Skip to content

ഈ തണലിൽ ഇത്തിരി നേരം – 15

ee-thanalil-ithiri-neram

ഈ നിമിഷം താൻ ഭൂമി പിളർന്നു താഴേക്ക് പോയെങ്കിലെന്ന് ഋതിക ആത്മാർഥമായി ആഗ്രഹിച്ചു,….

“ഋതു ചേച്ചി,… ” മീനു വിളിച്ചു,.. ഋതു ഞെട്ടലിൽ മീനുവിന് നേരെ തിരിഞ്ഞു,..

“വരുന്നില്ലേ? ” അവൾ കുട്ടികളെയും ആൽബിയെയും മാറിമാറി നോക്കി,..
ആൽബി ഒരു പുഞ്ചിരിയോടെ അടുത്തേക്ക് നടന്നടുക്കുകയാണ്,.. അവളുടെ ചങ്കിടിപ്പ് കൂടിക്കൂടി വന്നു,..

കൈകാലുകൾ തളരുന്നു,. മുൻപെങ്ങും അവനോട് തോന്നിയിട്ടില്ലാത്ത ഒരു ഭയം ഇപ്പോൾ മനസ്സിൽ കടന്നു വരുന്നു,..

“നിങ്ങൾ നടന്നോ ഋതുചേച്ചി വന്നോളും,.. ” ആൽബി അവരെനോക്കി പറഞ്ഞു,..

അവൾ ഞെട്ടലിൽ അവനെ നോക്കി,. മീനുവും അമ്മുവും അവളെത്തന്നെ നോക്കി നിൽക്കുകയാണ്,..

“പൊയ്ക്കൊന്നേ,.. ” ആൽബി ഒരിക്കൽ കൂടി പറഞ്ഞു,.

“നിക്ക് ഞാനുമുണ്ട് !” അവൾ എങ്ങനെയോ പറഞ്ഞൊപ്പിച്ചു,..

“കുറേ കാലങ്ങൾ കൂടി കണ്ടിട്ട് ഒന്നും മിണ്ടാതെ പോയാലെങ്ങനെയാ ഋതു !”

ആൽബി അവളെ നോക്കി,..

“ഋതു ചേച്ചി,… ” അമ്മുവും ടെൻഷനിൽ വിളിച്ചു,..

“ശോ, നിങ്ങളെന്താ പേടിക്കണേ? ഞാനും നിങ്ങളുടെ ഈ ഋതുചേച്ചിയും ബെസ്റ്റ് ഫ്രണ്ട്സ് ആരുന്നു,.. അല്ലേ ഋതു?” ആൽബിയുടെ നോട്ടം നേരിടാനാവാതെ അവൾ മുഖം കുനിച്ചു,.

“ആൽബി പ്ലീസ് എനിക്ക് പോണം വഴി മാറ് !”
അവൾ ഉറപ്പോടെ പറഞ്ഞു,. ആൽബിയിൽ അതൊരു ചിരി വിടർത്തി,..

“നിനക്ക് പോണോ ഋതു? ”

അവന്റെ ശബ്ദം കനത്തു,…

“ആൽബി പ്ലീസ്,… ”

“നീയാ കുട്ടികളെ പറഞ്ഞു വിടുന്നുണ്ടോ, ഇല്ലെങ്കിൽ നമ്മുടെ പൂർവ്വകാല കഥകളെല്ലാം എല്ലാവരും അറിയും !”

“എന്തിനാ ആൽബി എന്നോട്,.. ” അവൾ അവനെ അപേക്ഷാഭാവത്തിൽ നോക്കി,..

“ഞാൻ പറഞ്ഞത് നീ ചെയ്യുന്നുണ്ടോ, ഇല്ലയോ? ” അവനോട് എന്ത് പറഞ്ഞിട്ടും കാര്യമില്ലെന്ന് അവൾക്ക് തോന്നി,.. മാത്രമല്ല ആൽബിയുടെ ഇനിയുള്ള ഉദ്ദേശത്തെക്കുറിച്ചും തനിക്കറിഞ്ഞേ പറ്റൂ,. പേടിച്ചു നിന്നാൽ അവൻ തന്റെ ബലഹീനതകളെ മുതലെടുത്തേക്കും,.. അവൾക്ക് തോന്നി,.

പക്ഷേ അവന് മുൻപിൽ തനിക്കെന്ത് സെക്യൂരിറ്റി ആണുള്ളത്,. അരുണേട്ടൻ പോലും കൂടെയില്ല,..

“മീനു,.. നിങ്ങൾ നടന്നോ,.. ചേച്ചി വന്നോളാം !”

അവൾ കുട്ടികളോടായി പറഞ്ഞു,..

അവർ മടിച്ചു നിന്നു,…

“നടന്നോ ചേച്ചി വരാം !” അത് പറഞ്ഞപ്പോൾ അവളുടെ ശബ്ദമിടറി,..

“വാ അമ്മു,.. ” മീനു അമ്മുവിന്റെ കൈ പിടിച്ചു നടന്നു,…

ഋതിക മനസ്സിൽ ധൈര്യം സംഭരിച്ചു നിന്നു,..

“മിടുക്കി,. പിന്നെ എന്തൊക്കെയാ വിശേഷം, കുടുംബജീവിതമൊക്കെ എങ്ങനെ പോണു? “അവൻ ചോദിച്ചു,..

“എനിക്ക് പോണം ആൽബി… ” മറുപടിയായി അവൾ പറഞ്ഞു,..

“നീയെന്തിനാ തിരക്കാക്കുന്നെ? അരുൺ ഇവിടില്ലല്ലോ,… ”

അപ്പോൾ അരുണേട്ടൻ ഇല്ലെന്ന് അറിഞ്ഞുവെച്ചിട്ട് തന്നെയാണീ വരവ്,..

“നിന്നെ ഞാൻ ശരിക്കൊന്ന് കാണുകയെങ്കിലും ചെയ്‌തോട്ടെ!” അവന്റെ നോട്ടം നേരിടാനാവാതെ അവൾ ചൂളി,… ”

“എന്തിനാ ആൽബി നീയെന്നെ ശല്ല്യം ചെയ്യണേ? ”

“അയ്യോ, അങ്ങനെ തോന്നിയോ? നിന്നോടുള്ള ഇഷ്ടം കൊണ്ടല്ലേ ഞാൻ കാണാൻ വന്നത്, അതിനെ ശല്യമായിട്ടൊക്കെ,.. കഷ്ടമുണ്ട് ഋതു,.. ” അവൻ പരിഭവം പറഞ്ഞു,..

“പ്ലീസ് ആൽബി,.. ഞാനിന്നൊരാളുടെ ഭാര്യയാണ്,. എനിക്ക് നിന്റെ ഇഷ്ടം സ്വീകരിക്കാൻ കഴിയില്ല !”

ആൽബി ഒന്ന് ചിരിച്ചു,…

“നിന്നോട് ഞാൻ പറഞ്ഞോ അവനെകെട്ടാൻ? അതുകൊണ്ടല്ലേ ഇങ്ങനെ വന്നത്? ” അവൻ ഗൗരവത്തിൽ ആയി,..

“നീയെന്നെരത്തെ എന്റെ അവസ്ഥ ഒന്ന് മനസിലാക്കണം ആൽബി,.. എന്റെ അമ്മയുടെ ജീവനേക്കാൾ വലുതായി എനിക്കപ്പോൾ മറ്റൊന്നും തോന്നിയില്ല !”

“നമ്മുടെ പ്രണയം നീ മറന്നു പോയി !”

“ആ മറക്കേണ്ടി വന്നു,… നീ അന്ന് വീട്ടിൽ വന്നു ബഹളമുണ്ടാക്കിയതിന്റെ ഒറ്റ കാരണംകൊണ്ടാ ഇങ്ങനൊക്കെ സംഭവിച്ചത് !”

“എന്റെ മാനസികാവസ്ഥ നീയും മനസിലാക്കേണ്ടിയിരുന്നു ഋതു,.. നിന്റെ കല്യാണം ഉറപ്പിച്ചു എന്നറിയുന്ന നിമിഷം ഞാൻ പിന്നെ വെറുതെ ഇരിക്കണമായിരുന്നോ? നീ എന്റടുത്തു പറഞ്ഞത് കൂടിയില്ല,. ”

“അവർ അന്ന് ജസ്റ്റ്‌ വന്നു കണ്ടിട്ട് പോയതേ ഉണ്ടായിരുന്നുള്ളൂ,.. നീ വെറുതെ കുടിച്ചു വന്നു ഷോ കാണിച്ചു,.. അന്ന് രാവിലെ എത്ര തവണ ഞാൻ നിന്നെ വിളിച്ചിരുന്നു എന്നറിയോ നിനക്ക് ഒരു തവണയെങ്കിലും നീ ഫോൺ എടുത്തിരുന്നു എങ്കിൽ…..” അവളുടെ ശബ്ദമിടറി,..

“നിനക്ക് ഇപ്പോഴും എന്നോട് ഇഷ്ടമുണ്ടോ ഋതു? ” അവന്റെ ചോദ്യത്തിന് മുൻപിൽ അവളൊന്ന് പതറി, എങ്കിലും പറഞ്ഞു,..

“ഇല്ല ആൽബി !”

“നീ കള്ളം പറയണ്ട !”

“കള്ളമല്ല, ഇപ്പോൾ അരുണേട്ടൻ മാത്രേ ഉള്ളൂ എന്റെ മനസ്സിൽ,.. ”

ആൽബിയുടെ മുഖം മാറി,..

“അരുൺ, അരുൺ, അരുൺ നിനക്ക് വേറെ ആരെയും കിട്ടിയില്ലാരുന്നോ കെട്ടാൻ? ” അവന്റെ ശബ്ദമുയർന്നു,…

“എന്താ ആൽബി നീ ഇങ്ങനൊക്കെ? ”

“അവന് മുന്നിൽ നീ ഒറ്റഒരുത്തിയാ എന്നെ തോൽപ്പിച്ചു കളഞ്ഞത്,.. പക്ഷേ ഞാനങ്ങനെ തോറ്റുകൊടുക്കാൻ ഉദ്ദേശിച്ചിട്ടില്ല ” അവന്റെ കണ്ണുകളിൽ പകയെരിഞ്ഞു,..

“എന്തൊക്കെയാ ആൽബി നീയീ പറയണേ? ” അവൾ ഭീതിയോടെ അവനെ നോക്കി,…

“നിന്നെ ഞാൻ അവനൊരിക്കലും വിട്ടുകൊടുക്കില്ല ഋതു,.. തോറ്റു കൊടുക്കില്ല ഞാൻ !”

പെട്ടന്ന് ഒരു ബുള്ളറ്റിന്റെ ശബ്ദം അവളുടെ കാതുകളിലേക്കായി കടന്നു വന്നു,.. അത് അവർ ഇരുവർക്കും ഇടയിലായി വന്നു നിന്നു,.. അയാൾ തന്റെ കൂളിംഗ് ഗ്ലാസ്‌ ഊരിമാറ്റി അവനെ നോക്കി,… ആൽബിയുടെ മുഖം വിളറി,..

“അല്ല, ഇതാര് ആൽബിയോ,. നീയെന്താ ഇവിടെ? ” അവനെ നോക്കി അയാൾ ചോദിച്ചു,..

അതേ തനിക്കീ ശബ്ദം നല്ല പരിചയമുണ്ട്,.. ഋതിക ബുള്ളറ്റിന്റെ മിററിലേക്ക് നോക്കി,..

ജസ്റ്റിൻ ചേട്ടൻ, നീതിയുടെ ബ്രദർ,…

ആൽബി മറുപടിഒന്നും പറഞ്ഞില്ല,.. ജസ്റ്റിൻ പിന്നെ തിരിഞ്ഞു ഋതികയെ നോക്കി,. അവളുടെ മുഖത്ത് കുറ്റബോധമുണ്ട്,.. താൻ ആൽബിയെ കണ്ടതും സംസാരിച്ചതുമെല്ലാം ജസ്റ്റിൻ ചേട്ടൻ അരുണേട്ടനോട് പറഞ്ഞാൽ, അവൾക്കത് ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു,..
!”
“ഋതു !” ജസ്റ്റിൻ വിളിച്ചു,..

അവൾക്കവന്റെ മുഖത്തേക്ക് നോക്കാൻ പോലും ധൈര്യം വന്നില്ല,..

“ഞാൻ തന്റെ വീട്ടിലേക്കാ,.. വരുന്നുണ്ടോ? !” ജസ്റ്റിൻ ചോദിച്ചു,.. അവൾ തലയാട്ടി,..

“എങ്കിൽ കേറിക്കോ !”

കേറാതെ മറ്റുവഴിയില്ല,..

ഋതിക അവന്റെ ബുള്ളറ്റിന്റെ പുറകിൽ കയറി,.. ആൽബിയെ ദേഷ്യം കൊണ്ട് വിറച്ചു,..

“അരുൺ ഇവിടെ ഇല്ലെന്നും പറഞ്ഞു, ഇവൾക്ക് ചോദിക്കാനും പറയാനും ഒന്നും ആരുമില്ലെന്ന് നീ കരുതരുത്,.. അതോണ്ട് ഇനി വഴിതടയലൊക്കെ അങ്ങ് ഒഴിവാക്കിയേരെ,.. ഓൾഡ് ട്രിക്കാ,.. അപ്പോൾ ഞങ്ങളങ്ങ്,… ”

ജസ്റ്റിൻ ബുള്ളറ്റ് മുന്നോട്ടേക്കെടുത്തു,.. ആൽബി ദേഷ്യത്തോടെ നിലത്ത് അമർത്തിച്ചവിട്ടി,..

“ഞാൻ മനപ്പൂർവം അല്ല,.. ” അവൾ പറഞ്ഞു തുടങ്ങിയതും അവൻ തടഞ്ഞു,..

“ഞാനതിന് ഋതുവിനോട് ഒന്നും ചോദിച്ചില്ലല്ലോ !”

അവൾ പിന്നീടൊന്നും പറഞ്ഞില്ല,…

“അരുൺ എന്നാ വരണേ? ”

“ഇന്ന് വൈകുന്നേരം എത്തുമെന്നാ പറഞ്ഞത്,.. ”

“മ്മ്,.. ”

“ജസ്റ്റിൻ ചേട്ടൻ എന്നാ വന്നേ? ”

“ഇന്നലെ നൈറ്റ്,.. ”

“ഓ,.. നീതി ഉണ്ടോ ഇവിടെ? ”

“ഇല്ല ബാംഗ്ലൂരാ,.. ഈ ശനിയാഴ്ച വരും,.. എന്നിട്ട് ഇറങ്ങ് രണ്ടാളും കൂടെ ഒരു ദിവസം,.. ”

“മ്മ് !”

” എന്നാൽ പിന്നെ ഇവിടെ ഇറങ്ങിക്കോ? ” അവൻ ഗേറ്റിന് മുൻപിലായി ബുള്ളറ്റ് നിർത്തി,..

“അയ്യോ അതെന്താ കേറുന്നില്ലേ? ”

“ഇല്ല,.. എനിക്ക് ഒന്നരണ്ടു പരിപാടികൾ കൂടിയുണ്ട്,.. അവൻ വന്നിട്ട് ഇറങ്ങാം !”

അവൾ തലയാട്ടി,…

“അപ്പോൾ ശരി,.. ”

“താങ്ക്സ്, ജസ്റ്റിൻ ചേട്ടൻ വന്നില്ലാരുന്നെങ്കിൽ,.. ”

“നീയും നീതിയും എനിക്ക് ഒരേപോലെയാ,. ഒരാങ്ങളയുടെ കടമ മാത്രമേ ഞാൻ ചെയ്‌തോളൂ,.. പിന്നെ ആൽബിയോട് അധികമൊന്നും സംസാരത്തിന് നിൽക്കണ്ട,.. വേറൊന്നുംകൊണ്ടല്ല, ഓരോരുത്തരും കണ്ണിൽ എണ്ണയൊഴിച്ചു കാത്തു നിൽക്കുവാ, ഓരോരോ ന്യൂസ്‌ കിട്ടാൻ,.. നമ്മളായിട്ട് വെറുതെ അവസരമുണ്ടാക്കുന്നത് എന്തിനാ,.. ”

അവളിൽ കുറ്റബോധം ഉണ്ടായി, തനിക്ക് ഒഴിവാക്കാമായിരുന്നതാണ് ആ സംസാരം,..

“എന്നാ ശരി !”

അവൾ തലയാട്ടി,…

*********

“മോള് ഇത്ര പെട്ടന്നെത്തിയോ? ” ശാരദ ചോദിച്ചു,..

“അത് പിന്നെ ജസ്റ്റിൻ ചേട്ടൻ ഡ്രോപ്പ് ചെയ്തു !” ജസ്റ്റിൻ എന്ന പേര് കേട്ടതും അവരുടെ മിഴികൾ വിടർന്നു,..

“ഹേ, ജസ്റ്റിൻ വന്നിട്ടുണ്ടോ, എന്നിട്ട് എവിടെ? ”

“കേറിയില്ല,.. അരുണേട്ടൻ വന്നിട്ട് വരാമെന്ന് പറഞ്ഞു,.. ”

“ഓ, ഇപ്പോൾ അവൻ വല്ല്യ ആളായില്ലേ,.. പണ്ട് രണ്ടെണ്ണവും ഇവിടെതന്നെ ആയിരുന്നു,.. ഊണും, ഉറക്കവും, പഠനവും എല്ലാ,.. ആ അരുൺ വരുമ്പോൾ വരുമല്ലോ,.. ചോദിക്കുന്നുണ്ട് ഞാൻ,… !” ശാരദ പരിഭവം പറഞ്ഞു കൊണ്ട് മുറിയിലേക്ക് നടന്നു,…

അവളുടെ മനസ്സിൽ പല ചോദ്യങ്ങളും ബാക്കിയായിരുന്നു,..

ആൽബി പറഞ്ഞു പകുതിയാക്കിയത്,.. അരുണേട്ടനെ കല്ല്യാണം കഴിച്ചതിലൂടെ താൻ എങ്ങനെയാണ് അവനെ തോൽപ്പിച്ചത്?

**********

“ആ ജസ്റ്റിൻ ഒറ്റ ഒരുത്തനാ എല്ലാം നശിപ്പിച്ചത്,.. ” ആൽബി പൊട്ടിത്തെറിച്ചു,..

“അവന് കെട്ടിയെടുക്കാൻ കണ്ട നേരം !” ആൽബി ഭിത്തിയിൽ ആഞ്ഞിടിച്ചു,..

“അതൊരുകണക്കിന് നന്നായില്ലേ? ” രാകേഷ് ചോദിച്ചു,.

“എന്ത് നന്നായീന്നാ? ”

“ഇനി ബാക്കി കാര്യം അവൻ ഏറ്റോളും,.. ഋതിക ഇന്ന് നിന്നെ കണ്ടു സംസാരിച്ച കാര്യം അരുണിനോട് അവൻ പറയില്ലെന്നാണോ? എന്തായാലും പറയും,.. അത് നമ്മുടെ ജോലി കുറച്ചുകൂടി എളുപ്പമാക്കും !”

“പക്ഷേ !”

“ഒരു പക്ഷേയും ഇല്ല,.. നമ്മൾ ശരിയായ ട്രാക്കിൽ തന്നെയാ !”

**********

“താനെന്താടോ എയർപോർട്ടിൽ വരാഞ്ഞത്? ”
അരുൺ ചോദിച്ചു,..

“അരുണേട്ടൻ ഇങ്ങോട്ട് തന്നെയല്ലേ വരണത്,. അതിന് അവിടെ വന്നു കൂട്ടണം എന്ന് നിർബന്ധമൊന്നും ഇല്ലാലോ,.. ”

അവൾ അമർഷത്തിൽ പറഞ്ഞു,.

“തനിക്കെന്നെ ഒട്ടുംതന്നെ മിസ്സ്‌ ചെയ്തില്ലേടോ? ”

“ഇല്ല !” അവൾ ഡ്രസ്സ്‌ ഓരോന്നായി അലമാരയിൽ അടുക്കിവെച്ചു,..

അരുണിന്റെ മുഖം മങ്ങി,.

“ഒട്ടും? ”

“പിന്നേ,.. ഞാനിവിടെ നെഞ്ചത്ത് അടിച്ചു കരച്ചിൽ ആരുന്നു, എന്റെ കെട്ടിയോൻ എന്നെ ബിസിനസ്‌ മീറ്റിങ്ങിന് കൊണ്ടോയില്ലെന്നും പറഞ്ഞു !”

അവളുടെ ദേഷ്യവും പരിഭവവും മാറിയിട്ടില്ല എന്നവന് തോന്നി,..

“അതോണ്ടാവുംല്ലേ ഒരിക്കൽ പോലും താനൊന്ന് വിളിക്കാഞ്ഞത്? ” അവൻ നഷ്ടബോധത്തോടെ ചോദിച്ചു,..

“അതേ,.. നഷ്ടമൊന്നും ഇല്ലാലോ? ”

അരുൺ അവളെ തന്നിലേക്ക് പിടിച്ചടുപ്പിച്ചു,..

“എന്താടോ തനിക്ക് ഇത്ര ദേഷ്യം? ”

അവൾ അവന്റെ പിടി വിടുവിച്ചു,..

“എനിക്ക് ആരോടും ദേഷ്യമൊന്നും ഇല്ല !”

“ഋതു,.. ”

“ജസ്റ്റിൻ ചേട്ടൻ വന്നിട്ടുണ്ട് ”

അവന്റെ മുഖം വിടർന്നു,..

“ഹേ എന്ന്? ”

“ഇന്നലെ,.. ”

“എന്നിട്ട് അവൻ എന്നെയൊന്ന് വിളിച്ചില്ലല്ലോ ! നീ എവിടന്നാ കണ്ടേ? ”

ആ ചോദ്യത്തിന് മുൻപിൽ അവളൊന്ന് പതറി,..

“എന്താടോ? ”

“അരുണേട്ടൻ എന്നെ വഴക്ക് പറയരുത് !”

“എന്തിന്? ”

“അത്,.. ”

“അത്? ”

” ഞാൻ ഇന്ന് അമ്പലത്തിൽ പോയപ്പോൾ ആൽബി വന്നിട്ടുണ്ടായിരുന്നു അവിടെ,.. ” അവൾ രണ്ടും കല്പ്പിച്ചു പറഞ്ഞു,..

അരുൺ ഒന്നും മിണ്ടിയില്ല ആലോചനാമഗ്നനായി കുറച്ചു നേരം നിന്നു,.. അവൾ തുടർന്നു,.

“അവൻ എന്നെ തടഞ്ഞു നിർത്തി,.. ഞാൻ അരുണേട്ടനെ കല്ല്യാണം കഴിച്ചു അവനെ തോൽപ്പിച്ചു എന്നൊക്കെ പറഞ്ഞു,… ”

“എന്ത് കൊണ്ടാ അങ്ങനെ പറഞ്ഞതെന്ന് ചോദിച്ചില്ലേ നീ? ” അരുൺ ശാന്തമായി ചോദിച്ചു,.. അവൾക്കത് അത്ഭുതമായി തോന്നി,…

“ഇല്ല,.. അപ്പോഴാ ജസ്റ്റിൻ ചേട്ടൻ വന്നത്,.. ”

“മ്മ്,.. ”

“പിന്നെ ആൽബിക്ക് വാണിങ്ങും കൊടുത്തു എന്നെ ഇവിടെ ഡ്രോപ്പ് ചെയ്തു,.. ”

“ഓഹോ,. എന്നിട്ടവൻ കേറിയില്ലേ? ”

“ഇല്ല, അരുണേട്ടൻ വന്നിട്ട് വരാം എന്ന് പറഞ്ഞു,.. ”

“ഞാനൊന്ന് അവനെ വിളിച്ചുനോക്കട്ടെ എന്തായാലും,. ഇവിടെ വരെ വന്നിട്ട് കേറാതെ പോയില്ലേ? ”

അവൻ ഫോണെടുത്ത് ജസ്റ്റിനെ വിളിക്കാനായി പുറത്തേക്ക് നടന്നതും അവൾ വിളിച്ചു, ..

“അരുണേട്ടാ,.. ”

“എന്താടോ? ”

“എന്നോട് ദേഷ്യമുണ്ടോ?”

“എന്തിന്? ”

“ആൽബിയെ കണ്ടതിന്? ”

“നീയായിട്ട് അവനെ കാണാൻ പോയതല്ലല്ലോ, അവൻ വന്നതല്ലേ,. പിന്നെ ഇപ്പോൾ താൻ എന്നോട് ഇത് പറഞ്ഞില്ലേ,. ഒന്നും മറച്ചു വെച്ചില്ലല്ലോ,. അത് മാത്രം മതി !”

അരുൺ അവളുടെ കവിളിൽ ഒന്ന് തഴുകി,.. അവൾക്ക് മനസ്സിന് വല്ലാത്ത ആശ്വാസം തോന്നി,..

“അപ്പോൾ പോയിക്കിടന്നോ,.. ഗുഡ് നൈറ്റ് !”

“ഗുഡ് നൈറ്റ് !” അവൾ പുഞ്ചിരിയോടെ പറഞ്ഞു,..

അരുണിനോട് എല്ലാം തുറന്നു പറഞ്ഞപ്പോൾ തന്നെ മനസ്സിന് നല്ല ആശ്വാസമുണ്ട്,.. അല്ലെങ്കിലും തുറന്നു പറഞ്ഞാൽ തീരാത്ത പ്രശ്നങ്ങൾ ഒന്നുമില്ലല്ലോ..

അവൾ കണ്ണുകളടച്ചു കിടന്നു,..

*******

“താങ്ക്സ് ടാ !” അരുൺ പറഞ്ഞു,..

“എന്നോട് എന്തിനാടാ താങ്ക്സ് ഒക്കെ പറയണത്,.. നീ പറഞ്ഞില്ലെങ്കിലും അവളെന്റെ പെങ്ങളല്ലേടാ, കെയർ ചെയ്യേണ്ട ഉത്തരവാദിത്തം എനിക്കില്ലേ? ”

“അതോണ്ടല്ലടാ,. നീ വന്നില്ലെങ്കിൽ അവൻ ചിലപ്പോൾ അവളെ ഉപദ്രവിച്ചിരുന്നെങ്കിലോ? ”

“അങ്ങനെ അവൻ ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല അരുൺ,.. ചെയ്യാനാണെങ്കിൽ മുൻപേ അതിന് ശ്രമിച്ചേനെ,.. പക്ഷേ അവൻ നിങ്ങളെ അകറ്റാൻ എന്തും ചെയ്യും !”

“എനിക്കറിയാടാ,.. പക്ഷേ ഋതുവിൽ എനിക്ക് വിശ്വാസം ഉണ്ട്,.. അവൾ എന്ത് വന്നാലും എനിക്കൊപ്പമേ നിൽക്കൂ എന്ന വിശ്വാസം !”

“ആടാ,. എന്തായാലും നാളെ നീതി വരും,.. നീ വൈകുന്നേരം ഋതുവിനെയും കൂട്ടി ഇങ്ങോട്ടേക്ക് ഇറങ്ങ് !”

“ഓ,.. എന്നാലും നീ കേറാത്തത് മോശമായിപ്പോയി !”

“ഞാനിനി കുറച്ചു നാളത്തേക്ക് ഇവിടുണ്ടല്ലോ,.. ഇനിയും വരാല്ലോ !”

“നിനക്കിനി അത് പറഞ്ഞാൽ മതീല്ലോ !”

“നീയേ പോയി കിടന്ന് ഉറങ്ങ്,.. യാത്രാക്ഷീണം ഇല്ലേ,.. എനിക്കേ ഒരു അർജന്റ് കോൾ വരുന്നുണ്ട് !”

“ആരാണാവോ,. നമ്മുടെ ആ ഹിന്ദിക്കാരി ആണോ? ”

“ആണെന്ന് കൂട്ടിക്കോ,.. അപ്പോൾ ഗുഡ് നൈറ്റ് അളിയാ !”

“ഗുഡ് നൈറ്റ് ”

അവൻ പുഞ്ചിരിയോടെ കോൾ കട്ട് ചെയ്തു റൂമിലേക്ക് നടന്നു,..

അവൾ ഉറക്കം പിടിച്ചിരുന്നു, ആൽബിയെ കണ്ട കാര്യം ഋതു പറയില്ലെന്നാണ് കരുതിയത്,. അവൾ തന്നെ വിശ്വസിക്കുന്നുണ്ട്,… ആ വിശ്വാസം തങ്ങൾക്കിടയിൽ നില നിൽക്കുന്നിടത്തോളം കാലം ആൽബിക്ക് ഒന്നും ചെയ്യാനാവില്ല,..

********

“ഇന്ന് ഞാൻ വരുമ്പോഴേക്കും ഒരുങ്ങി നിൽക്ക്,.. നമുക്ക് ജസ്റ്റിന്റെ വീട്ടിൽ പോണം !”

അവൾ തലയാട്ടി,..

“നേരത്തെ വരുവോ? ”

“മ്മ് !”

*********

അന്ന് വൈകുന്നേരം അവൻ വന്നപ്പോഴേക്കും അവൾ ഒരുങ്ങിനിന്നിരുന്നു,..

“നമുക്ക്,.. ബുള്ളറ്റിൽ പോവാം അരുണേട്ടാ !”

അവൻ വിശ്വസിക്കാനാവാതെ അവളെ നോക്കി,..

“അപ്പോൾ നിനക്ക് കാറ്റടിച്ചാൽ കണ്ണിലൂടെ വെള്ളം വരില്ലേ? ”

“ഇന്നലെ ജസ്റ്റിൻ ചേട്ടന്റെ കൂടെ വന്നപ്പോൾ കുഴപ്പമൊന്നും ഉണ്ടായില്ലല്ലോ !”

“സാരിയൊക്കെ ഉടുത്ത് എങ്ങനാ? ”

“ഇന്നലെയും സാരിയുടുത്ത് തന്നെയാ കേറീത് !”

“എങ്കിൽ പിന്നെ ഓക്കേ !”

അരുൺ സന്തോഷത്തോടെ തന്നെ ബുള്ളറ്റ് ഇറക്കി,…

ജസ്റ്റിന്റെ വീട്ടിൽ അവരെ സ്വീകരിക്കാൻ നീതിയും ഉണ്ടായിരുന്നു,..

കാലങ്ങൾക്ക് ശേഷം അരുണും ജസ്റ്റിനും ഒത്തുകൂടിയപ്പോൾ നീതിയും ഋതുവും പരസ്പരം വിശേഷങ്ങൾ പങ്കുവെയ്ക്കുന്ന തിരക്കിൽ ആയിരുന്നു,..

“എന്നിട്ട് പറ മോളേ,.. എങ്ങനുണ്ട് നിന്റെ ബാംഗ്ലൂർ ലൈഫ്? ”

“അടിപൊളി,.. ഫുൾ ടൈം ജോളിയാ, ഫ്രണ്ട്സ്, കറക്കം അങ്ങനെ വേറെ ലെവൽ ”

“അല്ല എന്നിട്ട്,.. ഈ കറക്കം മാത്രേ ഉള്ളോ,.. എവിടേം സെറ്റിൽ ആവാൻ ഉദ്ദേശമില്ലേ? ”

“എന്തിനാടി ഈ സിംഗിൾ ലൈഫിന്റെ രസമുണ്ടല്ലോ,. അത് കല്ല്യാണം കഴിഞ്ഞാൽ കിട്ടൂല്ല,.. ബട്ട്‌ നീ ഭയങ്കര ലക്കിയാ,.. അരുണേട്ടനെ പോലൊരു ഹസ്ബന്റിനെ കിട്ടിയില്ലേ? ” നീതി ചോദിച്ചു,..

ഋതികയുടെ മുഖം മങ്ങി,..

“എന്താടി,.. അരുണേട്ടന്റെ കാര്യം പറഞ്ഞപ്പോൾ മുഖം മങ്ങീത്? ”

“ഹേയ് ഒന്നൂല്ല !” ഋതിക പുഞ്ചിരിക്കാൻ ശ്രമിച്ചു,..

“പറയടോ,.. നീ ഹാപ്പി അല്ലേ? ”

“മ്മ് !”

“പറ ഋതു,.. എന്തെങ്കിലും പ്രശ്നമുണ്ടോ? ”

“ഹേയ് എന്ത് പ്രശ്നം? ”

“നീ വെറുതെ എന്നോട് കള്ളം പറയാൻ നിക്കണ്ടാട്ടൊ,.. കുറച്ചു ഗ്യാപ് വന്നെങ്കിലും നിന്റെ മുഖം വടിയാൽ എനിക്ക് കാര്യം മനസിലാവും,.. എന്താണേലും പറയെടാ !”

ഋതിക തന്റെ പ്രശ്നം നീതിയോട് അവതരിപ്പിച്ചു,..

“ഓ, അപ്പോൾ ആൽബി ആണല്ലേ ഇപ്പോഴും നിന്റെ പ്രശ്നം? ”

“മ്മ് !”

“നിനക്ക് പറഞ്ഞൂടെ ശല്ല്യം ചെയ്യരുതെന്ന്? ”

“പറഞ്ഞു,.. പക്ഷേ അവൻ എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ട് നീതി,.. അല്ലങ്കിൽ അവൻ എന്തിനാ ആ ഫോട്ടോസും വീഡിയോസുമെല്ലാം അരുണേട്ടന് അയച്ചു കൊടുത്തത്?.. ”

“എന്നിട്ട് അരുണേട്ടൻ നിന്നോട് അതിനെക്കുറിച്ച് ഒന്നും ചോദിച്ചില്ലേ? ”

“ഇല്ല,.. ”

“നീയും ചോദിച്ചില്ലേ? ”

“ഇല്ല !”

“എടാ, ഞാൻ ചോദിക്കുന്നത്കൊണ്ട് ഒന്നും തോന്നരുത്,.. ”

“എന്താ നീതി? ”

“അല്ല നിങ്ങൾ തമ്മിൽ, ഐ മീൻ നീയും ആൽബിയും തമ്മിൽ, എന്തെങ്കിലും,.. ഐ മീൻ,… ” അവളുടെ ശബ്ദമിടറി,..

“അങ്ങനൊന്നും ഉണ്ടായിട്ടില്ല,.. പക്ഷേ ഒരിക്കൽ പ്രണയിച്ചു പോയതല്ലേ,.. ഞാനായിട്ട് വേണ്ടന്ന് വെച്ചത്കൊണ്ടുള്ള,.. ”

“കുറ്റബോധം? ”

“എക്‌സാക്ട്ലി,.. അവന് ഇപ്പോഴും എന്നെ ഇഷ്ടമുള്ളത് കൊണ്ടല്ലേ നീതി അവനിപ്പോഴും എന്നെ വിടാതെ പിന്തുടരുന്നത്? ”

“അതൊക്കെ ശരിയാവും,.. പക്ഷേ നിന്റെ ലൈഫിനെ അത് ദോഷമായി ബാധിക്കും,.. ആൽബിയെ നീ ഒരു പാസ്റ്റ് ആക്കി മാറ്റി നിർത്തിയെ പറ്റൂ !”

“അത് തന്നെയാ ശ്വേതയും പറയുന്നത്,.. ഞാനും ട്രൈ ചെയ്യുന്നുണ്ട് മാക്സിമം,.. ”

“ട്രൈ ചെയ്താൽ പോരാ,. മാറണം,.. അരുണേട്ടനെ നിനക്ക് കിട്ടിയത് ലക്ക് ആണെന്ന് ഞാൻ ചുമ്മാ പറഞ്ഞതല്ല,.. ”

“അതെനിക്ക് അറിയാം നീതി,.. അരുണേട്ടന്റെ സ്ഥാനത്ത് വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ ഞാനിപ്പോൾ എന്റെ വീട്ടിലുണ്ടായേനെ !”

നീതി ചിരിച്ചു,..

“എങ്കിൽ ആ സ്നേഹം നീ അക്‌സെപ്റ്റ് ചെയ്യ് !”

“ആഗ്രഹമില്ലാഞ്ഞിട്ടല്ല നീതി,. ഇത്ര പെട്ടന്ന്,.. ”

“നിന്റെ ഒരു ഈഗോ !”

“ഈഗോ ആണോ എന്നൊന്നും അറിയില്ല,.. എനിക്ക് അരുണേട്ടനെ മനസ്സ് തുറന്ന് തന്നെ അക്‌സെപ്റ്റ് ചെയ്യണം അവിടെ ഒരു വിഷമമായി ആൽബി ഉണ്ടാവാൻ പാടില്ല !”

“എന്റെ മോളേ,.. നിനക്ക് പ്രാന്താ,.. നീയാദ്യം സ്വയം ചോദിച്ചു നോക്ക് അരുണേട്ടൻ നിന്റെ മനസ്സിൽ ഇല്ലേ എന്ന്,.. ” അവൾ മറുപടി പറഞ്ഞില്ല,..

“അല്ല,.. കഴിക്കാൻ വരുന്നില്ലേ രണ്ടാളും? ” മേരി ചോദിച്ചു,..

“മ്മ്,, ദേ വരുന്നു,.. മമ്മി എടുത്തു വെച്ചോ !”

“ആടി അവിടെ ഇരുന്നു കല്പിച്ചാൽ മതീട്ടോ !”

“ഞാനിങ്ങ് വന്നതല്ലേയുള്ളൂ, മമ്മി, കുറേ കാലം കൂടി കൂട്ടുകാരിയെ കിട്ടീട്ട്,.. ഒന്ന് വർത്താനം പറഞ്ഞിരുന്നപ്പോൾ,… ദിസ്‌ ഈസ്‌ ടൂ മച്ച് !”

“എങ്കിൽ നീ ഇവിടെ ഇരുന്നോ,.. വാ ആന്റി നമുക്ക് എടുത്തു വെക്കാം !”

ഋതിക എഴുന്നേറ്റു,..

“നീ നന്നായോ? ”

“നിന്നെപ്പോലല്ലേ, കൊച്ചിന് ഉത്തരവാദിത്ത ബോധമുണ്ട്,.. ”

“ഇവളെപ്പോലെ ഉത്തരവാദിത്തമുണ്ടാവാൻ എന്നെപ്പിടിച്ച് കെട്ടിക്കണ പ്ലാൻ വല്ലതുമിട്ടാൽ മേരിക്കൊച്ചേ ഞാൻ സത്യായിട്ടും ഒളിച്ചോടും,.. ”

“ഇതിനെയൊക്കെ !”

നീതി ഓടിച്ചെന്ന് മേരിയെ കെട്ടിപിടിച്ചു,.. ഋതികയുടെ ഉള്ളിലൊരു വിങ്ങലുണ്ടായി,.. അപ്പോഴേക്കും അരുൺ പിന്നിൽ നിന്നുമവളെ ചേർത്ത് പിടിച്ചു,.. അവന്റെ അപ്രതീക്ഷിത നീക്കത്തിൽ അവളൊന്ന് പതറി,… അരുൺ വിടാൻ കൂട്ടാക്കിയതുമില്ല,. ഒരുകണക്കിന് അവൻ്റെ ആ ഹഗ് ഒരാശ്വാസമായി അവൾക്ക് തോന്നി,.

ജസ്റ്റിന്റെയും നീതിയുടെയും ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു,..

“മേരി ആന്റി,.. കപ്പയും മീൻകറിയും അടിപൊളി !”

അരുൺ പറഞ്ഞു,..

” കുറച്ചു കപ്പ കൂടി ഇടട്ടെ? ! ” മേരി ചോദിച്ചു,..

“ഓ അതിനെന്താ !”

“നിനക്ക്‌ ഇടയ്ക്കൊക്കെ വന്നൂടെ അരുണേ,.. മമ്മിയുടെ മീൻകറിയും കപ്പയും ഒക്കെ കഴിക്കാൻ !”

“ഞാൻ വരാറുണ്ടായിരുന്നല്ലോ,. ആന്റിയോട് ചോദിച്ചു നോക്ക്,, കല്യാണം കഴിഞ്ഞതിൽ പിന്നെ ഫസ്റ്റ് ടൈം ആണെന്നേ ഉള്ളൂ !”

” ഇവനും പത്തിരുപത്തിയേഴ് വയസായില്ലേ,.. കല്യാണന്നു പറയുമ്പോഴേ ഇവൻ ഒഴിഞ്ഞു മാറും !”

“ആണോടാ? ” അരുൺ ജസ്റ്റിനെ നോക്കി കണ്ണിറുക്കി,..

“ആ ഞാൻ പറഞ്ഞില്ലേ മമ്മി,.. ഇച്ചായനും ലൈൻ ഉണ്ടെന്ന്,.. അരുണേട്ടൻ കണ്ണിറുക്കിയത് കണ്ടില്ലേ !”

“ദേ അരുണേ,.. ഇല്ലാവചനം പറയല്ലേ !”

“ഞാനതിന് ഒന്നും പറഞ്ഞില്ലല്ലോ ! പിന്നെ ഈ ഹിന്ദി ”

ജസ്റ്റിൻ അപേക്ഷഎന്നവണ്ണം അരുണിനെ നോക്കി,..

“ഞാൻ പറഞ്ഞില്ലേ മമ്മി,.. ഏതോ ഹിന്ദി,.. ”

“അരുണേ !” ജസ്റ്റിൻ വിളിച്ചു,..

“അല്ല കേന്ദ്രത്തിൽ നിന്ന് പുതിയ പ്രഖ്യാപനം വന്നില്ലേ, എല്ലാരും ഹിന്ദി പഠിക്കണമെന്ന്,.. ഞാൻ അതിനെക്കുറിച്ച് പറഞ്ഞതാ,.. നിനക്കറിയാവോ ജസ്റ്റിനെ ഹിന്ദി? ”

അരുൺ തനിക്കിട്ട് നന്നായി താങ്ങുന്നുണ്ട്,.. ഋതികയ്ക്കും കാര്യങ്ങളുടെ കിടപ്പ് ഏറെക്കുറെ മനസ്സിലായിരുന്നു,…

കളിയും ചിരിയും വർത്തമാനങ്ങളുമായി അന്നത്തെ രാത്രിയും ആഘോഷമായി,..

“എന്നാൽ പിന്നെ ഞങ്ങളിറങ്ങട്ടെ,.. ”

“കുറച്ചു നേരം കൂടി ഇരിക്കടാ !”

“പിന്നൊരു ദിവസമാവട്ടെ,.. നാളെ ഓഫീസിൽ പോണ്ടേ,.. അതോണ്ടാ,.. ”

“എന്നാലും ഒരു നൈറ്റ് ഡ്രൈവ് പോവാന്ന് കരുതിയതാ !” നീതിയുടെ മുഖം മങ്ങി,..

“നമുക്കൊരു ദിവസം പോവാം,.. നാളെ കുറച്ചു അർജന്റ് വർക്ക്‌ ഉണ്ട് അതോണ്ടാ !”

“എങ്കിൽ പിന്നെ ശരി !”

“ഓക്കേ അളിയാ,.. ആന്റി ഇറങ്ങുവാ !”

“ആ മോനേ !”

ഋതിക നീതിയെ ഹഗ് ചെയ്തു,..

“ഞാൻ പറഞ്ഞ കാര്യം മറക്കണ്ട !”

“എന്ത്? ”

“അല്ല ലവിന്റെ കാര്യം,.. അരുണേട്ടനോടുള്ള !”

“നീ ഒന്ന് പോയേ !”

“അല്ല മാഡം വരുന്നില്ലേ? ” അരുൺ ചോദിച്ചു,..

“ആ വരണൂ,. അപ്പോൾ ശരി,.. ടാറ്റാ,.. ആന്റി !”

അവൾ എല്ലാവരോടും യാത്ര പറഞ്ഞു അരുണിനൊപ്പം ബൈക്കിൽ കയറി,…

****

“അല്ലരുണേട്ടാ ഈ ഹിന്ദിയും ജസ്റ്റിൻ ചേട്ടനും തമ്മിൽ എന്താ കണക്ഷൻ? ”

“എന്ത് കണക്ഷൻ? ”

“വെറുതെ അറിയില്ല എന്നൊന്നും പറയണ്ട,.. എന്തോ ഉണ്ട്,.. ”

“ആ ഉണ്ട്,.. പക്ഷേ പറയൂല്ല,.. നീയാ കുരുപ്പിന്റെ അടുത്ത് കൊണ്ടോയി കൊളുത്തിക്കൊടുത്താൽ പാവം ജസ്റ്റിൻ കഷ്ടപ്പെട്ടത് വെറുതെ ആവും,..”

“അപ്പോൾ പറയൂല്ല? ”

“സമയമാവുമ്പോൾ പറയാം !”

“എന്നാൽ വേണ്ടാ !” അവൾ പിണക്കം നടിച്ചിരുന്നു,..

അരുണിന്റെ ബുള്ളറ്റിന്റെ ശബ്ദം കേട്ടതും, അമേയയും അമറും പുറത്തേക്കോടി വന്നു,..

“മാമാ !” അവർ ഉറക്കെ വിളിച്ചു,..

അവരെക്കണ്ടതും അരുണിന്റേയും റിതികയുടെയും മുഖം സന്തോഷത്താൽ വിടർന്നു,..

“അല്ല,.. ഇതാര് മാമന്റെ കുസൃതിക്കുടുക്കകൾ എപ്പോ എത്തി,.. ”

“കുറച്ചു മുൻപ്,.. അച്ചാച്ചന്റെ കൂടെ !”

അരുൺ രണ്ട് പേരെയും തോളിലേറ്റി ഉള്ളിലേക്ക് നടന്നു,.. ഋതിക അവർക്ക് പുറകെയും,..

കുട്ടികളുമായി തനിക്കധികം പരിചയം വന്നിട്ടില്ലല്ലോ,. അതിന്റെ ഒരു ഗ്യാപ് ഇപ്പോഴുമുണ്ട്, കല്യാണം കഴിഞ്ഞതിന്റെ പിറ്റേന്ന് തന്നെ അവർ ജിത്തുവേട്ടന്റെ വീട്ടിലേക്ക് പോയല്ലോ,.. സാരമില്ല ടൈം ഉണ്ടല്ലോ,..

“അച്ഛൻ എന്നാ പോയേ? ”

“ഇന്നലെ,.. ഫ്ലൈറ്റിൽ കേറി !”

അമേയ ആവേശത്തിൽ പറഞ്ഞു,..

“ആ വന്നോ മാമനും ആന്റിയും? ”

കരുണ ചോദിച്ചു,..

“പിന്നില്ലാതെ,.. ഞങ്ങൾ ജസ്റ്റിന്റെ വീട്ടിലൊന്ന് പോയതാ !”

“മ്മ് അറിഞ്ഞു അറിഞ്ഞു,.. ഏട്ടനൊരു സർപ്രൈസും ആയി കുറേ നേരായി കാത്തിരിക്കാൻ തുടങ്ങിയിട്ട് !”

“സർപ്രൈസോ? എന്ത് സർപ്രൈസ്? ” അവൻ കുട്ടികളെ താഴെ നിർത്തി,..

“ഇതാരാ വന്നേക്കുന്നതെന്ന് നോക്ക് !”

“മോനേ അരുണേ,.. നിന്റെ കല്യാണത്തിന്റെ ചിലവ് ഇത് വരെ കിട്ടിയില്ലാട്ടോ !” ഒരു പെൺശബ്ദം,.. ആരാണെന്നറിയാൻ ഋതിക ആകാംഷയോടെ നോക്കി,..

(തുടരും )

അനുശ്രീ ചന്ദ്രൻ

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അനുശ്രീ ചന്ദ്രന്റെ മറ്റു നോവലുകൾ

പാരിജാതം പൂക്കുമ്പോൾ

അവിക

ഹൃദയസഖി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.1/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!