എനിക്ക് എൻറെ കാതുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല
പപ്പ എന്തൊക്കെയാണ് പറയുന്നത് ഭാര്യയെ അച്ഛനെയും കൊന്ന ആളാണെന്ന്
അപ്പോൾ സാർ വിവാഹം കഴിച്ചത് ആയിരുന്നോ
എൻറെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉയർന്നു
ഒരുപക്ഷേ പപ്പ എന്നെ പറ്റിക്കാൻ വേണ്ടി പറയുന്നതായിരിക്കും
അല്ല പപ്പയുടെ മുഖഭാവം കണ്ടപ്പോൾ അത് മനസ്സിലായി
” പപ്പ എന്തൊക്കെയാ ഈ പറയുന്നത്
” ഞാൻ സത്യമാണ് മോളെ പറഞ്ഞത്
ഞാൻ പറഞ്ഞില്ലേ ഒറ്റപ്പാലത്ത് എനിക്ക് ഒരുപാട് സുഹൃത്തുക്കൾ ഉണ്ടെന്ന്
അതിലൊരാളിനോടാണ് ഞാൻ തിരക്കിയത്
” എന്നിട്ട് എന്താ അറിഞ്ഞത്
” അറിഞ്ഞ കാര്യങ്ങൾ ആണ് നിന്നോട് പറഞ്ഞത്
സ്വന്തം അച്ഛനെയും ഭാര്യയും കൊന്ന ആളാണ് നിൻറെ സാർ
പോരാത്തതിന് ഭ്രാന്തനു രണ്ടുവർഷം ചികിത്സയിലും
എനിക്ക് തല കറങ്ങുന്നത് പോലെ തോന്നി എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാൻ പറ്റാതെ
” ഇത് നടക്കില്ല മോളെ ഇത് ശരിയാകില്ല നിനക്കറിയാമല്ലോ നിൻറെ പപ്പാ ഒരു കാര്യത്തിലും ട്രഡീഷണൽ അല്ല
ജാതിയോ പണമോ പദവിയോ ഒന്നും എനിക്ക് പ്രശ്നമല്ല പക്ഷേ എൻറെ മകൾ സുരക്ഷിതമായ കൈകളിൽ ആയിരിക്കണം എന്ന് എനിക്ക് നിർബന്ധമുണ്ട്
ആ ഒരു കാര്യത്തിൽ ഏതൊരു അച്ഛനെയും പോലെ ഞാനും പഴഞ്ചനാണു
അതുകൊണ്ട് ഈ കാര്യത്തിൽ നീ എന്നോട് വാശി പിടിക്കരുത് പതുക്കെ പതുക്കെ മനസ്സിൽനിന്ന് മായ്ച്ചു കളയണം
അതും പറഞ്ഞ് പപ്പാ കയറിപ്പോയി ആദ്യമായാണ് പപ്പ എന്നോട് ഇങ്ങനെ സംസാരിക്കുന്നത്
സത്യമാണ് പറഞ്ഞത് ഒരിക്കലും പപ്പാ ട്രെഡീഷണൽ ആയിരുന്നില്ല
അല്ലെങ്കിൽ ഒരിക്കലും സാറിൻറെ കാര്യം വന്നപ്പോൾ സമ്മതിക്കില്ല
എൻറെ മനസ്സ് വല്ലാതെ കാലങ്ങി മറിയാൻ തുടങ്ങി
എങ്ങനെയെങ്കിലും വേഗം തിരിച്ചു കോളേജിൽ ചെല്ലാനും സത്യം അറിയാനും എൻറെ മനസ്സ് വെമ്പി
ഒരു ആശ്വാസത്തിന് എന്നവണ്ണം ഞാൻ പള്ളിയിലേക്ക് പോയി
വിശാൽ കുളികഴിഞ്ഞ് ഇറങ്ങിയപ്പോഴാണ് ജാനകിയമ്മ വരുന്നത്
