Skip to content

ഈ തണലിൽ ഇത്തിരി നേരം – 28

ee-thanalil-ithiri-neram

ഋതിക ഒന്ന് ചുമച്ചു,…

“ക്യാ ഹുവാ യാർ? ”

കഴിച്ചതെല്ലാം ശിരസ്സിൽ കെട്ടിയിരിക്കുന്നു,.. സോയ പെട്ടന്ന് തന്നെ അവളുടെ തലയിൽ തട്ടിക്കൊടുത്തു,…

അരുൺ ഒരു ഗ്ലാസിൽ വെള്ളമെടുത്ത് ആശങ്കയോടെ അവൾക്ക് നേരെ നീട്ടി,..

ഋതിക അത് വാങ്ങിയില്ല,.. സോയ ഗ്ലാസ്‌ അവന്റെ കയ്യിൽ നിന്നും വാങ്ങിച്ച് അവളെ വെള്ളം കുടിപ്പിച്ചു,…

അവൾ കുറച്ചു നേരം തലയിൽ കൈ വെച്ചിരുന്നു,.. ചുമ ഒന്നടങ്ങും വരെ,.. പിന്നെ സോയയെ നോക്കിപറഞ്ഞു

“അയാം ഓക്കേ ദീ !”

സോയ അവളുടെ ചുമലിൽ തട്ടി ആശ്വസിപ്പിച്ചു, ചുമച്ചുചുമച്ചു അവളുടെ കണ്ണൊക്കെ നിറഞ്ഞിരുന്നു…

“എനിക്ക് മതി !”

അവൾ മതിയാക്കി എണീറ്റു,.

“കുറച്ചു കൂടി !”

“വേണ്ടാഞ്ഞിട്ടാ ദീ !”

അരുൺ വേദനയോടെ അവളെത്തന്നെ നോക്കി ഇരിക്കുകയായിരുന്നു,.. ഇത്ര അടുത്തുണ്ടായിട്ടും അകലത്തിൽ നിൽക്കേണ്ടി വരുക എന്നത് വല്ലാത്തൊരവസ്ഥയാണെന്ന് അവനു തോന്നി,.

“അരുൺ എന്താ കഴിക്കാത്തത്? ” സോയ ചോദിച്ചു,..

“എനിക്കും മതിയായി സോയാ !”അവനും എഴുന്നേറ്റു,..

രണ്ട് പേർക്കും ഇതെന്താണ് പറ്റിയതെന്നറിയാതെ സോയ ഇരുന്നു,…

********

അരുൺ ഇനി തന്റെ ഓഫീസിൽ ആണ് വർക്ക്‌ ചെയ്യാൻ പോവുന്നതെന്ന സത്യം അംഗീകരിക്കാൻ അവൾക്ക് ബുദ്ധിമുട്ട് തോന്നി,..

“ഇല്ല ഋതു നീ തളരാൻ പോണില്ല,.. അരുണിനി എന്തൊക്കെ ചെയ്താലും തോറ്റു കൊടുക്കാനും പോണില്ല,.. ഐ ഡോണ്ട് കെയർ !” അവൾ സ്വയം പറഞ്ഞു പഠിപ്പിച്ചു,..

ആ രാത്രി അരുണിന് ഉറക്കമേ വന്നില്ല,. വീണ്ടും വീണ്ടും താൻ തെറ്റ് ചെയ്യുകയാണെന്ന തോന്നൽ അവനെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു,…

താൻ തളർന്നുപോയ ആ ഒരുനിമിഷം, അതോടെയാണെല്ലാം മാറിമറിഞ്ഞത്, ജീവന്റെ ജീവനായവളെ തള്ളിപ്പറയേണ്ടി വന്നത്,..

ഇത് അവസാനശ്രമമാണ് അവളെ നഷ്ടപ്പെടുത്താൻ വയ്യ,. ഇതൊരു പക്ഷേ തന്റെ സ്വാർത്ഥതയാവാം,. പക്ഷേ ഋതു ഇല്ലാതെ ഒരു നിമിഷം പോലും തനിക്ക് ജീവിക്കാനാവില്ല,. തനത് അനുഭവിച്ചറിഞ്ഞ സത്യമാണ്,..

പല തവണ മനസിനെ പറഞ്ഞു പഠിപ്പിച്ചതായിരുന്നില്ലേ, ഋതു ആൽബിയുടേതാണെന്ന്, എന്നിട്ടും അത് അംഗീകരിക്കാൻ തന്നെക്കൊണ്ടായില്ല,. അത്കൊണ്ട് മാത്രമാണ് ഒരിക്കൽ വിട്ടുകൊടുക്കാൻ തയ്യാറായിട്ട് പോലും അവൾക്ക് വേണ്ടി അവസാനം വരെയും ഫൈറ്റ് ചെയ്തത്,..

തോൽവിയുടെ പടുകുഴിയിലെത്തി നിൽക്കുമ്പോഴും തന്റെ ആ സ്വാർത്ഥത തന്നെയാണ് വീണ്ടും പൊരുതാനുള്ള ആയുധം,.

അവൾ ദേഷ്യപ്പെട്ടോട്ടെ,. വെറുത്തോട്ടെ,. തന്നെ എന്ത് വേണമെങ്കിലും ചെയ്‌തോട്ടെ,.

ഋതു അരുണിന്റേതാണ്, അരുൺ ഋതുവിന്റെയും,.. ആർക്കും അത് മാറ്റിയെഴുതാനാവില്ല,. ജീവിക്കുകയാണെങ്കിൽ അതൊന്നിച്ച്,. ഇനി മരിക്കാനാണെങ്കിൽ താനാദ്യം,. പക്ഷേ അങ്ങനൊന്നും അരുൺ മരിക്കില്ല, ആദ്യം അവളെ സുരക്ഷിതയാക്കണം, സ്വന്തം കാലിൽ ആരെയും പേടിക്കാതെ നിൽക്കാൻ ധൈര്യമുള്ളവളാക്കണം, എന്നിട്ടേ അരുൺ ഈ ഭൂമി വിടൂ,..

അത് വരെയും അരുൺ ഫൈറ്റ് ചെയ്യും,. അത് ചിലപ്പോൾ അവളോടാവാം, തന്റെ ശത്രുക്കളോടാവാം, പ്രിയപ്പെട്ടവരോടാവാം, ചിലപ്പോൾ അത് തന്നോട് തന്നെയും ആവാം,..

ഋതു ജയിച്ചുകണ്ടാൽ മാത്രം മതി തനിക്ക്,…

അവൻ കണ്ണുനീർ തുടച്ചു,..

ഇത്രയൊക്കെയായിട്ടും അരുണിനെ തനിക്ക് വെറുക്കാൻ കഴിയാത്തതിന്റെ കാരണങ്ങൾ തേടുകയായിരുന്നു ഋതുവും,. തന്നെ വേദനിപ്പിച്ചവനാണ്, തന്നെ തള്ളിപ്പറഞ്ഞവനാണ്, എന്നിട്ടും മനസാഗ്രഹിക്കുന്നത് അവനോട് ചേർന്ന് നിൽക്കാനാണ്,..

ഒരു കാര്യം തനിക്കിപ്പോഴും ഉറപ്പാണ് താൻ കണ്ട അരുണിന് രണ്ടു മുഖങ്ങൾ ഉണ്ട്,. അതിലൊന്ന് സ്നേഹത്തിന്റേതാണ്,..
മറ്റൊന്ന് കാപട്യത്തിന്റേതും,..

കാപട്യത്തിന്റെ മുഖമൂടിയണിഞ്ഞ് തന്നെ തള്ളിപ്പറയുമ്പോഴും ആ കണ്ണുകളിൽ താൻ കണ്ടത് യഥാർത്ഥ അരുണിനെ ആയിരുന്നു,. ആ പ്രണയം, അത് സത്യമായിരുന്നു,..

ഇന്നും താനാ കണ്ണുകളിൽ കണ്ടത് സത്യസന്ധമായ പ്രണയമായിരുന്നു, ഒപ്പം നഷ്ടബോധവും..

ആൽബിയെ താൻ സ്നേഹിച്ചപ്പോഴും,. ആൽബി തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോഴും തന്റെ ചാരിത്ര്യശുദ്ധിയെ സംശയിക്കാത്തവൻ,. വെറും മണിക്കൂറുകൾ കൊണ്ട് മാത്രം തന്നെ തള്ളിപ്പറയണമെങ്കിൽ അതൊരിക്കലും ഒരു ചെറിയ കാരണം കൊണ്ടല്ല,.. താനത് കണ്ടുപിടിക്കുക തന്നെ ചെയ്യും,.. അവൾ മനസ്സിലുറപ്പിച്ചു,..

*****

“ഗുഡ് മോർണിംഗ് ഋതു,… ” സോയ അടുക്കളയിലേക്ക് ചെന്നു,..

“ഗുഡ് മോർണിംഗ് !” ഋതു പുഞ്ചിരിച്ചു,…

“ആജ് കി സ്പെഷ്യൽ ക്യാ ഹേ? ”

“ഇടിയപ്പം & മുട്ടക്കറി !”

സോയ പാത്രം തുറന്നു നോക്കി,..

“മ്മ്മ്,.. വൗ,… ഞാനെന്തെങ്കിലും ഹെല്പ് ചെയ്യണോ? ”

“എല്ലാം റെഡി ആണ്.. ഒന്ന് സെർവ് ചെയ്താൽ മാത്രം മതി.. ”

“ഞാൻ സെർവ് ചെയ്‌തോളാം !”

“എങ്കിൽ ഞാൻ പോയി റെഡി ആവട്ടെ? !” ഋതു ചോദിച്ചു,..

“ഓക്കേ,.. വേഗം ചെല്ലൂ,.. ഓഫീസിൽ പോണ്ടേ? ലേറ്റ് ആവണ്ട,… ” സോയ അവൾക്ക് അനുവാദം നൽകി,..

*****

അരുൺ കണ്ണാടിയിൽ നോക്കി,.
ഇന്ന് മുതൽ താൻ AKIRA Pvt Ltd ന്റെ പുതിയ സി ഇ ഓ ആണ്,..

ഋതു അറിഞ്ഞു കാണില്ല, അവരുടെ പുതിയ സി. ഇ. ഓ ഞാനാണെന്ന്, അറിഞ്ഞാൽ എങ്ങനെ പ്രതികരിക്കുമെന്നും അറിയില്ല,… അവന്റെ ഉള്ളിൽ ആശങ്ക തോന്നാതിരുന്നില്ല,..

ഋതികയും ഒന്ന് കണ്ണാടിയിൽ നോക്കി,. എക്സിക്യൂട്ടീവ് ലുക്കിന് ചേർന്ന ന്യൂഡ് മേക്കപ്പ് ആണ് അവളിട്ടത്,.

സീമന്ത രേഖയിൽ എന്നും തൊടാറുള്ള ഒരു നുള്ള് കുംകുമം അവൾ പതിവ് പോലെതന്നെ മുടിയിഴകൾക്കുള്ളിൽ ഒളിപ്പിച്ചു,… താലിമാല ഡ്രെസ്സിനുള്ളിലേക്കിട്ടു,..

അരുണും, ഋതുവും റൂമിൽ നിന്നിറങ്ങിയത് ഒരേ സമയത്തായിരുന്നു,.. അരുൺ അവളെ കണ്ണെടുക്കാതെ നോക്കി നിന്നു,. ഋതു കുറച്ചു കൂടി മോഡേൺ ആയിരിക്കുന്നു,.

ഋതുവും അരുണിനെ നോക്കി,. അവന്റെ മുഖത്തെ പ്രസരിപ്പൊക്കെ തിരിച്ചു വന്നത് പോലെ അവൾക്ക് തോന്നി, എന്തായാലും സി ഇ ഓ, ആയിട്ടല്ലേ പുതിയ വരവ്,. വെൽക്കം ടു ആഖിറാ പ്രൈവറ്റ് ലിമിറ്റഡ് ! അവൾ മൗനമായി അവനെ സ്വാഗതം ചെയ്തു,..

“ഗുഡ് മോർണിംഗ് !” അവൾ പുഞ്ചിരിയോടെ പറഞ്ഞു,..

അവന് അത്ഭുതം തോന്നി,.. ഋതിക ചിരിക്കുമെന്ന് പോലും കരുതിയില്ല, അപ്പോഴാണ് ഗുഡ് മോർണിംഗ്,..

“മോർണിംഗ് !” അവൻ തിരിച്ചു പറഞ്ഞു,..

ഇന്നലെ വരെ കണ്ട ഋതിക അല്ല ഇന്ന് തന്റെ മുൻപിൽ നിൽക്കുന്നതെന്ന് അവന് തോന്നി,.

അഷ്‌നയെ വിളിച്ചു ഡീറ്റെയിൽസ് ചോദിച്ചത് നന്നായി, അല്ലെങ്കിൽ അവിടെ അരുണിനെ സി ഇ ഓ പോസ്റ്റിൽ കണ്ടു തന്റെ കിളി പാറിയേനെ,. എന്തായാലും അറിഞ്ഞ ഭാവം നടിക്കണ്ട,..

ഋതിക ക്ലോക്കിലേക്ക് നോക്കി, സമയം 8 മണി ആവുന്നു,.. ഇപ്പോൾ തന്നെ ഇറങ്ങണം, എങ്കിലേ ട്രാഫിക് ബ്ലോക്ക്‌ ഒക്കെ കടന്ന് 9 മണിക്കെങ്കിലും ഓഫീസിൽ എത്താൻ പറ്റൂ,..

“ദാ ബ്രേക്ക്‌ ഫാസ്റ്റ് റെഡി ആട്ടോ !” സോയ പറഞ്ഞു,..

