“എന്റെ പൊന്നു മിലൻ സാറെ,..
സാറിന്റെ ഉദ്ദേശം എന്താ? ”
ജേക്കബ് സാർ എന്നെ നോക്കി ചോദിച്ചു,. രണ്ടാമതും തല്ലുണ്ടാക്കിയതിന്റെ വിചാരണയ്ക്ക് വിളിപ്പിച്ചതാണ്,..
“സാറ് കുട്ടികളെക്കാളും കഷ്ടമാണല്ലോ,. വന്നിട്ട് രണ്ടാഴ്ച പോലും ആയില്ല,. അപ്പോഴേക്കും രണ്ടാമത്തെ പ്രശ്നവും ആയി,. സാറിനെപ്പോലെ ഗുണ്ടായിസം കാണിക്കുന്നവർ കുട്ടികളെ പഠിപ്പിച്ചാൽ പിന്നെ, അവരും ഗുണ്ടായിസമല്ലാതെ വേറെ എന്ത് കാണിക്കാനാ? ”
ഓ, ഇപ്പോൾ ഞാനാണല്ലോ അവരെ ഗുണ്ടായിസം പഠിപ്പിച്ചത്,. ഞാൻ വരുന്നതിനു മുൻപ് എല്ലാവരും ഹരിചന്ദ്രന്മാർ ആയിരുന്നല്ലോ,.. ദേഷ്യം ഇരച്ചുകയറി വന്നെങ്കിലും ഞാൻ ഉള്ളിലടക്കി ,..
“സാറ് എന്നോട് ക്ഷമിക്കണം !”
“താനെത്ര വട്ടം ഇങ്ങനെ ക്ഷമ പറയൂടോ? ഇങ്ങനെ പോയാൽ ,.. ” അയാൾ തലയിൽ കൈ വെച്ചു,..
“സംഭവിച്ചു കഴിഞ്ഞതിനല്ല,. ഇനി പറയാൻ പോകുന്നതിനാ ക്ഷമ ചോദിച്ചത് !”
അയാളുടെ ഉള്ളിൽ ഒരു ഭയം രൂപപ്പെടുന്നത് ഞാൻ കണ്ടു,.. അത് പതിയെ ദേഷ്യവും അമർഷവുമായി പരിണമിച്ചു,..
“മിലൻ സാറെ, താനെന്താ ഇനി എന്നെ തല്ലാൻ പോവാണോ? തനിക്ക് തോന്നിവാസം കാണിക്കാനുള്ള സ്ഥലമല്ല ഈ ഐ ടി സി !”
അയാൾ കോപത്താൽ വിറച്ചു,….
“സാറ് പറഞ്ഞു കഴിഞ്ഞോ? ”
“കഴിഞ്ഞെങ്കിൽ? ”
“എന്നാൽ പിന്നെ ഞാൻ തുടങ്ങിക്കോട്ടെ? ”
അയാൾ എന്നെ അമ്പരപ്പിൽ നോക്കി,…
“അപ്പോൾ സാറ് പറഞ്ഞു വന്നത്,.. ഞാൻ വന്നതിൽ പിന്നെയാണ് ഇവിടെ പ്രശ്നങ്ങൾ ഉണ്ടാവുന്നത് എന്നല്ലേ? ”
“അത് പിന്നെ !”
“എന്തേ അല്ലേ? ”
“താൻ വരുന്നതിന് മുൻപ് ഇവിടെ കുട്ടികളുടെ പ്രശ്നം മാത്രം തീർത്താൽ മതിയായിരുന്നു,. താൻ വന്നതോടെ,…. ”
“അപ്പോൾ ഞാൻ വരുന്നതിനു മുൻപും ഇവിടെ ഇതിലും വലിയ തല്ലുണ്ടായിട്ടുണ്ട്,. ഇനി അതിന്റേം റീസൺ മിലൻ സാറ് എവിടേലും ഇരുന്ന് ഓർഡർ കൊടുത്തത് കൊണ്ടാണെന്ന് പറയുവോ സാർ? ”
ജേക്കബ് സാർ തല താഴ്ത്തിയിരുന്നു,..
“പിന്നെ ഞാൻ വന്നത് മൂലം ചീത്തയായ മെക്കാനിക്കൽ ക്ലാസ്സിലെ,. അതായത് പിള്ളസാർ ട്യൂട്ടർ ആയ ക്ലാസ്സിലെ സുമേഷ് എന്ന സൽഗുണസമ്പന്നൻ എന്താണ് ചെയ്തതെന്ന് സാറിനറിയാവോ?”