” നിനക്കെങ്ങനെ ഇവിടെത്തന്നെ അടച്ചുപൂട്ടി ഇരിക്കാതെ വെളിയിലേക്കിറങ്ങി കൂടെ മോനെ
” എന്തിനാ അമ്മ എല്ലാവരുടെയും നോട്ടവും വർത്തമാനവും
അതൊന്നും എനിക്ക് സഹിക്കാൻ വയ്യ
പെട്ടെന്നാണ് നിരഞ്ജൻ അവിടേക്ക് കയറി വന്നത്
കുട്ടിക്കാലം മുതലേ ഉള്ള സുഹൃത്തുക്കൾ ആണ് വിശാലും നിരഞ്ജനും
വിശാലിനെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം
ഇരുവരും ഒരു മനസ്സും ഇരു മെയ്യും ആണ്
” ആഹാ മോനു
നീയെങ്കിലും ഒന്ന് പറ ഇവനോട് ഇവിടെ ഇങ്ങനെ അടച്ചുപൂട്ടി ഇരിക്കാതെ പുറത്തേക്കിറങ്ങി ഒന്ന് നടക്കാൻ
” അത് ഞാൻ ഏറ്റു അമ്മ പോയി രണ്ടു ചായ എടുക്കാമോ
” എടുക്കാം മോനെ നീ എന്തെങ്കിലും കഴിച്ചോ
” അയ്യോ ഒന്നും കഴിച്ചില്ല നല്ല വിശപ്പുണ്ട് എന്തെങ്കിലും കഴിക്കാൻ ഉണ്ടോ
” നല്ല ചൂട് ദോശ ഉണ്ട്
” അയ്യോ മതി ധാരാളം
ജാനകി അമ്മ അകത്തേക്ക് പോയപ്പോഴേക്കും നിരഞ്ജൻ വിശാലിന്റെ അടുത്തേക്ക് ഇരുന്നു
“എന്താടാ ഇത് നീ ഇങ്ങനെ ചടച്ച് ഇരിക്കുന്നത്
”
പഴയതൊക്കെ നീ മറന്നുവോ
” അതൊക്കെ കഴിഞ്ഞിട്ട് ഇപ്പോൾ അഞ്ച് വർഷമായി
നീ ഇപ്പോഴും അതോർത്ത് ഇരിക്കുകയാണോ
കഴിഞ്ഞത് കഴിഞ്ഞു
” അങ്ങനെ മറക്കാൻ പറ്റുന്ന ഒന്നുമല്ലല്ലോ നടന്നത്
” അതൊക്കെ വിട് നമുക്ക് ഒന്ന് നടക്കാം വാ
അവർ തൊടിയിലേക്ക് ഇറങ്ങി
” നിൻറെ എറണാകുളം വിശേഷങ്ങൾ പറ എങ്ങനെയുണ്ട് സ്റ്റുഡൻസ് ഒക്കെ
” കുട്ടികൾ ഒക്കെ നല്ല കുട്ടികൾ ആണ്
വലിയൊരു റിലീഫ് ആണ് ഈ ജോലി
ഇല്ലെങ്കി എനിക്ക് ഭ്രാന്ത് പിടിച്ചു പോയേനെ
പോയേനെ എന്നല്ല ഭ്രാന്ത് ആയിരുന്നല്ലോ അല്ലേ
” എന്ത് കാര്യം പറഞ്ഞാലും എന്തിനാ വിശു ആ ടോപ്പിക്കിൽ തന്നെ വന്നെത്തുന്നത്
” അത് സത്യമല്ലേ
” നീ അതൊക്കെ ഒന്നു മാറ്റി വച്ചിട്ട് സംസാരിക്ക് വിശു
” ഓക്കേ എൻറെ ആത്മാർത്ഥ സുഹൃത്ത് പറഞ്ഞിട്ട് കേട്ടില്ല എന്ന് വേണ്ട
ഇനി നീ ചോദിക്ക് എന്താ നിനക്ക് അറിയാൻ ഉള്ളത്
” നിൻറെ കോളേജിലെ വിശേഷങ്ങൾ പറ
” പ്രത്യേകിച്ച് പറയാൻ വിശേഷം എന്ത് പറയാനാ ഇപ്പോഴാ ഓർത്തത്
