ വരാം അപ്പോൾ സംസാരിക്കാം

അതും പറഞ്ഞ് ഞാൻ ധൃതിയിൽ അവിടെ നിന്നും ഇറങ്ങി

റൂമിൽ ചെന്നപ്പോൾ മീര എന്നെ കാത്തിരിപ്പുണ്ടായിരുന്നു

” നീ ഇത്ര നേരം എവിടെയായിരുന്നു

” ഞാൻ സാറിനെ കാണാൻ വേണ്ടി പോയതാ

” എനിക്ക് തോന്നി

” ഇതൊന്നും ശരിയല്ല നിത്യ ഒക്കെ നീ മറന്നേക്കു ഇപ്പോൾ തന്നെ ഒരുപാട് പ്രശ്നങ്ങൾ ആയി

ഞാൻ ഒന്നും മിണ്ടാതെ കുളിക്കാൻ പോയി
ഷവറിനു കീഴിൽ നിൽക്കുമ്പോൾ പലതരം ചിന്തകളായിരുന്നു
അമൃത അവൾ ഉപേക്ഷിച്ചു പോയതാണ് സാറിനെ എന്നിട്ടും സാർ എന്തിനാണ് അവളെ ഇത്രയും സ്നേഹിക്കുന്നത്
ഒരു നിമിഷം എനിക്ക് അവളോട് അസൂയതോന്നി ഇത്രമേൽ സ്നേഹിക്കണമെങ്കിൽ അവൾ സാറിന് എത്ര പ്രിയപ്പെട്ടത് ആയിരിക്കും

കുറേ ദിവസങ്ങൾക്കു ശേഷമാണ് ഞാൻ നന്നായി ഉറങ്ങി
ഇടയ്ക്ക് ഞാൻ എൻറെ അധരങ്ങളിൽ തലോടി നോക്കി ബോധമില്ലാതെ ആണെങ്കിലും സാർ ആദ്യമായി എനിക്ക് നൽകിയ ചുംബനം എൻറെ ആദ്യ ചുംബനം

പിറ്റേന്ന് കോളേജിൽ എത്തിയപ്പോൾ
തൂണിലും ഭിത്തിയിലും എല്ലാം ഞങ്ങളെപ്പറ്റി ആയിരുന്നു എഴുതിയിരുന്നത്
ലൈബ്രറിയിലെ പ്രണയലീലകൾ എന്ന് പറഞ്ഞു
പോസ്റ്റർ പോലെ എല്ലാടത്തും ഒട്ടിച്ചു വച്ചിട്ടുണ്ട്

എന്നെ കണ്ട് എല്ലാവരും ഉച്ചത്തിൽ ചിരിച്ചു
ഞാൻ അതൊന്നും കാര്യമാക്കി എടുത്തില്ല
ഞാൻ അപ്പോഴും തിരഞ്ഞത് സാറിനേ ആരുന്നു

പെട്ടന്ന് ആണ് എന്റെ മുന്നിലേക്ക് അരുൺ വന്നു
ഇന്നാണ് അവൻ സസ്പെൻഷൻ കഴിഞ്ഞു തിരിച്ചു വരുന്നത്

” നിന്നെ ഞാൻ സമ്മതിച്ചു
പഠിപ്പിക്കുന്ന സാറിനെ കൊണ്ട് ലൈബ്രറി കയറി എന്തായിരുന്നു പരിപാടി

” അയ്യോ അത് പറഞ്ഞു അതിൻറെ രസം പോവില്ലേ

” നിൻറെ തൊലിക്കട്ടി ഞാൻ സമ്മതിച്ച് തന്നിരിക്കുന്നു ഇത്രയൊക്കെ നടന്നിട്ടും നിനക്ക് കോളേജിലേക്ക് വരാൻ തോന്നിയല്ലോ

“ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല അതുകൊണ്ടുതന്നെ എനിക്ക് ആരെയും ഭയപ്പെടേണ്ട കാര്യമില്ല

