✍✍ *രചന – ഫർഷാദ് ഷ വയനാട്*
അങ്ങനെ ഒരുപാട് നാളത്തെ വീഗാലാന്റ് എന്ന സ്വപ്നവും അതിനേക്കാളുപരി ജീവിതത്തിൽ ഇതുവരെ സഞ്ചരിച്ച വഴികളിൽ ഞാൻ നേരിട്ട എല്ലാ നിരാശകളെയും വേദനകളെയും സങ്കടങ്ങളേയും പിന്തള്ളി മാറ്റിക്കൊണ്ട് എല്ലാം കലങ്ങി തെളിഞ്ഞ സന്തോഷത്തിൽ നമ്മളെ കാക്കുമാരെയും ന്റെ മൊഞ്ജന്റെയും ഫെബിയുടെയും നിച്ചുവിന്റെയുമൊക്കേക്കൂടെ അടിച്ചു പൊളിച്ചു അർമാർധിച്ചു തീർത്തു എന്ന് തന്നെ പറയാം ഞങ്ങളുടെ വീഗാലാന്റ് യാത്ര …
അത് കൊണ്ടാവാം അടിച്ചുപൊളിയൊക്കെ അവസാനിച്ചു കഴിഞ്ഞപ്പോൾ തിരിച്ചു കൊച്ചിയോട് വിട പറയാൻ എന്തെന്നില്ലാത്ത ഒരു സങ്കടം .
അതൊരു പക്ഷെ തിരിച്ചു നാട്ടിലെത്തി കഴിഞ്ഞാൽ നമ്മളെ മൊഞ്ജനെ വിട്ടു പോകേണ്ടി വരുമെന്നത് കൊണ്ടാകാം .
കാരണം കഴിഞ്ഞ കുറച്ചു ദിവസങ്ങൾ കൊണ്ട് ഞങ്ങൾ പരസപരം ഒരു നിമിഷം പോലും പിരിഞ്ഞിരിക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ കൂടി കയ്യാത്ത അവസ്ഥയിൽപോലും എത്തി കഴിഞ്ഞിരിക്കുന്നു .
അത്രമേൽ ജീവന്റെ പാതിയായി ഞങൾ മാറിയിരിക്കുന്നു .
അതിനേക്കാളുപരി അതിനു വേണ്ട സാഹചര്യം ഞങ്ങളുടെ കൂടെയുള്ളവർ തന്നെ ഞങ്ങൾക്ക് ഒരുക്കി തന്നു എന്ന് പറയുന്നതാകും കൂടുതൽ ശരി .
അവർ പോലും അവരുടെ മനസ്സുകൊണ്ട് ഞങ്ങളെ ഒരുമിപ്പിച്ചു കഴിഞ്ഞിരിക്കുന്നു .
അങ്ങനെ മനസ്സില്ലാ മനസ്സോടെ ആണെങ്കിലും ഞങ്ങൾ കൊച്ചിയോട് വിട പറയാൻ തീരുമാനിച്ചു കൊണ്ട് തിരിച്ചു വീട് ലക്‌ഷ്യം വെച്ച് യാത്ര തിരിച്ചു .
നാട്ടിലെത്തിയിട്ട് ഞങ്ങൾക്കു കിട്ടാൻ പോകുന്ന സ്വീകരണങ്ങളുടെയും മിൻഹക്കു കൊടുക്കാൻ പോകുന്ന എട്ടിന്റെ പണികളുടേയും ചർച്ചകളിലായിരുന്നു തിരിച്ചു വരുന്ന വഴികളിലത്രയും ഫെബിയും നിച്ചുവും.
പക്ഷെ ഞാനും ഷാനുവും അവരുടെ ചർച്ചകളിൽ പങ്കാളികളായെങ്കിൽക്കൂടി വീടുകലെത്തിക്കഴിഞ്ഞാൽ പരസ്പരം വിട്ട് പിരിയാൻ പോകുന്നതിൻറെ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു തരം വേദന ഞങ്ങളെ രണ്ടിനേയും പിടികൂടിയിരുന്നു .
എങ്കിലും അതിൽനിന്നും ഒരു മാറ്റം സ്വീകാര്യമാവില്ലെന്നുറപ്പുള്ളത് കൊണ്ട് തന്നെ അങ്ങനെ ചിന്തിച്ചു കൊണ്ട് സ്വയം ആശ്യസിക്കുകയായിരുന്നു .
ഒന്നിച്ച് അടിച്ചു പൊളിക്കാനുള്ള എല്ലാ സ്യാതന്ത്യവും ഞങ്ങൾക്ക് രണ്ട് പേർക്കും വീഗാലാന്റിൽ വെച്ച് കിട്ടിയെങ്കിലും ന്റെ മൊഞ്ചന്റേ അടുത്തിരുന്ന് കൊണ്ട് കാറിൽ യാത്ര ചെയ്യാനുള്ള ആഗ്രഹം മാത്രം മ്മളേ ഫെബിയങ്ങ് നിശേധിച്ചു…
മ്മക്കാണേൽ വീട്ടിലെത്തിയാൽ നമ്മളേ മൊഞ്ചനേ പിരിയുന്നതോർക്കുമ്പോൾ അത് വരേയെങ്കിലും അവന്റേ മാറോട് ചേർന്നൊന്നുറങ്ങാൻ നമ്മളേ മനസ്സ് വല്ലാതേ കൊതിക്കുന്നുണ്ട്…
പക്ഷേ അതിനുള്ള ലൈസൻസ് മാത്രം നമ്മളേ ഫെബീ ഞങ്ങൾക്കിടയിൽ ഇരുന്ന് കൊണ്ട് നടപ്പിലാക്കിയില്ല…
അല്ലാ ….ഒരു കണക്കിന് ഫെബിയേ കുറ്റം പറഞ്ഞിട്ടും കാര്യമില്ല…. കാരണം ഞങ്ങളൊന്നിച്ചിരുന്നാൽ എന്താണ് പിന്നീട് സംഭവിക്കുക എന്ന് മറ്റാരേക്കാളും കൂടുതൽ ഫെബിക്ക് തന്നേ നന്നായിട്ടറിയാലോ …
പക്ഷേങ്കിൽ മ്മക്കാണേൽ ഓന്റേ കൂടേ കുറച്ച് നേരമെങ്കിലും ഇരുന്നേ തീരൂ…..
ഇടയ്ക്കിടക്ക് ഓന്റേ നേർക്ക് തിരിഞ്ഞ് മുഖത്തോട് മുഖം നോക്കി നിൽക്കാ എന്നല്ലാതേ ഞങ്ങളേ കൊണ്ടൊന്നും നടക്കുന്നില്ലതാനും….
പോരാത്തതിന് ഞങ്ങളേ പരസ്പര നോട്ടം കാണുമ്പോൾ ഫെബിക്കാണേൽ വല്ലാത്തൊരു കള്ളച്ചിരിയും… ദുഷ്ട്ടത്തീ….
അങ്ങനേ നീണ്ടുനിവർന്നു കിടക്കുന്ന ഇരുവരി പാതയിലൂടേ രാത്രിയുടേ ഇരുണ്ട വെളിച്ചത്തിൽ തണുത്തു മരവിച്ച എന്റേ കാതുകളേ തട്ടി തലോടുന്ന ഇളംകാറ്റിനോടും ……
ഇടക്കിടക്ക് മിന്നി മിന്നി ഞങ്ങളുടേ പിറകിലേക്കായ് മറഞ്ഞകലുന്ന റെഡ് ലൈറ്റുകളേയും ……
പകൽ സമയങ്ങളിൽ തിക്കും തിരക്കും അനുഭവപ്പെടാറുള്ള സ്ഥലങ്ങളിൽ ഒരാളേപ്പോലും ഇപ്പോൾ കാണാൻ കഴിയാതേ അടച്ചു പൂട്ടി കിടക്കുന്ന പടുകൂറ്റൻ ബിൽഡിംഗുകളേയും …
ആസ്വദിച്ചു കൊണ്ട് മനസ്സിലേ ഒരുപാട് സ്വപ്നങ്ങളേ തൊട്ടുണർത്തി കൊണ്ട് യാത്ര തുടർന്നുകൊണ്ടേയിരുന്നു….
ഒരുപാട് നേരം കാറ് ഓടിച്ചതു കൊണ്ടാകാം… സജാദ്ക്കയുടേ മുഖത്ത് നല്ല ക്ഷീണം കാണുന്നുണ്ട്…..
ഫെബിയും നിച്ചുവും സംസാരിച്ച് സംസാരിച്ച് ഉറങ്ങിപ്പോയിരിക്കുന്നു…..
മ്മളേ കാക്കുവിന്റേ കാര്യം പിന്നേ പറയേ വേണ്ട… മൂപ്പര് കാറിൽ കയറിയതേ ഓർമ്മയുള്ളൂ ….എപ്പോ ഉറങ്ങിയെന്ന് ചോദിച്ചാൽ മതിയല്ലോ…
എന്തായാലും ഫെബി ഉറങ്ങിയ തക്കം നോക്കി അവളുടേ പുറകിലൂടേ മ്മളേ മൊഞ്ചന്റേ കൈ എനിക്ക് നേരേ വന്നു…
ഈ സമയം എന്റേ തോളിൽ ഒരു കൈ വന്നു തട്ടണം എന്നുണ്ടെങ്കിൽ അത് മ്മളേ മൊഞ്ചന്റേതായിരിക്കും എന്നുറപ്പുള്ളത് കൊണ്ട് തന്നേ ഞാനും പതുക്കേ എല്ലാവർക്കും നേരേ ഒന്ന് കണ്ണോടിച്ചതിന് ശേഷം ആ കൈകളിൽ പതുക്കേ തട്ടി തലോടിക്കൊണ്ട് ഒടുക്കം മൃദുലമായ ന്റെ മൊഞ്ചന്റേ കൈകൾ എന്റേ കൈകൾക്കുള്ളിൽ ഭദ്രമാക്കി…..
പിന്നീട് ന്റേ മൊഞ്ചനേയും നോക്കിയങ്ങനേ പരസ്പരം സ്നേഹം പങ്കിടുന്നതിനിടയിലായിരുന്നു വർണ്ണശലഭമായ പല കളറിലുള്ള ലൈറ്റുകൾ അവന്റേ മുഖത്ത് മിന്നിമറയുന്നത് എന്റേ ശ്രദ്ധയിൽ പെട്ടത് ….
അതൊരു കൗതുകമായി തോന്നിയതുകൊണ്ടാകാം … അതിന്റേ ഉറവിടം നോക്കി കാറിന്റേ ഗ്ലാസ്സിലൂടേ മൊഞ്ചനിൽ നിന്നും തല തിരിച്ചു കൊണ്ട് ഞാൻ പുറത്തേക്ക് നോക്കിയത്…..
പക്ഷേ …. അപ്പോഴേക്കും ചുറ്റിലും ഇരുട്ടും …. അലർച്ചയും …. രക്തച്ചുവപ്പും …. തല കീഴേ അങ്ങോട്ടും ഇങ്ങോട്ടും കാറിന്റേ ഉള്ളിലൂടേ ഞങ്ങളല്ലാവരും തെറിച്ചു വീഴുന്നതുമൊക്കേ ഒരു മിന്നായം പോലേ കണ്ടു നിൽക്കേണ്ടി വന്നു ….
നിമിഷ നേരം കൊണ്ട് എന്തൊക്കെയോ സംഭവിച്ച് കഴിഞ്ഞിരിക്കുന്നു….
തലയിൽ എന്തോ വലിയ ഭാരം വന്ന് കയറിയത് പോലേ ….
എങ്ങനേയൊക്കേയൊ ഒന്നെഴുന്നേൽക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതിനെനിക്ക് കഴിയാത്തത് പോലേ …..
ചുറ്റിൽ നിന്നും എന്തൊക്കെയോ ശബ്ദങ്ങൾ എന്റേ കാതുകളേ തട്ടിയുണർത്തുന്നത് പോലേ…
നല്ല പരിചയമുള്ള ആരുടേയൊക്കെയോ അലർച്ചകൾ ഞാൻ അറിയുന്നത് പോലേ….
പക്ഷേ …എന്റെ കണ്ണുകൾ എനിക്ക് പൂർണ്ണമായി തുറക്കാൻ കഴിയുന്നതേയില്ല….
ശരീരമാെന്നാകേ വെട്ടി കീറുന്ന പോലേ ….
എന്താണ് സംഭവിച്ചതെന്നറിയാതേ എന്റേ കണ്ണുകളേ പതുക്കേ തുറക്കാൻ ശ്രമിച്ചപ്പോൾ ഞാൻ കണ്ട കാഴ്ച്ചകൾ വല്ലാതേ ഭീതിയിലാക്കുന്നതായിരുന്നു…..
ആളുകൾ അങ്ങോട്ടുമിങ്ങോട്ടും പരക്കം പാഴുന്നു…
ആംബുലൻസ്സുകളെല്ലാം രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്നത് പോലേ ….
ആരെയെക്കെയോ എടുത്ത് പൊക്കിക്കൊണ്ട് ഓടുന്നുണ്ട്….
എല്ലായിടത്തും ഉറ്റിറ്റുവീഴുന്ന രക്തക്കറകൾ മാത്രം….
അതേ …. കുറച്ച് നിമിഷം മുമ്പ് ന്റെ മൊഞ്ചന്റേ മുഖത്ത് കണ്ട ആ പ്രകാശം അത് അവിടേ മറിഞ്ഞ് പൊളിഞ്ഞ് കിടക്കുന്ന ടൂറിസ്റ്റ് ബസ്സിൽ നിന്നുമാകാം…..
ഇപ്പോഴും പൂർണമായും അണയാത്ത ലൈറ്റുകൾ പലയിടങ്ങളിലായി ആ ബസ്സിൽ കാണാൻ കഴിയുന്നുണ്ട്….
അതിന് തൊട്ടരികേ ഒരു ലോറിയും ഇടിച്ചു കിടപ്പുണ്ട്….
അപ്പോ അതിനർത്ഥം ഞങ്ങളേയും ഇടിച്ച് തെറിപ്പിച്ചത് അവരായിരിക്കുമോ …..
അങ്ങനെയെങ്കിൽ ന്റെ കാക്കു..ന്റെ മൊഞ്ചൻ …. സജാദ്ക്ക.. ഫെബി ….നിച്ചു ഇവരൊക്കേയെവിടേ ……
എന്താണ് അവർക്കൊക്കേ പറ്റിയത്…..
ഞാൻ എങ്ങനെയൊക്കെയോ ചുറ്റിലും നോക്കി….
ഇല്ലാ … ഇവിടെയൊന്നും അവരേയാരേയും കാണുന്നില്ലല്ലോ….
അപ്പോ ഞാൻ എങ്ങനേ ഇവിടേ ….
എന്റേ കൈകളൊക്കേ രക്തത്തിൽ കുളിച്ചിരിക്കുകയാണല്ലോ….
ആകേ നീറി പുകയുന്ന പോലേ …
ഇനി അവരെയൊക്കേ ഈ ആബുലൻസിൽ കയറ്റി കൊണ്ട് പോയിട്ടുണ്ടാകുമോ ….
എന്നേ ഇവരാരും കാണാതേ പോയതാണോ….
പക്ഷേ അങ്ങനേയെങ്കിൽ കാർ എവിടേ ..അതെങ്കിലും കാണണ്ടേ …..
ഇല്ല… അവർക്കൊക്കേ എന്തോ സംഭവിച്ചിട്ടുണ്ട്…. ന്റെ കാക്കു.. ഷാനു … ഫെബി ….. അള്ളോ…… ഒന്ന് ഉറക്കേ അലറി വിളിക്കാൻ പോലും എനിക്ക് കഴിയുന്നില്ലല്ലോ….
ആകേ തളർന്നു പോകുന്നു ഞാൻ ….
പെട്ടന്നായിരുന്നു…. ഐഷു , ഫെബീ എന്നൊക്കേ ഉറക്കേ നിലവിളിച്ച് കൊണ്ട് ഒരു ശബ്ദം എന്റേ കാതുകളിൽ തുളച്ചുകയറിയത്….
പക്ഷേ … അതെനിക്ക് പരിചയമുള്ള ശബ്ദമല്ലായിരുന്നെങ്കിൽക്കൂടി …. ഫെബീ എന്ന് വിളിച്ചപ്പോൾ ഒരു പക്ഷേ
അതെന്റേ ഫെബിയേയങ്ങാനും ആണോ അയാൾ വിളിച്ചലറുന്നതെന്നറിയാൻ പതിയേ ഒരിക്കൽ കൂടി എങ്ങനൊക്കേയോ തലയുയർത്തി മിഴികൾ തുറന്ന് ഞാൻ നോക്കിയപ്പോൾ …..
രക്തത്തിൽ കുളിച്ച് ഉറ്റിറ്റി വീഴുന്ന അവളുടേ കൈകളേ നെഞ്ചോട് ചേർത്ത് പിടിച്ച് അവിടേ മറിഞ്ഞു പൊളിഞ്ഞു കിടക്കുന്ന ബസ്സിൽ നിന്നും ഒരു കാറിലേക്ക് എടുത്ത് കയറ്റി അവിടേ നിന്നും കാറെടുത്ത് അതിവേഗതയിൽ പോകുന്നതായിരുന്നു എനിക്ക് കാണാൻ കഴിഞ്ഞത്….
നിന്റേ ആദിയാണ് വിളിക്കുന്നത് ഐഷു … കണ്ണ് തുറക്ക് മോളേ എന്നും …..
ഇടക്കിടക്ക് കരഞ്ഞു കരഞ്ഞു തളർന്നുകൊണ്ട് അവളെത്തന്നേ ഫെബി എന്നും വിളിക്കുന്നത് കണ്ടപ്പോൾ … അതെന്റേ ഫെബിയേയല്ലാ അയാൾ വിളിക്കുന്നത് എന്നെനിക്കുറപ്പായിരുന്നു…
ഒരു പക്ഷേ ആ ആദിയുടേ കൈകളിൽ കിടന്ന് പിടയുന്നവളുടേ പേര് ആയിഷ ഫെബി എന്നായിരിക്കാം…..
അത് കൊണ്ടാകാം ആദി അവളേ അയ്ഷു .. ഫെബീ.എന്നൊക്കെ വിളിക്കുന്നത്…
പക്ഷേ ന്റെ ഫെബി … കാക്കുമാര് ..ന്റെ ഷാനു …നിച്ചു ഇവരൊക്കേയിതെവിടേപ്പോയി… ആരേയും കാണാനില്ലല്ലോ അള്ളാ …
എന്ന് ചിന്തിച്ച് കൊണ്ട് എന്ത് ചെയ്യണമെന്നറിയാതേ കരഞ്ഞു കരഞ്ഞു തളർന്നു വീണ എനിക്കരികിൽ ഒരാൾ ഓടിയെത്തി കൊണ്ട് ….
ദാ…. ഇവിടേ ഒരു മോള് കിടപ്പുണ്ട്… ബസ്സിൽ നിന്നും തെറിച്ച് വീണതാണെന്ന് തോന്നുന്നു എന്നും പറഞ്ഞ് എന്നേ അയാളുടേ മാറിൽ ചേർത്തുപിടിച്ച് കൊണ്ട് അവിടേ നിന്നും എടുത്ത് ആംബുലൻസ്സിൽ കയറ്റി കൊണ്ട് പോകുമ്പോഴും എന്റേ ചുണ്ടുകൾ എന്റേ കാക്കുമാരുടേയും ഷാനുവിന്റേയുമൊക്കേ പേരുകൾ തുടരേത്തുടരേ മന്ത്രിക്കുന്നുണ്ടായിരുന്നു…..
💘💘💘💘💘💘💘💘💘💘💘💘💘💘💘💘
(ഫെബി)
സജാദ്ക്ക… ഷാനു … കണ്ണ് തുറക്ക് നിങ്ങൾ .. എത്ര നേരായി ഞാൻ വിളിക്കുന്നു….പ്ലീസ് …. അള്ളാ ഞങ്ങളിപ്പോളിതെവിടേയാണ്….. എന്താണ് ഞങ്ങൾക്ക് സംഭവിച്ചത്… എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ…….
എന്റേ തലയൊക്കേ വെട്ടി പൊളിയുന്നുണ്ടല്ലോ…. കണ്ണുകളിലെല്ലാം ഇരുട്ട് കയറുന്ന പോലേ …
രക്തത്തിൽ ഞങ്ങളെല്ലാം കുളിച്ചിരിക്കുന്നു…..
ഷാനു എഴുന്നേൽക്ക് പ്ലീസ് … ഇക്കാ… ഇക്കാന്റേ ഫെബിയല്ലേ ഈ വിളിക്ക്ണേ… കണ്ണ് തുറക്ക് ഇക്കാ…
എനിക്ക് എന്തോ പേടിയാകുന്നു…. നിങ്ങള് കണ്ണ് തുറക്ക് … ഷാനൂ …… ടാ … തുറക്കടാ ….
അള്ളാ … നിച്ചു…..ഷാന…..അവളേ കാക്കു ഒക്കേ ഇവരൊക്കേ ഇതെവിടേ പ്പോയി….
ഞങ്ങളേ രക്ഷിക്കാൻ ആരും ഇല്ലേ …. എന്നും ഉറക്കേ നിലവിളിച്ച് കൊണ്ട് ഞാൻ ചുറ്റിലും നോക്കിയപ്പോൾ ഏതോ ഒരു കാട്ടിലേക്ക് തെറിച്ച് വീണ് ഒറ്റപ്പെട്ട പ്രതീതിയായിരുന്നു….
ഒരു വെളിച്ചമോ …. ആളുകളേയോ എവിടേയും കാണാൻ കഴിയുന്നതേയില്ല…..
എങ്ങും കുത്തനേ ചരിഞ്ഞു കിടക്കുന്ന മരങ്ങൾ തിങ്ങി നിറഞ്ഞ കാടുകൾ മാത്രം…..
എന്ത് ചെയ്യണമെന്ന് എനിക്ക് മനസ്സിലാകുന്ന തേയില്ല….
അതിനിടയിലാണ് കുറച്ചകലേ നിന്നും നിച്ചുവിന്റേ അലർച്ച എന്റേ കാതുകളിൽ തറച്ചു കയറിയത്…
ഞാൻ അലർച്ച കേട്ട ഭാഗത്തേക്കായ് നോക്കിയപ്പോൾ അവിടേ കുറച്ച് ദൂരേയായ് ഞങ്ങളുടേ കാറിന്റേ നേരിയ വെളിച്ചം ശ്രദ്ധയിൽ പെട്ടു ….
എന്നിട്ടും ന്റെ ഇക്കാക്കയേയും ഷാനുവിനേയും ഒരിക്കൽക്കൂടി വിളിച്ച് നോക്കിയെങ്കിലും അവരൊന്നും കണ്ണ് തുറക്കുന്നത് കാണാതേ വന്നപ്പോൾ ഞാൻ എങ്ങനെക്കെയോ നടന്ന് നടന്ന് ആ കാറിന്റേ അടുത്തെത്തി…..
അപ്പോഴേക്കും മാനസികമായി ഞാൻ ഒരുപാട് തളർന്നിരുന്നു…:
കാറിന്റേ അടുത്തെത്തിയപ്പോൾ ഒരു സൈഡിലേക്കായ് കുത്തനേ മരത്തിൽ തട്ടി ചെരിഞ്ഞു കിടക്കുകയായിരുന്നു കാർ ……
അവിടേ ചുറ്റിലും നോക്കിയപ്പോൾ ഇവരേ ആരേയും എനിക്ക് കാണാൻ കഴിഞ്ഞതേയില്ല….
കാറിന്റേ അടി ഭാഗം മാത്രമാണ് എനിക്ക് മുന്നിൽ കാണാൻ കഴിയുന്നത്….
ആ മരം ഇല്ലാ എങ്കിൽ കാർ എത്രയോ അടി താഴ്ച്ചയിലേക്ക് പോകണ്ടേതാണ്….
എന്ത് ചെയ്യണമെന്ന് എനിക്കാണേൽ ഒരു പിടിയും കിട്ടുന്നില്ലല്ലോ അള്ളാ …..
പെട്ടന്ന് ഒരിക്കൽ കൂടി ഞാൻ നിച്ചുവിന്റേ ശബ്ദം കേട്ട് എങ്ങനെയൊക്കെയോ കാറിന്റേ മുകളിലൂടേ പിടിച്ച് കയറി അതിന്റേ ഉള്ളിലേക്കായ് നോക്കിയപ്പോൾ കാറ് നിൽക്കുന്ന ആ മരത്തിന്റേ കൊമ്പ് ബാക്ക് ഡോറിന്റേ ഗ്ലാസ്സിലൂടേ കാറിനുള്ളിലേക്ക് തുളച്ച് കയറി നിച്ചുവിന്റേ അടിവയറ്റിനേ ടൈറ്റ് ആക്കി വെച്ചിരിക്കുകയാണ്…
അത് കണ്ട നിമിഷം ഞാൻ ശരിക്കും ഒരു ഭ്രാന്തിയേപ്പോലേ എന്ത് ചെയ്യണമെന്നറിയാതേ അലമുറയിട്ട് കരയാൻ തുടങ്ങി…
എനിക്കവനേ എങ്ങനേ രക്ഷിക്കണമെന്നോ എങ്ങനേ ആശ്വസിപ്പിക്കണമെന്നോ അറിയിന്നുണ്ടായിരുന്നില്ലാ….
ശരിക്കും ഒറ്റപ്പെട്ടതു പോലേ …
ആ മരം കാരണം എനിക്കാണേൽ അതിന്റേ ഉള്ളിലേക്ക് പോലും കയറിച്ചെല്ലാൻ കഴിയാത്ത അവസ്ഥയായിരുന്നു….
ഇടിയുടേ ആഘാതത്തിൽ എനിക്ക് സംഭവിച്ചതിന്റേ വേദന എത്രത്തോളം ഉണ്ടെന്ന് കണക്കിലെടുക്കാതേ ഞാൻ നിച്ചുവിനേ രക്ഷിക്കാൻ പലാവർത്തി ശ്രമിച്ചെങ്കിലും അതിനെനിക്ക് സാധിച്ചില്ല….
വേദന കടിച്ചമർത്താൻ കഴിയാതേ അലമുറയിടുന്ന നിച്ചു എന്നേ കൂടുതൽ കൂടുതൽ തളർത്താൻ തുടങ്ങി……
അവന്റേ കൈകളിലും കഴുത്തിലും വയറ്റിലും പിടിച്ച് വലിച്ച് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും എനിക്കതിന് സാധിക്കുന്നതേയില്ല….
ആ മരത്തിൽ നിന്നും കാർ തെന്നി മാറി കഴിഞ്ഞാൽ എത്രയോ അടി താഴ്ച്ചയിലേക്ക് വീഴാൻ സാധ്യതയുള്ളത് കൊണ്ട് തന്നേ എങ്ങനേയെങ്കിലും അവനേ രക്ഷിച്ചേ തീരൂ…
പക്ഷേ അതിന് എനിക്ക് ഒറ്റക്ക് എന്ത് ചെയ്യാൻ കഴിയും ….
ന്റെ ഷാനുവും ഇക്കാക്കയും ഒന്നെഴുന്നേൽക്കുന്നു പോലുമില്ലല്ലോ അള്ളാ …..
ഞങ്ങൾക്കാർക്കും ഒന്നും വരുത്തല്ലേ.. ഞങ്ങളേ എങ്ങനേയെങ്കിലും രക്ഷിക്കണേ ….
എന്നും പ്രാർത്ഥിച്ച് കൊണ്ട് വേദന കടിച്ചമർത്താൻ കഴിയാതേ അലമുറയിടുന്ന നിച്ചുവിനോട് എന്ത് പറയണമെന്നറിയാതേ അവനേ നോക്കിയപ്പോഴാണ് ഫ്രണ്ട് സീറ്റിൽ ഷാനയുടേ കാക്കുവും ബോധമില്ലാതേ കിടക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായത് …
അപ്പോ ന്റെ ഷാനാ … അവളെവിടേ … അള്ളാ … എന്തൊരു പരീക്ഷണമാണ് ഞങ്ങൾക്ക് ….. എല്ലാം ഒന്ന് ഒതുങ്ങി വലിയൊരു സന്തോഷം തന്നത് അതിനേക്കാൾ വലിയൊരു സങ്കടം തരാനായിരുന്നോ ….
ഞങ്ങളേ രക്ഷിക്കണേ … ഞങ്ങൾക്കാർക്കും ഒന്നും സംഭവിക്കരുതേ … ഞങ്ങളേ ഷാനാ … അള്ളാ ….അവളെവിടേ ….
അങ്ങനെയങ്ങനേ കരഞ്ഞു കരഞ്ഞു തളർന്നുകൊണ്ട് ഒന്നും ചെയ്യാൻ കഴിയാതേ ..എന്ത് ചെയ്യണമെന്നറിയാതേ … എങ്ങോട്ട് പോകണമെന്നറിയാതേ അലമുറയിട്ട് കരയുന്നത് കേട്ടത് കൊണ്ടാകാം…..
💘💘💘💘💘💘💘💘💘💘💘💘💘💘💘💘
ദേയ് അവിടേ നിന്നും ഒരു കുട്ടിയുടേ അലർച്ച കേൾക്കുന്നുണ്ടല്ലോ….
ഉം. ശരിയാണല്ലോ…
ഇനി അവിടേക്കെങ്ങാനും ബസ്സിൽ നിന്നും കുട്ടികൾ തെറിച്ച് വീണിട്ടുണ്ടാകുമോ ….
ഏയ് ബസ്സിലേ പിള്ളേരെല്ലാം ആയിട്ടുണ്ട് എന്നാണല്ലോ അവരേ അധ്യാപകൻ പറഞ്ഞത്….
അദ്ധ്യാപകർ പറഞ്ഞത് നോക്കിയിട്ട് കാര്യമൊന്നുമില്ല… ഒരു കുട്ടിയേ ഒരു കാറിൽ കയറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയിട്ടുണ്ടെന്നും അങ്ങനെയെങ്കിൽ ഇത് വരേ കൊണ്ട് പോയതിൽ ഒരു കുട്ടി അധികമാണെന്നാണ് അധ്യാപകർ ഇപ്പോഴും പറയുന്നത്…
ഉം. ശരിയാ … ഇടിയുടേ ആഘാതത്തിൽ ചിലപ്പോ കുട്ടികളുടേയൊക്കേ എണ്ണം വരേ മറന്നതാകും അധ്യാപകർ… ടെൻഷൻ കൊണ്ടയ് ..
അത് മാത്രമല്ല…. വരുന്ന വഴിക്കെല്ലാം ചില കുട്ടികളേ ഇറക്കിയും വിട്ടിട്ടുണ്ട് അവരേ വീടുകളിൽ… പിന്നേ കണക്ക് തെറ്റാതിരിക്കോ …
ഏതോ കോളേജ് ടൂർ കഴിഞ്ഞു വരുന്ന പിള്ളേരാ … ഒരുപാട് കുട്ടികൾ ഇപ്പോ തന്നേ മരിച്ചു കഴിഞ്ഞു….പാവം …
ദേയ് പിന്നേം ആരുടേയോ അലർച്ച കേൾക്കുന്നുണ്ടല്ലോ… വാ താഴേക്ക് ഇറങ്ങി നോക്കാം നമുക്ക്…
ഉം.. ശരി.. വാ ..
നേരത്തേ ഇവിടേ നിന്നാണ് ഒരു കുട്ടിയേ എടുത്ത് ഞാൻ ആംബുലൻസിൽ കയറ്റിയത്…
ആണോ … എന്നാ മിക്കവാറും താഴേയും കുട്ടികൾ കാണും … വാ പോയി നോക്കാം…
ആ ടോർച്ചടിച്ച് എല്ലായിടത്തും നോക്ക് വേഗം …
നിങ്ങള് അവിടേ നോക്ക് … ഞങ്ങളിവിടേ നോക്കാം…
ഇതിലേ എന്തോ പോയിട്ടുണ്ടല്ലോ… പുല്ലൊക്കേ ചെത്തിക്കിടക്കുന്നു….
എന്തായാലും കണ്ടിട്ട് ഇപ്പോ സംഭവിച്ചതാകാൻ തന്നേയാണ് സാധ്യത….
ദേയ് അവിടേ ഒരു കാർ ചെരിഞ്ഞു കിടക്കുന്നു….
എവിടേ…. നിങ്ങള് വേഗം വരീ അങ്ങട് … ശരിയാണല്ലോ … അതിന്റേ മുകളിലതാ ഒരു പെൺകുട്ടിയും ഇരുന്ന് കരയുന്നുണ്ട് …
അതേയ് ഒന്ന് നിന്നേയ് … ഇവിടേയിതാ രണ്ട് പേർ കിടക്കുന്നൂ….
അള്ളാ … നിങ്ങള് കുറച്ച് പേർ ചേർന്ന് അവരേ മുകളിലെത്തിക്ക് ….. വേഗം ..
എന്നിട്ട് അവിടേ നിന്ന് കുറച്ച് പേരേ കൂടേ ഇങ്ങോട്ടേക്ക് വിട് .
നിങ്ങള് വാ … നമുക്ക് ആ കാറിന്റേ അടുത്തേക്ക് പോകാം …
മോളേ വാ പതുക്കേ പിടിച്ച് ഇറങ്ങ്…
എന്താ … എന്താ നിങ്ങൾക്ക് സംഭവിച്ചത്…
അറിയില്ല… കാറ് … മറിഞ്ഞ് … ഞങ്ങളേ .. നിച്ചു.. മരം… ഷാന…
മോള് കരയല്ലേ .. വാ ഞാൻ പിടിക്കാം… പതുക്കേ ഇറങ്ങ്….
ചോര വരുന്നുണ്ടല്ലോ… ടാ … ഈ മോളേ വേഗം മുകളിലെത്തിക്ക് … കരയല്ലേ മോളേ …പേടിക്കാനൊന്നുമില്ല..സാരല്ല…
വേറെയാരേലും ഉണ്ടോ മോളേ കാറിൽ …
ഉം .. ഉണ്ട് …
ഞങ്ങളേ ഷാനയേ കാണുന്നില്ല….
ഉം… ആണോ .. അതപ്പോ നേരത്തേ നമ്മള് ഹോസ്പിറ്റൽ കൊണ്ട് പോയത് അവളാകും… മോള് പേടിക്കണ്ട … അവൾക്ക് കുഴപ്പൊന്നുമില്ല….
ടാ … നിങ്ങള് കുറച്ച് പേര് ഇവളേ മുകളിൽ എത്തിക്ക് …
വാ .. മോളേ ..
എന്നും പറഞ്ഞ് ഫെബിയേയും എടുത്ത് കൊണ്ട് പോയി….
ഇക്കാ കാറിൽ രണ്ട് പേർ കൂടേ ഉണ്ട് ….
ആണോ .. മോനേ ശ്രദ്ധിക്കണം … കാറ് ആ മരത്തിൽ നിന്നും തെന്നാതേ നോക്കണം….
ആദ്യം ഫയർ ഫോയ്സ് ഉണ്ട് മുകളിൽ അവരെ ട്ത്ത് കയറുണ്ടാകും… അതെത്തിക്കാൻ നോക്ക്…
ശരി ഇക്കാ….
അങ്ങനേ മണിക്കൂറുകൾക്കൊടുവിൽ എല്ലാവരും ഒരേ ഹോസ്പിറ്റലിൽ പരസ്പരം അറിയാതേ പല ചുമരുകൾക്കുള്ളിൽ എത്തിച്ചേർന്നു കഴിഞ്ഞു….
💘💘💘💘💘💘💘💘💘💘💘💘💘💘💘💘
(ഷാന)
ഹോസ്പിറ്റൽ ഒന്നടങ്കം തിക്കും തിരക്കും…
ജനസാഗരങ്ങൾ …
തിരക്കിട്ടുകൊണ്ട് നെട്ടോട്ടമോടുന്ന ഡോക്ടർമാരും നഴ്സുമാരും ….
ICU , ഓപ്പറേഷൻ തിയറ്റർ എല്ലാം ഫുൾ….
മണിക്കുറുകൾക്കുള്ളിൽ മരണപ്പെട്ടുകൊണ്ടിരിക്കുന്ന നിരവധി കുട്ടികൾ ….
ഞാനും ആ ബസ്സിൽ ഉണ്ടായിരുന്നതാണെന്നാണ് നാട്ടുകാരും ഡോക്ടർമാരും ധരിച്ചിരിക്കുന്നത്……
കൂടുതൽ സീരിയസ് ആയിട്ട് ഒന്നും സംഭവിക്കാതേ ചെറിയ ചെറിയ സ്ക്രാച്ച് ഒക്കേ യുള്ള എന്നേപ്പോലെയുള്ളവരേ സ്ഥല പരിമിതി കാരണം സ്ട്രച്ചറിൽ നിരനിരയായ് ICU വിന് പുറത്ത് കിടത്തിയിരിക്കുകയാണ്…
എന്നാൽ മരണപ്പെട്ട കുട്ടികളേയും വെള്ള പുതച്ച് കിടത്തിയിരിക്കുന്നത് ഇതേ നിരയിലേ സ്ട്രച്ചറുകളിൽ തന്നേയായിരുന്നു….
എല്ലാം കണ്ട് കൊണ്ട് മനസ്സ് മരവിച്ച് പോയ നിമിഷം ….
അവർക്കിടയിലൂടേ എന്നേ പരിശോധിക്കുന്നതിനിടയിലും ഞാൻ തിരയുന്ന
ഒരു മുഖവും എനിക്ക് കാണാൻ കഴിയുന്നതേയില്ല….
ന്റെ കാക്കുമാർ … ന്റെ ഷാനു ….ഫെബി … നിച്ചു …. അവരൊക്കേ ഇതെവിടേയാണാവോ ….
അള്ളാ … അവർക്കാർക്കും ഒന്നും വരുത്തരുതേ …. പെട്ടന്നവരേ എന്റേ കൺമുമ്പിൽ എത്തിക്കണമേ …..
എന്നും ചിന്തിച്ച് ഞാൻ ചുറ്റിലും വീക്ഷിക്കാൻ തുടങ്ങി….
അതിനിടയിൽ വീണ്ടും ബസ്സിനരികിൽ കണ്ട ആ മുഖം എന്റേ മുന്നിൽ പ്രത്യക്ഷപ്പെട്ടു….
ആദിയുടേ ഐഷു എന്നും പറഞ്ഞ് ഒലിച്ചിറങ്ങുന്ന രക്ത തുള്ളികളോടേ നെഞ്ചോട് ചേർത്ത് പിടിച്ച് ആ ഐഷുവിനേ കാറിൽ കയറ്റി ഹോസ്പിറ്റലിലേക്ക് ചീറി പാഞ്ഞു കൊണ്ട് പോയ ആദിയുടേ മുഖം ….
ഡോക്ടർനോടും നൈസുമാരോടും ന്റെ ഐഷുവിന് എന്ത് പറ്റിയെന്ന് അലമുറയിട്ട് ചോദിക്കുന്ന ആ ആദിയേ ….
അവൾക്കൊന്നും വരുത്തരുതെന്നും അവളുടേ ജീവൻ രക്ഷിക്കാൻ വേണ്ടി എന്തും ചെയ്യാമെന്നും പറഞ്ഞു അലറി വിളിക്കുന്ന ആ ആദിയേ ….
അത് കണ്ട നിമിഷം ഞാൻ ശരിക്കും ന്റെ ഷാനുവിനേ ഓർത്ത് പോയി…
അവനെവിടേയാണിപ്പോൾ… ന്റെ കാക്കുമാര് …. ഫെബി …നിച്ചു… അള്ളാ ….
ഇവരെല്ലാവരും എന്നേ ഒറ്റക്കാക്കി ഇതെങ്ങോട്ട് പോയി…
സമാധാനിക്കാനുള്ള ഒരു ഉത്തരം പോലും ഡോക്ടർമാരിൽ നിന്നും ലഭിക്കാതേ നിറക്കണ്ണുകളോടേ വന്ന് കൊണ്ട് എന്റേ സ്ട്രച്ചറിൽ ചാരി നിന്ന ഐഷുവിന്റേ ആദിയേ എന്റേ കൈകൾ കൊണ്ട് ഞാൻ ആദിയുടേ കൈകളിൽ പിടിച്ച് വെച്ചു…
ആദി എനിക്ക് നേരേ തിരിഞ്ഞതും …….
തുടരും
💘💘💘💘💘💘💘💘💘💘💘💘💘💘💘💘
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission