മുന്നോട്ടു നടക്കാൻ തുടങ്ങിയ വായുമുഖിയെ എന്തോ ഒന്നു പിന്നിലേക്ക് വലിക്കുംപോലെ തോന്നി തിരിഞ്ഞു നോക്കി…. കണ്ണുകളടച്ചു വലത് കാൽമുന്നിലേക്ക് വെച്ചു നില്കുന്നു….അവൾക്കു ചുറ്റുമായി പരന്ന പ്രകാശരശ്മിയെ വായുമുഖിക്ക് നോക്കുവാൻ പോലും സാധിച്ചില്ല…..
ഭദ്രയുടെ തിരുനെറ്റിയിൽ ഒരു ചുമന്ന കുറി പ്രത്യക്ഷമായി അതിൽ ഒരു നക്ഷത്രം തെളിഞ്ഞുവന്നു…….
വായുമുഖിയുടെ കണ്ണുകൾ ഇടുങ്ങി…. ബലമായി അവൾ ഭദ്രയുടെ കൈകൾ പിടിച്ചു വലിച്ചു…… കുലുങ്ങിയില്ല ഭദ്ര…. അവൾ അതേ നിൽപ്പാണ്…… പതുക്കെ പതുക്കെ അ നക്ഷത്രത്തിന്റെ പ്രകാശം കൂടി വന്നു……. ഭദ്രയുടെ കണ്ണുകൾ പതിയെ തുറന്നു……..
വായുമുഖി കണ്ണുമിഴിച്ചു നിന്നു…… ഭദ്രയുടെ നീലക്കണ്ണുകൾ……അതിൽ നിന്നൊരു തീഗോളം വായുമുഖിയുടെ കണ്ണുകളിൽ വന്നു പതിച്ചു……. ഒരാർത്തനാദത്തോടെ വായുമുഖി ഭദ്രയുടെ കൈയിലെ പിടി വിട്ടു പുറകിലേക്ക് മറിഞ്ഞു………. ചുറ്റും തിങ്ങി നിറഞ്ഞു നിൽക്കുന്ന ആല്മരവള്ളികൾ കാറ്റത്തു ആടിയുലഞ്ഞു……..
പൂജാമുറിയിലായിരുന്ന സേതുമതിയുടെ മുന്നിലെ ഉരുളിയിലെ വെള്ളം തിളച്ചുപൊങ്ങാൻതുടങ്ങി….. പെട്ടെന്ന് തന്നെ അവർ പുറത്തേക്കിറങ്ങി……. മുറ്റത്തു മാവിൻകൊമ്പിലിരുന്ന ഉപ്പൻ ചിലച്ചുകൊണ്ടു കല്മണ്ഡപത്തിന്റെ നേർക്കു പറന്നു…….
സേതുമതി നേരെ അങ്ങോട്ടേക്ക് നടന്നു….. മുറ്റത്തു അപ്പു നിൽക്കുന്നത് അവര് ശ്രദ്ധിച്ചു….. കല്മണ്ഡപത്തിൽ നിൽക്കുന്ന ഭദ്രയെ ദൂരെ നിന്നെ കണ്ടിരുന്നു സേതുമതി…….
തറയിൽകിടന്നു ഞെളിപിരികൊള്ളുന്ന വായുമുഖി അവൾക്കു മുന്നിലായി നിൽക്കുന്ന ഭദ്ര……
ഭദ്രേ…….
അവൾ തിരിഞ്ഞു നോക്കിയില്ല…… നടന്നവൾ വായുമുഖിയുടെ അടുക്കലെത്തി…വലതുകാൽ പൊക്കി വായുമുഖിയുടെ നെഞ്ചിൽ ചവിട്ടി നിന്നു……. ഒരല്പം ശ്വാസത്തിനുവേണ്ടി വായുമുഖി അവളുടെ കാൽക്കൽ കിടന്നു പിടഞ്ഞു……നിമിഷനേരംകൊണ്ട് വായുമുഖിയുടെ ദേഹം അഗ്നി വിഴുങ്ങി….. ഒരു പിടി ഭസ്മമായ് മാറി അവൾ…… ഉടൻ തന്നെ മയങ്ങിവീണു ഭദ്ര……. അവൾക്കു ചുറ്റും നിന്ന പ്രകാശം ഇല്ലാതായി….. എന്നാൽ മായാതെ ഒരു ചുമന്ന പൊട്ടു അവളുടെ നെറ്റിയിൽ തെളിഞ്ഞു നിന്നു……
സേതുമതി അവളുടെ അടുക്കലെത്തി…. രണ്ടുവിരലുകൾ അവളുടെ നെറ്റിയിൽ വെച്ചു നോക്കി…… ആ പോട്ടിലേക്കവരുടെ ശ്രദ്ധ പതിച്ചു….. സേതുമതിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വന്നു നിന്നു….. കൈകൾ കൂപ്പി കണ്ണടച്ചു നിന്നവരുടെ കണ്ണിൽ നിന്നും സന്തോഷത്തിന്റെ രണ്ടു നീർകണങ്ങൾ ഒഴുകി…….
അമ്മേ….. ദേവീ………
താമരപ്പൂക്കളാൽ നിറഞ്ഞൊരു കുളം……ചുറ്റും പനിനീർ സുഖന്ധം…. ഇളം കാറ്റ്……കുളത്തിനു നടുവിലായ് ഒരു കൽമണ്ഡപം…..അതിനു അഞ്ചു പടികൾ……അതിൽനിന്നു നേരെ രണ്ടാൾക്കും നടക്കാൻ പറ്റുന്ന വീതിയിലുള്ള കൽവഴി…..അത് നേരെ ചെന്ന് നിൽക്കുന്നത് കുളത്തിന്റെ കല്പടവുകളിൽ……..
ആ പടവുകളിൽ ഒന്നിൽ ഇരുന്നു താളത്തിൽ തബല വായിച്ചു പാട്ടു പാടുന്ന സുന്ദരനായ ഒരു യുവാവ്……പാട്ടിന്റെ താളത്തിനൊത്തു ചിലങ്കയണിഞ്ഞു അസാമാന്യ മെയ്‌വഴക്കത്തോടെ നൃത്തം വെക്കുന്ന സുന്ദരിയായ പെൺകുട്ടി……
അരക്കപ്പം ഇളകി ആടുന്ന മുടി അവൾക്കു ഭംഗി കൂട്ടി……..നൃത്തം ചെയ്തു കൊണ്ടുതന്നെ അവൾ അവനടുക്കലേക്കു വന്നു അവനിരുന്ന പടികൾക്കു താഴെ ആയി നിന്നു കൈ നീട്ടി…….വെളുത്തു നീണ്ട വിരലുകളിൽ ചുമന്ന കല്ലുപതിപ്പിച്ച മോതിരം……അവൻ ആ വിരലുകളിൽ പിടിച്ചു ചുണ്ടോടടുപ്പിച്ചു……നാണത്താൽ തുടുത്ത അവളുടെ മുഖം മറ്റേ കൈയാൽ പകുതി മറച്ചവൾ പുഞ്ചിരിച്ചു……
ഒരു ഞെട്ടലോടെ ചാടി എഴുനേറ്റു ഭദ്ര……
ചുറ്റും നോക്കി….. ആരുമില്ല…..തന്റെ മുറിയിലെ കട്ടിലിൽ കിടക്കുകയാണ്…..
“എന്താ പറ്റിയതെന്ന് ഓർമയില്ല…. തലയ്ക്കുള്ളിൽ ഒരു മൂളൽ പോലെ……മുറ്റത്തു നിന്നതു വരെ ഓർമയുണ്ട്…..പിന്നെ എങ്ങനെ മുറിയിലെത്തി…… ”
മുൻപ് പലവട്ടം താൻ കണ്ട അതേ സ്വപ്നം…… അതിലെ പെൺകുട്ടിക്ക് തന്റെ അതേ മുഖമായിരുന്നു….. പക്ഷെ ആരാണാ ചെറുപ്പക്കാരൻ……ആ മുഖച്ഛായ ഉള്ള ആരെയും താനിതുവരെ കണ്ടിട്ടില്ല……
അവൾക്കു നല്ല ക്ഷീണം തോന്നി….. കുളിക്കാനായി ഡ്രസ്സ് എടുക്കാൻ ഷെൽഫ് തുറക്കുന്നതിനിടയിലാണ് കണ്ണാടിയിൽ അവൾ അത് ശ്രദ്ധിച്ചത് നെറ്റിക്ക് നടുവിലായി ചുമന്ന നിറത്തിലൊരു വട്ടപ്പൊട്ട്….. അവളതു കൈ വെച്ച് മായ്ച്ചുകളയാൻ നോക്കി പോകുന്നില്ല…….
“ഞാൻ പൊട്ടു വെക്കാറില്ല…. പിന്നിതെവിടുന്ന് പറ്റിയതാ….. ”
അവൾ കുളിച്ചിറങ്ങി കണ്ണാടിക്കു മുന്നിലെത്തി….. ആ പൊട്ടതുപോലെ കിടപ്പുണ്ട്…… പോയിട്ടില്ല…….
അവൾനേരെ താഴെ ചെന്നു…..നേരം ഇരുട്ടിയിരുന്നു……പുറത്തു നല്ല നിലാവുണ്ട്……അവൾ നടുമുറ്റത്തെക്കിറങ്ങി…… ചന്ദ്രൻ ഭൂമിയിലേക്കിറങ്ങി നില്കുന്നപോലെ തോന്നി അവൾക്ക്….മടുമുറ്റത്തു തൂണുകളിലേക്ക് നാട്ടു പടർത്തിയിരുന്ന മുല്ലവള്ളികളിൽ നിറയെ വിരിയാൻ തുടങ്ങുന്ന മൊട്ടുകൾ അതിൽനിന്നു മനംമയക്കുന്ന സുഗന്ധം അവിടമാകെ പരന്നിരുന്നു….. അവിടൊരു തൂണിൽ ചാരി ആകാശത്തേക്ക് നോക്കി അവളിരുന്നു……
പൂജാമുറിയിൽ നിന്നു സേതുമതി ഇറങ്ങി വരുമ്പോഴും ഭദ്ര അങ്ങനെ ഇരികുകയായിരുന്നു…….അവർ നേരെ അവൾക്കടുത്തേക്കു ചെന്നു തോളിൽ കൈവെച്ചു…… ഒന്നു ഞെട്ടി ഭദ്ര തിരിഞ്ഞു നോക്കി……
“മോളിവിടെ വന്നിരിക്കുവായിരുന്നോ……. ”
അവളൊന്നു ചിരിച്ചു…..
“ഇങ്ങനെ ആകാശവും നോക്കി ഇവിടിരിക്കാൻ തോന്നി……എന്തുഭംഗിയാ…. ”
“ഇന്ന് വെളുത്തവാവല്ലേ……പൂർണചന്ദ്രനുദിക്കുന്ന ദിവസമാണ്……”
“ഇത്ര ഭംഗിയോടെ ഞാൻ ഇതുവരെ കണ്ടിട്ടില്ല……”
സേതുമതി ചിരിച്ചിട്ട് പൂമുഖത്തേക്കു നടന്നു….. ചാരുകസേരയിൽ ഇരുന്നു…..
“അമ്മമ്മേ….. ”
സേതുമതി തിരിഞ്ഞുനോക്കി…..
“എനിക്കൊരു കാര്യം…..”
“മ്മ്മ് എന്താ മോള് പറഞ്ഞോ……. ”
അവൾ വന്ന് സേതുമതിയുടെ അടുക്കലിരുന്നു…….വാത്സല്യത്തോടെ അവർ അവളുടെ മുടിയിൽ തലോടി…..
“ഞാനിന്ന് മുറ്റത്തു നില്കുവായിരുന്നു….. അപ്പുവും എന്റൊപ്പമുണ്ടായിരുന്നു അപ്പോ കല്മണ്ഡപത്തിന്റെ അവിടെ ആയി മായയെ കണ്ടു ഇന്നലെ ഞാൻ രാത്രി ഇവിടെ വന്നു എന്ന് പറഞ്ഞില്ലെ ആ കുട്ടിയെ……പിന്നെ നടന്നതൊന്നും ഓർമയില്ല….എന്റെ തോന്നലാണോ എല്ലാം…… ”
അവൾ ചാരുപാടിയിലേക്കു കേറി ഇരുന്നു…..
ഉണർന്നപ്പോൾ നെറ്റിയിൽ ഈ പൊട്ട് കിടപ്പുണ്ട്….മായുന്നുമില്ല……”
സേതുമതി കുറച്ചു നേരം അവളെ നോക്കിയിരുന്നു…… എന്നിട്ടു പറഞ്ഞു തുടങ്ങി…..
“മോൾക്കെല്ലാം മനസിലാകും…..”
അവൾ അക്ഷമയോടെ സേതുമതിയുടെ മുഖത്തേക്ക് നോക്കി…….
പെട്ടെന്ന് ഭദ്രയുടെ നെറ്റിയിലെ പൊട്ടിന്മേൽ ഒരു തിളക്കം വന്നുപോയി….. സേതുമതി അത് കണ്ടിരുന്നു…..
“എനിക്കിനി എന്തേലും അസുഗം ആണോ……”
“ഹ ഹ ഹാ….. ”
അറിയാതെ ചിരിച്ചുപോയി സേതുമതി….. നിലവടികുന്ന മുഖത്തെ ആ ചിരി നോക്കിയിരുന്നുപോയി ഭദ്ര…..
“എന്തൊക്കെയാ കുട്ടി നീ ഈ പറയണേ…. അസുഗോ……? ”
“ഇവിടെ ഞാൻ വന്നതിനു ശേഷം എനിക്ക് ചുറ്റും നടക്കുന്നതൊന്നും എനിക്ക് മനസിലാകുന്നില്ല……. കണ്ണടച്ചുതുറക്കുമ്പോൾ എനിക്ക് ചുറ്റുമുള്ളതൊക്കെ മാറിയിരിക്കും…… ശരിക്കും ഓർമയുണ്ടാകില്ല…..”
“എന്റെ കുട്ടിക്കൊരു അസുഖവുമില്ലാട്ടോ….. നാളെ രാവിലെ കുളിച്ചിട്ടു പൂജാമുറിയിലേക്കു വന്നോളൂ…..”
“ങും…. ”
“ഇതിന്റെ എല്ലാം കാരണം മനസ്സിലാകണമെങ്കിൽ നീ ആരാണെന്നുള്ളത് നീ തന്നെ മനസിലാക്കിയേ പറ്റൂ….. അതിനുള്ള സമയം ആയിരിക്കുന്നു……. ഇപ്പോ പോയി കിടന്നുറങ്ങിക്കൊള്ളൂ……… ”
അവക്കിനിയും എന്തൊക്കെയോ ചോദിക്കാനും പറയാനും ഉണ്ടായിരുന്നു….. എന്നാ പിന്നെയതു വേണ്ടാന്നു വെച്ചു……
അവൾ എഴുനേറ്റാകത്തേക്കു നടന്നു….
“ഗുഡ് നൈറ്റ് അമ്മമ്മേ……. ”
“നാളെ രാവിലെ എല്ലാം അവൾ മനസ്സിലാക്കണം……. സമയം ഇല്ലിനി….”
ഈ സമയം കാളിയാർ മഠത്തിൽ രുദ്രൻ കോപത്താൽ ഉറഞ്ഞാടുകയായിരുന്നു……
വായുമുഖിയുടെ ചലനങ്ങൾ വീക്ഷിക്കാൻ വിട്ട ധൂമകേതിനി അത്ര നല്ല വാർത്ത അല്ല പറഞ്ഞിരിക്കുന്നത് …….അതിന്റെ ദേഷ്യം അയാളത് അവളുടെ മേൽ തീർക്കുകയായിരുന്നു……..
കറുത്ത ശരീരത്തിൽ നിറയെ രക്തം ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു……. വേദനകൊണ്ടു പുളഞ്ഞു ധൂമകേതിനി……. ഏറെ നാളത്തെ പരിശ്രമത്തിനൊടുവിലാണ് വായുമുഖിയെപ്പോലൊരു ദേവതയെ ബന്ധനസ്ഥയാക്കി തന്റെ ഇച്ഛക്കൊത്തു ഉപയോഗിക്കാൻ തുടങ്ങിയത്….
“വിടില്ല ഭദ്രേ നിന്നെ ഞാൻ……താളിയോലകൾ മാത്രമല്ല നിന്നെയും സ്വന്തമാക്കും ഈ രുദ്രൻ….. എന്റെ കാലുകൾ നിന്റെ കണ്ണീരാൽ കഴുകിക്കും ഞാൻ…….
(തുടരും)
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
badhra daiyly poste cheythoode pls