Skip to content

ഈ തണലിൽ ഇത്തിരി നേരം – 13

ee-thanalil-ithiri-neram

“അച്ഛൻ, അച്ഛനെപ്പോഴാ വന്നത്? ” അരുൺ വെപ്രാളത്തിൽ ചോദിച്ചു,..

ഋതിക അമ്പരപ്പോടെ മിഴികൾ തുടച്ച് അച്ഛന് നേരെ പുഞ്ചിരിക്കാൻ ശ്രമം നടത്തി,.

” ഞാൻ ഇപ്പോ, അതേ നിയമോൾ താഴെ ഒരുങ്ങിനിൽക്കുവാ !” അശോകൻ പറഞ്ഞു,..

“ആ ഞാനും ഇറങ്ങുവാ അച്ഛാ ! ” അരുൺ പറഞ്ഞു,..

ശേഷം അവളെ ഒന്ന് നോക്കി,.

“പോയിട്ട് വരാം ”

അവൾ മനസില്ലാമനസോടെ തലയാട്ടി,.. അരുൺ അച്ഛനൊപ്പം തന്നെ സ്റ്റെപ്പ് ഇറങ്ങി,.

ഏറെ പ്രിയപ്പെട്ടതെന്തോ ഒന്ന് വിട്ടകന്ന് പോവും പോലെ അവൾക്ക് തോന്നി,..

*********

“നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോടാ? “അശോകൻ ചോദിച്ചു,.

അച്ഛനിൽ നിന്നും ഇങ്ങനൊരു ചോദ്യം താൻ പ്രതീക്ഷിച്ചിരുന്നതാണ്,.

“എന്ത് പ്രശ്നവാ അച്ഛാ,.. ഞങ്ങൾ ഹാപ്പി ആണ് !” അവൻ ഭാവവ്യത്യാസം കൂടാതെ പറഞ്ഞു,.

“പിന്നെന്താ നീ ലീവ് ക്യാൻസൽ ചെയ്തത്? ”

അച്ഛനോട് എന്ത് കാരണം പറയും,.. തന്റെ ഭാര്യയ്ക്ക് ഒരു ഡിസ്റ്റർബൻസ് ആവേണ്ട എന്ന് കരുതി ലീവ് ക്യാൻസൽ ചെയ്തതാണെന്നോ?

“അരുൺ !” മറുപടിക്കായി അശോകൻ ഒരിക്കൽ കൂടി വിളിച്ചു,.

“അത് പിന്നെ കുറേ വർക്ക്‌ ലോഡ് ഉണ്ട് അച്ഛാ,. ഞാൻ ചെന്നില്ലെങ്കിൽ ശരിയാവില്ല !”

അവൻ വിദഗ്ദമായി തന്നെ ഒഴിഞ്ഞുമാറുകയാണെന്ന് അശോകന് തോന്നി,.

“കല്ല്യാണം കഴിഞ്ഞിട്ട് നിങ്ങൾ എവിടെയും പോയില്ലല്ലോ, അതാ പിന്നെ അച്ഛൻ !” അശോകൻ ഒരു വിശദീകരണത്തിന് ശ്രമിച്ചു,.

“അത് കുഴപ്പമില്ല, ഞാൻ സൗകര്യം പോലെ അവളെ കൊണ്ടോയിക്കോളാം !” അവൻ പുഞ്ചിരിയോടെ പറഞ്ഞു. അശോകന് ആ മറുപടി ഒട്ടും തൃപ്തികരമായിരുന്നില്ല,. എങ്കിലും കൂടുതൽ ചോദ്യങ്ങൾക്ക് അയാൾ മുതിർന്നില്ല,.

“കഴിക്കുന്നില്ലേ മോനെ? ” ഭർത്താവിനൊപ്പം ഇറങ്ങിവരുന്ന മകനെ കണ്ട ശാരദ ചോദിച്ചു,.

“വേണ്ടമ്മേ,.. ഇപ്പോ തന്നെ ലേറ്റ് ആയി,.. ”

“ഉച്ചക്കത്തെക്കുള്ളത് ഞാൻ എടുത്തിട്ട് വരാം!” അവർ തിടുക്കത്തിൽ അടുക്കളയിലേക്ക് നടക്കാൻ തുടങ്ങിയതും അരുൺ തടഞ്ഞു,.

“എടുക്കണ്ട, ഉച്ചക്ക് ഞാൻ ക്യാന്റീനിൽ നിന്ന് കഴിച്ചോളാം ! നിയമോളെ വേഗം ഇറങ്ങ് !”

“ഞാനെപ്പോഴേ റെഡി,.. ” നിയ ബാഗുമെടുത്ത് മുറ്റത്തേക്കിറങ്ങി,..

ഋതിക ബാൽക്കണിയിൽ അവന്റെ കാർ ഗേറ്റ് കടന്ന് പോവുന്നതും നോക്കി നിന്നു,.. അറിയാതെയെങ്കിലും രണ്ടിറ്റ് കണ്ണുനീർതുള്ളികൾ പൊഴിഞ്ഞു അവളുടെ കവിളിലൂടെ ഒഴുകി,..

*********

“ശാരദേ, തനിക്ക് അരുണും ഋതിക മോളും തമ്മിൽ എന്തെങ്കിലും പ്രശ്നം ഉള്ളതായി തോന്നിയോ? ” അശോകൻ ഭാര്യയോട് ചോദിച്ചു,.

“ഇല്ലാലോ, എന്താ അശോകേട്ടാ?,.. ”

“അല്ല അരുൺ ലീവ് ക്യാൻസൽ ചെയ്തതെ !”

“അതവന് തിരക്കായത് കൊണ്ടല്ലേ !”

