“ഇങ്ങനൊക്കെ പറയണത് എന്തിനാ അരുണേട്ടാ? ” അവളുടെ മിഴികൾ നിറഞ്ഞുവന്നു,.
“നീയും അത് തന്നെയല്ലേ ഋതു ആഗ്രഹിക്കുന്നത്, എന്നിൽ നിന്നും ഒരു മോചനം? ” അവന്റെ ശബ്ദമിടറി,.
അവൾ അല്ലെന്ന് തലയാട്ടി,..
“കൂട്ടിലടച്ചിട്ട കിളികളും മൃഗങ്ങളുമൊക്കെ നമ്മളെ എത്രയൊക്കെ സന്തോഷിപ്പിക്കാൻ ശ്രമിച്ചാലും ഉള്ളിന്റെ ഉള്ളിൽ അവരൊക്കെ സ്വയം വേദനിക്കുന്നവരാ,.. സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരാ,. നീയൊരു ഹ്യൂമൻ ബീയിങ് കൂടിയല്ലേ ഋതു? ”
ഇതാണ്, ഈ സ്വാതന്ത്ര്യമില്ലായ്മയെ ആണ് ഇഷ്ടപ്പെടുന്നത് , എന്നും ഈ തണലിൽ നിൽക്കാനാണ് ആഗ്രഹിക്കുന്നത്, എങ്ങനെ പറയും താൻ ഇതെല്ലാം അരുണേട്ടനോട്? അതിനുള്ള ധൈര്യം താൻ ഇനിയും ആർജ്ജിക്കേണ്ടിയിരിക്കുന്നു,.
“എനിക്കും മടുത്തു ഋതു,.. ഈ ലൈഫ്,.. ഒരു താലിച്ചരടിന്റെ പേരിൽ നിന്നെയിങ്ങനെ കെട്ടിയിടുന്നത് എനിക്കൊട്ടും ഇഷ്ടമുണ്ടായിട്ടല്ല,.. ഇന്ന് നിനക്ക് നിന്റെ സ്വന്തം കാലുകളിൽ നിൽക്കാൻ ഒരു കോളിഫിക്കേഷൻ ഉണ്ട്,. അതിനുള്ള കഴിവും !”
“അപ്പോൾ അരുണേട്ടൻ എന്നെ ഡിവോഴ്സ് ചെയ്യാൻ പോവാന്നാണോ പറയണേ? ” അവൾ അവനെ ആശങ്കയിൽ നോക്കി,…
“അതല്ലേ നല്ലത്? ”
അരുൺ അവളെ നോക്കിചോദിച്ചു,..
കണ്ണുനീർ തുള്ളികൾ ധാരധാരയായി അവളുടെ കവിൾത്തടങ്ങളിലൂടെ ഒഴുകിയിറങ്ങി, അരുണേട്ടനെ പിരിയുന്നതിനെക്കുറിച്ച് തനിക്ക് ചിന്തിക്കാൻ കൂടി വയ്യ,.. പക്ഷേ,…
“എന്റെ അമ്മ അത് സഹിക്കൂല്ല അരുണേട്ടാ !” ഒരു ഇടർച്ചയോടെ അവൾ പറഞ്ഞു,.. അരുണിന്റെ മുഖത്തൊരു മങ്ങലുണ്ടായി,.. അങ്ങനൊരു മറുപടി ആയിരുന്നില്ല അവൻ അവളിൽ നിന്നും പ്രതീക്ഷിച്ചിരുന്നതെന്ന് വ്യക്തം,..
“അപ്പോൾ അമ്മ വിഷമിക്കുന്നതാണ് പ്രശ്നം,.. അവിടെയും നീ ഹാപ്പിയാണ്, അത് മതി !” അരുൺ പുഞ്ചിരിക്കാൻ ശ്രമിച്ചു,…
“അയ്യോ അങ്ങനല്ല അരുണേട്ടാ !” അവൾ തിരുത്താൻ ശ്രമിച്ചു,..
“പിന്നെ എങ്ങനെയാ ഋതു? ഒരിക്കലെങ്കിലും നീ നിന്നെക്കുറിച്ചൊന്ന് ചിന്തിക്ക് നിനക്കെന്താ വേണ്ടതെന്ന് ചിന്തിക്ക്,.. നിന്റെ സന്തോഷം എന്താണെന്ന് ചിന്തിക്ക്,.. നീയീ സ്നേഹിക്കുന്ന ആരും, വിഷമിപ്പിക്കരുത് എന്ന് ആഗ്രഹിക്കുന്ന ആരും, നിനക്കൊരു പ്രശ്നം വരുമ്പോൾ കൂടെയുണ്ടാവണമെന്നില്ല,.. നേരിടേണ്ടത് നീയൊറ്റക്ക്തന്നെയാവും.”
ശരിയാണ് താൻ സ്നേഹിച്ച ആരും ഇന്ന് തനിക്കൊപ്പം ഇല്ല, താൻ കാരണം വിഷമിക്കരുത് എന്ന് ആഗ്രഹിച്ചവരും ഇന്ന് തനിക്കൊപ്പമില്ല,. തന്നെ സ്നേഹിച്ചവനെ അവർക്ക് വേണ്ടിയാണ് താൻ തള്ളിപ്പറഞ്ഞത്,.. ഇപ്പോൾ ഋതിക ഒറ്റയ്ക്കാണ്,.. ഇടക്കെപ്പോഴോ മറന്നുപോയ കാര്യം ഒടുവിൽ അരുണേട്ടൻ തന്നെ തനിക്ക് ബോധ്യപ്പെടുത്തിത്തരേണ്ടി വന്നു ,.. താൻ ഒറ്റയ്ക്കാനെന്ന സത്യം,…
“അരുണേട്ടനും ഞാനൊരു ശല്യമാണെന്ന് തോന്നുണ്ടെങ്കിൽ, നമുക്ക് പിരിയാം അരുണേട്ടാ,.. ആർക്കും ഞാനൊരു ബുദ്ധിമുട്ടാവാൻ ആഗ്രഹിക്കുന്നില്ല !” അവൾ നിറമിഴികൾ തുടച്ചുകൊണ്ട് പറഞ്ഞു,..
പതർച്ചയേക്കാളേറെ ഉറപ്പുണ്ടായിരുന്നു അവളുടെ വാക്കുകൾക്ക്,.. അമ്മ അവസാനമിനിഷവും പറഞ്ഞുപഠിപ്പിച്ചത് അതുതന്നെയാണ് ആർക്കും ഒരു ശല്യമാവരുതെന്ന്, പക്ഷേ ആ കൂടെ ഒരു കാര്യം കൂടി പറഞ്ഞിരുന്നു, സ്വന്തമെന്ന് അധികാരത്തോടെ പറയാൻ ഒടുവിൽ തന്റെ ഭർത്താവ് മാത്രമേ കാണു എന്ന്,.. താനായി കെട്ടിപ്പടുത്ത ഒരു വലിയ നുണയുടെ മുകളിലിരുന്ന് അമ്മ പറഞ്ഞു തന്ന് താൻ വിശ്വസിച്ച കാര്യങ്ങൾ ഒടുവിൽ കൂട്ടത്തോടെ നിലംപതിച്ചിരിക്കുകയാണ്,.. തന്നെ തളർത്തിക്കളഞ്ഞിരിക്കുന്നു. അരുണേട്ടൻ ഇപ്പോൾ തനിക്കൊപ്പമില്ല,.. ആ യാഥാർഥ്യം ഉൾക്കൊള്ളാൻ താൻ തയ്യാറായേ പറ്റൂ,..
“നീയെനിക്ക് ശല്യമാണെന്ന് ഞാൻ പറഞ്ഞോ ഋതു,. നിന്റെ ഇഷ്ടമില്ലാതെ നിന്നെയിങ്ങനെ അടച്ചിടാൻ എനിക്ക് ആഗ്രഹമില്ലെന്നല്ലേ പറഞ്ഞത്? ” അവൻ അവളെ അലിവോടെ നോക്കി,..
“എനിക്ക് ഇതാണ് ഇഷ്ടമെങ്കിലോ,.. എന്നും അരുണേട്ടന്റെ കൂടെ നിൽക്കാനാണ് ഇഷ്ടമെങ്കിലോ? ” മനസികസമ്മർദ്ദത്താൽ താൻ പറഞ്ഞു പോയതാണ്, അരുണേട്ടൻ അതിനെ എങ്ങനെ ഉൾക്കൊള്ളുമെന്ന് അറിയില്ല, എന്നായാലും പറയേണ്ടതാണ്,.. ഇനി മിണ്ടാതിരിക്കുന്നതിൽ അർത്ഥമില്ല,.
“ഒരിക്കലും അരുണേട്ടൻ എന്നെ തളച്ചിട്ടതായി എനിക്ക് തോന്നിയിട്ടേ ഇല്ല,.. ഞാനായി എന്റെ ഇഷ്ടത്തിന്, എനിക്ക് ശരി എന്ന് തോന്നി തിരഞ്ഞെടുത്ത ജീവിതമാണ്, ആരും എന്നെ അരുണേട്ടനെത്തന്നെ വിവാഹം കഴിക്കണമെന്ന് പറഞ്ഞു ഫോഴ്സ് ചെയ്തിട്ടില്ല,.. ”
അവൾ പറഞ്ഞു,…
“സോ തനിക്ക് ഞാൻ ഒക്കെയാണ്? ” അവൻ അവളെ നോക്കി,..
“മ്മ് , 100% ഓക്കേ ആണ്,.. അരുണേട്ടനും ഒന്നിനും എന്നെ ഫോഴ്സ് ചെയ്തിട്ടില്ല,
കെയർ ചെയ്തിട്ടേ ഉള്ളൂ,.. സപ്പോർട്ട് ചെയ്തിട്ടേയുള്ളൂ,.. ഇതിലപ്പുറം ഒരു പെണ്ണിന് മറ്റെന്താ വേണ്ടത് അവളുടെ പുരുഷനിൽ നിന്ന്? ” അവൾ മറുപടിക്കായി കാത്തു,..
“മ്മ്,.. നല്ലത്,.. പക്ഷേ ഒരു സൈഡ് മാത്രമാ ഋതു നീയീ പറഞ്ഞത്, കുടുംബജീവിതത്തിന് മറ്റുപല അർത്ഥങ്ങളും തലങ്ങളുമുണ്ട്, കർത്തവ്യങ്ങളുണ്ട്,. അതിലുപരി പരസ്പരം രണ്ട് വ്യക്തികളുടെ ഇമോഷൻസ്, ഫീലിംഗ്സ് ഇതെല്ലാം ഷെയർ ചെയ്യുക എന്നൊരു കാര്യം കൂടിയുണ്ട്,.”
ഋതിക ഉത്തരമില്ലാതെ നിന്നു,..
“എനിക്കും ഉണ്ട് ഒരു പുരുഷന്റെ എല്ലാ ആഗ്രഹങ്ങളും വികാരവിചാരങ്ങളും,.. എന്നിട്ടും ഞാൻ നിന്നെ ഫോഴ്സ് ചെയ്തിട്ടില്ല,.. ചെയ്യുകയുമില്ല,.. കാര്യം ഞാൻ നിന്റെ പേഴ്സണാലിറ്റിയെ റെസ്‌പെക്ട് ചെയ്യുന്നുണ്ട് ! ഐ റെസ്‌പെക്ട് യൂ ഋതു,.. ബട്ട് നീ മനസിലാക്കേണ്ട ഒരു പ്രധാന കാര്യമുണ്ട്,. സെക്സ് ഈസ് എ ബേസിക് നീഡ് ഓഫ് എവെരി ഹ്യൂമൻ ബീയിങ് !” അരുൺ ഒന്ന് നിർത്തി, പറയണന്ന് കരുതി പറഞ്ഞതല്ല, പറയേണ്ടി വന്നതാണ്,..
അവൾ അനക്കമില്ലാതെ കേട്ട് നിൽക്കുകയാണ്,.. എത്രയെന്ന് കരുതിയാണ് ക്ഷമിക്കുക,… അരുൺ ശാന്തത കൈവരിച്ചു തുടർന്നു,..
“ഋതു ഞാൻ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്,.. മൂന്ന് നാല് മാസം, നമ്മൾ വെയിറ്റ് ചെയ്തില്ലേ,.. അച്ഛനും അമ്മയും ഫ്രണ്ട്സും ഒക്കെ ചോദിച്ചു തുടങ്ങി,.. ഇനിയും എന്താ ഞാൻ അവരോടൊക്കെ പറയുക,. എനിക്ക് എത്രത്തോളം സ്ട്രെസ് ഉണ്ടെന്ന് തനിക്കറിയാവോ? ”
“നമുക്ക് ഒരു ഡോക്ടറെ പോയിക്കാണാം അരുണേട്ടാ,.. ” അവൾ പെട്ടന്ന് പറഞ്ഞു,.. അവൻ അങ്ങനൊരു മറുപടി അവളിൽ നിന്നും പ്രതീക്ഷിച്ചിരുന്നില്ല,..
“ഞാൻ അങ്ങനല്ല !”
അവളരുണിന്റെ കൈ പിടിച്ചു,..
“പ്ലീസ്,.. ഇത് എനിക്ക് വേണ്ടിയാ അരുണേട്ടാ,.. പ്രശ്നം എനിക്കാണ്,.. എന്റെ മനസിനാണ്,. എന്റെ ഈഗോയ്ക്കാണ്,.. ”
“ഋതു,.. ”
“എനിക്ക് അരുണേട്ടനോട് മനസ്സിൽ ഫീലിംഗ്സ് ഉണ്ട്,.. പക്ഷേ അത് എക്സ്പ്രസ്സ് ചെയ്യാനൊട്ടും ധൈര്യം കിട്ടണില്ല,.. എന്തൊക്കെയോ കുറേ തടസങ്ങൾ പോലെയാ,.. ആരുടെയൊക്കെയോ മുഖങ്ങൾ മനസിലേക്ക് കടന്നുവരുവാ,. പിന്നെ എനിക്ക് ഒരുമാതിരി,… എനിക്കറിയില്ല അരുണേട്ടാ എന്താ ഇങ്ങനെയെന്ന്,… ” അവൾ പൊട്ടിക്കരഞ്ഞു,..
“ഋതു നീയിങ്ങനെ കരയല്ലേ, ഞാൻ നിന്നെ കുറ്റപ്പെടുത്തിയതല്ല !” അരുൺ അവളുടെ ചുമലിൽ കൈ വെച്ചതും അവളവന്റെ നെഞ്ചിലേക്ക് ചേർന്നു,..
“എനിക്ക് അരുണേട്ടനെ മനസിലാവാത്തത് കൊണ്ടല്ല,.. എന്നെക്കൊണ്ട് പറ്റണില്ല അതുകൊണ്ടാ !”
അരുൺ അവളെ ചേർത്ത്പിടിച്ചു,..
“എനിക്കും ആഗ്രഹമുണ്ട് അരുണേട്ടാ, ഒരമ്മയാവാൻ,.. പക്ഷേ എനിക്ക്,,.” അവൾ തേങ്ങിക്കരഞ്ഞു,..
“സാരമില്ല പോട്ടെ,. ” അരുൺ അവളെ ആശ്വസിപ്പിച്ചു,..
“നമുക്ക്,. ഡോക്ടറെ കാണാൻ പോവാം അരുണേട്ടാ,.. ”
“അതൊക്കെ വേണോ ഋതു? ”
“വേണം,.. എനിക്ക് വേണ്ടി വേണം,..”
ഋതിക ഒരു കൊച്ചുകുഞ്ഞിനെപ്പോലെ കരഞ്ഞു,..
********
“നിനക്ക് എന്നോട് ദേഷ്യമുണ്ടോ ഋതു? ” ഡോക്ടറെ കാണാനുള്ള വിസിറ്റിംഗ് ബെഞ്ചിൽ ഇരിക്കുമ്പോൾ അരുൺ അവളോട് ചോദിച്ചു,.
“എന്തിന്? ”
“തന്നെ ഇങ്ങനൊരു സാഹചര്യത്തിൽ !”
“അരുണേട്ടൻ എന്തിനാ ഇങ്ങനൊക്കെ ചിന്തിക്കണത്,.. എനിക്ക് ഭ്രാന്തൊന്നും അല്ലല്ലോ, ചെറിയൊരു മാനസിക പ്രശ്നം,.. ഐ തിങ്ക് ഈഗോ പ്രശ്നം,.. ഒരു കൗൺസിലിംഗ് കൊണ്ട് റെഡി ആവാനുള്ളതേയുള്ളൂ !” അവൾ ആത്മവിശ്വാസത്തോടെ പറഞ്ഞു,..
അരുൺ അവളുടെ കൈകളിൽ ചുംബിച്ചു,.
“അയ്യേ,. എന്താ ഈ കാണിക്കണേ,.. ആളുകള് ശ്രദ്ധിക്കണൂട്ടോ,.. ”
“ശ്രദ്ധിച്ചോട്ടെ !” അവനവളുടെ കൈകളിൽ മുറുകെ പിടിച്ചു,..
*******
ഫാമിലി കൗൺസിലർ ഡോക്ടർ മെറീന തോമസിന്റെ മുൻപിൽ ഇരുവരും ഇരുന്നു,..
“അപ്പോൾ നാല് മാസമായി രണ്ടുപേരുടെയും വിവാഹം കഴിഞ്ഞിട്ട്,.. ”
“അതേ ഡോക്ടർ !” അരുൺ പറഞ്ഞു,.
“ഇപ്പോൾ എന്താ രണ്ടാളുടെയും പ്രോബ്ലം !”
“അത് ഡോക്ടർ,.. ഞങ്ങൾക്കിടയിൽ ഇതുവരെ !” അരുണിന് പറയാൻ ബുദ്ധിമുട്ട് തോന്നി, ഋതിക മുഖം കുനിച്ചു,..
കാര്യം മനസിലായത് പോലെ ഡോക്ടർ തലയാട്ടി,,..
“ഓക്കെ, ആർക്കാണ് പ്രശ്നം? ”
അരുൺ ഋതികയെ നോക്കി,.. ഡോക്ടർ ഒരു നിമിഷം ആലോചിച്ചു, പിന്നെ പറഞ്ഞു,.
“എങ്കിൽ അരുൺ കുറച്ചു നേരമൊന്ന് പുറത്തേക്ക് നിൽക്കൂ,. ഞാൻ ഋതികയോടൊന്ന് സംസാരിക്കട്ടെ !”
“ഓക്കേ ഡോക്ടർ,.. ” അരുൺ അവളുടെ ചുമലിൽ ഒന്ന് പതിയെ തട്ടി പുറത്തേക്കിറങ്ങി,..
ഋതുവിനെ ഇങ്ങനൊരു സാഹചര്യത്തിൽ,. അവളായിട്ട് ആവശ്യപ്പെട്ടതാണെങ്കിലും, ഇങ്ങനൊരു തീരുമാനത്തിലെത്താൻ അവളെ പ്രേരിപ്പിച്ചത് താൻ തന്നെയല്ലേ,.. തനിക്ക് അല്പം കൂടി ക്ഷമ കാണിക്കാമായിരുന്നു,. അവന് കുറ്റബോധം തോന്നി
“ഓക്കേ ഋതിക, പറഞ്ഞോളൂ,.. എന്താണ് തന്റെ പ്രശ്നം? ”
അവളെ ആകെ വിയർത്തു,.. വീട്ടിൽ നിന്നും പോരാൻ കാണിച്ച ധൈര്യം ഇപ്പോൾ കിട്ടുന്നില്ല,..
“പറഞ്ഞോളൂ,… ” ഡോക്ടർ അവളെ ക്ഷമയോടെ നോക്കി,..
“അത്,.. അത് പിന്നെ,.. ”
“ഒരു സഹോദരി, ഫ്രണ്ട്, അതുമല്ലെങ്കിൽ അമ്മ,.. ആ ഒരു സ്വാതന്ത്ര്യത്തോടെ എന്തും തനിക്കെന്നോട് പറയാം,.. !”
അവൾക്ക് കുറച്ചു ധൈര്യം വന്നത് പോലെ തോന്നി,.. ഒരു പതർച്ചയോടെ അവൾ കാര്യങ്ങൾ പറഞ്ഞുതുടങ്ങി,.. ഡോക്ടർ മെറീന എല്ലാം വളരെ ശ്രദ്ധയോടെ കേട്ടിരുന്നു,..
“അപ്പോൾ അതാണ് തന്റെ പ്രശ്നം,.. കുറ്റബോധം? ”
അവൾ തലയാട്ടി,..
“അയാളുടെ ലൈഫ് താൻ കാരണം പോയി എന്നൊരു തോന്നൽ,.. ”
“ആൽബിയുടെ മാത്രമല്ല ഡോക്ടർ അരുണേട്ടന്റെയും !”
“എന്ന് തന്റെ ഭർത്താവ് പറഞ്ഞിട്ടുണ്ടോ? ”
“ഡയറക്റ്റ് പറഞ്ഞിട്ടില്ല എങ്കിലും,.. അറിയാലോ !”
“ഓക്കേ,.. അപ്പോൾ എല്ലാം മുൻകൂട്ടിചിന്തിക്കുന്ന ഒരാളാണ് ഋതിക, അവരുടെ മനസ്സിൽ എന്നെക്കുറിച്ച് ഇങ്ങനെ ആയിരിക്കും അങ്ങനെ ആയിരിക്കും എന്നൊക്കെ !”
അവൾ മറുപടി പറഞ്ഞില്ല,..
“ഇപ്പോൾ ഞാനെന്താ ഋതികയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാവുക എന്നൊന്ന് പറയാൻ പറ്റുമോ? ”
“ഞാൻ എന്തൊരു പെണ്ണാണെന്ന് ചിന്തിക്കുന്നുണ്ടാവും, അല്ലേ? രണ്ടു പുരുഷന്മാരുടെ ഇമോഷൻസിനെ ഒരു വിലയുമില്ലാതെ ചവിട്ടിയരച്ച !”
“എന്റമ്മോ നിർത്ത് നിർത്ത്,… ഞാനങ്ങനൊന്നും ചിന്തിച്ചിട്ടേ ഇല്ല,.. ”
ഡോക്ടർ ചിരിച്ചുകൊണ്ട് പറഞ്ഞു,. ഋതിക ഡോക്ടറെ ആകാംക്ഷയിൽ നോക്കി,..
“ഇനി ഞാനെന്താ ചിന്തിച്ചതെന്ന് പറയട്ടെ? ”
“മ്മ് !”
” തന്നെ കാണാൻ നല്ല സുന്ദരിയാണ്, ചിരി നല്ല ഭംഗിയുള്ളതാണ്, താൻ തന്റെ ഭർത്താവിനെക്കുറിച്ച് വളരെയധികം കെയർ ചെയ്യുന്ന ആളാണ്, തന്റെ കണ്ണുകളിൽ അയാളോടുള്ള സ്നേഹം വ്യക്തമായിക്കാണാം !”
ഡോക്ടറുടെ മറുപടി അവൾക്ക് അത്ഭുതമായി തോന്നി,..
“ഇപ്പോൾ തന്റെ യഥാർത്ഥ പ്രശ്നം എന്താണെന്ന് മനസിലായില്ലേ? പ്രെജുഡീസ്,.. മുൻവിധി, മറ്റുള്ളവർ എന്നെക്കുറിച്ച് അങ്ങനെയാവും ചിന്തിക്കുക, ഇങ്ങനെയാകും ചിന്തിക്കുക എന്നൊക്കെ ആദ്യമേ അങ്ങ് കണക്ക് കൂട്ടുക, പിന്നെ എല്ലാത്തിനും കാരണം താനാണെന്ന് സ്വയം ബ്ലെയിം ചെയ്യുക, അത് മാറ്റിക്കഴിഞ്ഞാൽ ഋതിക വളരെ മിടുക്കി കുട്ടിയാ, എന്തിനാ ഈ ആവശ്യമില്ലാത്ത ടെൻഷനൊക്കെ വലിച്ചു തലയിൽ കേറ്റി വെക്കുന്നേ? ” മെറീന പുഞ്ചിരിയോടെ ചോദിച്ചു,..
അരുണേട്ടനും ഈ കാര്യം പലവട്ടം പറഞ്ഞിട്ടുണ്ട്, പക്ഷേ ഇങ്ങനൊരു രീതിയിൽ അല്ലെന്ന് മാത്രം,..
“ഞങ്ങൾ ക്രിസ്ത്യൻസിന്റെ വിശ്വാസമനുസരിച്ച് വിവാഹം സ്വർഗത്തിൽ വെച്ചു നടക്കുന്നു എന്നാ,.. ദൈവം കൂട്ടിച്ചേർത്തത് മനുഷ്യനായിട്ട് വേർപിരിക്കാതിരിക്കട്ടെ എന്നാണ് ബൈബിളിൽ പറയുന്നത്,.. ” അവർ ഋതികയെ നോക്കി,. കേട്ടിരിക്കാൻ നല്ല താല്പര്യം അവളിൽ കാണുന്നുണ്ട്, അതുകൊണ്ട് തന്നെ ഡോക്ടർ തുറന്നു,..
“ഋതികയുടെയും അരുണിന്റേതും അങ്ങനെ തന്നെ ആവും ലേ? ദൈവം കൂട്ടിച്ചേർത്തത്? ”
അവൾ തലയാട്ടി,..
“അല്ലെങ്കിൽ ദൈവമെന്തിനാ ഋതികയെ അരുണിന് തന്നെ കൊടുത്തത്? തന്റെ കാമുകന് തന്നെ കൊടുത്താൽ പോരായിരുന്നോ? ഇത് ഫുൾ ട്വിസ്റ്റ് ഇട്ട് ട്വിസ്റ്റ് ഇട്ട് അരുണിന്റെ കയ്യിൽ കൊടുത്തെങ്കിൽ കർത്താവിനും എന്തെങ്കിലും ഉദ്ദേശമൊക്കെ കാണും,.. ഞാൻ കുറച്ചു റിലീജിയസ് ആയത്കൊണ്ടാട്ടോ ഇങ്ങനൊക്കെ പറയണേ? കുഴപ്പമില്ലല്ലോ? ”
“ഇല്ല ഡോക്ടർ,.. ”
“ഓക്കേ, താൻ ഈ പ്രൈഡ് ആൻഡ് പ്രെജുഡീസ് വായിച്ചിട്ടുണ്ടോ, ജെയിൻ ഓസ്റ്റിന്റെ !”
അവൾ ഇല്ലെന്ന് തലയാട്ടി,..
“വായിച്ചു നോക്കിക്കോളൂ, നല്ല ബുക്കാ, അപ്പോൾ ഈ പ്രൈഡ് & പ്രെജുഡീസ് രണ്ടും കൂടിയാൽ വല്ലാത്ത പ്രശ്നവാ, നമ്മുടെ ലൈഫ് തന്നെ തകർത്തു കളയും,.. ”
“മ്മ് !”
“അടുത്ത പ്രശ്നമാണ് കുറ്റപ്പെടുത്തൽ, അത് മറ്റൊരാളെ ആവണമെന്നില്ല സ്വയം കുറ്റപ്പെടുത്തി ഇൻഫീരിയർ നമ്മൾ നമ്മളെത്തന്നെ ചിത്രീകരിക്കുന്നത് നമ്മുടെ മാനസികമായ ആരോഗ്യത്തെ ബാധിക്കും, അത് ജീവിതത്തെയും!”
അവൾ തലയാട്ടി,..
“അപ്പോൾ എന്ത് ചെയ്യണം ആദ്യം അവനവനെ സ്വയമൊന്ന് സ്നേഹിക്കുക, എങ്കിൽ മാത്രമേ മറ്റുള്ളവരെയും സ്നേഹിക്കാൻ നമുക്ക് കഴിയൂ, എന്ന് കരുതി സെൽഫിഷ് ആവാൻ അല്ലാട്ടോ ഞാൻ പറഞ്ഞത്,.. ”
ഡോക്ടർക്ക് ഒപ്പം അവളും ചിരിച്ചു,..
“താൻ കുറച്ചു കൂടെ ഓപ്പൺ മൈൻഡഡ് ആവണം,. ഉള്ളിലുള്ള ഇമോഷൻസ് എക്സ്പ്രസ്സ് ചെയ്യാൻ ശീലിക്കണം,. അരുണിനെപ്പോലെ അണ്ടർസ്റ്റാന്റിംഗ് ആയൊരു ഹസ്ബന്റിനെ കിട്ടിയില്ലേ? ഭാഗ്യമല്ലേ അത്,..”
“അതേ ഡോക്ടർ !”
“നമ്മുടെ ലൈഫ് എന്നും നമ്മുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ചാണോ പോകുന്നത്? ഒരിക്കലും അല്ല,.. സോ മാറ്റങ്ങളിൽ സന്തോഷം കണ്ടെത്തി ജീവിച്ചു നോക്കുക, ഒന്ന് രണ്ടു സിറ്റിങ് കൊണ്ട് താൻ റെഡി ആയിക്കോളും,.. അരുണിലേക്ക് തനിക്ക് അത്രവലിയ ദൂരമൊന്നും ഇല്ല ജസ്റ്റ് ഒരു ചെറിയ ഒരു വലയം, അത് ബേധിച്ചു അടുത്തേക്ക് പോവാനുള്ള ഒരു ചെറിയ മടി അത്രേ ഉള്ളൂ,.. ”
അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു,..
“എന്തായാലും തന്റെ ഹസ്ബന്റിനോട് കൂടിയൊന്ന് സംസാരിക്കട്ടെ,.. രണ്ടു വശങ്ങളും കേൾക്കണമെന്നാണല്ലോ, എങ്കിൽ ഹസ്ബെന്റിനെ ഇങ്ങോട്ട് പറഞ്ഞുവിട്ട്, കുറച്ചു നേരം പുറത്ത് കാത്തിരിക്ക്
“ഓക്കേ താങ്ക് യൂ ഡോക്ടർ,.. ”
“ബീ കോൺഫിഡന്റ്,.. നമ്മൾ ഒന്നിനെ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിന് വേണ്ടി നമ്മൾ അവസാനം വരെ ആത്മാർഥമായി ഫൈറ്റ് ചെയ്യണന്നാ, അതൊരുപക്ഷേ അവനവനോടാണെങ്കിൽ പോലും !”
അവൾ ആത്മവിശ്വാസത്തോടെ തലയാട്ടി,..
*********
ഡോക്ടർ മെറീന അവനുമുൻപിൽ ഋതിക പറഞ്ഞ കാര്യങ്ങളുടെയെല്ലാം ചുരുക്കം അവതരിപ്പിച്ചു,..
“ഓക്കേ അരുൺ ഇതൊക്കെയാണ് തന്റെ ഭാര്യ എന്നോട് ഷെയർ ചെയ്ത കാര്യങ്ങൾ !”
“എന്നോടും അവൾ ഇതൊക്കെ പറഞ്ഞിട്ടുണ്ട് ഡോക്ടർ,.. ” അവനും ഗൗരവത്തോടെ പറഞ്ഞു,.
“എല്ലാം അറിഞ്ഞുവെച്ചുകൊണ്ട് തന്നെയാണ് അരുൺ ഋതികയെ വിവാഹം കഴിച്ചത്? ”
“അതേ !”
“അന്ന് തോന്നിയില്ലേ, അവളുടെ മനസ്സിൽ മറ്റൊരാളുണ്ട്, അവൾക്ക് തന്നെ അംഗീകരിക്കാൻ ബുദ്ധിമുട്ട് കാണുമെന്ന് !”
“അറിയാമായിരുന്നു ഡോക്ടർ,.. അതുകൊണ്ടാ ഞാനവൾക്ക് ടൈം കൊടുത്തത്,. അവൾ മാറുമെന്ന് കരുതിതന്നെയാ അങ്ങനെ പറഞ്ഞത് !പക്ഷേ,.. ” അവനിൽ നിസഹായത പ്രകടമായിരുന്നു,..
“ഓക്കേ ഓക്കേ,.. ഇവിടിപ്പോൾ അരുൺ അന്ന് പറഞ്ഞുപോയ ഒരു വാക്കാണ് അരുണിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ശത്രുവായി തീർന്നത് !”
അവൻ മനസിലാവാതെ ഡോക്ടറെ നോക്കി,.
“അരുണന്ന് പറഞ്ഞിരുന്നോ, ഭാര്യയോട്,.. ആ കുട്ടിയെന്ന് തന്റെ കാമുകനെ പൂർണ്ണമായി മറക്കുന്നുവോ, അന്നേ അവൾ തന്റെ ഭാര്യയാവൂ എന്ന്? ”
“പറഞ്ഞിരുന്നു ഡോക്ടർ !” അവൻ സമ്മതിച്ചു,..
“അതിന് വേണ്ടി എത്ര കാലത്തേക്കും കാത്തിരിക്കാൻ തയ്യാറാണെന്ന് പറഞ്ഞോ? ”
“പറഞ്ഞു ഡോക്ടർ,.. ”
“എന്നിട്ടിപ്പോ താൻ അവൾക്ക് വേണ്ടി കാത്തിരിക്കാൻ തയ്യാറല്ലേ? ”
“അത് !” അവൻ ഉത്തരമില്ലാതെ ഡോക്ടറെ നോക്കി,..
“ഞാൻ അരുണിനെകുറ്റപ്പെടുത്തുന്നതല്ല, പക്ഷേ, വെറുതെ ഒരു പഞ്ചിനു വേണ്ടി നമുക്ക് പല ഡയലോഗും അടിക്കാൻ പറ്റും,.. സിനിമയിൽ ഒക്കെ അതിന് കയ്യടി കിട്ടും,.. പക്ഷേ ജീവിതയാഥാർഥ്യങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ അതിന് വലിയ വില കൊടുക്കേണ്ടി വരും അരുൺ,.”
അവൻ തല കുനിച്ചിരുന്നു,..
“മനുഷ്യമനസിന്റെ സൈക്കോളജി അറിയാവോ? മറന്നു പോവരുത് എന്ന് പറയുന്ന കാര്യമാവും നമ്മൾ ആദ്യം മറക്കുക,. ഈ ഹോം വർക്ക് ഒക്കെ ചെയ്യാൻ കൊടുക്കുമ്പോൾ കുട്ടികൾ മറന്നു പോയി എന്ന് പറയുന്നതിന്റെ ഒരു കാര്യം അതാണ്,.. എന്നാൽ ഒരാൾ നമ്മളോട് നീ അത് മറന്നേക്കൂ എന്ന് പറയുന്ന കാര്യം നമ്മൾ ഒരിക്കലും മറക്കില്ല,.. അതിനെക്കുറിച്ച് തന്നെയാവും പിന്നീടുള്ള ചിന്തകളെല്ലാം, പിന്നെ അയാളെക്കാണുമ്പോൾ ചിലപ്പോൾ ആ കാര്യം പെട്ടന്ന് ഓർമയും വരും.. ഋതികയുടെ കാര്യത്തിലും അത് തന്നെയാ സംഭവിച്ചത്,.. വരുന്നോരും പോകുന്നോരും എല്ലാം നീയവനെ മറക്കണം മറക്കണം എന്ന് പറഞ്ഞാൽ, അതല്ലേ ആ കുട്ടിപിന്നെ ഓർക്കുള്ളൂ,. അതല്ലേ മനസ്സിൽ പതിയുള്ളൂ !”
ഡോക്ടർ പറഞ്ഞത് നൂറു ശതമാനവും ശരിയാണ് എന്ന് അരുണിന് തോന്നി,..
“തന്നെക്കുറിച്ച് ആ കുട്ടി ആകെ പറഞ്ഞ ഒരേ ഒരു പരാതി അരുണേട്ടനോപ്പം തനിക്ക് സ്പെൻഡ് ചെയ്യാൻ ടൈം കിട്ടുന്നില്ല എന്നതാണ്, എപ്പോഴും ഓഫീസ് ഓഫീസ് എന്നൊരു ചിന്തയാണ്,.. പാതിരാത്രിയാവും കേറി വരാൻ,.. അപ്പോഴൊന്നും സംസാരിക്കാൻ പോലും ടൈം കിട്ടാറില്ലെന്ന് !”
“അത്,.. ”
“ചെറിയൊരു പരാതി അല്ല അരുൺ അത്,.. വീട്ടിൽ താൻ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴുമൊക്കെ അവൾ ഒറ്റപ്പെടൽ അനുഭവിക്കുകയാണ്,. അതിനർത്ഥം ആ സമയങ്ങളിലെല്ലാം അവൾ മനസ്സിൽ പലതും ചിന്തിച്ചുകൂട്ടുന്നു എന്നതാണ്, നമ്മളായിത്തന്നെ അവസരമൊരുക്കികൊടുത്തിട്ട് പിന്നെ ആ കുട്ടിയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ? എടോ ആ കുട്ടിക്ക് സന്തോഷങ്ങളും ദുഃഖങ്ങളുമെല്ലാം ഷെയർ ചെയ്യാൻ താൻ മാത്രമല്ലേ ഉള്ളൂ ? ”
“മ്മ് !” അവൻ തലയാട്ടി,.. ”
” അത്രപെട്ടെന്നൊന്നും പ്രണയം മറക്കാൻ ആർക്കും പറ്റില്ല അരുൺ,.. പിന്നെ സ്ത്രീകൾ കുറച്ചു കൂടെ ഫ്ലെക്സിബിൾ ആണ് സാഹചര്യങ്ങളോട് അഡ്ജസ്റ്റ് ചെയ്യാൻ അത്രമാത്രം,. അല്ലാതെ അവനെ മറന്നാലേ നീയെന്റെ ഭാര്യയാവൂ എന്നൊക്കെപ്പറഞ്ഞാൽ, ആ കുട്ടി പിന്നെ എന്ത് ചെയ്യും അരുൺ, അരുണിനോടുള്ള അകൽച്ചയ്ക്ക് കാരണം അരുൺ തന്നെ ആയി എന്ന് പറയുന്നതാവും ശരി !”
“അയാം സോറി ഡോക്ടർ !”
“ഒരു വീട്ടിലെ രണ്ട് കുട്ടികൾ തമ്മിൽ വഴക്ക് കൂടിയാൽ തെറ്റ് ഇളയകുട്ടിയുടെ ഭാഗത്താണെങ്കിലും മുതിർന്നവർ മൂത്ത കുട്ടികളെയാ വഴക്ക് പറയുക, അത് ഒരിക്കലും അവരുടെ തെറ്റിനെ ന്യായീകരിക്കലല്ല, അവരെ തിരുത്താനുള്ള ഉത്തരവാദിത്തവും പക്വതയും മൂത്തകുട്ടിക്ക് ഉള്ളത് കൊണ്ടാ,.. സോ അരുൺ സോറി പറയേണ്ടത് എന്നോടല്ല, ഞാൻ ഇതൊക്കെ അരുണിനോട് പറഞ്ഞതിന് ആദ്യം പറഞ്ഞ കാരണമേ ഉള്ളൂ, ഋതികയെ അപേക്ഷിച്ചു അരുൺ കുറച്ചു കൂടി പക്വതയുള്ള ആളാണ്, കാര്യങ്ങൾ മനസിലാവുന്ന ആളാണ്,.. അതുകൊണ്ട് ഋതികയെ മാറ്റിയെടുക്കാനുള്ള ഉത്തരവാദിത്തവും അരുണിനാണ്, ഇത് ഒരു ഇനിഷിയേറ്റീവ് ആയി ഏറ്റെടുത്തൂടെ അരുൺ? ” ഡോക്ടർ പ്രതീക്ഷയോടെ അവനെ നോക്കി,..
“ഏറ്റെടുക്കാൻ തയ്യാറാണ് ഡോക്ടർ !”
” ഗുഡ്, ആ കുട്ടിയുടെ ഒറ്റപ്പെടലിന്റെ ആഴം കുറയ്ക്കുക എന്നത് മാത്രമേ നിങ്ങളുടെ പ്രശ്നത്തിനൊരു പരിഹാരമായി ഞാൻ കാണുന്നുള്ളൂ,. ഒറ്റയടിക്ക് വേണെന്നല്ല ഘട്ടം ഘട്ടമായി,… ”
“ഞാൻ ശ്രമിക്കാം ഡോക്ടർ,.. ”
“പിന്നെ ഋതികയുടെ ജോലിയുടെ കാര്യം,.. അരുണിന് തന്റെ ഓഫീസിൽ തന്നെ ട്രൈ ചെയ്തുകൂടെ? എം.ബി.എ കഴിഞ്ഞ ആളല്ലേ? അതാവുമ്പോൾ അവൾ ആഗ്രഹിക്കുംപോലെ ഭർത്താവിനെ അടുത്ത് കിട്ടുകയും ചെയ്യും, പിന്നെ ജോലിത്തിരക്കുകളിൽ പഴയ കാമുകനെക്കുറിച്ച് ചിന്തിക്കാനൊക്കെ എവിടെയാ ടൈം? ”
“ഞാൻ ശ്രമിക്കാം ഡോക്ടർ,.. ”
“ഇതിൽ ഇപ്പോൾ ചിന്തിക്കാൻ ഒന്നുമില്ല,.. പരസ്പരം മനസിലാക്കുക എന്നതിനേക്കാൾ വലുതായി മറ്റൊന്നും ഇല്ല, എങ്കിൽ അടുത്ത വിസിറ്റിംഗിൽ രണ്ട് പേരിലും ഞാനൊരു ചേഞ്ച് പ്രതീക്ഷിക്കുന്നു !”
അരുൺ വിനയത്തോടെ തല കുലുക്കി,..
“അപ്പോൾ ശരി,..ഓൾ ദി വെരി ബെസ്റ്റ് ! ”
“ഓക്കേ,.. താങ്ക് യൂ ഡോക്ടർ !” അരുൺ വിനയത്തോടെ എഴുന്നേറ്റു,..
“യൂ ആർ ഓൾവെയ്‌സ് വെൽക്കം !”
********
“നമുക്കേ ഒരു കോഫീ കുടിച്ചാലോ? ” പുറത്ത് കാത്തിരുന്ന അവളോട് അവൻ ചോദിച്ചു,..
അവൾ അത്ഭുതത്തോടെ തലയാട്ടി,.. ഡോക്ടർ എന്ത് പറഞ്ഞെന്ന് ചോദിക്കുമെന്നാ കരുതിയത്,.. ആ ചായയെങ്കിൽ ചായ,..
“ഇവിടെ അടുത്ത് ചെറിയൊരു ചായക്കടയുണ്ട്,.. അവിടെ പോവാലെ? ”
“അരുണേട്ടന്റെ ഇഷ്ടം !”
“എന്റെ ഇഷ്ടം മാത്രം നോക്കിയാൽ പോരാ,.. തനിക്കും ഇഷ്ടപ്പെടണം !”
“എങ്കിൽ പോവാം !”
അരുൺ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു,.. ഋതിക പുറകിൽ കയറി,…
ഇതൊരു നല്ല തുടക്കമാവാൻ പ്രാർത്ഥിച്ചവൻ വണ്ടി മുന്നോട്ടേക്ക് എടുത്തു,..
“എങ്ങനുണ്ട്? ” അരുൺ ചോദിച്ചു,..
“അടിപൊളി !” ചായ കുടിച്ചുകൊണ്ട് അവൾ പറഞ്ഞു,..
“പരിപ്പ് വടയോ? ”
“സൂപ്പർ,.. ഞാൻ കുറേ കാലമായി ഇങ്ങനെ പുറത്ത് നിന്നൊക്കെ പരിപ്പുവടയും ചായയുമൊക്കെ കഴിച്ചിട്ട് !”
“അതേ മനസ്സിൽ എന്തെങ്കിലും ഒക്കെ ആഗ്രഹമുണ്ടെങ്കിൽ വാ തുറന്നു പറയണം,. എങ്കിലേ മനസ്സിലാവൂ,.. കേട്ടോ? ”
അവൾ തലയാട്ടി,..
“എങ്കിൽ ഒരു സിനിമയ്ക്ക് പോയാലോ? ”
“ഇപ്പോഴോ? ”
“പിന്നെപ്പോഴാ? ”
“അല്ല നിയയെയും കരുണേച്ചിയും ഒക്കെ !”
“എന്റെ പൊന്നേ,. നീ മാറാനേ പോണില്ല !” അരുൺ ചായയുടെ പൈസ കൊടുത്തു,..
അവന് ഡോക്ടർ പറഞ്ഞ കാര്യങ്ങൾ ഓർമ വന്നു,. ഓ,. പക്വത കാണിക്കേണ്ടത് താനാണല്ലോ,..
“അരുണേട്ടാ, . ”
“എന്തോ? ”
“ഇതെന്താ ഇങ്ങനെ? ”
“എങ്ങനെ? ”
“അല്ല ഇത്ര സോഫ്റ്റ് ആയി എന്തോ എന്നൊക്കെ വിളി കേട്ടത് കൊണ്ട് ചോദിച്ചതാ !”
“ഓ അങ്ങനെ? ”
“നമ്മൾ ഏത് സിനിമയ്ക്കാ പോണേ? ”
“നീയല്ലേ വരുന്നില്ലെന്ന് പറഞ്ഞേ? ”
“ഹേ,. ഞാനെപ്പൊഴാ വരണില്ലാന്ന് പറഞ്ഞേ !”
“നീയല്ലേ, നിയയുടെയും കരുണയുടേയുമൊക്കെ കാര്യം പറഞ്ഞത്? ”
“അതിനർത്ഥം ഞാൻ വരുന്നില്ലെന്നാണോ? മുൻവിധി പാടില്ല അരുണേട്ടാ !”
“മുൻവിധിയോ !”
“ആ,.. പ്രെജുഡീസ്,.. വായിച്ചിട്ടില്ലേ, പ്രൈഡ് ആൻഡ് പ്രെജുഡീസ് !”
കൗൺസിലിംഗ് കഴിഞ്ഞതും അവൾക്ക് കാര്യമായി എന്തോ കിളി പോയിട്ടുണ്ടെന്ന് അവനു തോന്നി,..
*******
“ഋതു നീ കുറച്ചു കൂടി റൊമാന്റിക് ആകാനുണ്ട്!”
കിടക്കാൻ നേരം അവൻ പറഞ്ഞു,..
“അതെന്തേ? ”
“അല്ല,.. ഒരു സിനിമ ഒക്കെ കാണുമ്പോൾ അതും റൊമാന്റിക്,.. ”
“തീയറ്ററിൽ ക്യാമറ വെച്ചിട്ടുണ്ടെന്ന് ഞാൻ ഏതോ പത്രത്തിൽ വായിച്ചാരുന്നു !”
“അടിപൊളി,.. എടി ഞാൻ നിന്റെ കെട്ടിയോൻ ആണ് കെട്ടിയോൻ ”
“കെട്ടിയോൻ ആണെന്ന് കരുതി നൈറ്റ് വിഷൻ ക്യാമറകൾ മാറി നിൽക്കുവൊന്നും ഇല്ലാലോ !”
ഹോ,.. അരുണേ,.. ഡോണ്ട് ലൂസ് യുവർ മെച്യൂരിറ്റി,.. അവൻ സ്വയം പറഞ്ഞു പഠിപ്പിച്ചു,..
“പിന്നെയേ എന്നാ ബാംഗ്ലൂർ പോണത്? ”
“എന്തിനാ? ”
“നിന്റെ സർട്ടിഫിക്കറ്റ്സ് വാങ്ങിക്കാൻ? ”
“ഹോ അങ്ങനൊരു കാര്യം ഉണ്ടല്ലോല്ലേ? ”
“ഉണ്ട്,.. പോണില്ലേ? ”
“അച്ഛനോട് ചോദിക്കട്ടെ !”
“എന്തിനാ അച്ഛനോട് ചോദിക്കുന്നെ? ”
“വേറെ ആരെ കൂട്ടിപ്പോവാനാ, അരുണേട്ടന് ഓഫീസിൽ പോണ്ടേ? ”
“വേണേൽ ഞാൻ ലീവ് ആക്കാം,.. ”
“കാര്യായിട്ടും? ”
“മ്മ് !”
“പിന്നെയേ, ഒരു 2/3 ഡെയ്സിലേക്കുള്ള ഡ്രസ്സ് പാക്ക് ചെയ്‌തോ? ”
“അതെന്തിനാ? ”
“എടി നിന്നെ ഞാൻ എവിടെയും കൊണ്ടുപോയിട്ടില്ലല്ലോ !”
“അതിന് ഞാൻ അവിടെ എല്ലായിടത്തും പോയിട്ടുള്ളതാ ഫ്രണ്ട്സിന്റെ കൂടെ !”
“ഫ്രണ്ട്സിന്റെ കൂടെ പോവുന്നപോലാണോ എന്റെ കൂടെ? ”
“അതല്ല,.. ”
“അപ്പോൾ ഒരു റൊമാന്റിക് ഡേറ്റിന് റെഡി ആയിക്കോ !”
“എനിക്ക് പേടിയാ !”
“ആരെ? ”
“അരുണേട്ടനെ !”
“അത് ഞാൻ മാറ്റിയെടുത്തോളാം ! എടി എന്റെ കൈ,.. കടിക്കല്ലേ ”
“എങ്കിൽ മര്യാദക്ക് അടങ്ങിക്കിടന്നോ !”
“നല്ല തണുപ്പുണ്ടല്ലേ? ”
“എ. സിയുടെ തണുപ്പ് കുറച്ചിട്ടാൽ മതി ”
സാരമില്ല,. ഒരു ദിവസം കൊണ്ടൊന്നും അവളിൽ മാറ്റം വരാൻ പോണില്ല,.. ഇനിയും അവസരമുണ്ട്,.. നിരാശപ്പെടേണ്ട കാര്യമില്ല,. അവൻ മനസ്സിലോർത്തു,..
” ഗുഡ് നൈറ്റ് !” അരുൺ പറഞ്ഞു,..
“ഗുഡ് നൈറ്റ് !”
*******
അങ്ങനെ രണ്ട് ദിവസത്തെ അടിപൊളി ബാംഗ്ലൂർ ട്രിപ്പും കഴിഞ്ഞ്, സർട്ടിഫിക്കറ്റും വാങ്ങി അരുണും ഋതികയും തിരികെയെത്തി,..
ഡോക്ടർ പറഞ്ഞത്പോലെ അതവരുടെ ജീവിതത്തിൽ കൂടുതൽ ആഴത്തിൽ പരസ്പരം മനസിലാക്കാനുള്ള അവസരമൊരുക്കിക്കൊടുത്തു,.. അതവളിൽ എന്നോ നഷ്ടപ്പെട്ട് പോയ ആ ഓജസും തേജസും തിരികെ കൊണ്ട് വന്നു,..
“ഋതു,.. ”
“എന്താ അരുണേട്ടാ? ”
“നാളെ എന്റെ കൂടെ ഓഫീസിലേക്ക് പോരേട്ടോ? ”
“എന്തിന്? വല്ല പാർട്ടിയും ഉണ്ടോ? ”
“എന്റെ ദൈവമേ,.. ജോബ് ഇന്റർവ്യൂന് !”
അവൾ ഞെട്ടലിൽ അവനെ നോക്കി,..
“കാര്യായിട്ട് പറഞ്ഞതാണോ? ”
“പിന്നില്ലാതെ,.. ”
“അരുണേട്ടാ,.. ”
“മ്മ് !”
“എനിക്ക് ശരിക്കും കൈയും കാലും വിറയ്ക്കുന്നു !”
“എന്തിന്, അതിന് നാളെയല്ലേ ഇന്റർവ്യൂ? ”
“എനിക്ക് തല കറങ്ങുന്നു,.. ”
“അടിപൊളി, ഇത്രേം ധൈര്യം ഇല്ലാത്തവളാണ് ഇവിടെ എന്നോട് ഓരോരോ ഓർഡർ ഇടുന്നത്.. നാളെ മര്യാദക്ക് വന്നു ഇന്റർവ്യൂ അറ്റൻഡ് ചെയ്‌തോണം,.. ”
” ഞാൻ ജോലിക്ക് പോണില്ല ”
“നീ പിന്നെ എന്തിനാടി വീട്ടുകാരുടെ പൈസയും കളഞ്ഞു പഠിച്ചു കോളേജ് ടോപ്പർ ആയത്? ”
“കോളേജ് ടോപ്പർ ആയല്ലോ, അപ്പോൾ പൈസ പോയില്ലല്ലോ !”
” നീ ഒരുമാതിരി കാക്കക്കുയിലിലെ ജഗദീഷ് കളിക്കാതെ കിടന്നുറങ്ങാൻ നോക്കിക്കേ,.. ”
“എനിക്ക് കാര്യായിട്ടും ഉറക്കം വരുന്നില്ല !”
“നാളെ അവിടെ വന്നിരുന്ന് ഉറക്കം തൂങ്ങരുത്,.. ”
“എങ്കിൽ ഒരു പാട്ടു പാടി താ !”
“പാട്ടോ !”
“നിയ പറഞ്ഞല്ലോ അരുണേട്ടൻ പാട്ട് പാടുമെന്ന്,.. ”
“അതവൾ വെറുതെ പറഞ്ഞതാ !”
“മര്യാദക്ക് പാടിക്കോ, ഞാൻ നാളെ ഉറക്കം തൂങ്ങാതിരിക്കാണെങ്കിൽ മതി,.. ഭയങ്കര സ്ട്രെസ് ആണ് യാർ !”
“പാടാം പക്ഷേ കാര്യമായി ഒന്നും പ്രതീക്ഷിക്കരുത്,.. ”
“ഇല്ല ഞാൻ പ്രതീക്ഷിക്കുന്നേ ഇല്ല !”
“ദിൽ ഹേ കേ മാന് താ നഹീ,.. ഓ,..
ദിൽ ഹേ കി മാന് താ നഹീ,.. മുഷ്കിൽ ബഡി ഹേ, രസ് മേ മൊഹബത്,.. യേ ജാന് താ ഹി നഹീ,.. ഓ,.. ദിൽ ഹേ കേ മാന് താ നഹീ,.. ”
ഋതിക അവനോട് ചേർന്നു കിടന്നു,.. അരുൺ അവളുടെ മേൽ താളം പിടിച്ചു,.. പതിയെ അവൾ ഉറക്കത്തിലേക്ക് വഴുതി വീണു,..
*********
എക്സാം ടൈമിൽ വൈവ അറ്റൻഡ് ചെയ്തിട്ടുണ്ട് എന്നല്ലാതെ ലൈഫിൽ ആദ്യമായാണ് ഒരു ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ പോകുന്നത്,. രാവിലെ അരുണേട്ടൻ എന്തൊക്കെയോ കുറേ ടിപ്സ് നീണ്ട ക്ലാസ്സ് പോലെ പറഞ്ഞു തന്നതാണ്,.. മൈൻഡ് ആണെങ്കിൽ ഫുൾ ബ്ലാങ്ക്,.. ഹാർട്ട് ആണെങ്കിൽ കൊച്ചി മെട്രോയെക്കാളും വേഗത്തിലാണ് മിടിക്കുന്നത്,.. ഋതിക കൂൾ,.. പേടിക്കരുത് ഓൾ ഈസ് വെൽ,.. അവൾ പതിയെ കണ്ണുകളടച്ചു കൈകൾ നെഞ്ചോട് ചേർത്തു,.. മ്മ്,.. പതിയെ പതിയെ മനസ്സ് ശാന്തമായി വരുന്നുണ്ട്,.. ഒന്നോർത്തു നോക്കാം അരുണേട്ടൻ എന്തൊക്കെയാണ് രാവിലെ പറഞ്ഞ് തന്നതെന്ന്,..
“ദിൽ ഹേ കേ മാന് താ നഹീ,… ” എന്റെ ദൈവമേ മനസ്സിൽ ആകെ അരുണേട്ടൻ ഇന്നലെ പാടി തന്ന പാട്ട് മാത്രമേ വരുന്നുള്ളൂ,.. ശരിക്കും പെട്ടല്ലോ,..
“ഋതിക അരുൺ !”
ആരോ വിളിച്ചു,.. ഹേയ് തനിക്ക് തോന്നിയതാണോ? അവൾ കണ്ണുമടച്ചു അതേ ഇരുപ്പിരുന്നു,..
“മാഡം,… ” അതേ ശബ്ദം,.. അപ്പോൾ തോന്നിയതല്ല,..
അവൾ ഞെട്ടലിൽ കണ്ണുകൾ തുറന്ന് ആ പെൺകുട്ടിയെ നോക്കി,..തന്റെ അമ്പരപ്പ് കണ്ടു ആശങ്കയോടെ അവൾ തന്നെ നോക്കുകയാണ്,..
“അരുൺ സാറിന്റെ വൈഫ് അല്ലേ? ഋതിക?”
അവൾ തലയാട്ടി,.. തന്റെ പേരുവരെ താനൊടുവിൽ മറന്നുപോയിരിക്കുന്നു,.. നല്ല ഐശ്വര്യം,..
“ഇന്റർവ്യൂന്റെ ടൈം ആയി,.. വരൂ !”
ഫസ്റ്റ് ഇമ്പ്രെഷൻ ഈസ് ദി ബെസ്റ്റ് ഇമ്പ്രെഷൻ എന്നാണല്ലോ, പോയി അരുണേട്ടന്റെ സർവ്വ വിലയും പോയി,..
“ദിസ് വേ മാഡം !” ആ പെൺകുട്ടി കാണിച്ചുകൊടുത്ത വഴിയിലൂടെ അവൾ നടന്നു,..
ദുഷ്ടൻ അരുണേട്ടൻ തന്നെ ഇവിടെക്കൊണ്ട്വന്നിറക്കി, ബിസിനസ് മീറ്റിംഗ് ആണെന്നും പറഞ്ഞു എങ്ങോ മുങ്ങിയേക്കുവാ,.. പുതിയ എം. ഡി ആണ്, നല്ല സ്ട്രിക്ട് ആണെന്നാ കേട്ടത്,. ഇങ്ങനാണേൽ അയാൾ തന്നെ ചോദ്യം ചോദിച്ചു വെള്ളം കുടിപ്പിക്കും,.. കൈയും കാലും വിറയ്ക്കുന്നു,..
“ഇതാണ് ക്യാബിൻ,.. ”
എം. ഡി എന്നെഴുതിയ ക്യാബിനു മുൻപിൽ അവൾ നിന്നു,..
” ഓൾ ദി വെരി ബെസ്റ്റ് മാഡം ”
“താങ്ക് യൂ !”
ആ പെൺകുട്ടി പുഞ്ചിരിച്ചുകൊണ്ട് കടന്നുപോയി,..
ഋതിക ധൈര്യം സംഭരിച്ചു ഡോർ നോക്ക് ചെയ്തു,..
“മേ ഐ കം ഇൻ സാർ? ”
“യെസ്,… ”
(തുടരും )
അനുശ്രീ ചന്ദ്രൻ
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
അനുശ്രീ ചന്ദ്രന്റെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission