അവൾ കണ്ണുകൾ അടച്ചിരുന്നു ഒരിക്കൽക്കൂടി ഭൂതകാലത്തിലേക്ക് പോയി
പ്ലസ് ടു കഴിഞ്ഞ സമയത്ത് പപ്പയും മമ്മിയും ഇവിടെ ഏതെങ്കിലും കോളേജിൽ അഡ്മിഷൻ നോക്കാം എന്നായിരുന്നു ആഗ്രഹം
പക്ഷേ എറണാകുളത്ത് ഉള്ള ഏതെങ്കിലും കോളേജ് മതി എന്നതായിരുന്നു തൻറെ ആഗ്രഹം
അവസാനം തന്റെ ആഗ്രഹം തന്നെ വിജയിച്ചു
അങ്ങനെ പെട്ടിയും വട്ടിയും എല്ലാം എടുത്തു കോളേജിൽ പോകാൻ ആയി ഒരുങ്ങി
ഒപ്പം മീരയും ഉണ്ടായിരുന്നു
അങ്ങനെ കോളേജും ഹോസ്റ്റലും ഒക്കെ ആയിട്ട് ഒരു മൂന്നുമാസം കൊണ്ട് സെറ്റായി
മീരയും ഞാനും ഒരേ ഹോസ്റ്റൽ റൂമിൽ തന്നെയായിരുന്നു
അങ്ങനെയിരിക്കെ ഒരു ദിവസം ആണ് അത് സംഭവിക്കുന്നത്
സീനിയർ രാഹുൽ ചേട്ടൻ വന്ന് അടുത്ത അവറിൽ തന്നെ കോളേജ് മാഗസിനിലേക്ക് ഉള്ള കവിത നല്ല ഭംഗിയായി എഴുതി തരണമെന്ന് ആവശ്യപ്പെട്ടു
( നമ്മുടെ ഹാൻഡ് റൈറ്റിംഗ് സൂപ്പർ ആണെന്നാണ് പൊതുവേ ഒരു വയ്പ്പ് )
ഈ അവർ ഇംഗ്ലീഷ് ആണ് ഇംഗ്ലീഷിലെ അവർ ആണ് ഞങ്ങളുടെ റൈറ്റിംഗ് അവർ അതിനൊരു കാരണവുമുണ്ട്
ഇംഗ്ലീഷ് പഠിപ്പിക്കുന്ന ഗോപാലകൃഷ്ണൻ സാറ് കുറച്ചു പ്രായമുള്ള ആളാണ്
നമ്മൾ പുറകിലിരുന്ന് എഴുതിയാലോ ഫോൺ വിളിച്ചാലോ പുള്ളിക് കാണാൻ സാധിക്കില്ല ശ്രദ്ധിക്കുകയില്ല
അപ്പോഴാണ് സ്റ്റാഫ് റൂമിൽ നിന്നും നമ്മുടെ പഠിപ്പി സാന്ദ്ര വന്ന് പറയുന്നത്
” സാർ കുറച്ചു കഴിഞ്ഞേ വരൂ നോട്ട് തന്നു വിട്ടിട്ടുണ്ട് എല്ലാവരും എഴുതി എടുക്കാൻ പറഞ്ഞു”
സമാധാനമായി എന്ന് വിചാരിച്ച് കവിതയുടെ പേപ്പർ പുറകിലിരിക്കുന്ന മീരയുടെ കയ്യിൽ നൽകി
ആരും കേൾക്കാതെ പതിയെ പറഞ്ഞു തരാൻ അവളെ നിയോഗിച്ചു
എന്നിട്ട് ഞാൻ എഴുതാൻ തയ്യാറായിരുന്നു
കുറേ പറഞ്ഞതിനുശേഷം അവളുടെ ശബ്ദം ഒന്നും പുറകിൽ കേട്ടില്ല
” ബാക്കി പറയെടി പിശാച് സമയമില്ല”
ഞാൻ എന്തു പറഞ്ഞിട്ടും അവളിൽ നിന്നും യാതൊരു പ്രതികരണവും കേട്ടില്ല
പൊടുന്നനെ ആ ശബ്ദം കാതുകളിലേക്ക് എത്തി
“ഒരുനാളും നോക്കാതെ നീക്കിവെച്ച പ്രണയത്തിൻ പുസ്തകം നീ തുറക്കും….
