Skip to content

നിനക്കായ് മാത്രം – ഭാഗം 12

നിനക്കായി മാത്രം

വിശാൽ നിരഞ്ജനെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു
അനാമികയെ വിളിച്ചപ്പോൾ ഔട്ട് ഓഫ് കവറേജ് ഏരിയ
അവന് ഒരുപോലെ വിഷമവും ദേഷ്യവും വന്നു 12. 30വരെ രജിസ്റ്റാർ ഉള്ളൂ

” ഇനി എന്ത് ചെയ്യും നിരഞ്ജ് അവർ ഇപ്പോൾ അവിടെ ടെൻഷനടിക്കുന്നുണ്ടാവും ഉണ്ടാവും
അനാമിക പറഞ്ഞു

” എന്ത് ചെയ്യാനാ വണ്ടി ഓഫ് ആയി പോയതല്ലേ നോക്കി കൊണ്ടിരിക്കയല്ലേ നീയൊന്നു സമാധാനപ്പെടു

അമൃതയുടെ മുഖത്തും ടെൻഷൻ പ്രകടമായിരുന്നു

” എൻറെ ഫോണിൽ ആണെങ്കിൽ റേഞ്ചും ഇല്ല
അനാമിക പറഞ്ഞു

” എൻറെ ഫോണും ചാർജ് ഇല്ലാത്ത ഓഫ് ആയി പോയി
നിരഞ്ജൻ പറഞ്ഞു

” അമൃതയുടെ വീട്ടുകാർ ആരെങ്കിലും അറിഞ്ഞു വരുന്നതിനു മുൻപേ നമുക്ക് എന്തെങ്കിലും ചെയ്യേണ്ട നിരഞ്ജൻ

” എൻറെ അനു വണ്ടി പണിമുടക്കിന് ഞാൻ എന്ത് ചെയ്യാനാ നടന്നു പോകാം എന്ന് വെച്ചാൽ അവിടെ എത്തില്ല
ഇവിടെയെങ്ങും ഒരു ഓട്ടോ പോലും കിട്ടില്ല

” നീയല്ലേ പറഞ്ഞത് ഇത് ഷോർട്ട് കട്ട് ഇതിലെ വന്നൽ പെട്ടെന്ന് ചെല്ലാന്ന്

” അതെ ഷോട്ട് കട്ട് ആണ് പക്ഷേ വണ്ടി ഇല്ലാതെ നമ്മൾ എങ്ങനെയാ പോവുക
ഇതിലെ പോയ സാധാരണ ചെല്ലു ന്നതിലും അരമണിക്കൂർ നേരത്തെ എത്താം

” ഇതിപ്പോ ആ സമയത്ത് എങ്കിലും ചെന്നാൽ മതിയായിരുന്നു

” നീയൊരു കാര്യം നോക്ക് ഫോൺ ഓഫ് ചെയ്തിട്ട് ഓൺ ആക്കി ചിലപ്പോൾ വിശാലിനെ വിളിച്ചാൽ കിട്ടിയാലോ

” അതൊക്കെ ഞാൻ നോക്കിയത നിരഞ്ജൻ

പെട്ടെന്ന് ഈശ്വര നിശ്ചയം പോലെ ഒരു കാർ അവിടേക്ക് വന്നു അനാമിക ആ കാറിന് കൈകാണിച്ചു
ഒരു വയസ്സനായ ആൾ ആരുന്നു അതിൽ

“സാർ പ്ലീസ് ഞങ്ങളെ ടൗൺ വരെ ഒന്ന് ഇറക്കമോ

“അതിനെന്താ കയറിക്കോളൂ

അമൃതയും അനാമിക നിരഞ്ജനം കയറാൻ പോയപ്പോഴേക്കും
ഒരു ബുള്ളറ്റിന് ശബ്ദം അവിടെ അലയടിച്ചു
നോക്കിയപ്പോൾ അമൃതയ്ക്ക് സമാധാനം വീണ്ടുകിട്ടി
വിശാൽ

അത്രയും നേരം അനുഭവിച്ച സങ്കടം മുഴുവൻ അവൾക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു അവൻ വണ്ടി ഒതുക്കി ഇറങ്ങിയപ്പോഴേക്കും അവൾ ഓടിച്ചെന്ന് അവൻറെ മാറിലേക്ക് വീണു

“എയ്യ് എന്താ പേടിച്ചു പോയോ
അവളെ മാറോടു ചേർത്തു കൊണ്ട് അവൻ ചോദിച്ചു

“ഉം

“ഞാൻ എത്തിയില്ലേ പിന്നെന്താ

അവളെ മാറ്റി നിർത്തി അവൻ നിരഞ്ജന്റേം അനാമികയുടെ അടുത്തേക്ക് ചെന്നു

” നിങ്ങളെന്തിനാണ് ഇതിലെ വന്നേ മറ്റേ വഴിയെ കൂടെ വന്നാൽ പോരായിരുന്നോ

” പെട്ടെന്ന് വരാൻ വേണ്ടി വന്നതാ വണ്ടി ബ്രേക്ക് ഡൗൺ ആവുന്ന അറിഞ്ഞില്ലല്ലോ
നിരഞ്ജൻ പറഞ്ഞു

” ഇതാരാ
കാറിലെ ആളെ നോക്കി വിശാൽ ചോദിച്ചു

” ഇദ്ദേഹം ഞങ്ങളെ ടൗണിലേക്ക് ഇറക്കാമെന്ന് പറഞ്ഞതാ
അനാമിക മറുപടി പറഞ്ഞു

” ശരി എങ്കിൽ നിങ്ങൾ ഇതിൽ ടൗണിൽ ഇറങ്ങി ഒരു ഓട്ടോ പിടിച്ചു പോരു വണ്ടി ഇവിടെ കിടക്കട്ടെ പിന്നെ എടുക്കാം

“ഓക്കേ ഡാ

അനാമിക യും നിരഞ്ജനും പോയശേഷം
അമൃത യോട് ആയി വിശാൽ പറഞ്ഞു

“കേറൂ

അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് വിശാൽ കണ്ടു

” എന്താണ് നല്ലൊരു ദിവസമായിട്ട് കരയുകയാണൊ

” ഒരു നിമിഷം എല്ലാം തീർന്നു എന്ന് ഞാൻ കരുതി

“അങ്ങനെ ഈശ്വരൻ നമ്മളെ പിരിക്കില്ല

” ഞാൻ പേടിച്ചു പോയ വിച്ചു ഏട്ട

“പേടിയൊക്കെ കുറച്ചുനേരം കഴിഞ്ഞിട്ട് ഞാൻ മാറ്റാം

കുസൃതിയോടെ അവൻ പറഞ്ഞു

” പോ വിച്ചേട്ടാ
അവൾ അവൻറെ കയ്യിൽ നുള്ളി

” നീ വേഗം കയറിക്കെ രജിസ്ട്രാർ പോകും

അവിടെ എത്തിയപ്പോൾ എല്ലാവരും കാത്തു നിൽക്കുകയായിരുന്നു
അമൃത അച്ഛൻറെയും അമ്മയുടെയും കാൽതൊട്ട് വന്ദിച്ച് അകത്തേക്ക് കയറി
രജിസ്റ്ററിൽ രണ്ടുപേരും ഒപ്പുവെച്ചു ഒന്നാം സാക്ഷിയായി വിശാലിന്റെ അച്ഛനും
രണ്ടാം സാക്ഷിയായി ദേവനും ആയിരുന്നു നിന്നത്
ഞങ്ങൾ ഏകദേശം കഴിഞ്ഞപ്പോഴാണ് അനാമിക യും നിരഞ്ജനും എത്തിയത്

രജിസ്റ്റർ ഓഫീസിൽ നിന്ന് വീട്ടിലേക്ക് പോകാനായി കാറിൽ കയറാൻ തുടങ്ങിയപ്പോൾ ആയിരുന്നു
ഒരു ഇന്നോവ കാർ വന്ന് മുന്നിൽ നിർത്തിയത് ഇതിൽ നിന്നിറങ്ങിയ ആളിനെ കണ്ട് എല്ലാവരും ഒന്നു ഞെട്ടി

രാജശേഖരൻ
അമൃതയുടെ അമ്മാവൻ

” എടാ ചെറ്റ നീ എൻറെ കുഞ്ഞിനെ കണ്ണും കൈയും കാണിച്ച് സ്വന്തമാക്കി അല്ലേ

ഒരു പുലിയുടെ വീറോടെ വിശാലിന്റെ ഷർട്ടിൽ കുത്തിപ്പിടിച്ച് സംസാരിച്ചു

” കൈയ്യെടുക്കടാ തന്റെ സ്നേഹം ഒക്കെ എന്താണെന്ന് ഈ നാട്ടിൽ എല്ലാവർക്കുമറിയാം

അതും പറഞ്ഞ് അവൻ അയാളുടെ കൈ തട്ടിമാറ്റി

അയാൾ പെട്ടെന്ന് ചെന്ന് ബലമായി വണ്ടിയിൽ കയറ്റാൻ ശ്രമിച്ചു

” രാജശേഖര ഈ കുട്ടി ഇപ്പോൾ എൻറെ മകൻറെ ഭാര്യയാണ് നിയമപരമായി വിവാഹം കഴിച്ചതാണ് താൻ ഇവിടെ കിടന്ന് ഗുണ്ടായിസം കാണിക്കാൻ ആണ് വിധം എങ്കിൽ എനിക്ക് പോലീസിനെ അറിയിക്കാൻ വേണ്ടി വരും അതെ എന്നെക്കാൾ നാണക്കേട് തനിക്കാണ്

അച്ഛൻ പറഞ്ഞു

” നീ ചെവിയിൽ നുള്ളിക്കോഡാ നിന്നെയും ഇവളെയും ഞാൻ ഒരുമിച്ച് വാഴിക്കില്ല അത് പറഞ്ഞ് അയാൾ വീറോടെ വണ്ടിയിൽ കയറി പോയി

കരഞ്ഞുകൊണ്ട് നിന്ന് അമൃതയെ ജാനകി അമ്മ ആശ്വസിപ്പിച്ചു
ഇരുവരും വീട്ടിലെത്തി ജാനകിയമ്മ വിളക്ക് കൊടുത്ത് അവളെ ആ വീടിൻറെ മരുമകളായി അകത്തേക്ക് കയറ്റി
ഞാൻ അമ്മ തന്നെ വിശാലിനെ മുറി അവൾക്ക് കാണിച്ചു കൊടുത്തു

” ഇതാണ് അവൻറെ മുറി
ഇന്നുമുതൽ മോളുടെയും
മോൾ ഒന്ന് കുളിച്ച് വാ
അലമാരിയിൽ സെറ്റുമുണ്ട് ഒക്കെ ഇരിപ്പുണ്ട് വിച്ചുവിനു സെറ്റ് മുണ്ട് ഉടുക്കുന്നത് ഇഷ്ടം

അവൾ തലയാട്ടി

” മോളെ നാളെയോ മറ്റന്നാളോ നമ്മുടെ അമ്പലത്തിൽ വച്ച് ഒരു ചെറിയ താലികെട്ട് നടത്താട്ടോ

“ഉം

” എനിക്കറിയാം കുട്ടിക്ക് വിവാഹത്തെപ്പറ്റി ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരിക്കുമെന്ന് ഇത് മോൻ കാരണം ഒക്കെ ഇല്ലാണ്ടായി അല്ലേ

” ഇല്ല അമ്മ ഇത്രയും പോലും ഞാൻ ആഗ്രഹിച്ചിട്ടുണ്ടയിരുന്നില്ല
ഇതിപ്പോൾ ആഗ്രഹിച്ചതിലും അപ്പുറമാണ്

“മോള് വിഷമിക്കേണ്ട എല്ലാം മാറും എൻറെ മോൻ സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരാളാണ്
മോളു കുളിച്ചിട്ട് വാ അമ്മ ഭക്ഷണം എടുത്ത് വയ്ക്കാം

അവൾ കുളി കഴിഞ്ഞു ഇറങ്ങുമ്പോൾ റൂമിൽ വിശാൽ ഉണ്ടായിരുന്നു

” ആഹാ എൻറെ ഭാര്യ സെറ്റും മുണ്ടും ഒക്കെ ഉടുത്ത് സുന്ദരി ആയിട്ടുണ്ടല്ലോ

അവൾ ചിരിച്ചു
അവൻ അവളുടെ അടുത്തേക്ക് വന്നു പുറകിലൂടെ അവളെ കെട്ടിപ്പിടിച്ചു അവൻറെ ശ്വാസം അവളുടെ പിൻകഴുത്തിൽ എത്തുന്നുണ്ടായിരുന്നു
അവളുടെ പിൻകഴുത്തിൽ അവൻ ഒരു ചുംബനം നൽകി
അവൾ ഒന്ന് പിടഞ്ഞു
അവൻ അവളുടെ ഇടിപ്പിലൂടെ കൈ ഇട്ട് അവളെ കെട്ടിപ്പിടിച്ചു

