Skip to content

ഈ തണലിൽ ഇത്തിരി നേരം – 14

ee-thanalil-ithiri-neram

ഋതിക കുറച്ചു നേരം ആ ഫോട്ടോസിൽ തന്നെ നോക്കിയിരുന്നു,.. കണ്ണുനീർ തുള്ളികൾ അതിലേക്ക് ധാരധാരയായി അടർന്നു വീണു,..

“ആൽബി,… ” അവളുടെ നാവുകൾ ചലിച്ചു,.. പിന്നെ അതൊരു പൊട്ടിക്കരച്ചിലിലേക്ക് നയിച്ചു,.

ആൽബിയുമൊത്തുള്ള ഓരോ നിമിഷവും അവളുടെ ഓർമകളിൽ തെളിഞ്ഞു വന്നു,. അവൾ ആ ഫോട്ടോസ് ഓരോന്നായി എടുത്തു നോക്കി,. പലതും ബാംഗ്ലൂർ വെച്ചെടുത്തതാണ് ആൽബി തന്നെ കാണാൻ വന്നപ്പോൾ,.. പലതും വളരെ ഇന്റിമേറ്റ് ആണ്,… ഇതിൽ ഏറെയും താൻ അറിയാതെ എടുത്തതും, അവളുടെ ഉള്ളിൽ ഒരു ഭയം നിറഞ്ഞു വന്നു,.

പക്ഷേ ഇത് ഇതരുണേട്ടന്റെ കയ്യിൽ എങ്ങനെ വന്നു,.. അവൾ ആ കവർ മൊത്തം നിലത്തേക്ക് കുടഞ്ഞിട്ടു,.. അതിൽ നിന്നും ഒരു ഗ്രീറ്റിംഗ് കാർഡ് കിട്ടി,… പതിയെ അവൾ അത് തുറന്നു നോക്കി,..

“ഇതൊക്കെ കണ്ടിട്ടും നീ അവളിൽ സന്തോഷവാനാണെങ്കിൽ ഹാപ്പി മാരീഡ് ലൈഫ്,.. ബൈ ആൽബി !”

അവൾക്ക് വിശ്വസിക്കാനായില്ല,.. ആൽബി അവൻ ഇങ്ങനൊക്കെ ചെയ്യുമോ? തങ്ങൾ മാത്രം ഒരുമിച്ചുള്ള നിമിഷങ്ങൾ താൻ പോലുമറിയാതെ ക്യാമറയിൽ പകർത്തി തന്റെ ഭർത്താവിന് അയച്ചു കൊടുത്തിരിക്കുന്നു,..

കൂടെ ഒരു പെൻഡ്രൈവും ഉണ്ട്,.. അത് കയ്യിൽ എടുത്തപ്പോൾ അവളെ വല്ലാതെ വിയർത്തു,…

ഒരുവിധം ധൈര്യം സംഭരിച്ച് അവൾ അത് ലാപ്ടോപ്പിൽ കുത്തി,… ആൽബിയുടെ ഒരു വീഡിയോ ആയിരുന്നു അത്,… അവൻ നന്നായി കുടിച്ചിട്ടുണ്ടെന്ന് അവൾക്ക് തോന്നി,.. കാലുകൾ പോലും നേരെ നിൽക്കുന്നില്ല,…

“അവളെന്റെയാ, എന്റെ മാത്രം,.. ഒരു കാലത്തും നിനക്കവളെ സ്വന്തമാക്കാൻ പറ്റില്ല,.. ഞാനതിന് അനുവദിക്കില്ല,.. ”

അവളുടെ മിഴികൾ നിറഞ്ഞൊഴുകി,.. വേണ്ടിയിരുന്നില്ല ഒന്നും,.. അരുണേട്ടന്റെ അകൽച്ചക്ക് കാരണം അപ്പോൾ ഇതാണ്,.. തന്റെ വീട്ടുകാരുടെ മനസികാവസ്ഥയെക്കുറിച്ച് ചിന്തിച്ചപ്പോൾ താൻ ഒരിക്കൽ പോലും ആൽബിയുടെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിച്ചില്ല,. പ്രണയം ത്യാഗം ചെയ്തെന്നാണ് കരുതിയത്, പക്ഷേ അതവന്റെ തകർച്ചയിലേക്കാണ് വഴി തെളിച്ചത്,…

ഇതിപ്പോ താൻ കാരണം രണ്ട് പേരുടെ ജീവിതമാണ് തകർന്നത്,.. ആൽബിയുടെയും അരുണേട്ടന്റെയും,.. അവൾ പൊട്ടിക്കരഞ്ഞു,.. തനിക്ക് തെറ്റുപറ്റിപ്പോയി,…