” സാറിൻറെ കൂടെ മാത്രമേ ലൈബ്രറി പോലുള്ള ഇടക്കൊക്കെ എൻറെ കൂടെ ഒന്ന് വാ

” അതിനെ എനിക്കാൾ മാച്ച് നിൻറെ അമ്മയാ

” എടീ…….
അവൻ എന്നെ അടിക്കാൻ കയ്യ് ഓങ്ങിയതും ആ കയ്യിൽ ഒരു പിടുത്തം വീണിരുന്നു

നോക്കിയപ്പോൾ വിശാൽ സാർ

” പരാക്രമം സ്ത്രീകളോടല്ല അരുൺ

” നിങ്ങളാരാ ഇവളുടെ കെയർടേക്കറോ

” ഞാൻ ആരെങ്കിലും ആവട്ടെ അതല്ലല്ലോ വിഷയം
ഈ കുട്ടിയെ തല്ലാൻ നിനക്കെന്താ അധികാരം

“ഇതൊക്കെ ചോദിക്കാൻ തനിക്കെന്താ അധികാരം

” നിന്നെയൊക്കെ പഠിപ്പിക്കുന്ന അധ്യാപകൻ ആയതുകൊണ്ട്

” പിന്നെ അദ്ധ്യാപകൻ അധ്യാപകന്റെ മഹത്വം ഇന്നലെ ഈ കോളേജിൽ എല്ലാവരും കണ്ടതാ

” അതെന്തോ ആയിക്കോട്ടെ ഇതുവരെ ഞാൻ ഈ കോളേജിൽ അധ്യാപകൻ തന്നെ ആണ്
ഞാനിപ്പോ ഇവിടെ ഇട്ട നിന്നെ അടിച്ചാലും ഒരാളും എന്നോട് ചോദിക്കാൻ വരില്ല
മോൻ ഇതുവരെ പെൺപിള്ളേരുടെ കൈയ്യിൽ നിന്ന് അല്ലെ അടി കൊണ്ടിട്ടുള്ളൂ
നല്ല ഉശിരുള്ള ആമ്പിള്ളാരുടെ കൈയിൽ നിന്ന് നീ അടി കോണ്ടിട്ടുണ്ടോ
നിന്നെക്കാളും വലിയ പുള്ളികളെ കണ്ടിട്ട് ഞാൻ ഇവിടെ വരെ എത്തിയത്
അതുകൊണ്ട് ഗുണ്ടായിസം കാണിക്കാതെ ക്ലാസിലേക്ക് പോ

കൂടുതൽ അവിടെ നിൽക്കുന്നത് പന്തിയല്ല എന്ന് അവന് തോന്നിയത് കൊണ്ടാവും അവൻ ഒന്നും മിണ്ടാതെ ക്ലാസിലേക്ക് പോയി

ഞാനും മീരയും നടന്നു

“നിത്യ
എനിക്കൊന്നു സംസാരിക്കണം

“നീ ചെല്ല് ഞാൻ ക്ലാസ്സിൽ കാണും

അത് പറഞ്ഞ് മീര പോയി ഞാൻ സാറിന് പുറകേ ചെന്നു

“എന്താണ്

” എം റിയലി സോറി നിത്യ
ഞാൻ ഇന്നലെ ബോധമില്ലാതെ തന്നോട് എന്തൊക്കെയോ പറഞ്ഞു

” പറഞ്ഞത് മാത്രമേ ഓർമ്മയുള്ളൂ അല്ലേ

“അല്ല ആ സമയത്ത് അറിയാതെ

” അമൃത ആണെന്ന് തോന്നി പോയതുകൊണ്ടാണ് ഞാൻ തന്നെ ഉമ്മ വച്ചത് എന്നുള്ള സ്ഥിരം ക്ളീഷേ ഡയലോഗ് വേണ്ട

” താൻ എന്ത് വേണമെങ്കിലും പറഞ്ഞോളൂ തെറ്റ് എന്റെ ഭാഗത്താണ് അതുകൊണ്ട് എന്തു ശിക്ഷയും സ്വീകരിക്കാൻ ഞാൻ തയ്യാറാണ്

” എന്ത് ശിക്ഷ തന്നാലും സ്വീകരിക്കുമോ

“സ്വീകരിക്കും

” എങ്കിൽ രണ്ടു ശിക്ഷകളാണ്
ഒന്ന് ഇനി ഒരിക്കലും കുടിക്കരുത്

” ഞാൻ അങ്ങനെ എപ്പോഴും കുടിക്കുന്ന ഒരാൾ അല്ല ഇന്നലെ വല്ലാത്ത ഡിപ്രഷൻ വന്നപ്പോൾ അല്ലെങ്കിലും ഇനി ഞാൻ കുടിക്കില്ല ഇന്നലെ കുടിച്ചത് കൊണ്ട് ആണ് അങ്ങനെയൊക്കെ നടന്നത്

” ഓക്കേ ഓക്കേ ഇനി രണ്ടാമത്തെ ശിക്ഷ അത് ഞാൻ നേരിട്ട് തരാം

അതും പറഞ്ഞു ഞാൻ സാറിൻറെ അടുത്തേക്ക് വന്നു
എന്നിട്ട് സാറിനെ കെട്ടിപ്പിടിച്ച് കവിളിൽ ഒരു ഉമ്മ കൊടുത്തു

” ഇത് സാർ ബോധമില്ലാത്ത പോലെ തന്നത് അല്ലാട്ടോ ഞാൻ ബോധത്തോടെ തരുന്നത്
പിന്നെ റിയലി ഐ ലവ് യു സാർ

അതും പറഞ്ഞ് ഞാൻ ചിരിച്ചുകൊണ്ട് ഓടിപ്പോയി

പുറത്തേക്ക് ചെന്നതും ഒരു കാർ കടന്നു വരുന്നത് കണ്ടു
പപ്പയുടെ കാർ ആയിരുന്നു അത് പ്രിൻസിപ്പാളിനെ കാണാനുള്ള വരവാണ് ഞാൻ ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ നിന്നു

(തുടരും )

Click Here to read full parts of the novel

4.4/5 - (14 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!