Skip to content

മിലൻ – Part 12

milan aksharathalukal novel

“സിബി,.. വാട്ട്‌ ആർ യൂ ഡൂയിങ്? എന്താ താൻ ഇങ്ങനെ? ”

“സാറിന് സാറിനൊന്നും അറിയില്ലാലെ? ” സിബിയെ കോപം കൊണ്ട് വിറയ്ക്കുകയായിരുന്നു,… ആ ദേഷ്യത്തിന് മുൻപിൽ ഉത്തരമില്ലാതെ ഞാൻ സിബിയെത്തന്നെ നോക്കി നിന്നു,..

“സാറിന്,.. എന്നേക്കാൾ വലുത് ആ തെണ്ടി പിള്ളേരാലെ? ”

സിബിയുടെ ആ പരാമർശത്തിന് മുൻപിൽ മിണ്ടാതിരിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല,… അവൾക്ക് നേരെ എന്റെ ശബ്ദമുയർന്നു,…

“സിബി ഇനഫ് !”

അവൾ അത് പ്രതീക്ഷിച്ചിരുന്നില്ലെന്ന് എനിക്ക് തോന്നി,.. സിബിയുടെ ഉള്ളിലെ വിഷമമാണ് ഇത്ര വലിയ കൊടുംകാറ്റായി ആഞ്ഞടിച്ചത്,.. ആ കേക്ക് തിരികെ കൊടുത്തു വിട്ടത് സിബിക്ക് അപമാനമായിക്കാണും,… തെറ്റ് എന്റേതാണ്,..

“സിബി,.. കുട്ടികളാണ് അവരെ നമ്മൾ അങ്ങനൊന്നും വിളിക്കാൻ പാടില്ല,… ”

“സാറ് പറഞ്ഞിട്ടല്ലേ ഞാനത് കൊണ്ടുവന്നത്,.. എന്നിട്ടിപ്പോൾ ഞാൻ എല്ലാവരുടെയും മുൻപിൽ നാണം കെട്ടില്ലേ? ”

എനിക്കുത്തരമില്ലായിരുന്നു,..

“സിബി ആ കേക്ക് ഇങ്ങ് എടുത്തു താ,.. ഞാൻ കഴിച്ചോളാം !”

“വേണ്ട സാറ് കഴിക്കണ്ട,.. അത്രേം പേരുടെ മുൻപിൽ വെച്ച് സാറെടുത്തില്ല,.. ഇനിയിത്ര രഹസ്യമായിട്ടൊന്നും കഴിക്കാൻ നിൽക്കണ്ട,… ”

“സോറി ഡോ,.. ”

സിബിയുടെ ദേഷ്യമെല്ലാം ഒറ്റയടിക്ക് ഉരുകിയൊലിച്ച് ഇല്ലാതായെന്ന് എനിക്ക് തോന്നി,…

അവൾ സാവധാനം തന്റെ ഇരിപ്പിടത്തിൽ പോയി ഇരുന്നു,…

“സിബി,… ” ഞാൻ വിളിച്ചു,….

“മ്മ്മ് !”

“കുട്ടികളുമായി തനിക്കെന്താ ശരിക്കും പ്രശ്നം? താനെന്താ അവർ കൊണ്ടുവന്ന പായസം കഴിക്കാൻ വിസമ്മതിച്ചത്?അത് കൊണ്ടല്ലേ ഇപ്പോൾ ഇങ്ങനൊക്കെ സംഭവിച്ചത് !”

“സാറിന് അറിയാഞ്ഞിട്ടാ അവരെ,… ”

“ശരി സമ്മതിച്ചു,.. പക്ഷേ എനിക്കറിയില്ലല്ലോ എന്താ നിങ്ങൾക്കിടയിൽ പ്രശ്നമെന്ന് ? ”

“പായസം കുടിച്ചില്ല എന്ന് മാത്രമല്ലേ, അവർ പറഞ്ഞോളൂ? അതിനെന്താ കാരണമെന്ന് പറഞ്ഞില്ലല്ലോ ! ”

ഞാൻ മനസിലാവാതെ സിബിയെ നോക്കി,…
കാര്യങ്ങൾ പറയാൻ സിബിക്കെന്തോ ബുദ്ധിമുട്ടുള്ളത് പോലെ എനിക്ക് തോന്നി,….