അതിലന്നു നീ എൻറെ പേര് കാണും….
അതിലെൻറെ ജീവൻറെ നേര് കാണും”
ഞാൻ പെട്ടെന്ന് ശബ്ദം കേട്ട സ്ഥലത്തേക്ക് നോക്കി
കയ്യിൽ ഒരു പേപ്പറുമായി നിൽക്കുന്ന ഒരു ചെറുപ്പക്കാരൻ
” എഴുതിക്കോളൂ കവിതയാണ് പറഞ്ഞത്”
ഇതാരാണെന്ന് സംശയിച്ച എല്ലാവരും നിന്നു
അതു മനസ്സിലാക്കിയിട്ട് എന്നപോലെ അയാൾ പറഞ്ഞു
” ഞാൻ വിശാൽ മേനോൻ ഒറ്റപ്പാലം ആണ് വീട് നിങ്ങളുടെ പുതിയ ഇംഗ്ലീഷ് സർ”
ഞാൻ മീരയെ നോക്കി അവൾ ഇപ്പോൾ ഇറങ്ങി ഓടും എന്ന മട്ടിൽ ഇരിക്കുകയാണ്
ദൈവമേ ഗോപാലകൃഷ്ണൻ സാറിനെ എന്ത് സംഭവിച്ചു എന്ന് ഞാൻ മനസ്സിൽ ചോദിച്ചു
എൻറെ ഓർമ്മകളെ തോൽപ്പിച്ചുകൊണ്ട് അയാൾ വീണ്ടും സംസാരിച്ചു തുടങ്ങി
” താൻ എഴുതിയ നോട്ട് കാണിച്ചേ”
എന്ത് പറയണം എന്നറിയാതെ ഞാൻ കുഴങ്ങി
” അത് സാർ നോട്ട് എഴുതാൻ പറ്റിയില്ല”
” അതെന്താ കൈക് എന്തെങ്കിലും അസുഖം ഉണ്ടോ”
” സാർ കോളേജ് മാഗസിനിൽ കവിത കൊടുക്കാൻ സീനിയർ പറഞ്ഞിട്ട്”
ഞാൻ വാക്കുകൾക്കായി പരതി
” എന്താ തൻറെ പേര്?
“നിത്യ
” നിത്യ എൻറെ ക്ലാസ്സിൽ അദർ സൈഡ് ബിസിനസ് ഒന്നും പാടില്ല എൻറെ ക്ലാസ്സിൽ ഇരിക്കാൻ താൽപര്യമില്ലെങ്കിൽ പുറത്തുപോകാം ഇതിനകത് ഇരുന്നു വേറെ ഒരു പരിപാടിയും ഞാൻ സമ്മതിക്കില്ല
നിത്യക്ക് പുറത്തു പോണോ വേണമെങ്കിൽ പൊയ്ക്കോളൂ
” വേണ്ട സാർ സോറി
” ഓക്കേ ഓക്കേ
പിന്നെ ഇത് നിത്യയോട് മാത്രം പറഞ്ഞതല്ല എല്ലാവരോടുമുള്ള ഒരു വാക്കാണ്
അത്രയും പറഞ്ഞ് വീണ്ടും ക്ലാസ്സ് എടുക്കാൻ തുടങ്ങി
ക്ലാസിലെ സകല സുന്ദരി മണികളുടെയും നോട്ടം അങ്ങേരുടെ മുഖതെക്ക് ആണ്
അങ്ങേര് ശരിക്കും ഗ്ലാമർ ആണ് കട്ടി മീശ കട്ടി താടി നല്ല വിടർന്ന കണ്ണുകൾ
ഒത്ത ഹൈറ്റ്
ആകപ്പാടെ ഒരു പൃഥ്വിരാജ് ലുക്ക്
ക്ലാസിലുള്ള സകല ആൾക്കാരും സാറിന് ഗ്ലാമർ ശ്രദ്ധിച്ചപ്പോൾ ഞാൻ ശ്രദ്ധിച്ചത് മറ്റൊന്നായിരുന്നു
ആ ശബ്ദം
ആദ്യത്തെ കാഴ്ചയിൽ തന്നെ എന്നെ മൂക്കുംകുത്തി വീഴ്ച ആ ശബ്ദം
അത് എപ്പോഴും എൻറെ കാതുകളിൽ മുഴങ്ങി
