Skip to content

ഭദ്ര – പാർട്ട്‌ 3

pranaya kathakal

കാർ ചെമ്പകശ്ശേരിമനയുടെ  മുന്നിൽ എത്തി നിന്നു…. അമ്മയുടെ തോളിൽ തല ചായ്ച്ചു മയങ്ങികിടന്ന ഭദ്ര പതിയെ കണ്ണ്  തുറന്നു.ഡോർ തുറന്നു അപ്പു ആദ്യമേ പുറത്തു ചാടിയിരുന്നു.

വണ്ടിയുടെ ശബ്ദം കേട്ടു ശങ്കരൻ പുറത്തെ വരാന്തയിൽ എത്തി…

“ആനന്ദൻകുഞ്ഞ്……..”

“ശങ്കരേട്ടാ……സുഖല്ലേ..? ”

“അതേ കുഞ്ഞേ…… യാത്രയൊക്കെ….? ”

“ആഹ്  കുറച്ചു തടസങ്ങളൊക്കെ കണ്ടിരുന്നു……അമ്മേടെ പ്രാർത്ഥന….അനിഷ്ടങ്ങളൊന്നും ഉണ്ടായില്ല…… ”

അപ്പോഴാണ്  കൃഷ്ണവേണിയുടെ പിറകിലായ്  പടികൾ  കേറി വരുന്ന പെൺകുട്ടിയെ കണ്ടത്…..ശങ്കരന്റെ കണ്ണുകൾ വിടർന്നു…… ആ മുഖം….

ശങ്കരന്റെ മുന്നിൽ വന്നു നിന്നവൾ ചെറുതായി പുഞ്ചിരിച്ചു..

“ശങ്കരേട്ടാ…..ഇതാണെന്റ മകൾ ഭദ്ര…..”

ശങ്കരന്റെ കണ്ണിൽ നനവ് പടർന്നു…എന്തോ പറയാൻ വന്ന ശങ്കരനെ തടയുംവണ്ണം ആനന്ദൻ ഇടയ്ക്കു കേറി..

“അമ്മ….”

“പൂജാമുറിയിലാണ്….. വരുന്നൂ പറഞ്ഞപ്പോ മുതൽ …..”

“എന്താ ശങ്കരാ കുട്ട്യോളെ വന്നപോലെ തന്നെ നിർത്തിയിരിക്കയാ…….അകത്തേക്കു കേറ്റി വിടില്ലന്നുണ്ടോ…….. ”

എല്ലാവരും ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കി…രണ്ടടി മുന്നോട്ടു കേറി നിന്ന ഭദ്ര കണ്ടു….

വീതിയുള്ള കസവുമുണ്ടിനാൽ മുലക്കച്ച ചുറ്റി തലമുടി വലതുചെവിയോരം ചേർത്തു വട്ടത്തിൽ കേട്ടിരിക്കുന്നു…..അതിൽ അവൾക്കറിയാത്ത ഏതൊക്കെയോ ചെടിയുടെ ഇലകൾ കെട്ടി വെച്ചിട്ടുണ്ട്….കഴുത്തിൽ സ്വർണം കെട്ടിയ രുദ്രാക്ഷ മാല അതിന്റെ അറ്റത്തായി വലിയൊരു ഏലസും…….

അടുത്തെത്തുംതോറും മനംമയക്കുന്ന പനിനീരിന്റെയും പൂക്കളുടെയും ഗന്ധം അവിടമാകെ നിറഞ്ഞിരുന്നു…….കണ്ണിമ ചിമ്മാതെ ഭദ്ര അവരെ നോക്കി നിന്നു..

സേതുമതി ഭദ്രക്കുമുന്നിലേക്കു വന്നു നിന്നു…അവളുടെ മുഖത്തേക്കുനോക്കി വാത്സല്യത്തോടെ അവളുടെ കവിളിൽ തലോടി…….

ഒരിക്കലും ഇ അമ്മമ്മയെ വന്നൊണ് കാണാൻ തോന്നിയില്ലേ ന്റെ കുട്ടിക്ക്…….

അവർടെയിടയിലേക്കു ചാടിക്കേറി അപ്പു പറഞ്ഞു……

“എനിക്ക്  തോന്നി അമ്മമ്മേ….”

“അപ്പൂ…..അടങ്ങി നിക്കണുണ്ടോ  നീ……”

വേണി അവനെ അടിക്കാനോങ്ങി…അവൻ ഓടി സേതുമതിയുടെ പുറകിൽ കേറി നിന്നു വേണിയെനോക്കി കോക്രി കാട്ടി…

“എന്തിനാ വേണി അവനെ വഴക്കുപറയുന്നേ……കുഞ്ഞല്ലേ…..അവനേലും തോന്നിന്ന് പറഞ്ഞുലോ…. ”

ആനന്ദനത് തന്നെ പറഞ്ഞതാണെന്ന് മനസിലായി….ശരിയാണ് ഒരിക്കൽപോലും ഇങ്ങോട്ടു വരണംന് തോന്നിയിട്ടില്ല….. അത്രക്ക് തീയും മനസിലിട്ടാണ് അന്ന് ഈ പടി ഇറങ്ങിയത്…..

എല്ലാരും കേറി വന്നാട്ടെ….ശങ്കര കുശിനിയിലേയ്ക്ക് ചെല്ല….. കല്യാണിയോട് അത്താഴം തയ്യാറാക്കിക്കൊള്ളാൻ പറയ്യാ….”

“ഉവ്വ്…… ”

ഭദ്രയെയും കൂട്ടി സേതുമതി അകത്തേക്ക് നടന്നു…..

ഭദ്രക്കുള്ള മുറി പ്രതേകം ഒരുക്കിയിരുന്നു….കല്യാണി അവളുടെ പെട്ടികളെല്ലാം ആ മുറിയിലേക്ക് വെച്ചു…നാല്പതടുപ്പിച്ചു പ്രായം വരും കല്യാണിക്ക്…അവർ ഭദ്രയെ നോക്കി ചിരിച്ചിട്ട് പുറത്തേക്കുപോയി…..

അടച്ചിട്ടിരുന്ന ജനൽപ്പാളി ഭദ്ര പതിയെ തുറന്നു….വിരിഞ്ഞുതുടങ്ങുന്ന മുല്ലമൊട്ടുകളുടെ മണം തെക്കൻകാറ്റിനോടൊപ്പം അവളുടെ മുടിയിഴകളെ തഴുകി മുറിക്കുള്ളിലേക്ക് കടന്നുവന്നു ….ഇരുട്ട് വീണതുകാരണം പുറത്തുള്ളതൊന്നും കാണാൻ പറ്റുന്നുണ്ടായിരുന്നില്ല….

അത്താഴസമയത് ആരും ഒന്നും സംസാരിച്ചില്ല….സേതുമാതിയെ ആ കൂട്ടത്തിൽ കണ്ടതുമില്ല….അച്ഛനോ അമ്മയോ അതിനെപ്പറ്റി തിരക്കാത്തതിൽ അവൾക്കത്ഭുതം തോന്നി….

അത്താഴശേഷം അവൾ മുറിയിലേക്ക് പൊന്നു….

അല്പസമയം കഴിഞ്ഞു കല്യാണി മുറിയിലേക്ക് അവൾക്കുള്ള പാലുമായി വന്നു….അവളതു ഭദ്രക്കുനേരെ നീട്ടി….

“കല്യാണിച്ചേച്ചി ഇവിടൊത്തിരി നാളായോ….”

“ങും….ശങ്കരേട്ടന്റെ വേളിയായതില്പിന്നെ…ഏട്ടന്റെ  അമ്മയാ മുന്നേ നിന്നിരുന്നേ…അമ്മേടെ സഹായത്തിനായ് ഞാനും…ഇപ്പൊ അമ്മക്ക്‌ വയ്യാണ്ടായി….”

ഭദ്രക്കതൊരു പുതിയ അറിവായിരുന്നു….

“ഇവിടെ വേറാരുല്ലേ…..”

“ജോലിക്കാരൊക്കെ അവരുടെ  വീടുകളിൽ പോയി വരും….”

“അമ്മമ്മയെ ഡിന്നറിനു കണ്ടില്ലലോ…? ”

“അത്‌….അമ്മ……..!”

“കല്യാണി…..”

പുറകിൽ സേതുമതി ആയിരുന്നു…..ഞാനല്പം എന്റെ  കുട്ടിയോടപ്പം ഇരിക്കട്ടെ……. നീ അപ്പുറത്തേക്ക് പൊക്കോ…..

ഭദ്രയെ നോക്കിയൊന്നു ചിരിച്ചിട്ട് കല്യാണി പോയി……

കട്ടിലിൽ ഭദ്രയെ പിടിച്ചിരുത്തി അവളുടെ മുഖത്തേക്കുതന്നെ നോക്കിയിരുന്നു സേതുമതി…..

“യാത്രക്ഷീണമുണ്ടാകും മോളു കിടന്നോ….നമുക്കു നാളെ സംസാരിക്കാം….. ”

തുറന്നിട്ട ജനാലവഴി പെട്ടെന്നാണ് വലിയൊരു കാറ്റടിച്ചു കേറിവന്നത്…..ഭദ്ര ചാടി എഴുന്നേറ്റു ജനാല അടക്കാനായി….സേതുമതി  ആ  ഭാഗത്തേക്ക് ഒന്നു നോക്കിയതേ ഉള്ളൂ….കാറ്റിന്റെ ശക്തി കുറഞ്ഞത് ഇല്ലാതായി…..ഭദ്രയെ നോക്കിയൊന്നു ചിരിച്ചിട്ട് സേതുമതി  പറഞ്ഞു….

“മോളു കിടന്നോ…..ഈ ജനാല തുറന്നിടേണ്ട വല്ലാത്ത കാറ്റേ…..”

ജനൽ അടക്കാനായിപോയ ഭദ്ര കാണാതെ സേതു ത്രിമൂർത്തികളെ സ്മരിച്ചു ഒരു  ചരട് ആവാഹിച്ചെടുത്തു….

ഒന്നും മിണ്ടാതെ ഭദ്രേടെ വലതുകൈത്തണ്ടയിൽ ആ ചരടുകെട്ടി…..മനസ്സിൽ മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടേ ഇരുന്നു……അവരുടെ പ്രവർത്തിയെല്ലാം നോക്കി കാണുവായിരുന്നു ഭദ്ര…

“അമ്മമ്മ ഈ ചരടുമായിട്ടാണോ വന്നത്….ഞാനത് കണ്ടില്ലലോ…..ശ്രദ്ധിക്കാഞ്ഞതാണോ ഭദ്ര മനസ്സിലോർത്തു..”

“നന്നായിട്ടുണ്ട് പ്രാർത്ഥിച്ചിട്ടു കിടന്നോളുട്ടോ……..”

ഒന്നു ചിരിച്ചിട്ട് സേതുമതി തിരിഞ്ഞു നടന്നു…..ഒരല്പനേരം തന്റെ കൈയിലെ ചരടിലേക്കു നോക്കി നിന്നിട്ട് ഭദ്ര വന്നു കതകുചാരി ഓടാമ്പലിട്ടു……പുറത്തു വന്ന സേതുമതി തിരിഞ്ഞൊന്നു നോക്കി……പൂജാമുറിയിലേക്കു നടന്നു…..

ഈ സമയം മനയെ വലതുവെച്ചു പറന്നിറങ്ങിയ കൃഷ്ണപ്പരുന്തു മേൽക്കൂരയിൽ ഇരിപ്പുറപ്പിച്ചു…..ഒരു കാവലെന്നപോലെ………

(തുടരും )

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!