Skip to content

ഈ തണലിൽ ഇത്തിരി നേരം – 40 (അവസാനഭാഗം)

ee-thanalil-ithiri-neram

ഋതികയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു,. പിന്നെ അവൾ തിരിഞ്ഞു അദ്വികയെ നോക്കി,..

“ആദി,.. ”

“വേണ്ട, വിളിക്കണ്ട ഞാനുറങ്ങി !”

“നിങ്ങടെ മോള് , തന്നെയാട്ടോ അതേ സ്വഭാവം !”

ആദ്വിക പുതപ്പ് മാറ്റി,.

“അതേ ഞാനെന്റെ അച്ഛന്റെ മോള് തന്നെയാ, അമ്മയ്‌ക്കെന്താ കുഴപ്പം? ”

“എന്റമ്മോ, ഞാനൊന്നും അതിന് പറഞ്ഞില്ലല്ലോ,.. അടങ്ങിക്കിടന്നോണം അവിടെ !”

“അച്ഛാ !” അവൾ ആശ്രയമെന്ന വണ്ണം അരുണിനെ വിളിച്ചു,..

“റസ്റ്റ്‌ എടുക്ക് മോളെ,.. വയ്യാത്തതല്ലേ !”

“എനിക്കിങ്ങനെ കിടക്കാൻ ഇഷ്ടമല്ലന്നെ !”അവൾ അസ്വസ്ഥതയോടെ പറഞ്ഞു,.

“പ്ലീസ് നല്ല കുട്ടിയല്ലേ,.. ” അവനവൾക്ക് നേരെ കണ്ണടച്ചു കാണിച്ചു,.

പിന്നെ ആദ്‌വിക ഒന്നും പറയാതെ ശാന്തയായി കണ്ണുകളടച്ച് കിടന്നു,.

“സത്യം പറഞ്ഞോ, എന്താ നിങ്ങള് അച്ഛനും മോളും തമ്മിൽ ഒരൊളിച്ചുകളി?”

“എന്ത് ഒളിച്ചുകളി? ”

“എന്തോ കള്ളത്തരം ഉണ്ടല്ലോ രണ്ടാൾക്കും !”

“ദേ ഋതു, നീ വെറുതെ ഇല്ലാത്തതൊന്നും പറഞ്ഞുണ്ടാക്കല്ലേ,. ആദ്യം നീ പറഞ്ഞ വാക്ക് പാലിക്കൂ !”

“എന്ത് വാക്ക് !”

“എനിക്ക് കരയാൻ വഴിയുണ്ടാക്കാന്ന് പറഞ്ഞില്ലേ അത് !” അവൻ അവളെ പ്രണയപൂർവ്വം നോക്കി,..

“എന്റെ കയ്യീന്ന് വിട്ടേ, നിങ്ങളേ, ഒരു കാലത്തും നന്നാവാൻ പോണില്ല !” അവൾ പിന്തിരിഞ്ഞുപോവാനായി തുടങ്ങി,.

“വാക്ക് കൊടുത്തിട്ട് പാലിക്കാത്തത് മോശമാണ്‌ട്ടോ അമ്മേ !” ആദ്വിക വിളിച്ചു പറഞ്ഞു,.

“നീ ഉറങ്ങീന്ന് പറഞ്ഞിട്ട്,.. ”

“എനിക്ക് ഉറക്കത്തിലും നല്ല ബോധമുണ്ട് !” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു,..

“ഓഹോ,. അങ്ങനെയാണല്ലേ, എന്തായാലും അച്ഛനും മോളും ഒറ്റക്കെട്ടായി പറഞ്ഞ സ്ഥിതിക്ക്, രണ്ടാളുടേം ആഗ്രഹം ഞാനങ്ങ് സാധിച്ചു തന്നേക്കാം ! അതാണല്ലോ അതിന്റെ മര്യാദ !”

ഋതിക രണ്ടും കല്പിച്ചു അരുണിന്റെ നേരെ തിരിഞ്ഞു,. അവൻ നിറപുഞ്ചിരിയുമായി ബെഡിൽ ഇരിക്കുകയാണ്,.
ഇപ്പോ ശരിയാക്കി തരാട്ടോ,.

“കരയണല്ലേ, കരയിക്കാലോ, എത്ര വേണേലും കരഞ്ഞോളൂട്ടോ, അതിന് മുൻപ് ഒരു ചെറിയ ചടങ്ങ് !”

അവൾ അടുത്തേക്ക് വരാൻ തുടങ്ങിയതും അവന് അപകടം മണത്തു,.

“അല്ല ഋതു, ഞാനിപ്പോൾ ഓക്കേ ആണ്, എനിക്കിപ്പോ കരയണ്ട !”അവൻ പറഞ്ഞു,..

“ശ്ശോ അങ്ങനെ പറഞ്ഞാലെങ്ങനാ, കരഞ്ഞേ പറ്റൂ,. ”

ഋതിക അവന്റെ മുഖം കൈകളിൽ കോരിയെടുത്തു,.

“വേണ്ട ഋതു,.. ” അവന്റെ കണ്ണുകളിൽ ഭീതി, നിറഞ്ഞു,

“എന്തിനാ അരുണേട്ടാ പേടിക്കണേ,. പേടിക്കണ്ടാട്ടൊ !” അവളവന്റെ കവിളിൽ ഒന്ന് തഴുകി,..

“ഋതു നീയൊരു സൈക്കോ ആയി മാറുന്നുണ്ടോ എന്നൊരു ഡൗട്ട് !

“ഡൗട്ടല്ല മോനെ, പരമാർത്ഥ സത്യമാണ് !”

“അതെന്തൂട്ട് സത്യവാ അമ്മേ? ” ആദ്വിക മുഖത്തു നിന്നും പുതപ്പ് മാറ്റി ചോദിച്ചു,..

“അതെന്തോ ഒരു സത്യം,.. നീയിത് വരെ ഉറങ്ങീല്ലേ? ”

“ഉറങ്ങി എപ്പോഴേ ഉറങ്ങി !” അവൾ വീണ്ടും പുതപ്പിനുള്ളിലേക്ക് വലിഞ്ഞു,..

“അപ്പൊ എങ്ങനാ കരയുവല്ലേ,.. ” അവളവനെ നോക്കി,.

“ഋതു പ്ലാനിൽ ഒരു ചെറിയ ചേഞ്ച്‌, എനിക്ക് നിന്നെ കെട്ടിപ്പിടിച്ചാൽ മാത്രം മതി, കരയണ്ട !”

“ഓഹോ, എന്നാൽ കെട്ടിപ്പിടുത്തം മാത്രമാക്കണ്ട കുറച്ചു ഉമ്മേം പിന്നെ? ”

“എന്താ നിർത്തിയത്, എനിക്ക് യാതൊരു വിരോധവുമില്ല !”

“കൊച്ചിന്റെ മുന്നിൽ വെച്ചായിപ്പോയി, ഇല്ലെങ്കിൽ ഇതിനുള്ള മറുപടി ഞാൻ ഇപ്പോൾ തന്നെ തന്നേനെ !”

“അവൾക്ക് കുഴപ്പമൊന്നും ഇല്ലടി,.. അല്ലേ ആദി? ”

“ആന്നേ !” ആദ്വിക വിളിച്ചു പറഞ്ഞു,..

“കേട്ടില്ലേ, ഒരുമ്മ താടി,.. പ്ലീസ്,.. ” അരുൺ അവൾക്ക് നേരെ കെഞ്ചി,

“ഇതേ ഹോസ്പിറ്റൽ ആണ് ഹോസ്പിറ്റൽ, നമ്മള് ഇവിടെ ഹണിമൂണിന് വന്നതല്ല, ഉമ്മ തരാൻ !” അവൾ ശബ്ദം താഴ്ത്തിപ്പറഞ്ഞു,.

“അപ്പോൾ തരില്ല,. ”

“ഇല്ല !”

“ഉറപ്പാണോ? ”

“ആ ഉറപ്പാണ് !”

“നമുക്ക് വല്ല്യ ജാടയുള്ളവരുടെ ഉമ്മയൊന്നും വേണ്ട അല്ലേ മോളെ? ” അരുൺ എഴുന്നേറ്റ് പരിഭവം നടിച്ച് ആദ്വികയുടെ അരികിൽ പോയിരുന്നു,.. ആദ്വികയും പതിയെ എഴുന്നേറ്റിരുന്നു,.

“ആ, അച്ഛന് കൊടുക്കാത്ത ഉമ്മ എനിക്കും വേണ്ട, ഞാനും ബഹിഷിത്കരിക്കുന്നു !” ആദ്വികയും ഗൗരവത്തോടെ പറഞ്ഞൂ,..

“ആ അതാണെന്റെ മോള് !” അരുൺ അവളെ ചേർത്ത് പിടിച്ചു കവിളിൽ ചുംബിച്ചു,. ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ആദ്വികയും,.

“ഓഹോ,. മോളാ വാക്ക് ഒന്നൂടെ പറഞ്ഞേ? ” ഋതിക സാവധാനത്തിൽ ചോദിച്ചു,.

“ഏത് വാക്കാ അമ്മേ? ”

“നേരത്തെ പറഞ്ഞില്ലേ, അച്ഛന് കൊടുക്കാത്ത എന്തോ ഒന്ന് എനിക്കും വേണ്ട, എന്തോ കരിക്കുന്നു എന്നൊക്കെ? ”

“ഒന്നൂടെ അങ്ങ് പറഞ്ഞു കൊടുക്ക് മോളെ അവള് കേൾക്കട്ടെ,.. ” അരുൺ ആദ്വികയെ സപ്പോർട്ട് ചെയ്തു,.

“അച്ഛന് കൊടുക്കാത്ത ഉമ്മ എനിക്കും വേണ്ട, ഞാനും ബഹിഷിത്കരിക്കുന്നു ” അവൾ ആവേശത്തോടെ പറഞ്ഞു,.

“കണ്ടോടി അവളുടെ സ്നേഹം, എനിക്ക് വേണ്ടി നിന്റെ ഉമ്മ പോലും ബഹിഷിത്,.. ” അപ്പോഴാണ് അവനും ആ വാക്ക് ശ്രദ്ധിക്കുന്നത്,..

“എന്താ നിർത്തിയേ? ”

“ബഹിഷിത്,.. ” ശ്ശെ നാക്കുളുക്കുന്നു, ഇന്നലത്തെ കെട്ട് ഇതുവരെ വിട്ടില്ലേ?

“ബഹിഷിത് അല്ല ബഹിഷ്കരിക്കുക, അത് പോലും മര്യാദക്ക് പറയാൻ അറിയാൻ പാടില്ലാത്ത അച്ഛനും മോളുമാണ് എനിക്കെതിരെ യുദ്ധ പ്രഖ്യാപനം നടത്തുന്നത് !”

“നീ ഞങ്ങളെ തളർത്തുവൊന്നും വേണ്ട, 7 വയസുള്ള എന്റെ കൊച്ച് ഇത്രേം പറഞ്ഞില്ലേ, ഒരക്ഷരം കൂടിപ്പോയി എന്നല്ലാതെ എതെങ്കിലും ഒരക്ഷരം അതിൽ കുറവ് വന്നിട്ടുണ്ടോ? ഉണ്ടോടി? ”

“അത് തന്നെയാ നിങ്ങടേം കുഴപ്പം, ഒരെല്ല് കൂടിപ്പോയി, അല്ലാതെ യാതൊരു കുറവുമില്ല !”
അതും പറഞ്ഞു വാതിൽ തുറന്നവൾ പുറത്തേക്ക് പോയി,..

“ബഹിഷിത്,… ” അവൻ വീണ്ടും പറഞ്ഞു നോക്കി,.

“ബഹിഷിത് അല്ല അച്ഛാ ബഹിഷ്കരിക്കുക… അച്ചാച്ചൻ ന്യൂസ്‌ വെക്കുമ്പോൾ അതിൽ പറയാറില്ലേ, അത് !” ആദ്വിക ചിരിയോടെ പറഞ്ഞു,..

****

ഋതിക റൂമിലേക്ക് വന്നപ്പോൾ ആദിയും അപ്പുവും ഫോണിൽ ആരോ ആയി വീഡിയോ കോൾ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു,.

“അമ്മേ ദേ ശ്രീയാന്റിയാ !” ആദ്വിക പറഞ്ഞു,..

ഋതിക അവർക്കരികിലേക്ക് ചെന്നു,…

“ശ്രീ,.. “അവൾ വിളിച്ചു,..

“ഞങ്ങള് വരാനിരുന്നതാ ചേച്ചി, അപ്പോഴാ ഡോക്ടർ പറഞ്ഞത്, റസ്റ്റ്‌ വേണന്ന് !”

“മ്മ് അമ്മായി പറഞ്ഞിരുന്നു,.. അദീപ് എവിടെ അവനോട് എനിക്കൊരു കൺഗ്രാറ്റ്സ് പറയാനുണ്ട്,.. ”

“ഞാനിവിടെ ഉണ്ട് ചേച്ചി,… ”

“എന്തിനാ അമ്മേ അങ്കിളിനോട് കൺഗ്രാറ്റ്സ് പറയണേ? ” അഹാൻ ചോദിച്ചു,..

“അതോ,.. അപ്പൂനും, ആദിക്കും, മാനവിനും, ഇഷികക്കുട്ടിക്കും ഒക്കെ കൂട്ടായിട്ട് ഒരു കുഞ്ഞനിയനോ, അനിയത്തിയോ ഉടനേ വരാൻ പോണതിന് !” ഋതിക പുഞ്ചിരിയോടെ പറഞ്ഞു,.

“ആണോ ശ്രീയാന്റി? ” ആദ്വിക അത്ഭുതത്തോടെ ചോദിച്ചു,..

“മ്മ്,.. ”

“അപ്പോൾ കൺഗ്രാറ്റ്സ് അദീപ് അങ്കിളേ,… ”

“ഇവിടെ അദീപങ്കിളും ശ്രീയാന്റീം മാത്രമല്ലാട്ടോ, ഞങ്ങളും കൂടിയുണ്ടേ !” മാനവിനെ കയ്യിലെടുത്തു ജീവനും കൂടി വീഡിയോ കോളിൽ ജോയിൻ ചെയ്തു,..

“ആഹാ ഇന്ന് എല്ലാരും ഒരുമിച്ചുണ്ടല്ലോ ! ”

“ആന്നേ, സന്തോഷ വാർത്ത അങ്ങ് ആഘോഷിക്കാമെന്ന് വിചാരിച്ചു,.. ”

“മാനവ് കുട്ടാ ഒരു ഹായ് പറഞ്ഞേ !”

“ദേ ചേട്ടനും ചേച്ചിക്കും ഒരു ഹായ് കൊടുത്തേ !” ജീവൻ അവനോട് പറഞ്ഞു,..

“ഹായ് പറ !” എല്ലാവരും അവനെ നിർബന്ധിച്ചു,..

മാനവ് ഒരു കള്ളച്ചിരിയോടെ അവർക്ക് നേരെ ഹായ് പറഞ്ഞു,..

“അച്ചോടാ,. പല്ലൊക്കെ വന്നല്ലോ !”

“ആ ഒന്നും പറയണ്ട ഋതു ചേച്ചി, എന്റെ മുഖത്തിന് മുറിയാൻ ഒരിത്തിരി സ്ഥലം പോലും ബാക്കിയില്ല,.. ഈ ചെക്കൻ കടിച്ചു കടിച്ച്,.. അല്ലേടാ കള്ളച്ചെക്കാ !” ജീവൻ അവന്റെ തുടുത്ത കവിളിൽ അമർത്തി ചുംബിച്ചു,.

ഓൺ ദി സ്പോട്ട് മാനവ് ജീവന്റെ മൂക്കിൽ കടിച്ചു,.. ആ രംഗം എല്ലാവരിലും ചിരി പടർത്തി,..

” ഇങ്ങനെയൊക്കെ കൊച്ചിനെ വെറുപ്പിച്ചാൽ അവൻ കടിച്ചില്ലേലെ അത്ഭുതമുള്ളൂ,.. ” ഋതിക

“ആ അതേ അതേ !” അദീപും ശരി വെച്ചു,..

“എന്നിട്ട് ശ്വേത എവിടെ? ”

“ഞാനും ഇവിടെ ഉണ്ടേ, ഇവരെല്ലാരും കൂടെ എന്നെ അടുക്കളയിലേക്ക് നട തള്ളീന്നേ !” ശ്വേത ചട്ടുകമൊക്കെയായാണ് പ്രത്യക്ഷപ്പെട്ടത്,..

“അത് ശരിയായില്ല ജീവാ, അവളെ ഒറ്റയ്ക്ക് അടുക്കളയിൽ കേറ്റീത് ഒട്ടും ശരിയായില്ല, ” ഋതിക തന്റെ പ്രതിക്ഷേധം മറച്ചു വെച്ചില്ല,.

“ആ അങ്ങനെ ചോദിക്ക് ചേച്ചി, എനിക്കും ചോദിക്കാനും പറയാനുമൊക്കെ ആളുണ്ട് കേട്ടോ !” ശ്വേത തലയുയർത്തി പറഞ്ഞു,..

“ആ ഞാനപ്പോഴേ പറഞ്ഞില്ലേ, കുഞ്ഞേച്ചിയോടാണ് ഋതു ചേച്ചിക്ക് സ്നേഹക്കൂടുതൽ എന്ന്, അന്നേരമെന്താ പറഞ്ഞേ നിന്റെ തോന്നലാണെന്ന്, ഇപ്പോ വിശ്വാസം വന്നോ എല്ലാവർക്കും,.. ” ശ്രേയ പിണക്കം നടിച്ചു,..

“എടി അങ്ങനൊന്നും അല്ലാട്ടോ, നീ വെറുതെ എഴുതാപ്പുറം വായിക്കല്ലേ, രണ്ടാളും എനിക്ക് ഒരേപോലെയാ !”ഋതിക ഒരു വിശദീകരണത്തിന് ശ്രമിച്ചു,..

“വേണ്ട വേണ്ട, ഇനി ഒന്നും പറയണ്ട, എന്റെ അളിയനെവിടെ അളിയന് മാത്രേ എന്നോട് സ്നേഹമുള്ളു !” ശ്രേയ പിണക്കം വിടാതെ തന്നെ പറഞ്ഞു,..

“ഓ എന്നാ പിന്നെ അങ്ങനായിക്കോട്ടെ !”

” എന്റെ പൊന്നു ഋതു ചേച്ചി, നല്ലൊരു ദിവസമായിട്ട് രണ്ടാളും എന്റെ പേരും പറഞ്ഞു രണ്ടാളും വഴക്കുണ്ടാക്കല്ലേ പ്ലീസ്,.. ” ശ്വേത ഇടപെട്ടു,..

“ഞാൻ വഴക്കിട്ടില്ലല്ലോ !”

“നമ്മുക്ക് പരിഹാരമുണ്ടാക്കാട്ടോ, എനിക്കേ, ഒരു അർജന്റ് കോൾ വരുന്നുണ്ട്, ആദിക്കുട്ടി റസ്റ്റ്‌ എടുക്കെ,. പിന്നെ അരുൺ ചേട്ടനോട് ചോയ്ച്ചൂന്ന് പറ !”

“ഓക്കേ അദീപ്,.. ബൈ !” അവൾ കോൾ കട്ട്‌ ചെയ്തു,.

“ആ അമ്മേ അമ്മമ്മ വിളിച്ചിട്ടുണ്ടായിരുന്നു, അവര് അടുത്ത മാസം വരുന്നുണ്ടെന്ന് ! അമ്മേനോടൊന്ന് വിളിക്കാൻ പറഞ്ഞു,.”

“ആണോ, ഞാൻ വിളിച്ചോളാം!”

*****

“നോക്ക്,.. ശ്രീയും പ്രെഗ്നന്റ് ആണെന്ന്,.. വൈകാതെ അവളുടെ ലൈഫിലും ഒരു കുഞ്ഞുവാവ വരും,.. നീയിനി എന്നാ അമ്മയെ തേടി വരുക?” തന്നെ നോക്കി കൺചിമ്മുന്ന ആ കുഞ്ഞു നക്ഷത്രത്തെ നോക്കി നിയ ചോദിച്ചു,..

അപ്പോഴാണ് വിൻഡോയുടെ അരികിൽ ഒറ്റയ്ക്ക് നിന്ന് ആകാശത്തേക്ക് നോക്കി വർത്തമാനം പറയുന്ന നിയയെ സജിത്ത് കാണുന്നത്,..

“എത്രകാലം ഇനി നിനക്ക് വേണ്ടി അമ്മ കാത്തിരിക്കണം? ഇനി നിനക്ക് എന്റെ അടുത്തേക്ക് വരാൻ ഉദ്ദേശമില്ലെങ്കിൽ ഞാൻ നിന്റെ അടുത്തേക്ക് വരും കേട്ടോ ” അവൾ പതിയെ അതിന്റെ ഗ്ലാസ്‌ അൽപ്പം വലിച്ചു നീക്കി,.. അവന്റെ മനസ്സിൽ എന്തോ അപായ സൂചന മിന്നി,…

“അതേ,. താഴേക്ക് ചാടാനാണ് ഉദ്ദേശമെങ്കിൽ, ഏറ്റവും മേലെ ടെറസ്സിൽ നിന്നും ചാടുന്നതാ ബെസ്റ്റ്, ”

നിയ അമ്പരപ്പിൽ തിരിഞ്ഞു നോക്കി,.. തീർത്തും അപരിചിതനായ ഒരു യുവാവ് അടുത്ത് വന്നു നിൽക്കുകയാണ്,.. അവൻ ജനലിൽ കൂടെ താഴെക്കൊന്ന് നോക്കി,

” ഇവിടെ നിന്ന് ചാടുവാണെങ്കിൽ മാക്സിമം ചിലപ്പോൾ കൈയും കാലും ഒന്നൊടിഞ്ഞേക്കും, അതാവുമ്പോൾ വീണ്ടും വേദന സഹിച്ചു കിടക്കേണ്ടി വരും ! മേലെന്നാണേൽ ഒറ്റയടിക്ക് മേലെയെത്തിക്കോളും, കാരണം താഴെയെത്തും മുൻപേ പേടികൊണ്ട് കാറ്റു പൊയ്ക്കോളും ” അവൻ വിൻഡോയുടെ ഗ്ലാസ്‌ വലിച്ചടച്ചുകൊണ്ട് പറഞ്ഞു,..