“എന്താ സിബി !”

“അത്,… ” അവൾ പറഞ്ഞു തുടങ്ങി,….

*******

അതൊരു വെക്കേഷൻ ടൈം ആയിരുന്നു,.. പോർഷൻസ് തീരാഞ്ഞതിനാൽ സ്പെഷ്യൽ ക്ലാസ്സ് വെച്ചുകൊണ്ടിരുന്ന സമയം,… നല്ല ചൂട് കാലം,.. സ്റ്റാഫ്‌ റൂമിലെ കുടിവെള്ളം തീർന്നു പോയതുകൊണ്ടാണ്,. പ്രവീണ മിസ്സ്‌ പുറത്ത് കൂടെ നടന്ന ഹരീഷിനെ കുറച്ചു വെള്ളമെടുക്കാനായി വിളിച്ചത്,..

“എന്താ മിസ്സേ? ”

“ഒന്നിങ്ങ് വാ ” അവൻ അടുത്തേക്ക് ചെന്നു,..

“ഡാ,. ഇവിടത്തെ വെള്ളം തീർന്നു,.. താൻ അപ്പുറത്തെ വീട്ടിൽ പോയിട്ട്,. കുറച്ചു വെള്ളമെടുത്തോണ്ട് വരാവോ !”

“ഓ അതിനെന്താ മിസ്സേ ! !”

പ്രവീണ മിസ്സ്‌ അവന് ഒരു കുപ്പിയെടുത്തു കൊടുത്തു,…..

“ഒരു അഞ്ചു മിനിറ്റ്,.. ഞാനിപ്പോൾ വരാവേ !”

“നീ സൗകര്യം പോലെ വാ,.. അധികം താമസിക്കാഞ്ഞാൽ മതി !”

“പ്രവീണ മിസ്സ്‌ അങ്ങനൊക്കെ പറയും,.. മനുഷ്യനിവിടെ ദാഹിച്ചു വലയുവാ,.. വേഗം വാ !”

“ഓക്കേ സാറെ !”

“ഹോ,.. എന്താലേ ചൂട് !”
പ്രകാശ് പുസ്തകമെടുത്ത് വിശറിയാക്കി,…

“അതേ,.. ഇങ്ങനെ പോയാൽ ഇത്തവണ നല്ല വരൾച്ചയുണ്ടാകുമെന്നാ തോന്നുന്നത് !”

“ശരിയാട്ടോ !” പിള്ളസാറും അത് ശരിവെച്ചു,..

“ഈ വെക്കേഷൻ ക്ലാസ്സ്‌ ഒക്കെ വെക്കേണ്ട വല്ല കാര്യവുമുണ്ടോ? മനുഷ്യനെ വെറുതെ മെനക്കെടുത്താൻ ”

“പോർഷൻ തീരണ്ടേ സാറെ,… ”

“ഓ ഇവന്മാർക്കൊക്കെ പോർഷൻ തീർത്തു കൊടുക്കാത്തതിന്റെ കുഴപ്പം കൂടിയേ ഉള്ളൂ,.. പഠിച്ചു കളക്ടർ ആവാനുള്ളതല്ലേ,… ” പ്രകാശ് തന്റെ അമർഷമറിയിച്ചു,.. അതും കേട്ടുകൊണ്ടാണ് ഹരീഷ് വന്നത് !

“മിസ്സേ,… ദാ വെള്ളം !”

“ആ ടേബിളിൽ വെച്ചേക്ക് ,..”

“ഓക്കേ !”

” താങ്ക് യൂ !” അവനൊന്ന് പുഞ്ചിരിച്ചു,…

” മിസ്സേ,.. ഞാനെന്നാൽ,.. ”

“ആ പൊക്കോ,.. ആരും ബഹളമുണ്ടാക്കരുത്, ഞാനൊരു 10 മിനിറ്റ് കഴിഞ്ഞു വരുമെന്ന് പറഞ്ഞേക്ക് !”

“ഓക്കേ മിസ്സ്‌ !”

