Skip to content

ഭദ്ര – പാർട്ട്‌ 8

aksharathalukal novel

പുലർച്ചെ പൂജക്കുള്ള തയ്യാറില്ലായിരുന്നു ദത്തൻ തിരുമേനി…… കുളികഴിഞ്ഞ്  പടവുകൾ  കയറാൻ തുടങ്ങുമ്പോളാണ് പുറകിൽ വെള്ളത്തിൽ ഒരു ചലനം…….ഉടൻതന്നെ തന്റെ നെഞ്ചോടു ചേർന്നുകിടക്കുന്ന രുദ്രക്ഷമാലയിലെ തകിടിൽ പിടിച്ചു കണ്ണടച്ചു ധ്യാനിച്ചു……

ഭദ്ര വായുമുഖിയുടെ കൈയിൽ പിടിച്ചു പൂമുഖത്തേക്കു കയറാൻ പോകുന്നു…… കണ്ണുകൾ തുറന്ന ദത്തന്റെ മുഖം ദേഷ്യം കൊണ്ട് ചുമന്നു……

“ഇത്ര ധൈര്യമോ നിനക്ക്…..?”

വീണ്ടും കണ്ണുകളടച്ചുനിന്ന ദത്തന്റെ കൈലേക്കു ഒരു പ്രകാശം രൂപപ്പെടാൻ തുടങ്ങി…നീലനിറത്തിലുള്ള അ പ്രകാശം ഒരു ഗോളരൂപമായി പരിണമിച്ചു….. വലതുകൈ മുകളിലേക്കുയർത്തി വായുവിലേക്ക് വിട്ടു…. അസ്ത്രവേഗത്തിൽ പടിഞ്ഞാറുദിശ ലക്ഷ്യമാക്കി അത്‌ കുതിച്ചു…..

ഭദ്ര ഒരു പടി കയറിയിട്ട് തിരിഞ്ഞുനോക്കി…

“എന്താ ഇയാൾടെ പേര്….”

“മായ….”

“കയറി വാ…. എന്തായാലും ഇനി നേരം വെളുത്തിട്ടു പോകാം….. ”

“ങും….. ”

പടിയിലേക്കു അവൾ കാലെടുത്തു വെക്കാൻതുടങ്ങുന്ന സമയത്താണത് സംഭവിച്ചത്……പടിഞ്ഞാറു ദിശയിൽ നിന്നൊരു ഗോളം വന്നു പടിക്കൽ വന്നു….. അകക്കണ്ണ് കൊണ്ടത് തനിക്കുള്ള തടസമാണെന്ന് മനസിലാക്കാൻ വായുമുഘിക്കത്ര സമയം വേണ്ടി വന്നില്ല…. അവൾ കാലുകൾ പിൻവലിച്ചു…..

“കുട്ടിപോയി ആരെയേലും വിളിച്ചിട്ട് വരൂ…..അല്ലാതെ ഞാൻ അകത്തേക്ക് കയറുന്നതു ശരിയല്ല…. ”

“ഇയാൾടെ പുറകെ വന്നവർ ഇവിടെവിടെലും കാണും പെട്ടെന്നകത്തേക്കു വാ……എന്നിട്ടാകാം ബാക്കി…. ”

“ഇല്ല അത്‌ ശരി അല്ല…. പോയി വിളിച്ചിട്ടു വരൂ…….ഞാനിവിടെ നിൽകാം….. ”

ഭദ്ര അവളെ സൂക്ഷിച്ചൊന്നു നോക്കി….

“ഇവള് പറയുന്നക്കെ  സത്യമാണോ…ഇനി വല്ല കള്ളിയുമാണെലോ….”

ഭദ്ര പെട്ടന്നകത്തേക്കു കല്യാണിയുടെ മുറി ലക്ഷ്യമാക്കി  നടന്നു…..

ഭദ്ര തിരിഞ്ഞു നടന്നു കഴിഞ്ഞതും വായുമുഖി തനിക്കുള്ള വിലക്ക് തകർക്കാനുള്ള തയ്യാറെടുപ്പിലായി…..അവൾ തന്റെ വലതുകാൽ എടുത്തു ആദ്യത്തെ പടിയിൽ വെച്ചു…..

തൊട്ടടുത്ത നിമിഷം തന്നെ വലിയൊരു നിലവിളിയോടെ അവൾ പുറകിലേക്ക് വീണു….. കാൽസ്‌പർശനം ഏറ്റതും അവളുടെ ദേഹത്തേക്കൊരു വൈദ്യുതി പ്രവഹിക്കുകയായിരുന്നു…..

“ഇല്ല എന്നെ ഇതിൽ നിന്നു പിന്തിരിപ്പിക്കാൻ ആവില്ല….. ”

ഇടിയോടുകൂടി ഒരു മിന്നൽ ആകാശത്തെ കീറിമുറിച്ചു ഭൂമിയിൽ വന്നു തട്ടി പോയി…..അ വെട്ടത്തിൽ അവളുടെ കണ്ണുകൾ തീപോലെ ജ്വലിച്ചു നിന്നു…..പെട്ടെന്ന് തന്നെ ഒരു കടവാവലിന്റെ രൂപത്തിൽ കല്മണ്ഡപത്തിന്റെ നേർക്കു പറന്നു……

കണ്ണുതുറന്നു ദത്തൻ ഒന്നു പുഞ്ചിരിച്ചു…. എന്നിട്ടു നേരെ പൂജാമുറി ലക്ഷ്യമാക്കി നടന്നു…..

കല്യാണിയുടെ മുറിയിലെ തുടർച്ച ആയിട്ടുള്ള മുട്ടുകേട്ടിട്ടാണവൾ കതക് തുറന്നത്…..

“ഏയ് എന്താ മോളെ …..എന്താ ഈ നേരത്ത്……”

“ശങ്കരമ്മാമ വിളിച്ചേ….. പുറത്തേക്കൊന്നു വരാൻ പറ…..”

ഒറ്റ ശ്വാസത്തിൽ അവൾ കാര്യങ്ങളെല്ലാം പറഞ്ഞു….

“ഒന്നു വന്നേ…..നേരം കളയാൻ ഇല്ല….. ”

കല്യാണി ചെന്ന്‌ ശങ്കരനെ ഉണർത്തി…..

“ദേ….ഒന്നെഴുന്നേറ്റെ….. ഒന്നു പുറത്തോട്ടു ചെന്നെ…… ഭദ്ര കുഞ്ഞ് വന്നു നിൽക്കുന്നു…..”

ശങ്കരൻ ചാടി എഴുന്നേറ്റു……

“ങേ…..എന്താ….. എന്തു പറ്റി…… ”

“എന്റെകൂടൊന്നു വന്നേ ശങ്കരമ്മാമേ….. ”

പറഞ്ഞിട്ടു ഭദ്ര തിരിഞ്ഞു നടന്നു…. ശങ്കരൻ ഒന്നു സംശയിച്ചിട്ടു പുറകെ നടന്നു…..

“എന്താ മോളേ….. ആരു നിൽകുന്നെന്ന….”

നടക്കുന്നതിനിടയിൽ ഭദ്ര എല്ലാം പറയുന്നുണ്ടായിരുന്നു…… പൂമുഖത്തെത്തിയപ്പോൾ അവിടെ ആരുമില്ല…..

“എവിടെ…..? ”

“ഇപ്പോ ഇവിടെ ഉണ്ടായിരുന്നു…..ഞാൻ കണ്ടതാ…… ”

“മോളു സ്വപ്നം എന്തേലും കണ്ടതാകും…..”

“ഏയ്…. അല്ല…. ഞാൻ നല്ല വെക്തമായിട്ടു  ഓർക്കുന്നുണ്ട്…”

“എന്നിട്ടിവിടെ ആരുമിയല്ലലോ….. ”

“ചിലപ്പോ അവരെങ്ങാനും അവളെ കണ്ടുപിടിച്ചുകൊണ്ടുപോയി കാണുമോ….”

“എന്താ ഇവിടെ….? ”

എല്ലാവരും  ശബ്ദം കെട്ടിടത്തേക്കു നോക്കി…. സേതുമതി…..

“അമ്മമ്മേ…..ഇവിടൊരു പെൺകുട്ടി വന്നു…. ഇപ്പോ അവളെ കാണാനില്ല….. ”

“പെൺകുട്ടിയോ….? ”

സേതുമതി ശങ്കരന്റെ മുഖത്തേക്ക് നോക്കി…. അയാളൊന്നും മിണ്ടാതെ നിന്നു……

“ഇവിടരും ഇല്ലല്ലോ….. മോളു വാ തോന്നിയതാകും…..”

“ഇല്ല അമ്മമ്മേ…. ഞൻ ശരിക്കും കണ്ടു….. ഇവിടില്ല നിർത്തിയിട്ട് ഞാൻ അകത്തേക്കു വന്നതാ ഇവരെ വിളിക്കാൻ….. ഇപ്പോ  വന്നപ്പോ കാണാനില്ല…. ”

“സാരല്യ….. മോള് അകത്തേക്ക് വാ നമുക്കന്വേഷിക്കാം….. ”

കല്യാണി  അവളെയും കോണ്ടകത്തേക്കു നടന്നു… ഇടക്കവൾ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു…… സേതുമതിയുടെ മുഖത്തൊരു പുച്ഛച്ചിരി വന്നു…..

“ശത്രുക്കൾ ഈ പടിക്കൽ കേറാനുള്ള ധൈര്യം കാണിച്ചിരിക്കുന്നു….. ശങ്കരാ നാളെ തന്നെ ദത്തനെ വിവരങ്ങൾ അറിയിക്കാം……”

ഒന്നാലോചിച്ചു നിന്നിട്ട് സേതുമതി അകത്തേക്ക് നടന്നു…..

പുലർച്ചെ തന്നെ ശങ്കരൻ പുറപ്പെടാൻ തയ്യാറായി……നേരെ പൂജാമുറിയുടെ അടുത്തെത്തി….. അകത്തു മണിയടി ശബ്ദം കേൾകാം…… അല്പം നിന്നിട്ട് തിരിഞ്ഞു പോകാനിറങ്ങിയ ശങ്കരന്റെ പുറകിൽ പൂജാമുറിയുടെ വാതിൽ തുറക്കപ്പെട്ടു……അയാളൊന്നു തിരിഞ്ഞു നോക്കി…… സേതുമതി…..

“പുറപ്പെടാറായോ…….?”

“ഉവ്വ്……. ”

“വഴിയിൽ തടസ്സങ്ങൾ ഉണ്ടാകും…… ഇത്‌ കൈയിൽ സുക്ഷിക്യ……മറികടക്കാൻ ആകാത്ത പ്രതിസന്ധിയിൽ ഇതുപയോഗിക്കുക…..ദേവി കാത്തോളും…… ”

പറഞ്ഞിട്ടു ഒരു ചുമന്ന കിഴി ശങ്കരന്റെ കൈലേക്കു വെച്ചു കൊടുത്തു സേതുമതി…. കണ്ണടച്ചു ദേവിയെ പ്രാർത്തിച്ചയാൾ ആ കിഴി  മടിക്കുത്തിൽ വെച്ചു തിരിഞ്ഞു നടന്നു……

മുറിയിൽ ജനാലക്കൽ നിൽക്കുകയായിരുന്നു ഭദ്ര…..കഴിഞ്ഞകുറെ മാറിക്കൂറുകളായി ആ നിൽപ്പാണവൾ…… കഴിഞ്ഞ രാത്രി നടന്നതൊന്നും സ്വപ്നമല്ല…… കൃത്യമായി തനിക്കോർക്കാൻ കഴിയുന്നുണ്ട്‌…….പക്ഷെ നടന്നതൊക്കെ വിശ്വസിക്കാനാകുന്നില്ല…. അവളെവിടെപോയതാകും…….

പിന്നിൽ കാലൊച്ച കെട്ടവൾ തിരിഞ്ഞു നോക്കി അപ്പു ആണ്……

“ചേച്ചി വാ നമുക്കു പുറത്തേക്കൊക്കെ ഇറങ്ങാം….”

അവൾ അവന്റൊപ്പം പുറത്തേക്കിറങ്ങി…..മുറ്റത്തു ഒരു ഭാഗത്തായി തേങ്ങകൾ കൂട്ടിയിട്ടേകുന്നു….അവിടെ പണിക്കാര് നില്പുണ്ട്…..അപ്പു അവർടടുത്തേക്കോടി……ഭദ്ര നടന്നു  തലേന്നു മായ ഇരുന്ന മരത്തിന്റെ ചുവട്ടിലെത്തി…. അവിടെ വലുതായിട്ടൊന്നും അവളുടെ ശ്രദ്ധയിൽ പെട്ടില്ല….

പതുക്കെ നടന്നവൾ അപ്പുവിനടുത്തെത്തി….. മുന്നിലിരിക്കുന്ന ആൾ തേങ്ങ വെട്ടി കുട്ടയിൽ നിറക്കുന്നു…. തേങ്ങാവെള്ളം വേറൊരു പത്രത്തിൽ ഒഴിക്കുന്നുണ്ട്….. ചിലതിൽ വെള്ളമില്ല പകരം അതിനകത്തു പഞ്ഞിപോലൊരു വസ്തു അവരത് ആദ്യമായി കാണുകയാണ്…..അയാളത് വേറൊരു പാത്രത്തിലേക്കു കുത്തി ഇടുന്നുണ്ട്….. ഇടക്കയാൾ മുഖമുയർത്തി അവരെനോക്കി ചിരിച്ചു…… മഞ്ഞ പല്ലുകളിൽ വെറ്റിലക്കറ……

“ഇതെന്താ…..? ”

അപ്പു ചോദിച്ചു…. അയാൾ വെളുക്കെ ചിരിച്ചുകൊണ്ട് ചോദിച്ചു….

“വേണോ കുട്ടിക്ക്……. നല്ല രുചിയാണ്…… ”

“എന്തിനാ ഇത്‌ പൊട്ടിച്ചു കളയുന്നേ…..ആവശ്യത്തിന് പൊട്ടിച്ചെടുത്തൽ പോരെ……? ”

“അപ്പു…..!”

ഭദ്ര അവനൊട് മിണ്ടാതിരിക്കാൻ ആംഗ്യം കാണിച്ചു…..

“ഇതേ എണ്ണ എടുക്കാനുള്ള തേങ്ങയാണ്…..”

“അപ്പൊ ഇതോ….? ”

“ആ ഇതിനെ തെങ്ങിൻപോങ്ങു എന്ന് പറയും… തേങ്ങ മൂക്കുമ്പോ ഇതിനകത്തുണ്ടാകുന്നയാ….. നല്ല സ്വാദാണ് …..ഇതിനു ശേഷമാ തേങ്ങയിൽ മുള പൊട്ടാറ്….. അതിനു മുന്നേ പൊട്ടിക്കും ഇല്ലേ നട്ടുപിടിപ്പിക്കാനേ കൊള്ളു…… ”

“എനിക്ക് കഴിക്കാൻ തരാവോ…..? ”

“പിന്നെന്താ നിങ്ങൾക്കു വേണ്ടി തന്ന ഇതൊക്കെ…. ”

അയാള് ഒരു പോങ്ങേടുത്തു അപ്പൂന്റെ കൈയിൽ കൊടുത്തു…. അവനതു തിരിച്ചും മറിച്ചും നോക്കുന്നുണ്ട്….. ഒരെണ്ണം എടുത്തു ഭദ്രക്കു നേരെ നീട്ടി….. അവളതു വാങ്ങിനോക്കി…. പുറം മഞ്ഞ നിറമാണ്…. അവളതു അല്പം കടിച്ചു നോക്കി ….മധുരമുള്ള പഞ്ഞി പോലെ ചെറിയൊരു ബട്ടർ ടേസ്റ്റും…..

“എങ്ങനുണ്ട് കൊള്ളാമോ….?”

“മ്മ്മ്മ് നല്ല ടേസ്റ്റ് ആണല്ലോ….?”

വേഗം കഴിച്ചിട്ടവൻ എടുത്തതിനു കൈ നീട്ടി……

“ഒരുപാടു കഴിക്കണ്ട  വയറു പിടിക്കില്ല …..”

“എനിക്ക് വേണം….. ”

അയാളോന്നുടെ കൊടുത്തു…..

“മോൾക്ക് വേണോ…..? ”

അവൾ വേണംന് തലയാട്ടി ചിരിച്ചു…… അയാളൊന്നു അവൾക്കും കൊടുത്തിട്ടു വീണ്ടും തേങ്ങ പൊട്ടിക്കാൻ തുടങ്ങി…. ഒരു മെഷീൻ പോലെ അയാളുടെ ജോലിയിലെ മെയ്‌വഴക്കം കണ്ടവൾ അത്ഭുതപ്പെട്ടു….. അപ്പു അവിടെ തന്നെ നിന്നു കഴിക്കുകയാണ്….. അവൾ തിരിച്ചു നടക്കാൻ തുടങ്ങിയപ്പോഴാണ് ദൂരെ മണ്ഡപത്തിന്റെ വഴിയിലെ വള്ളിപ്പടർപ്പുകൾക്കിടയിലായി ഒരു മുഖം…. അവൾ ഒന്നൂടെ നോക്കി….. മായ…..

അപ്പുവിനെ വിളിക്കാനായി നോക്കിയവൾ പിന്നതു വേണ്ടാന്നു വെച്ചു….. വേഗം അ ഭാഗത്തേക്ക്‌ നടക്കാൻ തുടങ്ങി……

“മായേ…..”

അവളതു കേൾക്കാതെ കൽമണ്ഡപം ലക്ഷ്യമാക്കി നടന്നു….. ഭദ്ര അവൾക്കു പിന്നാലെ ഓടി……

“മായേ നില്ക്കു…… എവിടെക്കാ ഈ പോകുന്നെ…… ഇന്നലെ നീ എങ്ങോട്ടാ പറയാതെ പോയെ…..”

മണ്ഡപത്തിനു മുന്നിലെത്തിയതും അവളൊന്നു നിന്നു…… ഓടിക്കിതച്ചെത്തിയ ഭദ്ര ശ്വാസം എടുക്കാൻ പാടുപെട്ടു….. ഒരു കൈ അവളുടെ തോളിൽ വെച്ചു വയറു പൊത്തി  പിടിച്ചു  ശ്വാസം എടുത്തു വിട്ടു….

വായുമുഖി ഒരു പടിയിൽ കാലെടുത്തു വെച്ചു….. തോളിൽ വെച്ചിരുന്ന ഭദ്രയുടെ കൈയിൽ അവൾ പിടിച്ചു……

“വാ……. ”

“എവിടേക്ക്…….? നീ ഇതെവിടെ പോയതാ…… ഞാൻ എല്ലാരേയും വിളിച്ചു വന്നപ്പോഴേക്കും നിന്നെ കണ്ടില്ല……ഞാൻ കരുതി അവര് നിന്നെ കൊണ്ടുപോയിന്ന്….. ”

“എന്റെ കൂടെ വാ…… ”

അവൾ മുന്നോട്ടു നടന്നു…… ഭദ്ര അവളുടെ വലതുകാൽ ആ പടിയിൽ വെച്ചതും പൂജാമുറിക്കകത്തെ താളിയോലക്കെട്ടുകൾ വിറക്കാൻതുടങ്ങി….. അതിനെ ചുറ്റി കിടന്ന കരിനാഗം തല ഉയർത്തി ഒന്നു  നോക്കി…….

ഭദ്ര തന്റെ ഇടതുകാൽ വെച്ചതും മണ്ഡപത്തിനു പുറകിലായിട്ടുള്ള  ഇടിഞ്ഞുപൊളിഞ്ഞ താമരക്കുളത്തിൽനിന്നു തവളകൾ കരഞ്ഞു തുടങ്ങി…… വായുമുഖിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വന്നു പോയി……

“കഴിഞ്ഞു ഇതോടെ തന്റെ അടിമജീവിതം…..? ”

(തുടരും )

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!