“ദാ വരുന്നു !” അവൾ അവന് ഒരു പുഞ്ചിരി കൂടി സമ്മാനിച്ചു ഡൈനിങ് ഹാളിലേക്ക് നടന്നു,..

ഒരു പ്ളേറ്റ് എടുത്ത് അതിൽ ഒരിടിയപ്പവും കുറച്ചു കറിയുമെടുത്തവൾ തിരക്കിട്ട് കഴിച്ചു,..

“ഇരുന്ന് കഴിച്ചൂടെ, ഋതു?,.. ” സോയ ചോദിച്ചു,..

“അയ്യോ ടൈം ഇല്ല, ഓഫീസിൽ ഇന്ന് പുതിയ സി ഇ ഓ വരുന്ന ദിവസവാ, ലേറ്റ് ആവാൻ പറ്റില്ല !”

അരുണിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു,.. ഋതു അത് കണ്ടെങ്കിലും കണ്ടില്ലെന്ന് നടിച്ചു ഇടിയപ്പത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു,..

എന്തോ പറയാൻ പോയ സോയയെ അവൻ തടഞ്ഞു,.. അവളുടെ ഐഡന്റിറ്റി കാർഡിൽ ഋതിക അരുണെന്ന അക്ഷരങ്ങൾ തിളങ്ങിനിന്നു,..

” ഒരുമിച്ച് പോയാൽ പോരെ? “അരുൺ ചോദിച്ചു,..

ഋതികയുടെ മുഖത്തെ പുഞ്ചിരി മാഞ്ഞു,..

“അതിന്റെ ആവശ്യമൊന്നുമില്ല,. എന്നും ഞാൻ തനിച്ചല്ലേ പോണത്,.. ഇന്നിനി എന്തിനാ ഒരു ചേഞ്ച്‌?.. ” അരുണിന് അത് നന്നായി കൊണ്ടെന്ന് ഋതുവിന്‌ തോന്നി,.. മനഃപൂർവം തന്നെ പറഞ്ഞതാണ്,..

സോയ അവൾക്കിത് എന്ത് പറ്റിയെന്നറിയാതെ അത്ഭുതത്തിൽ അരുണിനെ നോക്കി,..

അവനും അവളെത്തന്നെ നോക്കി ഇരിക്കുകയാണ്

“ഞാൻ ഇറങ്ങുവാണെ ദീ , പോട്ടെ അരുൺ !”അവൾ ഇരുവരോടുമായി യാത്ര പറഞ്ഞു,..

അരുൺ തലയാട്ടി,..

“അപ്പോൾ ഓഫീസിൽ വെച്ച് കാണാം !” അതും പറഞ്ഞവൾ പുറത്തേക്കിറങ്ങി,..

“അരുണിന് പറയാമായിരുന്നില്ലേ, പുതിയ സി ഇ ഓ അരുൺ ആണെന്ന് !”

“എന്തിന്,.. ഓടിച്ചെന്നിട്ട് എന്തൊക്കെ ഒരുക്കുമെന്ന് നോക്കാലോ? ”

“ഋതുവിന് ശരിക്കും ഇതൊരു സർപ്രൈസ് ആയിരിക്കും !”

താനാണ് സി ഇ ഓ എന്നറിഞ്ഞു ബോധം പോവാഞ്ഞാൽ മതിയായിരുന്നു അവൻ മനസ്സിലോർത്തു,..

“അരുൺ അപ്പോൾ എങ്ങനെ പോവും? ”

“കമ്പനി കാർ അയക്കും !”

“ഓക്കേ,.. എന്തായാലും ഓൾ ദി വെരി ബെസ്റ്റ് ഫോർ യുവർ ന്യൂ ജേർണി ”

“താങ്ക് യൂ സോയാ !”

********

“വെൽ ഡൺ ഋതു,.. പെർഫെക്ട്,.. ”

അരുണെന്താ വിചാരിച്ചത് എന്നെ എല്ലാക്കാലത്തും പൊട്ടൻ കളിപ്പിക്കാമെന്നോ,. ഇനി വര ഞാൻ വരയ്ക്കും അതിലൂടെ അരുൺ നടക്കും…

“ഹലോ മാഡം !”

അവൾ തിരിഞ്ഞു നോക്കി,. ജോൺ ആണ്,..

“എന്താ ഒറ്റയ്ക്കൊരു സംസാരം? !”

അതിനുള്ള മറുപടിയും ഒരു പുഞ്ചിരിയിലൊതുക്കി അവൾ നടന്നു,..

ആദ്യമായാണ് അവൾ തനിക്ക് നേരെ പുഞ്ചിരിക്കുന്നത്,.. ആളിന്ന് ഭയങ്കര ഹാപ്പി ആണല്ലോ,.. ജോണിനും സന്തോഷം തോന്നി,..

*****

ഓ ഭാഗ്യം ലേറ്റ് ആയില്ല,.. 9 മണി ആവുന്നതേ ഉള്ളൂ,..

“ഗുഡ് മോർണിംഗ് മാഡം !”

“ഗുഡ് മോർണിംഗ് !”

രാവിലത്തെ വിഷസ് ഒക്കെ കഴിഞ്ഞു അവൾ തന്റെ ക്യാബിനിൽ എത്തി,…

“മേ ഐ കം ഇൻ മാഡം !”

“ആ വരൂ ആഷ്‌ന ”

“തിവാരി സാർ പറഞ്ഞത്,.. മാഡം ന്യൂ സി. ഇ. ഓ യെ വെൽക്കം ചെയ്യണമെന്നാ !”

“ഞാനോ? ”

“അതെ,.. മാഡം വരുമ്പോൾ പറയാൻ പറഞ്ഞു,.. ”

“ഓക്കേ,.. നോ പ്രോബ്ലം. ഫയൽസ്, റിപ്പോർട്ട്‌സ് എല്ലാം കറക്റ്റ് അല്ലേ, വേറെ മിസ്റ്റേക്ക്സ് ഒന്നും ഇല്ലല്ലോ? ”

“ഇല്ല മാഡം,.. ”

“അല്ല,.. എങ്ങനുള്ള ആളാണെന്ന് പറയാൻ പറ്റില്ലല്ലോ,. നമ്മളുടെ ഭാഗം പെർഫെക്ട് ആണെങ്കിൽ പിന്നെ നോ പ്രോബ്ലം !”

“ഓക്കേ, ശരി മാഡം,. 9.10 ഒക്കെ ആവുമ്പോൾ താഴേക്ക് വന്നാൽ മതി,.. ”

“ഓക്കേ ആഷ്‌ന പൊയ്ക്കോളൂ !”

അപ്പോൾ അരുണേട്ടനെ, വെൽക്കം ചെയ്യാനുള്ള ഡ്യൂട്ടി ഒടുവിൽ തനിക്ക് തന്നെയാണ്,.

ജീവിതത്തിൽ എന്തൊക്കെയാണേലും ജോലിയുടെ കാര്യത്തിൽ പുള്ളി ഭയങ്കര സ്ട്രിക്റ്റാ, എന്തിനാ വെറുതെ വായിലിരിക്കുന്നത് കേൾക്കുന്നത്, ഒന്നൂടെ എല്ലാം ചെക്ക് ചെയ്തേക്കാം,..

അവൾ ആഷ്‌ന കൊണ്ട് വെച്ച ഫയൽസ് എല്ലാം ഓക്കേ ആണെന്ന് ഒരിക്കൽ കൂടെ ഉറപ്പ് വരുത്തി,..

9 മണി ആവുന്നു താഴേക്ക് ചെല്ലാം,..

എച് ആർ മാനേജർ ഷീന റുസ്‌തേഗി അവൾക്കെതിരെ നടന്നു വന്നു..

“ഗുഡ് മോർണിംഗ് ഋതിക,…” അവർ അവളെ കണ്ടതും വിഷ് ചെയ്തു,..

” ഗുഡ് മോർണിംഗ് മാഡം !” അവൾ തിരികെ വിഷ് ചെയ്തു,..

താഴെ എല്ലാവരും കൂടി നിന്നിരുന്നു,.ഓരോ ഡിപ്പാർട്മെന്റ്ൽ നിന്നും ഓരോരുത്തരെയായി ചുമതലപ്പെടുത്തിയിരുന്നു പുതിയ സീ ഇ ഓയെ സ്വീകരിക്കാൻ .

ഹോ ഇത്രെയൊക്കെ സ്വീകരണമോ,. അരുണേട്ടനിന്ന് രാജയോഗമാണല്ലോ,..

“ദാ മാഡം!” ആഷ്‌ന കയ്യിൽ കരുതിയ പൂച്ചെണ്ട് അവൾക്ക് നീട്ടി,..

അപ്പോഴേക്കും ഒരു ബെൻസ് കാർ വന്നു നിന്നു,.. അരുണാണ് സി ഇ ഓ എന്ന് താൻ അറിഞ്ഞെന്നു ഭാവിക്കണോ, വേണ്ട, തനിക്ക് സർപ്രൈസ് തരാനുള്ള വരവായിരിക്കും,..
ഫസ്റ്റ് ഡേ ആയിട്ട് വെറുതെ തളർത്തണ്ട,..

“ചെല്ല് മാഡം !” ആഷ്‌ന അവളെയൊന്ന് തട്ടി,..

ഡ്രൈവർ അവന് ഡോർ തുറന്നു കൊടുത്തു,..

അവൾ എത്തിനോക്കി,.. ഒന്നുകൂടി രംഗങ്ങൾ നോക്കിക്കണ്ടു..

സഞ്ജയ്‌ രാമസ്വാമി എത്തി മക്കളെ,. സെലിബ്രിറ്റി ലെവൽ സ്വീകരണം കൊടുക്കാൻ പറ്റിയ മുതൽ,..

എന്റെ ടിക് ടോക് ദൈവങ്ങളെ, കറക്റ്റ് സമയത്ത് കറക്റ്റ് ഇമോഷൻസ് ഒക്കെ വരണേ,.. ഫസ്റ്റ് അത്ഭുതം വേണോ, ഞെട്ടൽ വേണോ?

അവൻ അടുത്തേക്ക് വരുംതോറും ചങ്കിടിക്കുന്നത് അവളറിഞ്ഞു,. ഒരുനിമിഷത്തേക്കവൾ കണ്ണെടുക്കാതെ തന്നെ നോക്കി നിന്നു,.. രാവിലെ ഇത്രേം ഗ്ലാമർ താൻ കണ്ടില്ലല്ലോ,..

അരുൺ വെച്ചിരുന്ന കൂളിംഗ്‌ ഗ്ലാസ്‌ പതിയെ ഊരി മാറ്റി അവളെത്തന്നെ നോക്കി,..

“മാഡം !” ആഷ്‌ന അവളെയൊന്ന് തോണ്ടി,…

ഋതിക വിറയ്ക്കുന്ന കൈകളോടെ പൂച്ചെണ്ട് അവനു നേരെ നീട്ടി,…

“വെൽക്കം സാർ !” ആ സാർ വിളിയിൽ അവൾ സ്ട്രെസ് കൂടുതൽ കൊടുത്തോ എന്നവന് തോന്നാതിരുന്നില്ല,..

“താങ്ക് യൂ !”

അവൾ ഒരു വശത്തേക്ക് ഒതുങ്ങി നിന്ന് കൊടുത്തു,.. ബാക്കിയുള്ളവർക്കൊപ്പം അവൻ തന്റെ ക്യാബിനിലേക്ക് നടന്നു,…

“നല്ല ലുക്ക്‌ ആലേ കാണാൻ? ” പരിസരം പോലും മറന്ന് ആഷ്‌ന പറഞ്ഞു,..

ഋതിക അവളെയൊന്ന് കടുപ്പിച്ചു നോക്കി,..

“സോറി മാഡം ” അവൾ തല കുനിച്ചു,..

വിമൻ സ്റ്റാഫ്‌സിന്റെ ഒക്കെ ഇടയിൽ ന്യൂ സി ഇ ഓ തരംഗമാണെന്ന് മനസിലാക്കാൻ അവൾക്ക് താഴെ നിന്നും തന്റെ ക്യാബിൻ വരെയുളള യാത്ര തന്നെ ധാരാളമായിരുന്നു,..

കോട്ടും, സ്യൂട്ടും ഇട്ട്, കൂളിംഗ് ഗ്ലാസും വെച്ച് ബെൻസിൽ വന്നിറങ്ങിയാൽ എന്തോ വല്ല്യ സംഭവമാണെന്നാ എല്ലാത്തിന്റെയും വിചാരം,.. കണ്ണെടുക്കാതെ അല്ലേ ഓരോരുത്തർ നോക്കി നിൽക്കുന്നത്,.. എന്ത് കണ്ടിട്ടാണാവോ, നീയൊക്കെ അങ്ങേരുടെ ആധാർ കാർഡിലെ ഫോട്ടോ കണ്ടിട്ടുണ്ടോ, ഇല്ലല്ലോ,.. എന്നാൽ ഞാൻ കണ്ടിട്ടുണ്ട്,.. ലുക്ക്‌ ആണത്രേ ലുക്ക്‌,..

ദേഷ്യത്താലും അസൂയയാലും അവളുടെ മനസ്സ് പുകഞ്ഞുകൊണ്ടിരുന്നു,…

“മേ ഐ കമിൻ മാഡം !”

“യാ കമിൻ !” അവൾ സംയമനം പാലിച്ചു പറഞ്ഞു,..

“മാഡം മീറ്റിംഗ് ഉണ്ട്,.. കോൺഫറൻസ് ഹാളിലേക്ക് വരണമെന്ന് പറഞ്ഞു !”

ദൈവമേ ഇനി അരുണിന്റെ സ്‌പീച്ചും കേൾക്കണോ,.. അവൾക്ക്‌ തന്റെ ക്ഷമ നശിക്കുംപോലെ തോന്നി,..

********

ഋതിക കോൺഫറൻസ് ഹാളിലെ ഒരു മൂലയിൽ ഇടം പിടിച്ചു,..

അരുൺ എന്തൊക്കെയോ പറഞ്ഞു,. പക്ഷെ അവളൊന്നും കേട്ടില്ല മനസ്സ് മറ്റു പലയിടത്തും ആയിരുന്നു,.. അതവന് മനസ്സിലാവുകയും ചെയ്തു,.. എങ്കിലും അവനത് കണ്ടില്ലെന്ന് വെച്ചു,..

മാനേജേഴ്‌സിനെ മാത്രം വിളിക്കേണ്ട മീറ്റിംഗിൽ അസിസ്റ്റന്റ് മാനേജേഴ്‌സിനെ കൂടി ഉൾപ്പെടുത്തിയത് അവളെ കണ്ടോണ്ടിരിക്കാൻ മാത്രമായിരുന്നല്ലോ,..

മീറ്റിംഗ് അവസാനിച്ചതും അരുൺ ഋതികയെ തന്റെ ക്യാബിനിലേക്ക് വിളിപ്പിച്ചു,.. അവൾ തന്റെ സമയത്തെ ശപിച്ചുകൊണ്ടവന്റെ ക്യാബിനിലേക്ക് കേറിച്ചെന്നു,..

എന്താ ഇപ്പോൾ ചോദിക്കുക,.. മീറ്റിങ്ങിലെ അവളുടെ അശ്രദ്ധ തന്നെ ആയുധമാക്കാം,.

“ഹാവ് എ സീറ്റ്‌ !” അവൻ ഫോർമൽ ആയിത്തന്നെ പറഞ്ഞു,..

“താങ്ക് യൂ സാർ !”

“ഋതിക,.. ഋതിക അരുൺ? ” അവൻ എടുത്തു ചോദിച്ചു,..

ഋതിക അരുണെന്ന് ചേർത്ത് വിളിയ്ക്കാൻ ഇപ്പോഴും അവന് താല്പര്യം ഒട്ടും കുറഞ്ഞിട്ടില്ല എന്നവൾക്ക് തോന്നി,..

“അല്ലേ?”

അവൾ തലയാട്ടി,..

“അസിസ്റ്റന്റ് മാനേജർ ഇൻ ഫിനാൻസ്? ”

“യെസ് !”

“മീറ്റിംഗിൽ പറഞ്ഞതെല്ലാം കേട്ടല്ലോല്ലേ ? “അരുൺ ഋതികയേ നോക്കി,..

“അത്? ” അവളെ ആകെ വിയർത്തു,..

അവൻ ചൂടാവാനുള്ള ഉദ്ദേശം തന്നെയാണെന്ന് അവൾക്ക് തോന്നി,.. നോക്കട്ടെ ഭരണം എവിടെ വരെ പോകുമെന്ന്,..

“അവിടെ പറഞ്ഞത് ഒന്നും,. ഒന്നുംതന്നെ നിങ്ങൾക്കോർമ്മയില്ല എന്ന് ഞാൻ പറഞ്ഞാൽ അത് നിങ്ങൾക്ക് നിഷേധിക്കാൻ ആവുമോ? ”

ഒരുമാതിരി വക്കീലന്മാരെപ്പോലെയുള്ള ചോദ്യംചെയ്യൽ രീതി അവൾക്കൊട്ടുംതന്നെ പിടിച്ചില്ല, ദേഷ്യം മൂർദ്ധന്യാവസ്ഥയിലാണ്,. ആ ദേഷ്യത്തെ കണ്ട്രോൾ ചെയ്തു നിർത്തുന്നത് അവന്റെ ടേബിളിൽ ഇരിക്കുന്ന സി ഇ ഓ അരുൺ അശോക് എന്ന ബോർഡ് മാത്രമാണ്,.

“ഒന്നൂല്ലെങ്കിലും ഉത്തരവാദിത്തപ്പെട്ട ഒരു പൊസിഷൻ കൈകാര്യം ചെയ്യുന്ന നിങ്ങൾ ഇത്ര കെയർലെസ്സ് ആയി ഇരിക്കുകയെന്നൊക്കെ വെച്ചാൽ,.. ” അവൻ അവളെ നോക്കി,.. അവൾ മിണ്ടുന്നില്ല,.. തലയും താഴ്ത്തി ഒറ്റ ഇരുപ്പാണ്,.. അതുകൊണ്ട് തന്നെ അവൻ തുടർന്നു,..

“നിങ്ങൾക്കെന്തെങ്കിലും പേഴ്‌സണൽ പ്രോബ്ലെംസ് ഉണ്ടോ എന്നൊന്നും എനിക്കറിയില്ല,. പക്ഷേ അതൊന്നും കമ്പനിയുടെ കാര്യങ്ങളുമായി മെർജ് ചെയ്യാൻ പാടില്ല,.. ആ കാര്യത്തിൽ ഞാൻ ഭയങ്കര സ്ട്രിക്ട് ആണ് !” അവൻ പറഞ്ഞു,.

ഋതികയുടെ മിഴികൾ നിറഞ്ഞു വന്നു,.. ഇനിയും കൂടുതൽ പറഞ്ഞാൽ താൻ അവളുടെ കയ്യിൽ നിന്ന് അടുത്ത തല്ലും വാങ്ങേണ്ടിവന്നേക്കുമെന്ന് അരുണിന് തോന്നി,..

“സോ ബി കെയർഫുൾ ഓക്കേ?,.. ”

“കമ്പനിയുടെ കോസ്റ്റ് കുറക്കാനുള്ള പുതിയ ഫിനാൻഷ്യൽ സ്ട്രാറ്റജി ഡെവലപ്പ് ചെയ്യുന്നതിനെക്കുറിച്ചല്ലേ സാർ പറഞ്ഞത്, പ്രൊപോസൽ സബ്മിറ്റ് ചെയ്യാൻ 7 ദിവസത്തെ സമയം,.. അതിനുള്ളിൽ തന്നെ സബ്മിറ്റ് ചെയ്‌തോളാം,. ”

ഇത്തവണ കിളി പോയത് ശരിക്കും അരുണിനാണ്,.. അപ്പോൾ ഋതു ശ്രദ്ധിക്കുന്നില്ല എന്നത് തന്റെ തോന്നൽ മാത്രമായിരുന്നു,.

“പിന്നെ എന്റെ പേഴ്‌സണൽ പ്രോബ്ലെംസ് അത് സാറന്വേഷിക്കേണ്ട യാതൊരു കാര്യവുമില്ല,.. അതൊന്നും ഇതുവരെ ഞാൻ കമ്പനിയുമായി മെർജ് ചെയ്തിട്ടുമില്ല ചെയ്യുകയുമില്ല,.. എങ്കിൽ പൊയ്ക്കോട്ടേ !” അവൾ എഴുന്നേറ്റു,…

അവൻ തലയാട്ടി,..

ഋതിക തന്നെയാണ് ഈ പറഞ്ഞിട്ട് പോയതെന്ന് വിശ്വസിക്കാൻ അവനു കുറച്ചു സമയമെടുത്തു,.. ഒരു നിമിഷത്തേക്ക് കമ്പനിയുടെ സി ഇ ഓ ആരാണെന്ന കാര്യത്തിൽ പോലും അവന് ഡൗട്ട് വന്നു,..

ദൈവമേ ഇവിടത്തെ സി. സി. ടി. വി വർക്ക്‌ ആണോ എന്തോ?

അരുൺ ഒരു ഫോൺ നമ്പർ ഡയൽ ചെയ്തു,..

“കമ്പനിയുടെ ഇതുവരെയുള്ള, ഫുൾ ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ്സും എനിക്കിപ്പോൾ വേണം ഇമ്മീടിയേട്ലി !”

അവൻ ഫോൺ വെച്ചു,…

താൻ പറഞ്ഞിട്ട് പോന്നതിന്റെ ദേഷ്യം തീർക്കുവാ ദുഷ്ടൻ,.. ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ്സ്‌ വേണമത്രേ,.. കൊടുക്കാലോ,..

അവൾ ആഷ്‌നയുടെ നമ്പർ ഡയൽ ചെയ്തു,..

“ആഷ്‌ന,.. !”

“എന്താ മാഡം?”

“കമ്പനിയുടെ, ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ്സ്, ഓഡിറ്റ് റിപ്പോർട്ട്‌സ്‌ എല്ലാം,.. സി. ഇ. ഓയുടെ ക്യാബിനിൽ കൊണ്ട് പോയി കൊടുക്ക് ”

“ഓക്കേ മാഡം !”

“ഒന്നും മിസ്സ്‌ ആവരുത് !”

“ഇല്ല മാഡം !”

ഒരുകണക്കിന് ആഷ്‌ന മലയാളി ആയതു നന്നായി, ഒന്നൂല്ലെങ്കിലും, താൻ പറയുന്നതവൾക്ക് വ്യക്തമായി മനസിലാവുന്നുണ്ടല്ലോ,..

*******
“മേ ഐ കമിൻ സാർ !”

“യെസ്,.. ”

“സാർ,.. ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ്സ് ആൻഡ് ഓഡിറ്റ് റിപ്പോർട്ട്‌സ് !”

അവൾ ഫയൽസ് നീട്ടി,… ഋതിക കൊണ്ടുവരുമെന്നാണ് പ്രതീക്ഷിച്ചത്,. അവൾ അസിസ്റ്റന്റ്നെ അയച്ചിരിക്കുന്നു,.. അരുണിന് നിരാശ തോന്നാതിരുന്നില്ല,.

“മലയാളി ആണോ? “അവൻ ചോദിച്ചു..

ആഷ്‌നയുടെ മുഖം വിടർന്നു,..

” അതെ സാർ എങ്ങനെ മനസിലായി? ”

“അതൊക്കെ മനസിലായി,.. എവിടെയാ വീട്? “അവൻ ഫയൽസ് മറച്ചു നോക്കിക്കൊണ്ട് ചോദിച്ചു,..

“എറണാകുളം, ആണ് സാർ !” അരുൺ ഒന്ന് മുഖമുയർത്തി നോക്കി,.

അവൾ തന്നെത്തന്നെ നോക്കി നിൽക്കുകയാണ്,.. കണ്ണുകളിലെ തിളക്കം ചെറിയൊരു അപകട സൂചനയായി അവന് തോന്നി,.

“തന്റെ മാഡം എവിടെ? ”

“ക്യാബിനിൽ ഉണ്ട് സാർ !”

“വരാൻ പറയൂ !”

“ഓക്കേ സാർ !” ആഷ്‌ന പുറത്തേക്കിറങ്ങി,..

അവൻ വീണ്ടും ഫയലിലേക്ക് തന്നെ ദൃഷ്ടിയൂന്നി,…

“മേ ഐ കമിൻ? ”

“ആ ഋതിക വാ,.. ഇരിക്ക്,.. ”

ഇനിയെന്തിനാണാവോ തന്നെ വിളിക്കുന്നത്? അവൾ ചെയ്യാറിൽ ഇരുന്നു,.

“എനിക്ക് കമ്പനിയുടെ ഫിനാൻഷ്യൽ പൊസിഷനെക്കുറിച്ചുള്ള ഒരു സമ്മറി വേണം !”

“അത് ബാലൻസ്ഷീറ്റിൽ ഉണ്ട് സാർ !”

“ഋതിക പറഞ്ഞാൽ മതി !”

ഇങ്ങേർക്കിതെന്തിന്റെ കേടായിട്ടാണെന്റെ ഈശ്വരാ,.. അവൾ വേറെ വഴിയില്ലാതെ കമ്പനിയുടെ ഫിനാൻഷ്യൽ പൊസിഷൻ ഡീറ്റെയിൽസ് ഒക്കെ വിശദീകരിച്ചു കൊടുത്തു,.

അരുൺ കണ്ണെടുക്കാതെ അവളെത്തന്നെ നോക്കിയിരുന്നു,..

“സാർ എന്റെ മുഖത്തല്ല കമ്പനിയുടെ അസ്സറ്റും ലയബിലിറ്റിയും ഒക്കെ എഴുതി വെച്ചേക്കണത് !” ഋതിക ക്രോധത്തോടെ പറഞ്ഞു,.

അരുണിന് അപ്പോഴാണ് ബോധം വന്നത്,..

“അത് ഞാൻ തന്റെ എക്സ്പ്ലനേഷൻസ് ശ്രദ്ധിക്കുകയായിരുന്നു !”

“ഓഹോ,… എങ്കിൽ എക്സ്പ്ലെയിൻ ചെയ്തു കഴിഞ്ഞു സാർ !”

എപ്പോൾ എന്നവന് ചോദിക്കണമെന്നുണ്ടായിരുന്നു,.. പക്ഷേ അവളുടെ വായിലിരിക്കുന്നത് ബാക്കികൂടി കേൾക്കേണ്ടി വരുമല്ലോ എന്നോർത്ത് അവൻ മിണ്ടാതിരുന്നു,..

“എങ്കിൽ ഋതിക പൊയ്ക്കോളൂ,.. ഞാൻ ഇതൊക്കെ വിശദമായി ഒന്ന് പഠിക്കട്ടെ,.. എന്തെങ്കിലും ഡൗട്ട് ഉണ്ടെങ്കിൽ വിളിക്കാം !”

“ആയിക്കോട്ടെ !” അവൾ എഴുന്നേറ്റു,…

അവൻ തലയാട്ടി,..