“വിട് വിച്ചേട്ടാ
ആരേലും കാണും

“അതിനു എന്താ നമ്മൾ ഭാര്യ ഭർത്താക്കന്മാർ അല്ലേ

“അതൊക്കെ അമ്പലത്തിൽ താലി കെട്ടിയിട്ടു

“അയ്യടാ അത് അങ്ങ് അർത്തുങ്കൽ പള്ളിയിൽ പോയി പറഞ്ഞാൽ മതി

പെട്ടെന്ന് വിശാലിന്റെ ഫോൺ ബെല്ലടിച്ചു
നോക്കിയപ്പോൾ പരിചയം ഇല്ലാത്ത നമ്പർ ആണ്

“ഹലോ

“ഞാൻ രാജശേഖരൻ ആണ്

“എന്തുവേണം

“എനിക്ക് തന്നെ ഒന്ന് കാണണം

“എന്തിനാ

“ഫോണിൽ കൂടെ പറയാൻ പറ്റില്ല
നേരിട്ട് കാണണം
പേടിക്കണ്ട ഉപദ്രവിക്കാൻ ഒന്നും അല്ല

“എനിക്ക് പേടി ഒന്നും ഇല്ല

“എങ്കിൽ അമ്പാട്ടേക്ക് വരൂ

“എപ്പോ

“വൈകുന്നേരം

“ഓക്കേ

കാൾ കട്ട്‌ ചെയ്ത് അവൻ അവളെ നോക്കി പറഞ്ഞു

“നിന്റെ തറവാട്ടിൽ നിന്ന
എന്നെ ഒന്ന് കാണണം എന്ന്

“വേണ്ട പോകണ്ട

“നീ പേടിക്കാതെ ഇരിക്ക്
ഞാൻ ഒന്ന് പോയി കണ്ടിട്ട് വരാം

“വേണ്ട അവർ എന്തേലും ചെയ്യും

“ഇല്ലടി
എന്നോട് തറവാട്ടിലേക്ക് ചെല്ലാനാണ് പറഞ്ഞത് ഏതായാലും അവിടെവച്ച് കൊല്ലില്ലോ

” എങ്കിലും അത് വേണ്ട വിച്ചേട്ടാ
എനിക്ക് പേടിയാ

“നീ പേടിക്കാതെ ഞാൻ ഒന്ന് പോയി തിരക്കിട്ടു വരാം
നിനക്ക് പേടിയാണെങ്കിൽ ഞാൻ നിരഞ്ജനയും ഒപ്പം കൂട്ടാം പോരേ

“ഉം
അവൾ വലിയ സന്തോഷം ഇല്ലാതെ തലയാട്ടി

” പിന്നെ ഞാൻ പോകുന്ന കാര്യം അച്ചനോടും അമ്മയോടും പറയണ്ട അവരും ടെൻഷനടിക്കും

“മ്മ്

അവൻ നിരഞ്ജനെ വിളിച്ച് കാര്യം പറഞ്ഞു

” ഡാ ഞാൻ പറഞ്ഞിട്ട് പോകണ്ട അയാളെ അത്ര ശരി ഒന്നുമല്ല

” എന്താ പറയാനുള്ളത് അറിയണ്ടേ ഏതായാലും അവരുടെ തറവാട്ടിൽ അല്ലേ

” എങ്കിൽ നീ ഒറ്റയ്ക്ക് പോകണ്ട നമ്മുടെ ദേവനെ വല്ലോം കൂട്ടുപോകു ഞാനിവിടെ പാലക്കാട് ആയിപോയി

“ഓക്കേ ഡാ

വിശാൽ പോയി അരമണിക്കൂർ കഴിഞ്ഞപ്പോഴാണ്
അമ്പലത്തിൽ നിന്നുംവിളിക്കുന്നത്
വിവാഹത്തിന് ആവശ്യത്തിന് അതിലേക്ക് പെട്ടെന്ന് എത്തണം എന്ന്
ഉടനെതന്നെ വാസുദേവ് മേനോന് അവിടേക്ക് പുറപ്പെട്ടു

” മോള് വാ നമുക്ക് കഴിക്കാം അവരൊക്കെ ഇനി വരുമ്പോൾ ഒരുപാട് സമയം ആകും

” വിച്ചേട്ടൻ വന്നിട്ട് ഞാൻ കഴിച്ചോളാം അമ്മേ

“എങ്കിൽ അത് മതി

“ഞാൻ കുളിച്ചു വരാം മോളെ
ഞാൻ പണ്ടുമുതലേ കുളത്തിൽ ആണ് കുളി
ഇവിടെ അടുത്ത് നമ്മുടെ തൊടിയില് ആണ് കുളം അമ്മ പെട്ടെന്ന് വരാട്ടോ

“ശരി അമ്മേ

വിശാലും ദേവനും പുറത്തെത്തിയപ്പോൾ രാജശേഖരൻ രണ്ടുപേരേം ക്ഷണിച്ചു അകത്തേക്ക് ഇരുത്തിയിരുന്നു

“എന്താ പറയാൻ ഉള്ളത്
വിശാൽ തുടക്കം ഇട്ടു

” അമൃത എൻറെ പെങ്ങളുടെ മകൾ ആണ് അവളുടെ വിവാഹം ഞാൻ നടത്താൻ ഇരുന്നതാണ്
എൻറെ അമ്മ ജീവിച്ചിരിക്കുമ്പോൾ ഈ തറവാട്ടിൽ ഒരു വിഹിതം അവൾക്കുവേണ്ടി എഴുതിവെച്ചിരുന്നു
അവൾ സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങി പോയതുകൊണ്ട് അതൊന്നും ഇനി നൽകാനാവില്ല
എന്നു പറഞ്ഞാൽ ഞാൻ അവളെ ഉപേക്ഷിക്കുന്നില്ല
ഞാൻ അവൾക്ക് ഒരു പത്ത് ലക്ഷം രൂപ നൽകും സ്വത്ത്‌ വകകൾ എല്ലാംസ്വന്തം ഇഷ്ട്ടപ്രെകാരം തിരിച്ചു തന്നു എന്ന് അവൾ ഒപ്പിട്ടു നൽകണം

” ഇതു പറയാനാണോ വിളിച്ചത്

“അതേ

” 10/ 15 കോടി രൂപ ആസ്തിയുള്ള അമ്പാടി തറവാടിനെ ഒരു വിഹിതം എന്ന് പറയുമ്പോൾ
എങ്ങനെ നോക്കിയാലും ഒരു കോടി രൂപയിൽ കൂടുതൽ വരും അപ്പോഴാണ് 10 ലക്ഷം രൂപ തന്നു ഒഴിവാക്കുന്നത്
എൻറെ ഭാര്യക്ക് തൻറെ നക്കാപ്പിച്ച ഒന്നും ആവശ്യമില്ല സ്വത്തും പണവും കണ്ടു അല്ല ഞാൻ അവളെ സ്നേഹിച്ചത് അവളെ മാന്യമായി നോക്കാൻ എനിക്ക് നല്ലൊരു ജോലിയുണ്ട് അതുകൊണ്ട് തൻറെ പൈസ ഒന്നും ഞങ്ങൾക്ക് വേണ്ട എവിടെയാണ് ഒപ്പ് ഇടണ്ടത് എന്ന് പറഞ്ഞാൽ മതി ഞാൻ അവളെ കൊണ്ടുവരാം
എന്നാണെന്ന് പറയണം
പറയാനുള്ളത് എങ്കിൽ ഫോണിൽ കൂടി പറഞ്ഞാൽ മതിയായിരുന്നു വെറുതെ ഇവിടെ വരെ നടത്തിയെന്ന് ബുദ്ധിമുട്ടികണ്ടാരുന്നു
അപ്പോൾ ഇറങ്ങട്ടെ

അതും പറഞ്ഞ് അവനും ദേവനും അവിടെ നിന്നും ഇറങ്ങി

വിശാൽ വരുമ്പോൾ ജാനകി അമ്മ തുണി വിരിക്കുകയായിരുന്നു

” നീ എവിടെ പോയതാ വിച്ചു

” ഞാൻ ദേവനെ ഒന്ന് കാണാൻ വേണ്ടി പോയതാ

” വിച്ചു നാട്ടിൽ എല്ലാവരും അറിഞ്ഞിരിക്കുന്നു വിവാഹം കഴിഞ്ഞ കാര്യം ഇനി പെട്ടെന്ന് അമ്പലത്തിൽ വച്ച് താലികെട്ട് നടത്തണം ഞാൻ കുളത്തിൽ പോയപ്പോൾ നമ്മുടെ തെക്കേലെ ശാരദ കണ്ടു അവൾ കുറെ നേരം സംസാരിച്ചു

“ഉം നടത്തം അമ്മ
ഒരു ചായ കിട്ടുമോ

“ഇപ്പോൾ എടുക്കാം

അവർ ചായ എടുക്കാനായി അടുക്കളയിലേക്ക് പോയി വിശാൽ റൂമിലേക്ക് പോയി
അവളെ റൂമിൽ കണ്ടില്ല

“മോനേ……..

ജാനകി അമ്മയുടെ അലർച്ച കേട്ടാണ് അവൻ അടുക്കളയിലേക്ക് പോയത്

( തുടരും)

Click Here to read full parts of the novel

3.8/5 - (9 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!