“നിങ്ങളാരാ? ” അവൾ അനിഷ്ടത്തോടെ ചോദിച്ചു,.

“ഞാനൊരു വഴിപോക്കനാന്ന് കൂട്ടിക്കോ,.. “അവൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു,.

“നിങ്ങളെന്തിനാ എന്റെ കാര്യത്തിൽ ഇടപെടുന്നത്? ”

“അവകാശമുണ്ടെന്ന് കൂട്ടിക്കോ,. ”

“എന്തവകാശം? ”

“ഇപ്പോൾ താനിവിടെ നിന്ന് ചാടി ആത്മഹത്യ ചെയ്യാൻ പോയത് ആരാ കണ്ടേ, ഈ ഞാൻ, അപ്പോൾ തനിക്കെന്തെങ്കിലും പറ്റിയാൽ ആരാ ഉത്തരം പറയണ്ടേ? ഈ ഞാൻ,.. അപ്പോൾ എനിക്ക് തന്റെ മേൽ ഉത്തരവാദിത്തം വന്നില്ലേ, അപ്പോൾ തന്റെ കാര്യത്തിൽ ഇടപെടാൻ എനിക്ക് അവകാശവും ഉണ്ട് ! ”

“തനിക്ക് വേറൊരു പണിയുമില്ലേ? ”

“പണിയൊക്കെ ഉണ്ട്, അല്ല മാഡം എന്തിനാ ആത്മഹത്യക്ക് ശ്രമിച്ചത്, കാമുകൻ തേച്ചിട്ട് പോയോ അതോ കാമുകനെ മാഡം തേച്ചോ, പ്രശ്നം എന്താണെങ്കിലും പറയൂ നമുക്ക് പരിഹാരമുണ്ടാക്കാം !”അവൻ പറഞ്ഞു,..

“താൻ പരിഹാരമുണ്ടാക്കുവോ? ”

“എന്നെക്കൊണ്ട് പറ്റുന്നതാണെങ്കിൽ,.. ”

“എങ്കിൽ താനെനിക്കെന്റെ കുഞ്ഞിനെ കൊണ്ട് താ,.. എന്താ തനിക്ക് പറ്റുവോ,.. ” അവളവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു,.

“പറ്റുവോന്ന്? ” അവളുടെ ശബ്ദമുയർന്നു.. അവളുടെ കണ്ണുകളിലെ ഭാവം അവനെപ്പേടിപ്പെടുത്തി,.
ദൈവമേ അബദ്ധമായോ,. ഇതിനെന്തോ നാഗവല്ലിയുടെ പ്രേതം കേറീതാണെന്നാ തോന്നണേ,..

“തനിക്ക് കൊണ്ട് തരാൻ പറ്റുവോ എന്റെ കുഞ്ഞിനെ? ”

“തന്റെ, തൻ്റെ കുഞ്ഞ് എവിടെയാ ഉള്ളേ? ” അവൻ ഒരു വിറയലോടെ ചോദിച്ചു,.. നിയ അവന്റെ മേത്തെ പിടി അയച്ചു,.. പിന്നെ പതിയെ ആകാശത്തേക്ക് വിരൽ ചൂണ്ടി,..

“ദേ അവിടെ,.. അതാ എന്റെ കുഞ്ഞ് !” ആ കുഞ്ഞു നക്ഷത്രത്തെ ചൂണ്ടി നിറകണ്ണുകളോടെ അവൾ പറഞ്ഞു,.. എന്തോ ആ കാഴ്ച കണ്ട സജിത്തിന്റെ ഹൃദയത്തിലും ഒരു പിടച്ചിലുണ്ടാക്കി.

“കൊണ്ട് തരുവോ താനെന്റെ കുഞ്ഞിനെ? ”

അവളവനെ പ്രതീക്ഷയിൽ നോക്കി,.. അവൻ എന്ത് പറയുമെന്നറിയാതെ അവളെയും,.

“നിയേ !”
അവൾ പെട്ടന്ന് മിഴിനീർ തുടച്ചു,..

“നീ ഇവിടെ നിൽക്കുവായിരുന്നോ?” അടുത്തേക്ക് വന്ന ആളെക്കണ്ട സജിത്തിലും ഒരു ഞെട്ടലുണ്ടായി,. അരുൺ,.

” ഞാനെവിടെയെല്ലാം നോക്കി, ദേ അച്ഛൻ ഇറങ്ങാൻ നിൽക്കുന്നു ”

“ഞാൻ ഇറങ്ങാൻ തുടങ്ങുവായിരുന്നു ഏട്ടാ !”

“എന്നാ വേഗം ചെല്ല് !”

അവൾ തിടുക്കത്തിൽ സ്റ്റെപ്പുകൾ ഇറങ്ങി, അരുൺ പോവാൻ തുനിഞ്ഞതും സജിത്ത് വിളിച്ചു,..

“അരുൺ ചേട്ടാ !”

അവൻ തിരിഞ്ഞു നോക്കി,.

“ചേട്ടന്റെ പെങ്ങള് നിയ ആണോ അത്? ” അവൻ ചോദിച്ചു,.

അവൻ അത്ഭുതത്തിൽ സജിത്തിനെ നോക്കി,.

“ആണോ? ”

“മ്മ് !”

“എങ്കിൽ എനിക്കൊരു കാര്യം പറയാനുണ്ട് !”

****

“അരുണേട്ടനെന്താ ഇവിടെ ഒറ്റയ്ക്ക് നിൽക്കണെ, കിടക്കണില്ലേ? ” വരാന്തയിൽ അവൻ ഒറ്റയ്ക്ക് നിൽക്കുന്നത് കണ്ട ഋതിക അടുത്തേക്ക് ചെന്നു,.

“എന്തോ, ഉറക്കം വരുന്നില്ലടോ? ” അവൻ വിദൂരതയിലേക്ക് നോക്കി പറഞ്ഞു,..
ഋതിക അവന്റെ കൈകൾക്ക് മീതെ കൈ വെച്ചു,..

“എന്താ അരുണേട്ടന്റെ മനസ്സില്,.. എന്താണേലും എന്നോട് പറ? ”

സജിത്ത് തന്നോട് പറഞ്ഞ കാര്യങ്ങളെല്ലാം അരുൺ ഋതികയോട് വിവരിച്ചു,..

“പേടിയാവുന്നെടോ എനിക്ക്, അവളെന്തെങ്കിലും ചെയ്തു കളയുമോ എന്ന് !”

“അങ്ങനൊന്നും ഉണ്ടാവില്ല , അതൊക്കെ അരുണേട്ടന്റെ വെറും തോന്നലാ !”

“അല്ല ഋതു,.. എന്റെ ഈ കയ്യിൽ കിടന്നു വളർന്നതാ അവൾ, ആ കൈകൊണ്ട് തന്നെ അവളെ എനിക്ക് ചിതയിലേക്കെടുത്ത് വെക്കാൻ വയ്യ !” അവന്റെ ശബ്ദമിടറി,.

“എന്തിനാ അരുണേട്ടാ ഇങ്ങനൊക്കെ പറയുന്നേ? ”

“എനിക്ക് പേടിയാ ഋതു, അന്നും അവളെ നഷ്ടപ്പെട്ടു പോകുമോ എന്ന പേടി ഒന്നുകൊണ്ട് മാത്രവാ നിന്നെപ്പോലും ഞാൻ !”

അവൻ കരഞ്ഞു പോയി,…

അവളുടെയും മിഴികൾ നിറഞ്ഞൊഴുകി,..

“സാരല്ല്യ അരുണേട്ടാ,. അതൊക്കെ കഴിഞ്ഞ കാര്യവല്ലേ,. ഇനി അതിനെക്കുറിച്ചൊന്നും ഓർക്കേണ്ട,. ” അവളവനിലേക്ക് ചാരി നിന്നു,..

“ഇനി നമുക്ക് നിയയുടെ ഫ്യൂച്ചറിനെക്കുറിച്ച് ചിന്തിക്കാം,.. അവളെ ഒരു കല്യാണം കഴിപ്പിക്കണം അരുണേട്ടാ,.. അവളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞ് കടന്ന് വരുമ്പോൾ ഈ ചിന്തകളൊക്കെ മാറി അവൾ ഹാപ്പി ആയിക്കോളും ”

“പക്ഷേ ആരാ എല്ലാമറിഞ്ഞുകൊണ്ട് അവളെ സ്വീകരിക്കാൻ തയ്യാറാവുന്നത്? ”

“ഇന്നവളെ വലിയൊരാപകടത്തിൽ നിന്നും രക്ഷിച്ച ദൈവം, അവളുടെ രക്ഷകനെയും തീർച്ചയായും സൃഷ്ടിച്ചിട്ടുണ്ടാവും, അവൾ മാറും അരുണേട്ടാ !”

അരുൺ അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു,..

“നേരത്തെ ചോദിച്ചത് ഞാൻ ഇപ്പോൾ തരട്ടെ? ”

“എന്ത്? ”

“ഉ” അവൾ പറയാൻ തുനിഞ്ഞപ്പോഴേക്കും അരുൺ അവളുടെ അധരങ്ങളെ കവർന്നെടുത്ത് കഴിഞ്ഞിരുന്നു,..
അരുണും ഋതുവും അവരുടെ പ്രണയത്തെ തിരിച്ചു പിടിച്ച നിമിഷം, മൂന്ന് പേർ ജനിക്കാതെ പോയ ആ കുഞ്ഞുനക്ഷത്രത്തെക്കുറിച്ച് മാത്രം ചിന്തിക്കുകയായിരുന്നു,.
നഷ്ടബോധത്തോടെ ധ്യാനും, ശുഭപ്രതീക്ഷയോടെ നിയയും, പിന്നെ സജിത്തും,..

*****

പിറ്റേന്ന് ആദ്വികയെ കാണാൻ ആൽബിയും ജീനയുമെത്തിയത് കരുണയ്ക്കൊട്ടും പിടിച്ചിരുന്നില്ല, എന്നാൽ ശാരദയുടെ നിർദേശത്തെ ഓർത്ത്‌ മാത്രം കരുണ ദേഷ്യം അടക്കിപ്പിടിച്ചു നിന്നു,.

“എന്നാ മോൾക്ക് ഡേറ്റ് പറഞ്ഞത്?” മാലിനി ചോദിച്ചു,.

“25 ന് !”

“വീട്ടിലെക്കെന്താ പോവാഞ്ഞത്? ” ശാരദ ചോദിച്ചു,.

“ഇച്ചായൻ വിട്ടില്ലന്നേ, എന്റെ കെട്ടിയോളുടെ പ്രസവമൊക്കെ നോക്കാനുള്ള ശേഷിയൊക്കെ എനിക്കുണ്ടെന്ന് !” ജീന അഭിമാനത്തോടെ പറഞ്ഞു,..

“ഓ വണ്ടിയോടിച്ചൊക്കെ എന്ത്‌ കിട്ടാനാ? ” കരുണ പുശ്ചത്തോടെ ചോദിച്ചു,..

ജീനയുടെ അടക്കം എല്ലാവരുടെയും മുഖം മങ്ങി,.. ഋതികയ്ക്ക് നല്ല ദേഷ്യം വന്നിരുന്നു,. എങ്കിലും ആരും ഒന്നും മിണ്ടാൻ നിന്നില്ല,.

“ഇനി അധികകാലം വണ്ടിയോടിക്കേണ്ടി വരില്ല കരുണേ, ഇവൻ psc റാങ്ക് ലിസ്റ്റിൽ ഉണ്ടെന്ന് !” അരുൺ ആൽബിയുടെ തോളിൽ കയ്യിട്ട്കൊണ്ട് പറഞ്ഞു,. കരുണയുടെ മുഖത്തടിച്ചപോലെയായിരുന്നു അവന്റെ വാക്കുകൾ,.. കരുണ അരുണിന് നേരെ മുഖം കറുപ്പിച്ചു,.

” ചിലവ് വേണം ആൽബി അങ്കിളേ,.. ”

“ഓ തരാലോ, ആദ്യം ഇതിന്റെ ചിലവൊന്ന് കഴിയട്ടെട്ടോ !” ആൽബി ജീനയെ നോക്കിപ്പറഞ്ഞു,.ജീന നാണത്തോടെ മുഖം, കുനിച്ചു,..

“എന്നാ ഞങ്ങള് ഇറങ്ങുവാടാ, ഒന്ന് രണ്ട് സ്ഥലത്ത് കൂടി പോവാനുണ്ട്,. അല്ല പിന്നെ ജസ്റ്റിൻ വിളിക്കാറുണ്ടോ? ”

“ആ വിളിച്ചിരുന്നു, സോയയ്ക്കും ഡേറ്റ് അടുത്തിരിക്കുവല്ലേ, പിന്നെ അടുത്ത മാസം നീതീടെ കല്യാണമല്ലേ, അന്നേരം വരുന്നുണ്ടെന്നാ പറഞ്ഞത് !”

“നീതി കെട്ടണില്ല എന്ന് പറഞ്ഞു നടന്നതല്ലേ, എന്നിട്ട് സമ്മതിച്ചോ? ”

“പിന്നില്ലാതെ, ആന്റി ഒരു പകലും രാത്രിയും നിരാഹാരം കിടന്നതോടെ ആരെ വേണേലും കെട്ടിക്കോളാമെന്ന് പറഞ്ഞു,.. ” ഋതിക ചിരിച്ചുകൊണ്ട് പറഞ്ഞു,..

ആൽബിക്കൊപ്പം അരുണും, ജീനയ്ക്കൊപ്പം ഋതികയും പുറത്തേക്കിറങ്ങി,..

“നീ ധ്യാനിന്റെ കാര്യം അറിഞ്ഞാരുന്നോ? ” ആൽബി ചോദിച്ചു,..

“മ്മ് അമ്മ പറഞ്ഞു കേട്ടു,. ”

“രാകേഷും ബിസിനസ്‌ ഒക്കെ പൊട്ടി വല്ലാത്ത അവസ്ഥയിലാണെന്നാ കേട്ടെ ! ”

“മ്മ് !”

“ഒരു കണക്കിന് ധന്യയുടെ കാര്യം വല്ലാത്ത കഷ്ടമാട്ടോ, ധ്യാനിന് എയ്ഡ്‌സ് ആയതു കൊണ്ട് അവളുടെ ഭർത്താവിന്റെ വീട്ടുകാര് ഡിവോഴ്സ് ഫയൽ ചെയ്‌തൂത്രെ,. !”

“അവൾക്ക് ഇങ്ങനെയൊക്കെ സംഭവിക്കാൻ ഞാനാണല്ലോ കാരണമെന്നോർക്കുമ്പോഴാ !” അരുണിന്റെ വാക്കുകളിൽ കുറ്റബോധം നിറഞ്ഞിരുന്നു,..

“നിനക്കെന്തിനാ കുറ്റബോധം അവൾ ചെയ്തതിന്റെ ശിക്ഷയാ അവളനുഭവിക്കുന്നതെന്ന് കരുതിയാൽ പോരെ !”

“പക്ഷേ അവളാടാ എന്നെ ഋതുവിന്റെ അടുത്തേക്ക് തിരികെ പറഞ്ഞു വിട്ടത് !”

അവന്റെ ഓർമ്മകളിലേക്ക് ധന്യയുമായുള്ള കല്യാണത്തിന്റെ തലേനാൾ കടന്നു വന്നു,..

******

“അരുൺ എനിക്ക് നിന്നോടൊന്ന് സംസാരിക്കണം !”

“ഇനിയെന്താ നിനക്ക് സംസാരിക്കാനുള്ളത്? നീ ഇതുവരെ പറഞ്ഞ കാര്യങ്ങളൊക്കെ ഞാൻ അതേപടി അനുസരിച്ചില്ലേ?ഇനി നിനക്ക് എന്താ വേണ്ടത്? ”

“എനിക്കൊരു കാര്യമറിയണം !”

“എന്ത് കാര്യം? ”

“നീ ഋതികയ്ക്കെതിരെ കൊടുത്ത ഡിവോഴ്സ് പെറ്റീഷൻ ക്യാൻസൽ ചെയ്‌തോ? ” അവളുടെ ചോദ്യത്തിന് മുൻപിൽ അവനൊന്ന് പതറി,..

“ആ ചെയ്തെങ്കിൽ?.. ” ധൈര്യം സംഭരിച്ചവൻ ചോദിച്ചു,..

“നാളെ നമ്മുടെ കല്യാണവാ അരുൺ !”

“നമ്മുടെ കല്യാണമല്ല, നിന്റെ കല്യാണം, എന്റെ മരണം,… ” അവൻ നഷ്ടബോധത്തോടെ പറഞ്ഞു,.

“അരുൺ,.. ” അവൾ വേദനയോടെ വിളിച്ചു,.

“നിനക്കറിയാലോ ധന്യേ എന്റെ മനസ്സിൽ ഋതുവിനല്ലാതെ മറ്റൊരു പെണ്ണിനും സ്ഥാനമില്ലെന്ന്, പിന്നേം എന്തിനാ നീയിങ്ങനെ? !”

“അറിയാം അരുൺ,.. നീയെന്നെ സ്നേഹിക്കില്ലെന്നറിയാം, എങ്കിലും ഞാൻ നിന്നെ ഭ്രാന്തമായി സ്നേഹിച്ചുകൊണ്ടേയിരിക്കും,.. ”

“ഒന്ന് പോയിത്തരാവോ ധന്യേ, ഈ രാത്രിയിലെങ്കിലും എനിക്കല്പം മനസമാധാനം തരാവോ !” അവൻ അരിശത്തോടെ ചോദിച്ചു,.

“പോണം അരുൺ,.. പക്ഷേ ഞാനല്ല, മറിച്ച് നീ,.. ഇതാ നിനക്കുള്ള ഫ്ലൈറ്റ് ടിക്കറ്റ്, ഞാൻ ജസ്റ്റിനെ വിളിച്ചു പറഞ്ഞിട്ടുണ്ട്, അവൻ വണ്ടിയും കൊണ്ട് വരും, ധ്യാനിന്റേം രാകേഷിന്റെയും കണ്ണിൽപ്പെടുംമുമ്പേ എങ്ങോട്ടേക്കാച്ചാൽ നീ പൊക്കോ,..”

“ധന്യേ !” അവൻ വിശ്വസിക്കാനാവാതെ അവളെ നോക്കി,..

“നീ പൊക്കോ അരുൺ,.. അവര് കാണും മുൻപേ നീ പൊയ്ക്കോ, നിന്നെ ഞാനിപ്പോൾ എന്റെ ഫ്രണ്ട് ആയിട്ടാ കാണണെ, എന്റെ മനസ്സിൽ പ്രണയം തോന്നും മുൻപേ നീയിവിടന്ന് പൊയ്ക്കോ അരുൺ,.. പ്ലീസ് !” അവളുടെ മിഴികൾ നിറഞ്ഞൊഴുകി,..

അവൻ മനസില്ലാമനസോടെ അവളിൽ നിന്നും നടന്നകന്നു,…

” അരുൺ….” അവൾ വിളിച്ചു,…

അവൻ എന്താണെന്ന അർത്ഥത്തിൽ അവളെ നോക്കി,..

“ഐ നീഡ് എ ഹഗ്, അവസാനമായിട്ട് !”

“മ്മ് !” അരുൺ അവൾക്ക് നേരെ ഇരുകൈകളും നീട്ടി,.. ധന്യ അവന്റെ നെഞ്ചോട് ചേർന്നു നിന്നു,..

******

“പക്ഷേ അവള് സൂയിസൈഡ് അറ്റെംപ്റ്റിന് ശ്രമിച്ചു എന്നൊക്കെ പിന്നീടാ ഞാനറിഞ്ഞത്, അതുവരെയും എനിക്കവളോട് ദേഷ്യവും വെറുപ്പും ഒക്കെത്തന്നെയായിരുന്നു, അതുകൊണ്ടാ ഋതു ഇത്രയും കാലം എന്നെ അകറ്റി നിർത്തിയതും,.. ” അവന്റെ ശബ്ദമിടറി,.

“സാരമില്ലടാ, എന്നെങ്കിലും അവൾക്കും ഒരു നല്ല ജീവിതം ഉണ്ടാവാതിരിക്കില്ല,.. ”

“മ്മ് അങ്ങനെ പ്രതീക്ഷിക്കാം !”

*****

“താങ്ക് യൂ സോ മച്ച് ഋതിക !”

“എന്തിനാ ജീനാ താങ്ക്സ് ഒക്കെ? ”

“താൻ വേണ്ടാന്ന് വെച്ചത് കൊണ്ടല്ലേ, എനിക്കെന്റെ ഇച്ചായനെ കിട്ടിയത്? ”

ഋതിക പുഞ്ചിരിക്കാൻ ശ്രമിച്ചു,..

“നമ്മളാഗ്രഹിച്ച ജീവിതം നമുക്ക് കിട്ടണമെന്ന് യാതൊരു നിർബന്ധവുമില്ല, എന്നാൽ നമ്മൾ ആഗ്രഹിച്ച ആളെ കിട്ടിയില്ലെങ്കിൽ, ഇനി അങ്ങോട്ടേക്കൊരു ജീവിതം നമുക്ക് ഇല്ലെന്ന് കരുതുന്നതിലും അർത്ഥമില്ല, കാരണം നമ്മുക്ക് സന്തോഷം തരാനുള്ള ഒരു ജീവിതം നമുക്കും അവർക്കും ആയി കാത്തുവെച്ച ശേഷം തന്നെയാവും ദൈവം അവരെ നമ്മളിൽ നിന്നകറ്റുന്നത് !”

ജീന അവളെ മനസിലാവാത്തത് പോലെ നോക്കി,.

“ആൽബിയോട് ചോദിച്ചാൽ മതി പറഞ്ഞു തരും, ചെല്ല്, അവൻ കുറേ നേരമായി കാത്ത് നിൽക്കുന്നു !” ഋതിക അവളുടെ ചുമലിൽ തട്ടി,..