ഞാൻ ഒരാളെ പരിചയപ്പെട്ടു സൾഫ്യൂരിക് ആസിഡിനു കയ്യും കാലും വെച്ച് പോലൊരു മൊതല്
” അതാരാണ്
” ഒരു പെണ്ണ് പേര് നിത്യ
എൻറെ സ്റ്റുഡൻറ് ആണ്
അവൾക് എന്നോട് ഭയങ്കര പ്രേമം
“ശെരിക്കും
“അതേ ടാ
ഭയങ്കര ധൈര്യശാലി ഒരു പെണ്ണ്
ഞാൻ എൻറെ ലൈഫിൽ ഇങ്ങനെ ഒരു സാധനത്തെ കണ്ടിട്ടില്ല
” കാണാൻ ഒക്കെ എങ്ങനെ
” ഞാൻ അതൊന്നും നോക്കിയില്ല
” നിനക്ക് ഒരു കൈ നോക്കിക്കൂടേ
ഇത്ര അസ്ഥിക്ക് പിടിച്ച പ്രേമം ആണെങ്കിൽ
” എൻറെ ജീവിതത്തിൽ എനിക്ക് അതിന് കഴിയുമോ ഡാ
” വിശു നിൻറെ ലൈഫ് ഒന്നും ആയിട്ടില്ല
നിനക്കും ഒരു ജീവിതം ഒക്കെ വേണ്ട
നിനക്കൊരു ജീവിതം ഉണ്ടായാൽ എനിക്ക് ഒരു സമാധാനം ഉണ്ടാകു
” എൻറെ ജീവിതത്തിൽ ഇനി ഒരു വിവാഹം ഉണ്ടാവില്ല
” നീ അങ്ങനെ അറുത്തുമുറിച്ചു പറയാതെ വിശു
” ഇനി അതിനെപ്പറ്റി സംസാരിക്കേണ്ട
ദിവസങ്ങൾ പെട്ടെന്ന് പോയിരുന്നെങ്കിൽ നിത്യ ആഗ്രഹിച്ചു
തിരികെ കോളേജിലേക്ക് പോകാൻ വണ്ടി എടുത്തപ്പോൾ പപ്പാ പറഞ്ഞു
” ഞാൻ പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ വേണ്ടാത്ത ഒക്കെ മനസ്സിൽ നിന്ന് കളഞ്ഞിട്ട് വേണം ഇവിടെ നിന്ന് പോകാൻ
ഞാൻ തലയാട്ടി
അങ്ങോട്ടുള്ള യാത്രയിൽ ഞങ്ങൾ രണ്ടുപേരും അധികമൊന്നും സംസാരിച്ചില്ല
കോളേജിൽ എത്തിയപ്പോൾ പപ്പ ഒരിക്കൽകൂടി പറഞ്ഞതൊക്കെ ഓർമിപ്പിച്ചു
വെറുതെ തലയാട്ടി കോളേജിലേക്ക് കയറി
എൻറെ കണ്ണുകൾ തിരഞ്ഞത് മുഴുവൻ സാറിനെ ആയിരുന്നു
പക്ഷേ കണ്ടില്ല
” നീ എത്തിയോ നീയില്ലാതെ ഞാൻ വീർപ്പുമുട്ടുകയായിരുന്നു
ഓടി വന്നു കെട്ടിപ്പിടിച്ചു കൊണ്ട് മീര പറഞ്ഞു
ഞാൻ അവളെ ഒന്ന് നോക്കി ചിരിച്ചു
” നീ നോക്കണ്ട ആൾ എത്തിയിട്ടുണ്ട് രാവിലെ ഹാജര് വെച്ച്
ഞാൻ കണ്ടു
” എന്നിട്ട് എവിടെ
” സാർ കെമിസ്ട്രി ഡിപ്പാർട്ട്മെന്റില ക്ലാസ് ഉണ്ട്
ഞാൻ സാർ വരാനായി കാത്തിരുന്നു
കുറേ നേരത്തെ കാത്തിരിപ്പിന് ശേഷം സ്റ്റാഫ് റൂമിലേക്ക് കയറി പോകുന്നത് കണ്ടു
ഞാൻ പുറകേ ചെന്നു
“സാർ
“എന്താ?