“അല്ലടോ,. രാവിലെ ആ കുട്ടി കരഞ്ഞോ എന്നൊരു സംശയം,. ”

അശോകൻ പറഞ്ഞ കാര്യങ്ങൾ ശാരദയുടെയും മനസ്സിൽ ആശങ്കകൾ സൃഷ്ടിച്ചു,.

ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാൻ നേരവും ഋതികയുടെ മൗനം അവരിൽ സംശയത്തിന് ആക്കം കൂട്ടി,.

“മോളെന്താ കഴിക്കാത്തത്? ” ശാരദ ചോദിച്ചു,.

“എനിക്കെന്തോ വിശപ്പില്ല അമ്മേ ! കഴിക്കാൻ തോന്നണില്ല ” അവൾ പാത്രവുമെടുത്ത് എഴുന്നേറ്റു അടുക്കളയിലേക്ക് പോയി,..

ശാരദ ആശങ്കയോടെ ഭർത്താവിനെ നോക്കി,.

“ഞാൻ പറഞ്ഞില്ലേ ശാരദേ, അവർ തമ്മിൽ എന്തൊക്കെയോ !”

“ശരിയാ അശോകേട്ടാ, പക്ഷേ നമ്മൾ ഇപ്പോൾ ഇടപെടണ്ട, അവർ തന്നെ തീർത്തോട്ടെ,. പുറത്തു നിന്നൊരാൾ ഇടപെടുമ്പോഴല്ലേ, പ്രശ്നങ്ങൾ സങ്കീർണമാവുന്നത് !”

“അതിന് നമ്മൾ അന്യരല്ലല്ലോ ശാരദേ !”

“അതോണ്ടല്ല അശോകേട്ടാ, ഇപ്പോ ഇടപെടണ്ട എനിക്ക് തോന്നുന്നത് !” ശാരദ തന്റെ നിലപാട് വ്യക്തമാക്കി,.

അശോകനും അത് ശരിയാണെന്ന് തോന്നി,

***********

അരുണിന്റെ അസാന്നിധ്യം അവളെ വല്ലാതെ ഒറ്റപ്പെടുത്തുന്നുണ്ടായിരുന്നു,. വയ്യ തനിക്കീ മുറിയിൽ ഇങ്ങനെ ഒറ്റയ്ക്ക് ഇരിക്കാൻ,.

വല്ലാത്തൊരു നിശബ്ദത അവിടെ തളം കെട്ടിനിന്നു,.. എത്രയൊക്കെ വഴക്കടിച്ചാലും, പിണങ്ങി നിന്നാലും അരുണേട്ടനെ ഇതുവരെ പിരിഞ്ഞു നിന്നിട്ടില്ല,.. ഇത് വല്ലാത്തൊരു വീർപ്പുമുട്ടലാണ്,..

അരുണേട്ടന് നല്ല മാറ്റമുണ്ടായിട്ടുണ്ട്, ആദ്യത്തെപ്പോലെ അല്ല ഇപ്പോൾ, തന്നെ വല്ലാതെ ഒറ്റപ്പെടുത്തുന്നുണ്ട്,. അവൾ മനസ്സിലോർത്തു,..

വിവാഹം കഴിഞ്ഞ രാത്രിയിൽ തന്നെ പ്രണയിക്കുന്നു എന്ന് പറഞ്ഞ വ്യക്തിയാണ്,. പക്ഷേ ആൽബിയെ കണ്ട ദിവസം തൊട്ടാണ് ഇങ്ങനൊരു മാറ്റം,.. താൻ ആ പേരും പറഞ്ഞു വഴക്കടിക്കേണ്ടിയിരുന്നില്ല,. അതോണ്ടാണോ ഈ ഒറ്റപ്പെടുത്തൽ എന്ന് പറയാൻ പറ്റില്ലല്ലോ,. അവൾ മിഴികൾ തുടച്ചു,.

എന്തായാലും ഈ ശീതസമരം തുടർന്നുപോകുന്നതിൽ അർത്ഥമില്ല വൈകാതെ തന്നെ അവസാനിപ്പിക്കണം,. അവൾ മനസ്സിൽ ഉറപ്പിച്ചു,.

**********

കല്ല്യാണം കഴിഞ്ഞു ഒരാഴ്ച്ച തികയുംമുമ്പേ ലീവ് ക്യാൻസൽ ചെയ്ത് ഓഫീസിൽ തിരിച്ചെത്തിയ അരുണിനെക്കുറിച്ച് തന്നെയായിരുന്നു ഓഫീസ് സ്റ്റാഫിസിന്‌ ഇടയിലുള്ള ലൂസ് ടോക്‌സും,.

എല്ലാവരും അർത്ഥം വെച്ചുള്ള ഓരോരോ നോട്ടമാണ്, ലീവ് ക്യാൻസൽ ചെയ്യേണ്ടിയിരുന്നില്ല, വീട്ടിൽ തന്നെ ഇരുന്നാൽ മതിയായിരുന്നു,. പക്ഷേ അവളുടെ ശോകമൂകമായ മുഖം കാണുമ്പോൾ വീട്ടിൽ ഇരിക്കാനേ തോന്നുന്നില്ല…. താനാണ് അവളുടെ സ്വപ്നങ്ങളെ ഇല്ലാതാക്കിയതെന്ന ഒരു ഭാവമാണ്,.

അത് കാണുമ്പോഴേ എത്രയൊക്കെ അടക്കിവെക്കാൻ ശ്രമിച്ചാലും ദേഷ്യം പുറത്ത് വരും,. പിന്നെ എന്തെങ്കിലുമൊക്കെ പറഞ്ഞു വഴക്കാവും,. അതിലും ഭേതം ഓഫീസിൽ തന്നെ ഇരിക്കുന്നതാണ്,..

ഈ അവസ്ഥ അധികം വൈകാതെ മാറിക്കോളും,.. അവൻ മനസ്സിലോർത്തു,.

ഓഫീസിലെ തിരക്കുകൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാൻ അവൻ സ്വയം കൊതിച്ചു,..

*******

പകൽ സമയമേറെയും അവൾ ശാരദയ്ക്കൊപ്പം അടുക്കളയിലാണ് സ്പെൻഡ്‌ ചെയ്തത്,.

“കരുണയും പിള്ളേരും ഇല്ലാത്തതിന്റെ കുറവ് ശരിക്കും ഉണ്ട്,. ” ശാരദ പറഞ്ഞു,.

“അവര് പോയാൽ പിന്നെ വീട് ഉറങ്ങിയത്പോലെയാ,. ഇവരാരും ഇവിടില്ലേൽ ഞാൻ ഒറ്റക്കുറുക്കനെപ്പോലെയാവും ഇവിടെ,. പിള്ളേരുണ്ടെങ്കിൽ പിന്നെ അവരുടെ പുറകെ നടന്ന് സമയം പോണത് അറിയില്ല ! ഇപ്പോൾ പിന്നെ മോളുള്ളത് കൊണ്ട് സമയം പോണത് അറിയുന്നില്ലാട്ടോ ” ശാരദ പറഞ്ഞു,..

ഋതിക പുഞ്ചിരിക്കാൻ ശ്രമിച്ചു,. താനിവിടെ ഓരോ നിമിഷവുക വളരെ ബുദ്ധിമുട്ടിയാണ് തള്ളിനീക്കുന്നതെന്ന് അവൾക്ക് പറയണമെന്നുണ്ടായിരുന്നു.. എങ്കിലും അവൾ കൂടുതൽ ഒന്നും മിണ്ടിയില്ല,..

കരുണയും കുട്ടികളും തിരികെ വന്നിരുന്നെങ്കിൽ എന്നവൾ ആത്മാർഥമായി ആഗ്രഹിച്ചു,.. പക്ഷേ എന്ത് ചെയ്യാനാണ്,. ജിത്തുവേട്ടൻ ലീവ് കഴിഞ്ഞു പോവാതെ കരുണേച്ചിയെ ഈ വഴി പ്രതീക്ഷിക്കണ്ട,.

അവളെ കാണാനും പരിചയപ്പെടാനും ഒക്കെ അയൽക്കാർ ഓരോരുത്തർ എത്തിയതിനാൽ അന്നത്തെ പകൽ പരിചയപ്പെടലുകളുടെ തിരക്കിൽ പെട്ടു പോയി,. എങ്കിലും അരുണിന്റെ അസാന്നിധ്യം അവളെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു,..

*******

“സാർ ഓഫീസ് ടൈം കഴിഞ്ഞു,.. വീട്ടിൽ പോണില്ലേ? ”

“കുറച്ചു ഫയൽസ് കൂടി ബാക്കിയുണ്ട് സിബി ചേട്ടാ, ഞാനത് തീർത്തിട്ട് ഇറങ്ങിക്കോളാം !” അവൻ പറഞ്ഞു,.

“കുറേ നേരമായില്ലേ?”

“ഒരു അർജന്റ് പ്രൊജക്റ്റ്‌ ആണ്,. അതോണ്ടാ !”

“സാറിന് കോഫീ എന്തെങ്കിലും വേണോ? ”

“ഒന്നും വേണ്ട സിബി ചേട്ടാ,.”

“ഞാൻ നിക്കണോ? !”

“വേണ്ട വേണ്ട, സിബിച്ചേട്ടൻ പൊക്കോ !ഇത് തീർന്നാൽ ഞാൻ ഉടനേ ഇറങ്ങും !”

“എന്നാ ശരി,.. ഞാനങ്ങ് ” അയാൾ അനുവാദത്തിനായി കാത്തു,.

“ആയിക്കോട്ടെ സിബിച്ചേട്ടാ !” അവൻ വീണ്ടും ഫയൽസിലേക്കും, ലാപ്ടോപ്പിലേക്കും മുഖം പൂഴ്ത്തി,.

********

കോളേജ് കഴിഞ്ഞു വന്ന നിയ അവൾക്കൊരു കമ്പനി ആയിരുന്നെങ്കിലും ഋതികയുടെ മനസ്സിൽ മുഴുവൻ അരുണായിരുന്നു,. ഇടയ്ക്കിടെ ക്ലോക്കിലേക്കുള്ള അവളുടെ നോട്ടം കണ്ടപ്പോഴേ നിയയ്ക്ക് കാര്യം പിടി കിട്ടിയിരുന്നു,..

“വിളിച്ചു നോക്കണോ? ”

“ഹേ,. വേണ്ട, തിരക്കിൽ ആയിരിക്കും !”

“വിളിച്ചു നോക്കാന്നെ !”

നിയ ഫോണെടുത്തതും പുറത്ത് ഗേറ്റിൽ അരുണിന്റെ കാറിന്റെ ശബ്ദം കേട്ടു,..

“ആ നൂറായുസ്സാ ദേ ഏട്ടൻ വന്നല്ലോ !”

അത് കേട്ടതും ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെ ഋതിക സിറ്റ്ഔട്ടിലേക്ക് ഓടി,..

അവനെ കണ്ടതും അവളുടെ മിഴികൾ വിടർന്നു,..

“അരുണേട്ടനെന്താ ലേറ്റ് ആയേ? ” അവൾ ആകാംഷയോടെ ചോദിച്ചു,.

“ഓവർ ടൈം ഉണ്ടായിരുന്നു.. ” അത്രമാത്രം പറഞ്ഞവൻ അകത്തേക്ക് കയറി,.

തന്നെയൊന്ന് നോക്കിയത് കൂടിയില്ല,.. അവളുടെ മുഖം മങ്ങി,.

“എന്റെ ഏട്ടാ, ഇനി അധികം ലേറ്റ് ആവല്ലേട്ടോ,. ഇത്രയും നേരം ഇവിടൊരാൾ ക്ലോക്കിൽ നിന്നും കണ്ണെടുത്തിട്ടില്ല !”

അരുൺ അത്ഭുതത്തിൽ ഋതികയെ നോക്കി,.. അവൾ പെട്ടന്ന് മുഖം കുനിച്ചു,..

പിന്നെ അവൻ നിയയ്ക്ക് ഒരു പുഞ്ചിരിയും സമ്മാനിച്ചു സ്റ്റെപ്പ് കയറി,.

“അരുൺ വന്നോ മോളേ? “ശാരദ അന്വേഷിച്ചു,….

“ആ അമ്മേ, ഇപ്പോ എത്തീട്ടെ ഉള്ളൂ, റൂമിലേക്ക് പോയി !”

“ആണോ, എങ്കി നിയമോളെ, നീ പോയി അച്ഛനെ വിളിച്ചിട്ട് വാ,.. നമുക്ക് കഴിക്കാം !”

“ആ അമ്മേ !” നിയ അച്ഛനെ വിളിക്കാനായി റൂമിലേക്ക് പോയി,.

“ഞാൻ അരുണേട്ടനെ,.. ”

“അവൻ ഇറങ്ങിവന്നോളും,. മോള് വിളിക്കണന്നില്ല,..

ഋതികയ്ക്ക് നിരാശ തോന്നി,. പിന്നെ അവൾ ശാരദയ്ക്കൊപ്പം ഭക്ഷണം എടുത്തു വെയ്ക്കാൻ കൂടി,..

“മോളെന്താ ഇരിക്കാത്തത്? ” അശോകൻ ചോദിച്ചു,..

“അത് പിന്നെ അരുണേട്ടൻ വന്നിട്ട്,.. ”

“ഇവിടെ അങ്ങനെ കാത്തിരിക്കുന്ന പതിവൊന്നും ഇല്ലാട്ടോ, ആർക്കാണോ വിശക്കുന്നത്,.. അവരെടുത്ത് കഴിച്ചോളും,.. പിന്നെ എല്ലാവരും ഒരുമിച്ചിരുന്നാൽ അതൊരു സന്തോഷം,… ” അശോകൻ പറഞ്ഞു,.

അപ്പോഴേക്കും അരുണും കുളിച്ചു ഫ്രഷ് ആയി താഴേക്ക് ഇറങ്ങി വന്നു, അവനെ കണ്ടതും അവളുടെ ഉള്ളിലെ ചങ്കിടിപ്പ് ഏറി വന്നു,.. അരുണിനെ ഫേസ് ചെയ്യാൻ എന്തോ ധൈര്യം നഷ്ടപ്പെടുന്ന പോലെ,.

“ഇന്നെന്താ അമ്മേ സ്പെഷ്യൽ? ”

അവൻ അമ്മയെ ചുറ്റിപ്പിടിച്ചു,..

“സ്പെഷ്യൽ ഒന്നും ഇല്ലടാ !” അവൻ കറിപാത്രങ്ങൾ ഓരോന്നായി തുറന്നു നോക്കി,.

“പാചകം എന്റെ വൈഫിന്റെ വകയാണോ? ” അരുൺ ഋതികയുടെ ചുമലിൽ പിടിച്ചതും അവളുടെ ശരീരത്തിലാകമാനം ഒരു വിറയൽ ഉണ്ടായി,.

“ഞങ്ങൾ രണ്ടാളും കൂടി,.. മോള് രാവിലെയേ എന്റെ അടുത്ത് അഡ്മിഷൻ എടുത്തിരുന്നൂട്ടോ !” ശാരദ പറഞ്ഞു,.

“ആഹാ,. വളരെ നല്ല മുന്നേറ്റം,.. അതിന്റെ ഉദ്‌ഘാടനത്തിന് കിട്ടിയ ചായ ഞാൻ രാവിലെ കുടിച്ചിരുന്നു,… ” അരുൺ പതിയെ അവളുടെ മേലുള്ള കൈകളയച്ചുകൊണ്ടു പറഞ്ഞു,.

അത് കേട്ടതും അവളെ ആകെ വിളറി വെളുത്തു,.. അരു അവൾ ടെൻഷനിൽ അച്ഛനെ നോക്കി,. അശോകന്റെ മുഖത്ത് യാതൊരു ഭാവഭേതങ്ങളും ഇല്ല,..

“എന്റമ്മേ, ഇത്രയും ടേസ്റ്റ് ഉള്ള ചായ ഞാൻ ഇതുവരെ കുടിച്ചിട്ടില്ല !” അരുൺ കുറച്ചുറക്കെ പറഞ്ഞു,.

“കാര്യമായിട്ടും? ”

നിയ ആകാംഷയോടെ ചോദിച്ചു,.. ഋതികയെ ആകെ വിയർത്തു,.

“പിന്നില്ലാതെ, പാകത്തിന് കടുപ്പം,. പാകത്തിന് മധുരം,.. വൗ,.. മറക്കാൻ പറ്റുവോ !”

അവൾ ദയനീയതയോടെ അരുണിനെ നോക്കി,. അരുൺ അവളെ നോക്കി കണ്ണിറുക്കി,.. അവൾ പെട്ടന്ന് മിഴികൾ പിൻവലിച്ചു,.

“ആണോ ഏടത്തി,.. എങ്കിൽ എനിക്കും നാളെ ഏടത്തീടെ ചായ വേണം !” നിയ അത് പറഞ്ഞതും,.. അശോകൻ ഒന്ന് ചുമച്ചു,..

“അയ്യോ എന്താ പറ്റിയെ അച്ഛാ? ”

ഋതിക പെട്ടന്ന് അശോകന് ഒരു ഗ്ലാസിൽ വെള്ളമെടുത്ത് കൊടുത്തു,..

“ഹേയ് കുഴപ്പമില്ല മോളേ,.. ഓരോന്ന് ആലോചിച്ചു,. കുഴപ്പമില്ല മോള് കഴിക്ക്,. ”

അരുണിന്റെ കളിയാക്കൽ അവൾക്കൊട്ടും രസിച്ചിരുന്നില്ല,.. നോക്കിക്കോ, ഇപ്പോൾ എന്നെ കളിയാക്കിപറഞ്ഞ ഓരോ കാര്യവും നാളെ അരുണേട്ടനെക്കൊണ്ട് തന്നെ സത്യമാണെന്നു പറയിപ്പിക്കും,… അവൾ ഉള്ളിൽ ദൃഢപ്രതിജ്ഞയെടുത്തു,…

“മോൾ പോയിക്കിടന്നോ, ബാക്കി അമ്മ എടുത്തു വെച്ചോളാം !”

“കുഴപ്പമില്ല അമ്മേ,. ഞാൻ തന്നെ വെച്ചോളാം !”

അവൾ കഴുകി വെച്ച ഓരോ പാത്രങ്ങളും ഷെൽഫിൽ അടുക്കി വെച്ചു,..

“അമ്മേ, അരുണേട്ടന് ഏറ്റവും ഇഷ്ടമുള്ള കറി ഏതാ? ” അവൾ ചോദിച്ചു,.

“അവന് ഉള്ളിത്തീയലാ ഏറ്റവും ഇഷ്ടം !”

“എങ്കിൽ നാളെ അത് വെക്കാലേ അമ്മേ? ”

ശാരദ തലയാട്ടി,..

“ഞാൻ ഉണ്ടാക്കാവേ, ഇന്നത്തെപ്പോലെ അമ്മ പറഞ്ഞു തന്നാൽ മതി !”

“ഓ അതിനിപ്പോ എന്താ !”

ഋതിക ജഗ്ഗിൽ വെള്ളമെടുത്തു,.

“എങ്കിൽ ഗുഡ് നൈറ്റ് അമ്മേ,… ”

“ഗുഡ് നൈറ്റ് !”

ഋതിക റൂമിലെത്തിയപ്പോൾ അരുൺ കിടക്കുകയായിരുന്നു,..

അരുൺ ഉറക്കം പിടിച്ചിരുന്നു, അതവളിൽ തെല്ലൊരു നിരാശയുണ്ടാക്കി,..

ഇന്ന് മര്യാദയ്ക്ക് ഒന്ന് സംസാരിക്കാൻ കൂടി പറ്റിയില്ല,. സാരമില്ല, ക്ഷീണം കാണും,. ഉറങ്ങിക്കോട്ടെ,..

അവൾ അവന്റെ മേത്ത് പുതപ്പ് വലിച്ചിട്ടു കൊടുത്തു,..

“ഗുഡ് നൈറ്റ് !” അവൾ മൗനമായി വിഷ് ചെയ്തു,…

ശേഷം കട്ടിലിന്റെ മറുതലയ്ക്കൽ പോയിക്കിടന്നു,.. അരുണിന്റെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിരിഞ്ഞു,..

********

“യെസ്,.. യെസ്,… ” ശ്രേയ ആവേശത്തിൽ ശ്വേതയെ കെട്ടിപ്പിടിച്ചു,..

“എന്തോന്നാടി? ”

“അരുണേട്ടന്റെ മെസ്സേജ് ആണ്,. മിഷൻ ഗോയിങ് വെൽ എന്ന് !”

“ഓ അതാണോ !” ശ്വേതയ്ക്ക് വല്ല്യ താല്പര്യം തോന്നിയില്ല,..

“എന്താടി ചേച്ചി നിനക്കൊരു സന്തോഷമില്ലാത്തെ? ”

“എങ്ങനെ സന്തോഷിക്കാനാ,.. ഇപ്പോൾ കാണിക്കുന്ന ഈ അവഗണന കൊണ്ട് ചേച്ചീടെ മനസ്സ് മാറുമെന്നൊന്നും ഫുൾ അങ്ങ് ഉറപ്പിക്കാൻ പറ്റില്ല !”

“അതെന്താ,.. ”

“അത് അങ്ങനെയാടി,.. ചേച്ചി അത്ര പെട്ടന്നൊന്നും മാറുന്ന ടൈപ്പ് അല്ല !”

“അപ്പോൾ ആൽബി ചേട്ടനെ ചേച്ചി ഒരിക്കലും മറക്കില്ല എന്നാണോ? ”

“ഫസ്റ്റ് ലവ് അല്ലേ,.. അതാർക്കും അത്ര പെട്ടന്നൊന്നും മറക്കാൻ പറ്റില്ല !”

“ആഹാ നിനക്കപ്പോൾ എക്സ്പീരിയൻസ് ഉണ്ടോ,.. ”

“എടി അതല്ല !”

“ഞാൻ പറഞ്ഞു കൊടുക്കും ! അമ്മേ !” ശ്രേയ ഉറക്കെ കാറാൻ തുടങ്ങിയതും ശ്വേത അവളുടെ വാ പൊത്തി !

**********

വെളുപ്പിനെ അലാറമടിച്ചതും രണ്ടാമത്തെ റിങ്ങിൽ തന്നെ അവൾ എഴുന്നേറ്റ് അലാറം ഓഫ്‌ ആക്കി,. അരുൺ നല്ല ഉറക്കമാണ്,.. ഉറങ്ങിക്കോട്ടെ,..

അവൾ അവനെത്തന്നെ നോക്കി കുറച്ചു നേരം കിടന്നു,.. നല്ല രസമുണ്ട് ഇങ്ങനെ നോക്കി കിടക്കാൻ,..

ദൈവമേ സമയം അഞ്ചര കഴിഞ്ഞു,. ഇനി എന്തൊക്കെ ചെയ്യാനുണ്ട്, കുളിക്കണം, അടുക്കളയിൽ കേറണം,.. ഇങ്ങനെ കിടന്നാൽ ശരിയാവൂല്ല, മടിയൊക്കെ മാറ്റിയെ പറ്റൂ,..

അവൾ ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റു

“അപ്പോൾ ഇന്ന് മുതൽ പുതിയ തുടക്കമാണ്, കുറച്ചു ജാംബവാൻ ട്രിക്ക് ആണെന്നൊക്കെ അറിയാം, എങ്കിലും എന്നെയൊന്ന് അനുഗ്രഹിച്ചേക്ക് !”

അവൾ അവന്റെ കാലുകളിൽ തൊട്ട് നെറുകിൽ വെച്ചു,..

പിന്നെ നേരെ ഡ്രസ്സ്‌ എടുത്തു ബാത്‌റൂമിൽ കയറി,.

ഹോ നല്ല തണുപ്പാണ്,. പക്ഷേ ശീലമാക്കിയേ പറ്റൂ,. അമ്മയെപ്പോലെ ഒരു പെർഫെക്ട് ഹൗസ് വൈഫ് ആകാനുള്ള തുടക്കമല്ലേ,. ആദ്യമൊക്കെ ബുദ്ധിമുട്ട് കാണുമായിരിക്കും,. പിന്നത് ശീലമായിക്കോളും,.

അവൾ സ്വയം ആശ്വസിച്ചു,…

**********

അവൾ കുളിച്ചിറങ്ങി വരുമ്പോഴും അവൻ ഉറക്കം തന്നെയായിരുന്നു,.. ഇന്നലത്തെ എന്റെ ചായയെ കുറ്റം പറഞ്ഞതല്ലേ, ഇന്ന് ഞാനാ അഭിപ്രായം മാറ്റി പറയിക്കും,. നോക്കിക്കോ,..

അവൾ അടുക്കളയിൽ കയറി,. ഫ്രിഡ്ജിൽ നിന്നും പാൽ എടുത്ത് എല്ലാവർക്കും ഉള്ള ചായ ഉണ്ടാക്കി,.

അവൾ ടേസ്റ്റ് ചെയ്തു നോക്കി, ഭാഗ്യം വല്ല്യ കുഴപ്പമില്ല,. എന്തായാലും ഇന്നലത്തെപ്പോലെ അല്ല,. അപ്പോഴാണ് ശാരദ അടുക്കളയിലേക്ക് വന്നത്,.

“ഗുഡ് മോർണിംഗ് അമ്മേ,. ” അവൾ വിഷ് ചെയ്തു,.

“ഗുഡ് മോർണിംഗ്, മോള് നേരത്തെ എണീറ്റോ? ” ശാരദ ചോദിച്ചു,.

“ഹാ, ജസ്റ്റ്‌ ഈ ചായ ഇട്ടതേ ഉള്ളൂ, അമ്മ ഒന്ന് കുടിച്ചു നോക്കിയിട്ട് അഭിപ്രായം പറയുവോ? ”

“ഓ അതിനിപ്പോ എന്താ,. നോക്കട്ടെ,.. ”

അവൾ ശാരദയ്ക്ക് ചായ പകർന്നു കൊടുത്തു,.

“മ്മ്,. നന്നായിട്ടുണ്ട് !”

“കാര്യായിട്ടും? ”

“ആ കാര്യായിട്ടും !” അവളുടെ മുഖം വിടർന്നു,..

“എന്നാൽ ഞാൻ ചായ കൊണ്ടുപോയി അരുണേട്ടന് കൊടുത്തിട്ട് വരാം !”

*******

“അരുണേട്ടാ,… ” അവൾ തട്ടി വിളിച്ചു,.

അവൻ ആലസ്യത്തോടെ പുതപ്പിന് ഇടയിലേക്ക് മുഖം പൂഴ്ത്തി,..

“ദേ, ഏണീറ്റെ, സമയം ആറു മണി കഴിഞ്ഞു,.. ”

“ആറു മണി ആയിട്ടല്ലേ ഉള്ളൂ,. കുറച്ചു നേരം കൂടി ഉറങ്ങട്ടെ !”

“അതൊന്നും പറ്റില്ല,. എണീക്ക്,. ചായ ചൂടാറും !”

ചായയെന്ന് കേട്ടതും അവൻ ഞെട്ടലിൽ പിടഞ്ഞെഴുന്നേറ്റു,..

“എനിക്കെങ്ങും ചായ വേണ്ടാ !”

“ഇന്നലത്തെ പോലെ അല്ല അരുണേട്ടാ, അമ്മ പറഞ്ഞു നല്ലതാന്ന് !”

“ഇന്നലെ അച്ഛൻ പറഞ്ഞൂന്നും പറഞ്ഞാ കൊണ്ട് വന്നത്,.. എനിക്ക് വേണ്ടാ ! ”

“ഇമ്പ്രൂവ്മെന്റ് ഉണ്ട് അരുണേട്ടാ !”

അവൻ വിശ്വാസമാവാതെ അവളെ നോക്കി,..

“സീരിയസ്‌ലി !”

“എങ്കിൽ ഞാനൊന്ന് കുടിച്ചു നോക്കീട്ട് പറയാം !”

“മതി, എന്നിട്ട് പറഞ്ഞാൽ മതി,.”

അവൻ ബാത്‌റൂമിൽ പോയി മുഖം കഴുകി വന്നു,

അവൾ ആത്മവിശ്വാസത്തോടെ ചായക്കപ്പ് നീട്ടി,.

അവൻ ഒരു കവിൾ കുടിച്ചു,..

“എങ്ങനുണ്ട്? ”

“ഇന്നലത്തെക്കാളും ബെറ്റർ !”

“മതി,. ഞാൻ ഇമ്പ്രൂവ് ചെയ്‌തോളാം,.. താങ്ക്സ് !”

“അല്ല പോവാണോ? ”

“എന്തേ? ”

“രാവിലെ മനുഷ്യന്റെ ഉറക്കവും കളഞ്ഞു വിളിച്ചെഴുന്നേൽപ്പിച്ചിട്ട് മാഡം പോയാൽ എങ്ങനെയാ !” അരുണവളുടെ കയ്യിൽ പിടിച്ചു,..

“അരുണേട്ടാ. എനിക്ക് അടുക്കളയിൽ !”

“അതൊന്നും പറഞ്ഞാൽ പറ്റൂല്ല !” അവനവളുടെ ഉടലിൽ ചുറ്റിപ്പിടിച്ചു,..

ഋതിക ഭീതിയിൽ അവനെ നോക്കി,..

“നിന്നെയെന്താ ഋതു ഇങ്ങനെ വിറയ്ക്കുന്നെ? ”

“സോറി,. നാളെ ഏഴ് മണിക്കേ വിളിക്കൂ,. ഇന്നത്തേക്ക് ക്ഷമിച്ചേക്ക് !”

അവൾ അവന്റെ പിടി വിടുവിച്ച് റൂമിന് പുറത്തേക്കോടി,..

അരുൺ അവളെത്തന്നെ നോക്കി നിന്നു,..

*******

അരുൺ കുളിച്ചു വന്നപ്പോഴേക്കും അവളവന്റെ ഡ്രസ്സ്‌ എല്ലാം അയൺ ചെയ്തു വെച്ചിരുന്നു,..

എന്ത് പറ്റിയോ ആവോ മൊത്തത്തിൽ അവൾക്കൊരു ചേഞ്ച്‌ ഉണ്ട്,.. എന്നാലും അങ്ങ് ഉൾക്കൊള്ളാൻ പറ്റുന്നില്ല,…

രാവിലെ ഡൈനിങ്ങ് ഹാളിലും വിഭവങ്ങൾ എല്ലാം തയ്യാറായിരുന്നു,. ഋതിക ആവേശത്തോടെയാണ് ഓരോ കാര്യങ്ങളും ചെയ്തു തീർക്കുന്നത്,.

“ദാ അരുണേട്ടാ !” അവൾ ടിഫിൻ ബോക്സ്‌ അവന് നേരെ നീട്ടി,.

“എന്തായിത്? ”

“ഉച്ചക്കത്തേക്കുള്ളത് !”

അരുൺ തലയാട്ടി,..

“പിന്നെയേ,.. ”

“എന്തേ? ”

“ഇന്ന് നേരത്തെ വരണേ !”

“എന്തിനാ? ” അവൾ ഒന്ന് പരുങ്ങി,..

“എന്തേ, എവിടെയെങ്കിലും പോണോ? ”

“അല്ല,.. ഈ ഓവർ ടൈം ഒക്കെ വർക്ക്‌ ചെയ്യുമ്പോൾ ഭയങ്കര സ്ട്രെസ് അല്ലേ,. അപ്പോൾ റസ്റ്റ്‌ ഒക്കെ വേണ്ടേ,. അതോണ്ട് പറഞ്ഞതാ !”

അത് കേട്ടതും നിയ ചിരി തുടങ്ങി,..

“എന്താ ചിരിക്കണേ !”

“ഒന്നൂല്ലേ,.. ഏട്ടൻ ഇപ്പോ വരണുണ്ടോ അതോ ഞാൻ ബസിന് പോണോ? ”

“നിക്ക്,. ഞാനും വരുന്നു,.. ”

അരുൺ പോക്കറ്റിൽ തപ്പിയതും ഋതിക അവന് നേരെ കീ നീട്ടിപ്പിടിച്ചു,.

താൻ സ്വപ്നം കാണുകയാണോ എന്ന് പോലും അവന് തോന്നി,..

“ഏട്ടാ !” നിയ അക്ഷമയോടെ വിളിച്ചു,..

“ബൈ !” അവൻ അവളെ നോക്കി പറഞ്ഞു,..

“ബൈ, ഹാവ് എ നൈസ് ഡേ !”

അരുൺ പുഞ്ചിരിയോടെ തലയാട്ടി,…

“ബൈ ഏട്ടത്തി !” നിയ അവൾക്ക് നേരെ കൈ വീശി,…

മനസ്സ് ഇപ്പോൾ ശാന്തമാണ്,.. ഇന്നലെ അരുൺ ഓഫീസിലേക്ക് പോയപ്പോഴുള്ള മാനസികാവസ്ഥ അല്ല ഇന്ന് തന്റേത്,. ഇന്ന് താൻ കുറച്ചു കൂടെ ബോൾഡ് ആണ്,. ഒരു ഭാര്യയുടെ കടമകൾ ഇനിയും ഗൗരവത്തോടെ താൻ ഏറ്റെടുക്കേണ്ടതുണ്ട്,..

അപ്പോൾ ഇനി അരുണേട്ടന്റെ പ്രിയപ്പെട്ട ഉള്ളിത്തീയൽ ഉണ്ടാക്കാം,… അവൾ സന്തോഷത്തോടെ തന്നെ അടുക്കളയിലേക്ക് ചെന്നു,..

ശാരദയുടെ നിർദേശങ്ങൾക്കനുസരിച്ച് തന്നെ അവൾ ഉള്ളിത്തീയൽ തയ്യാറാക്കി,..

അരുണേട്ടന്റെ മുഖത്തൊരു പുഞ്ചിരി വിരിയാൻ, ആ മനസൊന്ന് നിറയാൻ വേണ്ടി മാത്രം താൻ എത്രമാത്രം കണ്ണീരൊഴുക്കി,.. ഉള്ളിത്തീയൽ രുചിച്ചുനോക്കുമ്പോൾ അവൾ ഓർത്തു,..

***********

“മോളേ,.. നിങ്ങളുടെ റൂമിലെ ഷെൽഫിൽ അവന്റെ ആധാറിന്റെ കോപ്പി എടുത്തത് ഇരുപ്പുണ്ട്,. ഒന്നെടുത്തുകൊണ്ട് വരാവോ? ”

അശോകൻ ചോദിച്ചു,..

“ഓ,.. എടുക്കാലോ അച്ഛാ !”

അവൾ റൂമിലെ ഷെൽഫ് മുഴുവൻ തിരഞ്ഞു,..

“യാ ഫൈനലി ഐ ഗോട്ട് ഇറ്റ്,… ”

ആധാറിലെ അവന്റെ ഫോട്ടോ കണ്ടവൾക്ക് ചിരി വന്നു,..

“അധികം ചിരിക്കണ്ട ഋതു,.. നിന്റെ ഇതിലും വലിയ ദുരന്തവാ !” അവൾ സ്വയം നിയന്ത്രിച്ചു,.

“കിട്ടിയോ മോളേ? ”

അശോകൻ വിളിച്ചു ചോദിച്ചു,…

“ആ കിട്ടി അച്ഛാ ! ദാ വരുന്നു !”

അവൾ ഒരു കോപ്പി എടുത്ത് താഴെ അശോകന് കൊണ്ടുപോയി കൊടുത്തു,..

“എന്തിനാരുന്നു അച്ഛാ? ”

“ആ അതൊരു ഇൻഷുറൻസ് പോളിസിക്ക് വേണ്ടിയാ മോളെ !”

“ഇത് മാത്രം മതിയോ? ”

“ആ,. മതി! താങ്ക്സ് !”

“യൂ ആർ ഓൾവെയ്‌സ് വെൽക്കം അച്ഛാ ! ”

അശോകൻ അവളുടെ കവിളിൽ തട്ടി,..

“ഞാനതെല്ലാം പോയി എടുത്തു വെക്കട്ടേട്ടോ, അച്ഛൻ പെട്ടന്ന് വിളിച്ചതോണ്ട് എടുത്തു വെക്കാൻ ടൈം കിട്ടിയില്ല,.. ”

“മ്മ്,. ചെല്ല് !”

അവൾ മുറിയിലേക്ക് നടന്നു,…

“നമ്മള് കരുതിയത് പോലെയല്ല ശാരദേ,. അവര് തമ്മിൽ പ്രശ്നങ്ങളൊന്നും ഇല്ലാട്ടോ,.. ഇന്നാ കുട്ടി നല്ല സന്തോഷത്തിലാ !”

“അത് തന്നെയാ ഞാനും പറഞ്ഞത്,.. ഇടപെടണ്ടന്ന് ! പിന്നെയേ കരുണമോള് വിളിച്ചിരുന്നു, ജിത്തു നാളെ പോവുമെന്ന്,.. അശോകേട്ടൻ പോണുണ്ടോ എയർപോർട്ടിലേക്ക് !”

“ആ,.. നോക്കാം, ഞാനെന്നാൽ ഇറങ്ങുവാ !”

**********

ഋതിക എടുത്ത ഓരോരോ ഡോക്യൂമെന്റ്സും അടുക്കിപ്പെറുക്കി വെച്ചു,..

പെട്ടന്ന് അവളുടെ കൈ തട്ടി ഒരു കവർ നിലത്തേക്ക് വീണു,..

“ഹോ,.. ” അവളത് കുനിഞ്ഞെടുത്തതും അതിൽ നിന്നും കുറച്ചു ഫോട്ടോസ് നിലത്തേക്ക് വീണു,..

അത് അവളും ആൽബിയും ഒരുമിച്ചുള്ള കുറേ ചിത്രങ്ങൾ ആയിരുന്നു,.. ഋതിക ഷോക്കേറ്റത് പോലെ നിലത്ത് പടിഞ്ഞിരുന്നു,..

(തുടരും )

ഈ പാർട്ട്‌ അധികം നന്നായില്ലെന്ന് തോന്നുന്നു,.. പനിയും ഓണാഘോഷങ്ങളും എല്ലാം കൂടി തലയ്ക്കു പിടിച്ചു ആകെ ഒരു അവിയൽ പരുവത്തിലായിപ്പോയി, വലിച്ചു നീട്ടുന്നതായി തോന്നുന്നുണ്ടേൽ പറയണേ,..

സ്നേഹത്തോടെ അനുശ്രീ

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അനുശ്രീ ചന്ദ്രന്റെ മറ്റു നോവലുകൾ

പാരിജാതം പൂക്കുമ്പോൾ

അവിക

ഹൃദയസഖി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!