Skip to content

നിനക്കായ് മാത്രം – ഭാഗം 16

നിനക്കായി മാത്രം

രാവിലെ നിത്യ ഉറക്കമുണരുമ്പോൾ വിശാൽ ഉറക്കമായിരുന്നു അവൾ അവനെ ഒന്ന് നോക്കി
അവൻ ഒന്നൂടെ സുന്ദരനായതായി അവൾക്ക് തോന്നി
പിന്നീട് അവൾ പോയി കുളിച്ച് ഒരു ബ്ലൂ ചുരിദാറുമിട്ട് അടുക്കളയിലേക്ക് ചെന്നു

അവൾ ചെല്ലുമ്പോൾ അമ്മ ചായ ഉണ്ടാക്കുകയായിരുന്നു

” മോള് രാവിലെ കുളി ഒക്കെ കഴിഞ്ഞോ

ഈറൻ മുടിയിൽ അവളെ കെട്ടി വെച്ച തോർത്ത് നോക്കി അവർ പറഞ്ഞു

“കഴിഞ്ഞു അമ്മേ

” എന്തിനാ ഇത്ര നേരത്തെ എഴുന്നേറ്റ് കുളിച്ചത് ഇവിടുത്തെ വെള്ളം പിടിക്കുമോന്ന് അറിയില്ലല്ലോ

“എനിക്ക് വെള്ളം മാറി കുളിച്ചു ശീലം ആണ് അമ്മേ
അമ്മ മാറ് ഞാൻ ചെയ്യാം

“വേണ്ട മോളെ അമ്മക്ക് ചെയ്യാൻ ഉള്ള ജോലികളെ ഇവിടെ ഉള്ളു

“എങ്കിലും എനിക്ക് എല്ലാം പഠിക്കാല്ലോ ജാനികുട്ടി

“അതൊക്കെ ഞാൻ പഠിപ്പിക്കാം
പെട്ടന്ന് ആണ് അവർ അവളെ ശ്രെദ്ധിച്ചത്

“മോൾ ഇങ്ങു വന്നേ

“എന്താ അമ്മേ

“വാ

അവർ അവളെ പൂജമുറിയിലേക്ക് കൂട്ടികൊണ്ട് പോയി
അവിടെ ഇരുന്ന സിന്ദൂരചെപ്പിൽ നിന്ന് ഒരു നുള്ള് സിന്ദൂരം എടുത്ത് അവളുടെ സീമന്തരേഖയിൽ ചാർത്തി

“വിവാഹം കഴിഞ്ഞ കുട്ടികൾ എപ്പഴും സിന്ദൂരം ഇടണം
എങ്കിലേ ഭർത്താവിനു ആയുസ്സും വിവാഹബന്ധത്തിനു ഉറപ്പും കിട്ടു
ഇപ്പഴത്തെ കുട്ടികൾക്കു ഇതൊന്നും വിശ്വാസം കാണില്ല

“അത് അല്ല അമ്മേ ഞാൻ മറന്നത

“സാരമില്ല ഇനി ശ്രദ്ധിച്ചാൽ മതി

“സമ്മതിച്ചു ജാനി കുട്ടി

“പിന്നെ നിങ്ങൾ രാവിലെ അമ്പലത്തിലും പള്ളിയിലും ഒക്കെ ഒന്ന് പോകണേ

“അതെന്തിനാ അമ്പലത്തിലും പള്ളിയിലും എവിടേലും ഒരിടത് പോരെ

“പോര
രണ്ടിടത്തും പോകണം
മോൾ പോയി അവനു ചായ കൊടുത്ത് മോളും കുടിക്ക്

അവൾ തലയാട്ടി

അവൾ ചെല്ലുമ്പോൾ വിശാൽ റൂമിൽ ഉണ്ടായിരുന്നില്ല വെള്ളം വീഴുന്ന ശബ്ദം കേൾക്കാമായിരുന്നു അവൻ കുളിക്കുക ആകും എന്ന് അവൾ ഊഹിച്ചു
അവൻ വരുന്നത് വരെ റൂമിൽ തന്നെ നിൽക്കാൻ അവൾ ഉദ്ദേശിച്ചു

കുറച്ചുനേരം കഴിഞ്ഞപ്പോൾ അവൻ ഇറങ്ങി വന്നു ഒരു മുണ്ടുടുത്ത് തോർത്തു കൊണ്ട് തല തുവർത്തി കൊണ്ട്
പെട്ടെന്ന് അവളെ കണ്ട് അവൻ വല്ലാതെയായി
അവളും അങ്ങനെ തന്നെയാണ് ആദ്യമായി ആണ് ഷർട്ടിടാതെ അവനെ കാണുന്നത്
അവൻ പെട്ടെന്ന് തോർത്തെടുത്ത് പുതച്ചു

