Skip to content

ഭദ്ര – പാർട്ട്‌ 5

pranaya kathakal

ശങ്കരൻ ഓടി ഭദ്രയുടെ അടുത്തെത്തി…….

അപ്പു ഭദ്രയുടെ കൈയുംപിടിച്ചു ഓടുന്നത് കണ്ടു പിറകെ വന്നതാണയാൾ……ശ്രദ്ധിക്കണംന്ന്  സേതുമതി എടുത്തു പറഞ്ഞിരുന്നു……ഒരനിഷ്ഠവും ഉണ്ടാകരുത്…….

“നിങ്ങളെന്താ ഇവിടെ……? ഇതത്ര നല്ല സ്ഥലമല്ല…… ആരോടും പറയാതിങ്ങനെ ഇറങ്ങിനടക്കല്ലേ കുട്ടി…….”

“ഞങ്ങള് ദേ ആ കൽമണ്ഡപം കാണാൻ വന്നതാ ശങ്കരമ്മാമ……”

“ഈ സമയം ഇങ്ങോട്ടൊന്നും വരരുത് അപ്പു…….ഇഴജന്തുക്കളൊക്കെ  ഉണ്ടാവും…..പിന്നേ…….”

പറഞ്ഞുകൊണ്ട് ശങ്കരൻ കല്മണ്ഡവത്തിലേക്കു നോക്കി….എന്നിട്ടു പെട്ടെന്നു തിരിഞ്ഞു നടന്നു…..

അപ്പു ഭദ്രേ ഒന്നു നോക്കി…..

ശങ്കരന്റെ പിന്നിലായി അവർ തിരിച്ചു നടന്നു….. ഭദ്ര ഇടയ്ക്കിടെ ആ കല്മണ്ഡപത്തിലേക്കു നോക്കി…… എന്നോ കണ്ടു മറന്നപോലെ……..

താൻ സ്വപ്നം കണ്ടത് ഈ സ്ഥലമാണോ….എന്നാൽ ഇതിന്റെ ഭാഗത്തെവിടെയോ ആയിട്ടൊരു താമരക്കുളവും കാണണമല്ലോ….?

“ശങ്കരമ്മാമ്മ ഇവിടെ എവിടാ താമരപ്പൂക്കൾ ഉള്ളേ……”

ശങ്കരൻ പെട്ടെന്ന് നിന്നു….ഒരു മന്ദസ്മിതം ആ മുഖത്തു വന്നു…..

“എല്ലാം കാണാം നിങ്ങൾക്ക്…..ഇപ്പോ എന്റെകൂടെ തറവാട്ടിലേക്ക് വന്നോളൂ ……”

 

സേതുമതി പൂജ കഴിഞ്ഞു വിശ്രമിക്കുന്ന സമയത്താണ് അനന്തനും വേണിയും  അവരെ കാണാൻ എത്തിയത്……..

“അമ്മേ……..”

സേതുമതി പതിയെ കണ്ണുതുറന്നു നോക്കി… അനന്തന്റെയും വേണിയുടെയും മുഖത്തു പരിഭ്രമം നിറഞ്ഞു നിന്നിരുന്നു……

“ഭദ്ര എന്താ പറഞ്ഞെ നിന്നോട്……”

“അത്‌ അമ്മേ ഇവിടത്തെ താമരക്കുളത്തെപ്പറ്റി…..വേറൊന്നും ചോദിച്ചിട്ടില്ല……”

“ഞാൻ അന്നേ പറഞ്ഞിരുന്നതല്ലേ അനന്ത സമയമാകുമ്പോ അവളിലെ സ്വപ്‌നങ്ങൾ അവൾക്കുള്ള വഴിതുറക്കുമെന്ന്……എത്ര ഓടിയാലും ഒളിച്ചാലും ഇവിടേയ്ക്ക് വരേണ്ടി വരുമെന്ന്……”

“അമ്മേ എനിക്കെന്റെ മോളെ ഒരു പോറൽ പോലുമേൽകാതെ തിരിച്ചു കിട്ടണം……”

സേതുമതിയുടെ കാൽക്കലേക്ക് വീണു വാണി കരഞ്ഞു….

വേണിയെ പിടിചെഴുനെല്പിച്ചു സേതുമതി….എന്നിട്ട് അനന്തനോടായി പറഞ്ഞു…..

“ഇപോഴും സമയമായിട്ടില്ല……അവളായിട്ട് തിരിച്ചറിയണം……അവളാരാണ്…….അവളുടെ ജന്മലക്ഷ്യം എന്താണെന്നൊക്കെ……അതിലേക്കുള്ള വാതിലാണ് ഇപ്പോ തുറന്നിരിക്കുന്നെ……ദേവിയും  അവളോടൊപ്പം ഉണ്ടാകും……..”

“അമ്മേ അതിനുമുൻപ്‌  എന്തേലും…..?”

“ഇല്ല….”

അവൾക്കു കാവലായി അവരെല്ലാം ഉണ്ടിവിടെ പലരൂപത്തിൽ……

മച്ചിലിരുന്ന പല്ലി ഒന്നു ചിലച്ചുകൊണ്ടു ഇരുളിലേക്ക് മറഞ്ഞു……..

ഭദ്ര കല്മണ്ഡപത്തിനരികെ പോയ കാര്യം സേതുമതിയോട് വിവരിക്കുകയായിരുന്നു ശങ്കരൻ……

“ഞാൻ പറഞ്ഞതല്ലേ ശങ്കരാ……”

” എപ്പോഴും അവളുടെ മേൽ ഒരു കണ്ണു വേണം എന്ന്……”

“ശത്രുക്കൾ ഉണർന്നിരിക്കുന്നു…..  അപകടപ്പെടുത്താൻ പലരൂപത്തിലും അവരെത്തും…..അവരിൽ നിന്നും അവളെ രക്ഷിച്ചു നിർത്തേണ്ടത് നമ്മുടെ കടമയാണ് ശങ്കരാ……. ”

“എന്റെ കണ്ണൊന്നു തെറ്റി……”

“ഇനി ഇങ്ങനുണ്ടാവരുത്…… ചെറിയൊരു പിശകുമതി…….ഇത്രയും നാള്‌ കാത്തിരുന്നത് വ്യഥ ആകരുത്……വരുന്ന അമാവാസിവരെ ശ്രദ്ധിച്ചേ മതിയാകൂ…..”

അതേ സമയം പൂജാമുറിയുടെ അടുത്തുകൂടെ പോവുകയായിരുന്നു ഭദ്ര…..ഒരുൾപ്രേരണ പൂജാമുറിയിൽ കേറാൻ… അവൾ കതകുകൾ അകത്തേക്ക് തുറന്നു……..

ദീപങ്ങൾ തെളിഞ്ഞു നിന്നിരുന്നു…… ദേവിയുടെ മുഖത്തുനിന്ന് കണ്ണെടുക്കാൻ തൊലിയുള്ളവൾക്ക്…… അത്രക്ക് തേജസ്സായിരുന്നു…….. ആപാദചൂഡം നോക്കുന്ന സമയത്താണ് ഭദ്രയുടെ കണ്ണിലതു പെട്ടത്…..

ശിലയുടെ പിറകിലായി ഒരു ചെറിയ വാതിൽ……

ആരോ ആ കതക് തുറക്കാൻ പറയുന്നപോലെ…….

അടുത്തിരുന്ന വിളക്കിലെ തിരി നീട്ടി അവൾ നോക്കി….. നിറയെ കൊത്തുപണികളാൽ തീർത്ത മനോഹരമായ വാതിൽ…….. അഞ്ചുതല ഉള്ളൊരു നാഗത്തെ അതിൽ കോത്തി നിർത്തിരിക്കുന്നു……..ശരിക്കും പാമ്പിനെപ്പോലെ തോന്നിക്കുന്ന ത്തിന്റെ കണ്ണുകളെല്ലാം ചുമന്ന കല്ലുകൾ പതിപ്പിച്ചിരുന്നു……..

ഭദ്ര പതുക്കെ തന്റെ കൈ ആ വാതിൽ മേൽ വെച്ചു…….. എത്ര നോക്കിയിട്ടും കതക് തുറക്കാൻ പറ്റുന്നില്ല…….

“ശേ ഇനിയിപ്പോ എന്ത് ചെയ്യാനാ…..? ”

തിരിഞ്ഞു നടക്കാൻ തുടങ്ങിയ ഭദ്ര പെട്ടെന്നാണ് അത് കണ്ടത്…… ശിലയുടെ പുറകിലായി ദേവിയുടെ മുടിയേറ്റം കിടക്കുന്ന ഭാഗത്ത്  ചുവന്ന പട്ടിൽ പൊതിഞ്ഞു വെച്ചിരുന്ന കുഞ്ഞ് പെട്ടി…… അവൾ പതുക്കെ എടുത്തു തുറന്നു നോക്കി……

അതിനകത്ത് ആയി ഒരു താക്കോൽ…..

“ഇതായിരിക്കുമോ….. തുറന്നു നോക്കാം……..”

ഭദ്ര താക്കോലെടുത്ത് പഴുതിലൂടെ ഇട്ട് ഒന്ന് തുറക്കാൻ നോക്കി…… ഒരുപാട് നാളുകളായി തുറക്കാതെ ഇരുന്ന പോലെയായിരുന്നു……. കുറച്ചു ബുദ്ധിമുട്ടിയപ്പോൾ ആ താക്കോൽ പൂർണമായും തിരിഞ്ഞു…..

ഒന്ന് തള്ളി അപ്പോഴേക്കും വാതിൽ മലർക്കെ തുറന്നു….. അകത്തു കുറ്റാക്കൂരിരുട്ട്….. ഒന്നും കാണാനേ  പറ്റുന്നില്ല……

അവൾ വിളക്ക്  മുന്നോട്ടു പിടിച്ചു…… ഇടുങ്ങിയ മുറി……ഇരുട്ടുമാറിയപ്പോൾ അവൾ കണ്ടു………

ചുവന്ന പട്ടുവിരിച്ച പീഠത്തിൽ ഒരു വലിയ ആമാടപെട്ടി…… അതിനു കാവൽ എന്നോണം തൊട്ടടുത്തായി ഒരു കരിനാഗം…….

ശബ്ദിക്കാൻ ആയില്ല ഭദ്രയ്ക്ക്….. പുറത്തേക്ക് ഓടി ഇറങ്ങാൻ ശ്രമിക്കുമ്പോഴേക്കും ആ രണ്ടു വാതിലുകളും അടഞ്ഞിരുന്നു……..

(തുടരും )

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

3.2/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!