Skip to content

ഈ തണലിൽ ഇത്തിരി നേരം – 21

ee-thanalil-ithiri-neram

“അരുൺ,… ” ജസ്റ്റിൻ വിളിച്ചു,…

“എനിക്ക് നിന്റെ ഹെൽപ്പ് വേണം ജസ്റ്റിൻ,.. എനിക്കവളെ രക്ഷിക്കണം,.. ”

“ഞാനും ഇറങ്ങുവാ, അരുൺ, ഇനി വൈകണ്ട ”

ശരിയാണ്,. ഇനി വൈകിക്കുന്നതിൽ അർത്ഥമില്ല,.. താൻ ജീവിച്ചിരിക്കുമ്പോൾ ഒരുത്തനും അവളുടെ മേൽ കൈവെയ്ക്കില്ല. അതിന് താൻ അനുവദിക്കില്ല എന്ന ദൃഢനിശ്ചയത്തോടെ അവൻ ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തു,.

***********

നേരം ഇരുട്ടി വന്നു,.. ഋതിക ഫോണിൽ നോക്കി, സമയം ആറരയാവുന്നു,. രണ്ട് മണിക്കൂറിന് മേലെയായി കാത്തിരിപ്പ് തുടങ്ങിയിട്ട്,. അവൾക്ക് മൊത്തത്തിൽ ഒരു അസ്വസ്ഥത അനുഭവപ്പെട്ടു തുടങ്ങിയിരുന്നു,. ശ്ശേ, റേഞ്ച് ഇതുവരെ വന്നില്ല,. അരുണേട്ടൻ തന്നെ വിളിച്ചു നോക്കിയിട്ടുണ്ടാവില്ലേ? എന്തൊരു അവസ്ഥയാ ഇത്, ശ്രുതിയും ഫോണിൽ കുത്തി ഇരിക്കുകയാണ്,..

“ഹെലോ എക്സ്ക്യൂസ് മി ! ” ശ്രുതി മനോജിനെ വിളിച്ചു,..

“എന്താ മാഡം !” അവൾ അയാളുടെ അടുത്തേക്ക് ചെന്നു,.

“ഞങ്ങൾ ഇവിടെ കുറേ നേരമായി വെയിറ്റ് ചെയ്യുന്നു, നിങ്ങളുടെ സാറിന്റെ മീറ്റിംഗ് ഇതുവരെ കഴിഞ്ഞില്ലേ? ”

“ആക്ച്വലി, നടന്നുകൊണ്ടിരിക്കുവാ മാഡം !”

“അഞ്ച് മണിക്കായിരുന്നു അപ്പോയ്ന്റ്മെന്റ്, ഇപ്പോൾ ടൈം ആറര കഴിഞ്ഞു, ഞങ്ങൾക്കും വീടും, കുടുംബവും ഒക്കെ ഉള്ളതാ,.. ”

ശ്രുതിയുടെ പ്രവർത്തി ഋതികയെ ടെൻഷനിൽ ആഴ്ത്തി,. ദൈവമേ ഇവളിതെല്ലാം കുളമാക്കും,.. ഋതിക തന്റെ സീറ്റിൽ നിന്നും എഴുന്നേറ്റു,..

“ശ്രുതി !”അവൾ ശാസനയിൽ വിളിച്ചു,..

“നമ്മുക്ക് വീട്ടിൽ പോണ്ടേ മാഡം? ”

“തനിക്ക് ഇത്ര തിരക്കാണെങ്കിൽ പിന്നെ എന്തിനാ വന്നത്?” ഋതു ദേഷ്യത്തിൽ തന്നെയാണ് ചോദിച്ചത്,. ശ്രുതി മുഖം വീർപ്പിച്ചു..

“അയാം സോറി,.. ” ഋതിക മനോജിനോട് ക്ഷമ ചോദിച്ചു,..

“ഇട്സ് ഓക്കേ മാഡം,.. ഞങ്ങളും ഇത്ര വൈകിക്കാൻ പാടില്ലായിരുന്നു,.. നിങ്ങൾ രണ്ട് സ്ത്രീകൾ ആണെന്ന് പോലും നോക്കാതെ,. വീ ആർ എക്സ്ട്രീമലി സോറി, സാറിനോട് ഞാൻ സംസാരിക്കാം !”

“ഓക്കേ താങ്ക് യൂ !”

ഋതിക സമാധാനത്തിൽ തന്റെ സീറ്റിൽ പോയി ഇരുന്നു,..

വിജയഭാവത്തിൽ ശ്രുതിയും മനോജും പരസ്പരം ഒന്ന് നോക്കി, ശേഷം മനോജ്‌ അകത്തേക്ക് പോയി,.. ശ്രുതിയും തന്റെ സീറ്റിലേക്ക് മടങ്ങി,..

“എന്താ ശ്രുതി ഇത്, ഈ പ്രൊജക്റ്റ്‌ കമ്പനിക്ക് എത്രമാത്രം ഇമ്പോർട്ടന്റ് ആണെന്നറിയുമോ? 12 കോടിയാണ് എസ്റ്റിമേറ്റഡ് പ്രോഫിറ്റ്,.. അത് മാത്രമല്ല എന്റെ ആദ്യത്തെ പ്രൊജക്റ്റ്‌ ആണ്, അതിന്റെ ഇടയിൽ,.. തന്നെ ഞാൻ സേഫ് ആയി വീട്ടിൽ എത്തിച്ചോളാം അത് പോരേ? ”

“മാഡം ഞാൻ അതുകൊണ്ടല്ല ”

“എനിക്ക് മനസിലാവും ശ്രുതി.. എനിക്കും ടെൻഷൻ ഉണ്ട്,. അരുണേട്ടനോടൊന്ന് പറഞ്ഞിട്ട് പോരാൻ പോലും കഴിഞ്ഞില്ല,.. ഈ സാഹചര്യത്തിൽ നമ്മുടെ പേഴ്‌സണൽ ഇന്ട്രെസ്റ്റ്നേക്കാളും കമ്പനിയുടെ താല്പര്യങ്ങൾക്കാണ് വില കൊടുക്കേണ്ടത് !”

“അയാം സോറി മാഡം !”

“ഇട്സ് ഓക്കേ,.. ” ഋതിക വീണ്ടും തന്റെ ശ്രദ്ധ ഫയലിൽ കേന്ദ്രീകരിച്ചു,..

ആദ്യം നിനക്ക് സേഫ് ആയി വീട്ടിൽ എത്താൻ പറ്റുവോ എന്ന് നോക്ക്,.. എന്നിട്ടല്ലേ എന്റെ എന്റെ കാര്യം,. ശ്രുതി ക്രൂരമായ ഒരു ചിരിയോടെ തന്റെ ഫോണിലെ ഫോട്ടോസിലേക്ക് നോക്കി,.. അതിൽ രാകേഷുമൊന്നിച്ചെടുത്ത സെൽഫിയും ഉണ്ടായിരുന്നു,…

****—****

“അരുൺ നീ എവിടെ എത്തി? ”

“ഞാൻ വന്നോണ്ടിരിക്കുവാ ഒരു അര മണിക്കൂർ,.. നീയോ? ”

“ഞാനും ഒരു അരമുക്കാ മണിക്കൂറാവും, അരുണേ, നീ ആ ഡ്രൈവറെ ഒന്ന് വിളിച്ചു നോക്കിക്കേ,.. ”

“ഞാൻ വിളിച്ചതാ, ഔട്ട്‌ ഓഫ് കവറേജ് എന്നാ പറയണേ,.. ”

അടുത്ത നിമിഷം ജസ്റ്റിനും ആയുള്ള കോളും മുറിഞ്ഞു,.. റേഞ്ച് കട്ടായിരിക്കുന്നു,.. വൈകിക്കാൻ തനിക്കൊട്ടും സമയമില്ല,.. അരുൺ സ്പീഡ് കൂട്ടി,…

******

“മാഡം,.. യൂ ക്യാൻ ഗോ ഇൻസൈഡ് !” മനോജ്‌ പറഞ്ഞു,..

“ഓക്കേ,.. ശ്രുതി,.. ”

“മാഡം ദാ ഇവിടെ ബി. എസ്. എൻ. എല്ലിന് ഒരു കട്ട കിട്ടുന്നുണ്ട്,.. ഞാനൊന്ന് വീട്ടിലേക്ക് വിളിക്കട്ടെ,.. ”

എത്ര ഇറെസ്പോൺസിബിൾ ആയാണ് ശ്രുതി സംസാരിക്കുന്നത്,.. ഒഫീഷ്യൽ കാര്യത്തിനിടയ്ക്കാണ്,.. അവിടെ വന്നും ഇതേപോലെ പെരുമാറിയാൽ തീർന്നില്ലേ, ആ എന്തെങ്കിലും കാണിക്കട്ടെ,. ഋതികയ്ക്ക് ദേഷ്യം വന്നെങ്കിലും അവളത് ഉള്ളിലൊതുക്കി,..

“മാഡം !” മനോജ്‌ അവളെ വിളിച്ചു,..

ഈശ്വരനെ മനസ്സിൽ ധ്യാനിച്ച് ഋതിക ഫയൽ കയ്യിലെടുത്തു,.. എല്ലാം നിന്റെ കയ്യിലാ,.. കട്ടയ്ക്ക് കൂടെ നിന്നോണം,..

“അയാം റെഡി,… ”

“ദിസ്‌, വേ പ്ലീസ് !” അവൾ മനോജിന്റെ പുറകെ നടന്നു,…

വൗ,.. ഓരോ കൊത്തുപണികളും എത്ര മനോഹരമാണ്,.. കുറേ കാലത്തെ പഴക്കം തീർച്ചയായും ഉണ്ടാവണം,.. അത് തന്നെയാണ് ഈ ബംഗ്ലാവിന്റെ പ്രൗഢിയും,..

“ദാ ആ റൂം ആണ് മാഡം ” മനോജ്‌ കൈ ചൂണ്ടിയിടത്തേക്ക് ഋതിക നോക്കി,. ചുവന്ന കാർപെറ്റ് അതിന്റെ വാതിൽക്കൽ വരെ വിരിച്ചിട്ടുണ്ട്,..

“ഹീ ഈസ്‌ വെയ്റ്റിംഗ് !”

“ഓക്കേ !”

“നിങ്ങൾ വരുന്നില്ലേ? ”

“കോൺഫിഡൻഷ്യൽ മാറ്റർ അല്ലേ മാഡം !”

അവൾ തലയാട്ടി,..

“ബെസ്റ്റ് വിഷസ് മാഡം !”

“താങ്ക് യൂ !” അവൾ ഈശ്വരനെ ധ്യാനിച്ച് മുന്നോട്ട് നടന്നു,..

റൂമിന്റെ വാതിൽക്കലെത്തിയതും പനിനീർ പൂക്കളുടെ സുഗന്ധം അവളുടെ നാസ്യാരന്ദ്രങ്ങളെ പുണർന്നു,.. അവൾ കർട്ടൻ മാറ്റി ഉള്ളിലേക്ക് നടന്നു,.. സാമാന്യം വലിയൊരു മുറിയായിരുന്നു അത്,.. നിറയെ റോസാപുഷ്പങ്ങളാൽ അലങ്കരിച്ചിരിക്കുന്നു,.. കാൻഡിൽ ലൈറ്റ്സിന്റെ വെളിച്ചത്തിൽ അതൊരു ബെഡ്‌റൂം ആണെന്ന് ഋതികയ്ക്ക് വ്യക്തമായി,.. ഒരു മണിയറയുടെ സജ്ജീകരണങ്ങൾ,.. ഋതികയ്ക്ക് ഉള്ളിലൊരു ഭയം തോന്നി,.. എന്തോ അപകടമുണ്ട്,.. അവൾ തിരിഞ്ഞു വാതിൽക്കലേക്ക് നോക്കിയതും അത് കൊട്ടിയടയ്ക്കപ്പെട്ടു,…

“ഹലോ എന്താ ഇത്,.. നിങ്ങളെന്തിനാ വാതിലടക്കണേ? ” അവൾ വിളിച്ചു ചോദിച്ചു,..

“ഞാൻ പറഞ്ഞു തരാം !”

തനിക്കാ ശബ്ദം നല്ല പരിചയമുണ്ട്, ഋതികയ്ക്ക് തല കറങ്ങുംപോലെ തോന്നി.. എല്ലാം ഒരു ദുഃസ്വപ്നം പോലെ തോന്നുന്നു,..

കർട്ടന്റെ മറവിൽ നിന്നും മുന്നോട്ടേക്ക് വന്ന രൂപം കണ്ട ഋതികയുടെ നല്ല ജീവൻ പോയി,…

“ആൽബി,.. ” താൻ ചതിക്കപ്പെട്ടിരിക്കുന്നു,.. ഫയലുകൾക്കൊപ്പം അവളുടെ ഫോണും നിലത്തേക്ക് വീണു,…

“ഋതു,… ” അവൻ പ്രണയത്തോടെ വിളിച്ചു,.. അവളെ മൊത്തത്തിൽ ഒന്ന് വിറച്ചു,…

ആൽബി അവളുടെ അരികിലേക്ക് നടന്നു,.. താൻ തളർന്നുപോവുകയാണ്,… തൊണ്ടയിലെ വെള്ളം വറ്റുന്നു,.. ശരീരത്തിന് ഭാരം കുറയും പോലെ,..

“എന്തിനാ ഋതു നീയിങ്ങനെ പേടിക്കണേ? ഇത് ഞാനല്ലേ നിന്റെ മാത്രം ആൽബി!” അവന്റെ കണ്ണുകളിൽ വിരിഞ്ഞ ഭാവമെന്തെന്ന് നിർവചിക്കാവാനാവാതെ അവൾ പുറകോട്ട് അടികൾ വെച്ചു,..

“ഞാൻ പറഞ്ഞതാ രാകേഷിനോട്,.. നിന്നെയിങ്ങനെ വെയിറ്റ് ചെയ്യിക്കാൻ എനിക്കാവില്ലെന്ന്,.. പക്ഷേ അവൻ കേൾക്കണ്ടേ,. നിനക്ക് വേണ്ടി ഞാൻ ഇത്രയും കാത്തിരുന്ന സ്ഥിതിക്ക്,.. നീയും എനിക്ക് വേണ്ടി കുറച്ചു കാത്തിരിക്കുന്നത് തന്നെയാ നല്ലതെന്നാ അവൻ പറഞ്ഞത്,.. ആണോ ഋതു അങ്ങനാണോ? !” അവൻ ചോദിച്ചു,.

അവൾ ഭിത്തിയിൽ ഇടിച്ചു നിന്നു,.. ഒന്നുറക്കെ കരയാൻ പോലുമുള്ള ശബ്ദം അവൾക്ക് പുറത്തേക്ക് വന്നില്ല,..

” ഞാൻ നിന്നെ ഒരുപാട് വെയിറ്റ് ചെയ്യിച്ചോ? ”

ആൽബി തൊട്ടു, തൊട്ടില്ല എന്ന മട്ടിലാണ് നിൽപ്പ്,..

“പ്ലീസ് ആൽബി എന്നെയൊന്നും ചെയ്യരുത് !”

അവൾ അവന് നേരെ കൈകൾ കൂപ്പി,…

“നിനക്കെന്നെ പേടിയാണോ ഋതു? ” അവൻ ചോദിച്ചു,…

അവൾ കരഞ്ഞതേയുള്ളൂ,..

“എന്തിനാ കരയുന്നേ,.. കരയണ്ടാട്ടോ !” അവൻ കൈ നീട്ടി അവളെ തൊടാൻ ആഞ്ഞതും അവൾ അവന്റെ കൈ തട്ടി മാറ്റി,.. ആൽബിയുടെ മുഖത്തെ സഹതാപം വളരെപ്പെട്ടന്ന് തന്നെ രൗദ്രത്തിലേക്കും സാവധാനം തീവ്രമായ പ്രണയത്തിലേക്കും വഴിമാറി,…

അവന്റെ പെട്ടന്നുള്ള ഭാവമാറ്റങ്ങൾ അവൾ ആദ്യമായി കാണുകയായിരുന്നു,.. പഴയ ആൽബിയല്ല തന്റെ മുൻപിൽ നിൽക്കുന്നതെന്നവൾക്ക് ഉറപ്പായിരുന്നു,.. താൻ കാരണം മാനസികനില പോലും തെറ്റിയ പുതിയൊരാൽബിയാണ്,..

“എനിക്ക് നിന്നെ വേണം ഋതു,.. നീയില്ലാതെ എനിക്ക് പറ്റുന്നില്ല !” അവൻ വേദനയോടെ പറഞ്ഞു,…

“അയാം സോറി ആൽബി,.. എന്നെക്കൊണ്ട് കഴിയാത്ത കാര്യവാ നീയിപ്പോ എന്നോട് ചോദിക്കുന്നത്,.. എനിക്കൊരു ഭർത്താവുണ്ട്,.. കുടുംബമുണ്ട്,. നീയെന്റെ അവസ്ഥ ഒന്ന് മനസിലാക്കണം ആൽബി,.. ” അവൾ നിസ്സഹായതയോടെ അവനെ നോക്കി,..

“നിന്റെ മനസ്സിൽ ഞാനില്ലേ ഋതു? “അവനവളെ ഉറ്റു നോക്കി,..

“ഇല്ലെന്ന് പറഞ്ഞാൽ അത് കള്ളമാകും ആൽബി,.. പക്ഷേ നീയുദ്ദേശിക്കുന്ന ഒരു തരത്തിൽ അല്ലെന്ന് മാത്രം !”

“വെറുതെ പറയുവാ ഋതു നീ,.. നിന്റെ മനസ്സിൽ ഇപ്പോഴും ഞാൻ തന്നെയാ,.. നീ പ്രണയിക്കുന്നതും എന്നെയാ !”

“അല്ല ആൽബി !” അവളുടെ ശബ്ദമിടറി,..

“പിന്നെ എന്ത്കൊണ്ടാ ഋതു അരുണിനെ നിനക്ക് പൂർണമായും അംഗീകരിക്കാൻ കഴിയാത്തത്?സ്നേഹിക്കാൻ കഴിയാത്തത്? ”

“നീയിങ്ങനെ ഞാൻ കാരണം കുടിച്ചു ജീവിതം നശിപ്പിക്കുന്നത് കൊണ്ട് !”

അവൻ പുശ്ചത്തോടെ ചിരിച്ചു,..

“കുറ്റബോധം? ”

“ഉണ്ട് ആൽബി !”

അവൻ ഉറക്കെ ചിരിച്ചു,…

“അതിനപ്പുറം നിനക്കെന്നോട് ഒന്നും ഇല്ല? ”

“ഇല്ല ആൽബി !” അവൾ ഉറപ്പോടെ പറഞ്ഞു,…

“വെറുതെ പറയുവാ നീ,.. എനിക്കറിയാം ഋതു നിനക്കൊരിക്കലും എന്നെയോ നമ്മുടെ പ്രണയത്തെയോ തള്ളിക്കളയാൻ ആവില്ലെന്ന് !”

“അങ്ങനൊരു സാഹചര്യം വന്നാൽ തള്ളിക്കളഞ്ഞല്ലേ പറ്റുള്ളൂ,. നിനക്ക് അറിയാവുന്നതല്ലേ എല്ലാം? ”

“ഓ,.. ശരിയാ നിനക്ക് മുൻപിൽ വിലയില്ലാത്തത് എനിക്കും എന്റെ പ്രണയത്തിനും മാത്രം ആയിരുന്നല്ലോ,.. ബിഗ് സീറോ !”

“അങ്ങനല്ല ആൽബി,.. ”

“പിന്നെ എങ്ങനെയാ ഋതു,.. നീ എത്ര കാലത്തേക്ക് എന്നോട് കള്ളം പറയും?”

“കള്ളമല്ല ആൽബി !” അവനെ എങ്ങനെ പറഞ്ഞു മനസിലാക്കണമെന്നറിയാതെ അവൾ പാട് പെട്ടു,..

ഭിത്തിയിൽ തൂക്കിയ ക്ലോക്കിൽ സമയം 7 അടിച്ചു,.. ഋതു അമ്പരപ്പിൽ ക്ലോക്കിലേക്കും അവനെയും മാറിമാറി നോക്കി,..

“എനിക്ക് വീട്ടിൽ പോണം ആൽബി !”

“നടക്കില്ല ഋതു,.. ”

“എന്താ ആൽബി നീയിങ്ങനെയൊക്കെ പറയുന്നേ? ” അവൾ ഭയത്തോടെ അവനെ നോക്കി,.

“നീ ഇതൊന്നും കാണുന്നില്ലേ ഋതു,.. ഇതൊക്കെ ഞാൻ നിനക്ക് വേണ്ടി.. അല്ല നമുക്ക് വേണ്ടി ഒരുക്കിയതാ,.. നീ അവനുള്ളതല്ല ഋതു,.. എന്റെയാ എന്റെ മാത്രം !”

ഋതു തലയിൽ കൈ വെച്ചു,..

“പ്ലീസ് ട്രൈ ടു അണ്ടർസ്റ്റാൻഡ് മീ,.. ഞാൻ നിന്റെ പഴയ ഋതു അല്ല,. വീട്ടിൽ എന്നെക്കാത്ത് ഒരു ഭർത്താവുണ്ട്,.. ” അവൾ തന്റെ താലി അവന് നേരെ ഉയർത്തിക്കാണിച്ചു,..

“അപ്പോൾ നിനക്ക് അവന്റെ അടുത്തേക്ക് പോണം? ”

“മ്മ് !”

“എങ്കിൽ പൊയ്ക്കോ !” അവൾ വിശ്വാസം വരാതെ അവനെ നോക്കി,..

“പക്ഷേ അതിന് മുൻപ് നീ എന്റെയായി മാറണം ഋതു,.. ”

അവൾ ഞെട്ടലോടെ അവനെ നോക്കി,..

“നീയെന്താ പറഞ്ഞേ? ”

“നിന്റെയീ താലി,. അതിലെനിക്ക് അവകാശം വേണ്ടാ, പക്ഷേ നിന്നെ എനിക്ക് വേണം ഋതു !”

ആൽബി അവളെ കൈകളിൽ പൊക്കിയെടുത്തു,.. ഋതിക പിടഞ്ഞു,.

************

അരുൺ ഏദൻ എസ്റ്റേറ്റ്ന് മുൻപിൽ വണ്ടി നിർത്തി,..

നിർത്താതെയുള്ള അവന്റെ ഹോണടി കേട്ട് സെക്യൂരിറ്റി പുറത്തേക്കിറങ്ങി വന്നു,..

********

രാകേഷ് നുരയുന്ന മദ്യം ഗ്ലാസ്സിലേക്ക് ഒഴിച്ച് ശ്രുതിക്ക് നീട്ടി,..

“അയ്യോ ഇത് വേണ്ടടാ,.. ”

“ഓ ഒരു പരിശുദ്ധ വന്നേക്കുന്നു, അങ്ങോട്ട് അടിക്കടി ! അവിടെ ഒരുത്തൻ മറ്റൊരാളുടെ ഭാര്യയുമായി ഫസ്റ്റ് നൈറ്റ് ആഘോഷിക്കുന്ന തിരക്കിലാ, നമുക്ക് ഇങ്ങനെയെങ്കിലും ആഘോഷിക്കണ്ടേ? ” രാകേഷ് ചോദിച്ചു,..

“ആ അത് ശരിയാ !” മനോജും ശരി വെച്ചു

“എങ്കിൽ നീയാ ബിയർ ബോട്ടിൽ പൊട്ടിക്ക്,.. വേറൊന്നും ഇന്ന് ശരിയാവില്ല !” ശ്രുതി പറഞ്ഞു,..

മനോജ്‌ ബിയർ ബോട്ടിൽ പൊട്ടിച്ചു അവൾക്ക് നേരെ നീട്ടി,..

“ഇത് മുഴുവനും ഞാൻ കുടിക്കണം എന്നാണോ? ”

“നീ കുടിക്കെടി,.. പറ്റാവുന്നത്ര കുടിക്ക്,.. ബോധം മറയുന്ന വരെ കുടിക്ക് !”

“എന്നിട്ട് എന്നെ വെച്ച് ഫസ്റ്റ് നൈറ്റ് ആഘോഷിക്കാൻ മോന് വല്ല പ്ലാനും ഉണ്ടോ?”

“ഫസ്റ്റ് നൈറ്റോ, നമ്മൾ എത്രയോ നൈറ്റുകൾ ഇങ്ങനെ ആഘോഷിച്ചതാടി !”

“പക്ഷേ ഇന്നൊരു മൂഡ് ഇല്ല മോനേ,.. അകത്ത് എന്തായിക്കാണുമോ എന്തോ? ”

“എന്തൊക്കെയാ നടക്കാൻ പോകുന്നതെന്ന് നിനക്ക് ഞാൻ പിന്നെ കാണിച്ചു തരാം, അവരൊന്നാ റൂമിൽ നിന്നും ഇറങ്ങിക്കോട്ടെ,.. ”

“ചീ,.. നാണമുണ്ടോഡാ നിനക്ക്,. അവരുടെ പ്രൈവസിയിൽ കേറി ഇടപെടാൻ? ”

“ഇല്ല, എനിക്കൊട്ടും നാണമില്ല,.. ഇതിന്റെയൊന്നും നേട്ടം നിനക്കിപ്പോൾ മനസിലാവില്ല !”

“അതാ ഞാനും ചോദിക്കണമെന്ന് വിചാരിച്ചത്,. ആൽബിക്ക് വേണ്ടി നീ ഇത്രയൊക്കെ കഷ്ടപ്പെടുന്നത് എന്തിനാണെന്ന്? ” മനോജ്‌ ചോദിച്ചു,.

“ഒരു നേട്ടവും കാണാതെ രാകേഷ് ഒന്നും ചെയ്യാറില്ലെന്ന് നിനക്കറിഞ്ഞൂടെ മനോജേ !”

“ആ നേട്ടം എന്താണെന്ന് ഞങ്ങൾക്ക് കൂടി അറിയണം? ”

“അത് നിങ്ങളോട് പറയണതെന്തിനാ? നിങ്ങൾക്കുള്ളത് ആവശ്യത്തിന് ഞാൻ തന്നില്ലേ? ”

രാകേഷ് ഗ്ലാസ്സിലുള്ള മദ്യം ഒറ്റ വലിക്ക് കുടിച്ചു തീർത്തു,..

“എന്തൊരു അഭിനയമായിരുന്നു ഇവളുടെ !” മനോജ്‌ അത്ഭുതത്തിൽ പറഞ്ഞു,..

“ഞാൻ അഭിനയിച്ചില്ലായിരുന്നുവെങ്കിൽ ഋതിക ഇന്നിവിടെ ഉണ്ടാവില്ലായിരുന്നു,.. എന്തൊരു അഹങ്കാരമായിരുന്നു, എല്ലാം ഇന്ന് അവസാനിക്കും !” ശ്രുതിയുടെ കണ്ണുകളിൽ പക നിറഞ്ഞു,..

“എനിക്ക് അതൊന്നുമല്ല ടെൻഷൻ, ഇതൊക്കെ ആ അരുണറിഞ്ഞാൽ !”മനോജ്‌ തന്റെ ആശങ്ക പങ്കു വെച്ചു,.

“അവനറിഞ്ഞാൽ എന്ത് ചെയ്യാനാ !” രാകേഷ് മദ്യഗ്ലാസ്സ് ചുണ്ടോട് ചേർത്തു,..

“കാണിച്ചു താരാടാ എന്താ ചെയ്യാൻ പോകുന്നതെന്ന് !”

അരുണിന്റെ ചവിട്ട് കൊണ്ട രാകേഷ് നിലത്തേക്ക് വീണു,..

“നീയൊക്കെ എന്താ വിചാരിച്ചത്, കെട്ടിയ പെണ്ണിനെ സംരക്ഷിക്കാൻ കഴിയാത്തവനാണ് അരുണെന്നോ? ”

വീഴ്ചയ്ക്കിടയിലും രാകേഷിന്റെ ചുണ്ടിൽ ഒരു പരിഹാസച്ചിരി വിരിഞ്ഞു,..

“എന്താടാ ചിരിക്കുന്നെ,.. ഋതു എവിടെ? ” അരുൺ അവന്റെ കോളറിൽ പിടി മുറുക്കി,..

മനോജും ശ്രുതിയും ചേർന്നവനെ പിടിച്ചുമാറ്റാൻ ഒരു ശ്രമം നടത്തി,..

“പറയാനാ പറഞ്ഞത് !”

“അവളിപ്പോൾ ആൽബിക്കൊപ്പം ഫസ്റ്റ് നൈറ്റ് ആഘോഷിക്കുന്ന തിരക്കിലാവും,.. നിന്റെ ഋതു,.. നീ താലി കെട്ടിയ നിന്റെ ഭാര്യ !”

“ഡാ,.. ” അരുണിന്റെ മുഖമടച്ചുള്ള അടിയിൽ രാകേഷിന്റെ ചുണ്ട് പൊട്ടി ചോരയൊലിച്ചു,..

“ഡാ ഇവനെ ഞാൻ നോക്കിക്കോളാം നീ പോയി ഋതു എവിടെയാണെന്ന് നോക്ക് !”

ജസ്റ്റിൻ ഓടിക്കയറിവരുന്നതിനിടയിൽ പറഞ്ഞു,..

അതേ,.. പാഴാക്കാൻ തനിക്കൊട്ടും സമയമില്ല,.. അരുൺ വന്ന കലിയിൽ അവനിട്ട് ഒന്ന് കൂടി പൊട്ടിച്ചു എഴുന്നേറ്റു,..

*******

“എന്നെ വിട് ആൽബി,.. ” ഋതിക അവന്റെ പിടി വിടുവിക്കാൻ ആവത് ശ്രമിച്ചു,..

“അടങ്ങി നിൽക്ക് ഋതു,… ” ആൽബി അവളുടെ കൈകളിൽ പിടി മുറുക്കി,..

തന്റെ വിശ്വാസങ്ങളെല്ലാം തകരുകയാണ്,. ആൽബി താൻ ഉദ്ദേശിച്ച ആളേ അല്ല എന്നതായിരുന്നു ശരീരത്തെക്കാളും അവളുടെ മനസ്സിനെ തളർത്തിയത്,..

“നീ ഇങ്ങനൊന്നും അല്ലായിരുന്നു ആൽബി,.. ഞാൻ സ്നേഹിച്ച ആൽബി ഇങ്ങനൊന്നും അല്ലായിരുന്നു !” അവൾ തേങ്ങിക്കരഞ്ഞു,..

“ഞാൻ സ്നേഹിച്ച ഋതുവും ഇങ്ങനൊന്നും അല്ലായിരുന്നു,.. എന്റെ സ്പർശനത്തിൽ ഇങ്ങനെ പൊള്ളിപ്പിടയില്ലായിരുന്നു !”

അവൾ അവന്റെ പിടി വിടുവിക്കാൻ ആവത് നോക്കി,..

“നിന്നോട് വിടാനല്ലേ ആൽബി ഞാൻ പറഞ്ഞത് !”

“കിടന്ന് പിടക്കാതെടി ഞാനെന്റെ അവകാശമല്ലേ ചോദിച്ചുള്ളൂ,.. നിന്നിലുള്ള എന്റെ അവകാശം,.. ”

“എന്റെ മേൽ നിനക്ക് ഒരാവകാശവും ഇല്ല ആൽബി,.. എന്റെ മേൽ അവകാശമുള്ളത് എന്റെ ഭർത്താവിന് മാത്രമാ,.. ആ അരുണേട്ടൻ പോലും എന്നോട് ഇങ്ങനൊന്നും !”

“അരുൺ അല്ല ആൽബിയെന്ന്, ഇത്ര കാലവും എനിക്കും അവനും ഒപ്പം മാറിമാറി കഴിഞ്ഞിട്ടും നിനക്കത് മനസിലായില്ലേ? ”

“ആൽബി,.. ” ആ വിളിക്ക് കാരിരുമ്പിന്റെ കനമുണ്ടായിരുന്നു,.. അവളുടെ കണ്ണുകളിൽ കനലെരിഞ്ഞു,..

“അയ്യോ,.. ഇങ്ങനെ നോക്കല്ലേ,. ഞാനങ്ങ് പേടിച്ചു,…” ആൽബിയുടെ മുഖത്ത് പുച്ഛം നിറഞ്ഞു,..

ഇനിയും താനിങ്ങനെ തളർന്ന് നിന്നിട്ട് കാര്യമില്ല,.. താനെന്തൊക്കെ പറഞ്ഞു കാല് പിടിച്ചാലും ആൽബിയുടെ മനസ്സ് മാറാൻ പോണില്ല,.. പ്രതിരോധിച്ചേ പറ്റൂ,..

“എനിക്ക് നിന്നെ വേണം ഋതു,.. ഇന്നത്തേക്കെങ്കിലും,. ഇന്നത്തേക്ക് മാത്രം,.. അരുൺ അറിയാനൊന്നും പോണില്ല,..

ഋതിക അവന്റെ മുഖത്തേക്ക് തുപ്പി,..

“നീയെന്താടാ എന്നെക്കുറിച്ച് വിചാരിച്ചത്? ”

ആൽബി അവളുടെ കയ്യിലെ പിടി അയച്ചു,.. പിന്നെ മുഖത്ത് വീണ തുപ്പൽ തുടച്ചു,.. ഇതാണ് പറ്റിയ അവസരം,.. ഋതിക അവനെ ഉന്തിമാറ്റി വാതിൽ ലക്ഷ്യമാക്കി ഓടി,…

ആൽബി ക്ഷമയോടെ അവൾ എന്താണ് ചെയ്യുന്നതെന്നും നോക്കി കട്ടിലിൽ ഇരുന്നു,.. അവൾ തിടുക്കപ്പെട്ട് വാതിൽ തുറക്കാൻ ശ്രമിച്ചു,.. ഇല്ല പറ്റുന്നില്ല,.. പുറത്ത് നിന്നും പൂട്ടിയിരിക്കുകയാണ്,..

ഈശ്വരാ, വല്ലാത്തൊരു പെടലാണല്ലോ താൻ പെട്ടത്,.. അവൾ തിരിഞ്ഞു നോക്കി,.. അവൻ കട്ടിലിൽ ഇരുന്ന് ചിരിക്കുകയാണ്,.. എന്ത് ചെയ്യും താൻ,..

ഋതിക വാതിലിൽ മുട്ടാൻ തുടങ്ങി,….

“ആരെങ്കിലും രക്ഷിക്കണേ !” അവൾ ഉച്ചത്തിൽ കരഞ്ഞു വിളിച്ചു,..

“വിളിക്ക് വിളിക്ക്,.. ആരാ വരുന്നതെന്നൊന്ന് നോക്കട്ടെ !”

അവൾ പ്രതീക്ഷ കൈവിടാതെ,… ഉറക്കെ വിളിച്ചു,…

“രക്ഷിക്കണേ,… ”

അടുത്ത നിമിഷം വാതിലുകൾ തുറക്കപ്പെട്ടു,.. കണ്മുന്നിൽ അരുണിനെക്കണ്ട ആൽബി ഒന്ന് പതറി,…

ഒരില കൊഴിയും പോലെ ഋതു അവന്റെ നെഞ്ചിലേക്ക് വീണു,..

“അരുണേട്ടാ !” തളർന്ന് പോകുമ്പോഴും ആശ്വാസത്തോടെ അവൾ വിളിച്ചു,…

അരുണിന്റെ കണ്ണുകളിൽ അഗ്നി എരിയുന്നത് ആൽബി കണ്ടു,… അരുൺ ഋതികയെ ഒരു വശത്തേക്ക് മാറ്റി നിർത്തി,..

“നീയെന്നെ ഇവിടെ തീരെ പ്രതീക്ഷിച്ചില്ലല്ലേ ആൽബി? ”

അരുൺ മുഷ്ടി ചുരുട്ടി,..

“വേണ്ട അരുണേട്ടാ !” ഋതിക തടഞ്ഞു,..

“മിണ്ടരുത് നീ,.. ഇത്രയൊക്കെ ആയിട്ടും ഇനിയും നീ ഇവനെ ന്യായീകരിക്കുവാണോ? ”

“അല്ല അരുണേട്ടാ, പക്ഷേ !”

“നിനക്ക് ഇനിയും മനസിലായില്ലേ ഋതു ഇവന്റെ തനി നിറം?”

അരുണിന്റെ മനസ്സിൽ അവനെ കൊല്ലാനുള്ള ദേഷ്യമുണ്ടെന്ന് ഋതികയ്ക്ക് തോന്നി,.. തനിക്കൊന്നും മനസിലാവാഞ്ഞിട്ടല്ല,.. പക്ഷേ അരുണേട്ടന്റെ ഈ ദേഷ്യം വെച്ചവനെ തല്ലിയാൽ അവൻ ചാവണ വരെ തല്ലും,.. തനിക്ക് തന്റെ അരുണേട്ടനെ വേണം, .

“കയ്യെടുക്ക് ഋതു !” അത് അരുണിന്റെ കല്പനയായിരുന്നു,.. അനുസരിക്കാതെ അവൾക്ക് മറ്റു നിവൃത്തിയില്ലായിരുന്നു,..

എവിടേക്ക് ഓടി രക്ഷപെടുമെന്നാണ് ആൽബി ചിന്തിച്ചത്,.

അരുൺ അവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി,..

“കുറേ കാലമായി ഞാൻ നിനക്കിത് ഓങ്ങി വെച്ചതാ,.. ഇനിയും ചെയ്യാതിരുന്നാൽ ഞാനീ മീശയും വെച്ച് നടക്കുന്നതിൽ അർത്ഥമില്ലടാ ! ”

അരുൺ അവനെ തലങ്ങും വിലങ്ങും തല്ലി,.. ഒരു ഭ്രാന്തനെപ്പോലെ,.. ഒന്ന് തടുക്കാൻ പോലുമാവാതെ അവളുടെ കണ്മുന്നിൽ കിടന്ന് ആൽബി പിടഞ്ഞു,..

“എന്റെ പെണ്ണിന്റെ മേലെ കൈ വെക്കാൻ നിനക്ക് എങ്ങനെയാടാ ധൈര്യം വന്നത് !”

ആൽബിയുടെ ശരീരത്ത് അരുണിന്റെ മർദ്ദനമേറ്റ്‌ മുറിവുകൾ ഉണ്ടായിക്കൊണ്ടേയിരുന്നു,..

“മതി അരുണേട്ടാ,.. ഇനി തല്ലിയാൽ അവൻ ചത്തു പോകും !” ഋതു അവനെ പിടിച്ചു മാറ്റാൻ ശ്രമിച്ചു,..

“ചാവട്ടെ,.. ഇവനൊക്കെ ചാവേണ്ടവൻ തന്നെയാ !”

“പ്ലീസ് അരുണേട്ടാ,.. എനിക്ക് വേണ്ടിയെങ്കിലും ഒന്ന് നിർത്ത് !”

“നിന്നെയോർത്ത് മാത്രവാ ഋതു ഞാനിവനെ ഇത്ര കാലവും ഒന്നും ചെയ്യാഞ്ഞത്,… ”

” വിട് അരുണേട്ടാ,.. പ്ലീസ് !”

ജസ്റ്റിനും ഓടി വന്നു,…

“ഒന്ന് പറ ജസ്റ്റിൻ ചേട്ടായി പ്ലീസ് !” അവൾ ജസ്റ്റിനെ നോക്കി..

“അരുണേ,.. മതിയെടാ ഇനിയവൻ ചത്തു പോകും !” ജസ്റ്റിൻ ബലം പ്രയോഗിച്ചാണ് അവനെ പിടിച്ചു മാറ്റിയത്,..

“ഇനിയെങ്കിലും അടങ്ങിയൊതുങ്ങി ജീവിക്കാൻ നോക്കെടാ,.. മറ്റുള്ളവരുടെ ജീവിതത്തിൽ ഇടം കോലിടാതെ,.. വാ അരുണേ !”

“ഇനി എന്റെ പെണ്ണിന് മീതെ നിന്റെ നിഴലെങ്ങാനും വീണു എന്നറിഞ്ഞാൽ,.. കൊന്നു കളയും പന്നി !” അരുൺ അവന് വാണിങ്ങും കൊടുത്തു ഋതുവിന്റെ കൈയും പിടിച്ചു പുറത്തേക്ക് നടന്നു,…

ഒരു മൂലയിൽ മനോജും രാകേഷും കിടപ്പുണ്ടായിരുന്നു,.. ജസ്റ്റിൻ ഇടിച്ചവരുടെ പരിപ്പ് ഇളക്കിയിട്ടുണ്ടെന്ന് അരുണിന് തോന്നി,.. ശ്രുതിയെ കസേരയിൽ ചേർത്ത് ബന്ധിച്ച നിലയിൽ ആയിരുന്നു,…

അരുൺ ഒരു നിമിഷം അവളെ വീക്ഷിച്ചു,.. പിന്നെ അടുത്തേക്ക് ചെന്ന് അവളുടെ കെട്ടുകളഴിച്ചു,…

അവൾ പേടിയോടെ അവനെ നോക്കി,..

“ഞാനിത് വരെ ഈ പെണ്ണുങ്ങളെ തല്ലിയിട്ടില്ല,.. അപ്പോ എങ്ങനാ ജസ്റ്റിനെ? ”

“എനിക്കും തല്ലാൻ പറ്റാത്തോണ്ടല്ലേ കെട്ടിയിട്ടത്!” ഇരുവരുടെയും നോട്ടം ഋതികയിലേക്കായിരുന്നു,..

“മാഡം ഞാൻ !” ശ്രുതി എന്തോ പറയാൻ ശ്രമിച്ചു,.. അടുത്ത നിമിഷം അവളുടെ കരണം പുകഞ്ഞു,…

ഋതികയ്ക്ക് കുറച്ചു ധൈര്യം വന്നത് പോലെ തോന്നി,.

“അപ്പോൾ കോട്ട പൂർത്തിയായി,.. അപ്പോൾ പോവല്ലേ ജസ്റ്റിനേ !”

“പിന്നെന്താ,.. നിങ്ങടെ ആ ഡ്രൈവർ അടിച്ചു ഓഫ്‌ ആയി ആ സെക്യൂരിറ്റിയുടെ റൂമിൽ കിടപ്പുണ്ട്, അയാളെ എന്ത് ചെയ്യും? ”

” ബോധം വരുമ്പോൾ എണീറ്റ് വന്നോളും !”

അരുൺ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു,.. പിന്നെ ഋതുവിനെ നോക്കി,..

“എന്ത് നോക്കി നിൽക്കുവാ വന്നു കേറടി !” അവൻ ദേഷ്യത്തിൽ തന്നെ പറഞ്ഞു,.

“കേറിക്കോ പെങ്ങളെ അവനാകെ കത്തി നിൽക്കുവാ ചിലപ്പോൾ ഇട്ടേച്ചങ്ങ് പോകും !”

“പോവാണെങ്കിൽ പോട്ടെ ജസ്റ്റിൻ ചേട്ടാ,.. ഞാൻ ചേട്ടന്റെ കൂടെ വന്നോളാം !”

അരുണും ജസ്റ്റിനും പരസ്പരം നോക്കി,..

“അത് വേണോ? ”

“മ്മ് !”

അരുൺപിന്നെ ഒന്നും നോക്കാതെ ബുള്ളറ്റ് എടുത്ത് പറപ്പിച്ചു പോയി,.. ഋതുവിൽ ഒരു നിരാശയുണ്ടായി,.

“ഇനി ആരെ നോക്കി നിൽക്കുവാ അവൻ പോയി !” ഋതു മറ്റു വഴിയില്ലാതെ ജസ്റ്റിന്റെ ബൈക്കിന്റെ ബാക്കിൽ കേറി,..

******

“ഋതു എന്താ അവന്റെ കൂടെ പോവാഞ്ഞത്? ”

“എനിക്കാ മുഖത്ത് നോക്കാൻ കൂടിയുള്ള ധൈര്യമില്ല ജസ്റ്റിൻ ചേട്ടാ !”

“എന്തേ അവന്റെ തല്ല് കണ്ടു പേടിച്ചിട്ടാണോ? ”
“അല്ല ജസ്റ്റിൻ ചേട്ടാ,. ആൽബിയുടെ കാര്യത്തിൽ എനിക്ക് തെറ്റ് പറ്റിപ്പോയി !”

ജസ്റ്റിൻ ഒന്നും പറഞ്ഞില്ല,..

“ആ തെറ്റിനെ ന്യായീകരിച്ചു ന്യായീകരിച്ചാ അരുണേട്ടനെ ഞാനെന്നിൽ നിന്നും അകറ്റി നിർത്തിയത് !” അവളുടെ മിഴികൾ നിറഞ്ഞൊഴുകി,..

“അതൊക്കെ കഴിഞ്ഞ കാര്യമല്ലേ ഋതു,.. ഇനിയീ ജന്മം മുഴുവൻ ബാക്കിയില്ലേ ചേർത്ത് പിടിക്കാൻ? ”

“മ്മ്,.. ” അവൾ മിഴികൾ തുടച്ചു,..

“സാരല്ല്യ എല്ലാം മറന്നു കളയ്,.. ”

“ഒരു കണക്കിന് ആൽബി എന്നോട് അങ്ങനൊക്കെ പെരുമാറിയത് നന്നായി അല്ലേ ജസ്റ്റിൻ ചേട്ടായി? ”

അവൻ ഞെട്ടലിൽ സഡൻ ബ്രേക്ക്‌ ഇട്ടു,.. വണ്ടി ഒന്ന് പാളി,.. രണ്ടാളും കൂടി കമിഴ്ന്നടിച്ചു നിലത്തേക്ക് വീണു,…

(തുടരും )

അനുശ്രീ ചന്ദ്രൻ

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അനുശ്രീ ചന്ദ്രന്റെ മറ്റു നോവലുകൾ

പാരിജാതം പൂക്കുമ്പോൾ

അവിക

ഹൃദയസഖി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.3/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!