അങ്ങനെ പെട്ടെന്ന് തന്നെ ആ അവർ കഴിഞ്ഞു പോയി
ആദ്യമായാണ് ഒരു ക്ലാസ് തീർന്നത്തിൽ എനിക്ക് സങ്കടം തോന്നുന്നത്
എന്താണെങ്കിലും ഞാൻ സാറിൻറെ മുൻപിൽ മൂക്കും കുത്തി വീണു
ജീവിതത്തിൽ ഇതുവരെ എന്നെ പപ്പയോട് മാത്രമായിരുന്നു എനിക്ക് ആരാധന
സാർ വന്നതിനുശേഷം പപ്പാ രണ്ടാംസ്ഥാനത്തേക്ക് പോയി
എവിടെ നോക്കിയാലും സാറിൻറെ മുഖം എൻറെ ഉറക്കം പൂർണ്ണമായും നഷ്ടപ്പെട്ടു
അതുവരെ മര്യാദയ്ക്ക് കിടന്നുറങ്ങി കൊണ്ടിരുന്ന ഞാൻ ഒരു തുള്ളി പോലും ഉറങ്ങാതെ ആയി
പിന്നീട് ഞാൻ കൃത്യമായി സാറിൻറെ അവർ അറ്റൻഡ് ചെയ്യാൻ തുടങ്ങി
സാറിനോടുള്ള ആരാധനമൂത്ത് മറ്റ് ഡിപ്പാർട്ട്മെന്റിലെ സാറിൻറെ അവർ കൂടി അറ്റൻഡ് ചെയ്താലോ എന്നു വരെ തോന്നി തുടങ്ങി
അങ്ങനെയിരിക്കെയാണ് കർത്താവായി എനിക്കൊരു ഗോൾഡൻ ഓഫർ തരുന്നത്
ഒരു വെള്ളിയാഴ്ച ക്ലാസ് കഴിഞ്ഞ്
ഞാൻ വീട്ടിൽ പോകാൻ ആയിരിക്കുകയാണ്
പിറ്റേന്ന് സെക്കൻഡ് സാറ്റർഡേ ആയിരുന്നു
ക്ലാസ്സ് കഴിഞ്ഞിറങ്ങുന്നതിനാൽ വീട്ടിൽ ചെല്ലുമ്പോഴേക്കും ഇരുട്ടുo എന്ന് ഉറപ്പുള്ളതിനാൽ
പപ്പാ റെയിൽവേസ്റ്റേഷനിൽ എത്താമെന്ന് അറിയിച്ചിരുന്നു
അതിനായി ഞാൻ റെയിൽവേ സ്റ്റേഷനിലേക്ക് തിരക്കിട്ട് പോകുമ്പോഴായിരുന്നു സംഭവം
സമയം ഏതാണ്ട് 5 മണി ആയിട്ടുണ്ടാവും
പൊതുവേ നല്ല തിരക്ക് ആയ സമയം ആണ്
ട്രെയിൻ തെറ്റാതിരിക്കാൻ ഞാൻ പെട്ടെന്ന് റോഡ് ക്രോസ് ചെയ്യുകയും ഒരു കാർ വന്ന് എന്നെ ഇടികുകയും ചെയ്തു
ഞാൻ റോഡിലേക്ക് വീണെങ്കിലും കാര്യമായി ഒന്നും സംഭവിച്ചില്ല എന്ന് തോന്നുന്നു
നെറ്റിയിലെ കുറച്ചു പെയിൻറ് പോയിട്ടുണ്ട്
പിന്നെ വലത്തേ കൈയ്ക്ക് നല്ല വേദനയുമുണ്ട്
അപ്പോഴേക്കും അവിടെ ആൾ കൂടിയിരുന്നു
” ഇവൻ ഒക്കെ എവിടെ നോക്കിയ വണ്ടി ഓടിക്കുന്നത്
അവിടെ കൂടി നിന്നവരിൽ ആരോ പറഞ്ഞു
അപ്പോഴേക്കും കാറിൽ നിന്നും വിശാൽ സാർ ഇറങ്ങി
സാറിനെ കണ്ടു ഞാനും ഒന്നു ഞെട്ടി സാർ എന്നെ കണ്ടുo ഒന്ന് ഞെട്ടി.
” നിത്യ എന്തെങ്കിലും പറ്റിയോ”
“കുഴപ്പമില്ല സാറേ”
” താൻ ആദ്യം ആ കൊച്ചിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ നോക്കെടോ കൂടിനിന്നവരിൽ ആരോ പറഞ്ഞു
അപ്പോഴേക്കും എൻറെ കൈയുടെ വേദന അസഹനീയമായി വന്നു
പക്ഷേ ആ വേദനയിലും എനിക്ക് സന്തോഷം നിറച്ച ഒന്ന് ഉണ്ടായിരുന്നു സാർ എന്റെ പേര് ഓർത്തിരുന്നത്
” താൻ കയറ്”
സാർ പറഞ്ഞു
ഞാൻ സാറിനോടൊപ്പം കാറിൽ കയറി യാത്രയിലുടനീളം സർ ടെൻഷനാണ് എന്ന് എനിക്ക് തോന്നി
അടുത്തുകണ്ട ഹോസ്പിറ്റലിൽ തന്നെ എന്നെ കൊണ്ടുചെന്നു
ഹോസ്പിറ്റലിൽ എത്തിയപ്പോൾ ഏകദേശം ഏഴ് മണി ആയിട്ടുണ്ട്
” കുഴപ്പമൊന്നുമില്ല നെറ്റി ഒന്ന് പൊട്ടിയിട്ടുണ്ട് കൈയുടെ കുഴ ചെറുതായൊന്നു തെറ്റിയിട്ടുണ്ട്
ഇന്ന് ഒരു ദിവസം ഒബ്സർവേഷൻ ഇരിക്കട്ടെ വേറെ കുഴപ്പമൊന്നുമില്ല
ഡോക്ടർ പറഞ്ഞു
ഡോക്ടർ പോയി കഴിഞ്ഞ് സാർ എൻറെ അടുത്തേക്ക് വന്നു
” ഐ ആം സോറി നിത്യ
എൻറെ മിസ്റ്റേക്ക് ആണ് ഞാൻ ശ്രദ്ധിച്ചില്ല
” സാർ എന്നോട് സോറി ഒന്നും പറയണ്ട ട്രെയിൻ മിസ്സാകുന്നു കരുതി ഞാൻ ശ്രദ്ധിച്ചിരുന്നില്ല
” തനിക്ക് കുഴപ്പമൊന്നുമില്ലല്ലോ
” ഇല്ല
” എവിടേക്ക് പോകുന്നു
” വീട്ടിലേക്ക് പോകാൻ ആയിരുന്നു ഇന്നിനി എന്താണെങ്കിലും പോകാൻ പറ്റില്ല
ഞാൻ പപ്പയെ വിളിച്ചു പറഞ്ഞിട്ടുണ്ട് ഇന്ന് എത്തില്ല എന്ന്
” എവിടെയാ തൻറെ വീട്
“കൊട്ടയം
“ഉം
” സാർ പൊയ്ക്കോളൂ
ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം ഇപ്പോൾ ഇനി ഹോസ്റ്റലിൽ പോകാൻ പറ്റില്ലല്ലോ
” വേണ്ട ഏതാണെങ്കിലും ഒബ്സർവേഷൻ അല്ലേ നാളെ പോയാൽ മതി ഞാൻ നിന്നോളാം
” സാറിന് ബുദ്ധിമുട്ടാകും
“നോ പ്രോബ്ലം
കുറേ കഴിഞ്ഞപ്പോൾ എനിക്ക് വിശക്കാൻ തുടങ്ങി ഇങ്ങരെ യാണെങ്കിൽ ഒന്നും മിണ്ടുന്നില്ല
വിശക്കുന്നു എന്ന് അങ്ങോട്ട് എങ്ങനെയാ പറയുക ഞാൻ മനസ്സിൽ വിചാരിച്ചു
പുള്ളി ആണെങ്കിൽ കൈയും പൊതതി ഒരേ ഇരിപ്പ്
ഒടുവിൽ എന്തും വരട്ടെ എന്ന് കരുതി ഞാൻ വിളിച്ചു
“സർ
സർ മുഖമുയർത്തി
“എന്താടോ
” അത് പിന്നെ സാറിനോട് എങ്ങനെ പറയും എന്നെനിക്കറിയില്ല ഞാൻ പറയുമ്പോൾ മറ്റൊന്നും വിചാരിക്കരുത്
എനിക്ക് എന്താ പറയാനുള്ളത് എന്ന് സംശയത്തിൽ സാർ എന്നെ നോക്കി
” എനിക്ക് വിശക്കുന്നുണ്ട് സാർ”
” സോറി ഞാനത് മറന്നു ഞാൻ പോയി തനിക്ക് കഴിക്കാൻ എന്തെങ്കിലും വാങ്ങിയിട്ട് വരാം”
സാറ് പോയി കാന്റീനിൽ നിന്നും ദോശയും ചട്നിയും വാങ്ങിക്കൊണ്ടുവന്നു
ഉള്ളിൽ നല്ല വിശപ്പുണ്ട് എങ്കിലും എൻറെ വലത്തേ കൈ പണിമുടക്കിതിനാൽ
ഞാൻ ഇടത്തെ കൈ വെച്ച് ബുദ്ധിമുട്ടി കഴിക്കുന്നത് കണ്ടപ്പോൾ സാറിന് കഷ്ടം തോന്നി
“ഇങ്ങു കൊണ്ട് വാ
അതും പറഞ്ഞ് സാർ എൻറെ കയ്യിൽ നിന്നും വാങ്ങി ഒരു പീസ് എടുത്ത് എൻറെ വായിൽ വെച്ച് തന്നു
പെട്ടെന്ന് ഞങ്ങൾക്ക് രണ്ടുപേർക്കും എന്തോ ഒരു വല്ലായ്ക തോന്നി
” ഞാൻ കാരണമല്ലേ അതിൻറെ കോൺട്രിബ്യൂഷൻ ആയിട്ട് കരുതിയാൽ മതി”
ഞാൻ തെറ്റിദ്ധരിക്കാതിരിക്കാൻ ആവാം അങ്ങനെ പറഞ്ഞത്
ഞാൻ തലയാട്ടി
ഇടയ്ക്കെപ്പോഴോ മരുന്നിന്റെ എഫക്റ്റിൽ ഞാൻ ഉറങ്ങിപ്പോയി
രാവിലെ ഉണർന്നപ്പോൾ കസേരയിൽ ഇരുന്നുറങ്ങുന്ന സാറിനെ ആണ് കണ്ടത്
ഡോക്ടർ വന്ന് ബില്ല് pay ചെയ്തു പൊക്കോളാൻ പറഞ്ഞു
” ഞാൻ ബില്ല് അടച്ചിട്ട് വരാം”
അത് പറഞ്ഞു സാർ പോയി
ഞാൻ കണ്ണുകളടച്ചു കിടന്നു
അപ്പോഴും എൻറെ കാതിൽ ആ ശബ്ദം മുഴങ്ങി കൊണ്ടേയിരുന്നു
” ഒരുനാളും നോക്കാത്ത പ്രണയത്തിൻ പുസ്തകം നീ തുറക്കും….
അതിലന്നു നീ എൻറെ പേര് കാണും…..
അതിലെൻറെ ജീവന്റെ നേര് കാണും ”
(തുടരും )
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission