Skip to content

ഈ തണലിൽ ഇത്തിരി നേരം – 37

ee-thanalil-ithiri-neram

” അതിനവൾ വയലന്റ് ആയി റിയാക്ട് ചെയ്തു, ഞാനാകും നിങ്ങളിലേക്കുള്ള തടസമെങ്കിൽ ആ എന്നെ കൊല്ലാൻ തീരുമാനവും എടുത്തു, സഹോദരിയെ ഭ്രാന്തമായി സ്നേഹിക്കുന്ന സഹോദരങ്ങൾ അതിന് കൂട്ട് നിന്നു,.. ഇതാണ് സംഭവിച്ചത്,..

ഈ സാഹചര്യം നിങ്ങൾക്ക് ഒഴിവാക്കാമായിരുന്നില്ലേ? കൂട്ടുകാരിയുടെ മനസ്സറിയാൻ ശ്രമിക്കാമായിരുന്നില്ലേ? ഇനി നിങ്ങൾക്ക് അത് അറിയില്ല എന്ന് തന്നെയിരിക്കട്ടെ,. എന്റെ പ്രണയത്തിൽ വിശ്വാസവും ഇല്ല,.. എന്തിനും ഏതിനും കൂടെ നിന്ന ആൽബിയെ നിങ്ങള് അവിശ്വസിച്ചതെന്തേ? കൂട്ടുകാരനെപ്പോലും മനസിലാക്കാൻ നിങ്ങൾക്ക് കഴിഞ്ഞില്ലേ? ”

അവൻ തല കുനിച്ചു, ആ സാഹചര്യത്തിൽ, ഋതുവിനെ കെട്ടിപ്പിടിച്ചു നിൽക്കുന്ന അവനെ കണ്ടപ്പോൾ, അവളവനോട് പ്രണയം പറയുന്ന കേട്ടപ്പോൾ താൻ വല്ലാതെ തകർന്നു പോയി,.

” നമ്മുടെ ഈ കണ്ണുകൾ കൊണ്ട് കാണുന്നത് പലതും മായകാഴ്ചയാണ്,. 100% ഒന്നിനെയും കണ്ണടച്ച് വിശ്വസിക്കരുത്,. സത്യങ്ങൾ മറ്റു പലതുമായിരിക്കും, ചോദിക്കാമായിരുന്നു കൂട്ടുകാരന്റെ അടുത്ത്, വഴക്കിട്ടല്ല സാവധാനത്തിൽ, ചോദിച്ചു മനസ്സിലാക്കാമായിരുന്നു എന്താണ് സംഭവിച്ചതെന്ന്, ഒരുപക്ഷെ അവൻ തുറന്ന് പറഞ്ഞേനെ… എങ്കിൽ അറിയാൻ കഴിയുമായിരുന്നില്ലേ ധന്യയുടെ മനസ്സ്? പറഞ്ഞു തിരുത്താമായിരുന്നില്ലേ ധന്യയെ, ഒരു മിസ്സ്‌ അണ്ടർസ്റ്റാന്റിംഗ് ആണ് പറ്റിയിരുന്നതെന്നറിഞ്ഞാൽ ഞാനും അക്‌സെപ്റ്റ് ചെയ്യാൻ തയ്യാറായേനെ,

നിങ്ങളത് ചെയ്തില്ല കാരണം നിങ്ങൾക്ക് നിങ്ങളുടെ പ്രണയത്തിലും, സൗഹൃദത്തിലും ഒന്നും വിശ്വാസമില്ലായിരുന്നു,..

അവൻ എന്നോട് അകലം കാണിച്ചപ്പോഴെങ്കിലും കാരണമന്വേഷിക്കാതെ അവനെന്നെ, ചതിക്കുകയാണ്, സ്നേഹിക്കില്ല എന്നൊക്കെ വിധിയെഴുതാൻ നിന്ന സമയത്തെങ്കിലും ചോദിക്കാമായിരുന്നില്ലേ അവനോട് എന്താ കാരണമെന്ന്? അപ്പോഴും നിങ്ങൾക്ക് ധന്യയെത്തന്നെയായിരുന്നു വിശ്വാസം, എന്നെക്കാളും ആൽബിയെക്കാളും ഒക്കെ,.. ” അവളുടെ വാക്കുകൾ ഇടറി,..

“ഋതു എനിക്കവളെ സംശയിക്കാനുള്ള ഒരു ഹിൻറ് പോലും കിട്ടീല്ല, കാരണം അവൾ എന്നോട് അങ്ങനൊന്നും !” അവൻ തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്താൻ ശ്രമിച്ചു,.

“ഓക്കേ, ധന്യ ഹിൻറ് തന്നുകാണില്ല, പക്ഷേ ആൽബി തന്നിരുന്നല്ലോ, ഒരു നിമിഷം കൊണ്ട് കൂട്ടുകാരന്റെ സ്വഭാവം കാൻഡിൽസ് വാങ്ങിക്കാൻ പോയ സമയം കൊണ്ട് എങ്ങനെ മാറിമറിഞ്ഞു എന്ന് ചിന്തിക്കാമായിരുന്നില്ലേ? അതെന്തായാലും എന്റെ ഈ സൗന്ദര്യം കണ്ടിട്ടൊന്നുമാവില്ലല്ലോ, അതിന് ഡെഫിനിറ്റ് ആയി ഒരു റീസൺ കാണുമെന്ന് എന്ത് കൊണ്ട് നിങ്ങൾ അന്ന് ചിന്തിച്ചില്ല? ”

“ധന്യയും ധ്യാനും കൂടിയെന്റെ,… ”

“ശരി ഉപദേശിച്ചു കാണും,.. നിങ്ങളെനിക്ക് ഡിവോഴ്സ് നോട്ടീസ് അയച്ചപ്പോഴും, നിങ്ങളുടെ കുടുംബം എന്നെ തള്ളിപ്പറഞ്ഞപ്പോഴും അപമാനിച്ചപ്പോഴുമെല്ലാം ഇതുപോലെ എന്നെയും പലരും ഉപദേശിച്ചതാ,.. എന്നിട്ട് ഞാനതിൽ വീണില്ലല്ലോ,

ഞാനപ്പോഴും വിശ്വസിച്ചത് എന്നെ പെണ്ണ് കാണാൻ വന്ന അന്ന് തൊട്ടേ നിങ്ങളുടെ കണ്ണുകളിൽ കണ്ട ആ പ്രണയത്തെയാ,.