വീഡിയോ പ്ലേ ആയിക്കൊണ്ടേയിരുന്നു,.. അതിൽ മറ്റുപല വീഡിയോസും ഉണ്ടായിരുന്നു, താനും ആൽബിയും ഒരുമിച്ചുള്ളത്,.. പലതും എഡിറ്റഡ് ആണ്,.. എന്തിനാ,.. എന്തിനാ ആൽബി ഇങ്ങനൊക്കെ,.. കൂടുതൽ കാണാൻ അവൾക്ക് ധൈര്യം വന്നില്ല,…

അവൾ പെൻഡ്രൈവ് ഊരി മാറ്റി,. പിന്നെ അതെല്ലാം എടുത്ത് പഴയത് പോലെ തന്നെ അടുക്കി ഷെൽഫിൽ വെച്ചു,.. ശേഷം കട്ടിലിൽ പോയി മരവിച്ചൊരു ഇരിപ്പിരുന്നു,..

ഓരോ നിമിഷവും അവളുടെ ചങ്കിടിപ്പ് കൂടിക്കൂടി വന്നു,.. ഇനി വയ്യ എന്നെക്കൊണ്ട് ഒന്നിനും,.. അരുണേട്ടന്റെ നല്ല ഭാര്യയാവാൻ,. എന്നെക്കൊണ്ട് കഴിയുമെന്ന് തോന്നണില്ല,..

അയാം സോറി അരുണേട്ടാ,.. അവൾ തേങ്ങിക്കരഞ്ഞു,…

**********

അവളെ താഴേക്ക് കാണാത്തതുകൊണ്ടാണ് ശാരദ റൂമിലേക്ക് ചെന്നത്,..

“മോളെ !”

അവൾ കരഞ്ഞ് തളർന്ന് അവശയായിരുന്നു,..

“മോളേ !” ശാരദ അവളെ തട്ടി വിളിച്ചു,… അവൾ ഞെട്ടലിൽ പിടഞ്ഞെഴുന്നേറ്റു,.

“എന്താ മോളെ പറ്റിയേ? ” അവളുടെ അവസ്ഥ കണ്ടവർ ആശങ്കയോടെ ചോദിച്ചു,..

“ഒന്നൂല്ല അമ്മേ !” അവൾ ഒഴിഞ്ഞുമാറാൻ ശ്രമിച്ചു,..

“മോള് കരഞ്ഞോ? ”

“ഹേയ് ഇല്ല !” അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു,..

“മുഖമൊക്കെ വല്ലാതിരിക്കുന്നു !”

“അത് പിന്നെ,.. ” അവൾ പരുങ്ങി,.

“ഭയങ്കര തലവേദന !” അവൾ പറഞ്ഞൊപ്പിച്ചു,.. ശാരദ അവളുടെ നെറുകിൽ തൊട്ട് നോക്കി,..

“നല്ല ചൂടുണ്ടല്ലോ,.. ഹോസ്പിറ്റലിൽ പോണോ? ”

“അതൊന്നും വേണ്ടമ്മേ,.. കുറച്ചു നേരം റസ്റ്റ്‌ എടുത്താൽ മതി !”

“അല്ല കുട്ടി,. അമ്മ ഓട്ടോ വിളിക്കാം !”

“എനിക്ക് ഹോസ്പിറ്റലിൽ പോണ്ടമ്മേ, കുഴപ്പമൊന്നുമില്ല,.. ”

“എങ്കിൽ പിന്നെ മോളെന്തെങ്കിലും കഴിക്ക്,.. അമ്മ എടുത്തോണ്ട് വരാം !”

“എനിക്ക് വിശക്കണില്ല അമ്മേ !”

“അതൊന്നും പറഞ്ഞാൽ പറ്റൂല്ല,. കുറച്ചു കഞ്ഞിയാക്കി എടുത്തിട്ട് വരാം,.. ”

ശരീരത്തിനല്ല മനസിനാണ് സുഖക്കുറവെന്ന് അവൾക്ക് പറയണമെന്നുണ്ടായിരുന്നു,. പക്ഷേ എങ്ങനെയാ താനത് പറയുക,.. ഇപ്പോൾ കാണിക്കുന്ന ഈ സ്നേഹമെല്ലാം അവസാനിക്കാൻ അതൊരു കാരണമായേക്കും,…

ശാരദ നിർബന്ധിച്ചു അവളെ രണ്ട് സ്പൂൺ കഞ്ഞികുടിപ്പിച്ചു,..

“മോളെന്തിനാ കരയുന്നേ? ”

അവൾ മിഴിനീർ തുടച്ചു,…

“എന്താ അമ്മയെ ഓർമ വന്നോ? ”

“മ്മ് !”അവൾ തലയാട്ടി

ശാരദ അവളെ ചേർത്ത് പിടിച്ചു,.. അവളുടെ ഉള്ളിലെ സങ്കടമെല്ലാം അവരിൽ പെയ്തിറങ്ങി,..

ശാരദ അവളുടെ നെറ്റിയിൽ തുണി നനച്ചിട്ടുകൊണ്ടേ ഇരുന്നു,…

ഞാനീ സ്നേഹത്തിന് ഒട്ടും അർഹയല്ല അമ്മേ,.. അമ്മയുടെ മോന്റെ ജീവിതവും സ്വപ്നങ്ങളും എല്ലാം തകർത്തവളാണ്,.. സ്വാർത്ഥയാണ്,.. അവൾ മനസ്സ്കൊണ്ട് ശാരദയോട് മാപ്പ് ചോദിച്ചു,..

**********

“അമ്മേ, ഏട്ടത്തിക്ക് നല്ല പനിയാണല്ലോ,. ”

നിയ അവളുടെ നെറുകിൽ കൈ വെച്ചു നോക്കിയ ശേഷം പറഞ്ഞു,..

“ഉച്ചക്ക് തുടങ്ങിയതാ !”

“അമ്മയ്‌ക്കെന്നാൽ ഒരു ഓട്ടോ പിടിച്ചു ഹോസ്പിറ്റലിൽ കൊണ്ടോവാൻ മേലാരുന്നോ? ”

“അതിനാ കുട്ടി സമ്മതിക്കണ്ടേ? ”

“ഏട്ടനെ വിളിച്ചില്ലേ? ”

“വിളിച്ചതാ, കിട്ടിയില്ല !”

“ഞാൻ ഒന്നുകൂടി ട്രൈ ചെയ്യട്ടെ,.. ”

അവൾ അരുണിന്റെ നമ്പർ ഡയൽ ചെയ്തു,..

*******

അവൻ ഡ്രൈവ് ചെയ്യുകയായിരുന്നു,..

“ആ പറ നിയ മോളേ !”

“ഏട്ടൻ ഇതെവിടാ? ”

“ഞാൻ വന്നോണ്ടിരിക്കുവാ,. എന്താ എന്തേലും വാങ്ങിക്കണോ? ”

“അതല്ല ഏട്ടാ,.. ഏട്ടത്തിക്ക് നല്ല പനിയാ,.. ”

അവന്റെ ഉള്ളൊന്ന് പിടഞ്ഞു,..

“പനിയോ രാവിലെ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലല്ലോ !”

“ഉച്ചക്കാ തുടങ്ങിയതെന്നാ പറഞ്ഞേ !”

“എന്നിട്ട് ഹോസ്പിറ്റലിൽ കാണിച്ചില്ലേ? ”

“ഇല്ല ഏട്ടാ,. ഇവിടെ അച്ഛനും ഇല്ലാരുന്നല്ലോ,.. ഏട്ടൻ പെട്ടന്ന് വാ !”

“ആ ഒരു പത്തു മിനിറ്റ് ഞാൻ ഇപ്പോ എത്തും !”

“ശരി !”

അവൾ കോൾ കട്ട്‌ ചെയ്തു,..

” എന്താ പറഞ്ഞേ? ”

“ആ ഇപ്പോ എത്തും, . അമ്മ പോയി ഒരുങ്ങിക്കോ !”

അരുൺ അക്ഷമനായാണ് ഡ്രൈവ് ചെയ്തത്,.. രാവിലെ താൻ പോന്നപ്പോൾ യാതൊരു കുഴപ്പവും ഇല്ലാത്ത ആളാണ്,.. പെട്ടന്ന് എന്ത് പറ്റിയോ എന്തോ? ”

***********

“ഏടത്തി,. വാ എണീക്ക്,.. നമുക്ക് ഹോസ്പിറ്റലിൽ പോവാം !”

ഋതികയെ വിറയ്ക്കുകയായിരുന്നു,.. അവൾ പുതപ്പിനുള്ളിലേക്ക് തന്നെ വലിഞ്ഞു,… നിയ നിസ്സഹായായി അമ്മയെ നോക്കി,..

അപ്പോഴാണ് അരുൺ വന്നത്,…

“എന്താ പറ്റിയെ? ”

“നല്ല പനിയുണ്ട് ഏട്ടാ !”

അരുൺ അവളെ തൊട്ട് നോക്കി,.. ചുട്ടുപൊള്ളുകയാണ്,..

“അമ്മയ്ക്ക് ഒരു ഓട്ടോ വിളിച്ചു കൊണ്ടോയിക്കൂടാരുന്നോ? ”

“എടാ അതിന് ഋതു മോൾ സമ്മതിക്കണ്ടേ? ഇത്രേം കൂടുതൽ ആവുമെന്ന് കരുതിയില്ല !”

അവൻ തന്റെ അമർഷം ഉള്ളിലൊതുക്കി,..

“ഋതു വാ എണീക്ക്, നമുക്ക് ഹോസ്പിറ്റലിൽ പോവാം !”

“വേണ്ട അരുണേട്ടാ,… ”

“അങ്ങനെ പറഞ്ഞാൽ എങ്ങനെ ശരിയാവും? വാ ഞാൻ പിടിക്കാം !”

മൂന്ന് പേരും കൂടെ അവളെ എഴുന്നേൽപ്പിച്ചിരുത്തി,..

അരുൺ അവളെ ഒരു ഷോൾ പുതപ്പിച്ചു,.. ഋതിക അവശതയോടെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു,..

“എനിക്ക് പറ്റണില്ല അരുണേട്ടാ ! കൈയും കാലുമൊക്കെ തളരുന്നു !” അവൾ ഒരുവിധം പറഞ്ഞു,..

“അമ്മയും നിയയും താഴേക്കിറങ്ങിക്കോ,.. ഋതുവിനെ ഞാൻ കൊണ്ടുവരാം !”

“ആ,.. ” അവർ സ്റ്റെപ്പ് ഇറങ്ങി,…

അരുൺ മറ്റു വഴിയില്ലാതെ അവളെ കൈകളിൽ കോരിയെടുത്തു നടന്നു,..

“അമ്മേ,.. കീ ഇവിടെ വെക്കണോ? അച്ഛൻ വരില്ലേ? ”

“വേണ്ട കീ എടുത്തോ,.. അച്ഛനോട് ഹോസ്പിറ്റലിലേക്ക് വരാൻ പറയാം !”

“ആ,… ”

ഋതിക ശാരദയുടെ ചുമലിൽ ചാരിയിരുന്നു,…

“എങ്ങോട്ട് പോവാനാ അരുണേ? ” ശാരദ ചോദിച്ചു,..

“മിഷൻ ഹോസ്പിറ്റലിൽ പോയാൽ പോരേ? ”

“ആ എങ്കി,.. നിയ മോളൊന്ന് അച്ഛനെ വിളിച്ചു പറഞ്ഞേക്കെ അങ്ങോട്ടേക്ക് വരാൻ !”

“ആ അമ്മേ !”

***********

ഡോക്ടർ അവളെ വിശദമായി പരിശോധിച്ചു,.

“എങ്ങനുണ്ട് ഡോക്ടർ? ” അരുൺ ആകാംക്ഷയിൽ ചോദിച്ചു,..

“നല്ല ടെംപറേച്ചർ ഉണ്ട്,.. കുഴപ്പമില്ല കുറഞ്ഞോളും !”

“വേറെ പ്രശ്നമൊന്നും ഇല്ലാലോ ഡോക്ടർ? ”

“വേറെ കുഴപ്പങ്ങൾ ഒന്നും കാണുന്നില്ല,. പിന്നെ വൈഫിനോട് നന്നായി ഭക്ഷണം കഴിക്കാൻ പറയണം,.. ബി. പി തീരെ കുറവാണ് !”

അവൻ തലയാട്ടി,..

“ഇന്ന് തന്നെ ഡിസ്ചാർജ് ചെയ്യോ? ”

“ഡിസ്ചാർജ് ചെയ്യാം,. ഒരു ദിവസം ഇവിടെ കിടന്നോട്ടെ എന്നാണേൽ അങ്ങനെ !”

അവൻ അമ്മയെ നോക്കി,.. എന്തായാലും തനിക്ക് കുഴപ്പമില്ല എന്ന ഭാവത്തിൽ ശാരദ നിന്നു,..

“ഡിസ്ചാർജ് ആക്കിക്കോ ഡോക്ടർ !”

“എങ്കിൽ ആ ഡ്രിപ് തീരുമ്പോൾ പറഞ്ഞോളൂ,. ഡിസ്ചാർജ് എഴുതാം !”

അവൻ തലയാട്ടി,.

അപ്പോഴേക്കും അശോകൻ എത്തി,..

“എന്താ പറ്റിയെ മോൾക്ക്? ”

“കുഴപ്പമൊന്നും ഇല്ല അച്ഛാ,.. ചെറിയൊരു പനി,.. അത്രേ ഉള്ളൂ !”

“ഞാൻ വീട്ടിൽ നിന്നു പോവുമ്പോൾ ആള് ഉഷാറായിരുന്നല്ലോ,. ”

“അതൊക്കെ കഴിഞ്ഞാ തുടങ്ങീത് !”

“എന്തായാലും അമ്മേം ഡോക്ടറെ ഒന്ന് കണ്ടു മരുന്ന് വാങ്ങിക്കോളൂട്ടോ,.. ഏട്ടത്തിയെ കെട്ടിപ്പിടിച്ചിരുന്നു വന്നതല്ലേ !”

” ഒന്ന് പോടി,.. ” ശാരദ അവളെ ഒന്ന് തട്ടി,..

“നിങ്ങള് ക്യാന്റീനിൽ പോയി എന്തേലും കഴിച്ചോ,.. ഞാൻ ഇരുന്നോളാം !” അരുൺ പറഞ്ഞു,..

“കുഴപ്പമില്ല ഏട്ടാ !”

“പോയി കഴിച്ചിട്ട് വാടി !”

നിയയ്ക്ക് കാര്യം മനസിലായി,..

“ഓ… അങ്ങനെ,.. അച്ഛാ അമ്മേ, നമുക്ക് ചായ കുടിച്ചിട്ട് വരാം !”

അവർ പുറത്ത് പോയതും അവൻ അവളെത്തന്നെ നോക്കിയിരുന്നു,.. ശാന്തമായി മയങ്ങുകയാണ്,.. അരുൺ അവളുടെ നെറുകിൽ തൊട്ട് നോക്കി ഇപ്പോഴും ചൂടുണ്ട്,…

***********

അവളുമായി വീട്ടിൽ എത്തിയതും നേരമൊരുപാട് വൈകിയിരുന്നു,..

“എടാ മരുന്നൊക്കെ കറക്റ്റ് സമയത്ത് കൊടുക്കണേ !” ശാരദ ഓർമിപ്പിച്ചു,..

“അതോ ഞാൻ കിടക്കണോ? ”

“കുഴപ്പമില്ല അമ്മേ,.. ഞാൻ നോക്കിക്കോളാം !”

“എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കണം !”

“വിളിച്ചോളാം അച്ഛാ !”

“എന്റെ അച്ഛാ ഇങ്ങ് പോരേ, ഏട്ടൻ മാനേജ് ചെയ്‌തോളും !”

“ആ !” അവൻ തലയാട്ടിയതും എല്ലാവരിലും ഒരു പുഞ്ചിരി വിരിഞ്ഞു,..

അരുൺ ഡോർ ലോക്ക് ചെയ്തു,.. അവൾ ഇപ്പോഴും നല്ല മയക്കമാണ്,.. മരുന്നിന്റെ ഡോസേജിന്റെ ആവും,. ഉറങ്ങിക്കോട്ടെ,..

അരുൺ കുളിച്ചു ഫ്രഷ് ആയി വന്നപ്പോൾ അവൾ മയക്കമുണർന്നിരുന്നു,.. അവനെ കണ്ടതും അവളിൽ കുറ്റബോധം നിറഞ്ഞു,..

“ആഹാ എണീറ്റോ, പനി എങ്ങനുണ്ട്? ” അവൻ അവളെ പരിശോധിച്ചു,..

“അരുണേട്ടൻ കഴിച്ചാരുന്നോ? ” അവൾ ചോദിച്ചു,..

“മ്മ് ക്യാന്റീനിൽ നിന്ന്,.. തനിക്ക് എന്തേലും വേണോ? ”

അവൾ വേണ്ടെന്ന് തലയാട്ടി,…

“എന്നാ പിന്നെ കിടന്നോ !”

“ഞാൻ ഉള്ളിത്തീയൽ ഉണ്ടാക്കിയിരുന്നു !” അവൾ നഷ്ടബോധത്തോടെ പറഞ്ഞു,..

അരുണിന് ചിരി വന്നു,..

“പണ്ട്,.. ക്ലാസ്സിൽ ഒക്കെ പഠിക്കുമ്പോഴേ, കൂട്ടുകാരൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട് ഈ ഉള്ളി വെച്ചാൽ പനി പിടിക്കുമെന്ന്,.. അത് സത്യാലെ? ”

“കളിയാക്കണ്ട !” അവൾ മുഖം വീർപ്പിച്ചു,.

“പിന്നെന്ത് പറ്റി പെട്ടന്ന് പനി പിടിക്കാൻ? എന്തെങ്കിലും കണ്ടു പേടിച്ചോ? ”

അവൾ നിശബ്ദയായി,.. എന്തോ ഭയം അവളുടെ കണ്ണിൽ തളം കെട്ടി നിൽക്കുംപോലെ അവന് തോന്നി,..

“എന്താടോ? ”

“ഒന്നൂല്ല അരുണേട്ടാ !”

“പറയന്നെ !”

അടുത്ത നിമിഷം അവളവന്റെ നെഞ്ചിലേക്ക് ചേർന്നു,.. തീർത്തും അപ്രതീക്ഷിതമായ അവളുടെ നീക്കത്തിൽ അവനൊന്ന് പതറിപ്പോയി,..

“ഋതു !”

“ഞാൻ നിങ്ങളെയെല്ലാം ഒത്തിരി ബുദ്ധിമുട്ടിച്ചൂലെ അരുണേട്ടാ? ”

അവളുടെ ചുടുകണ്ണീർ അവന്റെ നെഞ്ചിലൂടെ ഒഴുകിയിറങ്ങി,..

“താനെന്താ ഇങ്ങനൊക്കെ പറയണേ,.. ദേ ഇനിയും കരഞ്ഞു തലവേദന കൂട്ടല്ലേ !”

അവനവളുടെ മുടിയിഴകളിൽ തലോടി,..

അരുൺ അവളെ കട്ടിലിൽ കിടത്തി പുതപ്പ് പുതപ്പിച്ചു കൊടുത്തു,…

“ഗുഡ് നൈറ്റ് !”

അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു,..

“കിടന്നോ !”

അവളവന്റെ കൈകളിൽ പിടിച്ചു,..

“എന്താടോ? !

“ഇവിടെ എന്റെ അടുത്ത് കിടക്കുവോ അരുണേട്ടാ? ”

അരുൺ അവളെ അത്ഭുതത്തിൽ നോക്കി,…

“പ്ലീസ്,.. എനിക്ക് എന്തോ പേടിയാകുംപോലെ !”

അരുൺ അവളുടെ അരികിൽ ഇരുന്നു,..

“തനിക്കെന്തെങ്കിലും ടെൻഷൻ ഉണ്ടോ? ഉണ്ടെങ്കിൽ തുറന്നു പറഞ്ഞൂടെ എന്റെ അടുത്ത്? ”

“ഒന്നൂല്ല അരുണേട്ടാ,.. എന്നും എന്റെ അടുത്തുണ്ടായാൽ മാത്രം മതി,.. ”

അവൾ അവന്റെ നെഞ്ചോട് ചേർന്നു കിടന്നു,.. മനസിലെ ഭാരങ്ങൾ ഒഴിഞ്ഞുപോവുംപോലെ അവന് തോന്നി,..
ഋതികയുടെ മനസ്സ് അപ്പോഴും വേവലാതിപ്പെടുകയായിരുന്നു,.. ആൽബി ഒരു ഭയമായി അവളുടെ മനസ്സിൽ കുടിയേറിയിരുന്നു,…

*********

സൂര്യരശ്മികൾ മുഖത്ത് പതിച്ചപ്പോഴാണ് അവൾ ഉറക്കമുണർന്നത്,.. താനിപ്പോൾ അരുണിന്റെ മേത്താണ് കിടക്കുന്നതെന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ അവൾ കുറച്ചു സമയമെടുത്തു,.. ഇന്നലെ എന്താ സംഭവിച്ചത്?

അവൾ അനങ്ങിയതും അവനും കണ്ണു തുറന്നു,..

“ഗുഡ് മോർണിംഗ് !” അരുൺ പുഞ്ചിരിയോടെ വിഷ് ചെയ്തു,..

അവളെ വല്ലാതെ വിളറിയിരുന്നു,..

“എന്താടോ? പനി കുറഞ്ഞോ? ”

അരുൺ അവളുടെ നെറുകിലും കഴുത്തിലും തൊട്ട് നോക്കി,.. അവന്റെ കരസ്പർശം അവളുടെ ശരീരത്തിലെ രോമകൂപങ്ങളെ ഉണർത്തി,…

“അരുണേട്ടന് ഓഫീസിൽ പോണ്ടേ? ” പെട്ടന്ന് അവൾ ചോദിച്ചു,..

സമയം എട്ട് മണി കഴിഞ്ഞിരുന്നു,..

“ആ അത് കുഴപ്പമില്ല ഹാഫ് ഡേ ലീവ് ആക്കാം,.. താൻ ഓക്കേ അല്ലേ? ”

അവൾ തലയാട്ടി,…

“താൻ വേണേൽ കുറച്ചു നേരം കൂടെ കിടന്നോട്ടോ,… ”

പെട്ടന്ന് അവൾ കട്ടിലിൽ എഴുന്നേറ്റിരുന്നു,..

“കുഴപ്പമില്ല,.. ഞാൻ !”

“ഇന്ന് അടുക്കളയിലേക്കൊന്നും കേറണ്ട, നന്നായി റസ്റ്റ്‌ എടുക്ക്,.. ശീലമില്ലാത്ത പല കാര്യങ്ങളും തുടങ്ങീട്ടാ ഈ പനിയൊക്കെ !”

അരുണേട്ടനോട് ആ ഫോട്ടോസിന്റെ കാര്യം ചോദിക്കണോ? വേണ്ടാ,.. ചോദിക്കാനുള്ള ഒരു ധൈര്യം കിട്ടുന്നില്ല,..

“എന്താടോ ആലോചിക്കുന്നത്? ”

“ഒന്നൂല്ല,… ”

അവൾ മുടി ഉയർത്തിക്കെട്ടി കട്ടിലിൽ നിന്നുമെഴുന്നേറ്റു,…

അന്ന് ഉച്ച കഴിഞ്ഞാണ് അരുൺ ഓഫീസിലേക്ക് പോയത്,..

“ദേ, മരുന്നൊക്കെ ടൈമിൽ കഴിക്കണേ, അച്ഛനേം അമ്മേനേം ടെൻഷൻ ആക്കരുത്,.. ” അരുൺ ഓർമപ്പെടുത്തി,…

അവൾ തലയാട്ടി,..

“ഞാൻ ഇറങ്ങുവാ !”

അവനെ അനുഗമിക്കാൻ തുടങ്ങിയതും അരുൺ തടഞ്ഞു,..

“ഇവിടിരുന്നാൽ മതി,.. പുറത്തേക്കൊന്നും ഇറങ്ങേണ്ട,.. ആദ്യം പനിയൊക്കെ മാറട്ടെ !”

അവൻ അവളുടെ മുടിയിൽ ഒന്ന് തഴുകി പുറത്തേക്കിറങ്ങി,…

മനസ്സിൽ വല്ലാത്തൊരു കുറ്റബോധവും പേടിയുമാണ്,.. ആ ഫോട്ടോസ് മിക്കവാറും അന്ന് അരുണേട്ടന് ആൽബി ഗിഫ്റ്റ് കൊടുത്തത് തന്നെയാവണം, എന്നിട്ടും അരുണേട്ടനെന്താ തന്നോട് ഒന്നും ചോദിക്കാഞ്ഞത്,.. പ്രതികരിക്കാഞ്ഞത്, ഉത്തരം കിട്ടാത്ത ചോദ്യമായി അവളുടെ മനസ്സിൽ അത് അവശേഷിച്ചു,…

**********

“അല്ല അരുണേ,.. നിനക്ക് ഈ മീറ്റിംഗ് ഒഴിവാക്കാൻ പറ്റില്ലേ? ” അശോകൻ ചോദിച്ചു,..

“ഇല്ലച്ഛാ,. ഇമ്പോർടെന്റ് മീറ്റിംഗ് ആണ് !”

അരുണിന്റേയും അച്ഛന്റെയും ശബ്ദം കേട്ടാണ് ഋതിക താഴേക്കിറങ്ങി വന്നത്,..

“ഈ മൂന്ന് നാലു ദിവസം എന്നൊക്കെ പറയുമ്പോൾ,.. ”

“എന്ത് മീറ്റിംഗാ അരുണേട്ടാ? ”

“ആഹാ പനിയൊക്കെ കുറഞ്ഞോ? ”

“മ്മ്,.. ”

“പറയ്,.. എന്ത് മീറ്റിംഗ്? ”

“എടി അതൊരു ബിസിനസ്‌ മീറ്റിംഗ്,.. മുംബയിൽ, ഒരു 2-3 ഡേയ്‌സ് ഉണ്ട്,.. നാളെ വെളുപ്പിന് പോണം !”

അവളുടെ മുഖം മങ്ങി,..

“അതെന്താ ഇത്ര പെട്ടന്ന്? ”

“പെട്ടന്നൊന്നും അല്ല, നിന്റെ പനിയുടെ ഇടയിൽ ഞാനതങ്ങ് പറയാൻ മറന്നു പോയി !”

“എന്നാ നിനക്ക് ഋതു മോളെക്കൂടി കൊണ്ടോയിക്കൂടെ? നിങ്ങൾ കല്യാണം കഴിഞ്ഞു എവിടേം പോയില്ലല്ലോ !”

അവൾ പ്രതീക്ഷയോടെ അവനെ നോക്കി,..

“ബിസിനസ്‌ മീറ്റിംഗ് അല്ലേ, അവൾക്ക് ബോറടിക്കും അച്ഛാ, പിന്നെ സുഖമില്ലാത്തതല്ലേ? ട്രാവൽ ചെയ്താൽ ഹെൽത്തിന് ”

അരുൺ അവളുടെ പ്രതികരണത്തിനായി കാത്തു, ഋതിക ഒന്നും മിണ്ടാതെ റൂമിലേക്ക് പോയി ..

*********

“എടോ,.. താൻ കിടന്നോ ഇതൊക്കെ ഞാൻ എടുത്ത് വെച്ചോളാം !” ബാഗ് പാക്ക് ചെയ്യുമ്പോൾ അരുൺ പറഞ്ഞു,.

അവൾ അവനെ മൈൻഡ് ചെയ്തതേയില്ല,..

“എന്താടോ മുഖത്ത് ഒരു പ്രകാശവും ഇല്ലാലോ,… ”

“പനിയല്ലേ? അതോണ്ടാവും,.. ” അവൾ എങ്ങും തൊടാതെ പറഞ്ഞു,..

“തന്നെ കൊണ്ടോവാത്തതിന്റെ ദേഷ്യമാണോ? ”

“എനിക്കൊരു ദേഷ്യവുമില്ല,.. ”

“താനവിടെ വെറുതെ പോസ്റ്റ്‌ ആവും,.. മൂന്നാല് ദിവസം കഴിഞ്ഞാൽ ഞാനിങ്ങ് വരില്ലേ? ”

“ഇത്രയും പോരേ,.. ഇനി ഒന്നും മറന്നിട്ടില്ലല്ലോ? ”

അവൾ അവനെ നോക്കി,.. അവൻ വേറൊന്നുമില്ലെന്ന് തലയാട്ടി,..

“എങ്കിൽ ഗുഡ് നൈറ്റ് !” ബാഗിന്റെ സിബ് അടച്ച ശേഷം, അവൾ കയറിക്കിടന്നു,..

“അല്ല ഇന്ന് തണുപ്പൊന്നും ഇല്ലേ? ” അവൻ പ്രതീക്ഷയിൽ അവളെ നോക്കി,..

“ഇല്ല !” അവൾ കണ്ണടച്ച് കിടന്നു,..

അവൾ പിണക്കത്തിൽ ആണെന്ന് അരുണിന് തോന്നി,..

പിറ്റേന്ന് അവൻ ഇറങ്ങാൻ നേരവും അവളുടെ മുഖത്ത് പ്രകാശം ഉണ്ടായിരുന്നില്ല,..

“ഋതു !”

“പോയിട്ട് വരൂ അരുണേട്ടാ !” അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു,…

മനസില്ലാമനസോടെ അവൻ യാത്ര പറഞ്ഞിറങ്ങി,.

********

അവനില്ലാത്ത ആ ദിവസങ്ങൾ അവളെ കൂടുതൽ ഏകാന്തതയിലേക്കും മാനസിക പിരിമുറുക്കങ്ങളിലേക്കും നയിച്ചു,.. വൈകുന്നേരത്തെ വീഡിയോ കോളുകളിൽ നിന്നുപോലും അവൾ മാറി നിന്നത് അവനിലും വിഷമമുണ്ടാക്കി,..

അവളുടെ ഈ അവസ്ഥ, അരുണിന്റെ വീട്ടുകാരെയും വിഷമത്തിലാഴ്ത്തി,..

“അരുൺ ഋതുമോളെ കൂടി കൊണ്ടോവുന്നതായിരുന്നു നല്ലത്, അല്ലേ ശാരദേ? ” അശോകൻ ചോദിച്ചു,..

“അതേ അശോകേട്ടാ,.. കല്ല്യാണം കഴിഞ്ഞ് അധികമായിട്ടില്ലല്ലോ,.. ഈ അവസരത്തിൽ ഏത് ഭാര്യമാരും ആഗ്രഹിക്കുന്നത് ഭർത്താവിന്റെ സാമിപ്യം തന്നെയാണ് !”

ശാരദയും ഭർത്താവിനെ ശരി വെച്ചു,…

******

“ഋതു ചേച്ചി ഇല്ലേ ശാരദേടത്തി ? ”

അടുത്ത വീട്ടിലെ കുട്ടികളാണ്,… മീനുവും അമ്മുവും,..

“ഉണ്ടല്ലോ,.. വിളിക്കാലോ,.. മോളെ ഋതു !”

“എന്താമ്മേ? ” അപ്പോഴാണ് അവൾ വീട്ടിലേക്ക് വന്ന അതിഥികളെ ശ്രദ്ധിച്ചത്,..

“ആഹാ നിങ്ങളോ,.. എപ്പോ വന്നു,.. ”

“ദാ ഇപ്പോ,.. ഞങ്ങള് വന്നത് ചേച്ചി അമ്പലത്തിൽ വരണുണ്ടോ എന്ന് ചോദിക്കാനാ? ”

അവൾ അനുവാദത്തിനായി ശാരദയെ നോക്കി,.. ഒരു പക്ഷേ അമ്പലത്തിൽ പോയി പ്രാർത്ഥിച്ചാൽ ചിലപ്പോൾ മനസ്സിന് ഒരാശ്വാസം കിട്ടിയേക്കും,..

“അമ്പലത്തിലേക്കല്ലേ,.. പോയിട്ട് വാ മോളേ !” ശാരദ പറഞ്ഞു,..

“എന്നാൽ ചേച്ചി ഒരുങ്ങീട്ട് വാ,.. ഞങ്ങൾ വെയിറ്റ് ചെയ്യാം !”

“മ്മ് !” അവൾ റൂമിലേക്ക് നടന്നു,..

***********

ഭഗവാന്റെ നടയിൽ അവൾ അരുണിന് വേണ്ടി മനസ്സുരുകി പ്രാർത്ഥിച്ചു,.. ഒപ്പം തങ്ങളുടെ നല്ലൊരു കുടുംബജീവിതത്തിനു വേണ്ടിയും, ,..

അമ്പലത്തിൽ നിന്നും തിരിച്ചിറങ്ങിയതും വഴിയരികിൽ തന്നെ കാത്തുനിൽക്കുന്ന രൂപം കണ്ട അവളൊന്ന് ഞെട്ടി,..

“ആൽബി !”

(തുടരും )

അനുശ്രീ ചന്ദ്രൻ

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അനുശ്രീ ചന്ദ്രന്റെ മറ്റു നോവലുകൾ

പാരിജാതം പൂക്കുമ്പോൾ

അവിക

ഹൃദയസഖി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!