*****

“ഇച്ചായാ,… ”

“മ്മ് !”

“ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയാവോ? ”

“നീ ചോദിക്ക്,… ”

” ഇച്ചായന് ഇപ്പോഴും ഇഷ്ടാണോ ഋതികയേ? ”

അവൻ മറുപടി പറഞ്ഞില്ല,..

“പറ ഇച്ചായാ, ഇഷ്ടാണോ? ”

“ആദ്യപ്രണയം അങ്ങനൊന്നും ആർക്കും മറക്കാൻ പറ്റില്ല ജീനേ, എന്ന് കരുതി വീണ്ടുമൊരു പ്രണയം തോന്നായ്കയുമില്ല, ഋതിക ആയിരുന്നു എന്റെ ആദ്യപ്രണയം ! ” അവൻ നഷ്ടബോധത്തോടെ പറഞ്ഞു,.

“മ്മ്,.. ഐ മേ നോട്ട് ബി യുവർ ഫസ്റ്റ് ലവ്, ബട്ട്‌ ഐ വാണ്ട്‌ ടു ബി യുവർ ലാസ്റ്റ് ലവ് !”ജീന പറഞ്ഞു,..

ആൽബി ജീനയുടെ കൈകൾ ചേർത്തുപിടിച്ചു,..

ആൽബിയുടെ കാർ ഗേറ്റ് കടന്നുപോകുന്നതും നോക്കി ഋതിക നിന്നു, എന്ത് കൊണ്ടോ അവളുടെ മിഴികൾ നിറഞ്ഞിരുന്നു,.

അരുൺ അവളുടെ ചുമലിൽ കയ്യിട്ട് ചേർത്ത് പിടിച്ചു,. ഋതിക അവൻ കാണാതെ മിഴികൾ തുടച്ചു,.

“താൻ കരഞ്ഞോ? ” അവൻ ചോദിച്ചു,..

“ഇല്ലല്ലോ അരുണേട്ടന് തോന്നണതാ !”

“ഇവിടെയേ ഭയങ്കര കാറ്റും പൊടിയുമൊക്കെയാ, ഇത് രണ്ടും നിനക്ക് അലെർജി അല്ലേ നമുക്ക് ഉള്ളിലേക്ക് പോവാം, ” അരുൺ അവളെ ചേർത്ത് പിടിച്ചു നടന്നു,.

എനിക്കറിയാം അരുണേട്ടാ നിങ്ങളെന്റെ മനസ്സ് വ്യക്തമായി വായിച്ചു കാണുമെന്ന്,. ഇനിയെങ്കിലും നമുക്കൊന്ന് ജീവിച്ചു തുടങ്ങണം,.

***

“ആദിയെയും അപ്പുവിനെയും ഞങ്ങള് വീട്ടിലേക്ക് കൊണ്ടോവാ, ഇനി ഇവിടെ നിർത്താൻ പറ്റില്ല !”കരുണ പറഞ്ഞു,.

“മോളെന്താ ഇപ്പോ ഇങ്ങനൊക്കെ പറയണത്? ” മാലിനി ചോദിച്ചു,.

“പിന്നെങ്ങനെയാ പറയണ്ടേ, ഇവളുടെ ഈ തോന്നിവാസത്തിന് എന്റെ ഏട്ടന്റെ മക്കളെ ഞാൻ വിട്ടു തരില്ല !” അത് കേട്ടുകൊണ്ടാണ് ഋതിക വന്നത്,.

“ഞാനെന്ത് തോന്നിവാസം കാണിച്ചെന്നാ കരുണേച്ചി പറയണത്? ”

“അവന് ജോലി കിട്ടീന്നറിഞ്ഞപ്പോൾ എന്തായിരുന്നു അവളുടെ ഒരു ചിരി, അവനുമായി നിനക്കിപ്പോഴും ബന്ധമില്ലേടി? ” പറഞ്ഞത് മാത്രേ കരുണയ്ക്ക് ഓർമ ഉണ്ടായോളു,..

“എന്താ ഇവിടൊരു പടക്കം പൊട്ടണപോലൊരു ശബ്ദം കേട്ടത്? ” മുറിയിലേക്ക് കേറി വന്ന അരുൺ ചോദിച്ചു,.

“അതൊന്നൂല്ല അരുണേട്ടാ, ഞാനെന്റെ നാത്തൂനുമായുള്ള ഒരു ചെറിയ കടം തീർത്തതാ !”ഋതിക പറഞ്ഞു,.

“ഓ ഐ സീ,. അപ്പോൾ നിനക്ക് കിട്ടാനുള്ളതെല്ലാം കിട്ടി ബോധിച്ചല്ലോലേ,. ബാക്കി വീതം വെയ്ക്കാൻ നേരം അച്ഛൻ തരും, അപ്പോൾ എങ്ങനാ അളിയന്റെ വീട്ടീന്ന് ആരെയെങ്കിലും വിളിച്ചു വരുത്തണോ അതോ, ബസിൽ കേറ്റി വിട്ടാൽ മതിയോ? ” അവൻ ചോദിച്ചു,.

കരുണയുടെ മുഖം ദേഷ്യത്താലും, അപമാനത്താലും ചുവന്നു,.

“വേണ്ട,. ആരും കഷ്ടപ്പെടാൻ നിക്കണ്ട,. എനിക്ക് ഒറ്റയ്ക്ക് പോവാനറിയാം,. എന്നെ അപമാനിച്ചു വിട്ട സ്ഥിതിക്ക് ഇനി ഞാനാ വീടിന്റെ പടിപോലും ചവിട്ടില്ല !”

“ഓ വല്ല്യ ഉപകാരം,.. ”

കരുണ കൊടുങ്കാറ്റ് പോലെ പുറത്തേക്കിറങ്ങിപ്പോയി,.

“അരുണേ,.. ” ശാരദ വിളിച്ചു,..

“അമ്മ പേടിക്കണ്ടന്നെ, അവള് വരും,. ഇതൊക്കെ എന്ത്,. ഇനി എന്ന് വന്നില്ലേലും വീതം വെപ്പിന്റെ അന്ന് കറക്റ്റ് വരും !”

“എടാ !” ശാരദ അവന്റെ ചെവിക്ക് പിടിച്ചു,.. എല്ലാവരിലും ആ രംഗം ചിരി പടർത്തി,..

*****
കുറച്ചു കാലങ്ങൾക്ക് ശേഷം

ഡിസംബറിലെ തണുപ്പേറിയ മറ്റൊരു സായാഹ്നത്തിൽ ഋതികയുടെ മടിയിൽ തല വെച്ചു കിടക്കുകയായിരുന്നു അരുൺ,.

“ഋതു,… ” അവൻ വിളിച്ചു,..

“മ്മ്,.. ”

“നിനക്കിപ്പോഴും തോന്നുന്നുണ്ടോ ഋതു, എന്നേക്കാൾ ബെസ്റ്റ് ആൽബി ആണെന്ന്? ”

അവൾ മറുപടി പറഞ്ഞില്ല,.

“പറ ഋതു, എന്നേക്കാൾ ബെസ്റ്റ് ആൽബിയാണെന്ന് തോന്നുന്നുണ്ടോ? ”

“അതിന് നിങ്ങളോടാരാ പറഞ്ഞത്, നിങ്ങളെക്കാൾ ബെസ്റ്റ് ആൽബിയാണെന്ന്? ” അവൾ ചോദിച്ചു,..