“ചായ ”

അവൾ സുബോധം വീണ്ടെടുത്ത് പറഞ്ഞു

“അവിടെ വെച്ചേക്ക്

“അമ്മ പറഞ്ഞു അമ്പലത്തിലും പള്ളിയിലും ഒക്കെ പോകണം എന്ന്

“മ്മ് പോകാം

“മ്മ്

അവൻ ചായ എടുത്തു കുടിച്ചു

“എങ്കിൽ ഞാൻ അമ്മേടെ അടുത്തേക്ക് പോകട്ടെ

“മ്മ് പൊക്കോ

എത്ര ശ്രമിച്ചിട്ടും അവളെ സ്നേഹിക്കാനും ഉൾക്കൊള്ളാനും തനിക്ക് കഴിയുന്നില്ല എന്ന് വേദനയോടെ അവൻ ഓർത്തു

മാറണം ആത്മാർത്ഥമായി തന്നെ താൻ ശ്രമിക്കണം
ഒരു പെൺകുട്ടിയുടെ ജീവിതമാണ് അവളുടെ സ്വപ്നങ്ങൾക്ക് താൻ വില കൊടുക്കണം അവൻ മനസ്സിൽ ഉറപ്പിച്ചു

തിരിച്ചു ചെന്ന് അവൾ ജാനകി അമ്മയോടൊപ്പം കൂടുതൽ സമയം ചിലവഴിച്ചു
കഴിക്കുമ്പോളും ഇരുവരും ഒന്നും സംസാരിച്ചില്ല എന്നത് ജാനകി അമ്മയിൽ സങ്കടം ഉണർത്തി

“വിച്ചു നീ രാവിലെ മോളെ കൊണ്ട് അമ്പലത്തിലും പള്ളിയിലും ഒക്കെ ഒന്ന് പോയി വാ

“മ്മ് പോകാം അമ്മേ

ഇരുവരും ഒരുങ്ങി പോയി

ഈശ്വരന്മാരുടെ മുൻപിൽ നിൽക്കുമ്പോൾ നിത്യയും വിശാലും ഒന്നുതന്നെയാണ് പ്രാർത്ഥിച്ചത്
തങ്ങളുടെ ജീവിതത്തെ കുറിച്ച്
എല്ലാം മറന്ന് നിത്യ സ്നേഹിക്കാൻ കഴിയണമെന്ന് വിശാലും
എല്ലാം മറന്ന് സാറ് തന്നെ സ്നേഹിക്കണം എന്ന് നിത്യയും

തിരികെ വീട്ടിലെത്തിയപ്പോൾ അവരെ കാത്ത് ജാനകിയമ്മ ഇരിപ്പുണ്ടായിരുന്നു

” ഇത്ര പെട്ടെന്ന് വന്നോ

” ഒന്ന് പ്രാർത്ഥിക്കാൻ അധികസമയം വേണോ
അതും ചോദിച്ച് അവൻ അകത്തേക്ക് പോയി

” പള്ളിയിലും അമ്പലത്തിലും പോയില്ലേ മോളെ

” രണ്ടിടത്തും പോയി അമ്മ

” എങ്കിൽ മോള് പോയി ഡ്രസ്സ് മാറി വാ

“ശരി ജാനകികുട്ടി
അവൾ അവരുടെ കവിളിൽ ഒന്ന് നുള്ളി അകത്തേക്ക് പോയി

അവൾ അകത്തേക്ക് ചെന്നപ്പോൾ വിശാലിനെ കണ്ടിരുന്നില്ല ബാത്റൂമിലും ഇല്ലാരുന്നു
അതുകൊണ്ട് അവൾ കതക് ചാരി സാരി അഴിക്കാൻ തുടങ്ങി
അപ്പോഴാണ് അപ്രതീക്ഷിതമായി വിശാൽ കയറിവന്നത്
രണ്ടുപേരും ഒരുപോലെ വല്ലാതായി അവൾ പെട്ടെന്ന് സാരി ഒരു പുതപ്പ് പോലെ കൊടുത്തു

” സോറി ഞാനറിഞ്ഞില്ല ഡ്രസ്സ് മറുവാണെന്ന്

അതു പറഞ്ഞ് അവൻ പോയി

ഉച്ചയൂണ് കഴിഞ്ഞ് വിശാൽ ഉറക്കം ആയിരുന്നു അപ്പോഴാണ് ജാനകിയമ്മ വരുന്നത്

“വിച്ചു നീ ഉറക്കമാണോ

” ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി ഉറക്കം ആണോ എന്ന് എന്താ അമ്മേ

” നീ എഴുന്നേറ്റ് കുളിച്ചു റെഡി ആയി ആ കുട്ടിയെ കൊണ്ട് പുറത്തൊക്കെ ഒന്ന് പോയേ

” പുറത്ത് എവിടെ പോവാനാ

” നീ പുറത്ത് ഒക്കെ ഒന്ന് പോടാ
പാവം പകൽ മുഴുവൻ എന്നെ ചുറ്റിപ്പറ്റി നിൽക്കുവാരുന്നു

“മ്മ് ശരി

അവരുടെ നിർബന്ധത്തിനു വഴങ്ങി അവൻ കുളിക്കാൻ പോയി

“മോളെ

“എന്താ അമ്മേ

“മോൾ പോയി റെഡി ആയിക്കെ
അവൻ പുറത്തൊക്കെ ഒന്ന് കൊണ്ടുപോയി വരും

അവൾ വിശ്വാസം വരാത്ത പോലെ അവരെ നോക്കി
എന്നിട്ട് റെഡി ആകാൻ ആയി പോയി

കൽപാത്തി പുഴയുടെ തീരങ്ങളിൽ നിൽകുമ്പോൾ ഒരു കൊച്ചു കുഞ്ഞിന്റെ മനസായിരുന്നു അവൾക്
കൽ‌പാത്തി പുഴയെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും കാണുന്നത് ആദ്യമാണ്
അവൾ ഒരു കൊച്ചു കുഞ്ഞിനെ പോലെ സസൂഷ്മം വീക്ഷിച്ചു

“നിത്യ

“എന്താ സാർ

” തനിക്ക് ഇപ്പോൾ തോന്നുന്നുണ്ടോ ഈ വിവാഹം വേണ്ടിയിരുന്നില്ല എന്ന്

” ഇല്ല സാർ എനിക്ക് ഒരിക്കലും അങ്ങനെ തോന്നിയില്ല സാറിന് എന്നോടുള്ള മനോഭാവം അധികം വൈകാതെ തന്നെ മാറും

“മ്മ്

” എനിക്ക് സാറിനോട് ഒരു കാര്യം പറയാനുണ്ട് തിരക്കൊക്കെ ഒഴിഞ്ഞു പറയുന്ന വിചാരിച്ചത് പക്ഷേ ഈ സിറ്റുവേഷൻ ആണ് പറയാൻ നല്ലതെന്നു തോന്നുന്നു

“എന്താണ്

” എനിക്ക് എട്ടിൽ പഠിക്കുമ്പോൾ ഒരു ആക്സിഡൻറ് നടന്നിട്ടുണ്ട് ആക്സിഡൻറ് എൻറെ കാഴ്ചശക്തി പൂർണമായും നഷ്ടപ്പെട്ടു അതിനുശേഷം കണ്ണ് ട്രാൻസ്പ്ലാന്റേഷൻ ചെയ്യുകയായിരുന്നു
ഇവിടെ പാലക്കാട് വച്ച എനിക്ക് ആക്സിഡൻറ് ഉണ്ടായത്

” ഇതെന്താ ഇപ്പൊ പറയാൻ

” നമ്മുടെ വിവാഹം ഉറപ്പിച്ചപ്പോൾ മുതൽ ഇന്ന് വരെ ഞാൻ തുടർച്ചയായി ഒരു സ്വപ്നം കാണുന്നു
അതിൽ എൻറെ ആക്സിഡണ്ട് ആയിരുന്നു പിന്നീട് സാറിൻറെ വീട് സാറിൻറെ വീടും
ആദ്യം ആയി വീട് കണ്ടപ്പോൾ ഞാൻ ശെരിക്കും ഞെട്ടി ആക്സിഡന്റും തമ്മിൽ എന്തൊരു ലിങ്ക് ഉള്ളതുപോലെ

“ഉണ്ട് നിത്യ
തന്റെ കണ്ണുകളുടെ ഉടമ അമൃതയാണ്

“സാർ

അവൾ വിശ്വാസം വരാതെ അവനെ നോക്കി
തുടർന്ന് അവൻ അറിഞ്ഞ സത്യങ്ങൾ എല്ലാം അവളോട് പറഞ്ഞു

“അപ്പോൾ സാർ അത് അറിഞ്ഞു കൊണ്ടാണ് ഈ വിവാഹത്തിന് സമ്മതിച്ചത്

“അല്ല നിത്യ
ഞാൻ സമ്മതിച്ചു കഴിഞ്ഞാണ് ഇതൊക്കെ അറിഞ്ഞത്

“ശരിക്കും

“സത്യം

“മ്മ്

“ഞാൻ നിന്നെ വിവാഹം കഴിക്കാൻ
തീരുമാനിച്ചു കഴിഞ്ഞാണ് എല്ലാം അറിയുന്നത്
അറിഞ്ഞപ്പോൾ ചെറിയ ഒരു സന്തോഷം ഉണ്ടായി എന്നുള്ളത് സത്യം ആണ്

“അറിഞ്ഞിട്ടാണ് സാർ വിവാഹത്തിന് സമ്മതിച്ചത് എങ്കിൽ എനിക്കത് സഹിക്കാൻ പറ്റുമായിരുന്നില്ല

“അതെന്താ

” അങ്ങനെ ആരുന്നേൽ അമൃതയോടുള്ള സ്നേഹം കൊണ്ട് മാത്രമാണ് സാർ ഇതിന് സമ്മതിച്ചത് എന്ന് ഞാൻ വിശ്വസിച്ചേനേ ഇതിപ്പം എന്നോട് സ്നേഹം ഉള്ളതുകൊണ്ടല്ലേ

അവൻ ചിരിച്ചു

“സാർ

“മ്മ്

“സാറിന് എന്നോട് കുറച്ചു പോലും സ്നേഹം ഇല്ലേ

“നമുക്ക് പോകാം നിത്യ മഴ വരുന്നു

“മ്മ്

വൈകിട്ട് കിടക്കാൻ നേരം ആരുന്നു
വിശാൽ പിന്നെ അവളോട് സംസാരിച്ചത്

“എനിക്ക് ലീവ് തീർന്നു മറ്റെന്നാൾ ജോയിൻ ചെയ്യണം
ഞാൻ നാളെ വൈകുന്നേരം പോകും
താൻ എന്റെ കൂടെ വരുന്നോ അതോ വീട്ടിൽ പോകുന്നോ

“ഞാൻ കൂടെ വരാം
എന്റെ ലീവ് ക്യാൻസൽ ചെയ്യാം

“മ്മ്

“ഞാൻ ഫ്ലാറ്റിൽ തന്നേ നിൽക്കട്ടെ

“എനിക്ക് നല്ല ഒരു വാടക വീട് ഉണ്ട് അത്യാവശ്യം സൗകര്യം ഒക്കെ ഉണ്ട്
താല്പര്യം ഇല്ലെങ്കിൽ ഫ്ലാറ്റിൽ നിന്നോ

അവളുടെ ചുണ്ടിൽ ഒരു ചിരി ഊറി

പിറ്റേന്ന് വൈകുന്നേരം അവർ യാത്ര ആയി
ഒരുപാട് ലേറ്റ് ആയതിനാൽ പുറത്ത് നിന്ന് ഭക്ഷണം കഴിച്ചിട്ടു ആണ് അവർ വീട്ടിലേക്ക് പോയത്

രാവിലെ നിത്യ തന്നെ ആണ് ആദ്യം ഉണർന്നത്
അവൾ കിച്ചണിൽ കയറി കാപ്പി ഇട്ടു
മീരയോടൊപ്പം നിന്ന് എല്ലാം പഠിച്ചത് നന്നായി എന്ന് അവൾക് തോന്നി

“ആഹാ താൻ കാപ്പി ഇട്ടോ

“മ്മ്

“ഞാൻ രാവിലെ കോളേജിൽ പോകും
വൈകുന്നേരം നേരത്തെ വരാം
എന്നിട്ട് കിച്ചണിൽ വേണ്ടതൊക്കെ പോയി വാങ്ങാം

“ഓക്കേ
രാവിലെ എന്ത് കഴിക്കും

“ഞാൻ പുറത്ത് നിന്ന് വാങ്ങാം

പെട്ടന്ന് അവിടെ കിടന്ന വെള്ളത്തിൽ തെന്നി
നിത്യ അവന്റെ ദേഹത്തേക്ക് വീണു
അവൻ അവളെ ചുറ്റി പിടിച്ചു
ഇരുവരും കുറച്ചു നേരം അങ്ങനെ തന്നെ നിന്നു

“ഞാൻ ഫുഡ്‌ വാങ്ങി വരാം
അത് പറഞ്ഞു അവൻ പോയി

വൈകുന്നേരം രണ്ടുപേരും ഒരുമിച്ചു പോയി സാധനങ്ങൾ ഒക്കെ വാങ്ങി
മീരയേം മുമ്മുവിനേം കാണാനായി ഫ്ലാറ്റിൽ കയറാനും മറന്നില്ല

വൈകിട്ട് നിത്യ തന്നെ ആരുന്നു
കുക്കിങ്
ചപ്പാത്തിയും വെജിറ്റബിൾകുറുമയും ആരുന്നു

“ഞാൻ ഹെല്പ് ചെയ്യണോ

“വേണ്ട സാർ പൊയ്ക്കോളൂ

“താൻ എന്നെ ഇനി സാർ എന്ന് വിളിക്കണ്ട
തന്നോട് അടുക്കാൻ ഞാൻ ശ്രെമികുകയാണ്
അപ്പോൾ ഈ വിളി കേൾക്കുമ്പോൾ ഒരു സുഖം ഇല്ല

“ശരി വിശുഏട്ടാ

അവളുടെ പെട്ടന്ന് ഉള്ള വിശുഏട്ടാ എന്ന വിളിയിൽ അവൻ ഒന്ന് അമ്പരന്നു

“എന്തേ

“ഇത്ര പെട്ടന്ന് വിളിച്ചപ്പോൾ

“പോയി കുളിക്ക്

“ഓക്കേ

അവൻ കുളിക്കാൻ പോയപ്പോൾ അവൾ റൂമിൽ പോയി ഫോൺ എടുത്തു
നോക്കിയപ്പോൾ ഫോണിൽ ചാർജ് ഇല്ല
തന്റെ ചാർജർ വീട്ടിൽ ആണ്
അവൾ ബാത്‌റൂമിൽ ചെന്ന് വിളിച്ചു

“വിശുവേട്ടാ ചാർജർ എവിടെ

“അലമാരയിൽ ഉണ്ട്

അവൾ അലമാര തുറന്നു ചാർജർ എടുത്തു അപ്പോൾ ആണ് അവൾ ആ ഗ്രീറ്റിങ് കാർഡ് കണ്ടത്
അവൾ അത് എടുത്ത് നോക്കി

അവൾക് കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല
പണ്ട് കോളേജിൽ വച്ചു ബർത്ത്ഡേക്ക് താൻ കൊടുത്ത ഗ്രീറ്റിങ് കാർഡ് ആരുന്നു അത്

അവൾ എഴുതിയ വരികളിലൂടെ അവൾ വിരലോടിച്ചു
“ഒരിക്കലും തുറക്കാത്ത പ്രണയതിൻ പുസ്തകം ഒരു നാൾ നീ തുറന്നു നോക്കും
അതിൽ എന്റെ പേര് കാണും
അതിൽ എന്റെ ജീവന്റെ നേര് കാണും ”

സ്നേഹപൂർവ്വം നിത്യ

അതിന്റെ താഴെ ആയി ഇങ്ങനെ
എഴുതിയിരിക്കുന്നു

“ചില ഇഷ്ട്ടങ്ങൾ അങ്ങനെയാണ്
ഒരു കാരണവും കൂടാതെ തന്നെ സ്നേഹിക്കാൻ തോന്നും
എന്തോ ഒരു മുജ്‌ജൻമ്മ ബന്ധം പോലെ തോന്നും ചിലരെ കണ്ടാൽ
ചിലരുടെ കണ്ണുകളിൽ നോക്കിയാൽ അറിയാതെ ഒരു മിന്നൽ പിണർ ഹൃദയത്തിൽ കടന്ന് പോകും
ചിലരോട് അറിയാതെ അറിയാതെ ഉള്ളിൽ ഒരു സ്നേഹമരം വളരും
ചിലപ്പോൾ പ്രണയിക്കാൻ തോന്നും
എല്ലാരേം പ്രണയിക്കാൻ കഴിയില്ല എങ്കിലും സ്നേഹിക്കാമല്ലോ നിർമലമായി ”

നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു നിത്യ

അവൾ അത് നോക്കുന്നതിന്റ ഇടയിൽ ആണ് അവൻ വന്നത്

(തുടരും )

Click Here to read full parts of the novel

4.4/5 - (16 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!