Skip to content

ഭദ്ര – പാർട്ട്‌ 7

malayalam-story

കാളിയാർ മഠത്തിന് മുന്നിലെത്തിയ പത്തി വിടർത്തി നിന്നൊന്നു ചീറ്റി പതുകെ ഇഴഞ്ഞു തെക്കേമുറ്റത്തെ വാകമരത്തിലേക്ക് കയറി ചുറ്റി കിടന്നു…..

നിലവറയോട് ചേർന്നുള്ള പൂജാമുറിയിൽ ഹോമകുണ്ഡത്തിൽ മൃഗക്കൊഴുപ്പും പൂക്കളം അർപ്പിച്ച് മന്ത്രങ്ങൾ ഉരുവിട്ടു കൊണ്ടിരിക്കുകയായിരുന്നു രുദ്രൻ എന്ന ആഭിചാര കർമ്മി…… ആ തീയിൽ നിന്ന് ഉയർന്നുവരുന്ന പോയ രൂക്ഷഗന്ധം ആയിരുന്നു……

പൂജയുടെ അവസാനം ഒരു ഘോരശബ്ദത്തോടുകൂടി വായുമുഖി പ്രത്യക്ഷപ്പെട്ടു……വെള്ളപ്പട്ടുടുത്  നെറ്റിയിൽ ചുമന്ന വട്ടപ്പൊട്ട്, വെണ്ണ പോലെ കടഞ്ഞെടുത്ത ശരീരം…..

“പരാജയപ്പെട്ടു അല്ലേ…..? ”

വായുമുഖി രുദ്രന്റെ  കാൽക്കൽ വീണു….

“സേതുമതിയെ നേരിടാൻ എനിക്കായില്ല….”

ദേഷ്യം കൊണ്ട് രുദ്രന്റെ  മുഖം ചുവന്നു…..

“നാണമില്ലേ നിനക്ക്…… തോൽവികളുടെ സമ്മാനം മരണമാണ്…… ഈ അഗ്നികുണ്ഠത്തിൽ നീ ദഹിച്ചു തീര്….. ”

” അരുത്….. എനിക്ക് ഒരു അവസരം കൂടി നൽകണം…….”

വീണ്ടും തോൽക്കാൻ ആണ് ഭാവമെങ്കിൽ ഒരു ധൂളി ആയിത്തീരാൻ നീ തയ്യാറായിക്കോളൂ……

വായുമുഖി രുദ്രന്റെ മുഖത്തേയ്ക്ക് നോക്കി…..

“എന്റെ വിജയത്തിനു പകരമായി ഞാൻ നിനക്കു നൽകാൻ പോകുന്നത് സ്വാതന്ത്ര്യമാണ്…… പകരം നീ എനിക്ക് നൽകേണ്ടത് അവളെയും……”

വായുമുഖിയുടെ കണ്ണുകൾ തിളങ്ങി…..

“ഈ ദുഷ്ടനിൽ നിന്നുള്ള രക്ഷ അതാണ് തനിക്ക് വേണ്ടത്…… വർഷങ്ങൾ ഏറെയായി…തന്നെ ബന്ധനസ്തയാക്കി പലതും ചെയ്യുന്നു……. ഇനിയും വയ്യ…”

“വിജയിച്ചേ തിരിച്ചു വരികയുള്ളൂ….”

പോകാനായി തിരിഞ  വായുമുഖിയുടെയുടെ കൈയ്യിൽ കയറി രുദ്രൻ പിടിച്ചു……

“കഴിഞ്ഞിട്ടില്ല….”

വായുമുഖി ദയനീയതയോടെ രുദ്രന്റെ  മുഖത്തേയ്ക്ക് നോക്കി….അവന്റെ ചുണ്ടിൽ വന്യമായ ഒരു ചിരി പ്രത്യക്ഷപ്പെട്ടു….. അരയിൽ കൈചുറ്റി അവളെ തന്നിലേക്ക് അടുപ്പിക്കുംപോൾ വായുമുഖിയുടെ കണ്ണുനീരോ തേങ്ങലോ രുദ്രൻ കേട്ടില്ല……..

വാകമരത്തിൽ ചുറ്റി പിണഞ്ഞു കിടന്ന നാഗങ്ങൾ തലയുയർത്തി നോക്കി ഒന്നു ചീറ്റി……. പതുക്കെ ഇറങ്ങി വന്ന ദിശയിലേക്ക് തന്നെ തിരിച്ചു….

 

രാത്രിയുടെ മൂന്നാം യാമത്തിൽ ഒരു തേങ്ങൽ കേട്ടാണ് ഭദ്ര കണ്ണു തുറന്നത്…… അവൾ പതുക്കെ ജനാല തുറന്നു നോക്കി….

അവിടെ തന്റെ അതേ പ്രായത്തിലുള്ള ഒരു പെൺകുട്ടി മുല്ല മരത്തിനു താഴെ ഇരുന്നു കരയുന്നു…….

 

“അതാരാ…… ഇവിടെ ജോലിക്ക് നിൽക്കുന്ന ആരെങ്കിലും ആകുമോ….. ആരാന്ന് വ്യക്തമായി കാണാൻ പറ്റുന്നില്ലല്ലോ……”

നേർത്ത മുല്ലപ്പൂമണം ആ മുറിയിൽ ആകെ പരന്നു……… കതക് തുറന്ന് രുദ്ര പുറത്തേക്കിറങ്ങി മുല്ലയുടെ അടുത്തേക്ക് നടന്നു……

കാവലായി നിന്ന കുഞ്ഞു നാഗങ്ങൾ അവൾക്കു പുറകിലായ്  ഇഴഞ്ഞുനീങ്ങി……

“ആരാ…..? എന്തിനാ ഈ നേരത്ത് ഇങ്ങനെ ഇവിടെ വന്നിരിക്കുന്നെ……”

അവൾ പതുക്കെ മുഖമുയർത്തി ഭദ്രയെ നോക്കിനോക്കി….. ആ കണ്ണുകൾ കലങ്ങിയിരുന്നു…… ഭദ്ര അവളെ പിടിച്ചെഴുന്നേൽപ്പിച്ചു……

“എന്തിനാ കരയുന്നേ….”

“ഞാൻ ഇവിടെ അടുത്ത് ഉള്ളതാ….. കോളേജിൽ ഒരു ഫംഗ്ഷൻ ഉണ്ടായിരുന്നു…..തിരിച്ചു വന്നപ്പോൾ ലേറ്റായി… വഴിക്ക് നാലഞ്ചു പേർ എന്നെ പിന്തുടർന്നു വന്നു….. ഞാൻ ഓടിക്കയറിയത് ഇങ്ങോട്ടാണ്…… അവര് പുറത്തുണ്ട്……”

“വരൂ…… ഇവിടെ നിൽക്കണ്ട…..”

ഭദ്ര തിരിഞ്ഞു നടന്നു…. പുറകിലായി അവളും…. ഒരു പുഞ്ചിരി അവളുടെ ചുണ്ടിൽ മിന്നി മാഞ്ഞു…… വായുമുഖിയുടെ കണ്ണുകൾ തിളങ്ങി…..

പുറകിലായി ഇഴഞ്ഞു വന്ന കരിനാഗങ്ങൾ ഫണമുയർത്തി നിന്നു….. മനയുടെ മുകളിൽ ഇരുന്ന കൃഷ്ണപരുന്ത് ചിറകടിച്ചു പറന്നുപൊങ്ങി…..

(തുടരും )

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!