Skip to content

നിനക്കായ് മാത്രം – ഭാഗം 7

നിനക്കായി മാത്രം

എന്നെ കണ്ടതും പപ്പാ വണ്ടി നിർത്തി

” എന്താടാ എന്താ പ്രശ്നം അവൻ പിന്നെയും എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയോ പ്രിൻസിപ്പാൾ വിളിച്ച് അത്യാവശ്യമായി വരാൻ പറഞ്ഞല്ലോ

” പ്രശ്നമുണ്ട് പപ്പാ
പക്ഷേ അവൻ ഉണ്ടാക്കിയ പ്രശ്നമല്ല
അവൻറെ ഒരു ഫ്രണ്ട് എന്നെ കുടുക്കാൻ വേണ്ടി ചെയ്തത

ഞാൻ കാര്യങ്ങളൊക്കെ പപ്പയോട് പറഞ്ഞു സാറിനെ കാണാൻ ആയി ആണ് ലൈബ്രറിയിൽ പോയത് എന്ന് ഒഴിച്ച്

“ഞാൻ ആ പ്രിൻസിപ്പലിനെ ഒന്ന് കാണട്ടെ

“ഉം

ഞാൻ പപ്പയോട് ഒപ്പം പോയി

പ്രിൻസിപ്പാളിന്റെ മുറി

” ഇതാണോ മിസ്റ്റർ മാത്യു നിങ്ങൾ മകളെ പഠിപ്പിച്ച സമത്വം
കാര്യം അറിഞ്ഞോ താൻ

“അറിഞ്ഞു സാർ

” ഇനി എന്താണ് മകൾക്ക് വേണ്ടി വാദിക്കാൻ ഉള്ളത്

“സാർ ഇത് ഒരു ആസൂത്രണം ആണെന്ന് ആർക്കാണ് മനസിലാകാത്തത്

അപ്പോഴേക്കും വിശാൽ സാർ കയറി വന്നു

” എത്തിയല്ലോ കഥയിലെ നായകൻ
ഇനി ഇയാൾക് എന്താണ് പറയാൻ ഉള്ളത്

” ഞാനെന്തു പറഞ്ഞാലും സാർ അത് വിശ്വസിക്കില്ല

” എന്ത് വിശ്വസിക്കണം എന്നാണ് വിശാൽ താങ്കൾ പറയുന്നത് ഞങ്ങൾ കണ്ണിൽ കാണുന്നതിനേക്കാൾ കൂടുതൽ എന്താണ് വിശ്വസിക്കേണ്ടത്

” സാർ എന്ത് കണ്ടു എന്നാണ് പറയുന്നത് ഒരു അധ്യാപകനും വിദ്യാർത്ഥിയും ഒരുമിച്ചു ലൈബ്രറിയിൽ ഇരിക്കുന്നത്
സർ നിങ്ങളുടെ ഒക്കെ ദുഷിച്ച ചിന്താഗതികളാണ് മാറേണ്ടത്
നിങ്ങൾ അവിടെ അപ്പോൾ വന്നില്ലെങ്കിലും അവിടെ ഒന്നും സംഭവിക്കില്ലായിരുന്നു സാർ
അതല്ല ഇനി സാറിന് ആക്ഷൻ എടുക്കണം എന്ന് നിർബന്ധമാണെങ്കിൽ ഞാൻ എൻറെ ജോലി റിസൈൻ ചെയ്യാൻ പോലും തയ്യാറാണ്

ഇത്തവണ ഞെട്ടിയത് ഞാനായിരുന്നു

” അതൊന്നും വേണ്ട വിശാൽ താൻ ഒരു പത്ത് ദിവസത്തേക്ക് ലീവ് എഴുതി തന്നിട്ട് നാട്ടിലേക്ക് പൊയ്ക്കോളൂ
മിസ്റ്റർ മാത്യു മകളെ കൊണ്ട് ഒരു പത്ത് ദിവസത്തേക്ക് വീട്ടിൽ പോയി നിൽക്കു
എനിക്കിപ്പോൾ ഇതിൽ കൂടുതൽ ഒന്നും ചെയ്യാൻ പറ്റില്ല

ഇപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത്

” താങ്ക്യൂ സർ
പപ്പ പറഞ്ഞു

പ്രിൻസിപ്പലിനെ മുറിയിൽ നിന്നും വെളിയിൽ ഇറങ്ങി പപ്പ ആരെയോ കാത്തു നിന്നു
വിശാൽ സാർ ഇറങ്ങിവന്നപ്പോൾ പപ്പാ അദ്ദേഹത്തിൻറെ അടുത്തേക്ക് ചെന്നു

” സാർ ക്ഷമിക്കണം എൻറെ മകളുടെ ഭാഗത്തുനിന്നും സാറിന് ഉണ്ടായ ബുദ്ധിമുട്ടിന്

” സാരമില്ല സാർ
ഞാൻ ഇതിലൊന്നും ഡെസ്പ്പ് ആകുന്ന ഒരാളല്ല

” എങ്കിലും ഞാൻ മാപ്പ് ചോദിക്കുന്നു

” ഇറ്റ്സ് ഓക്കേ സാർ

അതും പറഞ്ഞ് എന്നെ ഒന്ന് ദഹിപ്പിച്ച നോക്കി സാർ നടന്നുപോയി

” നീ ഹോസ്റ്റലിൽ പോയി തൽക്കാലത്തേക്ക് വേണ്ടതൊക്കെ പാക്ക് ചെയ്ത് വാ

“ഓക്കേ
ഞാൻ ഒന്ന് മീരയോട് ഒന്ന് പറഞ്ഞിട്ട് വരാം

“ഞാൻ ഹോസ്റ്റലിന്റെ മുന്നിൽ കാണും

“ഓക്കേ

ഞാൻ വേഗം മീരയുടെ അടുത്തേക്ക് ഓടി
നടന്നതെല്ലാം അവളോട് ഒറ്റ ശ്വാസത്തിൽ പറഞ്ഞു

“നീ പിന്നേം കിസ്സ് അടിച്ചോ

“യാ….
ഞാൻ ഒന്ന് കണ്ണടച്ചു ചിരിച്ചോണ്ട് പറഞ്ഞു

“നിന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു

“ഞാൻ പോവാ രണ്ടു ആഴ്ച കഴിഞ്ഞു കാണാം
മത്തായിച്ചൻ വെയ്റ്റിംഗ് ആണ്

“നീ ഇല്ലാതെ ബോർ അടിക്കും എനിക്ക്

“അയ്യടാ എന്നിട്ടാണ് നീ എന്നെ കളഞ്ഞിട്ടു ഒരാഴ്ച വീട്ടിൽ പോയി നിന്നത്
അപ്പോൾ ഞാൻ എന്ത് ബോർ അടിച്ചു എന്ന് അറിയോ

“അത് അമ്മക്ക് വയ്യാഞ്ഞിട്ടല്ലേ

” നീ വിഷമിക്കേണ്ട ഞാൻ രണ്ടാഴ്ച കഴിഞ്ഞിട്ട് വരില്ലേ

” ശരി ടി ചെന്നിട്ട് വിളിക്ക് ആന്റിയെം നിയയെം ഒക്കെ തിരക്കി എന്ന് പറ

“ഓക്കേ ഡീ

പോകുന്നതിനു മുൻപ് സാറിനെ ഒന്ന് കാണണം എന്ന് എനിക്ക് തോന്നിയിരുന്നു
അതിനായാണ് സ്റ്റാഫ് റൂമിലേക്ക് ചെന്നത് പക്ഷേ അപ്പോഴേക്കും സാർ പോയിരുന്നു

എനിക്കെന്തോ വല്ലാത്ത സങ്കടം ഫീൽ ചെയ്തു ഒരു വാക്ക് പറഞ്ഞിട്ട് പോകാം ആയിരുന്നല്ലോ

അതും പറഞ്ഞ് ഞാൻ മത്തായി ച്ചനോടൊപ്പം കാറിൽ കയറി യാത്രയായി

പോകുന്നവഴി ഫ്രൂട്ട് സലാഡ് കഴിക്കാൻ ഞങ്ങൾ മറന്നില്ല

വീട്ടിൽ ചെന്നതും ആനി കൊച്ചു കാത്തുനിൽപ്പുണ്ടായിരുന്നു

എന്നെ കണ്ടപാടെ ഒന്ന് ദഹിപ്പിച്ചു നോക്കി

” എന്നതാ മമ്മി ഇങ്ങനെ നോക്കുന്നെ എന്നെ കണ്ടിട്ടില്ലേ

” നീ എന്തൊക്കെ പ്രശ്നങ്ങൾ ആണ് ഉണ്ടാക്കി വെക്കുന്നത്
ആദ്യം ഒരു പയ്യനെ തല്ലി ഇപ്പം ഒരു സാറിൻറെ പേരിൽ നിന്നെപ്പറ്റി എന്തൊക്കെ ആണ് പറയുന്നത് മിനി വിളിച്ചു എല്ലാം പറഞ്ഞു

അതു പറഞ്ഞപ്പോഴാ ഓർത്തത് മമ്മിയുടെ കട്ട ചങ്കാണ് മിനി മിസ്
മിസ്സ് ബോട്ടണി വിഭാഗത്തിലാണ് എങ്കിലും എന്നെപ്പറ്റി കിട്ടുന്ന എല്ലാ ന്യൂസും മറക്കാതെ മമ്മിയെ അറിയിക്കും

” എൻറെ മമ്മി ആദ്യo അവനെ അടിച്ചത് അവൻ എൻറെ കൈക്ക് കയറി പിടിച്ചിട്ട് ആണ്
അതിൻറെ റിവഞ്ച്ചിനു അവൻറെ കൂട്ടുകാർ ഒപ്പിച്ച പണിയാണ് ഇത്
അല്ലാതെ മമ്മി കരുതുന്ന പോലെ ഒരു സത്യവുമില്ല

” നീ എന്തിനാ കണ്ട ചെക്കന്മാരെ അടിക്കാൻ പോകുന്നത്

” പിന്നെ എന്റെ കൈയിൽ കയറി പിടിച്ചവനെ ഞാൻ കയറി കിസ്സ് ചെയ്യണ്ണോ

എൻറെ ആ മറുപടി കേട്ട് പപ്പ അറിയാതെ ചിരിച്ചു മമ്മി പപ്പായെ ഒന്ന് ദഹിപ്പിച്ച് നോക്കി

” നിങ്ങൾ ചിരിച്ചു നിങ്ങൾ ഒറ്റ ഒരാളെ ഇവളെ ഇത്രയും വഷളാക്കുന്നത്

” എൻറെ ആനി അവൾ ഇങ്ങോട്ട് വന്നു കയറിയതേയുള്ളൂ നീ ആദ്യം അവൾക്ക് എന്തെങ്കിലും കഴിക്കാൻ എടുക്കു

ഞങ്ങൾ രണ്ടുപേരേം ഒന്ന് ദേഷ്യത്തിൽ നോക്കി മമ്മി ചവിട്ടി തുള്ളി അകത്തേക്ക് കയറിപ്പോയി

ഞാൻ മത്തായിച്ചനെ നോക്കി ഒന്നു സൈറ്റ് അടിച്ചു കാണിച്ച് റൂമിലേക്ക് പോയി

റൂമിലെത്തിയപ്പോൾ വല്ലാത്തൊരു സങ്കടം എൻറെ മനസ്സിനെ അലട്ടിയിരുന്നു
എങ്കിലും എന്നോട് ഒരു വാക്ക് പറഞ്ഞിട്ട് സാറിന് പോകാമായിരുന്നില്ലേ

ബസ്സ് ഒറ്റപ്പാലത്ത് എത്തിയപ്പോഴാണ് വിശാൽ ഉറക്കം വിടുന്നത്
അവിടെ നിന്ന് തന്നെ ഒരു ഓട്ടോ പിടിച്ച് നേരെ വീട്ടിലേക്ക് ചെന്നു

ജാനകി അമ്മ ചെടി നടക്കുകയായിരുന്നു പെട്ടെന്ന് വിശാലിനെ കണ്ട് അവരുടെ ഉള്ളിലൊരു ഭയം നിഴലിച്ചു

” എന്താ മോനെ പെട്ടെന്ന്”

” ഒന്നുമില്ല അമ്മേ കുറച്ചു ദിവസം ലീവ് എടുത്തു വന്നത അമ്മേ ഒന്ന് കാണാൻ

അവർ അവൻറെ കണ്ണുകളിലേക്ക് നോക്കി
അവൻ പറഞ്ഞത് അല്ല സത്യം എന്ന് അവർക്ക് കണ്ണുകളിൽ നിന്നും മനസ്സിലാക്കാൻ കഴിയുമായിരുന്നു

” ഞാൻ ഒന്നു കുളിച്ചിട്ട് വരാം അതും പറഞ്ഞു അവൻ അകത്തേക്ക് കയറി

അവർ ഉടനെ അവനെ കഴിക്കാൻ അവന് പ്രിയപ്പെട്ട എല്ലാം ഉണ്ടാക്കി

കുളി കഴിഞ്ഞ് വന്ന വിശാൽ
ഉമ്മറത്തിരുന്ന് നാമം ജപിക്കുന്ന ജാനകിയമ്മ ആണ് കണ്ടത്

” മോനേ”

” എന്താ അമ്മേ”

” നിനക്ക് എന്നോട് എന്തെങ്കിലും പറയാനുണ്ടോ

” എന്താ അങ്ങനെ ചോദിച്ചത്

” നിൻറെ മുഖം കണ്ടിട്ട് എനിക്ക് അങ്ങനെ തോന്നി

അവൻ പതിയെ അവരുടെ മടിയിലേക്ക് കിടന്നു
അവർ വാത്സല്യത്തോടെ അവൻറെ മുടിയിഴകൾ തഴുകി

അവൻ പറഞ്ഞു തുടങ്ങി നിത്യയെക്കുറിച്ച്
അവൾക്ക് അവനോടുള്ള പ്രണയത്തെക്കുറിച്ച്

” കാണാനൊക്കെ നല്ല കുട്ടിയാണോ മോനെ”

” ഞാൻ അതൊന്നും നോക്കിയിട്ടില്ല”

” ആ കുട്ടിക്ക് മോനെ അത്രയ്ക്ക് ഇഷ്ടമാണെങ്കിൽ അത് നല്ലതല്ലേ മോനെ

” പഴയതൊക്കെ അമ്മ പെട്ടെന്ന് മറന്നു അല്ലേ

അതും പറഞ്ഞ് അവൻ അകത്തേക്ക് കയറിപ്പോയി
അവർ സാരിത്തുമ്പ് കൊണ്ട് കണ്ണീരൊപ്പി

ഈശ്വര എൻറെ കുഞ്ഞിനെ ഒരു നല്ല ജീവിതം ഉണ്ടാക്കി കൊടുക്കണേ

അവർ മനസ്സുരുകി പ്രാർത്ഥിച്ചു

ആനി ഉണ്ടാക്കിയ ഭക്ഷണം എല്ലാവരും ഒരുമിച്ചിരുന്ന് ആണ് കഴിച്ചത്
കഴിക്കുമ്പോൾ നീ കുറെ ചളി അടിച്ചിരുന്നു
രാത്രി ഭക്ഷണം കഴിഞ്ഞു കിടക്കാൻ ചെന്നപ്പോഴാണ് നിത്യ ഡോറിൽ ആരോ മുട്ടുന്നത് കേട്ടത്

നോക്കിയപ്പോൾ പപ്പയാണ്

” എന്താപ്പാ ഉറങ്ങിയില്ലേ”

” ഇല്ല നിന്നോട് ഒന്ന് സംസാരിക്കണം എന്ന് തോന്നി”

പതിവില്ലാത്ത ഒരു ഗൗരവം അപ്പയുടെ മുഖത്തുണ്ടായിരുന്നു

” എന്താപ്പാ നമ്മൾ തമ്മിൽ എന്തിനാ ഈ മുഖവര

” മോൾ പപ്പയോട് പറയാത്ത എന്തെങ്കിലും കാര്യം നിൻറെ മനസ്സിൽ ഉണ്ടോ

” ഉണ്ട് പപ്പാ ഞാന് ഇന്നോ നാളെയോ പപ്പയോട് പറയാൻ ഇരിക്കുകയായിരുന്നു

പിന്നെ ഞാൻ എല്ലാം മത്തായിച്ചനോട് തുറന്നു പറഞ്ഞു
എനിക്ക് സാറിനോട് തോന്നിയ ഇഷ്ടവും അതിൻറെ വ്യാപ്തിയും എല്ലാം

” നീയെന്താ ഇതൊന്നുo എന്നോട് പറയാഞ്ഞത്
സാധാരണ ടിപ്പിക്കൽ അച്ഛൻ മാരെ പോലെ ഞാൻ സമ്മതിക്കില്ല എന്ന് വിചാരിച്ചാണോ

” അല്ല മത്തായിച്ചാ സാർ ഒന്ന് ഒക്കെ പറഞ്ഞിട്ട് പറയാം എന്ന് വിചാരിച്ചു

” എന്താ പറഞ്ഞത്

” സാർ ഒക്കെ പറഞ്ഞിട്ട് പറയാം എന്ന് കരുതി എന്ന്

” അപ്പോൾ സാറിനെ നിന്നെ ഇഷ്ടം അല്ലേ

” അങ്ങനെ ചോദിച്ചാൽ….

“അങ്ങനെ ചോദിച്ചാൽ….?

