മുഖത്തു വെള്ളം വീണപ്പോളാണ് ഭദ്ര കണ്ണുതുറന്നത്….. വാതിലടഞ്ഞതു മാത്രെ ഓർമ്മയുള്ളു…..എല്ലാവരും തനിക്കു ചുറ്റുമുണ്ട്…… തൊട്ടടുത്തു നിന്ന് അമ്മ കരയുന്നുണ്ട്……അപ്പു അമ്മയെ ചുറ്റിപിടിച്ചിരിക്കുന്നു……
“ഞാൻ മരിച്ചോ…..? ”
അവൾ ചുറ്റും നിൽക്കുന്നവരെ നോക്കി…..എല്ലാവരും തന്നെയാണ് നോക്കി നില്കുന്നത്…….കല്യാണിച്ചേച്ചി എന്തോ പറയുന്നുണ്ട് ഒന്നും മനസിലാവണില്ല…..
“അച്ഛനെ കാണാൻ ഇല്ല ….. ആഹ് ചിലപ്പോ പുറത്തു തനിക്കുള്ള ചിത ഒരുക്കുകയാകും….. ”
ഭദ്ര പതുകെ ശ്വാസം എടുക്കാൻ നോക്കി…..
“അകത്തോട്ടു ശ്വാസം വരുന്നുണ്ടല്ലോ….. ഇവരിനി പഞ്ഞി വെക്കാൻ മറന്നു കാണുമോ….. ”
ഭദ്ര പതുക്കെ കാലനാക്കി നോക്കി അനങ്ങുന്നുണ്ട്…..
“ചിലപ്പോ മരിച്ചാലും ഇതൊക്കെ പറ്റുമായിരിക്കും…..ശോ എന്നാലും ഇത്ര പെട്ടെന്ന്…. എന്തൊക്കെ ആഗ്രഹമായിരുന്നു തനിക്ക്….. ഒന്നും നടന്നില്ല….. ”
“മോളേ…..”
അവൾ വേണിയുടെ മുഖത്തേക്കു നോക്കി… അവൾക്കു സങ്കടം വന്നു കണ്ണുകൾ നിറഞ്ഞു ഒന്നും കാണാൻ പറ്റാതായി……
“മോളെ എന്തപറ്റിയെ നിനക്ക്….. അല്പം വെള്ളം കുടിക്കു….. എഴുനേല്ക്ക്…..എന്തിനാ നീ ഇപ്പോ കല്മണ്ഡപത്തിന്റെ അങ്ങോട്ടൊക്കെ ഒറ്റയ്ക്ക് പോയെ…… ”
“വേണി മതി…..”
അമ്മമ്മയാണ്…..
“മോളെഴുന്നേൽക്……കല്യാണി മോളെപിടിച്ചു എഴുനെല്പിച്ചിരുത്തിക്കെ….”
ഭദ്ര കല്യാണിയെ തുറിച്ചു നോക്കി …അവളുടെ നോട്ടം കണ്ടു അപ്പു ചോദിച്ചു…
“ചേച്ചിയെന്താ ഈ മിഴിച്ചു കിടക്കുന്നെ……”
“ഞാൻ….മരിച്ചില്ലേ….”
“എന്തൊക്കെയാ നീ ഈ പറയുന്നേ…..”
വേണിക്കു ദേഷ്യം വന്നു…..
“എന്റെ മോൾക്കൊന്നും പറ്റിയിട്ടില്ല……ഒന്ന് മയങ്ങി വീണു അത്രെ ഉള്ളൂ…….”
സേതുമതി അവളെ തലോടിക്കൊണ്ട് പറഞ്ഞു…..
“എല്ലാരും പൊയ്ക്കോളൂ ഞാൻ ഇവിടെ ഇരുന്നോളാം….. കല്യാണി മോൾക്കുള്ള കഞ്ഞി ഇങ്ങോട്ടേക്കെടുത്തോളു…. ”
“ശരിയമ്മേ….”
എല്ലാരും മുറിവിട്ടു പോയി.അവിടെ നില്കാൻ വാശിപിടിച്ച അപ്പൂനെ ശങ്കരന് എടുത്തോണ്ടുപോകേണ്ടി വന്നു…….
ഭദ്രയുടെ കൈയിൽ പിടിച്ചപ്പോഴാണ് സേതുമതി ശ്രദ്ധിച്ചത്……
“ഞാൻ കെട്ടിത്തന്ന ചരടെവിടെ….. മോളത് അഴിച്ചുവെച്ചോ……? ”
അപ്പോളാണ് അവളുമത് ശ്രദ്ധിച്ചത്…… രാവിലെ താൻ കുളിച്ചപ്പോഴും തന്റെ കൈത്തലത്തുണ്ടായിരുന്നതാണ്…….
“ഇല്ലമ്മമ്മേ…..അതെവിടെയോ കളഞ്ഞുന്നു തോന്നുന്നു…..ചിലപ്പോ ഞാൻ വീണിടത്താകും ….”
സേതുമതി അവളെയൊന്നു നോക്കി……
“മോളെന്തിനാ വീണ്ടും അങ്ങോട്ടേക്ക് പോയെ…..പോകരുതെന്ന് പറഞ്ഞതല്ലേ….. നിങ്ങളിപ്പോഴത്തെ കുട്ടികൾക്ക് മനസിലാക്കാനും വിശ്വസിക്കാനുമാകാത്ത പലതുമുണ്ട്…….”
“താനിത് രണ്ടാം തവണയാണ് കേൾക്കുന്നത്….. പൂജാമുറിയിൽ കേറിയതും മുറി തുറന്നതും കണ്ടതും വാതിലടഞ്ഞതും ഒക്കെ തനിക്ക് ഓർമയുണ്ട്….അതിൽ ചുറ്റിക്കിടന്ന സർപ്പത്തിന്റെ കണ്ണിലെ തിളക്കം ഇപ്പോഴും മറന്നിട്ടില്ല…അത് അടുത്തേക്ക് വന്നപ്പോഴാണ് തന്റെ ബോധം മറഞ്ഞത്… ആ ഞാനെങ്ങനെ കല്മണ്ഡപത്തിന്റവിടെ എത്തി…. ”
ചോദിക്കാൻ വന്ന ഭദ്ര പിന്നെയത് വേണ്ടന്നുവെച്ചു….
കല്യാണി ചൂടുകഞ്ഞിയുമായി എത്തി…..
“മോളിത് കഴിച്ചിട്ട് അല്പം വിശ്രമിക്ക്….. ”
സേതുമതി പുറത്തേക്കുപോയി…..കല്യാണി അവളെനോക്കി ഒന്നു ചിരിച്ചു….. ഭദ്ര കഞ്ഞി കുടിച്ചു കിടന്നു നല്ല ക്ഷീണം….
ഒരാവശ്യത്തിനായി പുറത്തുപോയിരിക്കുകയായിരുന്ന അനന്തൻ കേട്ടപാടെ ഭദ്രയുടെ മുറിയിലെത്തി….
ഉറങ്ങി കിടന്ന അവളുടെ മുടിയിൽ കൂടി പതുക്കെ തലോടിയിട്ട് അയാൾ വേഗം സേതുമതിയുടെ അടുത്തേക്ക് ഓടി…
“അമ്മേ ഞാൻ അവളെ തിരിച്ച് ബാംഗ്ലൂരേക്ക് കൊണ്ടുപോയികോട്ടെ….”
“അരുത് അവൾക്കത് അപകടമേ വരുത്തുള്ളു…..”
ദയനീയമായി അയാൾ അമ്മയുടെ മുഖത്തേക്ക് നോക്കി…..
“പരീക്ഷണങ്ങൾ ഉണ്ടാകും അനന്താ തളരരുത്….. ഇവിടെ അവൾ സുരക്ഷിതയായിരിക്കും……”
ഇടയ്ക്കിടെ അനന്തനും വേണിയും മാറിമാറി ഭദ്രയുടെ മുറിയിൽ വന്ന് അവളെ നോക്കി പോകുന്നുണ്ടായിരുന്നു…..