അയാൾ മിണ്ടിയില്ല,…
” ഇല്ലെങ്കിൽ ഞാൻ പറഞ്ഞു തരാം,.. റെക്കോർഡ് കറക്റ്റ് ചെയ്യാൻ പ്രവീണ ടീച്ചർ പറഞ്ഞപ്പോൾ,.. ഡിസോർഡർ ആയിക്കിടക്കുന്ന ടീച്ചറുടെ സാരിയുടെ ഭംഗി അളക്കാൻ പോയേക്കുന്നു അവൻ ”
അയാൾ അമ്പരപ്പിൽ എന്നെ നോക്കി,..
“ഞാൻ മാന്യമായിത്തന്നെയാ,. ദോ ആ പുറത്ത് നിൽക്കുന്ന ആ സുമേഷ് മോനോട് കാര്യമന്വേഷിച്ചത്,. മോനെ നീയെന്താ ടീച്ചറോട് പറഞ്ഞത്,. അങ്ങനൊക്കെ പറയാവോ,. തെറ്റല്ലേ,.. എന്നൊക്കെ,. അപ്പോൾ അവൻ എന്താ എന്നോട് പറഞ്ഞതെന്നറിയാവോ,.. ഞാനെനിക്ക് ഇഷ്ടമുള്ളത് പറയും, അതിന് സാറിനിത്ര കുരുപൊട്ടാൻ ടീച്ചർ സാറിന്റെ കെട്ടിയോൾ ഒന്നുമല്ലല്ലോ എന്ന്,.. ”
“മിലൻ സാറെ ഞാൻ !” ജേക്കബ് സാർ എന്തോ പറയാനായി ശ്രമിച്ചു,…
“ഞാനാണല്ലോ ഇവർക്കൊക്കെ ഇത്ര മഹത്തരമായ സംസ്കാരം പകർന്നു നൽകിയത്,.. ഇത്രയും സഭ്യതയുള്ള ഇവനെ സാറ് കൊണ്ടോയി പൂവിട്ടു പൂജിക്ക് ! എനിക്ക് ഇങ്ങനൊക്കെ പെരുമാറാനെ അറിയുള്ളൂ,.. തെറ്റാണെങ്കിൽ നടപടിയെടുക്കാം !”
ഞാൻ കസേരയിൽ നിന്ന് എഴുന്നേറ്റു,.. സുമേഷ് പ്രിൻസിപ്പാൾ റൂമിന് പുറത്ത് നിൽക്കുന്നുണ്ടായിരുന്നു,. എന്നെക്കണ്ടതും അവൻ ദേഷ്യത്താൽ പല്ലിറുമ്മി,..
ഇനിയും ഞാൻ അവനോട് പ്രശ്നമുണ്ടാക്കുമോ എന്ന് പേടിച്ചാവണം സേവ്യറ് വന്ന് ഇടയിൽ കേറി,…
“സാറ് ക്ലാസ്സിലേക്ക് പൊയ്ക്കോ സാറെ !”
“എനിക്കാരേം പേടിയില്ല സേവ്യറേ,.. ഇവനെ ഒട്ടും,.. ”
“സാറിങ്ങ് വന്നേ,.. ഞാനൊന്ന് പറയട്ടെ,.. ”
സേവ്യർ എന്റെ കൈ പിടിച്ചു വലിച്ച് പുറത്തേക്കിറക്കി ,..
“എന്റെ പൊന്ന് സാറെ ഇവനൊക്കെ ഹൈ ക്ലാസ്സ് ടീംസ് ആണ്,.. ഇവന്റെ അപ്പൻ ഇവിടത്തെ അബ്കാരി മൊതലാളിയാ,.. ഈ ഐ ടി സിയിലെ ടീച്ചർമാർക്കൊക്കെ മദ്യം സപ്ലൈ ചെയ്യണത് അവനാ,… ”
“അപ്പോൾ അങ്ങനെയാണ് കളികൾ അല്ലേ? ഇനി കുപ്പി കിട്ടില്ലേ എന്ന് പേടിച്ചിട്ടാവും പ്രിൻസിപ്പാൾ ഇത്രയ്ക്ക് ടെൻഷൻ അടിച്ചത് ! ”
“ഇതു കൂടിയായപ്പോൾ സാറിനെ എങ്ങനെയും ഇവിടന്ന് പുറത്താക്കാനുള്ള ചർച്ചകളാ ഇവിടെ നടക്കുന്നത് !”