അവൻ പുറത്തേക്കിറങ്ങി,.. അപ്പോഴാണ് സിബി കയറി വന്നത്,…

“ആർക്കറിയാം ക്ലാസ്സിലേക്ക് തന്നെ പോകുമോ എന്ന് !”

“എന്താ മിസ്സേ? ”

“ഹേയ് ഒന്നൂല്ല സിബി,.. ഇലെക്ട്രിക്കലിലെ ഹരീഷിനെ പറ്റി പറഞ്ഞതാ !”

“സിബി മിസ്സ്‌ ഇന്നാകെ ടയേർഡ് ആണല്ലോ ”

“എന്ത് പറയാനാ മനോജ്‌ സാറെ,.. ഒറ്റയൊരെണ്ണം പറഞ്ഞാൽ കേൾക്കുന്നില്ല ഞാൻ ഒച്ചയിട്ട് മടുത്തു !”

“എന്നാൽ ഇത്തിരി വെള്ളം കുടിച്ചോ,.. അപ്പുറത്തെ കിണറ്റിൽ നിന്നെടുത്തതാ,.. നല്ല ഫ്രഷ് വാട്ടർ !”

പിറ്റേന്നത്തെ നോട്ടീസ് ബോർഡിൽ സ്റ്റാഫ് റൂമിലെ ടീച്ചേഴ്സിന്റെ പേരുകൾ നിറഞ്ഞു നിന്നിരുന്നു,…. പോസ്റ്ററുകൾ ഇങ്ങനെയായിരുന്നു,…

“ജലക്ഷാമം രൂക്ഷമാകുന്നു,. ദാഹമടക്കാനാകാതെ മുത്തിന്റെ മൂത്രം കുടിച്ച് അധ്യാപകർ, മാറാ രോഗങ്ങളുടെ ഒറ്റമൂലി,.. 10 മില്ലി മുത്തിന്റെ മൂത്രം ഒരു ബോട്ടിൽ വെള്ളത്തിൽ വെറും വയറ്റിൽ കുടിക്കുക !”

സിബി പറഞ്ഞത് കേട്ട് ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിലായി ഞാൻ,…

“ഇനി പറ,.. അവന്മാർ കൊണ്ടു വരുന്ന ഒരു സാധനം എന്ത് വിശ്വസിച്ചാ ഞങ്ങൾ കഴിക്കേണ്ടത്? ”

“അത് കഴിഞ്ഞു പോയതല്ലേ സിബി,.. ഇനിയും അതൊക്കെ മനസ്സിൽ വെക്കണോ? ”

“സാറിനത് പറയാം,. സാറിന്റെ ക്ലാസ്സിലെ കുട്ടികളാണ്,.. എന്നാൽ അനുഭവിച്ചതും നാണം കെട്ടതും ഞങ്ങളാ,.. ”

അപ്പോഴേക്കും ക്ലാസ്സിൽ കേറാനുള്ള ബെല്ലടിച്ചു,…

“സിബി ഞാനെന്നാൽ ക്ലാസ്സിലേക്ക് !”

അവൾ തലയാട്ടി,….

**********

“എന്നാലും നിങ്ങൾ ടീച്ചേഴ്സിനോട് ചെയ്തത് ശരിയായില്ല !”

“എന്റെ പൊന്നു സാറെ ഞങ്ങളതിന് മാപ്പ് പറഞ്ഞതാ,.. പക്ഷേ സിബി മിസ്സ്‌ പിന്നെ ശത്രുവിനോടെന്നപോലെയാ ഞങ്ങളോട് പെരുമാറിയത്,.. എന്ത് ചെയ്താലും കുറ്റം !”

“സാരല്ല്യ,. അതൊക്കെ മറന്നേക്ക്,.. നിങ്ങളുടെ ഭാഗത്ത് നിന്നല്ലേ തെറ്റ് സംഭവിച്ചത്,.. എനിക്ക് വേണ്ടി എല്ലാം മറക്കെടോ !”

“അതെന്താ സാറെ,.. സാറിന് വേണ്ടി എന്ന് എടുത്ത് പറഞ്ഞത്,.. മിസ്സ്‌ സാറിന് സ്പെഷ്യൽ ആണെന്നത് പോലെ ഒരു ധ്വനിയില്ലെ അതിൽ !’

