Skip to content

നിനക്കായ് മാത്രം – ഭാഗം 9

നിനക്കായി മാത്രം

രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് മമ്മി കാര്യത്തിന് തുടക്കമിട്ടത്

” ഇന്നലെ ഫംഗ്ഷന് കണ്ട എല്ലാവരും നിന്നെ കുറിച്ച ചോദിച്ചത്

” എന്നെക്കുറിച്ചോ?
എന്നെക്കുറിച്ച് എന്താ ചോദിച്ചത്

” നിനക്ക് ജോലി ആയോ
കല്യാണം എപ്പോഴാ അങ്ങനെയൊക്കെ

” ഞാൻ കല്യാണം കഴിക്കുന്നില്ല എന്ന് മമ്മിക്ക് പറയമരുന്നില്ലേ

” അതെന്താ നീ മഠത്തിൽ ചേരാൻ പോവാണോ

” എവിടെ ചേരണം എന്ന് തീരുമാനിച്ചിട്ടില്ല

ഞാനും മമ്മിയും തമ്മിൽ ഇത്രയും സംസാരം നടന്നിട്ടും പപ്പ ഒന്നും മിണ്ടിയില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി അതിന് കാരണം ഇവർ രണ്ടുപേരും ഒരുമിച്ചുള്ള എന്തോ ഒത്തുകളിയാണ്

” ചേച്ചി ചേരുന്ന മഠത്തിലെ ആളുകൾടെ അവസ്ഥ

” ഞാനിപ്പോ നീ പറയുന്ന ചളി കേൾക്കാൻ പറ്റിയ മാനസികാവസ്ഥയിലല്ല

ഞാൻ നിയയോട് അതും പറഞ്ഞ് എഴുന്നേറ്റുപോയി

“മോൾ ഒന്ന് നിന്നേ

” എന്താ പപ്പാ

” മമ്മി പറഞ്ഞത് തമാശയല്ല നിനക്കിപ്പോ വിവാഹം കഴിക്കാനുള്ള പ്രായം ഓക്കേ ആയി അതിനെപ്പറ്റി ആലോചിക്കണം

” ഇപ്പോ തന്നെ വേണോ

” പിന്നെ എപ്പോഴാണ്
മമ്മി ഇടക്ക് കേറി പറഞ്ഞു

“ഞാൻ പറയാം
അത് പറഞ്ഞു ഞാൻ റൂമിലേക്ക് പോയി

ഞാൻ റൂമിൽ ചെന്ന് കുറച്ചുനേരം കഴിഞ്ഞപ്പോഴേക്കും ഡോറിൽ മുട്ട് കേട്ടു
ഞാൻ ഡോർ തുറന്നു
എന്റെ ഊഹം തെറ്റിയില്ല
പപ്പാ ആരുന്നു അത്

“മോൾ പോകാൻ ഉള്ള പാക്കിങ് ഒക്കെ കഴിഞ്ഞോ

“മത്തായിച്ചൻ വന്ന കാര്യം പറ ചുമ്മാ ഓരോ ഫോർമൽ ടോക്ക്സ്

“മമ്മി പറഞ്ഞ കാര്യത്തെ കുറിച്ച് എന്താ നിന്റെ അഭിപ്രായം

“പ്രേതെകിച്ചു ഒരു അഭിപ്രായവും ഇല്ല

“എന്റെ ഫ്രണ്ട് റോയിയെ നിനക്ക് അറിയില്ലേ

“അറിയാം

“അവന്റെ മോനെ നിനക്കറിയില്ലേ
നിന്റെ കൂടെ പഠിച്ചത് ഒക്കെ അല്ലേ അവൻ

“റോയ്‌സ്

” അവനിപ്പോൾ കാനഡയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്

“അതിനു

” റോയൽ വൈഫ് കഴിഞ്ഞ പെരുന്നാളിന് പള്ളിയിൽ വെച്ച് നിന്നെ കണ്ടു അവർക്ക് ഒരുപാട് ഇഷ്ടമായി എന്ന്
മമ്മിയോടാ പറഞ്ഞത് ഒരു പ്രൊപോസലിനു താല്പര്യം ഉണ്ട് എന്ന്
ആ പയ്യൻ അടുത്തമാസം ലീവിന് വരുന്നുണ്ട്
അതാണ് മമ്മി പറഞ്ഞത്

