Skip to content

ഈ തണലിൽ ഇത്തിരി നേരം – 26

ee-thanalil-ithiri-neram

“ഒന്നും പറയണ്ടാരുന്നു അല്ലേ ഇച്ചായാ? ” നീതി ജസ്റ്റിനെ നോക്കി,..

“ഇത്രയും കാലം പറയാതെ മറച്ചു വെച്ചിട്ട് എന്താ കിട്ടിയത് !”

“ഋതുവിന്റെ ഒരു ക്യാരക്ടർ വെച്ച് നമ്മളീ പറഞ്ഞത് കൊണ്ട് പ്രേത്യേകിച്ചു ഗുണമുണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല !” നീതി പറഞ്ഞു.

“അതെന്താ അങ്ങനെ? ” ജസ്റ്റിൻ സംശയത്തോടെ ചോദിച്ചു

“അവൾ സ്നേഹിച്ചാൽ ചങ്ക് പറിച്ചു കൊടുത്തും സ്നേഹിക്കും, പക്ഷേ വെറുത്താൽ,… ആൽബിയുടെ കാര്യമറിയാലോ? !”

“പക്ഷേ അരുണിനോട് അവൾക്ക് ഇത്രയും ഇഷ്ടമുള്ള സ്ഥിതിക്ക്? ”

“അവൾക്ക് ആൽബിയെയും ഒത്തിരി ഇഷ്ടമായിരുന്നു,. ”

ജസ്റ്റിൻ ഒരു നിമിഷം ആലോചനയിൽ മുഴുകി,. ” ശരിക്കും പറഞ്ഞാൽ അവൾ സ്നേഹിച്ച രണ്ടു പേരും അവളെ വഞ്ചിക്കുകയായിരുന്നില്ലേ? ” നീതി ചോദിച്ചു.

നീതിയുടെ ആ ചോദ്യത്തിന് മുൻപിൽ ഉത്തരമില്ലാതെ ജസ്റ്റിൻ നിന്നു,..

*****
പിറ്റേന്ന് രാവിലെ തന്നെ ചന്ദ്രശേഖരനും കുടുംബവും ഋതികയെ കൂട്ടാനായി ജസ്റ്റിന്റെ വീട്ടിലെത്തി..

ആകെ തകർന്നിരിക്കുന്ന അവളുടെ അവസ്ഥ ഇരു സഹോദരിമാരെയും വിഷമിപ്പിച്ചു,..

“ഋതു ചേച്ചി,… എന്തെങ്കിലും ഒന്ന് മിണ്ട്,.. പ്ലീസ്,.. ഞാൻ ചേച്ചിയുടെ ശ്രീയാ !” കണ്ണീരോടെ അവളുടെ കൈ പിടിച്ചു ശ്രേയ പറഞ്ഞു.

ഋതിക പ്രതികരിച്ചില്ല.. ശ്വേത ശബ്ദമടക്കിക്കരഞ്ഞു,.. നീതി അവരെ എങ്ങനെ സമാധാനിപ്പിക്കണമെന്നറിയാതെ നിന്നു,..

മാലിനി മേരിയോട് കാര്യങ്ങളുടെ കിടപ്പ് വശങ്ങൾ വിശദമായി ചോദിച്ചു മനസിലാക്കി,..

“അരുണിനെ കാണാൻ പോയിരുന്നോ? ” ചന്ദ്രശേഖരനോട് ജസ്റ്റിൻ ചോദിച്ചു,..

“മ്മ്,.. “അയാൾ വിദൂരതയിലേക്ക് നോക്കിക്കൊണ്ട് ഒന്ന് മൂളി,..

“അവന്,.. അവനിപ്പോ എങ്ങനുണ്ട്? ”

“അറിയില്ല,.. ” അയാൾ നിർവികാരനായി ഉത്തരം നൽകി,..

“അതെന്താ അങ്കിൾ അവനെ കണ്ടില്ലേ? ” ജസ്റ്റിൻ ആകുലതയോടെ ചോദിച്ചു,..

“ഇങ്ങോട്ടേക്ക് വരുന്ന വഴിക്കാ ഹോസ്പിറ്റലിലേക്ക് ചെന്നത്,.. പക്ഷേ അവരവനെ കാണാൻ അനുവദിച്ചില്ല,.. പിന്നെ കുട്ട്യോളുണ്ടായിരുന്നല്ലോ കൂടെ അത് കൊണ്ട് അധികം തർക്കിക്കാൻ നിന്നില്ല,.. വേഗമിങ്ങ് പോന്നു !” അയാളുടെ ശബ്ദമിടറി,..

അവർ എത്രമാത്രം അപമാനം അനുഭവിച്ചെന്ന് മനസിലാക്കാൻ ചന്ദ്രശേഖരന്റെ ആ ഇടറിയ വാക്കുകൾ തന്നെ ജസ്റ്റിന് ധാരാളമായിരുന്നു,..

എന്തറിഞ്ഞിട്ടാണ് അരുണിന്റെ വീട്ടുകാർ ഇങ്ങനൊക്കെ പെരുമാറുന്നത്.. അവന് ദേഷ്യവും സങ്കടവും ഒരുമിച്ച് വന്നു,..

“കരുണ എന്തെങ്കിലും പറഞ്ഞിരുന്നോ? ” അവൻ മടിച്ചുമടിച്ചു ചോദിച്ചു,..

ആ ചോദ്യത്തിന് അയാൾ മങ്ങിയ ഒരു പുഞ്ചിരി മാത്രം സമ്മാനിച്ചു,..

“അങ്കിളും വിശ്വസിക്കുന്നുണ്ടോ ഋതുവിന് ഇതിൽ പങ്കുണ്ടെന്ന്? ”

“അവരത് ഉറപ്പിച്ചു പറയുകയാണ് ജസ്റ്റിൻ,. ഋതുവാണ്‌ അതിന് പിന്നിലെന്ന്,.. പക്ഷേ അവൾക്ക് അങ്ങനൊന്നും ചെയ്യാൻ !” ദുഃഖം അയാളുടെ ചങ്കിൽ കെട്ടിയിരുന്നു,…

“ഞാൻ വളർത്തിയതാ അവളെ,.. ഏതോ സമയത്ത് ഞങ്ങളുടെ ശ്രദ്ധ ഒന്ന് വിട്ടുപോയപ്പോൾ അവളൊരു കുഴിയിൽ ചെന്ന് ചാടി, പ്രായത്തിന്റെ പക്വതക്കുറവ്, അല്ലാതെ. സ്വന്തം ഭർത്താവിനെ കൊല്ലാൻ കൂട്ട് നിൽക്കാനുള്ള മനക്കട്ടി ഒന്നും അവൾക്കില്ല,.. അങ്ങനെയെങ്കിൽ അവൾ ഞങ്ങളെയൊക്കെ മറന്ന് അവനൊപ്പം എന്നേ ഇറങ്ങിപ്പോയേനെ !”

അത് ശരിയാണെന്ന് ജസ്റ്റിനും തോന്നി,.. അന്ന് ആൽബിയെ അരുൺ തല്ലിച്ചതച്ചപ്പോഴും അവളാണ് കാല് പിടിച്ചത്,. അത് അവനോടുള്ള സ്നേഹം കൊണ്ടായിരുന്നില്ല,. മറിച്ച്,…

” ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നമുക്ക് നമ്മുടെ മക്കളെ തള്ളിക്കളയാൻ ആവില്ലല്ലോ !” അയാൾ അത് പറയുമ്പോൾ എത്രമാത്രം ഋതു അവർക്കെല്ലാം പ്രിയപ്പെട്ടതാണെന്ന് ജസ്റ്റിന് ഒരിക്കൽ കൂടി വെളിവാകുകയായിരുന്നു,..

“ശ്രീദേവി ആന്റിയെ അറിയിച്ചോ? ”

“ഇല്ല,.. അഭിയെ വിളിച്ചു പറഞ്ഞിരുന്നു,.. അറിയിക്കേണ്ടന്ന് അവനാ പറഞ്ഞത് !”

“അതേ,. വയ്യാതിരിക്കുന്നത് കൊണ്ട് ഇതൊക്കെ കേട്ടാൽ വിഷമമാകും !”

“ആൽബിയുടെ ശല്ല്യം കല്ല്യാണം കഴിഞ്ഞാലെങ്കിലും തീരുമെന്ന് കരുതിയതാണ്,.. ഇതിപ്പോ എന്റെ കുഞ്ഞിനെ ജീവിക്കാൻ സമ്മതിക്കില്ലന്ന് വെച്ചാൽ ” അയാളിൽ രോഷം ഇരച്ചു കയറി,..

“അവൻ ഒറ്റയ്ക്കല്ല അങ്കിളേ അവന് പിന്നിൽ ആരൊക്കെയോ ഉണ്ട്,.. അരുണിനെ തകർക്കണമെന്ന് കരുതുന്ന ആരോ, പക്ഷേ അരുൺ പരാതിയില്ലെന്ന് പറഞ്ഞതാ പ്രശ്നമായത്,.. അതുകൊണ്ട് ഇനി അന്വേഷണമൊന്നും ഉണ്ടാവില്ലല്ലോ !” ജസ്റ്റിൻ പറഞ്ഞു,..

“കേസ് കൊടുക്കണമായിരുന്നു.. അന്വേഷണത്തിൽ എങ്കിലും സത്യം തെളിയുമായിരുന്നല്ലോ, ഇതിപ്പോ എന്റെ കുട്ടിയെ ക്രൂശിക്കാനായിട്ട് !” അയാളുടെ വാക്കുകൾ മുറിഞ്ഞു,..

” എന്തായാലും ആൽബി അങ്ങനൊന്നും രക്ഷപെടാൻ പോണില്ല, ഋതു അവനെതിരെ കേസ് കൊടുത്തിട്ടുണ്ട് !

“ഹോസ്പിറ്റലിൽ ആരോ പറഞ്ഞു ഞാനും കേട്ടു,.. പക്ഷേ അവരൊക്കെ പറയുന്നത് മോളുടെ മേലേക്ക് കേസ് വരാതിരിക്കാൻ വേണ്ടി അവളെന്തോ കെട്ടിച്ചമച്ച കേസ് ആണെന്നൊക്കെയാ !”

“അങ്ങനൊന്നും അല്ല അങ്കിളേ,.. ഞാനാ സാക്ഷി,.. ആൽബി അവളെ,.. ”

അവൻ കാര്യങ്ങൾ വിശദീകരിച്ചു കൊടുത്തു,..

“അവനെ ഞാൻ,.. ” അയാളിൽ ദേഷ്യവും സങ്കടവും എല്ലാം പുകഞ്ഞു കത്തി,..

“അങ്കിള് കുറച്ചു കൂടി സംയമനം പാലിക്കണം !” ജസ്റ്റിൻ അയാളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു,..

“കേസ് കേസിന്റെ വഴിക്ക് തന്നെ പോട്ടെ,. ഇനി നമ്മളതിൽ ഇടപെടണ്ട !”

“ഇത്രേം വലിയ സംഭവങ്ങളൊക്കെ നടന്നിട്ടാണോ ഇവരിതെല്ലാവരിൽ നിന്നും മറച്ചു വെച്ചത്? !”

“ആ അങ്കിളേ,.. ”

“ഞാൻ ചെന്നതാ ഇന്നലെ അവിടെ,.. അപ്പോഴെങ്കിലും എന്നോടൊന്ന് പറയാമായിരുന്നില്ലേ അവൾക്ക്,. കല്ല്യാണം കഴിപ്പിച്ചു വിട്ടാൽ പിന്നെ വീട്ടുകാരുടെ ഉത്തരവാദിത്തം കഴിഞ്ഞു എന്ന് കരുതുന്നതോണ്ടാവാം, അതെങ്ങനാ സ്വന്തം തീരുമാനം എടുക്കാൻ തുടങ്ങിയാൽ പിന്നെ പേരെന്റ്സ്നോട്‌ അഭിപ്രായം ചോദിക്കുകയും, എന്തെങ്കിലും തുറന്നു പറയുകയും ചെയ്യുന്ന ശീലം ഇന്നത്തെ തലമുറയ്ക്ക് ഒട്ടും ഇല്ലല്ലോ !”

ചന്ദ്രശേഖരൻ തന്റെ അമർഷം മറച്ചു വെച്ചില്ല,..

“എന്നോട് വേണ്ട,.. ആരോടെങ്കിലും ഒന്ന് സൂചിപ്പിച്ചാൽ മതിയാരുന്നല്ലോ,..”

“ശരിയാ അങ്കിളേ,. ഞാനും വിചാരിച്ചത് അവർ വീട്ടിൽ പറയുമെന്നാ അശോകൻ അങ്കിളും ശാരദാന്റിയും ഒക്കെയായി അവനത്ര ക്ലോസ് ആണ്,.. എന്നിട്ടാ !”

“ഋതുവിനെ അവൻ കൈ വിടില്ലല്ലോ, അല്ലേ ജസ്റ്റിനെ? ” അയാൾ പ്രതീക്ഷയിൽ അവനെ നോക്കി,..

ആ ചോദ്യത്തിന് മുൻപിൽ അവൻ മുഖം കുനിച്ചു,..

“അപ്പോ ഇല്ലാലെ? ” അയാളുടെ കണ്ണുകളിലെ പ്രതീക്ഷ പതിയെ കണ്ണുനീരിലേക്ക് വഴി മാറി,..

“അങ്കിള് വിഷമിക്കാതെ, ഞാനൊന്ന് സംസാരിക്കട്ടെ അവന്റെ അടുത്ത്,… ”

“അവനും എന്റെ മോളെ,.. ” പിടിച്ചു നിർത്തിയ ദുഃഖമെല്ലാം അയാളിൽ നിന്നും പുറത്തേക്ക് പ്രവഹിച്ചു,..

“അങ്കിളേ,.. പ്ലീസ്,.. അങ്കിളിങ്ങനെ തളർന്നാൽ ഋതുവിനാരാ ധൈര്യം കൊടുക്കുക? ”

“ഇല്ല ജസ്റ്റിനേ,.. എനിക്കെല്ലാം മനസിലാവും, എനിക്കെന്റെ മോളേ വിശ്വാസവാ,.. ആരൊക്കെ തള്ളിപ്പറഞ്ഞാലും ഞാനുണ്ടാകും അവൾക്ക്,.. ” അയാളുടെ വാക്കുകൾ ഉറച്ചതായിരുന്നു,..

********

രണ്ടു ദിവസം കൂടി കഴിഞ്ഞാണ് ജസ്റ്റിൻ അരുണിനെ കാണാൻ പോയത്,..

അവനെ റൂമിലേക്ക് മാറ്റിയിരുന്നു.. രണ്ട് മൂന്നു ദിവസം കൊണ്ട് തന്നെ അവൻ പകുതിയായത് പോലെ ജസ്റ്റിന് തോന്നി,..

ജസ്റ്റിനെ കണ്ടതും അരുണിന്റെ മുഖത്ത് ദുഃഖത്തിന്റെ കരിനിഴൽ അടിഞ്ഞുകൂടി,.. എങ്കിലും അവൻ പുഞ്ചിരിക്കാൻ ശ്രമിച്ചു,.. ജസ്റ്റിന് എന്തോ ആ പുഞ്ചിരി തിരികെ നൽകാനായില്ല,..

ശരത്ത് ആയിരുന്നു അവന്റെ ബൈ സ്റ്റാൻഡർ ആയി ഉണ്ടായിരുന്നത്,..

“ഇതാരാ ജസ്റ്റിൻ ചേട്ടനോ കേറി വാ !” ശരത്ത് അവനെ അകത്തേക്ക് ക്ഷണിച്ചു,..

അരുണിനും ജസ്റ്റിനും പരസ്പരം നോക്കാൻ പോലും ബുദ്ധിമുട്ട് തോന്നി,..

“നിങ്ങള് സംസാരിച്ചിരിക്ക്, ഞാനീ മരുന്നൊന്ന് വാങ്ങിയിട്ട് വരാം !” ശരത്ത് അവിടെ നിന്ന് സ്വയം ഒഴിഞ്ഞുകൊടുത്തു,..

കുറച്ചു നേരം മൗനം ഇരുവർക്കുമിടയിൽ തളം കെട്ടി നിന്നു,..

“എങ്ങനുണ്ടെടാ? ” ജസ്റ്റിൻ ചോദിച്ചു,..

“കുഴപ്പമില്ല, ചെറിയ വേദനയുണ്ട്,.. ”

“വേദന മുറിവിനാണോ അതോ മനസ്സിനോ? ” ജസ്റ്റിൻ അവനെ നോക്കി,..

അരുൺ മറുപടി കൊടുത്തില്ല,..

“എന്താ അന്ന് സംഭവിച്ചത്? ”

“ആ, എനിക്ക് ഓർമയില്ല !”

അരുണത് തന്നോട് പറയില്ലെന്ന് ജസ്റ്റിന് ഉറപ്പായിരുന്നു,. എങ്കിലും വെറുതെ മനസ്സിൽ എവിടെയോ ബാക്കിയുണ്ടായിരുന്ന പ്രതീക്ഷ വെച്ച് ചോദിച്ചതാണ്,… കൂടുതൽ ചോദ്യങ്ങൾ ചോദിക്കുന്നത് അഭികാമ്യമല്ലെന്ന് അറിയാമായിരുന്നിട്ടും ഇത് ജസ്റ്റിന് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല,..

” നീയെന്താ ഋതുവിനെ കാണണ്ടെന്ന് പറഞ്ഞത്? ”

ഋതുവെന്ന പേര് കേട്ടതും അവനിൽ നഷ്ടബോധവും വിരഹവേദനയും നിറയുന്നത് ജസ്റ്റിൻ ശ്രദ്ധിച്ചു,..

“നിനക്ക് വേറൊന്നും ചോദിക്കാനില്ലേ ജസ്റ്റിനേ? ” അരുൺ വിഷയം മാറ്റാൻ ശ്രമിച്ചു,…

“അങ്ങനെ മാറ്റി നിർത്താനുള്ള ഒരാളാണോടാ അവൾ, നിന്റെ ഭാര്യയല്ലേ? ”

“ആ വിചാരം അവൾക്ക് കൂടി വേണമായിരുന്നു !” അവൻ ജസ്റ്റിന്റെ മുഖത്ത് നോക്കാതെ മറുപടി പറഞ്ഞു,..

“അവൾക്കെവിടെയാ ആ വിചാരമില്ലാതെ പോയതെന്ന് കൂടി നീയൊന്ന് പറഞ്ഞു തരണം ” ജസ്റ്റിനും വിട്ടു കൊടുക്കാൻ തയ്യാറായില്ല,..

“എനിക്കതിനെക്കുറിച്ച് സംസാരിക്കാൻ താല്പര്യമില്ല !”അരുൺ ഒഴിഞ്ഞുമാറി,..

“സംസാരിക്കാൻ താല്പര്യമില്ല, എന്താ സംഭവിച്ചതെന്ന് അറിയില്ല… അരുണേ ഇത് ലൈഫ് ആണ്, സിനിമയോ സീരിയലോ അല്ല നാടകം കളിക്കാൻ,. നഷ്ടപ്പെട്ട് പോയാൽ നഷ്ടപ്പെട്ടത് തന്നെയാ, ഒരിക്കലും റീ പ്ലേ അടിക്കാൻ പറ്റില്ല !”

“ചിലതൊക്കെ നഷ്ടപ്പെടുന്നത് തന്നെയാ നല്ലത് !” അവൻ എങ്ങും തൊടാതെ പറഞ്ഞു,..

“ഓഹോ, അങ്ങനാണോ,.. പിന്നെ നീയെന്തിനാ അവളെ കെട്ടാൻ ഇത്രേം വാശിപിടിച്ചത്.. ഒരിക്കൽ നഷ്ടപ്പെട്ടപ്പോൾ അതങ്ങ് നഷ്ടപ്പെട്ടോട്ടെ എന്ന് കരുതിയാൽ മതിയാരുന്നല്ലോ !”

അരുൺ മറുപടി പറഞ്ഞില്ല,.. ജസ്റ്റിന്റെ വാക്കുകൾ അരുണിനെ വല്ലാതെ സ്പർശിച്ചിരുന്നു,..

“എന്ത് തെറ്റാടാ അവൾ നിങ്ങളോട് ചെയ്തത്? ”

“അവളാ എന്നെ !”

“നീ നിർത്തിക്കോ അരുൺ,.. നീ തന്നെ പറഞ്ഞു എന്താ സംഭവിച്ചതെന്ന് അറിയില്ലെന്ന്,.. ആ നീ അവളെ എങ്ങനെ കുറ്റക്കാരിയാക്കും? ”

ആ ചോദ്യത്തിന് ഉത്തരമില്ലാതെ അവനൊന്നു പതറി,..

“അത് പിന്നെ പോലീസ് കേസ് ആവാതിരിക്കാൻ !”

“എന്തിന്, നിനക്ക് ഈ അവസ്ഥ വരുത്തി വെച്ചവളോട് നീയിത്ര സഹതാപമൊന്നും കാണിക്കണ്ട കാര്യമൊന്നുമില്ല !”

അരുൺ തല താഴ്ത്തി ഇരുന്നു,..

“എന്നിട്ട് അവൾ പോലീസ് സ്റ്റേഷനിൽ കേറിയതും ഇല്ലല്ലോല്ലേ? ”

ജസ്റ്റിൻ അരുണിനെ നോക്കി,.. അവന്റെ ഉള്ളിൽ ഒന്ന് പൊട്ടിക്കരയാനുള്ള സങ്കടമുണ്ടെന്നു ജസ്റ്റിന് തോന്നി, പക്ഷേ അവൻ എല്ലാം മറച്ചു വെയ്ക്കുകയാണ്,.. ആർക്ക് വേണ്ടി?

. “നിന്റെ വീട്ടുകാരോട് പറഞ്ഞ കള്ളം നീയെന്നോടും ആവർത്തിക്കണമെന്നില്ല,.. നിന്നെ കാണാൻ വന്ന ചന്ദ്രശേഖരനങ്കിളിനെയും കുടുംബത്തെയും നിന്റെ വീട്ടുകാർ അപമാനിച്ചിറക്കി വിട്ടു,. തെറ്റ് ചെയ്തെന്ന് നീ പറഞ്ഞത് ഋതുവല്ലേ, അല്ലാതെ അവരല്ലല്ലോ !”

അരുണിന്റെ ഹൃദയം പിടഞ്ഞു,..

“ജസ്റ്റിനേ പ്ലീസ്, നീ എന്നെ കാണാൻ വന്നതാണോ അതോ അവളെ ന്യായീകരിക്കാനോ? ”

“നിന്നെ കാണാൻ തന്നെയാ വന്നത്,.. പറ്റുമെങ്കിൽ അവളെ കൈ വിടരുതെന്ന് നിന്നോട് കാല് പിടിക്കാൻ,.. കാരണം ഞാനാണല്ലോ അവളെ നിന്റെ ലൈഫിലേക്ക് കൊണ്ട് വന്ന് തന്നത്, പക്ഷേ ആ പഴയ അരുണിനെ എനിക്ക് നിന്നിൽ കാണാൻ കഴിഞ്ഞില്ല,.. ”

നഷ്ടബോധം ജസ്റ്റിന്റെ വാക്കുകളിൽ പ്രകടമായിരുന്നു,..

“മതി രണ്ടെണ്ണം കൂടി പ്രണയത്തിന്റെ പേരും പറഞ്ഞ് ഒരു പെണ്ണിനെ ഇട്ട് കണ്ണീരു കുടിപ്പിച്ചത്,.. നീ നിന്റെ ഇഷ്ടം പോലെ ചെയ്യ്,. ഇനി നിന്റെ ഒരു തീരുമാനത്തിനെയും എതിർക്കാനും സപ്പോർട്ട് ചെയ്യാനും ഒന്നും ഞാൻ വരില്ല, ഇറങ്ങുവാ ഞാൻ,.. നിന്റെ ലൈഫിൽ നിന്നും എന്നെന്നേക്കുമായി !”

ജസ്റ്റിൻ റൂമിന്റെ വാതിൽ വലിച്ചടച്ച് പുറത്തേക്ക് പോയി,.. അരുൺ നിർവികാരനായി ഇരുന്നു,.. ശരിയാണ് വേദന മുറിവിനല്ല മറിച്ച് മനസ്സിലാണ്,.. എല്ലാവരെയും ചേർത്ത് നിർത്തിയ ഹൃദയത്തിനാണ്,..

വെറുക്കട്ടെ എല്ലാവരും ഉപേക്ഷിച്ചു പൊയ്ക്കോട്ടേ,.. ഈ സാഹചര്യത്തിൽ തനിക്കും അത് തന്നെയാണ് ആവശ്യം,.. അവന്റെ മുറിവിൽ നിന്നും രക്തം പുറത്തേക്കെടുന്നുണ്ടായിരുന്നു,…

*********

“ഋതു എവിടെ? ” ജസ്റ്റിൻ ചോദിച്ചു,..

“അകത്തുണ്ട്,.. ഇപ്പോൾ ഏത് സമയവും മുറിയടച്ച് ഒരേ ഇരുപ്പാ ! പിന്നെ ഇതേപോലെ നീതിമോള് വരണം ഒന്ന് പുറത്തേക്കൊക്കെ ഇറങ്ങാൻ ” ചന്ദ്രശേഖരൻ പറഞ്ഞു,..

“ശ്രീയോടും ശ്വേതയോടും പോലും മിണ്ടണില്ല ! നല്ല വിഷമം കാണും,.. ഞങ്ങളൊക്കെ കൂടെ നിർബന്ധിച്ചു കൈ പിടിച്ചു കൊടുത്തതല്ലേ,.. ഇത്ര പെട്ടന്നാ കൈ വിട്ടുപോകുമെന്ന് അവൾ കരുതിക്കാണില്ല ” ഒരു പരിഹാസചിരിയോടെ അയാളത് പറയുമ്പോഴും മിഴികളിൽ നനവ് പടർന്നിരുന്നു,..

ജസ്റ്റിൻ ഒരക്ഷരം പോലും മിണ്ടാനാവാതെ നിന്നു,…

“അരുണിനെ കണ്ടിരുന്നോ? ”

“അത്,.. ഞാൻ കുറച്ചു തിരക്കിൽ,.. ”

“ഞങ്ങളെ സമാധാനിപ്പിക്കാൻ വേണ്ടി കള്ളം പറയണ്ട,.. ”

“കള്ളമല്ല അങ്കിൾ,.. ”

“ഈ ഒരാഴ്ചയ്ക്കിടയിൽ ജസ്റ്റിൻ പെങ്ങളെയും കൂട്ടി എത്ര തവണ ഇവിടെ വന്നു, എന്നിട്ടും ആത്മാർത്ഥ സുഹൃത്തിനെ കാണാൻ പോയില്ലെന്ന് പറയുമ്പോൾ,… ”

“അവനൊരുപാട് മാറിപ്പോയി അങ്കിളേ,.. എനിക്ക് മനസിലാവുന്നതിലും അപ്പുറം !”

“അറിയാം ജസ്റ്റിൻ,.. ഞങ്ങൾക്കാർക്കും അരുണിനോട് ഒരു വൈരാഗ്യവും ഇല്ല,.. അതൊന്നും വേണ്ടെന്ന് ഋതു പറഞ്ഞു,.. അവളും അവനെയൊത്തിരി വേദനിപ്പിച്ചൂത്രേ !”

“ആരൊക്കെയോ ആരെയൊക്കെയോ വേദനിപ്പിക്കുന്നുണ്ട് അങ്കിൾ,.. ആരും പരസ്പരം തുറന്നൊന്നും പറയാത്തത് കൊണ്ട് അതിനിടയിൽ നമ്മൾ വെറുതെ പൊട്ടനാവേണ്ടെന്ന് കരുതി ഞാനങ്ങ് മാറി നിന്നു,.. അത്രമാത്രം !”

അവൻ നിർവികാരതയോടെ പറഞ്ഞു നിർത്തി,..

“അല്ല അഭിയേട്ടൻ വരില്ലേ? ”

“വരും,. അവന് ഈ മാസം ലീവ് ഇല്ലത്രെ !”

*******

“നിനക്കെന്നോട് ദേഷ്യമുണ്ടോ നീതി? ” നീതിയുടെ ചുമലിൽ തലചായ്ച്ച്കൊണ്ട് ഋതു ചോദിച്ചു,..

“എന്തിന്? ”

“മറ്റൊരാളെ കിട്ടീപ്പോൾ ഞാൻ നിന്റെ സൗഹൃദമുപേക്ഷിച്ച് അയാൾക്ക് പുറകെ പോയത് കൊണ്ട് !”

നീതി ഒന്ന് പുഞ്ചിരിച്ചു,..

“ഇല്ല ഋതു,.. ”

“അതെന്തേ?”

“നീയല്ലേ എന്റെ ഫ്രണ്ട്ഷിപ് കട്ട്‌ ചെയ്തത്, അല്ലാതെ ഞാനല്ലല്ലോ !”

ഋതു അവളുടെ കൈകൾ മുറുക്കിപ്പിടിച്ചു,..

” ശരിക്കും ഞാനൊരു പൊട്ടിയാ,.. അല്ലേ നീതി? ”

“അതെന്താ അങ്ങനെ തോന്നാൻ? ”

“ഞാനിപ്പോഴും ആളുകളെ മനസ്സിലാക്കാൻ പഠിച്ചിട്ടില്ല,.. എന്തിന് ആൽബിയെയും അരുണേട്ടനെയും വേർതിരിച്ചറിയാൻ പോലും എനിക്ക് കഴിഞ്ഞില്ല,.. ആൽബി മുന്നിൽ വന്ന് നിന്നപ്പോഴെങ്കിലും ഞാൻ ചിന്തിക്കേണ്ടിയിരുന്നില്ലേ വേറൊരാൾ കൂടി ഈ സ്ഥാനത്തേക്ക് വന്ന് കൂടായ്‌ക ഇല്ലെന്ന് !”

“അതെങ്ങനാ ഋതു മനസിലാവാ? ” നീതി അവളെ നോക്കി,.

“ആവോ അറിയില്ല,.. മിസ്റ്റർ A യിൽ നിന്നും ഒരുപാട് അന്തരത്തോടെ അവനെന്നോട് പെരുമാറിയപ്പോഴും ഞാൻ വിചാരിച്ചത് അവൻ പൊസ്സസ്സീവ് ആകുന്നു എന്നാ,.. ”

” നിനക്ക് അരുണേട്ടന്റേം ആൽബിയുടേം വോയിസ്‌ തമ്മിലുള്ള വേരിയേഷൻ പോലും തിരിച്ചറിയാൻ കഴിഞ്ഞില്ലേ ഋതു? ”

” ഞാൻ ചോദിച്ചതാടി, അങ്ങനൊരു വേരിയേഷനെ കുറിച്ച്, പക്ഷേ ഫോണിൻറെ കുഴപ്പമാണെന്നാ അവൻ പറഞ്ഞത്,. പൊട്ടി, ഞാനതും വിശ്വസിച്ചു,.. പിന്നെ അവരുടെ വോയിസ്‌ തമ്മിൽ അത്ര വലിയ വേരിയേഷനൊന്നും ഉണ്ടായിരുന്നുമില്ല !” അവളൊന്ന് പുഞ്ചിരിച്ചു നഷ്ടബോധത്തോടെ,..

” പിന്നീട് നമ്പർ മാറ്റിയപ്പോൾ പോലും ഞാൻ ചോദിച്ചില്ല നീതി എന്തിനാ മാറ്റുന്നതെന്ന്,.. കണ്ണുമടച്ചു വിശ്വസിച്ചു ഞാൻ അവനെ ,.. അങ്ങനെ വിശ്വസിക്കേണ്ടി വന്നു,.. ഒരു ചെറിയ സംശയത്തിന്റെ പേരിൽ പോലും എനിക്കവനെ നഷ്ടപ്പെടുത്താൻ വയ്യായിരുന്നു,.. ” അവളുടെ വാക്കുകൾ ഇടറി,..

നീതി സഹതാപത്തോടെ അവളുടെ മുടിയിഴകളിൽ തലോടി,..

“പോട്ടെടാ,.. എല്ലാം നീ മറക്കണം,.. ആൽബിയെയും ,നിന്റെ പാസ്റ്റിനെയും എല്ലാം ”

“ഒപ്പം അരുണേട്ടനെയും അല്ലേ? ”

നീതി മറുപടി പറഞ്ഞില്ല, ആ നിശബ്ദതയിൽ നിന്നും, അതിനുള്ള ഉത്തരം ഋതിക വായിച്ചെടുത്തു,.

“വെറുപ്പുണ്ടോ ഋതു, അരുൺ ചേട്ടായീനോട്? ”

“വെറുപ്പല്ല, പരിഭവം,.. ഇത്രയും കാലം എന്നെ പൊട്ടൻ കളിപ്പിച്ചതിന്റെ പരിഭവം,.. ഒരിക്കലും എന്നോടെല്ലാം തുറന്നു പറയാമായിരുന്നില്ലേ? ”

“നിന്നെ നഷ്ടപ്പെട്ടാലോ എന്ന് കരുതിയാണെങ്കിലോ പറയാഞ്ഞത്? ”

“എന്നിട്ട് ആർക്കും ആരെയും നഷ്ടപ്പെട്ടില്ലല്ലോ അല്ലേ? ”

നീതി ഉത്തരമില്ലാതെ മുഖം കുനിച്ചു,.

“അല്ലെങ്കിലും ആരൊക്കെയോ തെളിച്ച വഴിയിലൂടെ നടക്കുന്ന ഒരു യന്ത്രപ്പാവ അത് മാത്രമാണല്ലോ ഞാൻ,. അന്നും, ഇന്നും,.. ”

“അത് മാറണം ഋതു,… സ്വന്തമായി തീരുമാനങ്ങളെടുക്കാൻ നിനക്കും പറ്റണം, സ്ട്രോങ്ങ്‌ ആവണം ഋതു,… ”

“പറയാൻ ഈസിയാണ് നീതി,.. അനുഭവത്തിൽ വരുമ്പോഴേ അതിന്റെ ബുദ്ധിമുട്ട് നമുക്ക് മനസ്സിലാവൂ !” അതും പറഞ്ഞവൾ എഴുന്നേറ്റു,..

********

“കുഞ്ഞേച്ചി ഞാൻ പറഞ്ഞതൊന്ന് എടുത്ത് കൊണ്ടാ !”

“എന്തോന്നാടി, ഞാൻ അസൈൻമെന്റ് എഴുതുന്ന കണ്ടില്ലേ? ”

“എനിക്കും നാളെ സെമിനാർ എടുക്കാനുള്ളതാ,.. ഒന്നെടുത്ത് താ കുഞ്ഞേച്ചി പ്ലീസ് !” ശ്രീ വാശിപിടിച്ചു,..

അപ്പോഴാണ് മാലിനി വാതിലിൽ മുട്ടിയത്,..

“ശ്വേത,.. ”

“ആ വരണൂ അമ്മേ,.. ” അവൾ വിളിച്ചു പറഞ്ഞു,..

“ശ്രീ നീ പോയി വാതിൽ തുറക്ക്,.. ”

“എനിക്കെങ്ങും വയ്യ ചേച്ചി തുറക്ക് !”

ശ്വേത അവൾക്ക് നേരെ കണ്ണുരുട്ടി വാതിൽക്കലേക്ക് നടന്നു,..

“എന്താ അമ്മേ? ”

“രണ്ടാളും കൂടെ വാതിലടച്ചിട്ട് എന്താ പരിപാടി? ” മാലിനി ഗൗരവത്തിലാണ് ചോദിച്ചത്,

“ഞങ്ങള് പഠിക്ക്യാരുന്നു അമ്മേ!”

മാലിനി റൂമിൽ മൊത്തം കണ്ണോടിച്ചു,.. ശ്രീയും കട്ടിലിൽ നിന്ന് ഇറങ്ങി വാതിൽക്കലേക്ക് വന്നു,..

“വാതിലടച്ചിട്ടാലേ പഠിക്കാൻ പറ്റുള്ളൂ എന്നുണ്ടോ? ”

“അല്ല,.. അത് പിന്നെ,.. ”

“ഇനിത്തൊട്ട് വാതില് അടച്ചിട്ടിരുന്നുള്ള പഠനം വേണ്ട !”

“അമ്മയെന്താ ഇങ്ങനെ? ഒരുമാതിരി സംശയരോഗികളെപ്പോലെ? ”

“ഇപ്പോ എനിക്കയോ കുഴപ്പം,.. കുറച്ച് കാലം മുൻപ് ഒരാള് വാതിലടച്ചിരുന്നപ്പോഴും പഠിക്കുകയായിരുന്നെന്ന് തന്നെയാ പറഞ്ഞത്,.. അതല്ലായിരുന്നുവെന്ന് പിന്നെയല്ലേ മനസിലായത് !”

“അമ്മേ !” ശ്രീയുടെ ശബ്ദമുയർന്നു,..

” രണ്ടെണ്ണത്തിന്റേം ശബ്ദം പുറത്തേക്ക് കേൾക്കരുത്, നോക്കാതേം ശ്രദ്ധിക്കാതേം വളർത്തിയത് കൊണ്ടാണല്ലോ നിങ്ങടെ ചേച്ചി വന്ന് വീട്ടിലിരിക്കുന്നത് !” മാലിനി തന്റെ അമർഷം മറച്ചു വെച്ചില്ല,..

“അമ്മേ ഒന്ന് പതുക്കെ, ചേച്ചി കേൾക്കും !” ശ്വേത അപേക്ഷയെന്നവണ്ണം അമ്മയെ നോക്കി,.

“കേൾക്കട്ടെ, മക്കൾ നല്ല വഴിക്കല്ലേൽ എല്ലാ മാതാപിതാക്കൾക്കും ആധിയാ,.. ആ അതെങ്ങനാ എല്ലാവർക്കും അവരവരുടെ ഇഷ്ടങ്ങളാണല്ലോ ! ” മാലിനി കുറച്ച് ഉറക്കെത്തന്നെയാണ് പറഞ്ഞത്,.

ഋതിക മിഴികൾ തുടച്ചു,.. താൻ ചെയ്തതെല്ലാം തെറ്റായിപ്പോയി അതിന്റെ പേരിലാണ് തന്റെ അനിയത്തിമാരും പഴി കേൾക്കേണ്ടി വന്നത്,.. മടുത്തു എല്ലാം,..

*********

“ഋതിക അരുൺ ഉണ്ടോ? ”

“ആരാ? ” ശ്രീ ചോദിച്ചു,..

“പോസ്റ്റ്‌ ഓഫീസിൽ നിന്നാ, ഒരു രെജിസ്റ്റേഡ് ഉണ്ടായിരുന്നു !”

“ഞാൻ വിളിക്കാം.. റിതുചേച്ചി,.. ” ശ്രീ ഉറക്കെ വിളിച്ചു,…

“ഇരിക്കൂട്ടോ !” ശ്രേയ ആഥിത്യമര്യാദയോടെ പറഞ്ഞു,.

“വേണ്ട,. കുറച്ചു തിരക്കുണ്ട് !” അയാൾ വിനയത്തോടെ ആ സ്വീകരണം നിരസിച്ചു,..

ഋതിക സിറ്റൗട്ടിലേക്ക് ഇറങ്ങി വന്നു,..

“ഇതാ ഋതു ചേച്ചി !”

“എന്തായിരുന്നു? ” ഋതിക ചോദിച്ചു

“ഒരു രെജിസ്റ്റേഡ് ഉണ്ട്,.. ഇതിലൊന്ന് സൈൻ ചെയ്യണം !”

“ആ !” അയാൾ പേന നീട്ടി,.. അവൾ അത് വാങ്ങിച്ച് അയാൾ കൊണ്ടുവന്ന പേപ്പറിൽ സൈൻ ചെയ്തു കൊടുത്തു !

“ഇതാട്ടോ !” അയാൾ രെജിസ്റ്റേഡ് ലെറ്റർ അവൾക്ക് നേരെ നീട്ടി…

“ഓക്കേ താങ്ക് യൂ !”

അയാൾ പുഞ്ചിരിയോടെ യാത്ര പറഞ്ഞ് ബൈക്കിൽ കേറിപ്പോയി,..

“ഇതെന്തോന്നാ ചേച്ചി? ”

“അറിയില്ല,.. ”

“ചേച്ചി വല്ല ഇന്റർവ്യൂനും ആപ്പ്ളിക്കേഷൻ അയച്ചാരുന്നോ? ”

“ഇല്ലല്ലോ,.. ” ഋതിക കവർ പൊട്ടിച്ചുകൊണ്ട് പറഞ്ഞു,..

“എന്നാ പിന്നെ എനിക്കറിയൂല്ല !” ശ്രേയ അകത്തേക്ക് നടന്നു..

ഋതിക ആ പേപ്പറിലേക്ക് ഒന്നേ നോക്കിയുള്ളൂ,.. അവൾക്ക് കണ്ണിൽ ഇരുട്ട് കയറുംപോലെ തോന്നി,… തന്റെ കൈകാലുകൾ തളരുന്നത് അവളറിഞ്ഞു,.. അടുത്ത നിമിഷം അവൾ നിലത്തേക്ക് വീണു,….

*********

ആറു മാസങ്ങൾക്ക് ശേഷം,…
👀👀👀

” മാഡം ”

അവളത് കേട്ടത് പോലുമില്ല,.. എന്തോ ആലോചനയിൽത്തന്നെ മുഴുകിയിരുന്നു,..

“മാഡം !” അടുത്ത് നിന്ന പെൺകുട്ടി അവളെ ഒരിക്കൽ കൂടി വിളിച്ചു,..

“എന്താ? “ഋതിക ഞെട്ടലിൽ അവളെ നോക്കി,..

“മാഡം ഈ ഫയലിൽ സൈൻ ചെയ്തിട്ടില്ല !”

“ഏത് ഫയൽ? ”

ആ പെൺകുട്ടി അവൾക്ക് നേരെ ഒരു ഫയൽ നീട്ടി,..

“ആ ഞാൻ നോക്കിക്കോളാം, ആഷ്‌ന പൊയ്ക്കോളൂ… ”

“ഓക്കേ മാഡം !”

അവൾ ക്യാബിന് പുറത്തേക്കിറങ്ങി,.. ഋതിക ഫയൽ തുറന്നൊന്ന് ഓടിച്ചു നോക്കി,.. സീൽ ചെയ്തിട്ടുണ്ട് താനതിൽ സൈൻ ചെയ്യാൻ മറന്നു പോയിരിക്കുന്നു,..

ഈയിടെയായി ചിന്തകൾ ഒരുപാട് ഡൈവേർട്ട് ചെയ്തു പോകുന്നുണ്ട്,.. അവൾ അതിൽ സൈൻ ചെയ്ത ശേഷം ക്ലോക്കിലേക്ക് നോക്കി,.. സമയം ആറര കഴിഞ്ഞിരിക്കുന്നു,.. ഓഫീസ് ടൈം കഴിഞ്ഞതാണ്, ഇപ്പോൾ ഇറങ്ങണം അല്ലെങ്കിൽ ഇനിയും ലേറ്റ് ആവും,.

അവൾ ബസ് സ്റ്റോപ്പിലേക്ക് നടന്നു,..

വീട്ടിൽ അവരെ ഇനിയും ബുദ്ധിമുട്ടിക്കാൻ പറ്റാത്തത് കൊണ്ട് മാത്രമാണ് ജോലിക്ക് ജോലിക്ക് അപ്ലൈ ചെയ്തത്,.. അമ്മാവൻ പോവേണ്ടന്ന് കുറേ പറഞ്ഞതാണ്, പക്ഷേ ഇനിയും അവിടെ നിൽക്കുന്നത് ശരിയല്ലെന്ന് തോന്നി,. എല്ലാവരെയും ബുദ്ധിമുട്ടിക്കുന്നതിന് ഒരു പരിധിയില്ലേ, അമ്മാവന് തന്റെ കാര്യം മാത്രം നോക്കിയാൽ മതിയോ,. അമ്മായി പറഞ്ഞത് ശരിയായിരുന്നു, തന്റെ കാര്യം വന്നപ്പോൾ അമ്മാവൻ സ്വന്തം മക്കളെപ്പോലും മറന്നു എന്നത്,.. അതോണ്ട് താനായിട്ട് അവർക്കൊരു ഭാരമാവേണ്ട എന്ന് തോന്നി, പിന്നെ പഴയ ഓർമകളിൽ നിന്നെല്ലാമുള്ളൊരൊളിച്ചോട്ടം,..

പക്ഷേ ഈ ജോലിത്തിരക്കിന്റെയെല്ലാം ഇടയിൽ പോലും തന്നെ വിട്ടുപോവാൻ മടിക്കും പോലെ, ഒരു ഉടുമ്പ് പോലെ ആ ഓർമകളെല്ലാം തന്നെ അള്ളിപ്പിടിച്ച് ഇരിക്കുകയാണ്,..

നീതി പറഞ്ഞത് പോലെ താൻ സ്ട്രോങ്ങ്‌ ആണ്,.. ആണെന്ന് തെളിയിച്ചേ പറ്റൂ,.. മറ്റാരെയും തോൽപ്പിക്കാനല്ല, തളർന്നു പോയിട്ടില്ലെന്ന് സ്വയം ബോധ്യപ്പെടുത്താനെങ്കിലും,…

പാസ്റ്റ് ഈസ്‌ പാസ്റ്റ്, അങ്ങനെ വിശ്വസിക്കാനാണ് തനിക്കിഷ്ടം..

****—****

ഓ ഇന്നും ഉണ്ട് അവന്മാർ,.. തന്റെ ഫ്ലാറ്റിന് മുൻപിലുള്ള ഇടനാഴിയിൽ ചുറ്റിപ്പറ്റി നിൽക്കുന്ന ജോണിനെയും ഫ്രണ്ട്സിനെയും കണ്ട ഋതിക മുഖം താഴ്ത്തി നടന്നു…

“ഒന്ന് നോക്കീട്ടെങ്കിലും പോടോ !” അവൻ വിളിച്ചു പറഞ്ഞു,..

ഋതിക ദേഷ്യമടക്കാൻ പാട് പെട്ടു,.. താൻ വന്ന അന്ന് തൊട്ട് തുടങ്ങിയതാണ് ഇവന്മാരുടെ ശല്ല്യം,.. മടുത്തു,.. പക്ഷേ കൂടുതൽ അങ്ങ് പ്രതികരിക്കാനും വയ്യ, സോയക്കൊപ്പം താമസിക്കുമ്പോൾ അവൾക്കൊരു ബുദ്ധിമുട്ടുണ്ടാക്കരുതല്ലോ,..

നീതിയാണ് തന്നെ സോയയ്ക്ക് പരിചയപ്പെടുത്തിയത്,.. എങ്ങോട്ട് പോണമെന്നറിയാതെ നിന്നപ്പോൾ തനിക്ക് കിട്ടിയ ആശ്രയം.. അങ്ങനെ സോയക്കൊപ്പം താനും ഇവിടെ സഹവാസം തുടങ്ങി,..

ആള് ചില്ലറക്കാരിയല്ല, ഡോക്ടറാണ്,… പാതി മലയാളിയാണെങ്കിലും നല്ല സ്ഫുടതയോടെ മലയാളം സംസാരിക്കും അമ്മ ലക്ഷ്മി ഒരു പാലക്കാട്ടുകാരി, അച്ഛൻ മേഹുൽ ഗുപ്ത ഉത്തർപ്രദേശ്കാരനും,..

അവൾ കോളിംഗ് ബെൽ അമർത്തി,… പുഞ്ചിരിയോടെ സോയ വാതിൽ തുറന്നു,.

“ഫിർ സേ ലേറ്റ്? !”

” ഓഫീസിൽ കുറച്ചു വർക്ക്‌ പെൻഡിങ് ഉണ്ടായിരുന്നു സോയാ ദീ, അതാ ലേറ്റ് ആയത് !”

അവൾ പറഞ്ഞു,…

“സോയാ ദീ എപ്പോഴാ എത്തീത്? ”

“ഞാനും കുറച്ചു നേരമായി,.. ഇന്നും അവന്മാരുടെ ശല്ല്യം ഉണ്ടായിരുന്നോ? ”

“ആ ഞാൻ മൈൻഡ് ചെയ്യാനൊന്നും നിന്നില്ല !”

“ഡോ, കോഫീ ഞാൻ ഉണ്ടാക്കിയതുണ്ട്ട്ടോ, താനുണ്ടാക്കുന്ന അത്രേം നന്നായില്ലേലും കുടിക്കാം !” ഒരു ചമ്മലോടെ സോയ പറഞ്ഞു,..

ഋതിക പുഞ്ചിരിയോടെ കോഫീ കപ്പിലേക്ക് പകർന്നു !

“രാത്രിയിലേക്കുള്ള ഫുഡ്‌ ഞാൻ ഓർഡർ ചെയ്തു,.. ”

“ഞാൻ ഉണ്ടാക്കുമായിരുന്നല്ലോ,.. എന്തിനാ ഓർഡർ ചെയ്തത്? ”

“താൻ ഈ ഓഫീസിലെ പണിയും കഴിഞ്ഞ് മടുത്ത് വരുമ്പോൾ തന്നെ കിച്ചണിലേക്ക് കേറ്റുന്നത് മോശമല്ലേ !”

“അതൊന്നും കുഴപ്പമില്ല,.. ”

“എങ്കിൽ നാളെതൊട്ട് ഓർഡർ ചെയ്യുന്നില്ല,.. പോരേ? ”

“അപ്പോൾ ഞാൻ ഫ്രഷ് ആയി വരാം !”

“ആയിക്കോട്ടെ !”

സോയയുടെ കണ്ണുകൾ വീണ്ടും ടി വിയിൽ പ്ലേ ആയിക്കൊണ്ടിരുന്ന ഹിന്ദിപ്പാട്ടിലേക്ക് പോയി,…

********

പിറ്റേന്ന് ഒരു ഞായറാഴ്ച ആയിരുന്നു,.. മുംബൈയിലേ തിരക്കുകൾ ഒഴിഞ്ഞ മറ്റൊരു പ്രഭാതം, ഋതിക പതിവ് പോലെ തന്നെ രാവിലെയെഴുന്നേറ്റ് കുളിച്ചു അടുക്കളയിൽ കേറി.. സോയ എഴുന്നേറ്റിട്ടുണ്ടായിരുന്നില്ല,.. നല്ല ക്ഷീണം കാണും ഉറങ്ങിക്കോട്ടെ,…

അവൾ ബ്രേക്ക്‌ഫാസ്റ്റ് ഉണ്ടാക്കി വെച്ചു, സോയാ ദീക്ക് സൗത്ത് ഇന്ത്യൻ ഡിഷസ് വളരെ ഇഷ്ടമായത് കൊണ്ട്,.. രാവിലെ ഈ ഇഡ്‌ലിയും സാമ്പാറുമൊക്കെ ഉണ്ടാക്കിയാൽ അത് തന്നെ ധാരാളം,.. ഇന്ന് പുട്ടും കടലക്കറിയുമാണ്,..

അവൾ കടലക്കറി ഒരു ചില്ല് പാത്രത്തിലേക്ക് പകർത്തുമ്പോഴാണ് കോളിംഗ് ബെൽ അമർന്നത്,..

“ആരാണോ ഈ വെളുപ്പാങ്കാലത്ത്,.. ” അവൾ പാത്രം മൂടി വെച്ച് കിച്ചണിൽ നിന്നിറങ്ങി,.. ആരെയും കാണാത്തതുകൊണ്ടാവും ഒരിക്കൽ കൂടി ബെല്ലമർന്നു,..

“ആ രഹി ഹൂം ബാബാ !”

ഋതിക വാതിലിന്റെ ബോൾട്ട് എടുത്തു..

“കോൻ? ”

കണ്മുന്നിൽ പുഞ്ചിരിയോടെ നിന്ന ആളെക്കണ്ട അവളിൽ ഒരു ഞെട്ടലുണ്ടായി,…

(തുടരും )

അനുശ്രീ ചന്ദ്രൻ

പൊങ്കാല മഹോത്സവം അരങ്ങേറുന്ന ഈ വേളയിൽ,. ചോദിക്കാമോ എന്നറിയില്ല,.. എങ്കിലും ചോദിക്കുവാ

“എന്നെ കൊല്ലാതിരിക്കാൻ പറ്റുവോ? ”

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അനുശ്രീ ചന്ദ്രന്റെ മറ്റു നോവലുകൾ

പാരിജാതം പൂക്കുമ്പോൾ

അവിക

ഹൃദയസഖി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.7/5 - (12 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

3 thoughts on “ഈ തണലിൽ ഇത്തിരി നേരം – 26”

  1. ഈ നിലക്കാ പോണേച്ചാ കൊല്ലേണ്ടി വരും. ഞാൻ വരണോ….

  2. ഇത് എങ്ങോട്ട് ആണ് പോകുന്നെന്ന് കൂടെ മനസിലാകാണില്ല … ഈ കണക്ക് ആണേ പൊങ്കാല തന്നെ ഇടും 😂

Leave a Reply

Don`t copy text!