പിന്നെ അവിടൊരു കൂട്ടചിരിയുയർന്നു,.. എല്ലാവരുടെയും കാലിയാക്കലുകളിൽ ഫ്രീസ് ആയി ഞാനൊരു നിൽപ്പ് നിന്നു,…

“മിസ്സ്‌ കൊണ്ടുവന്ന കേക്ക് നമുക്ക് മുറിക്കാം സാറെ,.. മിസ്സിനെയും വിളിച്ചു കൊണ്ട് വരാം !” പിന്നെ എല്ലാവരും കൂടെ സ്റ്റാഫ്‌ റൂമിലേക്കൊരു ഇരച്ചുകയറ്റമായിരുന്നു,.. തിരിച്ചു വന്നത് സിബിയും, കൂടെ കേക്കും ആയിട്ടാണ്,..

അവരുടെ അർത്ഥം വെച്ചുള്ള നോട്ടങ്ങളിൽ ഞാനൊന്ന് പാളി നോക്കി,…

“ഇന്നാ മിസ്സ്‌ തന്നെ മുറിക്ക് !” അജയ് സിബിക്ക് നേരെ കത്തി നീട്ടി,…

“അയ്യോ ഞാനോ? ”

“എന്നാ മിസ്സ്‌ ഒറ്റയ്ക്ക് മുറിക്കണ്ട,.. മിലൻ സാറിനെയും വിളിച്ചോ !”

എന്നെയും ഉന്തിത്തള്ളി സിബിയുടെ അരികിൽ എത്തിച്ചു,…

“സാറ് ധൈര്യമായി കേക്ക് മുറിക്കെന്നേ,.. എന്തിനും ഞങ്ങൾ കട്ടസപ്പോർട്ട് !”

“എടാ നിങ്ങൾ ഉദ്ദേശിക്കുന്നത് പോലൊന്നുമില്ല !”

“ഞങ്ങൾ എന്തുദ്ദേശിച്ചെന്നാ? ”

“അത് പിന്നെ !”

“സാർ ചെല്ലന്നെ,.. മിസ്സിനെ ക്ലാസ്സിൽ നിന്ന് പൊക്കിക്കൊണ്ട് വന്നതാ സമയം പോണു,… ”

കുട്ടികളുടെ നിർബന്ധത്തിൽ ഞങ്ങൾ ഒരുമിച്ച് കേക്ക് മുറിച്ചു,… സന്തോഷം നിറഞ്ഞ ഒരു ക്രിസ്മസ് കൂടെ കടന്നുപോയി,.. ഇതിൽ അസൂയ പൂണ്ട രണ്ട് കണ്ണുകൾ ഞങ്ങളെ പിന്തുടരുന്നുണ്ടായിരുന്നു,..

*****

“ഈ മിലൻ അബ്ദുൾ ഹക്കീം !” പോസ്റ്റുമാൻ ആയിരുന്നു,…

“ഞാനാണ് !”

“ഒരു രെജിസ്റ്റേഡ് ലെറ്റർ ഉണ്ട് !”

ഞാനത് സൈൻ ചെയ്തു വാങ്ങിച്ചു,…

ഗ്രീൻഹിൽസ് ഹോട്ടൽസ്,…. ഐ ടി സി യിൽ ജോയിൻ ചെയ്യുന്നതിന് മുൻപേ,.. ഞാൻ അവിടെ റിസപ്ഷനിസ്റ്റ് പോസ്റ്റിലേക്കുള്ള ഒരു ഇന്റർവ്യൂ അറ്റൻഡ് ചെയ്തിരുന്നു,… ഇപ്പോഴാണ് അവർ അതിന്റെ അപ്പോയിന്റ്മെന്റ് ലെറ്റർ അയക്കുന്നത്,…

ഐ ടി സിയിലെ ഉദ്യോഗം കളഞ്ഞു ഞാൻ റിസപ്ഷനിസ്റ്റ് ജോലി തിരഞ്ഞെടുക്കുന്നത് മണ്ടത്തരമാണെന്നേ എല്ലാവരും പറയുകയുള്ളൂ,.. പക്ഷേ ഈ ജോലിയെക്കാൾ എനിക്കിഷ്ടം കോട്ടും സ്യൂട്ടുമിട്ട ആ ജോലിയായിരുന്നു,..

ഏറെ നേരത്തെ ആലോചനയ്ക്ക് ശേഷം പോകാൻ തന്നെ ഞാൻ തീരുമാനമെടുത്തു,… പക്ഷേ ആ തീരുമാനത്തിന് തടസമായി എന്റെ മനസ്സിൽ ഉണ്ടായിരുന്ന ഒരേയൊരു രൂപം സിബിയുടേതായിരുന്നു,.. ഉറക്കമിളച്ച് ആലോചിച്ച ആ രാത്രിയിൽ സിബി എനിക്ക് ആരാണ് എന്നതിനുള്ള ഉത്തരം ഞാൻ കണ്ടെത്തുകയായിരുന്നു,…

അർഹതയില്ലെന്നറിഞ്ഞിട്ടും തീവ്രതയേറിയ ഒരു മോഹമായി സിബി എന്റെ മനസ്സിൽ അവശേഷിച്ചു,… ഇനിയും വയ്യ മനസ്സിൽ ഇങ്ങനെ ഒതുക്കി വെയ്ക്കാൻ,.. എല്ലാം തുറന്നു പറയണം,.. എനിക്ക് സിബിയുടെ മനസ്സറിഞ്ഞേ പറ്റു,…

ഞാൻ ഒരു കടലാസ്സെടുത്ത് എഴുതിത്തുടങ്ങി,…

“ഇത് സിബിയുടെ കൈകളിൽ കിട്ടുമ്പോൾ ഒരുപക്ഷെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല,.. ചിലപ്പോൾ എനിക്ക് സിബിയെ അഭിമുഖീകരിക്കാൻ ബുദ്ധിമുട്ടുണ്ടായേക്കാം,.. എന്നിരുന്നാലും എനിക്ക് പറയാതിരിക്കാനാവില്ല,.. ഇത് വായിക്കുമ്പോൾ ഒരുപക്ഷെ സിബിക്കെന്നോട് വെറുപ്പ് തോന്നാം,. എങ്കിലും എന്റെ മനസ്സിന്റെ ആഗ്രഹങ്ങളെ അടക്കിവെയ്ക്കാൻ എനിക്കാവുന്നില്ല,… എനിക്ക് സിബിയെ ഇഷ്ടമാണ് ഒരുപാട്,.. അർഹതയില്ല ആഗ്രഹിക്കാൻ എന്നറിയാം,.. എങ്കിലും സിബിയോടുള്ള എന്റെ ആ ഇഷ്ടം കാൻസർ പോലെയെന്നെ കാർന്നു തിന്നുകയാണ്,

പ്രണയപൂർവ്വം മിലു ”

എന്റെ മുറിയിൽ നിറയെ കടലാസുകൂമ്പാരങ്ങൾ കുന്നുകൂടിയിരുന്നു,.. അതിൽ നിറയെ സിബിയോടുള്ള അടക്കാനാവാത്ത എന്റെ പ്രണയമായിരുന്നു,.. ഏറെ നേരത്തെ എഴുത്തുകുത്തുകൾക്കിടയിലാണ് ഇത്രയും ഞാൻ എഴുതിപ്പിടിപ്പിച്ചത്,,.

********

പിറ്റേന്ന് സിബിയെ കണ്ടപ്പോൾ എന്റെ ധൈര്യമെല്ലാം ചോർന്നു പോകുന്നത് പോലെ എനിക്ക് തോന്നി,…

“ഗുഡ് മോർണിംഗ് !” അവൾ മൃദുലമായിപുഞ്ചിരിച്ചു,.. ആദ്യമായി സിബിയുടെ ആ പുഞ്ചിരിയെന്നെ ഭയപ്പെടുത്തി,…

“എന്താ സാറെ പതിവില്ലാതെ ഇങ്ങനെ സൂക്ഷിച്ചു നോക്കണത് !”

“ഒന്നൂല്ല !”