ആ നിങ്ങൾ എന്നെ ഒരു രാത്രി കൊണ്ട് വെറുത്തിട്ടുണ്ടെങ്കിൽ, എന്നെ ഉപേക്ഷിക്കാൻ തീരുമാനിച്ചെങ്കിൽ അതിനെന്തെങ്കിലും റീസൺ കാണുമെന്ന് ഉറപ്പിച്ചു തന്നെയാ ഞാൻ ഓരോ ദിവസവും ജീവിച്ചത്, അതുകൊണ്ടാ അത്രയേറെ നിങ്ങൾ എന്നെ വേദനിപ്പിച്ചിട്ടും നിങ്ങളെ ഞാൻ വെറുക്കാതിരുന്നത്,.. പിന്നെ എപ്പോഴാ ആ വിശ്വാസം നഷ്ടപ്പെട്ടതെന്നറിയുവോ?

എന്റെ കഴുത്തിൽ കിടക്കുന്ന നിങ്ങൾ കെട്ടിയ ഈ താലി പറിച്ച്, മറ്റൊരു പെണ്ണിന് കൊടുക്കാമെന്ന് പറഞ്ഞു അവളെ മോഹിപ്പിച്ചു എന്നറിഞ്ഞ നിമിഷം, അവളുടെ ഫീലിംഗ്‌സിനെ മിസ്സ്‌ യൂസ് ചെയ്തു എന്നറിഞ്ഞ നിമിഷം ! അന്നാണ് നിങ്ങൾ എനിക്ക് മുൻപിൽ പൂർണമായും അസുരനായി മാറിയത് !” അവൾ വേദനയോടെയും വെറുപ്പോടെയും പറഞ്ഞു,.

“പിന്നെ നിന്നെക്കൊല്ലാൻ ശ്രമിച്ച, നിയയുടെ ജീവിതം തകർത്ത അവളോട് ഞാൻ ക്ഷമിക്കണമായിരുന്നു എന്നാണോ നീ പറയണേ? ” അരുൺ രോഷത്തോടെ ചോദിച്ചു,..

“എന്നിട്ട് എന്തുണ്ടായി അരുൺ, നിയയ്ക്ക് നല്ല ജീവിതം കിട്ടിയോ? അവളുടെ കുഞ്ഞ് പോയില്ലേ, ധ്യാൻ വേറെ വിവാഹം കഴിച്ചില്ലേ? പിന്നെ ഗുണംന്ന് പറയാൻ, ധന്യയെ കുറച്ചു കാലം മെന്റൽ ഹോസ്പിറ്റലിൽ കിടത്തി,. അതാണോ ഇത്ര വലിയ നേട്ടമായി നിങ്ങൾ കാണുന്നത്? അതിനൊപ്പം തകർന്ന് പോയത് എത്ര പേരുടെ ജീവിതങ്ങളാ, പ്രതീക്ഷകളാ,

പിന്നെ ധന്യ എന്നെക്കൊല്ലാനാണ് ശ്രമിച്ചത്,.. അതറിഞ്ഞിട്ടും ഞാൻ റിയാക്റ്റ് ചെയ്‌തോ? അവളെ തിരിച്ചു കൊല്ലാൻ പോയോ? ഇല്ലല്ലോ?

അവര് ചെയ്യുന്ന അതേ നാണയത്തിൽ തിരിച്ചടിക്കാൻ നിന്നാൽ, അല്ലെങ്കിൽ അതിലും ചീപ്പ്‌ ആയി നമ്മൾ റിയാക്റ്റ് ചെയ്താൽ, പിന്നെ അവരും നമ്മളും തമ്മിൽ എന്താ വ്യത്യാസം? ” അവൾ അവനെ നോക്കി,.

അവളുടെ വാക്കുകൾക്ക് മുൻപിൽ താൻ വല്ലാതെ ചെറുതാവും പോലെ അരുണിന് തോന്നി,..

“പിന്നെ നിയ,.. ഞാനവളോട് ചോദിച്ചതാ അന്ന് ധ്യാനിനെക്കുറിച്ച്,.. അന്ന് നിങ്ങടെ പെങ്ങൾ കരുണേച്ചി എന്താ പറഞ്ഞേന്നറിയുവോ? ഇനി അവര് തമ്മിൽ അങ്ങനാണേൽ കൂടി ഞങ്ങളങ്ങ് സഹിച്ചു എന്ന്, നീ ഇടപെടണ്ടന്ന് !”

“നിനക്ക് എന്നോടെങ്കിലും ഒന്നു പറയാമായിരുന്നില്ലേ ഋതു? “അവൻ ചോദിച്ചു,.

“ശരി ഞാൻ പറഞ്ഞൂന്ന് തന്നെയിരിക്കട്ടെ,.. എന്ത് ചെയ്യുമായിരുന്നു നിങ്ങൾ? പ്രൂവ് ചെയ്യാൻ എന്റെ കയ്യിൽ തെളിവൊന്നുമില്ലല്ലോ, പിന്നെ നിയ, അങ്ങനൊന്നുമില്ല, ഏടത്തിയുടെ സദാചാരക്കണ്ണുകൾ കൊണ്ട് നോക്കുന്നതിന്റെ പ്രശ്നമാണെന്ന് പറഞ്ഞിരുന്നെങ്കിലോ? എങ്കിലോ എന്നല്ല, പറഞ്ഞു, കരുണേച്ചി അത് തന്നെയാ പറഞ്ഞത്, ഒരാളെ ഉപദേശിക്കണമെങ്കിൽ മിനിമം അതിനുള്ള യോഗ്യത വേണന്ന് , എനിക്കതിനുള്ള യോഗ്യത ഇല്ലെന്ന് ഞാൻ പറയാതെ തന്നെ അരുണിന് അറിയാലോ,.. ” അവൾ പരിഹാസച്ചിരിയോടെ പറഞ്ഞു,.

