പുലർച്ചെ കതകിൽ മുട്ടു കേട്ടാണ് ഭദ്ര ഉണർന്നത്… നോക്കിയപ്പോൾ കല്യാണി പുഞ്ചിരിച്ചുകൊണ്ട് നില്കുന്നു……
” മോളുണർന്നില്ലായിരുന്നോ…. ”
“ഇത്ര നേരത്തെയോ…… ”
കല്യാണിയൊന്നു ചിരിച്ചു…..
” കുഞ്ഞിനെ പൂജാമുറിയിൽ എത്തിക്കാൻ സേതുവമ്മ പറഞ്ഞു… ”
“എന്നാ വാ പോകാം…”
“അയ്യേ കുളിക്കാതെയാണോ പോകുന്നേ….”
അബദ്ധം പറ്റിയത് പോലെ ഭദ്ര നാവു കടിച്ചു……
“ഇതൊന്നും ശീലമില്ലാഞ്ഞിട്ടല്ലേ അവിടെ….”
“കുഞ്ഞു കുളിച്ചിട്ട് വാ….ഞാൻ അപ്പോഴേക്കും കിടക്ക ഒക്കെ വൃത്തിയാക്കി ഇടാം….”
“ങും…..”
ഡ്രെസ്സുമെടുത്തു ഭദ്ര കുളിമുറിയിലേക്കു നടന്നു….
കുളികഴിഞ്ഞ് ഭദ്ര കല്യാണിയോടൊപ്പം പൂജാമുറിയുടെ വാതിൽക്കലെത്തി അവിടെ അനന്തനും വാണിയും ഉണ്ടായിരുന്നു… അപ്പുവിനെ ആ കൂട്ടത്തിൽ കണ്ടില്ല…..
“ദുഷ്ടൻ സുഖമായി ഉറങ്ങുകയാ…….”
ഭദ്ര അവർക്കൊപ്പം പൂജാമുറിയിലേക്ക് കടന്നു വലത് കാലെടുത്തു വച്ചതും പൂജാമുറിയിൽ ആകെ ഒരു കാറ്റ് രൂപംകൊണ്ടു….. കെടാവിളക്കിലെ തിരിനാളം ആ കാറ്റിൽ ആടിയുലഞ്ഞു……
മുറിയിൽ ഒത്ത നടുക്കായി ഒരാൾ പൊക്കത്തിലുള്ള ഒരു ഭദ്രകാളി ശീല…… സിംഹവാഹിനി….. എട്ടു കൈകളുമായി ആയുധങ്ങൾ……ഉഗ്രരൂപമായിരുന്നു ദേവിയിൽ……. മുന്നിൽ തട്ടങ്ങളിലായി പൂക്കളും ഭസ്മവും കുങ്കുമവും……ഒരു ഉരുളിയിൽ വെള്ളത്തിൽ നിറയെ അരളിപ്പൂക്കളും ഇട്ടു വെച്ചിരുന്നു…….
സേതുമതി ഭദ്രേ നോക്കി…..
“ഇങ്ങോട്ട് നീങ്ങിനിന്നു തൊഴുതോളു….”
അപ്പോഴാണ് അവൾ സേതുമതിയുടെ മുഖം ശ്രദ്ധിച്ചത്…… മുഖമാകെ കുങ്കുമം തേച്ചു വെച്ചിരുന്നു……. അവൾ നോക്കി നിൽക്കെ ആ മുഖം വികൃതമായി……പേശികൾ വലിഞ്ഞുമുറുകി….. അവളെ നോക്കി ചിരിക്കാൻ തുടങ്ങി…….
ഒരു ഇടിവാൾ ഭദ്രയുടെ നെഞ്ചിലൂടെ ഇറങ്ങിപ്പോയി…. ഒരു ആർത്തനാദം അവളുടെ തൊണ്ടയിൽ കുരുങ്ങി നിന്നു….
“ആ…. ആ….. അമ്….. അച്ച…. ”
“ആരും നിന്റെ വിളി കേൾക്കില്ല…..”
ഭദ്രാ അവിടെനിന്ന് ഇറങ്ങിയോടാൻ ശ്രമിച്ചു പക്ഷേ കാലുകൾ അനങ്ങുന്നില്ല…… എവിടുന്നൊക്കെയോ ഉള്ള അട്ടഹാസങ്ങൾ അവരുടെ കാതുകളിലെത്തി…… മുന്നിലെ തട്ടത്തിൽ നിന്നും വാളുംമെടുത്തു സേതുമതി അവളുടെ മുന്നിലെത്തി….. കൈ നീട്ടി അവളുടെ മുടിയിൽ ചുറ്റിപ്പിടിച്ചു വെട്ടാൻ വാൾ ഉയർത്തി…….
“അമ്മേ……. ”
ഒരു ഞെട്ടലോടെ കട്ടിലിൽ നിന്നും ചാടിയെഴുന്നേറ്റു ഭദ്ര……
“സ്വപ്നം ആയിരുന്നോ ഞാൻ കണ്ടത്……”
ദേഹമാകെ വിയർത്തു കുളിച്ചിരുന്നു……
“മോളെ…… മോളെ……..”
ഭദ്ര എഴുന്നേറ്റ് കതക് തുറന്നു…….
കല്യാണി തന്നെ നോക്കി പുഞ്ചിരിച്ചു നിൽക്കുന്നു……
“മോൾ ഉണർന്നില്ലായിരുന്നോ…….”
“എന്തിനാ ചേച്ചി ഇത്ര വെളുപ്പിനെ എവിടെയെങ്കിലും പോകുന്നുണ്ടോ……”
കല്യാണി ചിരിച്ചുകൊണ്ടുപറഞ്ഞു…….
“മോളെ പൂജാമുറിയിലേക്ക് കൂട്ടികൊണ്ടു വരാനായി സേതുവമ്മ പറഞ്ഞുവിട്ടത എന്നെ…. വേഗം കുളിച്ചിട്ട് വാ…… ”
ഭദ്രയുടെ നെഞ്ചിലൂടെ ഒരു കൊള്ളിയാൻ വീശി…. താൻ കണ്ട സ്വപ്നം യഥാർത്ഥ്യമാകുകയാണോ……
പൂജാമുറിയിലെ മണിനാദം പുറത്തു കേൾക്കാമായിരുന്നു…..എന്നാൽ ആനന്ദനെയോ വേണിയെയോ അവിടെ കണ്ടില്ല……
“മോളു ചെന്നോളു…..സേതുവമ്മ കാത്തിരിക്കയാണ്……. ”
“ചേച്ചി വരണില്ലേ…….”
കല്യാണി ഒന്നു ചിരിച്ചിട്ട് പറഞ്ഞു…..
ഇതിനകത്തേക്കു എല്ലാവർക്കും കയറാനൊക്കില്ല സേതുവമ്മ പറഞ്ഞവർ മാത്രം…..
“അതെന്തേ…….”
“മോളു ചെല്ല്….. അതൊക്കെ സേതുവമ്മ പറഞ്ഞുതരും എനിക്കും കൃത്യമായിട്ടൊന്നുമറിയില്ല…….എന്നോട് ശങ്കരേട്ടൻ പറഞ്ഞ അറിവേ ഉള്ളൂ……
ഒന്നാലോചിച്ചിട്ടു ഭദ്ര പൂജ മുറിക്കകത്തേക്ക് വലതുകാൽ വച്ച് കയറി…….. തിരിഞ്ഞു കല്യാണിയെ ഒന്നുനോക്കി…..അപ്പോഴേക്കും കല്യാണി അവിടന്ന് പോയി കഴിഞ്ഞിരുന്നു….
മുറിയുടെ നടുക്കായി ഒരാൾ പൊക്കത്തിലുള്ള ഭദ്രകാളി ശില…. പൂക്കളാൽ അലങ്കരിച്ചിരുന്ന ദേവിക്ക് പക്ഷെ ശാന്ത സ്വരൂപമായിരുന്നു….
മുന്നിലുള്ള തട്ടങ്ങളിൽ പൂക്കളും ഭസ്മവും കുങ്കുമവും…. ഉരുളിയിൽ നിറയെ താമരപ്പൂക്കൾ….. താൻ സ്വപ്നത്തിൽ കണ്ടതാണെങ്കിലും മാറ്റങ്ങൾ അവൾക്ക് തിരിച്ചറിയാൻ പറ്റുന്നുണ്ടായിരുന്നു……… ഭദ്രയുടെ കണ്ണുകളിൽ അത്ഭുതം നിറഞ്ഞു നിന്നു…..
സേതുമതി ഭദ്രയോട് തന്റെയടുത്തായി വന്നിരിക്കാൻ പറഞ്ഞു……തൊട്ടടുത്തിട്ടിരുന്ന പീഠത്തിൽ അവളിരുന്നു……സേതുമതിയുടെ മുഖത്തേക്കവൾ സൂക്ഷിച്ചു നോക്കി…..
“എന്തെ ഇങ്ങനെ നോക്കണേ…. ”
“ഏയ് ഒന്നുല്ലാ…. ”
സേതുമതി ഒന്നു പുഞ്ചിരിച്ചിട്ടു പറഞ്ഞു…
“കണ്ണുകളടച്ചു പ്രാർഥിച്ചോളു…….”
ഭദ്ര തലയാട്ടി കണ്ണുകളടച്ചു പ്രാർത്ഥിക്കാൻ തുടങ്ങി……
തൊട്ടടുത്തു മണിയടിശബ്ദം കേൾക്കുന്നുണ്ടായിരുന്നു……
പൂജകഴിഞ്ഞവൾ നേരെ മുറിയിലേക്ക് വന്നു…..തലേന്ന് അടച്ച ജനാല തുറന്നിട്ടു…..
മനം മയക്കുന്നൊരു കാഴ്ച തന്നായിരുന്നു പുറത്ത്…..കണ്ണെത്താദൂരം വരെ പച്ചവിരിച്ചിട്ടപോലെ നെൽപ്പാടം… അവിടവിടായി പറന്നിറങ്ങുന്നതും നില്കുന്നതുമായിട്ടുള്ള കൊക്കുകൾ….. പാടവരമ്പുകൾക്ക് അതിരായ് തെങ്ങിൻതോപ്പുകൾ…… സൂര്യരശ്മികൾ വീണു കഴിഞ്ഞിരിക്കുന്നു….. നേച്ചർ ബ്യൂട്ടി എന്നൊക്കെ അവൾ കേട്ടിട്ടും പഠിച്ചിട്ടും ഉണ്ടെങ്കിലും ഇങ്ങനൊരു കാഴ്ച അവൾക്കാദ്യമായിരുന്നു…….
കുറച്ചുനേരം നോക്കി നിന്നിട്ടു അവൾ കിച്ചൻ ലക്ഷ്യമാക്കി നടന്നു….അവിടെ കല്യാണി എന്തോ തിരക്കിട്ട ജോലിയിലാണ് കൂടെ വേറെ രണ്ടുപേരുടെ ഉണ്ടായിരുന്നു…..
“കല്യാണിയേച്ചി….. ”
വിളികേട്ടു എല്ലാരും തിരിഞ്ഞു നോക്കി…..ഭദ്ര എല്ലാരേയും നോക്കിയൊന്നു ചിരിച്ചു……
“ആഹ് മോളിങ്ങെത്തിയോ……ഞാൻ ചായയുമായി വരാൻ ഇറങ്ങുവായിരുന്നു…. ”
“അതിങ്ങു തന്നേക്ക് ചേച്ചി…..”
“ഇതാ ഇവിടുത്തെ ഭദ്രകുഞ്….”
“ഇത് സരസ്സു…..ഇത് കാർത്തു ഇവിടെ സഹായത്തിനു നില്കുന്നതാ…..”
ആവി പറക്കുന്ന ഒരു ഗ്ലാസ് ചായ അവളുടെ കൈയിലേക്ക് വെച്ചുകൊടുത്തു കല്യാണി…..
നല്ല ഏലക്കയുടെ മണം അവളെ കുറച്ചൂടെ ഉന്മേഷവത്താക്കി……ചായകുടിക്കഴിഞ്ഞു അവൾ തളത്തിലിറങ്ങിയപ്പോ അപ്പു ഓടിവരുന്നു
“ചേച്ചി വാ ഞാനൊരു സാധനം കാണിച്ചു തരാം……. ”
“എന്താടാ……”
“വന്നേ…..”
ഭദ്രയുടെ കൈപിടിച്ച് അവൻ മുന്നോട്ടോടി…..
മുറ്റത്തിറങ്ങി തൊടിയിലേക്ക് ആണ് അവൻ കൊണ്ടുപോയത്…… മനയുടെ മുകളിലിരുന്ന കൃഷ്ണപ്പരുന്ത് അവരെയൊന്നും നോക്കിയിട്ട് പതുക്കെ പറന്ന് തൊട്ടടുത്തുള്ള മാവിൻ കൊമ്പുകളിൽ ഒന്നിലായ് ഇരിപ്പുറപ്പിച്ചു…….
തൊടിയും കഴിഞ്ഞ് അപ്പു അവളെ മുന്നോട്ടു കൊണ്ടു പോയി കൊണ്ടിരുന്നു….. നിറയെ വള്ളിപ്പടർപ്പുകളും മരങ്ങളും തിങ്ങി നിറഞ്ഞു നിന്നിരുന്ന സ്ഥലത്തുകൂടെ നടന്നു അവർ എത്തിയത് ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ ഒരു കല്മണ്ഡപത്തിനു മുന്നിലാണ്…..
കൃഷ്ണപ്പരുന്തു പറന്നുയർന്നു……..
മുന്നിലേക്ക് കാലെടുത്തുവെക്കാൻ തുടങ്ങിയ ഭദ്രയുടെ കയ്യിലെ കറുത്ത ചരട് വിറക്കാൻ തുടങ്ങി…… തൊട്ടടുത്ത നിമിഷം തന്നെ പുറകിൽ നിന്നൊരു വിളികേട്ട് ഭദ്ര ഞെട്ടി തിരിഞ്ഞുനോക്കി……
(തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission