Skip to content

ഭദ്ര – പാർട്ട് 2

pranaya kathakal

പുലർച്ചെ അപ്പൂന്റെ വിളിയിലൂടെ ആണ്  ഭദ്ര  ഉണർന്നത്.

ഭദ്രേച്ചിയേ….. എഴുനേല്ക്ക്…

ങ്ങും…..നീ ഒന്നു പോയെ..

എഴുന്നേൽക്ക്….അമ്മേ ദേ ഇ ചേച്ചി എഴുനെൽക്കണില്ല….

നീ ഒന്നുപോ അപ്പു….നല്ലൊരു സൺ‌ഡേ ആയിട്ടുറങ്ങാനും സമ്മതിക്കില്ല….

തലവഴി പുതപ്പു വലിച്ചിട്ടു ഒന്നുകൂടി ചുരുണ്ടുകിടന്നു ഭദ്ര.

ചേച്ചി നമ്മള് നാട്ടിലേക്ക് പോകുവാന്ന്….. അമ്മ വിളിക്കുന്നു എഴുന്നേറ്റു വാ…

ഒരു ഞെട്ടലോടെ അവൾ ചാടി എഴുന്നേറ്റു.

ങേ….
ആരുപറഞ്ഞു..?
അപ്പോ അച്ഛനിന്നലെ പറഞ്ഞതോ…

എഴുന്നേറ്റു വന്നേ…

പെട്ടെന്നെഴുനേറ്റു ഡൈനിങ് ഹാളിൽ എത്തി. അനന്തനുള്ള ചായ എടുക്കുയായിരുന്ന വേണിയുടെ പുറകിൽ വന്നു നിന്നവൾ ചോദിച്ചു.

നേരാണോ അമ്മേ… നമ്മൾ നാട്ടിലേക്കു പോകുവാണോ..?

ങും… നീ ചെന്ന്‌ ലഗേജ് എല്ലാം എടുത്തു വെയ്‌ക്ക്‌…..

എന്താ അമ്മേ പെട്ടെന്ന്… അച്ഛൻ ഇന്നലെ ഇങ്ങനൊന്നുമല്ലലോ പറഞ്ഞെ..

ഒന്നുല്യാ നീ പോയി റെഡി അയ്‌ക്കെ… സമയമില്ല… വൈകിട്ട ഫ്ലൈറ്റ്…

അന്നുവരെ കാണാത്ത ഒരു തിളക്കം അവളുടെ കണ്ണുകളിൽ മിന്നിമാഞ്ഞു പോകുന്നത് ഒരു നടുക്കത്തോടെ നോക്കുകയായിരുന്നു വേണി..മറ്റാരെയോ പോലെ…ഉത്സാഹത്തോടെ തന്റെ മുറിയിലേക്കു പോയ ഭദ്രയെ അവൾ നോക്കി നിന്നു..

എന്റെ പരദേവകളെ എന്റെ മോളെ കാത്തുകൊള്ളണെ….

ഈ സമയം മനയ്ക്കൽ തറവാട്ടിലെ പൂജാമുറിയിൽ താളിയോല ഗ്രന്ഥങ്ങൾ പരിശോധിക്കുകയായിരുന്നു ദത്തൻ തിരുമേനി…

അറുപതു അടുപ്പിച്ചു പ്രായം ഉണ്ടേലും..കഴുത്തറ്റം നീട്ടിവളർത്തിയിരിക്കുന്ന കറുത്ത മുടിയിഴകൾ കുഞ്ഞുനാഗങ്ങളെ ഓർമപ്പെടുത്തും ..കഴുത്തിൽ രുദ്രാക്ഷമാല….കൈയിൽ ചുറ്റികെട്ടിയ കറുത്ത ചരട്…ശാന്തത നിറഞ്ഞു നിൽക്കുന്ന മുഖത്തു ഐശ്വര്യം വിളിച്ചോതുന്നപോലെ തിരുനെറ്റിയിലെ ചന്ദനക്കുറിയിൽ  കുങ്കുമച്ചാർത്തു …
തിരുമേനിയുടെ തൊട്ടടുത്തുതന്നെ അനന്തരവൻ ഹരിനാരായണനും…മനക്കൽതറവാട്ടിലെ ദത്തൻ തിരുമേനിക്കുശേഷം ആഭിചാര കർമങ്ങളെ എതിർത്തു തോൽപിക്കാൻ കഴിവുനേടിയവൻ……..

പെട്ടെന്ന് താളിയോലകളിൽ ഏകാഗ്രനായിരുന്ന ദത്തൻ തിരുമേനിയുടെ ഇടംകണ്ണൊന്നു വെട്ടി എന്തോ ഒരു അപകട സൂചന..മുന്നിലിരിക്കുന്ന ഓട്ടുരുളിയിലേക്കു നോക്കി ചെറുതായിട്ടൊന്നു പുഞ്ചിരിച്ചു.

ഹരീ……നമുക്കൊരു അതിഥിയുണ്ട്….

തിരുമേനിയെ നോക്കി വണങ്ങി ഭദ്രകാളി വിഗ്രഹത്തിനു മുന്നിലിരിക്കുന്ന തട്ടത്തിൽ നിന്നും ഒരുപിടി കുങ്കുമം കൈയിലെടുത്തു കണ്ണടച്ചു തിരിഞ്ഞ ഹരിയുടെ മുന്നിലേക്ക് ഒരു തീഗോളം വന്നു നിന്നു….

അഗ്നിദേവനെയും ഭദ്രകാളിയെയും മനസ്സിൽ ആവാഹിച്ചു കൈയിലിരുന്ന കുങ്കുമം തീഗോളത്തിനു നേരം ഊതിവിട്ടു….

ആർത്തൊരു നിലവിളി ശബ്ദത്തോടെ ആ തീഗോളം വടക്കു ദിശ നോക്കി പാഞ്ഞു…

ഹരീ….

ദത്തൻ തിരുമേനിയുടെ മുഖത്തേക്കു നോക്കി ഹരി.

വടക്കു ദിശയിൽ നിന്നുള്ള ശത്രു….അത്ര നിസ്സാരനല്ല….ഒന്നു കരുതിയിരിക്യാ

സംശയത്തോടെ നോക്കുന്ന ഹരിയുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചുകൊണ്ട് ദത്തൻ തിരുമേനി തുടർന്നു

വിധിപോലെ സംഭവിച്ചേ തീരു…വരേണ്ടവരെല്ലാം വന്നെത്തിച്ചേർന്നേ മതിയാകൂ…എഴുതിവെക്കപ്പെട്ടതൊന്നും തിരുത്താനാവില്യ….

പറഞ്ഞു കഴിഞ്ഞു ദത്തൻ തിരുമേനി താളിയോലകൾ തിരികെ ദേവിയുടെ പാദങ്ങളിൽ വെച്ചുവണങ്ങി ഒരുപിടി അരളിപ്പൂക്കൾ കാൽക്കൽ അർപ്പിച്ചു തിരിഞ്ഞു നടന്നു…

(തുടരും)

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.9/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “ഭദ്ര – പാർട്ട് 2”

Leave a Reply

Don`t copy text!