ശാന്തസ്വരൂപയായിട്ടാണ് ദേവി കുടികൊള്ളുന്നതെങ്കിലും ആപത്ഘട്ടങ്ങളിൽ രൗദ്രഭാവം കൈക്കൊള്ളുന്ന ദേവിയെ തിരികെ ശാന്തയാക്കാനും പ്രത്യക്ഷപെടുത്താനും ഒക്കെ കഴിവുള്ളത് ചൈത്ര മാസത്തിലെ ശുക്ലപക്ഷത്തിൽ നവമിക്കു മൂലം നക്ഷത്രത്തിൽ ജനിച്ച തറവാട്ടിലെ പെൺകുട്ടിക്കാണ്…..
അത് ലഭിച്ചത് സേതുമതിക്കും……നന്മക്കും തിന്മക്കും ഒപ്പം നിൽക്കുന്ന ശക്തി….എന്നാൽ നാളിതുവരെ തിന്മകൾക്കായി ചെമ്പകശ്ശേരിക്കാർ ആ ശക്തിയെ ഉപയോഗിച്ചിട്ടില്ല…..
ദുഷ്ടശക്തികളാൽ ആപത്തുണ്ടാകുന്നവരെ സഹായിച്ചിട്ടേയുള്ളു…..അതിനാൽ തന്നെ ശത്രുക്കൾ നോക്കിയിരിക്കുന്നതും ദേവി ശക്തിയെ ആവാഹിച്ചു കൂടെ നിർത്താനാണ്……ചെമ്പകശ്ശേരിമനയുടെ നാശം കാണാനാണ് ….. തറവാട്ടിൽ ദേവി കുടികൊണ്ടതിനുപിന്നിൽ ഒരു കഥയുമുണ്ട്……….
വൈകിട്ടത്തെ പൂജയ്ക്കുള്ള ഒരുക്കങ്ങളെല്ലാം ആയിക്കഴിഞ്ഞിരുന്നു…. സേതുമതി ഭദ്രകാളിയെ ഒന്നു വണങ്ങി… മുന്നിലുള്ള പീഠത്തിൽ ഇരുന്നു…ഇടതുവശത്തായി കുടിയിരിക്കുന്ന ഗണപതിയെ മനസ്സിൽ ധ്യാനിച്ച് പ്രീതിപ്പെടുത്തി…..
തന്റെ രണ്ടു കയ്യിലെ തള്ളവിരലുകൾ തമ്മിൽ മുട്ടിച്ചും ചൂണ്ടുവിരല് കൾ തമ്മിൽ മുട്ടിച്ചും മഹാകാളി മന്ത്രം പറയാൻ തുടങ്ങി…..
“ഓം കറിങ് കാളികായെ……….”
നൂറ്റിയെട്ട് തവണ ജപിച്ചു ദേവിയെ പ്രീതിപ്പെടുത്തി…..ഒരു പ്രകാശവലയം ദേവീശിലയിൽ തെളിഞ്ഞു നിന്നു….. മുന്നിലുള്ള തട്ടത്തിൽ നിന്ന് കുറച്ചു കുങ്കുമവും 2 അരളിപ്പൂക്കളും കയ്യിലെടുത്തു….. മഹാകാളിയെ മനസ്സിൽ ധ്യാനിച്ച് കാളിമന്ത്രം ചൊല്ലി….
“ഓം ക്രീം ക്രീം കാളീകെയെ ക്ലിം…… ”
ജപം കഴിഞ്ഞു കണ്ണുതുറന്നു കൈക്കുള്ളിലേക്കു നോക്കി….. കൈയ്യിലിരുന്ന പൂവുമായി മുറ്റത്തേക്കിറങ്ങി…..വടക്കു ദിശയിലേക്കു തിരിഞ്ഞു നിന്നു ഭദ്രകാളീരൂപം പൂർണമായും മനസിലേക്കാവാഹിച്ചു തറയിലേക്കിട്ടു…..
ഭൂമി സ്‌പർശനം ഏറ്റതും ആ പൂക്കൾ ഉഗ്രവിഷമുള്ള സർപ്പങ്ങളായിമാറി….. സേതുമതിയെ വണങ്ങുംപോലെ തല നിലത്തു മുട്ടിച്ചിട്ടവ വടക്കുദിശ ലക്ഷ്യമാക്കി പാഞ്ഞു ശത്രുവിനുള്ള താക്കീതുമായി….
(തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
bakki part evide katta waitinf