Skip to content

ഈ തണലിൽ ഇത്തിരി നേരം – 10

ee-thanalil-ithiri-neram

അവന്റെ വാക്കുകൾ, അവളുടെ ഹൃദയത്തിൽ ആഴമേറിയ മുറിവുകൾ സൃഷ്ടിച്ചു,..

“അയാം സോറി,.. ഞാൻ,.. ” അവളവന്റെ കൈ പിടിച്ചു,..

അരുൺ കോപത്തോടെ അവളുടെ കൈ തട്ടിമാറ്റി അകത്തേക്ക് കയറി,..

ശ്വേത പറഞ്ഞത് ശരിയാവണം, അരുൺ ഒന്നും അറിഞ്ഞിട്ടിട്ടെങ്കിൽ തെറ്റ് ചെയ്യുന്നത് താൻ തന്നെയാണ്,.

അവൾ ചെന്നപ്പോൾ അരുൺ കണ്ണിന് മീതേ കൈകൾ വെച്ചു കിടക്കുകയായിരുന്നു, വിളിക്കാൻ ധൈര്യം കിട്ടിയില്ല,.. അവൻ മാറിയിട്ട വസ്ത്രങ്ങൾ മടക്കി വെച്ച് ഒന്നും മിണ്ടാതെ മുടി ഉയർത്തികെട്ടി കട്ടിലിന്റെ ഒരരുകിൽ കിടന്നു,..

അവൾ കരയുകയായിരിക്കണം, അവന് തോന്നി, പറയണന്ന് കരുതി പറഞ്ഞതല്ല പക്ഷേ ക്ഷമ കെട്ടപ്പോൾ,..

“നാളെ തന്റെ വീട്ടിലേക്ക് പോണം,.. ”

അവളൊന്ന് മൂളി,.

“രാവിലെ റെഡി ആയിക്കോ !”

അതിനുള്ള മറുപടിയും ഒരു മൂളലിൽ ഒതുങ്ങിയിരുന്നു,.

ഇങ്ങനെയായാൽ ഒരു കാലവും തങ്ങളുടെ ജീവിതത്തിൽ സന്തോഷം വരില്ലെന്ന് അവന് തോന്നി,…

*********

അരുണാണ് ആദ്യം കണ്ണു തുറന്നത്,.. തനിക്ക് നേരെ തിരിഞ്ഞു കിടക്കുന്ന ഋതികയെ ആണവൻ ആദ്യം കണ്ടത്,… അകന്നാണ് കിടക്കുന്നതെങ്കിലും തന്റെ കൈകൾ അവൾ നെഞ്ചോട് ചേർത്ത് പിടിച്ചിട്ടുണ്ട്,..

അരുൺ അവളെ നോക്കി കുറച്ചു നേരം അങ്ങനെതന്നെ കിടന്നു,.. പിന്നെ അരികിലേക്ക് നീങ്ങിക്കിടന്നു അവളുടെ മുടിയിഴകളിൽ തലോടി,..

“അയാം സോറി ഋതു !” അവൻ മനസ്സിൽ പറഞ്ഞു,..

അവൻ ക്ലോക്കിൽ നോക്കി, സമയം ആറു മണി കഴിഞ്ഞു,. പുതപ്പ് മാറ്റി എഴുന്നേൽക്കാൻ ശ്രമിച്ചതും അവൾ ഒന്നൂടെ ചേർന്നു കിടന്നു,.. അവന്റെ ഉള്ളിലാകെ ഒരു കത്തലുണ്ടായി,..

അവൻ അവളുടെ കയ്യെടുത്ത് മാറ്റാൻ തുടങ്ങിയതും ഉറക്കച്ചടവോടെ അവൾ പറഞ്ഞു,..

“അടങ്ങിക്കിടക്ക് ശ്രീ,.. എനിക്ക് കുറച്ചു നേരം കൂടി ഉറങ്ങണം,. ”

അരുണിന് ചിരി വന്നു, താൻ ശ്രീ ആണെന്നാണോ കക്ഷി അപ്പോൾ ധരിച്ചു വെച്ചിരിക്കുന്നത്,.. ആ ശ്രീയെങ്കിൽ ശ്രീ, ആ പേരിലെങ്കിലും, ഇവള് തന്നോട് ചേർന്നിങ്ങനെ കിടക്കുന്നുണ്ടല്ലോ, പണി പാളല്ലേ ദൈവമേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് അവൻ ഇടുപ്പിലൂടെ കൈയിട്ട് അവളെ ചേർത്ത് പിടിച്ചു,.. ഇല്ല ഭാഗ്യം അറിഞ്ഞിട്ടില്ല, അവൾ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ അവന്റെ നെഞ്ചിന്റെ ചൂട് പറ്റിക്കിടന്നു,. അവനൊന്നുമറിയാത്ത പോലെ കണ്ണടച്ച് കിടന്നു,…

അവളെഴുന്നേറ്റപ്പോൾ താൻ അവനോട് ചേർന്ന് കിടക്കുന്നതാണ് കണ്ടത്,.. ഋതിക ഞെട്ടലിൽ പിടഞ്ഞെഴുന്നേറ്റു,..

അരുണും ഒന്നുമറിയാത്തത് പോലെ പരിഭ്രമത്തിൽ അവളെ നോക്കി,..

“എന്താ ഋതു? ”

“അരുണേട്ടനെന്തിനാ എന്നെ കെട്ടിപ്പിടിച്ചത്? ” അവളുടെ കണ്ണ് നിറഞ്ഞു,. മുഖം ചുവന്നു,.

ദൈവമേ പണി പാളിയോ?

അവൾ അവന്റെ മറുപടിക്കായി കാത്തു,..

“അത് പിന്നെ, ഞാനെപ്പൊഴാ തന്നെ കെട്ടിപ്പിടിച്ചത്? ”

“ഇപ്പോ ഞാൻ എണീറ്റപ്പോൾ അരുണേട്ടൻ എന്നെ,.. ” അവൾക്ക് വാക്കുകൾ ഇടറി,..

“ദേ ഇല്ലാവചനം പറയരുത്,.. നോക്ക് ആരാ ബോർഡർ ക്രോസ്സ് ചെയ്തത്? ”

ഋതികയ്ക്ക് ഉത്തരം മുട്ടി,.. താൻ അരുണിന്റെ അടുത്തേക്കാണ് നീങ്ങിച്ചെന്നത്,..

“അതിർത്തി ലംഘിച്ചു അടുത്ത് വന്നു കിടന്നിട്ട് ഞാൻ കെട്ടിപ്പിടിച്ചു, ഉമ്മ വെച്ചു എന്നൊക്കെ പറയുന്നതിൽ യാതൊരു ന്യായീകരണവും ഇല്ലാട്ടോ !”

“കിസ്സും ചെയ്‌തോ? ”

“അല്ല ചെയ്തില്ല,.. ചെയ്താലും അത് എന്റെ കുഴപ്പമല്ലെന്ന് പറയുവായിരുന്നു !”

അവൾ തലയ്ക്കു കൈ കൊടുത്തിരുന്നു,.. എപ്പോഴാണാവോ താൻ അതിർത്തി ലംഘിച്ചത്?

“സോ തന്നെ സൂക്ഷിക്കേണ്ടത് താൻ തന്നെയാ, ഇല വന്നു മുള്ളിൽ വീണാലും മുള്ള് വന്നു ഇലയിൽ വീണാലും !”

“ഇനി വീഴില്ലാട്ടോ !”

അവൾ എഴുന്നേറ്റ് ചെന്ന് അലമാരയിൽ നിന്നും രണ്ടു വലിയ തലയിണയെടുത്ത് നടുക്ക് വെച്ചു,..

പോയി, വേണ്ടിയിരുന്നില്ല,.. അരുൺ ഒന്നും മിണ്ടിയില്ല,.. തലയിണയും നോക്കിയിരുന്നു,..

“ഇപ്പോൾ ഓക്കേ? ”

അരുൺ നിരാശ മറച്ച് പുഞ്ചിരിച്ചു,..

“അപ്പോൾ ശരി,.. ചേട്ടൻ പോയി കുളിച്ചിട്ട് വരാവേ ! വിശക്കുന്നു !”

അപ്പോഴാണവൾ ക്ലോക്കിലേക്ക് നോക്കിയത് കർത്താവെ എട്ട് മണി,..

“ഞാൻ കുളിച്ചിട്ട് കുളിച്ചാൽ മതി,.. ”

അവൾ അലമാരയിൽ നിന്നും വേഗം ഡ്രസ്സ്‌ എടുത്ത് ബാത്റൂമിലേക്ക് ഓടാൻ തുടങ്ങിയതും അവൻ കൈ പിടിച്ചു,..

“അതൊന്നും നടക്കൂല്ല,.. ”

“പ്ലീസ് അരുണേട്ടാ,.. എനിക്ക് അടുക്കളയിൽ കേറണം !”

“വെരി സോറി മോളെ,.. ”

“പ്ലീസ് !”

“എന്നാ വാ ഒരുമിച്ച് കുളിക്കാം !”

അവൾ ഞെട്ടലിൽ അവനെ നോക്കി,..

“അയ്യടാ എന്താ മനസ്സിലിരിപ്പ്,.. ”

“എന്നാ പിന്നെ ചേട്ടൻ കുളിക്കട്ടെ !”

അവൻ കതകടച്ചു,..

അവൾ ദേഷ്യത്തിൽ കട്ടിലിൽ ഇരുന്നു,.. അവൻ ആവേശത്തിൽ മൂളിപ്പാട്ടൊക്കെ പാടി കുളി തുടങ്ങിയിരുന്നു,..

അവൾ ക്ലോക്കിൽ നോക്കി മനപ്പൂർവ്വം സമയം വൈകിക്കുകയാണ് അവനെന്ന് അവൾക്ക് തോന്നി,..

9.15, ഒന്നേകാൽ മണിക്കൂർ ആയി അവൻ കുളിച്ചു തുടങ്ങിയിട്ട്,.

പാവം ഇന്നത്തേക്ക് ഇത്രേം മതി,.. അതിർത്തിയിൽ മതില് പണിതേനുള്ള ചെറിയ ശിക്ഷ,..

അവൻ തുവർത്തനായ് ടവൽ നോക്കിയതും ഇല്ല, അവളെ തോൽപ്പിക്കാനുള്ള വാശിയിൽ ടവ്വലും ഡ്രെസ്സും ഒക്കെയെടുക്കാൻ താൻ മറന്നിരിക്കുന്നു,..

ഇനിയെങ്ങനെ പുറത്തിറങ്ങും, ആ കുട്ടിത്തേവാങ്ക് താൻ കുളിച്ചു കഴിയുന്നതും കാത്ത് പുറത്തിരിക്കുകയാവും,.. മാനം പോവും,.. വിളിച്ചു അവളോട് ടവൽ എടുത്ത് തരാൻ പറഞ്ഞാലോ,.. അവൾ പ്രതികാരം ചെയ്താലോ, ഹേയ് അത്രയ്ക്ക് ദുഷ്ഠയൊന്നുമല്ല, ഇനി കോംപ്രമൈസ്ന് താൻ തയ്യാറായില്ലെങ്കിൽ അവൾ പുറത്ത് പോവും വരെ താനിവിടെ അകത്ത് നിൽക്കേണ്ടി വരും,..

വിളിച്ചു നോക്കാം,..

“ഋതു !”

എന്തിനാണാവോ ഇപ്പോ വിളിക്കുന്നത്,..

“എന്താ? ” അവൾ അൽപ്പം കനത്തിൽ തന്നെ ചോദിച്ചു,..

“ഡോ, ആ ടവൽ ഒന്ന് എടുത്തു തരുവോ? ”

ആഹാ തന്നോട് മത്സരിക്കുന്നതിനിടക്ക് പാവം ടവൽ എടുക്കാൻ മറന്നു പോയി,.

“വെരി സോറി !”

കുട്ടിത്തേവാങ്കും പകരം വീട്ടാൻ തുടങ്ങി,. ഇനിയെന്ത് ചെയ്യും,..

താഴ്ന്നു കൊടുത്താൽ അവൾ തന്റെ തലയിൽ കേറി മുടി വെട്ടും,.. സ്വഭാവം വെച്ച് അങ്ങനാണല്ലോ,..

“മാഡം അടുക്കളയിൽ പോവാതെ, ഇന്ന് ഫുൾ ഇങ്ങനെ ഇരിക്കാനാണ് ഉദ്ദേശമെങ്കിൽ ഓക്കേ, നോ പ്രോബ്ലം !”

ഓ, ഈ കാലമാടൻ കുളിച്ചു കഴിയാതെ താനെങ്ങനെ കുളിക്കാൻ കേറും,. ഒന്ന് താഴ്ന്നു കൊടുത്തേക്കാം എന്ന് കരുതി അവൾ കട്ടിലിൽ താൻ വെച്ച ടവൽ എടുത്തു കൊണ്ട് മടിയോടെ വാതിലിൽ മുട്ടി,..

“ഭാഗ്യം സംഗതി ഏറ്റു !”

അവൻ ഡോറിന്റെ ബോൾട്ട് എടുത്തു,.. വാതിൽ ചെറുതായൊന്ന് തുറന്നു,. അവളുടെ കൈ ഉള്ളിലേക്ക് ടവ്വലുമായി നീണ്ടു വന്നപ്പോൾ അവനൊരു തമാശ തോന്നി,..

ഒന്നും നോക്കിയില്ല, പിടിച്ചങ്ങ് ഉള്ളിലേക്ക് വലിച്ചു,.. അവളത്രയും പ്രതീക്ഷിച്ചില്ല,. തല കറങ്ങിപ്പോയി ഷോക്കിൽ കണ്ണുകൾ ഇറുക്കിയടച്ചു, അരുണവളുടെ കൈയ്യിൽ നിന്നും ടവൽ വാങ്ങി തന്റെ അരയിൽ ചുറ്റി,.. അവളുടെ അവസ്ഥ കണ്ടവന് ചിരി വന്നു, കണ്ണുമടച്ചുള്ള ഒറ്റ നിൽപ്പാണ്,..

അടുത്ത നിമിഷം അവൻ ഷവർ അങ്ങ് തുറന്നു,.. അടിപൊളി, താൻ ഷവറിന്റെ ചോട്ടിലാണ് പോയി നിന്നത്,. കാലമാടൻ പ്രതികാരം ചെയ്യുവാണ്,.. അടുത്ത നിമിഷം അവനവളെ തന്നിലേക്ക് പിടിച്ചടുപ്പിച്ചു അവളുടെ നല്ല ജീവൻ പോയി,..

“കണ്ണു തുറക്കെടോ !”

അവൾ ഇല്ലെന്ന് തലയാട്ടി,..

“ഞാൻ തന്നെയെന്നും ചെയ്യൂല്ലന്നെ !”

അവൾ പതിയെ കണ്ണു തുറന്നു അവന്റെ നെഞ്ചോട് ചേർന്നാണ് താൻ നിൽക്കുന്നത്, തൊട്ടു തൊട്ടില്ല എന്ന രീതിയിൽ.

“വേഗം കുളിച്ചിട്ട് ഡ്രസ്സ്‌ മാറി വാ,.. നമുക്ക് പോണ്ടേ? ”

അവന്റെ മുഖത്ത് നോക്കാനുള്ള ധൈര്യം കിട്ടണില്ല,.. ആദ്യമായാണ് അവനെ ഷർട്ട് ഇല്ലാതെ കാണുന്നത് ആ ഷോക്കിൽ നിന്ന് മുക്തയാവാനും പറ്റുന്നില്ല,.. കണ്ട്രോൾ പോവാണോ എന്ന് അവൾക്കും തോന്നി,. ഇല്ല പിടിച്ചു നിന്നേ പറ്റൂ,..

“എന്താടോ ഇങ്ങനെ നോക്കണേ? ”

“എന്റെ ഡ്രസ്സ്‌ പുറത്തിരുപ്പുണ്ട് ഒന്ന് എടുത്തു തരുവോ? ”

വിറയ്ക്കുന്ന അധരങ്ങളോടെ അവൾ ചോദിച്ചു,..

“ഓ !”

“അരുണേട്ടാ,.. ”

“എന്താടോ? ”

“അത് പിന്നെ,. ഒന്നൂല്ല, ”

“ശ്ശേ പറയന്നെ !”

“പോയി ഡ്രസ്സ്‌ മാറ് മനുഷ്യാ ഇങ്ങനെ നിന്നാൽ വല്ല പനിയും പിടിക്കും !”

“ഓഹോ, മാഡത്തിനപ്പോൾ നോമിന്റെ ചിന്തയൊക്കെയുണ്ടല്ലേ? ”

“ഇല്ല ഒട്ടും ചിന്തയില്ല, നിങ്ങൾക്ക് പനി പിടിച്ചാൽ ഓട്ടോമാറ്റിക് ആയി എനിക്കും പനി പിടിക്കും, ഞാൻ എന്റെ സേഫ്റ്റി കൂടെ നോക്കണ്ടേ? സോ ചേട്ടൻ പോയി തലയൊക്കെ നന്നായി തുവർത്തി ഡ്രസ്സ്‌ മാറ്, !”

“സത്യം പറയണം !”

“എന്ത് സത്യം? ”

“എന്റെ ഈ ബോഡി കണ്ട് തന്റെ കണ്ട്രോൾ പോണില്ലേ? ”

“അയ്യോ, കണ്ട്രോൾ പോവാൻ പറ്റിയ ഒരു ബോഡി,. കുറേ മസിൽ പെരുപ്പിച്ചു കേറ്റിയിട്ട് എന്തിനാ? ”

“ഓഹോ, അപ്പോൾ ഞാൻ ജിമ്മിൽ പോയത് വെറുതെ, ജോഗിങ്ങിന് പോയത് വെറുതെ ”

“ഇതെന്തോന്നാ കഴുത്തിൽ? !”

“ടാറ്റൂ !”

“എന്താ ടാറ്റൂ അടിച്ചേക്കുന്നതെന്നാ ചോദിച്ചേ !”

“കൊറിയനാ, വേണേൽ താൻ കണ്ടു പിടിക്ക് !”

” എനിക്കെങ്ങും കണ്ടു പിടിക്കണ്ടായെ,.. വേഗം ചെല്ല്,.. പോയി ഡ്രസ്സ്‌ മാറ് !”

“അതേ, ഞാനൊരു കാര്യം ചോദിക്കട്ടെ !”

അവളെ അവൻ കണ്ണാടിക്ക് നേരെ തിരിച്ചു നിർത്തി,.

“എന്താ !”

“എനിക്കൊരു ഉമ്മ തരുവോ ? ”

അവൾ ഞെട്ടലിൽ അവനെ നോക്കി,.

“പൊക്കോ അവിടന്ന്,.. ”

അവൾ തല്ലാനോങ്ങിയതും അവൻ തെന്നിമാറിയതും നടുവും തല്ലി ദേ കിടക്കുന്നു നിലത്ത്,..

“അയ്യോ !”

അരുൺ വേദന അടക്കി എണീക്കാൻ ശ്രമിച്ചു,.. അവൾ ചിരിക്കുകയാണ്,..

“പിടിക്കടി ദുഷ്ടേ !”

അവൾ ചിരിയൊതുക്കി കൈ നീട്ടിയതും അവനവളെ വലിച്ചു മേത്തേക്കിട്ടു,..

“അയ്യോ ഇത് ചീറ്റിംഗ് ആണേ !”

“എന്ത് ചീറ്റിംഗ്? നിനക്കെന്നെ പിടിച്ചെഴുന്നേൽപ്പിക്കാനുള്ള ആരോഗ്യമില്ലെന്ന് വെച്ച്,.. ”

അവൾ എഴുന്നേൽക്കാൻ ശ്രമിച്ചതും വീണ്ടും തെന്നി,….

“എന്നാ പിന്നെ എണീപ്പിക്കാൻ ആരെയെങ്കിലും വിളിച്ചാലോ? ”

“ഹേയ്, അതൊന്നും ശരിയാവില്ല !”

അവൾ പെട്ടന്ന് പറഞ്ഞു,..

“എന്ത് ശരിയാവില്ലെന്ന്,.. മാഡം കാരണം പറ്റീതല്ലേ? ”

“ഞാനെന്ത് ചെയ്‌തൂന്നാ? ”

“ഞാൻ കിസ്സ് ചോദിച്ചപ്പോൾ തല്ലാൻ വന്നതോണ്ടല്ലേ,.. ”

അടുത്ത നിമിഷം അവൻ ഉറക്കെ കാറി,..

“എടി കടിക്കല്ലേടി !”

“ഇനി കിസ്സ് ചോദിച്ചെങ്ങാനും വന്നാലുണ്ടല്ലോ, ഇതോർത്തോ !”

അവൻ കവിളിൽ തലോടി,..

“ഇതിനുള്ളത് ചേട്ടൻ മോൾക്ക് വൈകാതെ തിരിച്ചു തരാട്ടോ !”

അവളിൽ ഒരു ഞെട്ടലുണ്ടായി,.

“അപ്പോ എങ്ങനാ,.. എണീക്ക് ”

അവൾ എഴുന്നേൽക്കാൻ ശ്രമിച്ചു,.. അവന്റെ മേത്തേക്ക് വീണു പോവുകയാണ്,..

“പറ്റണില്ല അരുണേട്ടാ !”

“ഹോ, അതിന് കുറച്ചൊക്കെ ആരോഗ്യം വേണം !”

അരുൺ പതിയെ അവളുമായി എണീറ്റിരുന്നു,.

“ഇതെങ്ങനാ? ”

“മസില് പെരുപ്പിച്ചു കേറ്റിയതിന്റെ ഗുണം,..ഒന്ന് മാറാമോ? ”

അവൾ ഒരുവിധം എണീറ്റ് നിന്നു,.. മേത്തൊക്കെ വെള്ളവും സോപ്പും ആയി,..

അവൻ എഴുന്നേറ്റു,.. ഷവർ തുറന്നു,..

അവന്റെ മേത്തുകൂടി വെള്ളം ഒലിച്ചിറങ്ങുന്നത് അവൾ കണ്ണെടുക്കാതെ നോക്കി നിന്നു,..

“എന്തോന്നാടി ഇങ്ങനെ നോക്കണേ? ”

അവൾ പെട്ടന്ന് കണ്ണുകൾ പിൻവലിച്ചു,.. അവൻ അവളെ തന്നിലേക്ക് പിടിച്ചടുപ്പിച്ചു.. അവനൊപ്പം ഷവറിന്റെ ചുവട്ടിൽ നിൽക്കുമ്പോൾ മനസ്സിൽ വികാരങ്ങളുടെ വേലിയേറ്റങ്ങൾ ഉണ്ടാവുന്നതവളറിഞ്ഞു,..

“എന്റെ കൂടെ കുളിക്കാൻ വിളിച്ചപ്പോൾ വന്നില്ലല്ലോ എന്നിട്ടിപ്പോൾ മോൾ ആരുടെ കൂടെയാ കുളിച്ചത്? ”

അവൾ മറുപടി പറഞ്ഞില്ല, പകരം അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു,..

തന്റെ ഹൃദയം അവളോടടുക്കുകയാണ്,. അവൻ സാവധാനം അവളുടെ മുഖത്തോട് അധരങ്ങളടുപ്പിച്ചു,.

അവളുടെ അധരങ്ങൾ വിറച്ചു, ഋതിക മിഴികൾ ഇറുക്കിയടച്ചു,..

പെട്ടന്ന് ആൽബിയുടെ രൂപം അവളുടെ മനസിലേക്ക് കടന്നു വന്നു, അടുത്ത നിമിഷം അവൾ അവനിൽ നിന്നും അടർന്ന് മാറി,..

അരുണിന് നിരാശ തോന്നി,.. അവൾ നിറ കണ്ണുകളാൽ അവനെ നോക്കി, ആ നോട്ടത്തിന് മുൻപിൽ അവൻ പതറി,..

“എനിക്ക് സമയം തരാന്ന് പറഞ്ഞതല്ലേ അരുണേട്ടാ,. എന്നിട്ടെന്താ ഇങ്ങനൊക്കെ? ”

അരുൺ കുറ്റബോധത്തോടെ അവളെ നോക്കി,.
ഈയൊരു സാഹചര്യത്തിൽ നനഞ്ഞു കുതിർന്നവളെ കണ്ടപ്പോൾ മനസ്സ് പലതും മറന്നുപോയി ,..

“അയാം സോറി !”

അതും പറഞ്ഞു തല പോലും തുവർത്താതെ അവൻ പുറത്തേക്കിറങ്ങി,. അവളുടെ ഹൃദയം പിടഞ്ഞു,.. അവൾ ബാത്റൂമിന്റെ ഡോർ ലോക്ക് ചെയ്തു,.

അയാം സോറി അരുണേട്ടാ, അരുണേട്ടനെ എനിക്ക് മനസിലാവാഞ്ഞിട്ടല്ല, പക്ഷേ ഉള്ളിലൊരു കുത്തലാണ്, കുറ്റബോധമാണ്,. അവനെ വേദനിപ്പിച്ചു ഞാൻ ജീവിതമാസ്വദിച്ചാൽ,. എന്നെക്കൊണ്ടതിന് പറ്റണില്ല അരുണേട്ടാ !

അവൾ പൊട്ടിക്കരഞ്ഞു,..

അടുത്ത നിമിഷം അവൻ ഡോറിൽ മുട്ടി,..

അവൾ കരച്ചിലടക്കി കണ്ണുനീർ തുടച്ചു വാതിൽ തുറന്നു,..

“ദാ തന്റെ ഡ്രെസ്സും ടവ്വലും !”

അവനവളുടെ മുഖത്തേക്ക് പോലും നോക്കിയില്ല,.

“താങ്ക്സ് !” അവളത് വാങ്ങി, അരുൺ ഒന്നും മിണ്ടാതെ വാതിലടച്ച് പുറത്തേക്കിറങ്ങി,.

കുറ്റബോധത്താൽ ഉള്ള് നീറുകയാണ്,.

ഒരു പക്ഷേ ഇതെന്റെ ഈഗോ ആവാം,. എന്നിരുന്നാലും ആൽബിക്ക് നല്ലൊരു ജീവിതം കിട്ടാതെ എനിക്കരുണേട്ടന്റെ ഭാര്യയാവാൻ പറ്റില്ല,.

********

അവൾ താഴേക്ക് ഇറങ്ങിച്ചെന്നപ്പോൾ അവൻ ഒന്നും മിണ്ടാതെ കഴിക്കുകയായിരുന്നു,..

“ഇന്നെന്താ പറ്റിയത്, എടത്തിയമ്മ ലേറ്റ്? ഏട്ടനിന്നലെ ഉറക്കീല്ലേ? ”

ഋതികയെ ആകെ വല്ലാതായി,.. അരുണിന് അനക്കമില്ല, ശാരദ നിയയെ ശാസനയോടെ നോക്കി,.

“സോറി !”

അരുണിന്റെ മ്ലാനമായ മുഖം അവളെ വിഷമിപ്പിച്ചു,..

“എപ്പോഴാ ഇറങ്ങുന്നത്? ”

“കഴിച്ചു കഴിഞ്ഞാൽ ഇറങ്ങുവായി അമ്മേ !”

“ആ,.. ഞങ്ങൾ മുപ്പത്തൊന്നിന് വൈകിട്ട് എയർപോർട്ടിലേക്ക് വരാമെന്ന് പറയൂ !”

അരുൺ തലയാട്ടി, എയർപോർട്ട് എന്ന് കേട്ടതും അവളുടെ മുഖം മങ്ങി, എന്തൊക്കെയോ കഴിച്ചെന്ന് വരുത്തിയെണീറ്റു,..

“കുട്ടിക്ക് വിഷമമായി കാണുംല്ലേ? ”

അരുൺ മിണ്ടിയില്ല,..

“നിയ ഒന്ന് റൂമിലേക്ക് വരണേ !” അതും പറഞ്ഞവൾ സ്റ്റെപ്പ് കേറി,.

******

അരുൺ റൂമിന്റെ കതകിൽ മുട്ടി,.

“ലോക്ക് ചെയ്തിട്ടില്ല തുറന്നോ !”

അരുൺ കതക് തുറന്നതും, അവനെ കണ്ടതും അവൾ കാറിയതും ഒരുമിച്ചായിരുന്നു,..

“അരുൺ ഓടിച്ചെന്നവളുടെ വാ പൊത്തി !”

“എന്തോന്നാടി ഇത്?”

അവളവനെ തള്ളി മാറ്റി സാരിയിൽ തന്റെ ശരീരം പൊതിഞ്ഞു,..

“ഞാൻ നിയയോടല്ലേ വരാൻ പറഞ്ഞേ,.. അരുണേട്ടൻ എന്തിനാ വന്നേ? ”

“എന്റെ മുറിയിൽ വരാൻ എനിക്ക് നിന്റെ അനുവാദം വേണോ? ”

“അവളെവിടെ? ”

“അവള് കോളേജിൽ പോയി, സമയം പോയി ഏട്ടത്തി എന്ന് പറയാൻ പറഞ്ഞു,.. ”

ഋതിക നിരാശയിൽ കട്ടിലിൽ ഇരുന്നു,..

“എന്താണ് പ്രോബ്ലം? ”

“ഞാനെങ്ങനെ സാരിയുടുക്കും? ”

“മാഡത്തിന് ഇതൊന്നും അറിയില്ലേ? ”

അവൾ ഇല്ലെന്ന് തലയാട്ടി,..

“അമ്മയെ ഒന്ന് വിളിക്കുവോ? ”

“അമ്മ, ലതികേച്ചീടെ വീട്ടിൽ പോയി !”

അവളുടെ മുഖം മങ്ങി,..

“നീ വല്ല ചുരിദാറും ഇട് !”

“അത് പറ്റൂല്ല ! വിരുന്നിന് പോവല്ലേ? ”

“പിന്നെന്ത് ചെയ്യാനാ കരുണയും ഇല്ലല്ലോ !”

അവൾക്ക് ഒരു ഐഡിയ കത്തി,..

“ഫോണ് താ !”

“എന്തിനാ? ”

“യൂ ട്യൂബ് !”

“ഹോ !”

അവൻ ഫോണെടുത്ത് കൊടുത്തു,.

“ഇത് ലോക്ക് ആണ് !”

“ഇങ്ങ് കൊണ്ടാ ഞാനെടുക്കാം,.. ”

“ഹൗ ടു വിയർ സാരീ ”

“ഹോ !

ഇന്നാ വീഡിയോ,. ”

അരുൺ അവൾക്ക് ഫോൺ കൊടുത്തിട്ട് ഡ്രസ്സ്‌ എടുക്കാൻ പോയി,..

“അരുണേട്ടാ !”

“എന്താണ്? ”

അവൻ ടീഷർട്ട് ഊരി മാറ്റിക്കൊണ്ട് ചോദിച്ചു,..

“എന്നെക്കൊണ്ട് പറ്റണില്ല ”

“നീയൊരു പെൺകൊച്ചു തന്നെയാണോ? നിന്നെ പെണ്ണുകാണലിനും കല്യാണത്തിനുമൊക്കെ ആരാ സാരി ഉടുപ്പിച്ചത്? ”

“പെണ്ണുകാണലിനു ശ്വേത, കല്യാണത്തിന് ബ്യൂട്ടീഷൻ ചേച്ചി, അമ്പലത്തിൽ പോവാൻ നിയ !”

“ഇനിയിപ്പോ നാലാം വിരുന്നിന് പോവാൻ ഞാൻ ഉടുപ്പിക്കേണ്ടി വരും അല്ലേ? ”

“അരുണേട്ടന് അറിയുവോ? ”

“ഇല്ല ഇങ്ങനെ ആണേൽ പഠിക്കേണ്ടി വരും,.. ഇങ്ങ് താ !”

അവൻ ആദ്യം വീഡിയോ മുഴുവൻ കണ്ടു,..

പിന്നെ ഫോൺ കട്ടിലിലേക്കിട്ടു,..

“ആ പുതപ്പഴിക്ക് !”

“പുതപ്പോ? ”

“നീയല്ലേ സാരി പുതപ്പ് പോലെ പുതച്ചേക്കണേ !”

“പക്ഷേ ഒരു പ്രശ്നമുണ്ട് !”

“എന്താണാവോ? ”

“കൊളുത്ത് !”

അവൻ ഡോർ ലോക്ക് ചെയ്തു,..

“അതല്ല !”

“പിന്നെ? ”

“ബ്ലൗസിന്റെ !”

“നിന്നോടാരാടി ബാക്കിൽ കൊളുത്ത് വെക്കാൻ പറഞ്ഞത്? ”

“ചൂടാവല്ലേ !”

“ഇല്ലാട്ടോ,.. !”

അരുൺ സാരിയുടെ തുമ്പ് അഴിച്ചു നിലത്തേക്കിട്ടു…

അവൾക്ക് ശരീരമാകെ കോരിത്തരിക്കുന്നത് പോലെ തോന്നി,. ആദ്യമായാണ് ഒരാണിന് മുൻപിൽ ഇങ്ങനെ നിൽക്കുന്നത്,

“കയ്യൊന്ന് മാറ്റുവോ !”

അവൾ അവനെ അനുസരിച്ചു,..

അവൻ ബ്ലൗസിന്റെ കൊളുത്തുകൾ ഒന്നൊന്നായി ഇട്ടു,.. അവന്റെ കരസ്പർശം അവളിലെ രോമകൂപങ്ങളെ ഉണർത്തി,..

“എന്തിനാ വിറയ്ക്കുന്നെ? ”

“ഒന്നൂല്ല !” അവൾ ഒരുവിധം പറഞ്ഞു,..

അരുണും സ്വയം കണ്ട്രോൾ ചെയ്യാൻ പാടുപെട്ടു,

“ദേ ഇനി നോക്കി പഠിച്ചോ, ഒറ്റതവണയെ കാണിച്ചു തരൂ !”

അവൾ തലയാട്ടി,.. അവൻ ഇടയ്ക്കിടെ റഫറൻസ് നോക്കി അവളെ സാരിയുടുപ്പിച്ചു,..

“കഴിഞ്ഞു !”

“എപ്പോ? ”

“അടിപൊളി, മോള് സ്വപ്നം കണ്ട് നിക്കുവാരുന്നോ? ”

അവൾ മുഖം താഴ്ത്തി,..

“വേഗം ഒരുങ്ങിയിറങ്ങാൻ നോക്ക്,… ”

താൻ രാവിലെ പറഞ്ഞതവന് ഹർട്ട് ആയിക്കാണും, അതാവും ഗൗരവം,…

അവൾ കാതുകളിൽ ജിമിക്കിയും കൈകളിൽ രണ്ടു വളയും എടുത്തിട്ടു,.

പിന്നെ സീമന്തരേഖയിൽ കുങ്കുമം ചാർത്തി,..

“പോവാം !”

സാധരണ പെൺകുട്ടികൾ നാലാം വിരുന്നിന് പോകുമ്പോൾ ഒരു ജ്വല്ലറി മൊത്തം കൂടെ കൊണ്ടോവാറുണ്ട്,. പക്ഷേ തന്റെ ഭാര്യ ആകെ അണിഞ്ഞിരിക്കുന്നത് താൻ കെട്ടിയ താലി മാത്രം,..

“ഇറങ്ങാലെ? ”

“മ്മ് !”

അരുൺ ബാഗ് എടുത്തു ഫ്രണ്ടിൽ നടന്നു,..

“പോയിട്ട് വരൂ മോളേ,.. ” ശാരദ അവളുടെ നെറുകിൽ ചുംബിച്ചു,.

അവരുടെ കാലു തൊട്ട് അനുഗ്രഹം വാങ്ങിച്ച ശേഷം അവളിറങ്ങി,..

“ഇന്ന് ബുള്ളറ്റ് എടുക്കുന്നില്ലേ മോനേ? ”

അശോകൻ പത്രവായനയ്ക്കിടയിൽ ചോദിച്ചു,.. ശാരദയുടെ മുഖത്തൊരു ചിരി വിരിഞ്ഞു,. അരുൺ ഋതികയെ ഗൗരവത്തിൽ നോക്കി,.. അവൾ തനിക്കിതിൽ പങ്കില്ലെന്ന അർത്ഥത്തിൽ നിൽക്കുകയാണ്,.

“ലഗേജ് ഇല്ലേ അച്ഛാ? ”

“നീ ഹിമാലയത്തിലേക്കോ മറ്റോ പോയത് ഈ ലഗേജും കെട്ടിവെച്ചാണല്ലോ ഇപ്പോ എന്ത് പറ്റി? ”

ഹോ, അച്ഛൻ വിടാൻ ഭാവമില്ല,.

” എന്റെ ഭാര്യയ്ക്ക് ബൈക്കിൽ പോവാൻ പറ്റില്ലച്ഛാ, അവൾക്കേ കാറ്റടിച്ചാൽ കരച്ചിൽ വരും !”

അരുണവൾക്കിട്ട് നൈസ് ആയൊന്നു താങ്ങി,..

“വർത്തമാനം പിന്നെ പറയാം, അവർ ഇറങ്ങട്ടെ !”

“പോയിട്ട് വരട്ടെ അച്ഛാ !” അവൾ അശോകന്റെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി,..

“വേഗം വായോ !” അരുൺ ഹോണടിച്ചു,..

“ഇവനിന്ന് എന്താ പറ്റീത്? ”

“മോള് പേടിക്കണ്ട, ഇടയ്ക്കിടയ്ക്ക് ഇങ്ങനെയാ !”

ഋതിക കാറിൽ ചെന്നു കേറി,… അവർക്ക് നേരെ കൈ വീശി,..

“അതേ അരുണേട്ടാ !”

“സീറ്റ്‌ ബെൽറ്റ്‌ !” അവൻ ഗൗരവത്തിൽ പറഞ്ഞു,.

അവൾ സീറ്റ്‌ ബെൽറ്റ് ഇട്ടതും അവൻ വണ്ടി മുന്നോട്ടേക്കെടുത്തു,ഒന്നും ചോദിക്കാതിരിക്കുന്നതാണ് ബെറ്റർ അല്ലെങ്കിൽ ചിലപ്പോൾ,…

“അച്ഛനേം അമ്മേനേം നല്ല സുഖിപ്പിക്കൽ ആയിരുന്നല്ലോ? ” അവൻ ചോദിച്ചു,.

“ഞാൻ രാവിലെ അങ്ങനെ പറഞ്ഞതോണ്ടാണോ ഇങ്ങനൊക്കെ? ”

“അല്ല,. വെറുതെ അവരെ സ്നേഹിച്ചു കയ്യിലെടുക്കണ്ടാട്ടൊ,. ലാസ്റ്റ് താൻ തന്റെ പാടു നോക്കി പോവുമ്പോൾ എന്നെപ്പോലെ താങ്ങാനുള്ള മനക്കട്ടി അവർക്കുണ്ടാവില്ല !”

അവൾ ഞെട്ടലിൽ അരുണിനെ നോക്കി,.

(തുടരും )

അനുശ്രീ ചന്ദ്രൻ

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അനുശ്രീ ചന്ദ്രന്റെ മറ്റു നോവലുകൾ

പാരിജാതം പൂക്കുമ്പോൾ

അവിക

ഹൃദയസഖി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.5/5 - (13 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!