Skip to content

ഈ തണലിൽ ഇത്തിരി നേരം – 20

ee-thanalil-ithiri-neram

“പറ ആൽബി !”

“ഹേയ് അതൊന്നും വേണ്ട,.. ഋതുവിന് അതൊന്നും ഇഷ്ടമാവില്ല !”ആൽബിയുടെ മറുപടി രാകേഷിനൊട്ടും പിടിച്ചില്ല,.

“നീയെന്തൊരു പെൺകോന്തനാടാ,.. നിന്നെക്കൊണ്ട് എന്തിന് കൊള്ളും? ചുമ്മാതല്ല അവള് നിന്നെ ഇട്ടിട്ട് പോയത്,.. ” അവൻ അമർഷത്തോടെ പറഞ്ഞു,.

ആൽബിക്ക് ദേഷ്യം കേറി വരുന്നുണ്ടെന്ന് രാകേഷിന്‌ തോന്നി,..

“അരുണാ, മിടുക്കൻ എല്ലാം കൊണ്ടും,. നാലഞ്ചു മാസം കൊണ്ട് അവളെ വളച്ചു കയ്യിലെടുത്തില്ലേ? ”

“അവന്റെ കാര്യം എന്തിനാ ഇവിടെ പറയുന്നേ? ”

“പിന്നെ ആരെക്കുറിച്ചാ പറയേണ്ടത്? നീയെന്താ പറഞ്ഞത് കുറ്റബോധം കൊണ്ട് അവൾ ഉരുകുമെന്ന്,.. ഒലക്കയാ,.. നിന്നെയോർത്ത് അവൾക്കെന്തെങ്കിലും കുറ്റബോധം ഉണ്ടെങ്കിൽ ഇന്ന് അവനെയും കെട്ടിപ്പിടിച്ചിരുന്ന് ചിരിച്ചു കളിച്ച് അവൾ പോവുമായിരുന്നോ,.. ”

ആൽബി മറുപടി പറഞ്ഞില്ല,.. അവന്റെ ഉൾമനസ്സ് രാകേഷ് എരി കേറ്റുന്നതിനൊപ്പം തന്നെ പുകയുന്നുണ്ടായിരുന്നു,..

“അവള് പെണ്ണാ പെണ്ണ്,.. തേപ്പൊക്കെ അവർക്കൊരു ഫാഷനാ,.. ഒന്ന് കരഞ്ഞു കാണിച്ചപ്പോഴേക്കും നിന്നെപ്പോലുള്ള മണ്ടന്മാരായ കാമുകന്മാർ തന്റെ പരിശുദ്ധ പ്രണയവും പറഞ്ഞ് ദൂരെ മാറി നിന്ന് സ്പർശനേ പാപം ദർശനേ പുണ്യം എന്ന് പറഞ്ഞങ്ങ് സമാധാനിക്കും,. അവളോ,.. ”

ആൽബി ഇരച്ചു കയറി വന്ന ദേഷ്യം ഉള്ളിലമർത്താൻ പാട് പെട്ടു,..

“എന്നാടാ നീയിത്ര പരിശുദ്ധനായത്? നീയേ ഇനി വല്ല സെമിനാരിയിലും പൊക്കോ,. അതാ നല്ലത് !”

രാകേഷ് മദ്യകുപ്പിയുമായി എഴുന്നേറ്റു,…

ആൽബി ആലോചനയിൽ ഇരുന്നു,. തന്നെക്കൊണ്ട് അവൾക്കൊരു ആപത്തു വരുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും വയ്യ,. തന്റെ എടുത്തു ചാട്ടം കൊണ്ട് തന്നെയാണ് തനിക്കവളെ നഷ്ടപ്പെട്ടതും,. അവൾക്ക് എതിരെ എന്ത് ചെയ്യാനും താൻ അശക്തനാണ്,.പക്ഷേ അരുൺ,.. അവനോടങ്ങനെ ക്ഷമിക്കാൻ തനിക്ക് പറ്റില്ല,.

*********

“അരുണേട്ടാ !”

“മ്മ്,… ”

“എന്നോട് ഇപ്പോഴും ദേഷ്യമുണ്ടോ? ” അവൾ ചോദിച്ചു,.

“എന്തിന്? ”

“ഇപ്പോഴും അരുണേട്ടന്റെ വികാരങ്ങളെയൊന്നും മാനിക്കാൻ എന്നെക്കൊണ്ട് ആവുന്നില്ലല്ലോ !” അവൾ കുറ്റബോധത്തോടെ പറഞ്ഞു,.

അരുൺ പുഞ്ചിരിച്ചു,..

“നീ ഇത്രയൊക്കെ മാറിയത് തന്നെ വലിയ കാര്യമായിട്ടാ എനിക്ക് തോന്നുന്നത്,.. ഒരു കൈ അകലത്തിൽ നിന്നാണെങ്കിലും എനിക്ക് നിന്റെ സ്നേഹം അനുഭവിക്കാൻ പറ്റുന്നില്ലെ,.. അത് മതി,.. ”

അവൻ അവളുടെ മുടിയിഴകളിലൂടെ വിരലോടിച്ചു,..

“അത് മാത്രം മതിയോ അരുണേട്ടാ? ”

“പോരാ,.. എന്തെങ്കിലും ചേഞ്ച്‌ ഉണ്ടെങ്കിൽ പറ, ഞാനിപ്പോഴേ റെഡിയാ,.. ഏത് ഫ്‌ളേവറാ വേണ്ടേ? ”

“ഫ്‌ളേവറോ? ”

“ആ,.. സ്ട്രോബറി വേണോ, അതോ,.. ”

“ചീ,.. ” അവൾ എഴുന്നേറ്റ് പില്ലോയെടുത്തു അവനെ തലങ്ങും വിലങ്ങും തല്ലി,..

“എടി തല്ലല്ലേടി !” അരുണവളുടെ കൈപിടിച്ചു,.

“നാണമുണ്ടോ മനുഷ്യാ? ” അവളെയാകെ ചുവന്നു,..

“ഞാനെന്തിനാ നാണിക്കണേ,. എന്റെ കെട്ടിയോളോടല്ലേ ചോദിച്ചത്,. വേറെ ആരോടും അല്ലല്ലോ !”

“വേറെ ആരോടെങ്കിലും ചോദിച്ചാൽ കൊല്ലും ഞാൻ,.. ”

“ആ ഇത് കൊള്ളാം.. പട്ടിയിട്ട് പുല്ല് തിന്നുകയും ഇല്ല, പശുവിനെക്കൊണ്ട് തീറ്റിക്കുകയും ഇല്ല,.. ” അവനും എഴുന്നേറ്റിരുന്നു,.

“എന്നാ ചെല്ല്,.. പോ,.. എന്നിട്ട് വല്ല എച് ഐ വി വൈറസ് ഒക്കെ വാങ്ങി വാ !”

“എടി അതിനാണ് ഞാൻ ആദ്യം പറഞ്ഞ സംഭവം,.. ”

“കൊല്ലും അരുണേട്ടാ ഞാൻ,.. ” അവൾ ഫ്ലവർവേസ് എടുത്തു,..

“എന്റമ്മോ,.. ഡി വയലന്റ് ആവല്ലേ,. ഞാൻ എവിടേം പോവില്ല,.. എത്രകാലം വേണേലും കാത്തിരുന്നോളാം, ഫ്ലവർ വേസ് താഴെ വെക്കടി,. ”

ഋതിക അതേ നിൽപ്പ് തുടരുകയാണ്,..

“മോളൂസെ, അത് ചില്ലാണ്,.. താഴെ വീണാൽ പൊട്ടും,.. കാലിൽ കുത്തിക്കേറും,.. എന്തിനാ വെറുതെ ! കൊണ്ടാ ഇങ്ങ് തന്നേക്ക് !”

അവൻ ഫ്ലവർ വേസ് പതിയെ വാങ്ങിയെടുത്തു ടീപ്പോയിൽ സേഫ് ആയി വെച്ചു,.. ഋതികയുടെ മിഴികൾ നിറഞ്ഞു വന്നു,.

“അയ്യോ,.. ഞാൻ വെറുതെ പറഞ്ഞതല്ലേ,.. കരയല്ലേ, സത്യായിട്ടും പോവൂല്ലടി,.. എനിക്കെന്റെ ഭാര്യയെ മാത്രം മതി ! ” അവനവളെ ചേർത്ത് പിടിച്ചു,..

“അരുണേട്ടനെ വേറൊരു പെണ്ണിന്റെ കൂടെ,.. എനിക്കത് ചിന്തിക്കാൻ പോലും വയ്യ !”

“ഇനി അഥവാ പോയാൽ നീ വേണേൽ എനിക്കിട്ട് ഒന്ന് പൊട്ടിച്ചോ എന്തിയേ,.. ”

അവളവനെ തള്ളി മാറ്റി,..

“അന്ന് ഞാൻ അവളേം കൊല്ലും നിങ്ങളേം കൊല്ലും, എന്നിട്ട് ആൽബിയുടെ കൂടെ സന്തോഷമായി ജീവിക്കും !”

ആൽബിയെന്ന് കേട്ടതും അരുണിന്റെ മുഖം മങ്ങി,. ഋതികയ്ക്ക് താൻ പറഞ്ഞത് മണ്ടത്തരമായെന്ന് തോന്നി,..

“സോറി അരുണേട്ടാ !”

“ക്രൂരതയാണ് ഋതു,.. നീ ഭയങ്കര സെൽഫിഷ് ആണ്,.. നിനക്ക് ഞങ്ങളെ ജീവിക്കാൻ അനുവദിച്ചുകൂടെ,.. നിങ്ങൾക്ക് നിങ്ങളുടെ ലൈഫ്,. ഞങ്ങൾക്ക് ഞങ്ങളുടെ ലൈഫ്,.. ഹാപ്പി ഹാപ്പി? ”

“ഓഹോ !”

“എടി ഞാൻ കാര്യായിട്ട് പറഞ്ഞതാ !” അരുൺ അവളുടെ മറുപടിക്കായി കാത്തു,..

“ഞാനില്ലാതെ അരുണേട്ടൻ ഹാപ്പി ആയി ജീവിക്കുമെങ്കിൽ എനിക്ക് പ്രോബ്ലം ഒന്നുമില്ല,. പക്ഷേ ആ ഹാപ്പിനെസ്സ് 100% ആത്മാർത്ഥമായിരിക്കണം !”ഋതികയുടെ മുഖത്ത് ഗൗരവം നിറഞ്ഞു,.

“ഓക്കേ, ഞാൻ ഹാപ്പി ആണെങ്കിൽ നീ ആൽബിക്കൊപ്പം സന്തോഷത്തോടെ ജീവിക്കുമോ? ” അവൻ ആകാംഷയോടെ അവളെ നോക്കി,..

“ബന്ധങ്ങൾ കണ്ണാടി പോലെയാ അരുണേട്ടാ, ഒരു തവണ പൊട്ടിപ്പോയാൽ സൂപ്പർ ഗ്ലൂ വെച്ച് ഒട്ടിച്ചാലും അതിന്റെ പാടുകൾ അതേപോലെ അവശേഷിക്കും,… ” അവൾ പറഞ്ഞു,…

“നീയീ മോഡേൺ ഭാഷയിൽ സാഹിത്യമടിക്കാതെ, കുറച്ചു സിമ്പിൾ ആയി പറഞ്ഞേ,.. ”

“ആൽബിയെ ഇനി ഒരിക്കലും പഴയ സ്ഥാനത്ത് കാണാൻ എന്നെക്കൊണ്ട് ആവില്ല അരുണേട്ടാ,. ഞാനായിട്ട് വേണ്ടെന്ന് വെച്ച സ്ഥിതിക്ക് എനിക്കവന്റെ കാല് പിടിക്കാൻ കൂടെയുള്ള യോഗ്യതയില്ല, പിന്നെ എന്റെ സെൽഫ് റെസ്‌പെക്ട് അതിനെന്നെ അനുവദിക്കുകയും ഇല്ല !”

“എന്നിട്ടാണോടി ആൽബി, ആൽബി എന്നും പറഞ്ഞു നീയെന്നെ അകറ്റി നിർത്തുന്നത്? ” അരുണും ദേഷ്യം നടിച്ചു,..

“അത് വേറൊന്നും കൊണ്ടല്ല അരുണേട്ടാ,.. കുറ്റബോധം കൊണ്ട് മാത്രവാ,.. ഞാനിവിടെ അരുണേട്ടനോപ്പം എന്റെ ലൈഫ് എൻജോയ് ചെയ്യുമ്പോൾ അവൻ അവിടെ എന്റെ പേരും പറഞ്ഞു അവന്റെ ലൈഫ് നശിപ്പിക്കുകയാണല്ലോ എന്ന കുറ്റബോധം, അതാ എന്നെ അരുണേട്ടനിൽ നിന്നും അകറ്റി നിർത്തുന്ന ഒരേയൊരു ഫാക്ടർ,… ” അവളുടെ ശബ്ദമിടറി,..

“അപ്പോൾ ആൽബിക്ക് നല്ലൊരു ലൈഫ്,. അതാണ് നിന്റെ ആഗ്രഹം? ” അരുൺ അവളെ നോക്കി,.

“എക്സാക്റ്റിലി !”

“ഞാനൊന്ന് ആ ഗോപാലേട്ടനെ കണ്ടു നോക്കട്ടെ !”

“എന്തിനാ? ”

“മൂപ്പര് ബ്രോക്കറാ,.. ആൽബിക്ക് പറ്റിയ ഒരു നല്ല ജീവിതം വന്നാൽ അറിയിക്കാൻ പറയാം !”

അവളുടെ മുഖം മങ്ങി,..

“കളിയാക്കണ്ട അരുണേട്ടാ !”

“കളിയാക്കിയതല്ലഡോ, സീരിയസ് ആയിട്ട് പറഞ്ഞതാ !”

“അതിന് അവന് ആദ്യം വല്ല ജോലിയും വേണ്ടേ? ”

“അതിനും ഞാൻ കഷ്ടപ്പെടണോ? ”

“കഷ്ടപ്പെട്ടാൽ എന്താ,.. പഴയ ഫ്രണ്ട് ആയിരുന്നില്ലേ? ”

അരുണിന്റെ മുഖം വല്ലാതായി,..

“പറയ്,.. എന്തിനാ നിങ്ങൾ തമ്മിൽ തെറ്റിയത്,.. ആ ബോയ്സ് സീക്രെട്ട് എന്താ? ”

“എടി അത് വല്ല്യ കാര്യമുള്ള കാര്യമൊന്നും അല്ല,. എങ്ങനൊക്കെയോ അങ്ങനായിപ്പോയി,.. ഞാൻ അതൊന്നും ഓർക്കാൻ ഇഷ്ടപ്പെടുന്നില്ല !”

“ശരി പറയാൻ തോന്നുന്നില്ലെങ്കിൽ പറയണ്ട,.. നോ പ്രോബ്ലം,. ”

“അതത്ര സീരിയസ് ഇഷ്യൂ അല്ലടോ,… ”

“എങ്കിൽ പിന്നെ എന്തിനാ ഇപ്പോഴും ദേഷ്യം വെച്ചോണ്ട് ഇരിക്കുന്നത്? ”

“എനിക്കവനോട് ദേഷ്യമൊന്നും ഇല്ല !”

“എങ്കിൽ ഒന്ന് ട്രൈ ചെയ്തൂടെ,.. ആ പഴയ ഫ്രണ്ടിന്റെ നല്ലൊരു ലൈഫ്ന് വേണ്ടി,.. എന്റെ ഒരു മനസമാധാനത്തിനു വേണ്ടി? ”

“ദൈവമേ എന്റെയൊരു ഗതികേട് നോക്കണേ, ഭാര്യയുമായുള്ള നല്ലൊരു കുടുംബജീവിതം കിട്ടാൻ വേണ്ടി, ഭാര്യയുടെ എക്സ് ബോയ്ഫ്രണ്ടിന്റെ ജീവിതം നേരെയാക്കേണ്ട അവസ്ഥയായി,. ഒരു ഭർത്താവിനും ഇങ്ങനൊരു വിധി നീ കൊടുക്കല്ലേ ദൈവമേ,. !”

“ആൽബി ഒരു കാലത്ത് എനിക്ക് എല്ലാമായിരുന്നു,. ആ അവൻ ഞാൻ കാരണം നശിച്ചു പോണത്,എന്നെക്കൊണ്ട് ചിന്തിക്കാൻ കൂടി പറ്റണില്ല അരുണേട്ടാ,. ഈ ഒരു കാര്യം മാത്രേ ഞാൻ അരുണേട്ടനോട് റിക്വസ്റ്റ് ചെയ്യുള്ളൂ,.. പ്ലീസ് !” അവൾ അപേക്ഷയോടെ അവനെ നോക്കി,…

അവളുടെ ആവശ്യം ന്യായമാണ്,. പക്ഷേ ആൽബി ആണ് ഓപ്പോസിറ്റ്,..

“പ്ലീസ് അരുണേട്ടാ !”

“ഞാൻ നോക്കട്ടെ,.. ”

“താങ്ക് യൂ സോ മച്ച് !”

അവളവന്റെ നെഞ്ചോടു ചേർന്നു,..
***—-***

“എടാ,.. എണീക്ക് !” ആൽബി രാകേഷിനെ തട്ടി വിളിച്ചു,..

“എന്തോന്നാടെ, മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ? ” രാകേഷ് തിരിഞ്ഞു കിടന്നു,.

“എണീക്ക് രാകേഷേ !”

“എന്താ കാര്യം? ”

അവൻ കണ്ണും തിരുമ്മിക്കൊണ്ട് ചോദിച്ചു,…

“എനിക്ക്,.. എനിക്കെന്റെ ഋതുവിനെ വേണം,.. വിട്ടു കൊടുക്കില്ല ഞാനാ തെണ്ടിക്ക്,.. !” ആൽബിയുടെ നാവ് കുഴഞ്ഞു,.

കാലുകൾ ആടുകയാണ്,.. രാവിലെയേ അവൻ നന്നായി കുടിച്ചിട്ടുണ്ടെന്ന് രാകേഷിന്‌ തോന്നി,..

“എനിക്ക് വേണടാ എന്റെ ഋതുവിനെ !”

**************

“നിന്നെക്കൊണ്ട് പറ്റുവോ അരുൺ ഋതു പറഞ്ഞ കാര്യം അംഗീകരിക്കാൻ !” ജസ്റ്റിൻ കുറച്ചു ദേഷ്യത്തോടെ തന്നെ ചോദിച്ചു,..

“അറിയില്ല,.. പക്ഷേ എന്തെങ്കിലും ചെയ്തേ പറ്റു,. അവളുടെ മനസ്സിൽ അവനെ ചതിച്ചെന്ന കുറ്റബോധം ആടാ,.. അത് മാറാൻ ഇത് മാത്രമേ വഴിയുള്ളൂ !”

“പക്ഷേ അരുൺ നിന്നെക്കൊണ്ട് !”

“എന്നെക്കൊണ്ട് പറ്റില്ല ജസ്റ്റിൻ,.. അതുകൊണ്ടാ ഞാൻ നിന്നോട് പറയുന്നത്,. നിനക്കെന്തെങ്കിലും ചെയ്യാൻ കഴിയും !”

“എനിക്ക് പറ്റില്ല,.. ” ജസ്റ്റിൻ തീർത്തു പറഞ്ഞു,..

“എടാ അതിന് ആൽബിയും ഞാനും തമ്മിൽ അല്ലേ ഇഷ്യൂ,. നിനക്കെന്താ പ്രശ്നം,.. ”

“കാരണം നീയെന്റെ ഫ്രണ്ട് ആയത്കൊണ്ട്,. ന്യായം നിന്റെ ഭാഗത്ത്‌ ആയത് കൊണ്ട്,.. എല്ലാം തുറന്നു പറയാൻ മേലായിരുന്നോ നിന്റെ കെട്ടിയോളോട്,.. പിന്നെ അവൾ നിന്നോട് ഇങ്ങനൊരു കാര്യത്തിന് നിർബന്ധിക്കില്ല !”

“ഈ അവസരത്തിൽ എനിക്ക് വലുത് അവളുടെ സന്തോഷവാ ജസ്റ്റിൻ,. അല്ലാതെ !”

“ശരി,… അങ്ങനാണെങ്കിൽ വേറെ വഴിയില്ലല്ലോ,.. ഞാൻ ശ്രമിക്കാം !”

“ശ്രമിച്ചാൽ പോരെടാ ചെയ്യണം,.. ഋതുവിനെ എല്ലാ അർത്ഥത്തിലും എനിക്ക് വേണം.. എനിക്കവളെ അത്രയ്ക്കും ഇഷ്ടവാ !”

“മ്മ്,.. അവന്റെ ആ രാകേഷും ആയുള്ള കൂട്ട്കെട്ടാ ഏറ്റവും പ്രശ്നം,.. അവൻ കാരണവാ ആൽബി ”

“എനിക്കറിയാടാ,.. പണ്ടും അവൻ തന്നെ ആയിരുന്നല്ലോ ശകുനി,.. ആൽബിയെ എനിക്കെതിരെ തിരിച്ചു വിട്ടിട്ട് അവന് കിട്ടിയ നേട്ടമെന്താണെന്നാ എനിക്കിപ്പോഴും മനസിലാവാത്തത് !”

“അവൻ ഇനി വല്ല സൈക്കോയോ സാഡിസ്റ്റോ വല്ലതും ആണോ?. ”

“അതെന്താ?”

“ഇങ്ങനെ ഓരോരുത്തരെ തമ്മിൽ തല്ലിച്ച് അതിൽ സന്തോഷം കണ്ടെത്തുന്നവരെ അങ്ങനൊക്കെയാ വിളിക്കാറ്,.. ”

“ആ എനിക്കറിയില്ല !”അരുൺ വല്ല്യ താല്പര്യം കാണിച്ചില്ല,.

” നന്നാക്കേണ്ടത് ആൽബിയെ അല്ല,.. ആ തെണ്ടിയേയാ,.. രാകേഷിനെ, . അതും നല്ല പൊട്ടീരു കൊടുത്തു,.. ”

“എന്ത് ചെയ്താലും വേണ്ടില്ല,.. ഋതു ഹാപ്പി ആയാൽ മതി,.. ”

“മ്മ്,.. നീയെനിക്ക് കുറച്ചു ടൈം താ,.. ഇപ്പോൾ അവന്മാരെക്കൊണ്ട് വല്ല്യ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത സ്ഥിതിക്ക് അങ്ങനങ്ങ് ഇടപെടാൻ പറ്റില്ല,.. ”

“മ്മ്,… എന്തായാലും അധികം വൈകണ്ട,.. ”

“അവന്മാർ എത്ര വരെ പോവുമെന്ന് നോക്കട്ടെ !” ജസ്റ്റിൻ ചിന്താമഗ്നനായി,..

************

“നമ്മൾ ഇത് എങ്ങോട്ടാ രാകേഷേ പോണത്? ” ഏറെ ദൂരം പോയിട്ടും എങ്ങോട്ടേക്കാണെന്ന് മനസിലാവാത്തത് കൊണ്ട് ആൽബി ചോദിച്ചു,.

“കുറച്ചു നേരം കൂടി നീ വെയിറ്റ് ചെയ്യ്,… എന്നിട്ട് പറയാം,… ”

“മ്മ് !”

വഴിയരികിൽ പൂത്ത് നിൽക്കുന്ന പൂപ്പാടങ്ങളെ കടന്ന് രാകേഷിന്റെ ബൈക്ക് മുന്നോട്ടേക്ക് പോയി,…

ഏദൻ എന്നെഴുതിയ പടുകൂറ്റൻ ബംഗ്ലാവിന്റെ വലിയ ഗേറ്റിന് മുൻപിൽ ബൈക്ക് നിർത്തി അവൻ ഹോൺ അടിച്ചു,…

“എന്താ ഇവിടെ? ”

“നിക്ക്,.. പറയാം !” സെക്യൂരിറ്റി വന്നു ഗേറ്റ് തുറന്നു,.. അയാൾ കന്നഡയിൽ രാകേഷിനോട്‌ എന്തോ പറഞ്ഞു,.. പിന്നെ ഗേറ്റ് തുറന്നു പുഞ്ചിരിയോടെ സ്വാഗതം ചെയ്തു,…

“എങ്ങനുണ്ട്, സെറ്റപ്പ്? ” രാകേഷ് ചോദിച്ചു,…

വലിയ ഇരുനില കെട്ടിടം,.. ചുറ്റിനും മരങ്ങളും പൂന്തോട്ടവും,…

“കൊള്ളാം ഇതാരുടെയാ? ”

“ഇത് കർണാടകയിൽ ഉള്ള എന്റെ ഒരു സുഹൃത്തിന്റെയാ,.. ഇപ്പോൾ ഇതിന്റെ 60 ഷെയർ നമ്മളുടെയാ,.. അതായത് 30 ശതമാനം നിന്റെയും മുപ്പതു ശതമാനം എന്റെയും,.. ”

ആൽബി അത്ഭുതത്തിൽ അവനെ നോക്കി,. രാകേഷിൽ യാതൊരു ഭാവവ്യത്യാസവും കാണാനില്ല,..

“നീയെന്താ പറഞ്ഞേ? ”

“വിശ്വാസമായില്ല? ”

“ഇല്ല !”

” ഇതിന്റെ 60 ശതമാനം നമ്മൾ വാങ്ങിച്ചു എന്ന് !”

“നിന്റെ കാര്യം ഓക്കേ,.. പക്ഷേ എന്റെ കാര്യം,. ഞാനതിന് പൈസ ഒന്നും മുടക്കിയില്ലല്ലോ !”

“പൈസ മുടക്കിയാലെ ഓണർ ആവാൻ പറ്റുള്ളൂ എന്നൊന്നും ഇല്ലാലോ,. ഇഷ്ടദാനം തന്നാലും ഓണർ ആകും !”

“നീയെന്തിനാ രാകേഷേ,.. എനിക്ക് വേണ്ടി,… ”

“കാരണം നീയെന്റെ ഫ്രണ്ട് ആയത്കൊണ്ട്,… ”

“പക്ഷേ,… ”

“നിനക്ക് ജോലിയും കൂലിയും ഇല്ലെന്ന് പറഞ്ഞല്ലേ അവൾ നിന്നെ തേച്ചിട്ട് പോയത്,.. ഇന്ന് നീ ഈ നൂറു ഏക്കർ വരുന്ന ഏദൻ എസ്റ്റേറ്റിന്റെ പാർട്ണർ ആണ് നീ, ഓണർ,… ”

“പക്ഷേ ഇതൊക്കെ,.. ”

“നീയല്ലേ പറഞ്ഞത് ഋതുവിനെ നിനക്ക് വേണന്ന്,.. അവൾ തിരിച്ചു വരുമ്പോൾ നീയിങ്ങനെ ദരിദ്രൻ ആയി ഇരുന്നാൽ മതിയോ,.. ഇന്ന് നിനക്ക് അവളുടെ കെട്ടിയവനേക്കാൾ ഇരട്ടി സ്വത്തും വരുമാനവും ഉണ്ട് !”

“അതൊന്നും കണ്ട് വീഴുന്നവൾ അല്ല ഋതു,… ”

“പിന്നെ എന്ത് കണ്ട് വീണതാടാ അരുണിന്റെ അടുത്ത്,.. അവന്റെ ജോലിയും, ആറക്ക ശമ്പളവും കണ്ടു തന്നെയാ അവളവനെ കെട്ടിയത് !”

“ആ അത് എന്തെങ്കിലും ആവട്ടെ,.. പക്ഷേ ഋതുവിനെ എങ്ങനെ എന്റെ അടുത്തേക്ക് കൊണ്ട് വരുമെന്നാ നീ പറയുന്നത്, തട്ടിക്കൊണ്ടു വരാനോ? ”

“ഹേയ് ഇല്ലില്ല,.. അവള് താനെ വരും ഇങ്ങോട്ടേക്ക് നിന്നെ തേടി,.. ”

“എങ്ങനെ? ”

“അതൊന്നും നീ അറിയണ്ട,.. നാളെ നിന്റെ പെണ്ണ് നിന്നെ തേടി ഇവിടെ എത്തും,.. നീ പോയി മണിയറ ഒരുക്കി വെക്ക്,… ” രാകേഷിന്റെ കണ്ണുകളിൽ ഒരു ചെന്നായയുടെ കൗശലം ആൽബി കണ്ടു,… പിന്നെ അവൻ കൂടുതലൊന്നും ചോദിച്ചില്ല,..

******

“ഋതിക ഇരിക്കൂ !”

രാജീവ്‌ മേനോൻ പറഞ്ഞു…

“താങ്ക് യൂ സാർ,.. അല്ല സാർ വിളിപ്പിച്ചത്? ” അവൾ ചോദിച്ചു,..

“നമ്മുക്കൊരു പുതിയ പ്രൊജക്റ്റ്‌ വന്നിട്ടുണ്ട്,.. 12 കോടിയോളം രൂപയാണ് കമ്പനി എസ്റ്റിമേറ്റ് ചെയ്യുന്ന പ്രോഫിറ്റ് ”

“വൗ ദാറ്റ്‌ ‘സ് ഗ്രേറ്റ്‌ സാർ !”

” ഒരു ജോർജ് തോമസ്, ഏദൻ ഗ്രൂപ്പ്‌ ചെയർമാൻ,.. ആൾക്ക് ബാംഗ്ലൂർ ബേസ്ഡ് കുറേ ബിസിനസ്‌ ഗ്രൂപ്സ് ഉണ്ട്, നമ്മുടെ കമ്പനിയിലും ഇൻവെസ്റ്റ്‌ ചെയ്യാൻ അയാൾ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ഋതിക ഇന്ന് തന്നെ അയാളെപ്പോയി കണ്ടു സംസാരിക്കണം !”

“അയ്യോ ഇന്നോ? ”

“എന്താ പറ്റില്ലേ?”

“അത്,. ” അരുണേട്ടനോട് ചോദിക്കാതെ താനെങ്ങനെ ഓക്കേ പറയും,..

“ഈ ഡീൽ നടന്നാൽ തന്റെ പ്രൊമോഷന്റെ കാര്യം പരിഗണനയിൽ എടുക്കാം,.. ”

“സാർ,. ഞാൻ പോയാൽ,.. ”

“എന്തേ കോൺഫിഡൻസ് ഇല്ലേ? ”

“കോൺഫിഡൻസ് ഒക്കെ ഉണ്ട് സാർ !”

“തന്നെ പോവേണ്ട,.. ശ്രുതിയും തനിക്കൊപ്പം വരും പിന്നെ ഡ്രൈവറും ഉണ്ടാവും പോരേ? ആൻഡ് ഋതിക തനിക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ല, ഹരീന്ദ്രൻ മറ്റൊരു ബിസിനസ്‌ മീറ്റിൽ ആണ്, താനേ പോവാനുള്ളൂ ”

“ബാംഗ്ലൂർ വരെ !”

“ബാംഗ്ലൂർ ഒന്നും അല്ല,.. ഇവിടെ അടുത്ത് അയാൾക്കൊരു എസ്റ്റേറ്റ് ഉണ്ട്,. ഏദൻ,.. അവിടെ അയാളുടെ പാർട്ട്‌ണേഴ്‌സ് ഉണ്ടാവും,. അവരുമായാണ് മീറ്റ് !”

“ഓക്കേ സാർ,.. ”

“എക്സാക്ട് ലൊക്കേഷൻ ഞാൻ അയക്കാം,.. ഡ്രൈവർ റെഡി ആണ് ഇപ്പോൾ തന്നെ ഇറങ്ങിക്കോളൂ,.. ദാ ഫയൽസ്,.. ” അയാൾ ഫയൽസ് എടുത്തു നീട്ടി,.

“പിന്നെ ഓർമ ഉണ്ടല്ലോ 12 കോടിയുടെ കാര്യമാണ് !”

“ഐ വിൽ ട്രൈ മൈ ബെസ്റ്റ് സാർ !”

“ഓക്കേ ഗുഡ് ലക്ക് !”

“താങ്ക് യൂ സാർ !” അവൾ ക്യാബിന് പുറത്തേക്ക് ഇറങ്ങി,..

“പോകാം മാഡം !”

“ഒരു മിനിട്ട് !”

അരുണേട്ടനോട് പറയാതെ എങ്ങനെയാ,. അവൾ അരുണിന്റെ നമ്പർ ഡയൽ ചെയ്തു,.. ശേ,.. സ്വിച്ച് ഓഫ്‌ ആണല്ലോ,.. ക്യാബിനിലേക്ക് ചെല്ലാം,..

ക്യാബിനിൽ അരുൺ ഉണ്ടായിരുന്നില്ല,.. എവിടെപ്പോയി,..

“സിബി ചേട്ടാ!” അവൾ വിളിച്ചു,..

“എന്താ മാഡം? ”

“അരുണേട്ടനെ കണ്ടോ? ”

“അരുൺ സാർ കോൺഫറൻസ് ഹാളിൽ ആണല്ലോ മാഡം !”

“ഒന്ന് കാണാൻ പറ്റുവോ? ”

“അയ്യോ,. അത് നടക്കുമെന്ന് തോന്നുന്നില്ല മാഡം രാജീവ്‌ സാറിന് അതൊന്നും ഇഷ്ടമല്ലല്ലോ !”

“എപ്പോ കഴിയും? ”

“ഒരു രണ്ടു മണിക്കൂർ പിടിക്കും !”

“മാഡം !” ശ്രുതി അക്ഷമയോടെ വിളിച്ചു,.

“ദാ വരുന്നു,.. ”

“സിബി ചേട്ടാ,.. ഞാൻ ഒരു പ്രൊജക്റ്റ്‌ന്റെ ഡിസ്‌കഷന് പോയി എന്നൊന്ന് പറയണം,.. ഒരു ഏദൻ എസ്റ്റേറ്റ്,.. ”

“പറഞ്ഞേക്കാം മാഡം !” സിബി തലയാട്ടി,..

“പിന്നെ അരുണേട്ടനോട് എന്നെയൊന്ന് വിളിക്കാനും പറയണേ,.. ”

“മ്മ് !”

“എന്നാൽ ഞാൻ ഇറങ്ങുവാ !”

“ശരി മാഡം !”

ഋതിക മനസില്ലാമനസോടെ കാറിൽ കയറി,.. ആ രാജീവ്‌ സാർ ലൊക്കേഷൻ അയച്ചിട്ടുണ്ടല്ലോ,.. അരുണേട്ടനും കൂടി ഒന്ന് അയച്ചു കൊടുത്തേക്കാം,. ചിലപ്പോൾ സിബി ചേട്ടൻ പറയാൻ മറന്നാലോ,. അവൾ അരുണിന് അത് ഫോർവേഡ് ചെയ്തു,. പിന്നെ മീറ്റിംഗിന്റെ കാര്യവും മെസ്സേജ് ചെയ്തു,..

“ഇത് കുറേ ദൂരം ഉണ്ടല്ലോ !” ശ്രുതി പറഞ്ഞു,..

“ആ !”

“ഇരുട്ടും മുൻപ് തിരിച്ചെത്താൻ പറ്റുമായിരിക്കും അല്ലേ മാഡം? ”

“അറിയില്ല !” ഋതിക ഫയൽസ് പഠിക്കുന്ന തിരക്കിലായിരുന്നു,…

“ശേ,.. റേഞ്ച് പോയല്ലോ !” ശ്രുതി പറഞ്ഞു,.

ഋതികയും തന്റെ ഫോൺ എടുത്ത് നോക്കി,.. ശരിയാ റേഞ്ച് ഇല്ല,.. ഏത് ഖുദാമിലാണോ ദൈവമേ ഏദൻ എസ്റ്റേറ്റ്,.. അവൾ മനസ്സിൽ ഓർത്തു,…

**********

“ഡാ അവർ പുറപ്പെട്ടു,… ശ്രുതി മെസ്സേജ് ചെയ്തിട്ടുണ്ട് !” രാകേഷ് ആവേശത്തിൽ പറഞ്ഞു,..

ആൽബിയുടെ കണ്ണുകൾ വിടർന്നു,..

“ഈ ശ്രുതി ആരാ? ” ആൽബി ചോദിച്ചു,..

“ആ ഒരു ഫ്രണ്ടിന്റെ ഫ്രണ്ടാ,.. ഈ കാര്യത്തിൽ ഫുൾ ഹെല്പും അവളുടെയാ,. അതിന് കുറച്ചു ചില്ലറ ചിലവായി,. എങ്കിലും വേണ്ടില്ല നിന്റെ ആഗ്രഹം നടക്കണ്ടേ !”

ആൽബി അവനെ കെട്ടിപ്പിടിച്ചു,..

“നിന്നോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലഡാ !” ആൽബി പറഞ്ഞു,…

“അതൊന്നും വേണ്ട,. നമുക്കും ഇങ്ങനെ എന്തെങ്കിലും ഒക്കെ പ്രശ്നം വരുമ്പോൾ നീ തിരിച്ചു സഹായിച്ചാൽ മതി !”

“നിനക്ക് ഞാനെന്റെ ജീവൻ പോലും തരും !”

“നീയേ വെറുതെ കിടന്ന് സെന്റി അടിക്കല്ലേ,.. നിന്റെ കാമുകി അവളെത്താൻ ഇനി ഒന്നോ രണ്ടോ മണിക്കൂർ മാത്രം !”

ആൽബിയുടെ മുഖത്ത് സന്തോഷത്തിനൊപ്പം ആശങ്കയും വിരിഞ്ഞു,..

“എന്താടാ? ”

“അരുൺ അറിഞ്ഞാൽ !”

“അരുൺ എന്ത് അറിയാനാ, അഥവാ അറിഞ്ഞാലും ഏദൻ എസ്റ്റേറ്റ് എന്നൊരു പേര് മാത്രം വെച്ച് അവൻ എന്നാ ചെയ്യാനാ,.. പിന്നെ അവൾ ബിസിനസ്‌ മീറ്റിന് വരുന്നത് ജോർജ് തോമസ്ന്റെ പാർട്ട്‌ണേഴ്‌സും ആയിട്ടാ,ഒരു കമ്പനി ഫയലിലും പേരില്ലാത്ത പാർട്ട്‌ണേഴ്‌സും ആയി !” രാകേഷ് പുഞ്ചിരിയോടെ പറഞ്ഞു,..

ആൽബിയുടെ മുഖത്തും പുഞ്ചിരി വിരിഞ്ഞു,..

“അപ്പോൾ മണിയറ ഒരുക്കൽ പുരോഗമിക്കട്ടെ,.. എനിക്കേ കുറച്ചു പണി കൂടി ബാക്കിയുണ്ട് !”

“ആയിക്കോട്ടെഡാ !”

“അപ്പോൾ എല്ലാം നമ്മൾ പ്ലാൻ ചെയ്ത പോലെ,.എല്ലാം നിന്റെ കയ്യിൽ ആണേ !”

“ഞാനേറ്റു !” ആൽബി ഒരു പനിനീർ പൂവ് എടുത്ത് നാസിക തുമ്പോട് ചേർത്തു,..

******

ഏദൻ എസ്റ്റേറ്റ് എന്ന ബോർഡ് കണ്ടതും അവളിൽ എന്തെന്നില്ലാത്ത ഒരു ഭയം തോന്നി,.. 12 കോടിയുടെ പ്രൊജക്റ്റ്‌ ആണ്, എല്ലാം തന്റെ കയ്യിലും എവിടെയെങ്കിലും പാളിയാൽ തീർന്നു,..

“ഇറങ്ങ് മാഡം !” ശ്രുതി പറഞ്ഞു,..

ഋതിക ഫോണിലേക്ക് നോക്കി,.. സമയം നാലര ആവുന്നു,.. റേഞ്ചും ഇല്ല, അടുത്ത് എന്ന് പറഞ്ഞിട്ട്,.. പത്തമ്പതു കിലോമീറ്റർ കാട്ടിലൂടെ,.. ഹോ,..

ശ്രുതി സെൽഫി പിടിക്കുന്ന തിരക്കിൽ ആയിരുന്നു,..

“മാഡം നിൽക്കുന്നോ ഒരു സെൽഫിക്ക്,. ”

“എന്റെ ശ്രുതി നമ്മൾ ഇവിടെ എസ്കർഷന് വന്നതല്ല,.. നടക്ക് ”

“സോറി മാഡം !” അവൾ അനുസരണയോടെ ഋതികയ്ക്ക് ഒപ്പം ഉള്ളിലേക്ക് നടന്നു,..

എന്തൊരു ഭരണമായിരുന്നു,. നിന്റെ അഹങ്കാരം ഒക്കെ ഇന്നത്തോടെ തീരും, ശ്രുതി മനസ്സിൽ പറഞ്ഞു,..

“ഇരിക്കൂ മാഡം, സാർ മറ്റൊരു മീറ്റിംഗ്ൽ ആണ് അത് കഴിഞ്ഞ് ഉടനേ വിളിക്കാം !” പേഴ്‌സണൽ സെക്രട്ടറി എന്ന് തോന്നിക്കുന്ന ഒരാൾ പറഞ്ഞു,…

“ഓക്കേ !”

ഋതിക ശ്രുതിക്കൊപ്പം സോഫയിൽ ഇരുന്നു,..

“ശ്ശോ, റേഞ്ച് വന്നില്ലല്ലോ,.. സിബി ചേട്ടൻ പറഞ്ഞു കാണുവോ അരുണേട്ടനോട് !”

ഋതിക ടെൻഷനിൽ ഇരുന്നു,..

********

“രാകേഷേ അവർ വന്നിട്ടുണ്ട്,.. ” മനോജ്‌ മദ്യപിച്ചുകൊണ്ടിരിക്കുന്ന ആൽബിയോടും രാകേഷിനോടുമായി പറഞ്ഞു,.

ആൽബി ആവേശത്തിൽ എഴുന്നേറ്റു,..

“തിരക്ക് കൂട്ടേണ്ട,.. അവള് കുറച്ചു നേരം കാത്തിരിക്കട്ടെ !” രാകേഷ് പറഞ്ഞു,..

“എടാ അത് !”

“നിന്നെയും ഇത്രയും കാലം അവൾ കാത്തിരുത്തിയതല്ലേ,.. അവളും കുറച്ചു വെയിറ്റ് ചെയ്യട്ടെ !”

ആൽബിക്ക് അതൊട്ടും ഇഷ്ടപ്പെട്ടില്ലെങ്കിലും തൽക്കാലം രാകേഷിനെ അനുസരിക്കുക എന്നല്ലാതെ അവന് വേറെ നിവർത്തിയൊന്നും ഉണ്ടായിരുന്നില്ല,..

സമയം കടന്നുപോയിക്കൊണ്ടേ ഇരുന്നു,..

**********

“അരുൺ സാർ !” അരുൺ മീറ്റിംഗ് കഴിഞ്ഞിറങ്ങിയതും സിബി അടുത്തേക്ക് ചെന്നു,

“എന്താ സിബിചേട്ടാ? ”

“മാഡം ഒരു ബിസിനസ്‌ മീറ്റ്ന് പോയി ഏദൻ എസ്റ്റേറ്റ്ൽ,. ”

“ഏദൻ എസ്റ്റേറ്റോ,.. ”

“സാറ് കോൺഫറൻസ്ൽ ആയത് കൊണ്ടാ, എന്നോട് പറയാൻ പറഞ്ഞത് !”

“ഓക്കേ,.. കൂടെ ആരാ പോയത്? ”

“ശ്രുതിയും ഡ്രൈവറും !”

“ശ്രുതിയോ? ”

“എന്താ സാർ? ”

“ഹേയ് ഒന്നൂല്ല ! !”

“സാറിനോട് മാഡത്തെ ഒന്ന് വിളിക്കാൻ പറയാൻ പറഞ്ഞു,. ”

“ഞാൻ വിളിച്ചോളാം, സിബി ചേട്ടൻ പൊയ്ക്കോ !”

അരുണിന് എന്തോ അപാകത തോന്നി,. അവൻ ഫോൺ ഓൺ ചെയ്തു,.. ഋതുവിന്റെ 12 മിസ്സ്‌ഡ്‌ കോൾസ് ഉണ്ട്,.. കൂടാതെ മെസ്സേജും അതിൽ സ്ഥലത്തിന്റെ ലൊക്കേഷനും,..

അരുൺ അവളെ വിളിച്ചു,..

“ശേ, ഔട്ട്‌ ഓഫ് കവറേജ് ആണല്ലോ !”

അവന്റെ മനസ്സിൽ ഒരു ഭയം തോന്നി,.. അരുൺ ജസ്റ്റിന്റെ നമ്പർ ഡയൽ ചെയ്തു,..

********

“ജോർജ് തോമസോ,.. ഏദൻ ഗ്രൂപ്സ്,.. ആ അറിയാടാ ! എന്തേ? “ജസ്റ്റിൻ ചോദിച്ചു,.

അരുൺ കാര്യം അവതരിപ്പിച്ചു,..

“അതിനിപ്പോ എന്താ, ഒരു നല്ല കാര്യമല്ലേ? ”

“എടാ എനിക്കെന്തോ ടെൻഷൻ ആവുന്നു,.. ”

“എന്തിന്? ”

“അയാൾക്ക് ആൽബിയും ആയിട്ട് വല്ല കണക്ഷനും ഉണ്ടോ എന്ന്,.. ”

ജസ്റ്റിൻ ഒന്ന് ആലോചിച്ചു,..

“ഡാ ഒരു മിനിറ്റ് ഞാനിപ്പോൾ വിളിക്കാം !”

അരുണിന് യാതൊരു സമാധാനവും കിട്ടിയില്ല,.. ജസ്റ്റിൻ പെട്ടന്ന് തന്നെ തിരികെ വിളിച്ചു,..

“അരുണേ, നിന്റെ സംശയം ശരിയാടാ,.. ഏദൻ എസ്റ്റേറ്റിന്റെ പുതിയ രണ്ടു ബിസിനസ്‌ പാർട്ട്‌ണേഴ്സ്ൽ ഒരാൾ രാകേഷും മറ്റൊരാൾ ആൽബിയും ആണ് !”

അരുണിന്റെ നെഞ്ചിൽ ഒരാളൽ ഉണ്ടായി,.

(തുടരും )

അനുശ്രീ ചന്ദ്രൻ

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അനുശ്രീ ചന്ദ്രന്റെ മറ്റു നോവലുകൾ

പാരിജാതം പൂക്കുമ്പോൾ

അവിക

ഹൃദയസഖി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (9 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!