“അങ്ങനെ പുറത്താക്കാനാണേൽ പുറത്താക്കട്ടെടോ,.. എവിടെ വരെ പോകുമെന്ന് ഞാനും അങ്ങ് നോക്കട്ടെ !… ”
“അങ്ങനങ്ങ് തള്ളിക്കളയേണ്ട സാറെ,.. സാറൊന്നു സൂക്ഷിക്കണത് എന്തുകൊണ്ടും നല്ലതാ,.. എല്ലാവരും ഒറ്റക്കെട്ടാ, ചിലപ്പോൾ എനിക്ക് പോലും സാറിനെ സഹായിക്കാൻ കഴിഞ്ഞെന്ന് വരില്ല ! ” അതും പറഞ്ഞ് സേവ്യർ നടന്നകന്നു,..
അപ്പോൾ കിടന്നുറങ്ങിയ പട്ടിയുടെ വായിൽ ഞാൻ കോലിട്ട് കുത്തിയെന്നാണ് സേവ്യർ പറഞ്ഞു വരുന്നത്,.. ആവോ എന്തെങ്കിലുമാകട്ടെ,..
********
രാവിലെയേ സിബി ഹാജരുണ്ടായിരുന്നു,…
“ഗുഡ് മോർണിംഗ് സാർ !”
“മോർണിംഗ് !”
“എന്താണ് രാവിലെയേ ഇത്ര ഗൗരവം? ”
“എന്തേ പാടില്ലേ? ”
“ഓ സാറിന് എന്തും ആവാലോ,.. ഇന്നലെയും നല്ല പെർഫോമൻസ് ആയിരുന്നെന്നാണല്ലോ കേട്ടത്,.. ”
“കേട്ടേ ഉള്ളോ? സിബി കണ്ടില്ലേ? ”
“ശോ മിസ്സ് ചെയ്തു, പ്രാക്ടിക്കൽ ഹാളിൽ ആയിരുന്നു,. ഞാൻ പ്രശ്നമറിഞ്ഞു സാറിനെ അന്വേഷിച്ചപ്പോൾ പിന്നെ കണ്ടില്ല !”
“ലാസ്റ്റ് അവർ ഫ്രീ ആയിരുന്നു,.. അത്കൊണ്ട് നേരത്തെ പോയി,.. അല്ല സിബി ഇന്നലെ രാവിലെ എവിടെയായിരുന്നു,. കണ്ടില്ലല്ലോ ”
“ഓ അതോ,. വീട്ടിലൊരു പ്രാർത്ഥന ഉണ്ടായിരുന്നു,. ഇറങ്ങിയപ്പോൾ താമസിച്ചു,.. ”
“മ്മ്മ് !”
“സാറെന്തിനാ എല്ലാവരുമായി ഇങ്ങനെ വഴക്കുണ്ടാക്കുന്നത്? ”
“ഞാൻ വഴക്കുണ്ടാക്കിയെന്ന് മാത്രേ താൻ അറിഞ്ഞോളൂ? എന്തിനാ വഴക്കുണ്ടാക്കിയതെന്നറിഞ്ഞില്ലേ? ”
“അതും അറിഞ്ഞു,.. ഞാൻ പ്രവീണയോട് എപ്പോഴും പറയാറുള്ളതാ ഇതൊക്കെ ശ്രദ്ധിക്കണമെന്ന്,.. സാരി ഉടുത്തു കഴിഞ്ഞാൽ കണ്ണാടിയിലൊക്കെ ഒന്ന് നോക്കിയിട്ടിറങ്ങിക്കൂടെ,. ഇത് പിള്ളേര് എന്തൊക്കെയാ !”
“ശരിയാ പിള്ളേരുടെ നോട്ടം പലയിടത്തേക്കും പോകും,. അവർ ചിലപ്പോൾ കമന്റ് അടിക്കുകയും ചെയ്യും,. എന്നാൽ പഠിപ്പിക്കുന്ന ടീച്ചറെ ടീച്ചറായും, അമ്മയെ അമ്മയായും,. പെങ്ങളെ പെങ്ങളായും കാണാൻ പറ്റാത്തവന്മാരുടെ വായിൽ നിന്നേ ഇത്തരത്തിലുള്ള ചൊറിയുന്ന വർത്തമാനങ്ങൾ വീഴുള്ളൂ !”
“എനിക്ക് മനസിലാവാഞ്ഞിട്ടല്ല സാറെ,. അവനൊക്കെ എന്നോടാ അത് പറഞ്ഞിരുന്നതെങ്കിൽ ചെപ്പക്കുറ്റി നോക്കി ഞാൻ കൊടുത്തേനെ,.. പ്രവീണ പാവമായതോണ്ടാ കരഞ്ഞോണ്ടിരുന്നത്,.. ”
“പാവമാണെന്നറിയാവുന്നത് കൊണ്ട് തന്നെയാ ഞാൻ അവനോട് ചോദിച്ചത്,. എനിക്കും ഉമ്മയും പെങ്ങളുമൊക്കെ ഉള്ളതാ !”
“ഉമ്മയോ? അങ്ങനെയാ വിളിക്കണേ? ”
“എന്തേ? ”
“ഹേയ് ഒന്നൂല്ല്യ, സാറിന്റെ അമ്മ ക്രിസ്ത്യൻ ആണെന്ന് പറഞ്ഞിട്ട്? ”
“അത് ഞാൻ വെറുതെ പറഞ്ഞതാ, പിന്നെ ക്രിസ്ത്യൻ ആണേലും ഉമ്മയെന്ന് വിളിച്ചൂടെ !”
“ഓ,.. വിളിക്കാവേ,. ഞാൻ വെറുതെ ചോദിച്ചു എന്നേ ഉള്ളൂ,.. ”
“ബെല്ലടിക്കണില്ലേ? ”
“മ്മ്മ് അടിക്കാം !”
“എന്നാൽ ചെല്ല്,.. ടൈം ആയി !”
സിബി ബെല്ലടിച്ചു,.. ഞാൻ ക്ലാസ്സിലേക്ക് പോകാൻ തുടങ്ങിയതും സിബി എന്നെ പുറകിൽ നിന്നു വിളിച്ചു,..
“സാറേ,,,”
“എന്താ സിബി? ”
“സാർ ആരോടും ഇനി വഴക്കിനൊന്നും പോണ്ടാട്ടോ,.. എല്ലാവരും വല്ല്യ വല്ല്യ ആളുകളാ,.. സാറിനെ അപകടപ്പെടുത്താൻ പോലും മടിക്കില്ല,… ”
അതും പറഞ്ഞു സിബി തന്റെ ക്ലാസ്സിലേക്ക് പോയി,.. ഞാനവളെതന്നെ നോക്കി നിന്നു,..
“മിലൻ സാറെ !”
ഞാൻ തിരിഞ്ഞു,.. പ്രകാശ് ആണ്,..
“എന്താ പ്രകാശ് സാറെ? ”
“സാറിന് സിബിയോടെന്താ ഒരു കണക്ഷൻ? ”
“എന്ത് കണക്ഷൻ? ”
“പ്രണയം വല്ലതുമാണോ? ”
എന്റെ മനസ്സ് അറിഞ്ഞേ പോവുകയുള്ളൂ എന്ന നിശ്ചയ ദാർഢ്യത്തിലായിരുന്നു പ്രകാശ്,..
“അറിഞ്ഞിട്ട് തനിക്കെന്തിനാ? ”
“ചുമ്മാ ചോദിച്ചു എന്നേ ഉള്ളൂ,.. പിന്നെ അങ്ങനെ വല്ലതുമുണ്ടെങ്കിൽ അങ്ങ് മറക്കുന്നതായിരിക്കും നല്ലത് !”
“ഓഹോ അതെന്താണാവോ അങ്ങനെ? ”
“ഞാൻ നിങ്ങളുടെ നന്മയെ കരുതി പറഞ്ഞതാ,.. സിബിയുടെ പപ്പയെക്കുറിച്ചും ഫാമിലിയെക്കുറിച്ചുമൊക്കെ അറിയാലോ !”
“അറിഞ്ഞിട്ടിപ്പോൾ എന്തിനാ? ”
“അല്ല,. ഞാൻ പറഞ്ഞൂന്നേ ഉള്ളൂ,.. പിന്നെ സിബിയെക്കുറിച്ച് സാറിന് ശരിക്കറിയില്ല !”
“ഞാൻ അന്വേഷിക്കാൻ പോയിട്ടില്ല !”
“പണ്ട് എൻജിനീയറിങ് കോളേജിൽ പഠിക്കുമ്പോൾ ലവ് ലെറ്റർ കൊടുത്തവന്റെ മോന്തക്കിട്ട് കൊടുത്തവളാ സിബി ! പ്രേമം എന്നൊക്കെ വെച്ചാൽ വെറുപ്പാ,.. വെറുതെ സിബിയുടെ ചിരി കണ്ട് പുറകെ നടന്നാൽ സാറിന് തന്നെയാ നഷ്ടം !”
“ആണോ എങ്കിൽ, ഞാനങ്ങ് സഹിച്ചു,.. തനിക്ക് ക്ലാസ്സില്ലേ? ”
“ഉണ്ട് !”
“ഉണ്ടെങ്കിൽ ക്ലാസ്സിൽ പോടോ ചുമ്മാ മനുഷ്യന്റെ സമയം മെനക്കെടുത്താതെ !”
ഞാൻ ക്ലാസ്സിലേക്ക് നടന്നു,. പ്രേമം,. അതും സിബിയോട്,.. നല്ല കാര്യായി,..
*********
സ്റ്റാഫ് റൂമിൽ ചെന്നപ്പോൾ ഞാൻ സിബിയെ സസൂക്ഷ്മം വീക്ഷിച്ചു,. ഇനി സിബിക്കെങ്ങാനും എന്നോട് വല്ലതും,..
സിബി എന്നെയൊന്നു നോക്കുന്നു കൂടെയില്ല,. എന്നിട്ടാണ്, പക്ഷേ സിബി എന്നോട് അൽപ്പം കൂടുതൽ സ്വാതന്ത്ര്യമെടുക്കുന്നുണ്ട്,. അത് ചിലപ്പോൾ സൗഹൃദത്തിന്റെ പുറത്താവാം,. എന്നാലും സിബി ഞാൻ ഒറ്റയ്ക്കുള്ളപ്പോൾ മാത്രം സംസാരിക്കാനായി ഓടിവരുന്നതെന്തിനാ?
ഞാൻ എന്റെ സീറ്റിൽ പോയിരുന്നു,.. ഇനി ഫസ്റ്റ് ഇയേഴ്‌സിനാണ് ക്ലാസ്സ്,. ബുക്ക് എടുക്കാനായി പതിയെ ഡ്രോ തുറന്നു,.. അതിനുള്ളിൽ ഒരു തുണ്ടുകടലാസുണ്ടായിരുന്നു,..
ഇതെന്താണാവോ? ആര് വെച്ചതാവും, ഞാനത് തുറന്നു നോക്കി,.. അതിൽ ഇങ്ങനെ എഴുതിയിരുന്നു,..
“ആഗ്രഹിക്കാം,.. പക്ഷേ പ്രതീക്ഷിക്കരുത് !”
ആരെ ആഗ്രഹിക്കുന്ന കാര്യമാണ്? ഇത് വെച്ചത് പ്രകാശ് ആയിരിക്കുമോ,.. അയാളെ ഇവിടെങ്ങും കാണാനുമില്ല,.. സിബിയെക്കുറിച്ച് രാവിലെ അയാൾ പറഞ്ഞ കാര്യങ്ങൾ അയാൾ തന്നെയാവും അത് വെച്ചതെന്ന നിഗമനത്തിലേക്ക് എത്തിക്കുന്നതായിരുന്നു,…
“മിലൻ സാറെ,… സാറിന് ഒരു കോൾ ഉണ്ട് !”
സേവ്യർ വന്നു പറഞ്ഞു.. എന്നെയിപ്പോൾ ആര് വിളിക്കാനാ,.. ഞാൻ പുറത്തേക്കിറങ്ങിയതും എന്റെയും സിബിയുടെയും കണ്ണുകൾ പരസ്പരമിടഞ്ഞു,. ഒരു നിമിഷത്തേക്ക് എന്റെ ഉള്ളിലൊരു സ്പാർക്ക് ഉണ്ടായി,.. പരിഭ്രമത്തോടെ ഞാൻ കണ്ണുകൾ പിൻവലിച്ച് സേവ്യറിനൊപ്പം ഓഫീസിലേക്ക് നടന്നു,..
“ആരാ വിളിച്ചത്? ”
“ആരാണെന്നറിയില്ല,.. ഒരു സ്ത്രീ ആയിരുന്നു,.. ”
“മ്മ്മ് !”
“കട്ട് ആക്കിയിട്ടില്ല,. സംസാരിച്ചോ !”
“ഓക്കേ !”
ഞാൻ റിസീവർ കാതോട് ചേർത്തു,…
“ഹലോ !”
എതിർവശത്ത് നിന്നും കേട്ട കാര്യങ്ങൾ ഞെട്ടിക്കുന്നതായിരുന്നു,…
(തുടരും )
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission