Skip to content

ഭദ്ര – പാർട്ട്‌ 14

aksharathalukal novel

കഴുത്തിൽ പിടിച്ചിരിക്കുന്ന കയറിൽ ഒന്നൂടെ പിടി മുറുക്കി ഗൗരി……..ഓരോ ചുവടു മുന്നിലേക്ക്‌ വെക്കുമ്പോഴും  അവൾ ശ്വാസം കിട്ടാതെ കിടന്നു പിടഞ്ഞു………

അതേ സമയം…….

ആൽമരത്തിന്റെ മറവു പറ്റി നിന്ന ദേവനാരായണനും കൂട്ടരും തൊട്ടു പുറകിൽ കാൽപ്പെരുമാറ്റം കേട്ടു തിരിഞ്ഞു നോക്കി…….

ഇരുട്ടിൽ ചുമന്ന കണ്ണുകൾ അങ്ങിങ് പ്രത്യക്ഷമാകാൻ തുടങ്ങി…….. പതിയെ അത്‌ മുന്നോട്ടു വന്നു…….. നിലാവിന്റെ വെളിച്ചത്തിൽ അവർ കണ്ടു നാക്കു പുറത്തേക്കിട്ട് ഇരയെ നോക്കി വെള്ളമിറക്കി വരുന്ന ചെന്നായ്ക്കൾ……

ദേവനാരായണന്റെ കൂടെ ഉള്ളവർ പേടിച്ച് ചിതറി ഓടാൻ തുടങ്ങി…….. ചെന്നായ്ക്കൾ അതേ നേരം അവയ്ക്കു പിന്നാലെ ഓടി…….

ചിലർ മറിഞ്ഞു വീണു…… പ്രാണരക്ഷാർധം വീണ്ടും പിടഞ്ഞെഴുനേറ്റു ഓടി…… എന്നാൽ ഒരടിപോലും ചലിക്കാനാകാതെ നിൽക്കുകയായിരുന്നു ദേവനാരായണൻ……… അയാൾക്കു മുന്നിൽ അഞ്ചു ചെന്നായ്ക്കൾ ഉമിനീർ ഇറക്കി നിന്നു……

ഏത് നിമിഷവും അയാളുടെ ചലനം അവരിൽ പ്രകോപനം ഉണ്ടാകാൻ തയ്യാറായി നിന്നു……..

ഒരു നിമിഷം പുറകിലുണ്ടായ കോലാഹലം ഗൗരിയുടെ ശ്രദ്ധ തെറ്റിച്ചു……. അങ്ങനെയൊരു അവസരം നോക്കി ഇരുന്നവൾ ആ കുരുക്കിൽ നിന്നും പുറത്തു ചാടി……. കടുത്ത ദേഷ്യത്തോടെ അവൾ ഗൗരിയെ നോക്കി നിന്നു…..

അച്ഛൻ നിൽക്കുന്ന ഭാഗത്തേക്ക് നോക്കിയിട്ടു തിരിഞ്ഞ നിമിഷത്തിൽ തന്നെ അവളുടെ കൈകൾ ഗൗരിയുടെ കഴുത്തിൽ താഴ്ന്നതും ഒരുമിച്ചായിരുന്നു…….. പെട്ടെന്നുള്ള നീക്കത്തിൽ അടിതെറ്റി ഗൗരി നിലത്തു വീണു……..

അവളുടെ കൈകൾ കൂടുതൽ കരുത്തോടെ ഗൗരിയുടെ കഴുത്തിൽ ആഴ്നിറങ്ങിക്കൊണ്ടിരുന്നു…….. ഗൗരിയുടെ കണ്ണുകൾ പിറകിലേക്ക് മറിഞ്ഞു……..

ഈ സമയം മലയ്ക്കലെ പൂജാമുറിയിൽ ഗരുഡനെ  പ്രീതിപ്പെടുത്തുകയായിരുന്നു സേതു…… അല്പസമയത്തിനകം തന്നെ ഉഗ്രമായൊരു ചിറകടി ശബ്ദം പൂജാമുറിക്കുള്ളിൽ കേട്ടു………. പിന്നെയത് ശാന്തമായി……..

മന്ത്ര വിദ്യകൾ ദേവരാനായാണ് വഴങ്ങാത്തതുകൊണ്ടു ആ ചെന്നായക്കൂട്ടങ്ങളെ തുരത്താൻ അയാൾക്കു കഴിഞ്ഞില്ല……. രണ്ടുംകല്പിച്ചയാൾ ഗൗരി നിന്ന ഭാഗത്തേക്ക്‌ ഓടി…….. പുറകിലെ ചെന്നായ്കളും………..

പൊടുന്നനെ ഉഗ്രമായൊരു ചിറകടി ശബ്ദം അവിടെ നിറഞ്ഞു……… കൂട്ടത്തിൽ വലിയൊരു പക്ഷിയുടെ നിഴലും നിലവത്തു പാടത്തിൽ തെളിഞ്ഞു………..

ഗരുഡൻ ഗൗരിക്ക് മുകളിലായി വട്ടം ചുറ്റി താഴ്നിറങ്ങി………അവളുടെ മുതുകിൽ അതിന്റെ ചിറകുകൾ ആഞ്ഞടിച്ചു……. അടിയുടെ ശക്തിയിൽ അവൾ കുറച്ചു മാറി തെറിച്ചു വീണു……. പെട്ടെന്ന് ശ്വാസം തിരിച്ചു വലിച്ചെടുത്തു ഗൗരി എഴുനേൽക്കാൻ ശ്രമിച്ചു………

ഞൊടി ഇടകൊണ്ടു ചെന്നൈക്കൾക്കു മേൽ പറന്നിറങ്ങി……… അതിന്റെ കൂർത്ത നഖങ്ങൾ നിലാവിന്റെ വെട്ടത്തിൽ വെള്ളിപോലെ തിളങ്ങി…….ചെന്നായ്ക്കളുടെ കഴുത്തിലേക്കവ ആഴ്ന്നിറങ്ങി…………

കൈ വീശിയടിക്കുന്നപോലെ കാലുകൾ ഉപയോഗിച്ച് അവയുടെ മുഖത്തു ആഞ്ഞടിച്ചു…….   ചെന്നൈക്കാളെല്ലാം കൂട്ടത്തോടെ ഗരുഡന് നേർക്കു പാഞ്ഞു…….. കുറച്ചു നേരം അവിടെ പുകപടലം കൊണ്ട് നിറഞ്ഞു ഒന്നും കാണാൻ പറ്റാതായി………..

നിർത്താതെയുള്ള ചെന്നായ്ക്കളുടെ മോങ്ങലുകളും ഗരുഡന്റെ ചിറകടി ശബ്ദവും കേട്ടു…….

ഈ സമയം അവളുടെ ദേഹത്തുണ്ടായിരുന്ന ജലയക്ഷി പുറത്തു വന്നു…….. പെട്ടെന്ന് തന്നെ ബോധം മറഞ്ഞവൾ നിലത്തു വീണു……. ഗൗരിയും യക്ഷിയും  നേർക്കുനേർ നിന്നു……..

അവളുടെ ദേഹത്ത് കേറിയാത്തകരെന്നുള്ള തീർപ്പു കിട്ടിയനേരം തന്നെ നാവിൽ ജലദേവതയെ  ആവാഹിച്ചു കൊണ്ടുള്ള മന്ത്രങ്ങൾ തുടങ്ങി കഴിഞ്ഞിരുന്നു ഗൗരി………

ഗൗരിയെ അക്രമിക്കാനായി പറന്നു പൊങ്ങി യക്ഷി………

അതേ നിമിഷത്തിൽ ജലദേവതയുടെ ശക്തി ഗൗരിയുടെ ശരീരത്തിൽ കേറിക്കഴിഞ്ഞിരുന്നു………

കറുത്ത കൃഷ്ണമണികൾ നീലനിറത്തിൽ തിളങ്ങി…….. ഇരുകൈകളും താമരമൊട്ടുപോലെ ചേർത്തു പിടിച്ചു തുറന്നു………. ഒരു മിന്നൽ ആ  കൈകള്കുള്ളിൽ നിന്നും പ്രവഹിച്ചു യക്ഷിയിൽ തട്ടി നിന്നു……..

വേദനകൊണ്ടു അലറി നിലവിളിച്ചു യക്ഷി………. പതിയെ അന്തരീക്ഷത്തിൽ അവളുടെ ദേഹത്തുനിന്നും കറുത്ത പുക പടരാൻ തുടങ്ങി………. നിമിഷനേരങ്ങൾക്കുള്ളിൽ അത്‌ അന്തരീക്ഷത്തിൽ ലയിച്ചു ചേർന്നു……..

ഗൗരി ഓടി പെൺകുട്ടി കിടന്ന സ്ഥലത്തെത്തി…….. നെഞ്ചിൽ കൈവെച്ചു പ്രാർത്ഥിച്ചു കൈയിൽ തെളിഞ്ഞ ചുമന്ന ചരടവാളുടെ കൈയിൽ കെട്ടി………

ഈ സമയത്തിനകം തന്നെ ചെന്നായ്കളെല്ലാം അപ്രത്യക്ഷരായി കഴിഞ്ഞിരുന്നു……….. ഗരുഡന്റെ ശബ്ദവും ഇല്ലാതായി…….

തറയിൽ വീണുകിടന്ന ദേവനാരായണൻ പതുക്കെ എഴുനേറ്റു……. ചിതറി ഓടിയ ആൾക്കാരൊക്കെ ഗൗരിയുടെ അടുക്കലേക്കോടി……..

“എത്രയും പെട്ടെന്ന് ഇവളെ തറവാട്ടിലെത്തിക്കണം…….. ”

“നരേന്ദ്രന്റെ പക തീർന്നിട്ടില്ല……… അവൻ നേരിട്ടൊരു യുദ്ധത്തിന് മുതിരാത്തതിൽ എന്തോ ഉണ്ട്…….. ”

“മം…….അച്ചക്കെന്തെലും പറ്റിയോ…….. ”

“ഏയ്…….. ”

അയാളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നതവൾ കണ്ടു…….. അപ്പോ ഒന്നും ചോദിക്കണ്ടാന്നു അവളുറപ്പിച്ചു…….. പെൺകുട്ടിയെ തങ്ങി എടുത്തവർ വേഗം മനക്കൽ തറവാട്ടിലേക്ക് നടന്നു……..

വയല് കഴിയാറായി………. ഗൗരി തിരിഞ്ഞു കാളിയാർ മഠത്തിലേക്ക് നോക്കി……… പുകയായി മാറിയ ജലയക്ഷി തിരികെ അവളുടെ തന്നെ  രൂപമായി മാറുന്നു…….. പടിക്കൽ ആജാന ബാഹുവായ ഒരാളുടെ നിഴൽ നില്കുന്നു……… അയാൾ തങ്ങളെ തന്നെയാണ് നോക്കി നില്കുന്നത്………

“വേഗം നടന്നോളു……… സമയംകളയാനില്ല…….. ”

അവർ നടത്തത്തിന്റെ വേഗത കൂട്ടി…….

 

 

മനയ്ക്കൽ തറവാട്ടിലെ പൂജാമുറിയിൽ മന്ത്രങ്ങൾ നിർത്താതെ ഉരുവിട്ടുകൊണ്ടിരിക്കുകയായിരുന്നു സേതു……..

ഹോമകുണ്ഡത്തിലെ ചൂട് കൊണ്ടവൾ വിയർത്തു കുളിച്ചിരുന്നു…… നേരം പോയതവൾ അറിഞ്ഞതുമില്ല………

തൊട്ടടുക്കലിരുന്ന ഉരുളിയിലേക്കവൾ നോക്കി……… വയലോരം ശാന്തമായി കിടക്കുന്നു……… കുറച്ചു മുൻപാണ് താൻ നോക്കിയപ്പോൾ അച്ഛൻ അപകടത്തിലാണെന്ന് കണ്ടത്…….

പിന്നെ താമസിച്ചില്ല ഗരുഢമാത്രം ജപിച്ചു ഗരുഡനെ ആവാഹിച്ചു പറഞ്ഞുവിടുകയായിരുന്നു………

സേതു ഗരുഢമന്ത്രങ്ങൾ വീണ്ടും ജപിച്ചു കൊണ്ടിരുന്നു……… തളർച്ച ഏതുമില്ലാതെ ഹോമകുണ്ഡത്തിലേക്കു നെയ്യ് പുഷ്പങ്ങൾ എന്നിവ അർപ്പിച്ചുകൊണ്ടിരുന്നു……….

വൈകാതെ ചിറകടി ശബ്ദം വീണ്ടും കേൾക്കാൻ തുടങ്ങി………എന്നാൽ പ്രത്യക്ഷപെടാതെ നിന്നു…….. എന്തോ അപകടസൂചന പോലെ……….

സേതു പിന്നെയും ഗരുഢമന്ത്രം ജപിച്ചുതുടങ്ങി…….. ഫലം കാണുന്നില്ല……..

ഒരുപിടി പൂക്കളുമായി പൂജാമുറിക്കു പുറത്തേക്കിറങ്ങി സേതു………. അമ്മ ഇരുന്നിടം ശൂന്യം……….പെട്ടെന്നവൾ നടന്നു വരാന്തയിലേക്കിറങ്ങി………അവിടെ ഇരുന്നവർക്കു കട്ടൻചായ കൊടുക്കുന്നു ലക്ഷ്മി……

അപ്പോഴാണവൾക്കു ശ്വാസം നേരെ വീണത്…….

“അമ്മ ഇവിടെ വന്നു നില്കുവായിരുന്നോ……? കാണാഞ്‌ ഞാൻ പേടിച്ചു……… ”

“ഇവരിങ്ങനെ ഇരിക്കാൻ തുടങ്ങിയിട്ട്  ആയില്ലേ ഈ ഇരിപ്പു തുടങ്ങിയിട്ട്…….. ഈ കുഞ്ഞാണെൽ ഒന്നും കഴിച്ചിട്ടുണ്ടാവില്ല…….. ”

ശരിയാണ് വാടിയ ചേമ്പില പോലെ തളർന്നു കിടക്കുകയാണ്…..

സേതു പടിക്കലേക്ക് ഒന്നു നോക്കി…….ആരും വരുന്നതായി തോന്നുന്നില്ല……. തനിക്കെവിടെലും പിഴച്ചോ എന്ന ആധിയായി പിന്നെ…..

“എന്താ മോളെ……. ”

“ഏയ് ഒന്നുലമ്മേ……. ”

“അവരെ കാണുന്നില്ലല്ലോ…….. ”

“എല്ലാം നന്നായി നടന്നിട്ടുണ്ടമ്മേ……….പേടിക്കാൻ ഒന്നുല്ല……. ”

“അവരെ കാണുന്നില്ലല്ലോ…… ”

“എത്തുന്നുണ്ട്…….. ഞാനങ്ങോട്ടു ചെല്ലട്ടെ…….. ”

“ങ്ങും……. ”

“പുറത്തേക്കാരും ഇറങ്ങണ്ട………. ”

എല്ലാവരെയും ഒന്നു നോക്കിയിട്ടു തിരിച്ചു പൂജാമുറിയിലേക്കു നടന്നു………എന്നാൽ സേതു കാണാതൊരതിഥി അവൾക്കു തൊട്ടു പിന്നിലായിട്ടുണ്ടായിരുന്നു…….

അകത്തളത്തിൽകൂടെ പൂജാമുറിയുടെ ഭാഗത്തേക്ക്‌ നടക്കുന്ന സമയത്താണ് തന്റെ പിന്നിലാരോ ഉള്ളതായി സേതുവിന്‌ തോന്നിയത്……. ഒന്നു തിരിഞ്ഞു നോക്കി ആരെയും കണ്ടില്ല……. എന്നാലും മനസ്സൊന്നു ജാഗരൂകമാക്കി……….

വീണ്ടും നടന്നു തുടങ്ങിയ സേതു ഒരു സീല്കാര ശബ്ദം  കേട്ടു തിരിഞ്ഞു……. തന്റെ കാൽപാദത്തിനടുത്തായി ഒരു കരിനാഗം………അത്‌ പത്തി വിടർത്തി നിന്നു…….. പതിയെ അതിന് വലുപ്പം വെക്കാൻ തുടങ്ങി……. സേതുവിനേക്കാൾ പൊക്കത്തിൽ പത്തി വിടർത്തിനിന്നു…….

പെട്ടെന്ന് കണ്ടു പേടിച്ചു സേതു പിറകിലേക്ക് നടന്നു……. ഉടൻ തന്നെ ചിറകടി ശബ്ദം കേട്ടു സേതുവിന്‌ മുന്നിലായി ഗരുഡൻ പറന്നിറങ്ങി…….. ഒറ്റ കുതിപ്പിന് ആ നാഗത്തെയും കൊത്തിയെടുത്തു നടുമുറ്റം വഴി പറന്നുപൊങ്ങി………..

സേതു ഓടി പൂജാമുറിയിൽകയറി പൂജകൾ തുടങ്ങി അല്പസമയത്തിനകം തന്നെ ഗരുഡൻ പ്രത്യക്ഷനായി…….. എഴുനേറ്റു വണങ്ങി സേതു നന്ദി അറിയിച്ചു………

ഗൗരിയുടെ അടുക്കൽ നിന്നും അപ്രത്യക്ഷനായി പൂജാമുറിയിൽ സാന്നിധ്യം അറിയിക്കുന്ന സമയത്താണ് പുറത്തെ മുല്ലമരത്തിലെ നാഗസാനിധ്യം ശ്രദ്ധയിൽ പെട്ടത്…….. അതിനാൽ വൈകിയതിൽ ക്ഷമ അറിയിച്ചു ഗരുഡൻ അപ്രത്യക്ഷനായി………. ഗരുഡന് വിളക്ക് കത്തിച്ചു പുഷ്പങ്ങൾ അർപ്പിച്ചു സേതു പുറത്തിറങ്ങി………

അല്പസമയത്തിനകം ഗൗരിയും കൂട്ടരും എത്തിച്ചേർന്നു……… ഒരക്ഷരം ഉരിയാടാതെ ദേവനാരായണൻ അകത്തേക്കുപോയി……… ഗൗരിയെ നോക്കിയിട്ടു ലക്ഷ്മി കൂടെ ചെന്നു………

ഗൗരി എല്ലാവരെയും നോക്കി ഒന്നു ചിരിച്ചിട്ട് പറഞ്ഞു……..

“ഇനി പേടിക്കാനൊന്നും ഇല്ല……… ഉച്ചക്ക് നീരൊഴുക്കുകളിൽ പോകാതിരിക്കുക……. ഇവൾക്ക് നല്ല ക്ഷീണണ്ടാവും……. സാരമില്ല…….. ഉണർന്നെഴുനേൽക്കുമ്പോ ശരിയായിക്കോളും…….. ”

“വളരെ നന്ദി ഉണ്ട് കുഞ്ഞേ……. മറക്കില്ല…….ഇതേ ഉള്ളൂ കൈയിൽ……… ”

മടിക്കുത്തിലിരുന്ന ചില്ലറത്തുട്ടുകൾ അവൾക്കു നേരെ നീട്ടി ആ സ്ത്രീ……..ഒന്നു പുഞ്ചിരിച്ചിട്ടു ആ കാശവരുടെ കൈകളിൽ തന്നെ ചേർത്തു വെച്ചു പറഞ്ഞു………

“ഒന്നും വേണ്ട……..ഇന്നത്തെ അരിക്കുള്ളതല്ലെ ഇത്……….പോയി ഈ കുഞ്ഞിനെന്തേലും വെച്ചുണ്ടാക്കി കൊടുക്ക്‌………. നിങ്ങളിറങ്ങിക്കോളൂ……. ”

നേരം പുലർന്നിരുന്നു അപ്പോഴേക്കും…….. അവരിറങ്ങുന്നതും നോക്കി പടിക്കൽ അവര് രണ്ടു പേരും നിന്നു……. അവസാന ആളും പടികടന്നപ്പോൾ സേതു ചോദിച്ചു

“ചേച്ചി അച്ചക്കെന്താ……….? ”

“അറിയില്ല……. സംസാരിക്കാം……. ”

തിരിച്ചവർ കേറി വാതിലടച്ചു…… രണ്ടുപേരും പടികേറി പോകുന്ന ശബ്ദം മുറിയിലിരുന്ന് ദേവനാരായണൻ കേട്ടു…….

അയാൾ പതുക്കെ കിടക്കയിലേക്ക് ചരിഞ്ഞു……. ലക്ഷി വന്നു ചോദിക്കാൻ തുടങ്ങുമ്പോൾ കണ്ടു……ഉറങ്ങി….. തോറ്റൊരം ചേർന്ന് അവരും കിടന്നു……. അല്പസമയത്തിനകം ലക്ഷ്മിയുടെ നേരിയ കൂർക്കം വലി കേട്ടു തുടങ്ങി………. ദേവനാരായണന്റെ അടഞ്ഞ കണ്ണുകൾക്കിടയിലൂടെ കണ്ണീർ പതിയെ ഒലിച്ചിറങ്ങി………

(തുടരും )

അടുത്ത പാർട്ട്‌ മുതൽ ഗൗരിയുടെ പ്രണയ കഥ ആരംഭിക്കുന്നു………

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.4/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

3 thoughts on “ഭദ്ര – പാർട്ട്‌ 14”

Leave a Reply

Don`t copy text!