” സാർ ഇതുവരെ എന്നെ ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല ഞാൻ എന്റെ ഇഷ്ടം പറഞ്ഞപ്പോഴും സാർ താൽപര്യമില്ലെന്ന പറഞ്ഞത്

പിന്നെ മത്തായിച്ചന് അവിടെ കിടന്ന ഒരു പൊട്ടിച്ചിരിയായിരുന്നു

” മത്തായിച്ച….
ഞാൻ ദേഷ്യത്തിൽ വിളിച്ചു

” എടി പോത്തേ ഞാൻ സമ്മതിച്ചാലും നിൻറെ സാർ സമ്മതിച്ചില്ലെങ്കിൽ എങ്ങനെയായിരുന്നു നടക്കുക

” സാറ് സമ്മതിക്കും ഞാൻ സമ്മതിക്കും
മത്തായിച്ചൻ ഒക്കെ ആണെന്ന് അറിഞ്ഞാൽ മതി

” എനിക്ക് കുഴപ്പമൊന്നുമില്ല നല്ല ജോലിയുള്ള പയ്യൻ കാണാനും തെറ്റില്ല
പിന്നെ നിൻറെ ഇഷ്ടം ആണല്ലോ പ്രധാനം

” അതല്ല മമ്മി സമ്മതിക്കുമോ
കാസ്റ്റ് വേറെയല്ലേ

” അതൊക്കെ നീ എനിക്ക് വിടു
നീയാദ്യം നിൻറെ സാറിനെ കൊണ്ട് സമ്മതിപ്പിക്കാൻ നോക്ക്

” അത് ഞാൻ ഏറ്റു

” അയാളുടെ വീട് എവിടെയാ

” ഒറ്റപ്പാലം

” അവിടെ എവിടെയാ എനിക്ക് കുറച്ചു സുഹൃത്തുക്കൾ ഒക്കെ ഉണ്ടോ അവിടെ

” അതെനിക്കറിയില്ല

” പ്രേമിക്കുന്ന ആളുടെ വീട് പോലും അറിയില്ല
നീ എന്തൊരു കാമുകി ആടി

” സാറിൻറെ ഡീറ്റെയിൽസ് ഒക്കെ ഞാൻ നാളെ എടുത്തു തരാം

” എങ്ങനെ

“അതിനൊക്കെ വഴിയുണ്ട്

“എങ്കിൽ ഉറങ്ങിക്കോ
ഗുഡ് നൈറ്റ്‌

“ഓക്കേ മത്തായിച്ച

അന്ന് ഞാൻ സമാധാനത്തോടെ ഉറങ്ങി

ഞാൻ പിറ്റേന്ന് തന്നെ ഒരു സീനിയർ ചേട്ടനെ കൊണ്ട് വിശാൽ സാറിൻറെ ഫുൾ ഡീറ്റെയിൽസ് എടുപ്പിച്ചു
അത് പപ്പയ്ക്ക് കൈമാറി

” ഇത് എനിക്ക് അറിയാവുന്ന സ്ഥലമാ എൻറെ ഒരു കൂട്ടുകാരൻ ഉണ്ട് അവിടെ ശ്രീധരൻ
ഞാനിപ്പോൾ തന്നെ അവനെ വിളിച്ച് സംസാരിക്കാം

അതും പറഞ്ഞ് പപ്പ ഫോണെടുത്ത് ടെറസിലേക്ക് പോയി

എൻറെ മനസ്സ് സന്തോഷം കൊണ്ട് തുടികൊട്ടി

പക്ഷേ പോയ പപ്പ ആയിരുന്നില്ല തിരിച്ചിറങ്ങി വന്നത്
പപ്പയുടെ മുഖത്ത് അതുവരെ ഇല്ലാത്ത ഒരു ഗൗരവം ഞാൻ കണ്ടു

” എന്ത് പപ്പാ എന്തെങ്കിലും പ്രശ്നമുണ്ടോ

” ഇത് ശരിയാവില്ല മോളെ

” അതെന്താ പപ്പാ

” ശരിയാവില്ല

” അത് എന്താണെന്ന് പറ

” സ്വന്തം ഭാര്യയെം അച്ഛനേം കൊന്ന ഒരു ഭ്രാന്തനെ കൊണ്ട് എൻറെ മകളെ വിവാഹം കഴിപ്പിക്കാൻ എനിക്ക് താൽപര്യമില്ലാത്തതുകൊണ്ട്

(തുടരും )

Click Here to read full parts of the novel

4.5/5 - (12 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!