“നീ തന്നെയല്ലേ പറഞ്ഞത്, !”

“എപ്പോ ഞാനോർക്കുന്നില്ലല്ലോ? ”

“അന്ന് നിന്റെ വീട്ടിൽ വെച്ച്, വഴക്കുണ്ടാക്കിയപ്പോൾ !”

“ഓ,.. യാ,.. അന്നല്ലേ,. അതന്നു നിങ്ങളെ ദേഷ്യം പിടിപ്പിക്കാൻ ഞാൻ വെറുതെ പറഞ്ഞതല്ലേ? ”

“പിന്നേ, ഒരാളെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി അങ്ങനൊക്കെയാണല്ലോ പറയാ !”

“അങ്ങനേം പറയാം, അതോണ്ടാണല്ലോ, നിങ്ങൾക്ക് ഇപ്പോഴും ദേഷ്യം വരണത് !”

“എനിക്ക് ദേഷ്യമൊന്നും വരണില്ല !”

“എന്റെ മുഖത്തേക്ക് നോക്കിപ്പറഞ്ഞേ ദേഷ്യം വരുന്നില്ലെന്ന് !” അവൾ കുസൃതിയോടെ അവന്റെ മുഖം പിടിച്ചു തനിക്ക് നേരെ തിരിച്ചു,..

“ഒന്ന് പോയേ ഋതു,. ” അവനവളുടെ കൈ തട്ടി മാറ്റി,..

“പറയണോ എന്തിനാ അങ്ങനെ പറഞ്ഞതെന്ന്? ”

“വേണ്ട, നീ പറയണ്ട !” അവൻ എഴുന്നേറ്റ് പോവാൻ തുനിഞ്ഞതും, അവളവനെ തന്നിലേക്ക് പിടിച്ചടുപ്പിച്ചു,. പിന്നെ അവന്റെ അധരങ്ങളെ കവർന്നെടുത്തു,.

“ഞാനൊരിക്കലും ആൽബിയെ ഇതുപോലെ ചുംബിച്ചിട്ടില്ല !” അവൾ പറഞ്ഞു,. അരുണിന്റെ ചുണ്ടിൽ ഒരു ചെറുപുഞ്ചിരി വിരിഞ്ഞു,.

അടുത്ത ഒരു ചുംബനത്തിന് കൂടി ഇരുവരും തയ്യാറെടുക്കുമ്പോഴാണ് അരുൺ, തങ്ങൾക്ക് നേരെ കണ്ണടച്ച് നിൽക്കുന്ന തന്റെ മക്കളെ കാണുന്നത്, അതിൽ ആദ്‌വിക ദ്രുവിന്റെയും, അഹാൻ ദക്ഷയുടെയും മിഴികൾ പൊത്തിപ്പിടിച്ചിട്ടുണ്ടായിരുന്നു,..

“നമ്മൾ സാറ്റ് കളിക്കുവാണോ ചേട്ടായി ” മൂന്ന് വയസ്സുകാരൻ ദ്രുവ് ഒരു ചെറു കൊഞ്ചലോടെ ചോദിച്ചു,..

“ഈ വീട്ടിൽ താമസിക്കുമ്പോൾ നമ്മൾ ഇടയ്ക്കൊക്കെ സാറ്റ് കളിക്കേണ്ടി വരും,. അല്ലേ ആദി? ”

“മ്മ്, ഇനി കണ്ണ് തുറക്കാലോലേ അച്ഛാ? ” ആദ്വിക ചിരിയടക്കിക്കൊണ്ട് ചോദിച്ചു,..

“മ്മ് !” അരുൺ മൂളി,..

“ആഹാ രണ്ടാളുടേം ഈ ചമ്മി നിൽക്കുന്ന മുഖം കാണാൻ എന്താ രസം ! അല്ലേ അപ്പു? ”

“എന്തായാലും ഇവർ എട്ട് വർഷം പിരിഞ്ഞു താമസിച്ചത് നമ്മുടെ ഇന്ത്യ മഹാരാജ്യത്തിന് വലിയൊരു നഷ്ടമാണുണ്ടാക്കിയത് !”

“അതെന്താടാ? ” അരുൺ ഗൗരവത്തോടെ ചോദിച്ചു,..

“അല്ലാരുന്നേൽ ജനസംഖ്യയിൽ നമ്മൾ എന്നേ ചൈനയെ കടത്തി വെട്ടിയേനെ ! ”

“എടാ !” ഋതിക അവനെ തല്ലാനായി കയ്യോങ്ങിയതും അഹാൻ അതിർത്തി കടന്നിരുന്നു,.

*** ശുഭം***

നേരം കുറേ ആയില്ലേ ഈ തണലിൽ കിടന്ന് ചുറ്റി തിരിയുന്നു, എന്തോന്നാണ് ചെങ്ങായി, മ്മ്, എല്ലാരും വീട്ടിൽ പൊക്കോ, ഇനി അവര് സന്തോഷായി ജീവിച്ചോട്ടെ, ഞാനിടപെടാനെ നിൽക്കണില്ല,.

ഒറ്റ പാർട്ട്‌ കൊണ്ട് എല്ലാരും സജിത്ത് ഫാൻസ്‌ ആയി ല്ലേ? അപ്പോൾ എന്തായാലും സജിത്തിനെ നിയയ്ക്ക് കൊടുത്തിട്ടുണ്ട്, നിങ്ങൾ ആദ്യായിട്ട് എന്നോടൊരു കാര്യം പറഞ്ഞിട്ട് കേൾക്കാഞ്ഞാൽ മോശല്ലേ(ഇതെങ്കിലും കേൾക്കണ്ടേ? )

അപ്പോൾ നിങ്ങളും ഹാപ്പി ഞാനും ഹാപ്പി,. ഇനി പറയരുത് ഞാൻ ട്രാജഡി മാത്രേ എഴുതുള്ളൂന്ന്,. കരുണക്കും വില്ലന്മാർക്കും എന്നെക്കൊണ്ടാവുന്നത് ഞാൻ കൊടുത്തിട്ടുണ്ട് , ഇതിൽ തള്ളിക്കളയാനുള്ളത് തള്ളിക്കളയാം, എടുക്കാനുള്ളത് എടുക്കാം,(story copy paste ചെയ്യുന്ന കാര്യമല്ലാട്ടോ )

എവിടൊക്കെയോ വെറുപ്പിച്ചൂന്നറിയാം, എങ്കിലും,..

അപ്പോൾ വോക്കെ തേങ്ക്സ്, ടാറ്റാ, അഭിപ്രായം അറിയിക്കൂട്ടോ (super,nice, എന്നുള്ള comments ഒഴിവാക്കി സത്യസന്ധമായ അഭിപ്രായം എഴുതിയാൽ സന്തോഷമായിരിക്കും )

ഒത്തിരി സ്നേഹത്തോടെ അനുശ്രീ ചന്ദ്രൻ

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അനുശ്രീ ചന്ദ്രന്റെ മറ്റു നോവലുകൾ

പാരിജാതം പൂക്കുമ്പോൾ

അവിക

ഹൃദയസഖി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.8/5 - (20 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

5 thoughts on “ഈ തണലിൽ ഇത്തിരി നേരം – 40 (അവസാനഭാഗം)”

  1. Super💐💐💐Heart touching story ayirunnu.kazhinjappol feeling ayi to oro partum wait cheyyumbozhum avasanikkaravumbol vishamam ane.eniyum pratheekshikkunnu nalla jeevanulla kadhakal💐💐💐👍👍👍

Leave a Reply

Don`t copy text!