Skip to content

ഈ തണലിൽ ഇത്തിരി നേരം – 3

ee-thanalil-ithiri-neram

“അമ്മ ഇവിടെ ഇറങ്ങിക്കോ,.. വണ്ടി ഞാൻ പാർക്ക്‌ ചെയ്തിട്ട് വരാം !” അരുൺ പറഞ്ഞു,. ശാരദ തലയാട്ടി,.

അരുൺ ശാരദയെ ക്യാഷ്വാലിറ്റിയുടെ എൻട്രൻസിൽ ഇറക്കി, കാർ പാർക്ക്‌ ചെയ്യാനായി പോയി,..

അവൻ തിരിച്ചു വരാൻ നേരമായപ്പോഴേക്കും ശാരദ എൻക്വയറിയിൽ വിവരങ്ങൾ അന്വേഷിച്ചിരുന്നു,..

“ഐ സി യൂ വിലാ,.. രണ്ടാം നിലയിൽ !”

“ആ വാ അമ്മേ,…. ” അവൻ അമ്മയെയും കൂട്ടി നടന്നു,..

ലിഫ്റ്റ് വർക്ക്‌ ആവുന്നുണ്ടായിരുന്നില്ല,.

“സാരല്ല്യ, രണ്ടാം നിലയിലല്ലേ, നമുക്ക് നടന്നു കയറാം !” ശാരദ അവനൊപ്പം പടികൾ കയറി..

നീണ്ടു നിവർന്നു കിടക്കുന്ന ആശുപത്രി വരാന്തയുടെ അറ്റത്ത് ഐ സി യൂ വിന് മുൻപിലെ ബെഞ്ചിൽ ജീവശ്ശവം പോലെ ഇരിക്കുന്നത് ഋതികയാണെന്ന് വിശ്വസിക്കാൻ അവൻ പാട് പെട്ടു

ചുറ്റും ചന്ദ്രശേഖരനും കുടുംബവും ഉണ്ടായിരുന്നുവെങ്കിലും ഒറ്റപ്പെട്ടുള്ള അവളുടെ ആ ഇരുപ്പ് അത്ര പന്തിയായി അവന് തോന്നിയില്ല, അവർക്കിടയിൽ എന്തോ ഒരകൽച്ചയുണ്ട്, കാര്യമായെന്തോ സംഭവിച്ചിട്ടുണ്ട്, അല്ലാതെ ഋതികയുടെ അമ്മയ്ക്ക് അറ്റാക്ക് വരാൻ മറ്റെന്ത് കാരണമാകും ഉണ്ടാവുക? അവൾ വീട്ടിലെല്ലാം തുറന്നു പറഞ്ഞു കാണുമോ?

“നീ വാ മോനേ !” ശാരദ പറഞ്ഞു,.. ആലോചനയ്ക്കിടയിൽ താൻ നടക്കാൻ മറന്നു പോയിരിക്കുന്നു,.

“ആ അമ്മേ !” ശാരദയ്ക്കൊപ്പം അവർക്കരികിലേക്ക് നടക്കുംതോറും അവന്റെ മനസ്സിൽ ചോദ്യങ്ങൾ ഇരട്ടിച്ചുകൊണ്ടിരുന്നു,.

അരുണിനെയും ശാരദയെയും കണ്ടപ്പോഴേക്കും ചന്ദ്രശേഖരൻ അരികിലേക്ക് ചെന്നു,..

“എന്താ സംഭവിച്ചത്? ” ശാരദ ഉത്കണ്ഠയോടെ ചോദിച്ചു,..

“അത്,.. ” അയാളൊന്ന് പരുങ്ങി,.

താൻ വന്നെന്നറിഞ്ഞിട്ടും അവളൊന്ന് നോക്കുന്നു കൂടെയില്ല, തലയും കുനിച്ചുള്ള ആ ഇരുപ്പ് തുടരുകയാണ്,. അവന് കാര്യങ്ങളുടെ ഗതി ഏകദേശം ഊഹിക്കാൻ കഴിഞ്ഞു,…

“പെട്ടന്ന് തലകറങ്ങി വീണതാ !”അയാൾ തിടുക്കത്തിൽ പറഞ്ഞു,..

“ഡോക്ടർ എന്താ അങ്കിളേ പറഞ്ഞേ?”

“ഒന്നും പറഞ്ഞില്ല മോനെ,.. നിങ്ങള് വാ !”

അവർ ചന്ദ്രശേഖരനൊപ്പം നടന്നു,..

“ചേച്ചി ദേ അരുൺ ചേട്ടനും അമ്മയും,.. ” ശ്വേത അവളുടെ അരികിലേക്ക് ചെന്ന് അവളുടെ ചുമലിൽ തൊട്ടു,. ഋതിക പിടഞ്ഞെഴുന്നേറ്റു,. അരുണിന്റെ മുഖത്തേക്ക് നോക്കാനവൾക്ക് ധൈര്യം കിട്ടിയില്ല,.. ശാരദ അവളുടെ കൈപിടിച്ചു,. പൊട്ടിയൊഴുകാനുള്ള ദുഃഖത്തിന്റെ അണക്കെട്ട് അവളിൽ നിക്ഷിപ്തമാണെന്നവന് തോന്നി,.. ശാരദ അവളെ പിടിച്ചിരുത്തി, സമീപത്തെ കസേരയിൽ ഇരുന്നു,.

“അമ്മയ്ക്കൊന്നും വരില്ല മോളെ !” അവരവളുടെ മുടിയിഴകളിൽ തലോടി,.. അവൾ ഭയത്തോടെ അവരുടെ മാറിലേക്ക് ചേർന്നു, ശാരദ അവളെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു,..

അരുൺ അൽപ്പം മാറി നിന്ന് ചന്ദ്രശേഖരനോട് സംസാരിച്ചുകൊണ്ടു നിന്നു,..

“ആരാ ശ്രീദേവിയുടെ റിലേറ്റീവ്സ്? ”

ഋതിക തല ഉയർത്തി നോക്കി,..

“രണ്ടു പേർക്ക് വരാം, ഡോക്ടർ വിളിക്കുന്നു !” സിസ്റ്റർ അതും പറഞ്ഞ് അകത്തേക്ക് കയറി,..

“ചെല്ല് മോളെ,.. ” ശാരദ പറഞ്ഞു,.

ചന്ദ്രശേഖരൻ കൂടെ പോവാൻ തുനിഞ്ഞെങ്കിലും പിന്നെ സ്വയം പിന്മാറി,..

“മോൻ ഒന്ന് കൂടെ ചെല്ല് !” അരുണത് പ്രതീക്ഷിച്ചില്ല,..

“മോൻ ചെന്നാൽ മതി !”

അവൻ അമ്മയെ നോക്കി, ശാരദയും അവന് അനുവാദം നൽകി,.

ഐ സി യൂ വിന്റെ ചില്ലുവാതിലിലൂടെ തെളിഞ്ഞുകണ്ട അമ്മയുടെ രൂപം അവളെ വല്ലാതെ തളർത്തിക്കളഞ്ഞു,..

“വാടോ !” അരുൺ അവളെ അലിവോടെ വിളിച്ചു,..

“എന്റെ അമ്മ !”

“ഒന്നും വരില്ല, നമുക്ക് ഡോക്ടറോട് സംസാരിക്കാം വാ !”

ഡോക്ടറുടെ ക്യാബിനിലേക്കുള്ള ഇടനാഴികളിൽ രണ്ടപരിചിതരെപ്പോലെ അവർ നടന്നു,.. അവൾ ഇപ്പോഴും അമ്മ വീണ ഷോക്കിൽ നിന്നും മുക്തയായിട്ടില്ലെന്ന് അവന് തോന്നി,..

അവൻ വാതിൽ തുറന്നു കൊടുത്തു,…

“ഷാൽ വി കം ഇൻ മാം? ”

“കം ഇൻ,. ഇരിക്ക് !”

“താങ്ക് യൂ !”

അരുണവൾക്ക് കസേര വലിച്ചിട്ടുകൊടുത്തു,..

“ഞങ്ങള് ശ്രീദേവി ആന്റിയുടെ റിലേറ്റീവ്സ് ആണ് മാഡം !” അവൻ സ്വയം പരിചയപ്പെടുത്തി,..

“ആ ഓക്കേ,.. ഇത്? ”

“ആന്റിയുടെ മോൾ ആണ് ഋതിക,.. ”

“ഓക്കേ, അപ്പോൾ താങ്കൾ?,.. ”

അരുൺ മറുപടിഇല്ലാതെ ഋതികയെ നോക്കി,. അവൾ അത് കേട്ടോ എന്ന് പോലും അവന് സംശയം തോന്നി, കാരണം അവളീ ലോകത്തൊന്നും ആയിരുന്നില്ല,.

“ഞാൻ ഈ കുട്ടിയുടെ ഫിയാൻസി ആണ് ഡോക്ടർ,.. ” അരുൺ രണ്ടും കല്പ്പിച്ചു പറഞ്ഞു,

അവൾ ഞെട്ടലിൽ അരുണിനെ നോക്കി, അവൻ തന്നെ ശ്രദ്ധിക്കുന്നതേയില്ല,..

“ഓക്കേ,. ശ്രീദേവിയുടെ കണ്ടീഷൻ ഇപ്പോൾ ഓകെയാണ്,. ബട്ട്‌ ഒരു മൈനർ അറ്റാക്ക് ആണ്, ആൻജിയോ പ്ലാസി ചെയ്യുന്നതാണ് ബെറ്റർ, രണ്ടു ബ്ലോക്ക്‌ ഉണ്ട്,.. ചെറുതാണ്, ബട്ട്‌, ഡേഞ്ചറും !”

ഋതിക അവന്റെ കൈകളിൽ മുറുകെ പിടിച്ചു,..

“വീട്ടുകാരോട് എല്ലാവരോടും ആലോചിച്ചൊരു തീരുമാനമറിയിക്ക്, ബട്ട്‌ പെട്ടന്നൊരു വേണം ”

അരുൺ തലയാട്ടി,..

“ഓക്കേ, ദെൻ തീരുമാനിച്ചിട്ട് അറിയിക്ക്,… ”

“തീരുമാനിക്കാൻ ഒന്നൂല്ല മാഡം,.. ആൻജിയോപ്ലാസി ചെയ്‌തോളൂ !”

ഋതിക അവനെ നോക്കി,..

“ഓക്കേ എങ്കിൽ ബില്ല് പേ ചെയ്‌തോളൂ,.. ”

“ഷുവർ ഡോക്ടർ,.. ബട്ട്‌ ഇങ്ങനെ സംഭവിക്കാനുള്ള റീസൺ? ”

“കൊളസ്‌ട്രോൾ കൂടിയാൽ സംഭവിക്കാം, ബട്ട്‌ ഈ പേഷ്യന്റിന്റെ കാര്യത്തിൽ ഹൈ ബ്ലഡ്‌ പ്രഷർ ആയിരുന്നു, എന്തെങ്കിലും മെന്റൽ ടെൻഷൻ കൊണ്ടാവാം !”

അരുൺ ഋതികയെ നോക്കി, അവൾ തല താഴ്ത്തി,.

“ഓക്കേ താങ്ക് യൂ ഡോക്ടർ,.. ഇപ്പോൾ തന്നെ സർജറിക്കുള്ള ഒരുക്കങ്ങൾ തുടങ്ങിക്കോളൂ, ബില്ല് ഉടനേ അടച്ചോളാം,.. വാ ഋതിക,.. ”

അവൾ എഴുന്നേറ്റ് അവനൊപ്പം നടന്നു,..

“താനിവിടെ നിൽക്ക്, ബില്ല് ഞാൻ പേ ചെയ്തിട്ട് വരാം !”

“ഞാൻ അമ്മാവനോട്,.. ” അവൾ എതിർക്കാൻ ഒരു ശ്രമം നടത്തി,.

“താൻ പിന്നെ തിരിച്ചു തന്നാൽ മതി,.. യൂ സ്റ്റേ ഹിയർ ഓക്കേ,.. ”

ഋതിക അവിടെ അവനെയും കാത്ത് നിന്നു,. എന്തിന് വേണ്ടിയാണ് അരുണിങ്ങനെ കഷ്ടപ്പെടുന്നത്? താനവനെ റിജെക്റ്റ് ചെയ്തതാണ്, എന്നിട്ടും തന്റെ അമ്മയ്ക്ക് സുഖമില്ലെന്നറിഞ്ഞതും അവൻ ഓടി വന്നു, ഇപ്പോൾ സർജറിക്കുള്ള ബില്ലടക്കുന്നു,.. അവനോടുള്ള കടപ്പാട് ഓരോ നിമിഷവും തനിക്ക് ഇരട്ടിക്കുകയാണ്,.

“ഓക്കേ,.. പോവാം,.. ”

അവൻ ബില്ലടച്ച റെസീപ്റ്റ് അവൾക്ക് നേരെ നീട്ടി, 2 ലക്ഷം…

“നോക്കേണ്ടടോ,. തനിക്ക് ജോലി കിട്ടുമ്പോൾ തിരിച്ചു തന്നാൽ മതി !”

അവൻ നടക്കാൻ തുടങ്ങിയതും അവളവന്റെ കൈ പിടിച്ചു,..

“എന്താടോ? ”

“എങ്ങനെയാ ഞാൻ നന്ദി പറയേണ്ടതെന്നറിയില്ല,.. ”

“താൻ വെറുതെ ഫോർമൽ ആവല്ലേ,… ”

അവളുടെ കണ്ണു നിറഞ്ഞു,…

“ദേ, കരയല്ലേ,.. എല്ലാവരും ശ്രദ്ധിക്കും,.”

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി,.

“ആൽബി വന്നിരുന്നു !” അവൻ ഞെട്ടലിൽ അവളെ നോക്കി,.

സംഭവിച്ചതെല്ലാം അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു,…

“ഞാൻ കാരണവാ അരുൺ എന്റെ അമ്മ,.. ”

അവൾ പൊട്ടിക്കരഞ്ഞു,…

അരുൺ ആകെ വല്ലാതായി,..

“ഡോ താനിങ്ങനെ കരയല്ലേ, എല്ലാവരും ശ്രദ്ധിക്കുന്നു,.. ”

അവൾ മുഖം പൊത്തിക്കരയുകയാണ്,.. അരുൺ ധൈര്യം സംഭരിച്ചു അവളുടെ ചുമലിൽ കൈ വെച്ചു,.. അപ്പോഴേക്കും അവളവന്റെ നെഞ്ചിലേക്ക് ചേർന്നു,.. ഇത്ര നേരവും അവളീ ദുഃഖങ്ങളെല്ലാം ഉള്ളിലൊതുക്കുകയായിരുന്നു,.. കരഞ്ഞോട്ടെ,.. കരഞ്ഞു തീർക്കട്ടെ വേദനകളെല്ലാം,..

അരുണവളുമായി ഒരു ബെഞ്ചിൽ ഇരിപ്പുറപ്പിച്ചു,.. അവളവന്റെ നെഞ്ചോടു ചേർന്നിരുന്നു തേങ്ങിക്കരഞ്ഞു,..

“പോട്ടേടോ സാരമില്ല !”

അവനവളുടെ മുടിയിഴകളിൽ തലോടി,…

*********

“എടാ നീയറിഞ്ഞോ, ഋതുവിന്റെ അമ്മയ്ക്ക് അറ്റാക്ക് ഉണ്ടായി !”

ഹരീഷ് ആൽബിക്ക് മുൻപിൽ കാര്യങ്ങൾ അവതരിപ്പിച്ചു,.. കുറ്റബോധത്താൽ അവന്റെ മുഖം വിവർണ്ണമായി,..

“നിന്നോട് ഞാൻ പറഞ്ഞതല്ലേ, മതി പോവാന്ന്, കേട്ടില്ലല്ലോ, അവിടെ നിന്ന് ഡയലോഗ് അടിച്ചു !”

“എടാ അപ്പോഴത്തെ എന്റെ മാനസികാവസ്ഥയിൽ,.. ” ആൽബി സ്വയം ന്യായീകരണം കണ്ടെത്താൻ ശ്രമിച്ചു,..

രാകേഷിന്റെ ചുണ്ടുകളിൽ ഒരു നിഗൂഢമായ ചിരി വിരിഞ്ഞു,..

“എന്ത് മനസികാവസ്ഥയാടാ, വെള്ളമടിച്ചു ബോധമില്ലാതെ, അവിടെ പോയി ആ ഡ്രാമ മൊത്തം കളിച്ചു, എന്നിട്ടോ, നിനക്ക് നിന്റെ പെണ്ണിനെ കിട്ടിയോ? ”

“എടാ അവള് വിളിച്ചിട്ട് ഫോണെടുക്കുന്നത് കൂടിയില്ല, വാട്സാപ്പിലും റിപ്ലൈ തരുന്നില്ല !” ആൽബി തന്റെ നിസ്സഹായാവസ്ഥ വ്യക്തമാക്കി,..

“ഡാ, ഞാൻ പോയി അവളോട് സോറി പറഞ്ഞോളാം !”

“മ്മ് അങ്ങോട്ടേക്ക് ചെന്നാലും മതി,. അവള് നിന്നെ മാലയിട്ട് സ്വീകരിക്കും, അമ്മാതിരി വർത്തമാനങ്ങളല്ലേ നാവിൽ നിന്നു വീണത്,.. ”

ആൽബിക്ക് ഒന്നും വേണ്ടിയിരുന്നില്ല എന്ന് തോന്നി,…

*******

ശ്രീദേവിയെ രണ്ടു ദിവസം കൂടി കഴിഞ്ഞപ്പോഴേക്കും റൂമിലേക്ക് മാറ്റി,.. സന്ദർശകരുടെ തിരക്ക് ധാരാളമുണ്ടായിരുന്നു,. എല്ലാവർക്കും അറിയേണ്ടിയിരുന്നത് അറ്റാക്കിന്റെ കാരണങ്ങൾ ആയിരുന്നു,.

തന്നോടുള്ള അമ്മയുടെ അകൽച്ച ഋതികയെ വല്ലാതെ കൊത്തിവലിച്ചു,. അരുണും കുടുംബവും ഇടയ്ക്കിടെ ഹോസ്പിറ്റലിൽ വന്നു പോയിരുന്നു,. നാലാം ദിവസം അഭിറാമും എത്തിച്ചേർന്നു,. ലയ വന്നിരുന്നില്ല, ലീവ് കിട്ടിയില്ലത്രേ,.

കാലങ്ങൾക്ക് ശേഷം കണ്ടിട്ടും തന്റെ ഏകസഹോദരൻ അന്യയെപ്പോലെ തന്നോട് പെരുമാറുന്നത് കുറച്ചൊന്നുമല്ല അവളെ വേദനിപ്പിച്ചത്, എന്തിന് ശ്വേതയും ശ്രേയയും പോലും തന്നോട് അകന്നാണ് പെരുമാറുന്നത്,.

“അരുണിനോടുള്ള കടപ്പാട് എന്ത് ചെയ്താലും തീരില്ലെന്നറിയാം, ഇത് കയ്യിൽ വെക്കണം !”

അഭിറാം ഒരു ചെക്ക് അവന് നേരെ നീട്ടി,..

“അയ്യോ എന്തായിത്? ”

“അമ്മയുടെ സർജറിക്ക് താൻ അടച്ച പണമാ,”

“എനിക്കിത് ഇപ്പോ വേണന്നില്ല അഭിഏട്ടാ, ഏട്ടാ അങ്ങനെ വിളിക്കാല്ലോല്ലേ? ”

“യാ വിത്ത്‌ പ്ലെഷർ ! ബട്ട്‌ ഈ പണം താൻ തിരികെ വാങ്ങണം, ഇതെന്റെ റിക്വസ്റ്റ് ആണ് ”

മറ്റു വഴിയില്ലാതെ അവൻ പണം തിരികെ വാങ്ങി,.

ആ നാളുകളിൽ കടുത്ത മാനസികസമ്മർദ്ദമാണ് ഋതികയ്ക്ക് അഭിമുഖീകരിക്കേണ്ടിവന്നത്,.. ഒരു വശത്ത് ആൽബി, മറു വശത്ത് അമ്മയും തന്റെ കുടുംബവും, മറ്റൊരു വശത്ത് അരുണിനോടുള്ള കടപ്പാടുകളും,..

“പേഷ്യന്റിനു നല്ല കെയർ കൊടുക്കണം, എസ്സ്പെഷ്യലി മെന്റൽ കെയർ, അധികം ടെൻഷനുണ്ടാക്കുന്ന കാര്യമൊന്നും ഷെയർ ചെയ്യരുത്,..” ഡോക്ടറുടെ നിർദേശമെത്തിയപ്പോൾ എല്ലാവരുടെയും നോട്ടമെത്തി നിന്നത് ഋതികയിലേക്കായിരുന്നു,..

അവളെ എല്ലാവരും ഒറ്റപ്പെടുത്തുന്നുണ്ട് എന്ന് മനസിലാക്കിയ അരുൺ ഹോസ്പിറ്റൽ വരാന്തയിലൂടെ അവളെയും കൂട്ടി നടന്നു,.

“നമുക്കൊരു കോഫീ കുടിക്കാലെ? ”

“എന്തിനാ അരുൺ എന്നെയിങ്ങനെ കെയർ ചെയ്യുന്നത്? ”

“ജസ്റ്റ്‌ ഫ്രണ്ട്ഷിപ്, നമ്മുടെ ഒരു ഫ്രണ്ടിനൊരു പ്രശ്നം വരുമ്പോൾ കൂടെ നിക്കണ്ടേ ദാറ്റ്സ് ഓൾ !”

അവൾ വിരസമായൊന്ന് പുഞ്ചിരിച്ചു,..

” കോഫീ കുടിക്കടോ !”

വീട്ടുകാരുടെ ഒറ്റപ്പെടുത്തലിൽ അരുൺ അവൾക്കൊരാശ്വാസം തന്നെയായിരുന്നു,.

ഒന്ന് രണ്ട് ദിവസങ്ങൾ കൂടിക്കഴിഞ്ഞ് ശ്രീദേവിയെ വീട്ടിലേക്ക് കൊണ്ട്പോയി,.. അവിടെയും സന്ദർശകരുടെ തിരക്കിന് കുറവൊന്നുമില്ലായിരുന്നു,.

എല്ലാവരും തെറ്റായിചൂണ്ടിക്കാട്ടിയത് ഋതികയെ ആയിരുന്നു,.

********

“എനിക്ക് ഈ മാസം 31 വരെയേ ലീവ് ഉള്ളു,.. പോവുമ്പോൾ അമ്മയെക്കൂടി കൂടെ കൂട്ടണമെന്നാ വിചാരിക്കുന്നത് ”

അഭിറാമിന്റെ ആ തീരുമാനം എല്ലാവരെയും ദുഃഖത്തിൽ ആഴ്ത്തി. പക്ഷേ ഋതികയ്ക്ക് അതൊരു ഷോക്ക് ആയിരുന്നു,..

“മോൻ പെട്ടെന്നിങ്ങനെയൊക്കെ പറഞ്ഞാൽ? ”

“പെട്ടെന്നല്ലല്ലോ അമ്മാവാ,.. ഇനിയും മൂന്നാഴ്ച കൂടിയില്ലേ? ലയയും അത് തന്നെയാ പറഞ്ഞത്, അവിടാവുമ്പോൾ അമ്മയെ കെയർ ചെയ്യാൻ അവൾക്കും ധാരാളം സമയം കിട്ടും, ട്രീറ്റ്മെന്റ് ആണെങ്കിലും അവിടെയാണല്ലോ നല്ലത് !”

“മോൻ പറഞ്ഞത് ശരിയാ,”ചന്ദ്രശേഖരനും അത് ശരി വെച്ചു,..

“പക്ഷേ? ” എല്ലാവരുടെയും കണ്ണ് നീണ്ടത് ഋതികയിലേക്കായിരുന്നു,..

“അവളുടെ ഇഷ്ടത്തിന് ആരും എതിര് നിൽക്കുന്നില്ല,. അവൾക്കിഷ്ടപ്പെട്ട ആൾക്കൊപ്പം ജീവിച്ചോട്ടെ,. പിന്നെ ആരും ഇടപെടാൻ പോവില്ല അവളുടെ ഒരു കാര്യത്തിലും !” അഭിറാമിന്റെ ശബ്ദം ഉറച്ചതായിരുന്നു,…

ഋതിക വീണുപോവാതെ തൂണിൽ പിടിച്ചു,. ഇത്രയും കാലം പ്രവർത്തിയിൽ ആണ് എല്ലാവരും അകലം കാണിച്ചതെങ്കിൽ, ഇന്ന് താൻ ഒറ്റപ്പെട്ടിരിക്കുന്നു,.

താൻ അനാഥയായി മാറിയിരിക്കുന്നു,… അവൾ വാതിലടച്ചു കുറ്റിയിട്ടു,.

“എനിക്കാരുമില്ല അച്ഛാ,.. എല്ലാരും എന്നെ തള്ളിപ്പറഞ്ഞിരിക്കുന്നു !” അവൾ പൊട്ടിക്കരഞ്ഞു,…

ഋതികയുടെ ഫോൺ റിങ് ചെയ്തു,. അവൾ കണ്ണുനീർ തുടച്ച് ഫോണെടുത്ത് നോക്കി, അതിൽ ആൽബിയുടെ പുഞ്ചിരിക്കുന്ന മുഖം തെളിഞ്ഞു,…

ഒരു തവണ മൊത്തം റിങ് ചെയ്തു തീർന്നിട്ടും അവൾ കോൾ എടുത്തില്ല,…

“ഋതു , പ്ലീസ്‌ നീയെന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യല്ലേ,.. അയാം വെരി സോറി,.. ഒന്ന് കോൾ എടുക്ക് !” അവനയച്ച മെസ്സേജിലൂടെ അവൾ വിരലോടിച്ചു,.

വീണ്ടും ഫോൺ റിങ് ചെയ്തു,.. എടുക്കണോ വേണ്ടയോ എന്നവൾ ഒരു നിമിഷം ആലോചിച്ചു,..

“ഋതു !”
അവന്റെ ശബ്ദം കേട്ടതും അവളുടെ ചങ്ക് പിടഞ്ഞു പോയി,..

എത്ര ദിവസായി ഞാൻ നിന്നെ വിളിക്കുന്നു,.. നിന്റെ ദേഷ്യം മാറിയില്ലേ ഇതുവരെ !”

എന്ത് പറയും താൻ,.. ദേഷ്യം മാറിയില്ലെന്നോ, അതോ അവനുമായുള്ള കല്യാണത്തിന് വീട്ടുകാരുടെ സമ്മതം കിട്ടിയെന്നോ,…

“എന്തെങ്കിലും ഒന്ന് പറയ്,.. എനിക്കറിയാം ഞാനന്ന് കുറച്ച് ഓവർ ആയിരുന്നു,.. പക്ഷേ നീ മറ്റൊരാളെ വിവാഹം കഴിക്കാൻ പോണെന്നു പറഞ്ഞു കേട്ടപ്പോൾ, എന്ത് ചെയ്യണമെന്ന് എനിക്കൊരു ഐഡിയയും കിട്ടിയില്ല,.. തെറ്റായിപ്പോയി,.. നീയൊന്ന് ക്ഷമിക്ക്,… ”

കണ്ണുനീർ അവളുടെ കൺതടത്തിൽ തളം കെട്ടി നിന്നു,..

“എല്ലാം മറക്ക് ഋതു, എനിക്ക് ഒരവസരം കൂടി താ, ഞാൻ പപ്പയെയും അമ്മയെയും കൂട്ടിവന്ന് സംസാരിക്കാം നിന്റെ വീട്ടിൽ,.”

“അത് തന്നെയാ ആൽബി എനിക്കും പറയാനുള്ളത്,.. എല്ലാം മറക്കാം !”

അവൾ പെട്ടന്ന് പറഞ്ഞു, അവളുടെ ധ്വനികളിൽ അവൻ അപകടം മണത്തു,..

“നിന്നെയും, നിന്റെ പ്രണയത്തെയും ഒക്കെ മറക്കാൻ പോവാ ഞാൻ,.. എല്ലാ ബന്ധവും അവസാനിപ്പിക്കാൻ പോവാ,. ”

“ഋതു നീയെന്താ ഈ പറയണേ? ”

“എന്റെ വീട്ടുകാർക്ക് മുന്നിൽ എന്റെ ഒരിഷ്ടങ്ങളും വലുതല്ല,. എനിക്കെന്റെ ഫാമിലി തിരിച്ചു വേണം, പഴയത്പോലെ തന്നെ,.. ”

“നീയെന്തിനാ ഋതു അങ്ങനൊക്കെ ചിന്തിക്കണത്? അവരുടെ വെറുപ്പൊക്കെ നമ്മുടെ കല്യാണം കഴിഞ്ഞ് ഒരു കുട്ടിയൊക്കെയാവുമ്പോൾ തീരില്ലേ? ”

“ഇല്ല ആൽബി,. അവരെ എനിക്ക് നഷ്ടപ്പെടുത്താൻ വയ്യ, ഒരു നിമിഷത്തേക്ക് പോലും !”അവളുടെ ശബ്ദമിടറി,.

അവന് അരിശം കേറി വരുന്നുണ്ടായിരുന്നു,..എങ്കിലും അവനത് സ്വയമടക്കി,.

” നിന്നെ വേദനിപ്പിച്ചതിന് ക്ഷമ ചോദിക്കാൻ പോലുമുള്ള റൈറ്റ് എനിക്കുണ്ടോ എന്നറിയില്ല,.. ബട്ട്‌, അയാം റിയലി സോറി,.. ഇനിയെന്നെ വിളിക്കരുത്, എന്നെ അന്വേഷിച്ചു വന്ന് പ്രശ്നമുണ്ടാക്കരുത്, അങ്ങനെ സംഭവിച്ചാൽ എന്റെ ശവമായിരിക്കും നീ കാണാൻ പോണത്,.. ഗുഡ് ബൈ !”

അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി, അവന്റെ മറുപടിക്ക് കൂടി കാക്കാതെ ഫോൺ കട്ട്‌ ചെയ്തു,… അവൾ പൊട്ടിക്കരഞ്ഞു,….

“ഐ ലവ് യൂ ആൽബി, ഐ റിയലി ഡൂ,.. പക്ഷേ നിനക്കൊപ്പം ഇറങ്ങിവരാൻ എന്നെക്കൊണ്ടാവില്ല,. ഇനിയും വയ്യ എന്റമ്മയുടെ ഹൃദയത്തെ കുത്തിനോവിക്കാൻ,.. അവരുടെ ആഗ്രഹം തന്നെ നടക്കട്ടെ,… അയാം റിയലി സോറി,… ”

ആൽബി തന്റെ ഫോൺ നിലത്തേക്ക് വലിച്ചെറിഞ്ഞു,..

“എന്താടാ? ” ഹരീഷ് ചോദിച്ചു,…

“ഇനി അവളെ വിളിക്കരുതെന്ന്,.. വിളിച്ചാൽ അവളുടെ ശവമാവും കാണുകയെന്ന് !”

രാകേഷ് ഉറക്കെ ചിരിച്ചു,…

“ഞാൻ പറഞ്ഞതല്ലേ,. അന്നെന്നെ തല്ലി, കാമുകിയെ നിനക്ക് വല്ലാത്ത വിശ്വാസമായിരുന്നല്ലോ, ഇപ്പോ എന്തായി? ”

രാകേഷ് അവസരം മുതലാക്കുകയാണെന്ന് ഹരീഷിന് തോന്നി,..

“പെണ്ണല്ലേ വർഗം, ഇങ്ങനെയേ വരൂ, ഈ തേപ്പെന്ന കല അവളുമാരുടെയൊക്കെ രക്തത്തിൽ അലിഞ്ഞു ചേർന്നതാ,.. ”

ആൽബി ഭിത്തിയിൽ ആഞ്ഞിടിച്ചു,..

“ചാവനാണേൽ പോയി ചാവട്ടെടാ,.. അതിന് മുൻപ് നിന്നെ ചതിച്ചതിന് അവൾ അനുഭവിക്കണം,.”

“ആരും ഒന്നും ചെയ്യില്ല !” ആൽബിയുടെ ശബ്ദം കാഠിന്യമേറിയതായിരുന്നു,.

“എങ്കിൽ നീ തന്നെ ചെയ്യ് !” ആൽബിയുടെ കണ്ണുകളിലെരിയുന്ന പക കണ്ട രാകേഷ് നിർവൃതി പൂണ്ടു,…

********

അരുൺ കോൺഫറൻസ് ഹാളിൽ ഇരിക്കുമ്പോഴാണവന്റെ ഫോൺ റിങ് ചെയ്തത്,.. എല്ലാവരുടെയും ശ്രദ്ധ അവനിലേക്കായി,.. ദൈവമേ ഫോൺ സൈലന്റ് അല്ലായിരുന്നോ? അവൻ ഫോണിലേക്ക് നോക്കി, ഡിസ്പ്ലേയിൽ തെളിഞ്ഞ ഋതുവെന്ന പേരിൽ അവന്റെ കണ്ണുടക്കി,..

നമ്പർ തന്നത് ശേഖരനങ്കിൾ ആണെങ്കിലും താനൊരിക്കലും ഈ നമ്പറിലേക്ക് വിളിച്ചിട്ടില്ല,. അവളും തന്നെ വിളിച്ചിട്ടില്ല, ഇതിപ്പോ എന്താണാവോ,..

“അരുൺ എന്തായിത്, കോൺഫറൻസ് ഹാളിൽ കേറുമ്പോൾ ഫോൺ സൈലെന്റോ സ്വിച്ച് ഓഫോ ആക്കണമെന്നുള്ള സാമാന്യ മര്യാദ പോലും തനിക്കറിയില്ലേ? ”

“അയാം റിയലി സോറി സാർ,.. ഈ കോൾ എമർജൻസി ആണ്,.. ”

“എന്ത് എമർജൻസി? ”

“എന്റെ ജീവിതപ്രശ്നമാണ് സാർ,… അയാം സോറി !”

അവൻ ഫോൺ എടുത്ത് പുറത്തേക്കോടി,..

എം.ഡി യുടെ മുഖത്തെ ഗൗരവം അല്പമൊന്നയഞ്ഞു,.

“എന്തൊക്കെയാണോ,.. ആ ഗയ്‌സ് ലെറ്റ്‌സ് കണ്ടിന്യൂ !”

******

“ഹലോ !”

“ഞാൻ ഋതിക” അവൾ പറഞ്ഞു,..

“ആ മനസിലായി,.. ” അവനെ വല്ലാതെ കിതക്കുന്നുണ്ടെന്ന് അവൾക്ക് തോന്നി,.

“എവിടെയാ? ”

“ഓഫീസിൽ,… ” അവൻ പറഞ്ഞു,…

“പിന്നെന്താ കിതക്കണേ? ”

കോൾ വന്നപ്പോ ഫോൺ എടുത്തോണ്ട് ഓടിയതാണെന്ന് പറഞ്ഞാൽ നാണക്കേടാവില്ലേ?
“അത്, വർക്ക്‌,.. ഹെവി വർക്ക്‌ !”

“തിരക്കാണെങ്കിൽ ഞാൻ പിന്നെ വിളിക്കാം !”
പണി പാളിയോ,..

“നോ, ഇട്സ് ഓക്കേ,.. താൻ പറഞ്ഞോളൂ,… ”

“അത് പിന്നെ, ഞാൻ വിളിച്ചത്,.. ” അവളുടെ ശബ്ദമിടറി,..

“എന്താടോ, എന്തെങ്കിലും ആവശ്യമുണ്ടോ? ആന്റിക്ക് ? ” അവൻ തിടുക്കത്തിൽ ചോദിച്ചു,..

“ഇല്ല, അമ്മയ്ക്ക് കുഴപ്പമൊന്നും ഇല്ല, ”

“പിന്നെ? ”

അവളുടെ ഹൃദയമിടിപ്പിന്റെ ശബ്ദം അവൻ ഫോണിലൂടെ കേട്ടു,..

“പറയടോ !” അവൻ കാതോർത്തു നിന്നു,..

“അഭിയേട്ടൻ ഈ മാസം ലാസ്റ്റ് പോവും,.. കൂടെ അമ്മയെയും കൊണ്ടുപോവുന്നുണ്ടെന്നാ പറഞ്ഞത്,..ഇനി കഷ്ടിച്ച് മൂന്നാഴ്ച കൂടിയേ ഉള്ളു,. എൻഗേജ്മെന്റിനൊന്നും ടൈം കാണില്ല,. അതിന് മുൻപ് മാര്യേജ് നടത്തണം !” അവൾ ഒറ്റയടിക്ക് പറഞ്ഞു,…

അരുണിന് അവളെന്തൊക്കെയാ പറയുന്നതെന്ന് യാതൊരു രൂപവും കിട്ടിയില്ല,. മാര്യേജ് എന്ന് പറയുമ്പോൾ,..

“ആരുടെ? ”

“നമ്മുടെ !” അവൾ ഒരുവിധം പറഞ്ഞൊപ്പിച്ചു,.. താനേതോ സ്വപ്നലോകത്താണെന്നവന് തോന്നി,..

“എന്താ പറഞ്ഞേ? ”

“എൻഗേജ്മെന്റിനു സമയമില്ല, നമ്മുടെ കല്യാണം നടത്തണമെന്ന് !” അവന് വിശ്വസിക്കാനായില്ല,..

“ആർ യൂ ഷുവർ? ”

“മ്മ്,.. ബാക്കി കാര്യങ്ങൾ അമ്മാവനോടും ഏട്ടനോടും സംസാരിച്ചാൽ മതി,.. ഞാൻ വെക്കുവാ !”

അവൾ കോൾ കട്ട്‌ ചെയ്തു,..

അവൾക്ക് മനസ്സിന് ഭാരമേറിവരുന്നത് പോലെ തോന്നി,. താൻ ചെയ്തത് എടുത്തുചാട്ടമായിപ്പോയോ, അവനത് എങ്ങനെയെടുക്കും എന്ന് തുടങ്ങിയ ഒരു നൂറു സംശയങ്ങൾ അവളുടെ ഉള്ളിൽ ഉണ്ടായിരുന്നു!

“അരുൺ സാറെ,.. ” ക്ലാർക്ക് സിബി ചേട്ടനാണ്,.. അവൻ വർത്തമാനലോകത്തേക്ക് തിരികെ വന്നു,.. ഋതു അവൾ എന്താണ് പറഞ്ഞത്, താനുമായുള്ള വിവാഹത്തിന് സമ്മതമാണെന്നല്ലേ?

“സാറെന്താ സ്വപ്നം കാണുവാണോ? ”

“എന്റെ കല്യാണവാ സിബിചേട്ടാ !”

“ഹേ, എന്ന്? ”

“ഈ മാസം തന്നെ !”

അയാളുടെ മുഖം വിടർന്നു,.
” മറ്റേ ആലോചനയപ്പോ റെഡിയായോ? ”

“മ്മ്..!”

“ചിലവുണ്ട്ട്ടോ !”

“ഓ അതിനെന്താ, !”
അരുൺ മനസ്സ് നിറഞ്ഞു ചിരിച്ചു,..

(തുടരും )

ആൽബിയുടെ അവസ്ഥ മനസിലാവാഞ്ഞിട്ടല്ല, പക്ഷേ ഒരു തേപ്പ് അത് അത്യാവശ്യമായിപ്പോയി,..

അയാം ദി സോറി റീഡേഴ്സ്, അയാം ദി സോറി,…

അനുശ്രീ ചന്ദ്രൻ

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അനുശ്രീ ചന്ദ്രന്റെ മറ്റു നോവലുകൾ

പാരിജാതം പൂക്കുമ്പോൾ

അവിക

ഹൃദയസഖി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.2/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!