” എനിക്ക് ഇപ്പോ ഉടനെ ഒരു വിവാഹം വേണ്ട പപ്പാ

” ഇപ്പഴാണെങ്കിലും വേണ്ട
ഇപ്പോൾ ഉടനെ വേണ്ട ഒരു നിശ്ചയം നടത്തിയാലോ

“പ്ലീസ് പപ്പാ
കുറച്ചു ടൈം കൂടെ എനിക്ക് താ

“ഒക്കെ എങ്കിൽ നിന്റെ ഇഷ്ട്ടം പോലെ
നീ പോകാൻ റെഡി ആകു

പപ്പാ പുറത്തേക്ക് ഇറങ്ങിയതും ഞാൻ ഡ്രസ്സ്‌ പാക്ക് ചെയ്യാൻ തുടങ്ങി
പെട്ടന്ന് പോകാൻ ആയി എന്റെ മനസ്സ് തുടിച്ചു

തിരിച്ചു പോകാൻ നേരം പപ്പാ എന്നെ ബസ്സ്റ്റാൻഡിൽ കൊണ്ട് വിട്ട് പതിവ് ഉമ്മയും ഫ്രൂട്സ് സലാഡും വാങ്ങി തന്ന് പോയി
ബസിൽ കയറിയപ്പോൾ ഞാൻ ഇയർ ഫോണും വെച്ച് പാട്ട് കേൾക്കാൻ തുടങ്ങി

“അരികിൽ ഇല്ലങ്കിലും അറിയുന്നു ഞാൻ നിന്റെ കരലാളനത്തിൽ മധുരസ്പർശo
അകലെ ആണെങ്കിലും കേൾക്കുന്നു ഞാൻ നിന്റെ ദിവ്യാനുരാഗത്തിൻ ഹൃദയസ്പന്ദo
ഇനിയെന്നും ഇനിയെന്നുമെന്നും നിൻ കരലാളനത്തിന് മധുരസ്പർശം “”

ആ വരികൾ മനസ്സിൽ ആഴത്തിൽ തൊട്ടു
ആ യാത്രയിൽ മുഴുവൻ മനസ്സിൽ സാറായിരുന്നു
എങ്കിലും സാറ് അങ്ങനെയൊക്കെ ചെയ്യുമോ അത് എൻറെ മനസ്സിൽ ഒരു ഉത്തരമില്ലാത്ത സമസ്യ ആയി തുടർന്നു

എറണാകുളത്ത് വന്നിറങ്ങിയപ്പോൾ തന്നെ മുമ്മുവിനെ വിളിച്ചാരുന്നു
അവൾ വന്നു പിക് ചെയ്തു
പോകും വഴി മീരക്ക് ഒരു ഗിഫ്റ്റ് വാങ്ങി
അവളുടെ ബർത്ത്ഡേ ആണ് ഇന്ന്
പിന്നെ ഞങ്ങൾ അവൾക് വേണ്ടി
ഒരു കേക്കും ഫുഡും ഒക്കെ വാങ്ങി അവൾക് ഒരു സർപ്രൈസ് കൊടുക്കാൻ ആയി തീരുമാനിച്ചു
ഞങ്ങൾ ഫ്ലാറ്റിൽ എത്തി ഇതെല്ലാം കണ്ടപ്പോൾ അവൾ വണ്ടർ അടിച്ചു പോയി