“അങ്ങനല്ലല്ലോ എനിക്ക് തോന്നണത്,… ”

“എനിക്ക് സിബിയോട് സംസാരിക്കണം !” ഞാൻ പെട്ടന്ന് പറഞ്ഞു,…

“അപ്പോൾ എന്താന്ന് വെച്ചാൽ പറഞ്ഞോളൂ !”

“അത് പിന്നെ !” എന്റെ തൊണ്ടയിലെ വെള്ളം വറ്റി,…

“എന്താ സാറെ? ”

“എനിക്ക് ക്ലാസ്സ്‌ ഉണ്ട് !” അവളുടെ കണ്ണുകളിൽ കണ്ട തിളക്കം മങ്ങി,…

“ഇതാണോ പറയാനുള്ളത്? ”

“അല്ല !”

“പിന്നെ? ”

“അത് ഞാൻ സിബിക്കൊരു ലെറ്റർ എഴുതിയിട്ടുണ്ട് !”

“ആഹാ,.. എന്നിട്ട് എവിടെ അത്? ”

“അത് ഞാൻ പിന്നെത്തരാം !” ഞാൻ ധൃതിയിൽ ക്ലാസ്സിലേക്ക് നടന്നു,.. എത്രയൊക്കെ ധൈര്യവാനാണെന്ന് പറഞ്ഞാലും പ്രേമിക്കുന്ന പെണ്ണ് മുന്നിൽ വന്നു നിന്നാൽ ആ ധൈര്യമെല്ലാം ചോർന്നു പോകും,…

സ്റ്റാഫ്‌ റൂമിൽ ചെന്നിട്ടും സിബിയുടെ ഒരു നോട്ടം പോലും നേരിടാനാവാതെ ഞാൻ വലഞ്ഞു,.. ലെറ്റർ എന്റെ കൈയ്യിൽ കരുതിയ ഹാൻഡ് ബുക്കിൽ തന്നെ സൂക്ഷിച്ചു,…

കൊടുക്കണോ? കൊടുത്താൽ ചിലപ്പോൾ സിബിക്ക് എന്നോട് അങ്ങനെയൊന്നുമില്ലെങ്കിൽ ഉള്ള സൗഹൃദം പോലും നഷ്ടപ്പെട്ടു പോകും,.. അങ്ങനൊരു നഷ്ടം എനിക്ക് ആലോചിക്കാൻ പോലും കഴിയില്ല,… വേണ്ട,.. കൊടുക്കണ്ട,….

അങ്ങനെ ഓരോന്ന് ചിന്തിച്ചു കൊണ്ടിരുന്നപ്പോഴാണ് മുന്നിൽ സിബി വന്നു നിന്നത്,…

“സാറെ !”

ഞാൻ അമ്പരപ്പിൽ സിബിയെ നോക്കി,…

“എനിക്കുള്ള ലെറ്റർ എവിടെ? ”

“ഏത് ലെറ്റർ?”

“ആഹാ സാറ് മറന്നു പോയോ? സാറ് തന്നെയല്ലേ രാവിലെ പറഞ്ഞത് എനിക്കെന്തോ ലെറ്റർ എഴുതിയിട്ടുണ്ടെന്ന്? ”

“എപ്പോ ഞാൻ അങ്ങനെ പറഞ്ഞില്ലാലോ !”

“കൊള്ളാം സാറപ്പോൾ കള്ളവും പറഞ്ഞു തുടങ്ങി അല്ലേ? ”

അപ്പോഴാണ് സിബി എന്റെ കയ്യിലിരുന്ന ഹാൻഡ് ബുക്കിനിടയിൽ നിന്നും ലെറ്റർ കണ്ടത്,…. അടുത്ത നിമിഷം അവളത് തട്ടിപ്പറിച്ചു,…

“സിബി അതിങ്ങ് താ !”

“ഞാനൊന്ന് വായിച്ചു നോക്കട്ടെ സാർ ഇതിൽ എന്താ എഴുതിയതെന്ന് !”

“അതിൽ ഒന്നൂല്ല സിബി,.. ”

ഞാനത് പിടിച്ചു വാങ്ങാൻ തുടങ്ങിയതും അവൾ അതുമായി ആൾക്കൂട്ടത്തിനിടയിലേക്കിറങ്ങി,….

(തുടരും )

Click Here to read full parts of the novel

2/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!