ഒറ്റ ദിവസം കൊണ്ട് തന്നെ ഋതിക വളരെ എഫിഷ്യന്റ് ആണെന്ന് അരുണിനും മനസിലായി…

നിന്നെയിങ്ങനെ സ്ട്രോങ്ങ്‌ ആയി കാണാനാ ഋതു എനിക്കും ഇഷ്ടം,..

*******

വൈകുന്നേരം അരുൺ വന്നപ്പോൾ അവൾ ടി. വിയിൽ ഏതോ സിനിമ കാണുകയായിരുന്നു,.. സോയയും എത്തിയിട്ടുണ്ടായിരുന്നില്ല,..

അരുൺ പോയി ഫ്രഷ് ആയി വന്നപ്പോഴും അവൾ അതേ ഇരിപ്പിരിക്കുന്നു,.. തന്നെയൊന്ന് മൈൻഡ് ചെയ്യുന്നു കൂടെയില്ല,..

ഈ സാഹചര്യത്തിൽ ഭവതിയോട് ചായ ചോദിച്ചാൽ മിക്കവാറും തനിക്ക് ആട്ടു കിട്ടും,..

അരുൺ നേരെ അടുക്കളയിലേക്ക് നടന്നു,.. എവിടാണോ ഈശ്വരാ ചായപ്പൊടിയും പഞ്ചസാരയുമെല്ലാം,. അവൻ മൊത്തത്തിൽ ഒന്ന് വീക്ഷിച്ചു,..

ഋതിക കുറച്ചു നേരം ഈ രംഗം നോക്കി നിന്നു,.. പിന്നെ ചായപ്പൊടിയുടെയും, പഞ്ചസാരയുടെയും പാത്രം അവന്റെ മുന്നിലേക്ക് എടുത്തു വെച്ചു കൊടുത്തു,..
അരുണിന്റെ മുഖം വിടർന്നു,.

“താങ്ക്സ് !”

അവൾ മറുപടി ഒന്നും പറയാതെ,. ഏതോ സ്‌നാക്‌സിന്റെ കവറുമെടുത്ത് ഹാളിലേക്ക് തന്നെപോയി, ഇത്തവണ അരുണിന് അല്പം ദേഷ്യം വന്നു,..

“ഇവൾക്കെന്താ മൗനവൃതമാണോ? ”

അരുൺ ചായ രണ്ട് കപ്പുകളിലേക്കായി പകർന്നു,.. അരുണിന് ആദ്യമായി അവൾ തനിക്ക് ചായയിട്ട് തന്ന നിമിഷങ്ങൾ ഓർമ വന്നു,.. അരുണിന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു,.

അന്നവൾക്ക് നല്ല കോൺഫിഡൻസ് ആയിരുന്നു,.. എന്നാൽ ഇന്ന് അവളിത് വാങ്ങിക്കുവോ എന്നുള്ള കോൺഫിഡൻസ് പോലും തനിക്കില്ല,.. എന്തായാലും ഒരു കൈ നോക്കി നോക്കാം,..

അരുൺ അവൾക്ക് നേരെ ചായക്കപ്പ് നീട്ടി,..

“ചായ ഞാൻ കുടിക്കാറില്ല !”

ഇത്രയും കാലം ഒരുമിച്ച് ജീവിച്ചിട്ടും അവൾ ചായ കുടിക്കാറില്ലെന്ന കാര്യം അറിയാതെ പോയത് ഒരു നഷ്ടമായിത്തന്നെ അരുണിന് തോന്നി,..

“പറഞ്ഞിരുന്നെങ്കിൽ ഞാൻ കോഫി എടുക്കുമായിരുന്നല്ലോ, സാരല്ല്യ ഞാൻ എടുത്തിട്ട് വരാം !”

“എനിക്ക് വേണ്ടാ, വേണെങ്കിൽ ഞാൻ പറഞ്ഞേനെ !”

മാഡം ഗൗരവത്തിൽ തന്നെയാണ്,. ഇന്ന് ഓഫീസിൽ വെച്ചുണ്ടായതിന്റെ പ്രതിഷേധം ആവും,

കോൺഫറൻസ്ന്റെ കാര്യവും പറഞ്ഞു ചൂടാവേണ്ടിയിരുന്നില്ല,..

അപ്പോഴേക്കും സോയ എത്തി,…

“ആർക്കാ അരുൺ ചായയൊക്കെ? ”

“ഋതികക്ക്‌ എടുത്തതാ ചായ കുടിക്കില്ലെന്ന് എനിക്കറിയില്ലായിരുന്നു.. ” അരുൺ പറഞ്ഞു,.

“ഇങ്ങ് തന്നേക്ക് ഞാൻ കുടിച്ചോളാം !”

സോയ ചായക്കപ്പ് വാങ്ങി,.. എന്തായാലും ഞാൻ ആദ്യമായിട്ട ചായ കുടിക്കാൻ നിനക്കൊട്ടും ഭാഗ്യമില്ല ഋതു,.. അവൻ മനസ്സിൽ പറഞ്ഞു,..

ഋതികയ്ക്ക് അതത്ര പിടിച്ചില്ലെങ്കിലും അവൾ ശ്രദ്ധിക്കാത്ത പോലെ ഇരുന്നു,..

“ഏതാ ഋതു മൂവി? “സോയ ചോദിച്ചു,.

“ഏ ദിൽ ഹേ മുഷ്കിൽ !”

സോയ സോഫയിലേക്ക് ഇരുന്നു,..

“കഴിയാനായോ? ”

“ഹേയ് ഇല്ല !”

“അടിപൊളിയാലേ? ഡയലോഗ്സ്‌ ഒക്കെ !”

“അതേ സോങ്‌സും,.. എന്റെ ഫേവറൈറ്റ് ചന്നാ മെരെയാ ആണ് !” ഋതു പറഞ്ഞു,.

“എന്റെയും,.. അർജിത് സിംഗ് നെയിൽഡ് ഇറ്റ് !”

“യാ,.. എന്താലേ ലിറിക്സ്‌,.. മെഹ്ഫിൽ മേ തേരി,. ഹം നാ രഹേ ജോ,. ഖം തോ നഹി ഹേ,.. ഖം തോ നഹി ഹേ,.. കിസ്സെ ഹാമാരി നസ്‌ഥീഖിയോം കേ കം തോ നഹി ഹേ !”

ഋതു മൂളി, അവൾക്കൊപ്പം സോയയും കൂടി,.. ഋതു പാടുമെന്നും തനിക്കറിയില്ലായിരുന്നു,..

അന്നൊക്കെ അവൾ തന്നെക്കൊണ്ടേ പാടിച്ചിട്ടുള്ളൂ,.. അപ്പോൾ പോലും അവളൊന്ന് ഒപ്പം മൂളിയിട്ട് പോലും ഇല്ല,. പകരം തന്റെ നെഞ്ചിൽ താളം പിടിച്ചു കിടന്നേ ഉള്ളൂ,.. അവൻ ഓർത്തു,..

“എന്താണാവോ ലിറിക്സിന്റെ മീനിങ്? “അരുൺ ചോദിച്ചു,.

“എന്ന് വെച്ചാൽ സിംപിൾ ആയി പറയുകയാണെങ്കിൽ നിന്റെ ഓർമകളിൽ ഞാനില്ലെങ്കിലും എനിക്ക് കുഴപ്പമൊന്നുമില്ല,. എനിക്കോർക്കാനായി നമ്മുടെ നല്ല നിമിഷങ്ങൾ കുറേയുണ്ടല്ലോ എന്ന് !” സോയ പറഞ്ഞു,..

അവൾ തന്നോട് പറയാനാഗ്രഹിച്ചതും അത് തന്നെയാണെന്ന് അവന് തോന്നി,.. അവളുടെ കണ്ണുകളിലെ നഷ്ടബോധം തനിക്ക് കാണാനും കഴിയുന്നുണ്ട്,..

അരുൺ ഋതികയെത്തന്നെ നോക്കി, വാക്കുകൾ കൊണ്ട് പറയാവുന്നതിലുമേറെ കാര്യങ്ങൾ അരുണും ഋതികയും കണ്ണുകൾ കൊണ്ട് പറഞ്ഞു..

കുറേ നേരം മൂവരും വിശേഷങ്ങൾ പങ്കുവെച്ചിരുന്നു,. സോയയും അരുണും പരസ്പരം കാണിക്കുന്ന അടുപ്പമൊന്നും ഋതികയ്ക്കൊട്ടും ദഹിച്ചിരുന്നില്ല എന്നതായിരുന്നു സത്യം,. അത് അരുണിന് നന്നായി മനസ്സിലാവുകയും ചെയ്തു,..

ഋതികയുടെ ഈ പൊസ്സസ്സീവ്നെസ്സ് മാത്രമാണ് അവളിലേക്ക് അടുക്കാൻ തന്റെ കയ്യിൽ ആകെയുള്ള ആയുധമെന്ന് മനസിലാക്കിയ അരുൺ സോയയോട് കുറച്ചു കൂടി അടുപ്പത്തിൽ ഇടപഴകി,..

ഒരു പെണ്ണിന്റെ മനസ്സിൽ ഇടമുണ്ടോ എന്നറിയാൻ, മറ്റൊരു പെണ്ണിനോട് അവളെക്കാളും പരിഗണന കൊടുത്ത് ഇടപെടണം എന്ന് അന്ന് ഋതു കാലിടറി കിടന്ന അന്ന് തന്നെ താൻ മനസിലാക്കിയതാണ്,..

“അതേ രണ്ടാളും കിടക്കുന്നില്ലേ? സമയം ഇതെത്ര ആയീന്നാ? ” ഋതു ചോദിച്ചു,..

അരുണും, സോയയും ക്ലോക്കിലേക്ക് നോക്കി,.. പതിനൊന്നര,..

“ഋതുവിന് ഉറക്കം വരുന്നുണ്ടെങ്കിൽ കിടന്നോളു !” സോയ പറഞ്ഞു,..

അവൾ എന്തെങ്കിലും പറഞ്ഞു നിൽക്കുമെന്നാണ് കരുതിയത്,. പക്ഷേ അവനെ തീർത്തും അത്ഭുതപ്പെടുത്തിക്കൊണ്ട് ഋതു ഒരു ഗുഡ് നൈറ്റും പറഞ്ഞു കിടക്കാനായി പോയി,..

“അരുണിന്റെ വീട്ടിൽ ആരൊക്കെയുണ്ട്? ” സോയ ചോദിച്ചതും ഋതിക ഒന്ന് നിന്നു,..

“ഇപ്പോൾ, അച്ഛനും അമ്മേം അനിയത്തിമാരും , രണ്ട് കുട്ടിപ്പട്ടാളവും കാണും !”

” ഓ, നൈസ്,.. പിന്നെ, അരുൺ സിംഗിൾ ആണോ? ” ഋതിക കാത് കൂർപ്പിച്ചു,..

“സിംഗിൾ ആണോ എന്ന് ചോദിച്ചാൽ,.. ഇൻ എ കോംപ്ലിക്കേറ്റഡ് റിലേഷൻഷിപ് എന്ന് പറയുന്നതാവും ബെസ്റ്റ് !”

ദുഷ്ടൻ,.. കോംപ്ലിക്കേറ്റഡ് റിലേഷൻഷിപ്പ് പോലും,.. കല്യാണം കഴിച്ചതായിരുന്നു എന്ന് പറഞ്ഞാൽ എന്താ കുഴപ്പം? ഓ അപ്പോൾ സോയ ദീയെ ഇമ്പ്രെസ്സ് ചെയ്യാൻ പറ്റില്ലല്ലോ,. ഋതുവിന് നല്ല ദേഷ്യം വന്നു,.

“അയ്യോ എന്ത് പറ്റി,. ബ്രേക്ക്‌ അപ്പ്‌? ” സോയ ചോദിച്ചു,..

“മ്മ്,.. അങ്ങനേം പറയാം,.. പക്ഷേ ബ്രേക്ക്‌ ആയത് വിവാഹജീവിതമാണെന്ന് മാത്രം !”

അതും പറഞ്ഞവൻ റൂമിലേക്ക് പോയി,.. ഋതികയിൽ ഒരു വിങ്ങലുണ്ടായി.. സോയയും എന്ത് പറയണമെന്നറിയാതെ നിന്നു,..

അരുണിന്റെ മനസിലേക്ക് ഏ ദിൽ ഹേ മുഷ്കിലിൽ ഷാരൂഖ് ഖാൻ പറയുന്ന ഡയലോഗ് കടന്നു വന്നു,..

“gar baazi ishq ki baazi hai,jo chahe laga do dar kaisa.. gar jeeth gaye toh kya kehna, haare bhi toh bazi maat nahi ”

-faiz ahmed faiz

ആരും യഥാർത്ഥത്തിൽ പ്രണയമെന്ന ഗെയിമിൽ തോൽക്കുന്നില്ല, അഥവാ പ്രണയത്തിൽ നിങ്ങൾ തോറ്റു പോയാലും, എന്നും നിങ്ങളൊരു ഒരു വിജയി തന്നെ
ആയിരിക്കും,..

(തുടരും )

അനുശ്രീ ചന്ദ്രൻ

ഈ പാർട്ടിൽ വല്ല്യ ട്വിസ്റ്റ്‌ ഒന്നും ഇല്ല കേട്ടോ,.. ഋതുവിനെ ബോൾഡ് ആക്കാൻ ശ്രമിച്ചിട്ടുണ്ട്,..

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അനുശ്രീ ചന്ദ്രന്റെ മറ്റു നോവലുകൾ

പാരിജാതം പൂക്കുമ്പോൾ

അവിക

ഹൃദയസഖി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.7/5 - (11 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!