Skip to content

ഈ തണലിൽ ഇത്തിരി നേരം – 1

ee-thanalil-ithiri-neram

പാരിജാതത്തിനും, അവികയ്ക്കും, ഹൃദയസഖിക്കുമൊക്കെ ശേഷം എന്റെ പുതിയ കഥ, കട്ടയ്ക്ക് കൂടെ നിൽക്കില്ലേ?

 

“എന്റെ പൊന്നു ശ്രീ,.. നിന്നെ പെണ്ണുകാണാനല്ല ചേച്ചിയെ പെണ്ണ് കാണാനാ അവർ വരുന്നത് !”

രാവിലെ തൊട്ടേ കണ്ണാടിക്ക് മുൻപിലുള്ള നിൽപ്പാണ്, മണിക്കൂർ ഒന്ന് കഴിഞ്ഞു, ഇതുവരെ കഴിഞ്ഞില്ല ഒരുക്കം,..

ശ്രീമംഗലം തറവാട്ടിലെ ചന്ദ്രശേഖരന്റേയും മാലിനിയുടെയും ഇളയ പുത്രിയായ ശ്രീയെന്നു വിളിപ്പേരുള്ള ശ്രേയ, സെന്റ് മേരീസ് ഇംഗ്ലീഷ് സ്കൂളിൽ പ്ലസ് വണിന് പഠിക്കുന്നു, എന്ന് കരുതി ഇംഗ്ലീഷിൽ വല്ല്യ നിലവാരമൊന്നും പ്രതീക്ഷിക്കണ്ടാട്ടൊ,.. കക്ഷി പ്ലസ് വണ്ണിൽ ഒക്കെയാണ് പഠിക്കുന്നതെങ്കിലും നാവ് സംസാരത്തിൽ പി എച്ച് ഡി എടുത്തിട്ടുണ്ട്,.

ഇനി ആരാണ് ശ്രീയെ രാവിലെയേ ഉപദേശിക്കുന്നതെന്നല്ലേ? വേറാരുമല്ല ചന്ദ്രശേഖരന്റേയും മാലിനിയുടെയും മൂത്ത പുത്രി, ശ്രീയുടെ നേരെ ഓപ്പോസിറ്റ് ആണ് ശ്വേത, വായാടിയല്ല, പക്വതയും പാവതയും ഒക്കെയുള്ള വളരെ സിംപിൾ ആയിട്ടുള്ളൊരു നാടൻ പെൺകുട്ടി,. തെരേസാ കോളേജിൽ ബി. കോം സെക്കന്റ്‌ ഇയർ ആണ്,. ഇനിയിപ്പോൾ ശ്രീയെ ഉപദേശിക്കുന്നതിൽ തെറ്റൊന്നുമില്ലല്ലോ !

“അതെന്താ പെണ്ണിന്റെ അനിയത്തിമാർ മേക്കപ്പ് ഇട്ടാൽ കൊള്ളൂല്ലേ? ” ശ്രേയ അൽപ്പം ഗൗരവത്തോടെ ചോദിച്ചു,. ആ അതിലെന്താണ് കുഴപ്പം ഈ കാര്യത്തിൽ ഞാൻ ശ്രീയുടെ കൂടെയാണെ,.

“ആ നീയെന്തെങ്കിലും കാണിക്ക്,.. ഞാൻ ചേച്ചി ഒരുങ്ങിയോ എന്ന് പോയി നോക്കട്ടെ,..” ശ്വേത തന്റെ അനിഷ്ടം പ്രകടിപ്പിക്കുക തന്നെ ചെയ്തു,.

“യൂ ഗോ മാൻ,.. ആൻഡ് ഡോണ്ട് ഡിസ്റ്റർബ് മി !”

ശ്രേയ റൂഷ് എടുത്തു തന്റെ ചുവന്ന കവിൾ ഒരിക്കൽ കൂടെ ചുവപ്പിച്ചു, ഇവളെയൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ലെന്ന അർത്ഥത്തിൽ ശ്വേത മുറിയുടെ പുറത്തേക്കിറങ്ങി,.

“ശ്വേത,…” അമ്മ മാലിനിയാണ്, നീല നിറത്തിലുള്ള കസവു സാരിയിൽ അവരുടെ പ്രൗഢി തിളങ്ങി നിന്നു,.

“എന്താ അമ്മേ? ”

“ഋതു ഒരുങ്ങികഴിഞ്ഞില്ലേ? ”

“ഒരുങ്ങിക്കാണും, ചേച്ചിക്ക് ഇടാനുള്ള ഡ്രസ്സ്‌ എടുത്ത് കൊടുത്തിട്ടല്ലേ ഞാൻ മുറിയിലേക്ക് പോയത് !”

“ആ വേഗം റെഡിയാവാൻ പറയ്,.. അവരിങ്ങ് എത്താനായി !”

“ആ അമ്മേ !”

മാലിനി പടികളിറങ്ങി, ശ്വേത ഋതികയുടെ മുറി ലക്ഷ്യമാക്കി നടന്നു,..

ഇനി ആരാണ് ഋതികയെന്നല്ലേ? അതായത് ശ്രീയുടെയും ശ്വേതയുടെയും ഒരേയൊരു കസിൻ സിസ്റ്റർ,. ചന്ദ്രശേഖരന്റെ മൂത്ത സഹോദരിയുടെ മകൾ, ഋതുവെന്നാണ് വീട്ടുകാരും, അടുത്ത സുഹൃത്തുക്കളും ഒക്കെ വിളിക്കുക, ബാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽ നിന്നും എം. ബി. എ കംപ്ലീറ്റ് ചെയ്തു, ഇപ്പോൾ റിസൾട്ടിനായി കാത്തിരിക്കുന്നു,. ഋതികയ്ക്ക് ഒരാങ്ങള കൂടിയുണ്ടേ, അഭിറാം,. അമേരിക്കയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്, ഭാര്യ ലയ അവിടെത്തന്നെ ഒരു ഹോസ്പിറ്റലിൽ നേഴ്സ് ആണ്, വിവാഹം കഴിഞ്ഞിട്ട് മൂന്ന് വർഷങ്ങളായെങ്കിലും ഇപ്പോൾ കുട്ടികൾ വേണ്ടെന്നാണ് തീരുമാനം,.. അതുകൊണ്ട് അവരിങ്ങനെ ഫ്രീ ബേർഡ്‌സ് ആയി ഇങ്ങനെ പാറി നടക്കുന്നു,.

ചെറുപ്പത്തിലേ അച്ഛൻ മരിച്ചു പോയത്കൊണ്ട്, അഭിറാമിനെയും, ഋതുവിനെയും പഠിപ്പിച്ചതും വളർത്തി വലുതാക്കിയതുമെല്ലാം അമ്മയും അമ്മാവനും ചേർന്നാണ് അതുകൊണ്ട് ഋതികയ്ക്ക് പിതൃസ്ഥാനീയനാണ് ചന്ദ്രശേഖരൻ,..

“ചേച്ചി,.. !” ശ്വേത കതകിൽ മുട്ടി,.. നോ റെസ്പോൺസ്,. സോ ശ്വേത ഒരിക്കൽ കൂടി ശ്രമം തുടർന്നു,.

“ചേ,…”

അടുത്ത നിമിഷം കതക് തുറക്കപ്പെട്ടു,.. ഋതികയുടെ അന്നേരത്തെ രൂപം കണ്ട ശ്വേത തെല്ലൊന്നമ്പരന്നു,.. കാരണം വേറൊന്നുമല്ല,..

“ഒരുങ്ങിയില്ലേ? ”

അവൾ മറുപടി പറഞ്ഞില്ല,.. മുഖം കടന്നല് കുത്തിയപോലുണ്ട്,.

ശ്വേത അവളെ ദയനീയമായൊന്ന് നോക്കി, രാവിലെ തന്നെയാണ് ചേച്ചിയെ ഒരുക്കുന്ന ചുമതലയേൽപ്പിച്ചത്, അമ്മയോ അപ്പച്ചിയോ കണ്ടാൽ, എന്തിനേറെ ശ്രീ മാത്രം മതി, ചേച്ചിമാർക്ക് പാര വെക്കാൻ അവളെക്കാൾ ബെസ്റ്റ് വേറാരും ഇല്ല, ശ്വേത തിടുക്കത്തിൽ അകത്ത് കേറി ഡോർ ലോക്ക് ചെയ്തു,.

അവൾ കൊണ്ടുപോയിവെച്ച സാരിയും ആഭരണങ്ങളുമെല്ലാം കട്ടിലിൽ അതേപടി ഇരിക്കുന്നു,..

“എന്താ ചേച്ചി ഇത്? ” ശ്വേത അൽപ്പം നിരാശയോടെ തന്നെയാണ് ചോദിച്ചത്..

“മനസൊരാൾക്ക് കൊടുത്തിട്ട് മറ്റൊരാളുടെ മുന്നിൽ എനിക്കിങ്ങനെ ഒരുങ്ങിക്കെട്ടിനിൽക്കാൻ വയ്യ മോളെ !” അടിപൊളി, അപ്പോ അതാണ് കാര്യം,. ഋതിക ആരോ ആയി പ്രണയത്തിലാണ് സൂർത്തുക്കളെ,.. ഇപ്പോ പെണ്ണുകാണൽ ചടങ്ങും എന്ത് ചെയ്യും?

“ഒന്ന് പതുക്കെ പറ ചേച്ചി, അമ്മയോ അപ്പച്ചിയോ കേട്ടാൽ !”

“കേട്ടാലെന്താ, എന്നായാലും അറിയാനുള്ളതല്ലേ? ” എന്തും നേരിടാൻ തയ്യാറാണ് താനെന്ന് അവളുടെ മുഖഭാവം വ്യക്തമാക്കി..

” അപ്പച്ചി സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ ചേച്ചിക്ക്? ”

“എനിക്കറിഞ്ഞൂടാ,.. പക്ഷേ എന്നെക്കൊണ്ട് വയ്യ ഒരുങ്ങിക്കെട്ടിനിൽക്കാൻ !” അവൾ തീർത്തു പറഞ്ഞു,.

“നോക്ക് ചേച്ചി, ഇങ്ങനെ വാശി പിടിക്കല്ലേ, അവരൊന്ന് ജസ്റ്റ്‌ വന്നു കണ്ടിട്ട് പൊക്കോട്ടെ,. എന്നിട്ട് ഇഷ്ടായില്ലെന്ന് പറഞ്ഞാൽ പോരെ? ” ശ്വേത അവളുടെ കൈ പിടിച്ചു,.

“അതത്ര ഈസിയാണെന്ന് നിനക്ക് തോന്നുന്നുണ്ടോ മോളെ ? മൾട്ടിനാഷണൽ കമ്പനിയിലെ ജോബ്, നല്ല കുടുംബപാരമ്പര്യം, ഏതാണ്ട് ഉറപ്പിച്ചപോലൊക്കെ തന്നെയാ,. പിന്നെന്തിനാ മുന്നിൽപോയി നിന്നുളള ഈ ഷോ ഓഫ്‌? ”

ശ്വേതയ്ക്ക് അതിന് ഉത്തരമുണ്ടായിരുന്നില്ല,.

“പറയ്? ” ഋതു അവളുടെ മറുപടിക്കായി കാത്തു,.

“അതെനിക്കറിയില്ല ചേച്ചി, പക്ഷേ ചേച്ചി ഇപ്പോ ഒരുങ്ങിതാഴേക്ക് ചെന്നില്ലെങ്കിൽ, അപ്പച്ചിയുടെ അവസ്ഥ ഒന്നാലോചിച്ചു നോക്ക്, നമ്മുടെ ഫാമിലിയുടെ റെപ്യൂട്ടേഷനെക്കുറിച്ച് ചിന്തിച്ചു നോക്ക് !”

ഋതിക ഒരക്ഷരം മിണ്ടിയില്ല, കാര്യം ശരിയാണ്, താൻ വാശി പിടിച്ചാൽ തന്റെ കുടുംബത്തിന് നാണക്കേടാണ്, എന്നാലും അവരോട് വരാൻ പറയുന്നതിന് മുൻപ് തന്നോട് സമ്മതമാണോ എന്ന് പോലും ചോദിച്ചില്ലല്ലോ,. എന്നതിൽ അവൾക്ക് പരിഭവമുണ്ട്, തെറ്റ് പറയാൻ പറ്റില്ലല്ലോ, മക്കളുടെ മനസ്സിൽ മറ്റെന്തെങ്കിലുമൊക്കെ ഉണ്ടോ എന്ന് ചോദിച്ചു മനസിലാക്കിയ ശേഷം പെണ്ണ് കാണലിനു സെറ്റ് ഇടുന്നതായിരുന്നു ഉത്തമം,. ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ,.

“ചേച്ചി ആദ്യം ഈ സാരിയുടുക്ക് ബാക്കിയെല്ലാം നമുക്ക് വരുന്നിടത്ത് വെച്ച് കാണാം !”

അവൾക്ക് അതെന്തോ വിശ്വാസമായിട്ടില്ലെന്ന് തോന്നി,.

“പ്ലീസ് ചേച്ചി !” ശ്വേത അപേക്ഷയെന്ന വണ്ണം അവളെ നോക്കി.

*********

താഴെ നിന്നുള്ള സംസാരം കേട്ട് ശ്രേയ സ്റ്റെയറിൽ നിന്നും എത്തിവലിഞ്ഞു നോക്കി,. വായീ നോക്കാൻ കൂട്ടത്തിൽ ഏറ്റവും മിടുക്കി നമ്മുടെ ശ്രീ തന്നെയാണ് ട്ടോ ,..

“ശ്ശേ, ഒന്നും കാണുന്നില്ലല്ലോ !”

“നീയെന്തെടുക്കുവാ ഇവിടെ? ”

മാലിനി അവളുടെ ചുമലിൽ തട്ടി,.. ശ്ശേ അമ്മ കണ്ടു, പണി പാളി,. എന്നാലും നോക്കാതിരിക്കുന്നതെങ്ങനെ ചേച്ചിയെ കെട്ടാൻ പോണ ആളല്ലേ,..

“അമ്മ ശല്ല്യം ചെയ്യല്ലേ, ഞാനൊന്ന് നോക്കട്ടെ എന്റെ ഭാവി അളിയനെ !”

“അതിന് ഈ ഒളിച്ചും പാത്തും നോക്കേണ്ട ആവശ്യമുണ്ടോ? അങ്ങോട്ട് മാറി നിന്നു നോക്ക്,.. എന്നിട്ട് നിന്റെ ചേച്ചിയെയും വിളിച്ചു താഴേക്ക് വാ !”

മാലിനി അവളെ ചെറുതായൊന്ന് ഉന്തി,.

“നിന്റെ എട്ടാനാവാൻ പോണ ആളാ, ഒരു മയത്തിലൊക്കെ നോക്ക് !”

അമ്മയുടെ കൗണ്ടറിൽ അവൾ ആകെ ചുവന്നു,.. ദേ ആ ചേട്ടൻ ഇങ്ങോട്ട് നോക്കുന്നു,.. ചടച്ച്, അവൻ അവൾക്ക് നേരെ മൃദുലമായി പുഞ്ചിരിച്ചു,. എല്ലാം കയ്യിൽ നിന്നു പോയി എന്ന തോന്നലിൽ അവളും ഒരു ചമ്മിയ ചിരിയും ചിരിച്ച് വേഗംതന്നെ അവിടെ നിന്നും സ്കൂട്ടായി,.

**********

മജന്ത നിറമുള്ള ഷിഫോൺ സാരിയിൽ ഋതികയ്ക്ക് ഭംഗിയേറിയത് പോലെ ശ്വേതയ്ക്ക് തോന്നി,.

“ദാ ഈ പൂവ് വെക്കുന്നില്ലേ? ”

“എന്തിന്? കല്യാണമൊന്നുമല്ലല്ലോ, പെണ്ണുകാണലല്ലേ? അയാൾ എന്നെ ഇങ്ങനൊക്കെ കണ്ടാൽ മതി,.. ” അവൾ മുഖം വീർപ്പിച്ചു,.

“കുഞ്ഞേച്ചി,.. കുഞ്ഞേച്ചി,.. ” അവിടെ നിന്നും നൂറേ നൂറിൽ എസ്‌കേപ്പ് ആയ ശ്രീ ലാൻഡ് ചെയ്തത് ചേച്ചിയുടെ ബെഡ്റൂമിന്റെ വാതിലിനു മുൻപിലാണ്…

“എന്താടി? ” ശ്വേത വിളിച്ചു ചോദിച്ചു,.

“കതക് തുറക്ക് !” അവൾക്ക് ക്ഷമ നശിച്ചിരുന്നു,.

“കിടന്ന് ബഹളം വെയ്ക്കാതെ ഇപ്പോ തുറക്കാം !”

“ദേ അവരെത്തീട്ടോ,.. ”

ഋതികയുടെ ഉള്ളിലൊരു കൊള്ളിയാൻ മിന്നി,.. ശ്വേത കതക് തുറന്നതും ശ്രേയ ചാടി അകത്തു കേറി,..

“എന്റെ മോളെ, എന്നാ അടിപൊളിയാ ചേട്ടനെ കാണാൻ,. വിജയ് ദേവരക്കൊണ്ടയെപ്പോലുണ്ട് !”

ഋതിക അവളെ കടുപ്പിച്ചൊന്ന് നോക്കി,.

“അല്ല, സീരിയസ് ആയിട്ടും നല്ല ഗ്ലാമർ ആണ് !” ശ്രേയ വാദിച്ചു,.

“എന്നെ പൊന്നു ശ്രീ, ഇവിടെ പുര കത്തുകയാ, അതിന്റെ ഇടയ്ക്ക് നീ വാഴ വെട്ടല്ലേ പ്ലീസ് !”
ശ്വേത അവളെയും ചേച്ചിയെയും മാറി മാറി നോക്കിക്കൊണ്ട് പറഞ്ഞു,..

“ആ ഞാൻ വാഴ വെട്ടും,. എന്തായാലും ചേച്ചിയുടെ ആ ആൽബിയെക്കാളും ഒരു 200 ടൈംസ് ബെറ്ററാ !”

ശ്രേയയും വിട്ടുകൊടുക്കാൻ തയ്യാറായില്ല,.. അവളുടെ വാക്കുകൾ ഋതികയുടെ നെഞ്ചിൽ കൂരമ്പ് കണക്കെ തറച്ചുകയറി,..

“നോക്ക് ശ്രീ,.. എന്റെ ലൈഫ് ആണ്,.. നീ ഇടപെടാൻ വരണ്ട ഓക്കേ? ” സീൻ കോൺട്രാ,.

ആദ്യമായിട്ടാണ് ചേച്ചിയിൽ നിന്നും ഇത്ര ക്രൂരമായ വാക്കുകൾ കേക്കേണ്ടി വരുന്നത്,.. ശ്രീയുടെ മുഖം മങ്ങി, മൂന്ന് സഹോദരിമാരും പരസ്പരം ഒന്നും മിണ്ടാനാവാതെ നിശബ്ദരായി,..

“നിങ്ങളിത് മൂന്ന് പേരും കൂടെ എന്തെടുക്കുവാ,.. !”

അടിപൊളി രണ്ട് പേരെയും ചേച്ചിയെ വിളിക്കാൻ വിട്ടതാണ്,.

“എന്താ മൂന്ന് പേരും കൂടെ ഒരു പരുങ്ങിക്കളി? ഒരുങ്ങിക്കഴിഞ്ഞില്ലേ? ”

“ഹേയ് ഒന്നൂല്ല അമ്മേ,.. ഞങ്ങള് വരുവാ,.. വാ ചേച്ചി,… ”

ശ്വേത സമാധാനിപ്പിച്ചുകൊണ്ടവളുടെ കൈപിടിച്ചു,.

“ഇതെന്താ ഓർണമെന്റ്സ് ഒന്നും ഇടാത്തത്? ”

ശ്വേത ഋതികയെ നോക്കി,.

“ഇതൊക്കെ മതി ആന്റി !”

“ഇനിയും ഇവിടെ ചുറ്റിത്തിരിഞ്ഞു നിക്കരുത്, വേഗം താഴേക്ക് വന്നോളണം ”

“ആ അമ്മ പൊയ്ക്കോ !” ശ്വേത രണ്ടു സഹോദരിമാരെയും മാറി മാറി നോക്കി,.

*******

“മോൻ എവിടെയാ വർക്ക്‌ ചെയ്യുന്നതെന്നാ പറഞ്ഞത്? ” ചന്ദ്രശേഖരൻ ചോദിച്ചു,..

“എ എസ് എൽ പ്രൈവറ്റ് ലിമിറ്റഡ് ”
അവൻ പുഞ്ചിരിച്ചുകൊണ്ട് ഉത്തരം നൽകി,.

“പുറത്തേക്കൊന്നും നോക്കിയില്ലേ? ”

“ഫാമിലിക്കൊപ്പം നിൽക്കാമെന്ന് കരുതി, അതിന്റെ സുഖമൊന്നും വേറെ എവിടെപ്പോയാലും കിട്ടില്ലല്ലോ അങ്കിൾ !”

ചന്ദ്രശേഖരൻ ശ്രീദേവിയെ നോക്കി,. അവനെ അവർക്ക് നന്നേ ബോധിച്ചുവെന്ന് അയാൾക്ക് തോന്നി,.

“അരുൺ ആണല്ലേ മൂത്തത്?.. “ശ്രീദേവി ചോദിച്ചു,.

“ആ അതേ,.. ഇത് കരുണ അരുണിന്റെ തൊട്ട് താഴെയുള്ളതാ,. ” അശോകൻ പരിചയപ്പെടുത്തി,.

കരുണ പുഞ്ചിരിച്ചു,..

“മോൾടെ ഭർത്താവെന്താ ചെയ്യണത്? ” ചന്ദ്രശേഖരൻ ചോദിച്ചു,..

“ജിത്തു ഏട്ടൻ ദുബായിൽ ഒരു കമ്പനിയിൽ സൂപ്പർവൈസറാ,.. ”

“ദാ അവരാട്ടോ ഇവളുടെ രണ്ടു ട്രോഫികൾ !”
ഓടി നടക്കുന്ന നാലുവയസ്സ് കാരിയായ അമേയയെയും, രണ്ടു വയസ്സുകാരൻ അമർനാഥിനെയും ചൂണ്ടി അശോകൻ പറഞ്ഞു,..

“അവരുടെ കൂടെ ഓടുന്ന വലിയ കുട്ടി അത് എന്റെ ചെറിയ ട്രോഫി ആണ് നിയ,.. ഇവിടെ തെരേസയിൽ ഡിഗ്രിക്ക് പഠിക്കുവാ ! പിന്നെ ഇത് എന്റെ സഹധർമിണി ശാരദ, ഹൗസ് വൈഫ്‌ ആണ് ”

അശോകൻ ആളൊരു തമാശക്കാരനാണെന്ന് ആ പരിചയപ്പെടുത്തലിൽ നിന്ന് തന്നെ വ്യക്തമായി,..

“തെരേസയിൽ ആണോ, എന്റെ മോള് ശ്വേതയും അവിടെയാ പഠിക്കണത്,. ബി.കോമിന്,.. ”

മാലിനി സ്റ്റെപ് ഇറങ്ങിക്കൊണ്ട് ആവേശത്തിൽ പറഞ്ഞു,..

“അവള് ബി എ ഇംഗ്ലീഷാ !”

ശാരദ പറഞ്ഞു,..

“ആണല്ലേ, കണ്ടുപരിചയം കാണും ചിലപ്പോൾ രണ്ടാൾക്കും !” ശ്രീദേവി പറഞ്ഞപ്പോൾ ശാരദയും പുഞ്ചിരിയോടെ ശരി വെച്ചു,..

“മാലിനി മോളെ വിളിക്ക്,… ” ചന്ദ്രശേഖരൻ ഭാര്യയോട് പറഞ്ഞു,.

“ഞാൻ പറഞ്ഞു ചന്ദ്രേട്ടാ,.. ആ ദേ വന്നല്ലോ !”

സ്റ്റെയറിലേക്ക് നോക്കി മാലിനി പറഞ്ഞതും എല്ലാവരുടെയും കണ്ണുകൾ അങ്ങോട്ടേക്ക് തിരിഞ്ഞു,…

നന്നേ വെളുത്ത പാദങ്ങളോട് പറ്റിച്ചേർന്നു കിടക്കുന്ന സ്വർണ്ണപാദസരം,. നീട്ടിവളർത്തിയ നഖങ്ങളിൽ ചുവന്ന നിറത്തിലുള്ള നെയിൽ പോളിഷ്,.. മജന്ത നിറമുള്ള ഷിഫോൺ സാരി അത് അവൾക്ക് നന്നായി ഇണങ്ങുന്നുണ്ട്,.

ഇരുകൈകളിലും ചെറിയ കല്ലുകൾ പതിപ്പിച്ച ഈരണ്ട് വളകൾ, കഴുത്തിനോട് പറ്റിച്ചേർന്നു കിടക്കുന്ന ഗോൾഡൻ ചെയിനിൽ ലവ് ഷേപ്പിൽ ഉള്ള ഡയമണ്ട് പെൻഡന്റ്,. ഇരു കാതുകളിലും വെള്ളക്കല്ലുപതിച്ച രണ്ടു മൊട്ടുകമ്മലുകൾ,.. മുടി ചീകിയൊതുക്കിയിട്ടുണ്ട്, ചുണ്ടുകൾ ചുവപ്പിച്ചിട്ടില്ല,. കണ്ണുകളിൽ മഷി പടർന്നിട്ടില്ല,. നെറുകയിൽ ഒരു ചെറിയ കറുത്ത പൊട്ട് മാത്രം,…

ഒറ്റ നോട്ടത്തിൽ നിന്നു തന്നെ അവൾ വളരെ സിംപിളാണെന്ന് അവന് ബോധ്യമായി,..ഋതിക സ്റ്റെപ് ഇറങ്ങിവന്ന് അമ്മായിയുടെ അരികിലായി നിന്നു,. ഒപ്പം ശ്വേതയും ശ്രേയയും,..

ശ്രീദേവിയുടെ മുഖത്തെ ടെൻഷൻ ശാരദയുടെ കണ്ണുകളിൽ കണ്ട തിളക്കത്തോടെ അപ്രത്യക്ഷമായി,..

ഋതികയെ കണ്ടതും നിയ കുട്ടികളുമായി അകത്തേക്ക് കേറി വന്നു,. ശാരദയും അശോകനും മകനെ നോക്കി,. അവനും അവളെ ഇഷ്ടപ്പെട്ടു എന്ന് അവരും മനസ്സിൽ ഉറപ്പിച്ചു,..

“ചായയെടുത്ത് കൊടുക്ക് മോളെ,… ”

ചന്ദ്രശേഖരന്റെ വാക്കുകൾ അവൾ അനുസരിച്ചു,..

“ആദ്യം അരുണിന് !”

അവൾ അവന് നേരെ ട്രേ നീട്ടി,. അവൾ കുനിഞ്ഞപ്പോൾ അവളുടെ നീളമേറിയ കേശഭാരത്തിന്റെ ഒരു പടർപ്പ്, അവന്റെ കോളറിനിടയിലൂടെ അവന്റെ കഴുത്തിൽ സ്പർശിച്ചു,. അവന്റെ ഉള്ളിലൊരു വൈബ്രേഷൻ ഉണ്ടായി,..

ഒരിക്കലെങ്കിലും അവൾ തന്റെ മുഖത്തേക്കൊന്ന് പാളി നോക്കുകയെങ്കിലും ചെയ്യുമെന്നവൻ പ്രതീക്ഷിച്ചു, എങ്കിലും അതുണ്ടായില്ല,.

“ഏട്ടാ പേരെന്താന്നുള്ള ക്ളീഷേ ചോദ്യം മാത്രം ചോദിക്കല്ലേ,.. ”

നിയയുടെ കൗണ്ടറിൽ എല്ലാവരും ചിരിച്ചപ്പോഴും ഋതികയുടെ മുഖത്ത് യാതൊരു ഭാവവ്യത്യാസവും ഉണ്ടായില്ല,. ഈ പെണ്ണുകാണലിൽ അവളൊട്ടും തന്നെ സന്തോഷവതിയല്ലെന്ന് അവന് തോന്നി,.

“അങ്കിൾ, വിരോധമില്ലെങ്കിൽ എനിക്ക് ഋതികയോടൊന്ന് ഒറ്റയ്ക്ക് സംസാരിക്കണം !”അവൻ തന്റെ ആഗ്രഹമറിയിച്ചു,..

“ഓ അതിനെന്താ മോനെ,.. മോളെ ഋതു . ” അയാൾ വിളിച്ചതും ഞെട്ടലിൽ അവൾ തലയുയർത്തി നോക്കി,..

“മോനെ ടെറസിലേക്ക് കൂട്ടിക്കൊണ്ട് പോ,.. മോളോട് സംസാരിക്കണമെന്ന് !”

അവൾ തലയാട്ടി,..

“ഏട്ടത്തി ഭയങ്കര നാണക്കാരിയാണല്ലോ,. ബാംഗ്ലൂർ തന്നെയല്ലേ പഠിച്ചത്? ” നിയ ചോദിച്ചു,

“അത് നമ്മളൊക്കെ ഉള്ളോണ്ടാവും,.. ഇതാവുമ്പോൾ നമ്മളാരും ശല്യത്തിന് വരില്ലല്ലോ, അല്ലേ ഏട്ടാ? ” കരുണ കുസൃതിയോടെ അത് പറഞ്ഞപ്പോൾ, അരുണിനെ നന്നായി ചടച്ചു,..

ഋതിക നിസ്സഹായതയും ദേഷ്യവും കലർന്ന ഭാവത്തിൽ ശ്വേതയെ നോക്കി,.. അവൾ പിടിച്ചു നിൽക്കാൻ അപേക്ഷിച്ചു,..

“ചെല്ല് മോളെ !”

“ആ !”

എന്ത് പറഞ്ഞ് അവനെ കൺവിൻസ് ചെയ്യുമെന്ന് അവൾക്ക് യാതൊരു രൂപവും കിട്ടിയില്ല,. മുന്നോട്ടേക്കുള്ള പടികളിലൊന്നിൽ ചവിട്ടിയതും സാരിയിൽ തട്ടി അവൾ ചെറുതായൊന്നു സ്ലിപ് ആയി,. അരുണവളെ വീഴാതെ പിടിച്ചു,..

അരുണിന്റെയും ഋതികകയുടെയും കണ്ണുകൾ തമ്മിൽ ഇടഞ്ഞു, അപ്പോഴാണ് അവളവന്റെ മുഖം ഒന്ന് കാണുന്നത് പോലും,..

“അടിപൊളി, ഇപ്പോഴേ റൊമാന്റിക് മൂഡിൽ ആണല്ലോ,.. !”

നിയ ആവേശത്തിൽ പറഞ്ഞു,.. അത് കേട്ടതും ഋതികയുടെ നോട്ടത്തിന് കടുപ്പമേറി,..

“ഓ,.. സോറി !”

അരുൺ അവൾക്ക് മേലുള്ള പിടി അയച്ചു,.. അവൾ നേരെ നിന്നു,. അവന്റെ കരസ്പർശം അവളെ തെല്ലൊന്ന് അസ്വസ്ഥയാക്കിയിരുന്നു,..

അവൾ ഒന്നും മിണ്ടാതെ പടികൾ കയറി,. എന്തും വരട്ടെ എന്ന അർത്ഥത്തിൽ അവനും,.

“അവര് നല്ല ജോഡിയാലെ? ”

ശ്രേയ ശ്വേതയുടെ കാതിൽ പറഞ്ഞു,.. ശ്വേത അവളെ ശാസനയോടെ നോക്കി,..

*******

ടെറസിലേക്കുള്ള കതക് തുറന്നതും വെളിച്ചത്തിന്റെ നിഴലിൽ കണ്ട അവളുടെ രൂപം അവന് അതിമനോഹരമായി തോന്നി,.. തണുത്ത കാറ്റിൽ പാറിപ്പറന്ന അവളുടെ മുടിയിഴകൾ അവന്റെ മുഖം തഴുകി,..

ഋതിക ഒരു വശത്തേക്ക് ഒതുങ്ങിനിന്നു കൊടുത്തു,.. അരുൺ അവളെ മറികടന്നു ടെറസിലേക്കുള്ള സ്റ്റെപ് ഇറങ്ങി,.. പിന്നെ അവിടമെല്ലാം വ്യക്തമായി വീക്ഷിച്ചു,.

“കൊള്ളാം എനിക്കിഷ്ടപ്പെട്ടു !”

അവൾ ഞെട്ടലിൽ അവനെ നോക്കി,..

“ഈ വീടിന്റെ ഡിസൈനിങ് !”

അവൻ തിരുത്തിയപ്പോഴാണവൾക്ക് ശ്വാസം നേരെ വീണത്,.

“നൈസ് !” അവൻ തിരികെ നടന്നു സ്റ്റെപ് കയറി വന്ന് അവൾക്കരികിൽ നിന്നു,.. അവന്റെ സാമീപ്യത്തിൽ തന്റെ ശരീരത്തിൽ മനസിന് കണ്ട്രോൾ ചെയ്യാവുന്നതിലും അതീതമായ പല വികാരങ്ങളും ഉണ്ടാവുന്നതായി അവൾക്ക് തോന്നി,. ചിലപ്പോൾ അവനത് തന്നെ വീഴാതെ പിടിച്ചപ്പോഴുണ്ടായ ഞെട്ടലിൽ നിന്നാവാം,.

“എന്താടോ ഇങ്ങനെ പേടിച്ചു നിക്കുന്നേ? ഞാൻ തന്നെ പിടിച്ചു തിന്നാനൊന്നും പോണില്ല,.. നമുക്കെവിടെയെങ്കിലും ഇരുന്നു സംസാരിക്കാം,.. എന്തേ? ”

സിറ്റ്ഔട്ടിൽ ഇരിക്കുവാനായി ഇട്ട സോഫയിൽ ഇരുന്നു,..

“വാടോ !”

“കുഴപ്പമില്ല ഞാനിവിടെ നിന്നോളാം !”

“എനിക്കങ്ങനെ പെങ്കുട്ട്യോളെ നിർത്തി സംസാരിക്കുന്നതിനോടൊന്നും യോജിപ്പില്ല, ഇനി തനിക്ക് നിൽക്കണം എന്നാണേൽ നമുക്കും നിന്നു സംസാരിക്കാം,.. എന്തേ? “അവൻ പുഞ്ചിരിയോടെ എഴുന്നേക്കാനായി തുടങ്ങിയതും അവൾ തിടുക്കത്തിൽ പറഞ്ഞു,..

“എണീക്കണ്ട ഞാൻ ഇരുന്നോളാം !”

പിന്നെ ഒന്നും മിണ്ടാതെ അവനിൽ നിന്നും അകലം പാലിച്ചു സോഫയുടെ മറുതലക്കൽ ഇരിപ്പുറപ്പിച്ചു,..

സംസാരിക്കണമെന്ന് പറഞ്ഞു പക്ഷേ എന്താണവളോട് ചോദിക്കേണ്ടത്? തന്നെ ഇഷ്ടപ്പെട്ടോ എന്ന് ആദ്യം തന്നെ ചോദിക്കുന്നത് മോശമല്ലേ?

“ചേട്ടനെന്നെ ഇഷ്ടപ്പെട്ടില്ലെന്ന് പറയണം !”

എടുത്തടിച്ചപോലെയുള്ള അവളുടെ വാക്കുകളിൽ അവനൊന്ന് പതറി,. പുകഞ്ഞുതുടങ്ങിയില്ല അതിന് മുൻപേ അവൾ തന്റെ പ്രതീക്ഷകളെ തല്ലിക്കെടുത്തിയിരിക്കുന്നു,.

നിരാശ മറയ്ക്കാനായി അവനൊരു പുഞ്ചിരി പാസ്സാക്കി,..

“അതെന്താ തനിക്ക് പറഞ്ഞൂടെ എന്നെ ഇഷ്ടപ്പെട്ടില്ലെന്ന് !”

“അത് പറ്റില്ല !”

അരുൺ ചിരിച്ചു,..

“എന്നാ ലവ് മാറ്റെറാ? ”

ഇത്തവണ ഞെട്ടിയത് അവളായിരുന്നു, അതവൻ ശ്രദ്ധിച്ചു,..

“അല്ല എനിക്ക് പഠിക്കണം !”

“അതിന് തന്റെ പഠിത്തമൊക്കെ കഴിഞ്ഞെന്നാണല്ലോ അമ്മ പറഞ്ഞത്, എക്സാം റിസൾട്ടിന് വേണ്ടി വെയിറ്റ് ചെയ്യുവല്ലേ? !”

അവൻ എല്ലാം അറിഞ്ഞിട്ടാണ് വന്നിരിക്കുന്നത് ഇനിയെന്ത് ചെയ്യും,.. പെട്ടന്നാണ് ഒരു ഐഡിയ അവളുടെ മനസിലുദിച്ചത്,.

“എനിക്ക് പി എച്ച് ഡി ചെയ്യണം !”

“ഓ,.. കല്ല്യാണം കഴിഞ്ഞ എത്രയോ പേര് പി. എച്ച് ഡി ചെയ്യുന്നു !”

ഹോ പന്ത് അവന്റെ കോർട്ടിൽ ആണ്, എന്ന് കരുതി അങ്ങനെ വിട്ടുകൊടുക്കാൻ പറ്റില്ലല്ലോ,.

” എല്ലാർക്കുമൊന്നും ആ ഭാഗ്യം കിട്ടാറില്ലല്ലോ? ”
“എന്നെ കണ്ടിട്ട് അത്ര ഭീകരനായി തനിക്ക് തോന്നുന്നുണ്ടോ? ”

അവന്റെ മുഖത്തേക്ക് നോക്കി, അവന്റെ നോട്ടത്തിന് മുൻപിൽ താൻ പതറിപ്പോവുകയാണെന്ന് അവൾക്ക് തോന്നി, കള്ളങ്ങൾ പറയുന്നതിലും നല്ലത് അവനോട് മനസ്സ് തുറക്കുന്നത് തന്നെയാണ്,..

“പറയടോ !”

“അത്,.. ” അവളൊന്ന് വിക്കി,..

“അത്? ” അവനവളുടെ മുഖത്തേക്കുറ്റുനോക്കി,
.
” എനിക്കൊരു അഫെയർ ഉണ്ട് !”

അവൻ അത് പ്രതീക്ഷിച്ചിരുന്നതിലാവണം കൂടുതൽ ഞെട്ടലൊന്നും കണ്ടില്ല,..

“ഇത് തന്നെയല്ലേ ഞാൻ ആദ്യമേ ചോദിച്ചത്,. ലവ് മാറ്റർ ആണോന്ന് !”

അവൾ മുഖം കുനിച്ചിരുന്നു,..

“എന്നിട്ട് താനത് വീട്ടിൽ അവതരിപ്പിച്ചോ? ”
അവൾ ഇല്ലെന്ന് തലയാട്ടി,.

“അതെന്തേ? ”

“അവൻ ക്രിസ്ത്യൻ ആയതോണ്ട് വീട്ടിൽ സമ്മതിക്കില്ല !”

“ആരുടെ? അവന്റെയോ തന്റെയോ? ”

“എന്റെ !”

“പിന്നെന്ത് ചെയ്യും താൻ ഒളിച്ചോടുവോ? ”

അവൾ നിസ്സഹായതയോടെ അവനെ നോക്കി,..

“ആൾക്കെന്താ ജോലി? ”

“ജോലിയൊന്നും ആയിട്ടില്ല, ബട്ട്‌ ആൽബി ട്രൈ ചെയ്യുന്നുണ്ട് !”

“ആൽബി എന്നാണല്ലേ പേര്? ” അവൾ തലയാട്ടി,…

“അവന് ജോലി കിട്ടിയാൽ ഇറങ്ങിപ്പോകാനാകും പ്ലാൻ അല്ലേ? ”

“ഞാൻ ഒളിച്ചോടില്ല !” അവൾ തിടുക്കത്തിൽ പറഞ്ഞു,.

“ശരി,. പിന്നെന്താ കാഞ്ചനമാലയാവാനാണോ ഉദ്ദേശം?

അവൾ മറുപടി പറഞ്ഞില്ല,.. അവന്റെ മുഖത്ത് ഗൗരവം നിറഞ്ഞു,.

“ഞാൻ ഇപ്പോൾ തന്നെ ഇഷ്ടമായില്ലെന്ന് പറയണം? ”

“മ്മ് !”

“പറഞ്ഞേക്കാം !” അവന്റെ നോട്ടം വിദൂരതയിലേക്ക് നീണ്ടു,

അവളുടെ മുഖത്ത് നൂറു വോൾട്ടിന്റെ ബൾബ് കത്തി,.

“സത്യാണോ? ” അവളവന്റെ മുഖത്ത് നോക്കി ചോദിച്ചു,.

“മ്മ് ” അവൻ നിർവികാരനായി ഒന്ന് മൂളി,..

ഋതിക സന്തോഷമടക്കാനാവാതെ അവന്റെ കൈകളിൽ പിടിച്ചു,.. അവനതൊട്ടും പ്രതീക്ഷിച്ചിരുന്നില്ല,..

“താങ്ക് യൂ സോ മച്ച് !”

അവൻ സാവധാനം അവളെയും അവൾ പിടിച്ചിരിക്കുന്ന തന്റെ കൈകളിലേക്കും നോക്കി,.. അവൾ തെറ്റ് മനസിലാക്കി പെട്ടന്ന് തന്റെ കൈവലിച്ചു,…

“ഞാൻ ഈ ബന്ധം വേണ്ടെന്ന് വെച്ചാൽ, തന്റെ വീട്ടുകാർ തന്നെ കാമുകന് കെട്ടിച്ചുകൊടുക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ ഞാൻ തന്നെ ഇഷ്ടപ്പെട്ടില്ലെന്ന് പറയാം !”

അവളുടെ മുഖത്തെ പ്രകാശം പതിയെ മങ്ങി,. അവളവനെ വിശ്വാസമാവാത്തത് പോലെ നോക്കി,..

(തുടരും )

അമ്മുവിനെയും ആരുഷിയെയുമൊക്കെ സ്വീകരിച്ചപ്പോലെ പോലെ ഋതികയേയും നിങ്ങൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു

സ്നേഹത്തോടെ അനുശ്രീ

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അനുശ്രീ ചന്ദ്രന്റെ മറ്റു നോവലുകൾ

പാരിജാതം പൂക്കുമ്പോൾ

അവിക

ഹൃദയസഖി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.3/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!