“പിന്നെ ഒരുമാതിരി ശത്രുക്കളെപ്പോലെ തന്നെയാ രണ്ടാളും എന്നോട് പെരുമാറിയത്, പിന്നെ, നിങ്ങളുടെ ഒക്കെ കണ്ണിൽ ധ്യാനിനും ധന്യക്കും ഗുഡ് ബോയ്, ഗുഡ് ഗേൾ ഇമേജും ആയിരുന്നല്ലോ, അവിടെ ഋതിക വെറും സീറോ, ഏതോ ഒരുത്തനെ വഞ്ചിച്ചു അവരുടെ ആങ്ങളയെയും, മകനെയുമൊക്കെ കെട്ടിയവൾ,. എന്തിന് കരുണേച്ചി എത്ര തവണ എന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നറിയോ, നാത്തൂന്റെ സ്ഥാനത്ത് ഞാനല്ല, പകരം ധന്യ വരുന്നതായിരുന്നു ഇഷ്ടമെന്ന്, സോ നിങ്ങൾക്കാർക്കും കുഴപ്പമില്ലെങ്കിൽ പിന്നെ ഞാനെന്തിനാ എതിർക്കണേ,. അതോണ്ട് പറഞ്ഞില്ല ദാറ്റ്സ് ഓൾ !” അവൾ പറഞ്ഞു നിർത്തി,.

ശരിയാണ് അറിഞ്ഞിരുന്നെങ്കിലും താനെന്താണ് ചെയ്യുക,. നിയയെ ഒന്നുപദേശിക്കുമായിരിക്കും അതിനപ്പുറത്തേക്ക് താനും ഒന്നും ചെയ്യുമായിരുന്നില്ല,.. അത്ര വിശ്വാസമായിരുന്നു ധന്യയേയും, ധ്യാനിനെയും,..

” എനിക്കും തെറ്റ് പറ്റിയിട്ടില്ല, ഞാനും പെർഫെക്ട് ആണ് എന്നൊന്നുമല്ല..പക്ഷേ എനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ് നിങ്ങളെയൊക്കെ കണ്ണടച്ച് വിശ്വസിച്ചു എന്നതാണ്,.. അതാണ് എന്നെ തകർത്തു കളഞ്ഞതും,.. അങ്ങനെ വിശ്വസിച്ചിരുന്നില്ലെങ്കിൽ ഇതൊന്നും എന്നെ ടച്ച് പോലും ചെയ്യില്ലായിരുന്നു,..

വിശ്വാസം കൊണ്ടുണ്ടാവുന്ന മുറിവില്ലേ അതുണങ്ങാനാ ഏറ്റവും പാട്.. ശരിക്കും പറഞ്ഞാൽ നിങ്ങളും ആൽബിയും തമ്മിൽ ഒരു വ്യത്യാസവുമില്ല, രണ്ടാളും കൂടി എന്നെ വിദഗ്ദമായി പറ്റിച്ചു,. ” പതർച്ചയോടെ അവൾ പറഞ്ഞു..

“വിവാഹം കഴിഞ്ഞപ്പോഴെങ്കിലും നിങ്ങൾക്ക് തുറന്ന് പറയാമായിരുന്നില്ലേ എല്ലാം, പക്ഷേ നിങ്ങൾ ആൽബിയോട് പകരം വീട്ടാനുള്ള സന്ദർഭമായി ഉപയോഗിച്ചു,.. ”

“അങ്ങനല്ല ഋതു, എനിക്ക് പേടിയായിരുന്നു എല്ലാമറിയുമ്പോൾ, നീയെന്നെ വിട്ട് പോവോന്ന് !” അവൻ പറഞ്ഞു,…

“വിട്ട് പോവോന്ന് പേടിയായിരുന്നത്രെ,.. ഒരു റിലേഷൻഷിപ്പിൽ ഏറ്റവും വലുത് എന്താന്നറിയുവോ? ട്രസ്റ്റ്‌,.. ഒരു ചെറിയ കള്ളം പോലും അതിനെ തകർത്തു കളയും,.. ഞാനെന്തെങ്കിലും കള്ളം പറഞ്ഞിട്ടുണ്ടോ നിങ്ങൾക്ക് മുൻപിൽ,.. എല്ലാം തുറന്നു പറഞ്ഞിട്ടല്ലേ ഉള്ളൂ, എല്ലാം,..

ബട്ട്‌ യൂ ലൈഡ്‌ ടു മീ,. ഒരു പ്രാവശ്യമല്ല, പല പ്രാവശ്യം,. അങ്ങനെ നിങ്ങൾ പറഞ്ഞ ഏറ്റവും വലിയ കള്ളമാണ് അരുൺ നീ സ്നേഹിച്ച ആൽബിയും, ഈ ആൽബിയും ഒന്നാണെന്ന് എനിക്കറിയില്ലായിരുന്നു എന്നത്,.. വൈ,. എന്തിന് വേണ്ടി? ” അവൾ അവനെ നോക്കി,.

അവൻ മറുപടി ഇല്ലാതെ നിന്നു,.. അന്നേരം അങ്ങനെ പറയാനാണ് തോന്നിയത്,. പക്ഷേ,..

” മറ്റാരെങ്കിലും പറഞ്ഞിട്ടാണോ സത്യമെല്ലാം ഞാനറിയേണ്ടത്? നീതി പറഞ്ഞിട്ടാണോ, ആൽബി പറഞ്ഞിട്ടാണോ, ജസ്റ്റിനോ, സോയയോ പറഞ്ഞിട്ടാണോ? നിങ്ങളുടെ നാവിൽ നിന്ന് തന്നെ സത്യങ്ങളറിയണമെന്ന് ഞാൻ ആഗ്രഹിച്ചതിൽ എന്താ തെറ്റ്? അതിനെങ്കിലും ഉള്ള അവകാശമില്ലേ എനിക്ക്? ” അവളവന്റെ ഷർട്ടിന്റെ കോളറിൽ പിടി മുറുക്കി,.. പിന്നെ വെറുപ്പോടെ ആ പിടി വിട്ടു,..

“ഞാനെന്നും എന്നെ പഴിച്ചിട്ടേ ഉള്ളൂ,. ആൽബിയെ വേണ്ടെന്ന് വെച്ചതിൽ, വീട്ടുകാരെ വിഷമിപ്പിച്ചതിൽ, നിങ്ങളുടെ നല്ല ഭാര്യയാവാൻ പറ്റാഞ്ഞതിൽ,.. ഇതിൽ ആൽബിയുടെ കാര്യത്തിൽ മാത്രം ഞാൻ നിസ്സഹായയായിരുന്നു, ഞാൻ കല്യാണം കഴിച്ചില്ലേ വീട്ടുകാരുടെ ഇഷ്ടത്തിന്,. ഞാൻ ശ്രമിച്ചില്ലേ നിങ്ങളുടെ നല്ല ഭാര്യയാവാൻ,.. നല്ല മരുമകളും, ഏടത്തിയമ്മയും ഒക്കെ ആവാൻ,.. എന്തിന് ഹോസ്പിറ്റലിൽ വരെ വന്നു, പക്ഷേ ചികിൽസിക്കേണ്ടത് എന്നെയായിരുന്നില്ല,. നിങ്ങൾ ഒളിച്ചു വെച്ച നിങ്ങളിലെ അസുരനെയായിരുന്നു,..

പക്ഷേ ഋതു വെറും പൊട്ടി ആയത് കൊണ്ട് നിങ്ങൾക്കെല്ലാം എന്നെ നൈസ് ആയിട്ട് പറ്റിക്കാൻ പറ്റി,. എല്ലാം സഹിച്ചോളൂലോ,.. സാക്രിഫൈസ് ചെയ്‌തോളൂലോ,..

ശരിയാ അത്രയും കാലം നിങ്ങളെന്നോട് ചെയ്തതൊക്കെ ഞാൻ ക്ഷമിച്ചു, ഡിവോഴ്സ് നോട്ടീസ് അയച്ചതുപോലും ക്ഷമിച്ചു,

ഞാൻ എന്നെത്തന്നെ പൂർണമായും നിങ്ങൾക്ക് ഷെയർ ചെയ്തില്ലേ? പക്ഷേ എന്നിട്ടും നിങ്ങളെന്നോട്? വീണ്ടും, വീണ്ടും,… നിങ്ങളെന്നെ തോൽപ്പിച്ചു കളഞ്ഞില്ലേ അരുണേട്ടാ? ” അവൾ പൊട്ടിക്കരഞ്ഞു,..

അവൾക്ക് എന്ത് മറുപടി കൊടുക്കുമെന്നറിയാതെ അവൻ നിന്നു,..

“എന്തിനാ നിങ്ങളെന്നെ കല്യാണം കഴിച്ചത്? എന്തിനാ എന്നെ പെണ്ണ് കാണാൻ വന്നത്? നിങ്ങളെന്തിനാ ഇത്ര സെൽഫിഷ് ആയത്,..

അതിന് മുൻപ് ആൽബിയുടെ കൂടെ ഞാൻ എത്ര ഹാപ്പി ആയിരുന്നു എന്നറിയോ നിങ്ങൾക്ക്, കുറച്ചു കാലം ടൈം കിട്ടിയിരുന്നെങ്കിൽ, അവനൊരു ജോലി കൂടി കിട്ടിയിരുന്നെങ്കിൽ, എല്ലാം വീട്ടിൽ അവതരിപ്പിച്ച്, അവരുടെ സമ്മതത്തോടെ തന്നെ കല്ല്യാണം കഴിച്ച്, ഞങ്ങളൊരുപക്ഷേ ഹാപ്പി ആയിത്തന്നെ ജീവിക്കുമായിരുന്നു,.. അങ്ങനാണ് പ്ലാൻ ചെയ്തതും,. അങ്ങനാണെങ്കിൽ നിയ ഹാപ്പി ആകുമായിരുന്നു, നമ്മുടെ ഒക്കെ ഫാമിലി ഹാപ്പി ആകുമായിരുന്നു ! പക്ഷേ നിങ്ങളെന്നെ പെണ്ണ് കാണാൻ വന്ന ദിവസം.. അന്നത്തോടെ എന്റെ എല്ലാ സമാധാനവും നശിച്ചു,.. ”

“നീയെന്തിനാ ഋതു ഇങ്ങനൊക്കെ ചിന്തിക്കണെ? ”

“പിന്നെ എങ്ങനാ ഞാൻ ചിന്തിക്കണ്ടേ? നിങ്ങളെക്കാൾ 100 ടൈംസ് ബെറ്റർ ആൽബി തന്നെ ആയിരുന്നു, അവന് അറ്റ്ലീസ്റ്റ് മറ്റുള്ളവരെക്കുറിച്ചുള്ള ചിന്തയെങ്കിലും ഉണ്ട് , ഞാനെന്റെ ലൈഫിൽ എടുത്ത ഏറ്റവും മണ്ടത്തരമായ തീരുമാനവാ അവനെ ഉപേക്ഷിച്ചു നിങ്ങളെ വിവാഹം കഴിക്കുക എന്നത്,.. ”

അരുൺ നിന്നുരുകുകയായിരുന്നു,.. അവൾ ആവർത്തിച്ചു തന്നെ പറയുകയാണ് ആൽബിയാണ് തന്നെക്കാൾ ബെറ്റർ എന്ന്, ആയിരിക്കാം എന്നാൽ അന്നും, ഇന്നും ഒക്കെ അവൾക്കൊപ്പം മറ്റൊരുത്തൻ ചേർന്ന് നിൽക്കുന്നത് കാണാനുള്ള കരുത്ത് ഇപ്പോഴും തനിക്കില്ല,

“അല്ലേൽ, നിങ്ങള് തന്നെ ഒന്നോർത്ത് നോക്ക്,.. വാശിപിടിച്ച് എന്നെ കെട്ടിയിട്ട് നിങ്ങൾ എന്ത് നേടിയെന്ന്? നിങ്ങൾക്ക് സന്തോഷമായിട്ടൊരു കുടുംബജീവിതം കിട്ടിയോ? മനസമാധാനം കിട്ടിയോ? നിങ്ങടെ വീട്ടുകാർക്ക് കിട്ടിയോ? ഇല്ലല്ലോ? ”

“എനിക്ക് നിന്നെ മാത്രം മതി,. ഋതു,. നമ്മുടെ മക്കളേം,… ” അവൻ പറഞ്ഞു,…

“വീണ്ടും സെൽഫിഷ്നെസ് !നടക്കാത്ത കാര്യങ്ങൾ സ്വപ്നം കാണാൻ നല്ല രസാണ് അല്ലേ അരുണേട്ടാ? എനിക്ക് സന്തോഷം എന്നൊന്ന് വേണ്ടേ അപ്പോൾ ഈ ജന്മത്തിൽ? ”

“ഞാനില്ലാതെ ഈ എട്ട് വർഷവും നീ ഹാപ്പി ആയി തന്നെയാണോ ജീവിച്ചത്? ” അവന്റെ ചോദ്യത്തിന് മുൻപിൽ അവളൊന്ന് പതറി,..

“ഹാ ഓഫ്‌കോഴ്സ്,.. ഞാൻ ഹാപ്പി ആയിരുന്നു !” അവൾ സന്തോഷം പ്രകടിപ്പിക്കാൻ തന്നാലാവും വിധം ശ്രമിച്ചു,..

“പച്ചക്കള്ളം!”

“ഞാനെന്തിനാന്നെ, നിങ്ങളോട് കള്ളം പറയുന്നേ? ”

“എന്തിനാ എന്ന് നീ നിന്നോട് തന്നെ ചോദിച്ചു നോക്ക്,.. നീ ഇത്ര നേരവും പറഞ്ഞല്ലോ ഞാൻ നിന്നെ വഞ്ചിച്ചുവെന്ന്.. ഹാ ശരി തന്നെയാ,.. ഞാൻ ചെയ്തത് തെറ്റാണെങ്കിൽ,. ഈ കഴിഞ്ഞ എട്ട് വർഷമായി നീ ചെയ്യുന്നതും തെറ്റ് തന്നെയാ,.. നീ സ്വയം വഞ്ചിച്ചുകൊണ്ടിരിക്കുവാ ഋതു,… ”

അവളെ ആകെ വിയർത്തു,…

“നീയെന്റെ കണ്ണിൽ നോക്കിപ്പറയ്, ഈ എട്ട് വർഷങ്ങൾക്കിടയിൽ നീയെന്നെ ഒരിക്കൽ പോലും മിസ്സ്‌ ചെയ്തിട്ടില്ലെന്ന് !”

അവൾക്ക് അവന്റെ കണ്ണുകളിലേക്ക് അധികനേരം നോക്കി നിൽക്കാൻ കഴിഞ്ഞില്ല

“ഇതിന്റെ അർത്ഥമെന്താ ഋതു? ”

“എന്തിന്റെ? ”

“നീയീ കണ്ണുകൾ പിൻവലിച്ചതിന്റെ? ”

“അതിന് പ്രേത്യേകിച്ച് അർത്ഥമൊന്നുമില്ല, എനിക്ക് കുറേ നേരം ഒരാളുടെ കണ്ണിൽ നോക്കിയാൽ കണ്ണുവേദന എടുക്കും,.. ” അവൾ എങ്ങും തൊടാതെ പറഞ്ഞു,..

“ഓക്കേ കുഴപ്പമില്ല, നീയും കള്ളം പറയാൻ നന്നായി പഠിച്ചല്ലോ എന്തായാലും !” അവൻ പറഞ്ഞു,..

“നിങ്ങടെ കൂടെയല്ലാരുന്നോ സഹവാസം !” അവൾ പിറുപിറുത്തു,..

“നീയെന്തെങ്കിലും പറഞ്ഞായിരുന്നോ? ”

“ഇല്ല,.. നിങ്ങൾക്ക് പറയാനുള്ള കാര്യം പറഞ്ഞു കഴിഞ്ഞോ? എനിക്ക് കുറച്ചു ജോലി ഉണ്ടായിരുന്നു ”

“ഇല്ല,.. നീയെന്റെ ഒപ്പം വീട്ടിലേക്ക് വരണം !” അവൻ പറഞ്ഞു,..

“അയാം സോറി,. വേറെന്തെങ്കിലും പറയാനുണ്ടോ? ”

“നമ്മുടെ മക്കൾക്ക് വേണ്ടിയെങ്കിലും !”അവൻ അപേക്ഷയെന്നവണ്ണം അവളെ നോക്കി,.

“ഞാനവരെ അവരുടെ അച്ഛനിൽ നിന്നോ, അച്ഛന്റെ കുടുംബത്തിൽ നിന്നോ വേർപിരിച്ചിട്ടില്ല !”

“അതാണോ അവർക്ക് വേണ്ടത്? അവർക്ക് അവരുടെ അച്ഛനേം അമ്മയേം ഒരുമിച്ചല്ലേ വേണ്ടത്? ”

അവൾ മിണ്ടിയില്ല..

“അവസാനമായിട്ട് ഒരവസരം കൂടി നീയെനിക്ക് തരണം, ഇനി ഇങ്ങനൊന്നും ഉണ്ടാവില്ല ! പ്രോമിസ് ”

“എനിക്ക് നിങ്ങളെ വിശ്വാസമില്ല അരുൺ !”

അവന്റെ മുഖം മങ്ങി, .

“ശരി, നിനക്ക് നമ്മുടെ മക്കളുടെ സന്തോഷത്തേക്കാൾ വലുത് നിന്റെ വാശിയാണെങ്കിൽ നടക്കട്ടെ,.

പിന്നെ മക്കൾക്ക് അവർ പറയുന്ന ടോയ്സും, ഡ്രെസ്സും, ഫുഡും വാങ്ങിക്കൊടുത്തെന്ന് കരുതി ആരും നല്ല അച്ഛനും അമ്മേം ആവുന്നില്ല, അതിന് ആദ്യം അവരെ മനസിലാക്കാനുള്ള ഒരു മനസ്സ് വേണം,. ”

ഋതിക മിണ്ടിയില്ല,..

“ഇത്രേം കാലം ഞാൻ ക്ഷമിച്ചു, നിന്റെ ഈഗോയും, വാശിയും ഒക്കെ റെസ്‌പെക്ട് ചെയ്തു,. അതൊന്നും നിന്നെ പേടിച്ചിട്ടോ എനിക്ക്, നട്ടെല്ലിത്തത് കൊണ്ടോ അല്ല, നിന്നോട് തെറ്റ് ചെയ്തു, അതിന്റെ കുറ്റബോധം കൊണ്ടാ, കഴിഞ്ഞ എട്ടെട്ടര വർഷങ്ങളായി ഞാൻ എന്നെത്തന്നെ ശിക്ഷിച്ചുകൊണ്ടിരിക്കുവാ,.

പിന്നെ നമ്മുടെ മക്കളെ അവരെ നിന്റെ കൂടെ നിർത്തുന്നത്, അവരെ എന്റെ കൂടെ കൊണ്ടോവാനും, നോക്കാനും ഒന്നും അറിയാൻ പാടില്ലാഞ്ഞിട്ടല്ല, നമ്മളായി വേദനിപ്പിച്ച അവരുടെ മനസിനെ കൂടുതൽ കുത്തിക്കീറണ്ട എന്ന് കരുതീട്ട് തന്നെയാ,..

ഇനി,.. ഇനി ഞാൻ നിന്റെ കാല് പിടിക്കാൻ വരില്ല,. പക്ഷേ നിനക്ക് എന്ന് വേണമെങ്കിലും എന്റെ ലൈഫിലേക്ക് തിരിച്ചു വരാം , അത് നിന്നോടുള്ള അഗാധ പ്രണയത്തെ മാത്രം ഓർത്തിട്ടല്ല, എന്റെ മക്കളെ ഓർത്തിട്ടാ, അവരുടെ നല്ല ഭാവിയെ ഓർത്തിട്ടാ, ഇപ്പോഴും നിന്നോടുള്ള എന്റെ സ്നേഹത്തിന് അൽപ്പം പോലും കുറവ് വന്നിട്ടില്ല, എന്നെങ്കിലും നിന്റെ മനസ്സ് മാറുവാണെങ്കിൽ, ഇപ്പോൾ തലയിൽ കേറ്റി വെച്ചേക്കുന്ന ഈ ഈഗോയും, കോംപ്ലെക്സും ഒക്കെ എടുത്ത് കളഞ്ഞ്, ഒരിക്കലെങ്കിലും നീ അവരുടെ ഭാഗത്ത് നിന്നൊന്ന് ചിന്തിച്ചു നോക്കണം, അപ്പോൾ മനസിലാവും ഒരു പേരെന്റ്സ്ന്റെ റെസ്പോൺസിബിലിറ്റി എന്താണെന്ന്,..
അപ്പോൾ പോട്ടെ,.. മിസ്സിസ് ഋതിക അരുൺ,.. ”

അവൻ ദേഷ്യത്തിൽ വാതിൽ തുറന്ന് പുറത്തേക്കിറങ്ങിപ്പോയി,..

ഋതിക കുറച്ചു നേരം സ്തബ്ധയായി നിന്നു..

താഴെ അവന്റെ ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്യുന്ന ശബ്ദം കേട്ടു,… കണ്ണുനീർ തുള്ളികൾ ധാരയായി അവളുടെ കവിളിലൂടെ ഒഴുകി , പിന്നെ അതൊരു വിതുമ്പലിനും, ശേഷമൊരു പൊട്ടിക്കരച്ചിലിലേക്കും വഴിമാറി,..

അഹാനും, ആദ്വികയും വാതിൽക്കൽ വന്ന് ആശങ്കയോടെ എത്തി നോക്കി,..

“അമ്മ കരയുവാ മാലുമ്മേ !” സ്റ്റെപ് കേറി വന്ന മാലതിയോട് ആദ്വിക വിങ്ങലോടെ പറഞ്ഞു,.. മാലിനി റൂമിലേക്ക് നോക്കി.. അതേ അവൾ കരയുകയാണ്,..

“മക്കള് പുറത്ത് പോയി കളിച്ചോ, മാലുമ്മ സമാധാനിപ്പിച്ചോളാം ! അവർ പറഞ്ഞു,..

കുട്ടികൾ മടിച്ചു നിന്നു…

“ചെല്ല് !”

“വാ ആദി… ” അഹാൻ അവളുടെ കൈ പിടിച്ചു താഴേക്ക് കൂട്ടിക്കൊണ്ട് പോയി, മാലിനി സാവധാനം അകത്തേക്ക് ചെന്നു,..

“ഋതു !” അവർ അവളുടെ ചുമലിൽ കൈകൾ വെച്ചു,…

.. *****

പറഞ്ഞത് കുറച്ചു കൂടിപ്പോയി എന്ന് അരുണിന് തോന്നി, അവളുടെ ഭാഗത്താണ് ശരിയും ന്യായവും എല്ലാം, ഒറ്റ ചോദ്യങ്ങൾക്ക് പോലും ഉത്തരം കൊടുക്കാൻ തനിക്കായില്ല, എന്നിട്ടും താൻ അവളോട് ചൂടായി, തനിക്ക് വേണ്ടിയല്ല, ആദിക്കും അപ്പുവിനും വേണ്ടി, തന്നോടുള്ള ദേഷ്യത്തിന്റെയും വാശിയുടെയും ശിക്ഷ അനുഭവിക്കാനുള്ളതല്ല അവരുടെ ജന്മം എന്ന ഉറപ്പുള്ളത് കൊണ്ട് മാത്രം,..

നീ തിരിച്ചു വരണം ഋതു,.. തിരിച്ചു വന്നേ പറ്റൂ,.. എനിക്കെന്റെ മക്കളുടെ സന്തോഷത്തേക്കാൾ വലുതായി തല്ക്കാലം ഒന്നുമില്ല,.

“ബഹുത് ആയി ഗയി യാദേ,
മഗർ ഇസ്‌ ബാർ, തും ഹി ആനാ,.

ഇരാദേ ഫിർ സേ ജാനേ കേ,
നഹീ ലാനാ, തും ഹീ ആനാ ”

-Marjaavaan

ഇനി നിന്റെ ഓർമകളല്ല, നീയാണ് എന്റെ ജീവിതത്തിലേക്ക് വരേണ്ടത്,. നീ തിരികെ പോകുമോ ഇല്ലയോ അതൊന്നും എനിക്കറിയണ്ട,. പക്ഷേ നീ എന്റെ ജീവിതത്തിലേക്ക് മടങ്ങി വന്നേ പറ്റൂ,.

*****—****

അവൾ മിഴികൾ തുടച്ചു,..

“മോളെ,.. ” അവർ അലിവോടെ വിളിച്ചു,..

“ഞാൻ തെറ്റാണോ അമ്മായി ചെയ്യണത്? ഞാനൊരു നല്ല അമ്മയല്ലേ? ”

“അങ്ങനെ ചോദിച്ചാൽ, നിന്റെ ഭാഗത്ത് ശരിയുണ്ട് മോളെ,.. അങ്ങനൊന്നും ആർക്കും ക്ഷമിക്കാൻ പറ്റുന്നതല്ല അരുൺ ചെയ്ത തെറ്റുകൾ, പക്ഷേ ഒന്നാലോചിച്ചു നോക്കിക്കേ അപ്പൂന്റേം ആദിയുടെയും കാര്യം? അവർ ജനിച്ച അന്ന് തൊട്ടേ അവരുടെ അച്ഛനും, അമ്മയും വേർപിരിഞ്ഞാ കഴിയണത്,.. ഇപ്പോൾ തന്നെ എട്ട് വർഷങ്ങൾ കഴിഞ്ഞില്ലേ മോളേ,..

അവർക്കും ആഗ്രഹമുണ്ടാവില്ലേ മോളേ നിങ്ങൾക്കൊപ്പം ഒരുമിച്ച് കഴിയണം എന്ന്, അവരുടെ സ്കൂളിലും, ക്ലാസ്സിലുമൊക്കെ കുട്ടികൾ അച്ഛനും, അമ്മയും ഒന്നിച്ച് അവധിക്കാലം ആഘോഷിച്ച കഥകൾ പറയുമ്പോഴും, സിനിമയ്ക്കും, ഷോപ്പിങ്ങിനും പോയ കഥകൾ പറയുമ്പോഴും എല്ലാം ആദിയുടെയും അപ്പുവിന്റെയും മാനസികാവസ്ഥ എന്താകുമെന്ന് നീ ചിന്തിച്ചിട്ടുണ്ടോ? ഞാൻ പറയണന്നുണ്ടോ, എത്രയോ തവണ നീ തന്നെ പറഞ്ഞിട്ടുണ്ട് എനിക്കെന്റെ അച്ഛനെകാണണം എന്ന്, അമ്മയെ മിസ്സ്‌ ചെയ്യുന്നുണ്ട് എന്ന് !”

ഋതികയുടെ മിഴികൾ നിറഞ്ഞൊഴുകി,..

“കരയാൻ വേണ്ടി പറഞ്ഞതല്ല,. നിനക്ക് കഴിയുമെങ്കിൽ ഒരവസരം കൂടി അരുണിന് കൊടുക്ക്,. എന്നിട്ടും അവൻ നേരെയാവുന്നില്ലെങ്കിൽ, നിനക്ക് അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നില്ലെങ്കിൽ തിരികെ പോരേ, അമ്മായീം അമ്മാവനും ജീവിച്ചിരിക്കുന്ന കാലം വരെയും ഇത് നിന്റെ സ്വന്തം വീട് തന്നെയാ, നീ ഞങ്ങടെ സ്വന്തം മോളും,. എന്തിനും കൂടെ ഞങ്ങളുണ്ടാവും ”

“അപ്പോൾ ഞാനെല്ലാം മറക്കണമെന്നാണോ അമ്മായി പറയണത്? സെൽഫ് റെസ്‌പെക്ട്ന് യാതൊരു വിലയുമില്ല എന്നാണോ?”

“ഒരു കണക്കിന് മറവിയും, ക്ഷമയും ഒരനുഗ്രഹം തന്നെയാണ് മോളേ,… ക്ഷമിക്കുക എന്നതിനേക്കാൾ വലുത് മറ്റൊന്നുമില്ല, കാരണം നാളെ നമ്മൾക്ക് തോന്നരുത്, അയ്യോ അന്നങ്ങനെ ചെയ്താൽ മതിയായിരുന്നു എന്ന്,..

നിങ്ങൾ ന്യൂ ജനറേഷനാ, ഞങ്ങളെക്കാൾ വിവരവും വിദ്യാഭ്യാസവും ഉള്ളവർ, പക്ഷേ അഡ്ജസ്റ്റ് ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ട് പ്രകടിപ്പിക്കുന്നവർ,.. ഈ കുടുംബജീവിതമെന്ന് പറയുന്നതേ അഡ്ജസ്റ്റ്മെന്റാ മോളെ, ആരെങ്കിലുമൊക്കെ താഴ്ന്നു കൊടുക്കണം,

അദീപും, ജീവനുമായി ചെറിയ ചെറിയ കാര്യങ്ങൾക്ക് പോലും അടിയുണ്ടാക്കിയെന്ന് പറഞ്ഞ് ശ്രീയും, ശ്വേതയും വിളിക്കുമ്പോഴും ഞാൻ ഇങ്ങനൊക്കെ തന്നെയാ ഉപദേശിച്ചു കൊടുക്കാറ്,..

പിന്നെ സെൽഫ് റെസ്‌പെക്ട്,.. ഒന്ന് താഴ്ന്നു കൊടുത്തെന്ന് കരുതി ഒരിക്കലും നമ്മുടെ സെൽഫ് റെസ്‌പെക്ട്ന് ഒരിടിവും വരില്ല, പ്രേത്യേകിച്ചു നമുക്ക് പ്രിയപ്പെട്ടവർക്ക് വേണ്ടിയാവുമ്പോൾ, മോളെ സംബന്ധിച്ചു അപ്പൂനും ആദിക്കും വേണ്ടിയാകുമ്പോൾ, പറ്റില്ലെങ്കിൽ ഇട്ടേച്ചു പോരേന്നേ,. അവർക്ക് വലുതാവുമ്പോൾ അമ്മയെ മനസിലായിക്കോളും,..

പക്ഷേ ഇപ്പോൾ അവർക്ക് നല്ലൊരു ബാല്യവും കൗമാരവുമെല്ലാം കൊടുക്കുക എന്നത് നിങ്ങളുടെ ഉത്തരവാദിത്തമാണ്,.. അവരുടെ അവകാശവും,..നീയായിട്ട് അത് നിഷേധിക്കരുത്,. ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം അവരുടെ ബേസിക് നീഡ് എന്ന് പറയുന്നത് അവരുടെ അച്ഛനും അമ്മയ്ക്കും ഒപ്പം സന്തോഷത്തോടെ ജീവിക്കുക എന്നതാ, ബാക്കിയെല്ലാം സെക്കണ്ടറിയാ,

നാളെ ഈ കാര്യമോർത്ത് എന്റെ മോൾക്ക് നഷ്ടബോധം തോന്നരുത്, ഇനി മോളൊന്ന് സ്വയം വിലയിരുത്ത് താനൊരു നല്ല അമ്മയാണോ അല്ലയോ എന്ന്,.. ചിലപ്പോൾ കുറേ കാലങ്ങൾക്ക് ശേഷം നമുക്ക് വയസൊക്കെ ആകുമ്പോൾ അവർ നോക്കാൻ മടിച്ച് നമ്മളെ എവിടെയെങ്കിലും നട തള്ളുമ്പോൾ, സ്നേഹത്തോടെ പത്തു മാസം കണക്ക് ചുമന്നതിന്റെ കണക്ക് പറയാൻ പോലും ചിലപ്പോൾ അവർ സമ്മതിച്ചെന്ന് വരില്ല,.. തിരിച്ചു ചോദിക്കും ഞങ്ങൾക്ക് നല്ലൊരു ബാല്യവും, കൗമാരവും, യൗവനവും സമ്മാനിക്കാത്ത നിങ്ങൾക്കെന്തിന് ഞങ്ങൾ നല്ലൊരു വാർദ്ധക്യം തരണമെന്ന്,.. മോളെ ഞാൻ തെറ്റ് പറഞ്ഞതല്ല,.. ഇന്ന് ഡിവോഴ്സ് ആകുന്ന പലരും, പരസ്പരം തമ്മിൽ തല്ലുമ്പോൾ, നന്നായി ജീവിക്കാനും, മക്കളെ വളർത്താനും മത്സരിക്കുമ്പോൾ, ഒരിക്കൽ പോലും ആ കുട്ടികളുടെ മനസ്സിൽ എന്ത് ഫീലിംഗ്സ് ആവും ഉണ്ടാവുക എന്ന് ചിന്തിക്കാറില്ല, ബന്ധങ്ങളെക്കുറിച്ച് അവരുടെ കാഴ്ചപ്പാട് എന്താണെന്ന് ചിന്തിക്കാറില്ല, ഇന്ന് മദ്യത്തിനും മയക്കുമരുന്നിനും ഒക്കെ അടിമപ്പെടുന്ന കുട്ടികളിൽ ഏറെയും ഇങ്ങനത്തെ ബ്രോക്കൺ ഫാമിലിയിൽ നിന്നാ വരണത് !”

അവളുടെ കണ്ണുകളിൽ ഭീതി നിറഞ്ഞു,..

“അമ്മായി മോളെ കുറ്റപ്പെടുത്തിയതോ, പേടിപ്പിക്കാൻ പറഞ്ഞതോ ഒന്നുമല്ല, മോള് നന്നായി ആലോചിക്ക്,.. ആലോചിച്ച് തന്നെ ഒരു തീരുമാനമെടുക്ക്,.. അത് ഒരുമിച്ച് ജീവിക്കാനാണേലും, ഇനി പിരിയാനാണേലും !” മാലിനി അവളുടെ ചുമലിൽ തട്ടി,..

അമ്മേ എന്ന് വിളിച്ചുള്ള അഹാന്റെ അലറിക്കരച്ചിൽ ഇരുവരുടെ കാതിലും പാഞ്ഞെത്തി,…

(തുടരും )

സ്റ്റോറി മനപ്പൂർവം വലിച്ചു നീട്ടുന്നതല്ല,. പഠിക്കാനുള്ള സമയം കൂടി സ്റ്റോറിക്ക് വേണ്ടി മാറ്റിവെച്ച് എഴുതുന്നത്, എഴുത്തിനോടുള്ള ഇഷ്ടം കൊണ്ടാണ്, നമ്മളുദ്ദേശിച്ച എന്തെങ്കിലും സ്റ്റോറിയിൽ നിന്നും കിട്ടിയില്ലെങ്കിൽ ബോറടിക്കുമെന്ന്,.. lag ഫീൽ ചെയ്യുമെന്ന്,.. എനിക്കും വലിച്ചു നീട്ടാൻ ഒട്ടും താല്പര്യമില്ല,.

സാധരണ എന്റെ തുടർക്കഥകൾ എല്ലാം 25 പാർട്ടിൽ താഴെ ഞാൻ തീർത്തിട്ടുണ്ട്, പിന്നെ ഇത് എങ്ങനെയോ ഇത്രയൊക്കെ എത്തി, ഒരിക്കലും likes ഉം, കമന്റും കണ്ട് വലിച്ചു നീട്ടുന്നതല്ല, ഒരുപാട് സമയമെടുത്താണ് എഴുതുന്നത്, അതിൽ എന്റെ കുറച്ചു കൺസെപ്റ്റ് ഷെയർ ചെയ്യണം എന്ന് തോന്നി,

ഈ പാർട്ട്‌ ഇങ്ങനെ എഴുതണമെന്നൊന്നുമല്ല ഉദ്ദേശിച്ചത് പക്ഷേ ഇങ്ങനെയായതാണ് നല്ലതെന്ന് തോന്നുന്നു,. അവസാനം വൃത്തിക്ക് എഴുതിയെന്ന് സാറ്റിസ്ഫാക്ഷൻ എനിക്കും കിട്ടണ്ടേ, ഒരു പാർട്ടിനുള്ളിൽ സ്റ്റോറി അവസാനിപ്പിക്കണമെന്നാണ് കരുതുന്നത്, ലെങ്ത് കൂടിയാൽ മാത്രം രണ്ടു പാർട്ട്‌ ആക്കി കട്ട്‌ ചെയ്യും,..

പിന്നൊരു കാര്യം കൂടി ഇതിലെ Tum hi aana എന്ന Song-ന്റെ ലിറിക് മീനിങ് അരുണിന്റെ മാനസികാവസ്ഥയ്ക്ക് അനുയോജ്യമായാണ് എഴുതിയിട്ടുള്ളത്, അത്കൊണ്ടാണ് ഇത്തിരി സ്ട്രെസ് കൂടുതൽ,..

ഋതുവിനെയും, അരുണിനെയും, ആൽബിയെയും ഏറ്റെടുത്ത് നിങ്ങളിൽ ഒരാളായി കണ്ട് സപ്പോർട്ട് തന്ന, വിമർശിച്ച,.. എല്ലാവർക്കും നന്ദി,..

ഒത്തിരി സ്നേഹത്തോടെ

അനുശ്രീ ചന്ദ്രൻ

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അനുശ്രീ ചന്ദ്രന്റെ മറ്റു നോവലുകൾ

പാരിജാതം പൂക്കുമ്പോൾ

അവിക

ഹൃദയസഖി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.5/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!