“ഞെട്ടിച്ചു കളഞ്ഞല്ലോ

“നീ ഞെട്ടാൻ ഇരികുന്നതേ ഉള്ളു

മുമ്മു പറഞ്ഞു

അത് എന്താണെന്ന രീതിയിൽ ഞാൻ മുമ്മുവിനെ നോക്കി
അവൾ എന്നെ നോക്കി കണ്ണടച്ചു

പെട്ടന്ന് കാളിങ് ബെൽ മുഴങ്ങി

“നീ പോയി നോക്ക്

മുമ്മു മീരയോട് പറഞ്ഞു

അവൾ ഡോർ തുറന്ന് ആളെ കണ്ട് ഞെട്ടി
വേറെ ആരും അല്ല
നമ്മുടെ ഡോക്ടർ മിഥുൻ

പിന്നെ അവർ ഒരു നൈറ്റ്‌ റൈഡിനോക്കെ പോയി

അപ്പോഴേക്കും ഞാൻ പോയി കുളിച്ചു
മുമ്മുവിനു ഹോസ്പിറ്റലിൽ പോകണം
അവൾക് ഇന്ന് നൈറ്റ്‌ ആണ്
മീര വന്നപ്പോഴേക്കും മുമ്മു പോകാൻ റെഡി ആയി
മിഥുൻ ചേട്ടൻ അവളെ ഡ്രോപ്പ് ചെയ്യാം എന്ന് പറഞ്ഞു
അവർ പോയി കഴിഞ്ഞപ്പോൾ മീര എന്റെ അടുത്തേക്ക് വന്നു

“നിന്റെ മുഖം എന്താ വല്ലാതെ
ഞാൻ വന്നപ്പോഴേ ശ്രേദ്ധിച്ചു

അവൾ അങ്ങനെയാണ് എൻറെ മുഖം മാറിയാൽ അവൾക്കറിയാം

“ഒന്നും ഇല്ലെടീ

” നീ എന്നോട് കള്ളം ഒന്നും പറയണ്ട
ഞാൻ ഇന്നും ഇന്നലെയും ഒന്നും അല്ലല്ലോ നിന്നെ കാണാൻ തുടങ്ങിയത്

ഞാൻ സാറിനെ കണ്ട കാര്യം അവളോട് പറഞ്ഞു

” ഇത്ര വർഷമായിട്ടും നീ അതൊന്നും മറന്നില്ലേ

അത്ഭുതത്തോടെ അവൾ എന്നോട് ചോദിച്ചു

” എൻറെ ആദ്യത്തെ പ്രണയം ഞാൻ എങ്ങനെ മറക്കും

‘” സാറിനെ പറ്റി നമ്മൾ അറിഞ്ഞ കാര്യങ്ങൾ ഒക്കെ നീ ഇത്ര പെട്ടെന്ന് മറന്നോ

” നമ്മൾ അറിഞ്ഞതോന്നും അല്ല സത്യം എങ്കിലോ
സത്യം എന്താണെന്ന് നമ്മുക്ക് അറിയില്ലല്ലോ

“ഒരു സത്യവും ഇല്ലാഞ്ഞിട്ടാണോ സാർ ട്രാൻസ്ഫർ വാങ്ങി പോയത്
നീ ഇനി സത്യം തിരക്കി ഒന്നും പോകണ്ട
കേട്ടല്ലോ
അത് മറന്നേക്ക്
കിടന്നു ഉറങ്ങു

ഇനി സാറിനെ കാണാൻ പോകുന്ന കാര്യം ഇവളോട് പറയണ്ട എന്ന് തീരുമാനിച്ചു

പിറ്റേന്ന് ലീവ് എടുത്തു
വയ്യ എന്ന് മീരയോട് പറഞ്ഞു
അവൾ പോയ പാടെ ഞാൻ പോയി കുളിച്ചു റെഡി ആയി
മുമ്മുവിന്റെ അലമാരിയിൽ നിന്ന് ഒരു സാരീ എടുത്ത് ഉടുത്തു
സാറിന് നാടൻ ഡ്രസ്സ്‌ ആണല്ലോ ഇഷ്ടം
പണ്ട് മുതലേ മുടി എനിക്ക് വീക്നെസ് ആയോണ്ട്
എനിക്ക് നല്ല ലോങ്ങ്‌ ഹെയർ ഉണ്ട്
അത് പിന്നിമെടഞ്ഞു
ഒരു ജിമ്മിക്കി ഇട്ടു
കൈയിൽ നിറയെ വള ഇട്ടു
പിന്നെ കണ്ണെഴുതി
സാരീടെ കളറിൽ ഉള്ള ഒരു പൊട്ട് തൊട്ടു

ഞാൻ റെഡി ആയി വന്നപ്പോൾ മുമ്മു വന്നിരുന്നു

” നീയെന്താ ഫാഷൻ ഷോയ്ക്ക് വല്ലതും പോകുന്നുണ്ടോ

“അതെന്താ

“അല്ല ഈ പതിവില്ലാതെ വേഷം കണ്ടോണ്ട് ചോദിച്ചതാ

“ഒരാളെ കാണാൻ പോവാ

“ആരെ?

“അതൊക്കെ പറയാം വന്നിട്ട്
നീ വണ്ടിടെ ചാവി താ

“ഇതൊക്കെ ഉടുത്ത് നീ സ്കൂട്ടി ഓടിക്കുമോ

“അതൊക്കെ മാനേജ് ചെയ്തോളാം

ഞാൻ ഫ്ലാറ്റിൽ നിന്ന് ഇറങ്ങി വണ്ടിയിൽ കയറി സാറിനെ കാണാനായി ഇറങ്ങി
മാർഈവാനിയോസിന്റെ പടികൾ കയറുമ്പോൾ എന്റെ ഹൃദയതാളം എനിക്ക് തന്നെ കേൾകാം

ഞാൻ കോളേജിൽ എത്തി സാറിനെ കാണാനായി വിസിറ്റിംഗ് റൂമിൽ ഇരുന്നു

“നിത്യ

വർഷങ്ങൾക് ശേഷം വീണ്ടും ആ ശബ്ദം
കേൾക്കാൻ കൊതിച്ച ശബ്ദം

“ഈ വരവ് ഞാൻ പ്രതീക്ഷിചില്ല

“പ്രതീക്ഷിക്കില്ല
കാരണം സാറിന് ഞാൻ ഒരു കുട്ടികളി കാണിക്കുന്ന ഒരാൾ മാത്രം അല്ലേ

“താൻ എന്താ വന്നത്

“എനിക്ക് സാറിനോട് കുറച്ചു സംസാരിക്കാൻ ഉണ്ട്

“ഇവിടെ വെച്ചോ
എനിക്ക് ക്ലാസ്സ്‌ ഉണ്ട്

“എങ്കിൽ കഴിയും വരെ ഞാൻ വെയിറ്റ് ചെയ്യാം

“വേണ്ട

“സാറിനോട് സംസാരിക്കാതെ ഞാൻ പോകില്ല

സാർ ധർമ്മസങ്കടത്തിൽ ആയി
മുഖം കണ്ടു എനിക്ക് ചിരി വന്നു

“വരു

“എങ്ങോട്ടാ

“നമുക്ക് കാന്റീനിൽ ഇരുന്നു സംസാരിക്കാം

ഞാൻ സാറിനൊപ്പം നടന്നു
കാന്റീനിൽ എത്തി ഞങ്ങൾ മുഖത്തോട് മുഖം നോക്കി ഇരുന്നു

സാർ ഒന്നുടെ സുന്ദരൻ ആയതായി എനിക്ക് തോന്നി
മീശ ഒക്കെ ഒന്നുടെ കട്ടി വെച്ചിട്ടുണ്ട്

ഞാൻ ഒരു നിമിഷം സാറിനെ നോക്കികൊണ്ട് ഇരുന്നു
അത് കണ്ടാകും സാർ തന്നെ സംസാരത്തിനു തുടക്കം ഇട്ടത്

” എന്താണ് തനിക്ക് സംസാരിക്കാനുള്ളത്

” എനിക്കറിയണം അന്ന് ഞാൻ പറഞ്ഞ കാര്യങ്ങളൊക്കെ

” അതൊന്നും ഞാൻ ഓർക്കാൻ പോലും ആഗ്രഹിക്കാത്ത കാര്യങ്ങൾ ആണ് കുട്ടി

” പ്ലീസ് സർ ഇല്ലെങ്കിൽ അത് എൻറെ മനസ്സിൽ ഒരു ഉത്തരമില്ലാത്ത ചോദ്യമായി കിടക്കും കാരണം ഞാൻ അറിഞ്ഞിട്ടുള്ള സാർ ഒരിക്കലും ആരെയും ദ്രോഹിക്കുന്ന ആളല്ല

” പറയാം

പിന്നീട് സാർ പറഞ്ഞു തുടങ്ങി അമൃതയെ കുറിച്ച് വിശാലിനെ കുറിച്ച് അവരുടെ പ്രണയത്തിനെ കുറിച്ച്

( തുടരും)

Click Here to read full parts of the novel

3.8/5 - (19 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!