കീബോർഡിൽ അവളുടെ കൈവിരലുകൾ വെറുതേ ചലിച്ചുകൊണ്ടിരുന്നു.അവളുടെ മനസ്സിൽ അപ്പോഴും തലേന്ന് കണ്ട സ്വപ്നമായിരുന്നു…….
ബാംഗ്ലൂരിൽ ബിസ്സിനെസ്സ് മാഗ്നെറ്റ് അനന്തപദ്മന്റെയും
കൃഷ്ണവേണിയുടെയും മൂത്ത മകളാണ് ഗൗരിഭദ്ര എന്ന ഭദ്ര. അനിയൻ
അമൽദേവ് …. 10 വയസ്സിന്റെ വെത്യാസം ഉള്ളതുകൊണ്ട് തന്നെ അതിന്റെ എല്ലാ കുരുത്തക്കേടും അവനു കൂട്ടുണ്ട്…..
രാത്രി ഡിന്നർ സമയം എല്ലാരുടെയും മുന്നിൽ വെച്ച് ഭദ്ര അതവതരിപ്പിച്ചു…..
അച്ഛാ…..തറവാട്ടിലെ കുളത്തിൽ ഇപ്പോഴും താമരകൾ ഉണ്ടോ…..?
ഒരു ഞെട്ടലോടെ അനന്തൻ വേണിയെ നോക്കി..ഇന്നേവരെ അങ്ങനൊരു കാര്യം അവൾ ചോദിച്ചിട്ടോ പറഞ്ഞിട്ടോ ഇല്ല… അവരുടെ രണ്ടുപേരുടെയും നോട്ടം ഭദ്രയിലായി….ഹാളിൽ നിശബ്ദത.. അനന്തൻ തന്നെ അതവസാനിപ്പിച്ചു..
എന്തെ ഇപ്പൊ ഇങ്ങനൊരു തോന്നൽ….?
ഏയ് ഒന്നുല്ലച്ഛാ….തോന്നി….. അവിടെ പോയി എല്ലാരേയും ഒന്ന് കാണാലോ…..
എന്നാൽ അങ്ങനൊരു തോന്നൽ വേണ്ട….മനസിലായല്ലോ….??
ആഹാരം മതിയാക്കി അനന്തൻ എഴുന്നേറ്റു..വേണി അവളെ ദേഷ്യത്തിൽ ഒന്ന് നോക്കി….
റൂമിൽ വെരുകിനെ പോലെ നടക്കുന്ന അനന്തനെ കണ്ടാണ് വേണി വന്നത് …
എന്തേയ്…? എന്തേലും വയ്യായ്ക തോന്നുന്നുണ്ടോ…?
ആരാ അവളോടിപ്പോ ഇതൊക്കെ പറഞ്ഞെ…?
വേണി……നിനക്കറിയാലോ എന്തിനാ നമ്മളിത്രയും ദൂരം നാടും തറവാടും ഒക്കെ കളഞ്ഞു വന്നു നില്കുന്നതെന്ന് …
ആനന്ദേട്ടാ…അവൾ വെറുതെ പറഞ്ഞതാകും…..അല്ലാതൊന്നുമായിരിക്കില്ല……
നിനക്കെങ്ങനെ വേണി ഇത്ര നിസ്സാരമായിട്ടു……
മറന്നോ നീ എല്ലാം….??
ഒരു ഞെട്ടൽ വേണിയിലുണ്ടായി…..ഭീതിയോടെ അവർ അനന്തന്റെ മുഖത്തെക്കു നോക്കി..
ആനന്ദേട്ടാ ഭദ്ര……അവള്……..
നമുക്ക് തറവാട്ടിലേക്കൊന്നു വിളിച്ചാലോ??
അമ്മക്കെന്താ പറയാനുള്ളതെന്നു കേൾക്കാം…….
നിർത്താതെയുള്ള ഫോൺബെൽ കേട്ടു ശങ്കരൻ അകത്തളത്തിലെത്തി.മറുതലക്കൽ അനന്തനാണെന്നറിഞ്ഞപ്പോ തെല്ലൊന്നു അമ്പരന്നു കാരണം വർഷങ്ങളായി അങ്ങനൊരു വിളി വന്നിട്ട്…ഫോൺ വെച്ചിട്ട് ശങ്കരൻ നേരെ സേതുമതി തമ്പുരാട്ടിയുടെ അടുത്തേക്കോടി….
എന്താ ശങ്കരാ..? ആരായിരുന്നു…?
അത്…..ആനന്ദൻകുഞ്ഞ്…
ഒരു പിടച്ചിൽ അ കണ്ണുകളിൽ ഉണ്ടായി.
എന്തേയ് ശങ്കരാ…..
എന്തേലും……
ഉവ്വ്…..
ഭദ്രകുഞ്ഞ് …..
സേതുമതി തന്റെ വലത് കൈയിലെ തള്ളവിരൽ കൊണ്ട് മോതിര വിരലിൽ തോട്ടു എന്തോ കണക്കുകൾ കൂട്ടി..
മം….
സമയമായിരിക്കുന്നു…അല്ലെ ശങ്കര…..
ഉവ്വ്……
അനന്തനെ വിളിക്യാ……
ഉവ്വ്…..
ഫോണിന്റെ ബെൽ പെരുമ്പറ പോലെയാണ് അനന്തന് തോന്നിയത്….നെഞ്ചിടിപ്പോടെ അയാൾ ഫോൺ എടുത്തു ചെവിയോട് ചേർത്തു….തൊട്ടടുത്തു വേണിയും നില്പുണ്ട്…അയാളുടെ മുഖത്തെ ഭാവങ്ങളിൽ നിന്നവർക്ക് മനസിലായി അത്ര നല്ല കാര്യമല്ല..
ഫോൺ വെച്ചിട്ടു തളർന്നിരിക്കുന്ന അനന്തനെ അവർ കുലുക്കി വിളിച്ചു..
എന്താ ആനന്ദേട്ടാ പറഞ്ഞെ..?
സമയമായിരിക്കുന്നു വേണി….
വെറുതെ അല്ല ഭദ്ര……
എല്ലാം ഇനി വിധിപോലെ നടക്കട്ടെ…
അറിയാത്തതല്ലലോ….
ആനന്ദേട്ടാ…..
എന്നാലും ഇത്ര പെട്ടെന്ന്….
അവളോടെങ്ങനെ…?
ഒന്നും പറയണ്ടാന്നു വിലക്കിയിട്ടുണ്ട്… സമയമാകുമ്പോ എല്ലാം നടക്കും…..നാളെത്തന്നെ പുറപ്പെടാൻ തയ്യാറായിക്കൊള്ളൂ…..
മം……
ഉറങ്ങാൻ പറ്റില്ലാന്ന് അറിയാമെങ്കിലും അനന്തനും വേണിയും കട്ടിലിന്റെ രണ്ടു ഭാഗത്തായി കിടന്നു..പരസ്പരം എന്ത് പറഞ്ഞു സമാധാനിപ്പിക്കും…വരാൻ പോകുന്ന രാത്രികൾ ഉറക്കയില്ലാത്തവയാണെന്ന് സൂചിപ്പിക്കുംപോലെ ചുവരിലെ ക്ലോക്ക് ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു….
തൊട്ടപ്പുറത്തെ മുറിയിൽ തലേന്ന് കണ്ട അതേ സ്വപ്നത്തിൽ ലയിച്ചു കിടക്കുകയായിരുന്നു ഭദ്ര…….
(തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Nice😍Waiting for part2
nyc story❤️