“എനിക്ക് ഒന്ന് സംസാരിക്കണം
“എന്താണ്
” പറയാം ഇവിടെ നിന്നും മാറി നിൽക്കാൻ പറ്റുമോ
” ഇല്ല എനിക്ക് തന്നോട് പ്രത്യേകിച്ച് ഒന്നും സംസാരിക്കാൻ ഇല്ല എന്താണ് തനിക്ക് സംസാരിക്കാനുള്ള എന്താണെങ്കിലും ഇവിടെവെച്ച് പറ ഇപ്പൊ തനിക്ക് ക്ലാസ് ഇല്ലേ
” എനിക്ക് സംസാരിച്ചേ പറ്റൂ ഇവിടെവച്ച് സംസാരിക്കാൻ പറ്റില്ല
” ഇത്രയൊക്കെ ആയിട്ടും തനിക്ക് മതിയായില്ലേ നിത്യാ
” ഇല്ല ഞാൻ ആലിൻചുവട്ടിൽ കാത്തുനിൽക്കും സാർ വരണം
അതും പറഞ്ഞു ഞാൻ അവിടേക്ക് നടന്നു
എൻറെ ഊഹം തെറ്റിയില്ല 10 മിനിറ്റിനുള്ളിൽ സാറ് എത്തി
” എന്താണ് തനിക്ക് സംസാരിക്കാനുള്ളത്
” ഞാൻ കുറച്ച് കാര്യങ്ങൾ അറിഞ്ഞു അത് സത്യമാണോന്ന് എനിക്കറിയണം
സാറിന്റെ നാവിൽ നിന്ന് തന്നെ എനിക്ക് കേൾക്കണം
“എന്താണ്
” സാർ വിവാഹംകഴിച്ചതാണോ
സാർ എന്തെങ്കിലും അസുഖം ആയിട്ട് ഹോസ്പിറ്റൽ കിടന്നിട്ടുണ്ടോ
സാർ മറുപടി ഇല്ലേ പറയാൻ
” എന്തു മറുപടി എന്തു മറുപടിയാണ് നീനിക്ക് വേണ്ടത്
എന്റെ ഡീറ്റെയിൽസ് എടുക്കാൻ നിന്നോട് ആരാ പറഞ്ഞത്
അല്ലെങ്കിൽ തന്നെ ഇതൊക്കെ ഞാൻ എന്തിനാ നിന്നോട് പറയണം
സാറിൻറെ ആ മറുപടിയിൽ ഞാൻ ഒന്ന് തളർന്നു പോയെങ്കിലും ധൈര്യം വീണ്ടെടുത്ത് ഞാൻ സാറിനോട് ചോദിച്ചു
” ഞാൻ സാറിൻറെ ആരും അല്ലേ
” നീ എൻറെ ആരാ
ഭാര്യയോ കാമുകിയോ
ഒരു സ്റ്റുഡൻറ് അതിനപ്പുറം എൻറെ ഒന്നുമല്ല
എപ്പോഴെങ്കിലും ഇഷ്ടത്തോടെ ഒരു നോക്കോ വാക്കോ ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ടോ
”
” സാർ ഒന്നും പറഞ്ഞില്ലെങ്കിലും എനിക്കറിയാം സാറിന്റെ ഉള്ളിന്റെ ഉള്ളിലെവിടെയോ ഞാൻ ഉണ്ടെന്ന്
ഞാൻ സാറിന്റെ ആരുമല്ല എന്ന് നെഞ്ചത്ത് കൈവെച്ച് പറയാൻ സാറിന് കഴിയുമോ
ഒരിക്കലുമില്ല
ഉള്ളിനുള്ളിൽ എവിടെയൊക്കെയോ ഞാനീ ചെയ്തുകൂട്ടുന്ന ഒക്കെ സാറും എൻജോയ് ചെയ്യുന്നുണ്ട്
സർ ഒന്നും പറയാതെ പോയി
അപ്പോൾ തന്നെ കാറുമെടുത്ത് എ ങ്ങോട്ടോ യാത്രയായി
ഒന്നു പൊട്ടിക്കരയാൻ ഞാനാഗ്രഹിച്ചു പിന്നെ ക്ലാസ്സിൽ ഒന്നും കയറാതെ നേരെ ഹോസ്റ്റലിലേക്ക് പോയി
റൂമിൽ ചെന്ന് കുളിക്കാൻ ആയി പോയി
ഷവർ തുറന്നു നിൽക്കുമ്പോൾ അലറി അലറി ഞാൻ കരഞ്ഞു
ഒരുപാട് കരഞ്ഞപ്പോൾ ഒരു ആശ്വാസം കിട്ടി
പിന്നീട് ഒന്നു കിടന്നുറങ്ങി
ഉണർന്നപ്പോഴേക്കും മീര എത്തിയിരുന്നു
” നീ കോളേജിൽ നിന്ന് എന്നോട് പറയാതെ എന്താ പോയത്
” നല്ല തലവേദന ആയിരുന്നു അതുകൊണ്ടാ
അവൾ എന്നെ ഒന്നു നോക്കി
പെട്ടെന്നുതന്നെ അലച്ചു തല്ലി ഞാൻ അവളുടെ നെഞ്ചിലേക്ക് വീണു
പിന്നീട് എല്ലാ കാര്യങ്ങളും ഞാൻ അവളോട് പറഞ്ഞു
” എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല സാർ ഇങ്ങനെയൊക്കെ ചെയ്യും എന്ന്
” അത് തന്നെയാണ് ഞാനും പറഞ്ഞത് ഒരിക്കലും സാർ അങ്ങനെയൊന്നും ചെയ്യില്ല
” അത് നമ്മുടെ വെറും വിശ്വാസം മാത്രമാണെങ്കിലോ
മനുഷ്യന്മാരുടെ മനസ്സ് ഒന്നും നമുക്ക് അറിയില്ലല്ലോ നിത്യ
നമുക്ക് സാറിനെ പറ്റി എന്തറിയാം ഏഴ് എട്ട് മാസത്തെ പരിചയം അല്ലേ നമുക്ക് സാറിനെ പറ്റിയുള്ളൂ
അതിനുമപ്പുറം ഇങ്ങനെയൊന്നും ആയിരുന്നില്ലെങ്കിലോ
” അല്ല മീരാ ലിന്റാചേച്ചി പറഞ്ഞ അറിവ് വച്ച് നോക്കുമ്പോൾ
സാറേ അങ്ങനെയൊന്നും ഉള്ള ആളല്ല
” എങ്കിൽ പിന്നെ നിൻറെ ലിന്റ ചേച്ചിയോട് ചോദിച്ചാൽ പോരേ
” അതും പറ്റില്ലല്ലോ
” അതെന്താ
” ചേച്ചി കഴിഞ്ഞ വീക്ക് യുഎസിലേക്ക് പോയി
ഇനി 3 ഇയർ കഴിഞ്ഞേ വരു
” അപ്പോൾ പിന്നെ ഇനി പറയാൻ പറ്റുന്ന ഒരൊറ്റ ആളെ ഉള്ളൂ
“ആരാ
” സാർ തന്നെ വേറെ ആരാ
നീ ഇപ്പം എടുത്തടിച്ച പോലെ ചോദിച്ചത് കൊണ്ടാവും സാർ അങ്ങനെയൊക്കെ പ്രതികരിച്ചത്
ഈ ചൂട് ഒക്കെ ആറുമ്പോൾ നീ പതുക്കെ ഒന്ന് ചോദിച്ചു നോക്കൂ സാർ ഒക്കെ പറയും
അവള് പറഞ്ഞത് ശരിയാണെന്ന് എനിക്കും തോന്നി
പെട്ടെന്ന് ചോദിച്ചത് കൊണ്ടാവും സാർ അങ്ങനെ ഇടപെട്ടത്
പിന്നീടുള്ള രണ്ട് ദിവസം സാർ വന്നില്ല
അങ്ങനെയിരിക്കെയാണ് ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് ആ വാർത്ത വരുന്നത്
വിശാൽ സാർ ട്രാൻസ്ഫർ ആയി
അതും ചോദിച്ചു വാങ്ങിയ ട്രാൻസ്ഫർ
വല്ലാത്ത ഒരു ഞെട്ടലോടെയാണ് ഞാൻ ആ വാർത്ത കേട്ടത്
അതും വയനാട്ടിലെ ഒരു കോളേജിലേക്ക്
ഇത് ശരിക്കും എന്നിൽ നിന്നുള്ള ഒളിച്ചോട്ടം തന്നെയാണ്
അപ്പോൾ ഞാൻ അറിഞ്ഞതിൽ എന്തൊക്കെയോ സത്യമുണ്ട്
അത് എന്നോട് പറയാൻ സാറിന് താൽപര്യമില്ല
അതുകൊണ്ടാണ് ഇങ്ങനെ ചെയ്തത്
എങ്കിലും എന്നോട് ഒരു വാക്ക് പറഞ്ഞിട്ട് പോകാമായിരുന്നില്ലേ
ഹൃദയം പറിച്ചു ഞാൻ സ്നേഹിച്ചിട്ടും അത് മനസ്സിലാക്കി ഇല്ലല്ലോ
പിന്നീട് കോളേജിൽ പോകാൻ ഒരു സന്തോഷവും ഉണ്ടായിരുന്നില്ല
എങ്കിലും എങ്ങനെയൊക്കെയോ ഡിഗ്രി കംപ്ലീറ്റ് ചെയ്തു
മീരയുടെ നിർബന്ധത്തിന് അവളോടൊപ്പം എംബിഎ ചെയ്തു
വർഷങ്ങൾ പോകുന്തോറും സാറിനെ പറ്റി ഓർമ്മ തീക്ഷ്ണമായി വന്നു
മറക്കാൻ ശ്രമിക്കും തോറും തീവ്രമായി സാറിനെ ഓർക്കാൻ തുടങ്ങി
എത്ര വർഷങ്ങൾ കഴിഞ്ഞാലും എൻറെ പ്രണയ സങ്കല്പങ്ങളിലെ നായകൻ മാത്രമായിരിക്കും എന്ന് മനസ്സിൽ പറഞ്ഞു ഉറപ്പിച്ചു
സ്വന്തമായി ഒരു ജോലി ഒക്കെ വാങ്ങിയ ശേഷം വീണ്ടും സാറിനെ ചെന്ന് കാണാമെന്ന് പ്രതീക്ഷിച്ചു
ചിലരങ്ങനെയാണ് പറയാതെ വരും ഹൃദയത്തിൽ ഒരു കെടാവിളക്ക് കൊളുത്തും നമ്മളറിയാതെ മാഞ്ഞുപോകും അപ്പോഴും സ്നേഹം കത്തി കൊണ്ടേയിരിക്കും
വെറുപ്പ് നേടിക്കൊണ്ട് ഇഷ്ടം ഇല്ലാതാക്കുന്നതിനും നല്ലത്
വേർപിരിഞ്ഞു കൊണ്ട് ഇഷ്ടം നിലനിർത്തുന്നതാണ് കാരണം ഓർക്കുമ്പോൾ എങ്കിലും അത് ഇഷ്ടത്തോടെ ആകുമല്ലോ
ആരോ ഡോറിൽ തട്ടുന്നത് കേട്ടാണ് ഓർമ്മകളിൽനിന്നും ഉണർന്നത്
നോക്കിയപ്പോൾ മമ്മി ആണ്
” നീ എന്നാ ഇരിപ്പാ ഫങ്ഷൻ തുടങ്ങാറായി
വേഗം റെഡി ആവാൻ നോക്കു
“ശരി മമ്മി
ഞാൻ റെഡി ആവാൻ ആയി ഡോർ അടച്ചു
( ഇപ്പം നിങ്ങൾ ഓർക്കുന്നത് ഏത് ഫംഗ്ഷൻ എന്നല്ലേ
ഞാൻ പറഞ്ഞില്ലേ ഞാൻ പപ്പയുടെ പെങ്ങളുടെ മോളുടെ ബർത്ത് ഡേ പാർട്ടിക്ക് ആണ് ലീവ് എടുത്തു ഇങ്ങോട്ട് വന്നത് എന്ന്
ഇത്രയും നേരം നമ്മുടെ ഫ്ലാഷ് ബാക്ക് ഓർക്കുക അല്ലായിരുന്നോ
ഫ്ലാഷ് ബാക്ക് കഴിഞ്ഞു കേട്ടോ)
അങ്ങനെ ഞങ്ങൾ ഫങ്ക്ഷന് പോയി
അവിടെ പോയി എല്ലാവരുടെയും മുൻപിൽ ചിരിച്ചു കാണിച്ചു നിന്നു
എനിക്ക് ഒട്ടും ഇഷ്ടമല്ലാത്ത ഒരു ഏർപ്പാടാണ് ഇങ്ങനെ പോസ്റ്റായി നിൽക്കുക എന്നുള്ളത്
അവിടെ ഉണ്ടായിരുന്ന എല്ലാവർക്കും മമ്മി എന്നെ പരിചയപ്പെടുത്തി കൊണ്ടേയിരുന്നു
എല്ലാവർക്കും ഒറ്റ കാര്യം ചോദിക്കാൻ ഉള്ളു വിവാഹം ആയോ
എനിക്ക് എങ്ങനെയെങ്കിലും ഒന്ന് എസ്കേപ്പ് ആയാൽ മതി എന്നായിരുന്നു
തിരിച്ചു വീട്ടിൽ എത്തിയപ്പോൾ ഒരുപാട് ലേറ്റ് ആയിരുന്നു
നാളെ വൈകിട്ടാണ് തിരിച്ചു പോകുന്നത്
അവിടെ ചെന്നിട്ട് വേണം വിശാൽ സാറിനെ കാണാൻ പോകാൻ
നാലു വർഷങ്ങൾക്ക് ശേഷമാണ് സാറിനെ കാണുന്നത്
ഒന്നും ചോദിക്കാൻ പറ്റിയില്ല
ഏതായാലും സാർ അവിടെ അടുത്ത കോളേജിൽ തന്നെ ഉണ്ട്
പോയി കാണണം മനസിലുറപ്പിച്ചാണ് കിടന്നത്
(തുടരും )
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission