Skip to content

ഈ തണലിൽ ഇത്തിരി നേരം – 32

ee-thanalil-ithiri-neram

ഋതിക തിരിച്ചെത്തിയപ്പോഴേക്കും മഹേശ്വരി മായി പൂജാമന്ത്രങ്ങൾ ഉരുവിട്ട് തുടങ്ങിയിരുന്നു,..

ഒരു ശില കണക്കെ ശിൽപയുടെ അരികിൽ പടിഞ്ഞിരുന്നു,..

“കഹാം ഗയേ ധേ ആപ്? ” (എവിടെപ്പോയതായിരുന്നു? )ശില്പ ചോദിച്ചു,..

അവളത് കേട്ടത് പോലുമില്ല,.

“മേ നേ കഹാ ധാ നാ ജൽദി വാപസ് ആ നേ, ഫിർ ക്യൂ ലേറ്റ് ആയി? “( ഞാൻ നേരത്തെ വരണന്നു പറഞ്ഞതല്ലേ, പിന്നെന്താ ലേറ്റ് ആയത്? ) ശിൽപ ചോദിച്ചു,..

പൂജാമന്ത്രങ്ങൾക്കിടയിൽ കേട്ട അപസ്വരങ്ങൾക്കിടയിലേക്ക് മഹേശ്വരി മായിയുടെ നോട്ടമെത്തി,. ശിൽപ താനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തിൽ അടങ്ങിയൊതുങ്ങിയിരുന്നു,..

ഋതികയുടെ മനസ്സിൽ ആൽബി പറഞ്ഞ വാചകങ്ങളെല്ലാം ഊളിയിട്ടിറങ്ങുകയായിരുന്നു,. താനാണ് എല്ലാത്തിനും കാരണം,. താൻ അരുണേട്ടന്റെ ജീവിതത്തിലേക്ക് കടന്ന് ചെന്നതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമായത്,.. അവളുടെ ഉൾമനസ്സ് ഉരുവിട്ടുകൊണ്ടിരുന്നു,..

തനിക്ക് വേണ്ടിയാണ് അരുണേട്ടനന്ന് ബിസിനസ്‌ മീറ്റിംഗിന് പോയത്,. താൻ റിസൈൻ ചെയ്തത് കൊണ്ട്, തന്റെ ഫ്യൂച്ചർ അവതാളത്തിൽ ആവാതിരിക്കാൻ,.. അതുകൊണ്ടാണ് അന്ന് അങ്ങനെയെല്ലാം സംഭവിച്ചതും,.

പക്ഷേ ആൽബിയെ പൂർണമായി അങ്ങ് വിശ്വസിക്കാനും കഴിയുന്നില്ല,. എന്നും അവൻ തന്റെ വിശ്വാസത്തെ മുതലെടുത്തിട്ടേ ഉള്ളൂ,. ഇത്തവണയും അത് അങ്ങനൊക്കെത്തന്നെയാണെങ്കിൽ, അവൻ കെട്ടിച്ചമച്ച മറ്റൊരു കള്ളക്കഥ കൂടി താൻ വിശ്വാസത്തിൽ എടുക്കുകയാണെങ്കിൽ,..

ഇല്ല,.. പക്ഷേ എല്ലാം തമ്മിൽ ചേർത്ത് വായിക്കുമ്പോൾ അവൻ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണെന്നു തന്നെ തോന്നുന്നു..

എങ്കിലും ആൽബിയുടെ മാറ്റം, അത് തനിക്കങ്ങ് പൂർണ്ണമായും ഉൾക്കൊള്ളാൻ കഴിയുന്നില്ല,.

അവൻ തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചില്ലെന്നത് സത്യം തന്നെ, പക്ഷേ അതിനർത്ഥം അവൻ മാറിയെന്ന് തന്നെയാവണമെന്നുണ്ടോ, പിന്നെ എന്ത് ധൈര്യത്തിലാണ് താൻ അവനോട് സഹായം ആവശ്യപ്പെട്ടത്? അവന്റെ വരവ് പുതിയൊരു ട്രാപ്പ് ആണെങ്കിലോ?

എന്തായാലും ഇത്തവണ തോറ്റു കൊടുക്കാൻ താനില്ല,. അരുണേട്ടനെ നഷ്ടപ്പെടുത്തിക്കളയാനും,. ആര് എന്തൊക്കെ ട്രാപ്പുമായി എതിരെ വന്നാലും താൻ തന്റെ ഭർത്താവിനെ വിട്ടു കളയില്ല, അത് എത്ര വലിയ ശത്രുവായാലും മിത്രമായാലും,.

മഹേശ്വരി മായി വീരാവതിയുടെ കഥ എല്ലാവർക്കുമായി പറഞ്ഞു കൊടുത്തു,. എല്ലാ സ്ത്രീകളും അത്യധികം ആകാംഷയോടെ മായിയുടെ വാക്കുകൾക്ക് കാതോർത്തു,..

വീരാവതി കഠിന വ്രതം കൊണ്ടാണ് തന്റെ ഭർത്താവിന്റെ ജീവൻ തിരികെ നേടിയത്,.. താനും എന്ത് യുദ്ധത്തിനും തയ്യാറാണ്,. നഷ്ടപ്പെട്ടുപോയ തങ്ങളുടെ കുടുംബജീവിതം വീണ്ടെടുക്കാൻ,.. ഋതിക മനസ്സിനെ ബലപ്പെടുത്തി,..

“പൂജാ സമ്പന്ന് ഹുയീ,. സബ് ആകർ അപനേ കർവേ കേ താലി ലേകർ, അപനേ പതി കി സാത് ടെറസ് ജാകർ ബസ് ചാന്ദ് മാ കി ആനേ കോ ഇന്തസാർ കരോ,.. വഹാ സേ ചാന്ദ് മാ അച്ചാ നസർ ആ ജായേഗാ !” ( പൂജ പൂർത്തിയായിരിക്കുന്നു,. എല്ലാവരും അവരുടെ കർവയുടെ തളികയുമായി, ഭർത്താവിനെയും കൂട്ടി ടെറസിലേക്ക് പൊയ്ക്കോളൂ, അവിടെ നിന്നാൽ ചന്ദ്രനെ നന്നായി കാണാൻ കഴിയും )

“ഫിർ ക്യാ കർനാ ഹേ മാ? ” (പിന്നെ എന്താണമ്മേ ചെയ്യേണ്ടത് ) ശിൽപ ചോദിച്ചു,..

“ബതാതി ഹൂ,. ജബ് ചാന്ദ് മാ ആയാ ഹേ നാ തബ് അപ്നേ കാർവാ കി താലി സേ ചൽനി ലേകർ ഉസ് മേ ഏക് ചോട്ടി സി ദീപ് ജലാകർ ചാന്ദ് മാ കി ദർശൻ കരേ, ഔർ ഫിർ അപ്നേ പതിയോം കി,. ഇസ്കേ ബാദ്, ഉൻ കേ ചരൺ സ്പർശ് കർ കേ ഉനീ കി ഹാതോം സേ കർവേ സേ പാനി പിലാകർ അപ്നാ വ്രത് ഗുലായിയെ !” ( പറയാം, ചന്ദ്രനുദിച്ചു വരുമ്പോൾ എല്ലാവരും അവരുടെ കർവയുടെ തളികയിൽ നിന്നും ചൽനി ( അരിപ്പ പോലുള്ള വസ്തു ) എടുത്ത് അതിൽ ഒരു ചെറിയ ദീപം തെളിച്ച് ചന്ദ്രനെ ദർശിക്കുക ശേഷം ഭർത്താവിന്റെ മുഖവും, അവരുടെ പാദങ്ങളിൽ തൊട്ട് അനുഗ്രഹം വാങ്ങിച്ച്, അവരുടെ കൈകളാൽ കർവയിലെ ജലം കുടിക്കുന്നതോടെ വ്രതമവസാനിക്കും )
മഹേശ്വരി മായി പറഞ്ഞു നിർത്തി,..

എല്ലാവരും മഹേശ്വരി മായിയുടെ പക്കൽ നിന്നും അവരവരുടെ കർവയുടെ തളിക വാങ്ങിച്ചു തങ്ങളുടെ ഭർത്താക്കന്മാർക്കൊപ്പം ടെറസിലേക്ക് നടന്നു,..

ഋതിക തങ്ങളുടെ അടഞ്ഞുകിടന്ന ഫ്ലാറ്റിന്റെ വാതിലിലേക്ക് നോക്കി,. ഇല്ല അരുണേട്ടൻ വന്നിട്ടില്ല,. താൻ പറയേണ്ടിയിരുന്നു നേരത്തെ വരണമെന്ന്,. പക്ഷേ തന്റെ ഈഗോ അതിന് അനുവദിച്ചില്ല,. അരുണേട്ടൻ തന്നെ തേടി വന്നില്ലെങ്കിൽ ഇന്നെങ്ങനെ വ്രതം തുറക്കും,… അവൾ ആശങ്കയോടെ നിന്നു,..

“ചലേ,.. ” ശിൽപ ആവേശത്തോടെ അവളുടെ ചുമലിൽ തട്ടി,. ഋതിക അവർക്കൊപ്പം നടന്നു,..

അന്ന് ആകാശം പതിവിന് വിപരീതമായി കാർമേഘം മൂടി കിടന്നിരുന്നു,. അത് കണ്ട എല്ലാവരുടെയും മുഖത്ത് നിരാശ പ്രകടമായിരുന്നു,..

“ലഗ്താ ഹേ ബാരിശ് ആനേ വാലി ഹേ,.. ” (മഴ വരുമെന്ന് തോന്നുന്നു )

“ക്യാ പതാ ചാന്ദ് മാ ആനേ വാലാ യാ നഹി?(ചന്ദ്രനുദിക്കുവോ എന്ന് ആർക്കറിയാം ) ” അവരിൽ പലരും അടക്കം പറഞ്ഞു,…

പൂൾ സൈഡിൽ എത്തിയതും ഋതികയ്ക്ക് ശരീരം തളരുമ്പോലെ തോന്നി.. അവൾ കർവയുടെ തളിക അതിന്റെ കെട്ടിൽ വെച്ച് ചാരി നിന്നു,.. കൈയും കാലും വിറയ്ക്കുന്നു,..

ഋതിക ഒറ്റയ്ക്ക് മാറി നിൽക്കുന്നത് കണ്ടാണ് മഹേശ്വരി മായി അവൾക്കരികിലേക്ക് ചെന്നത്,..

“ഋതു ബേട്ടാ.. ആപ്കി പതി അഭി തക് നഹി ആയി? ” (നിന്റെ ഭർത്താവ് ഇതുവരെ വന്നില്ലേ?)
അവർ ആശങ്കയോടെ ചോദിച്ചു,..

അവൾ ഇല്ലെന്ന് തലയാട്ടി,..
“ക്യൂ? ”

“വോ നഹി ആയേഗാ!”(അദ്ദേഹം വരില്ല )

“അരേ തും യേ ക്യാ ബാത് കർത്തി ഹോ,.. നഹി ആയേഗാ മത്‌ലബ്? ” (നീയെന്താണീ പറയുന്നത് വരില്ലെന്നോ? )

“വോ നഹി ആയേഗാ !” അടക്കിപ്പിടിച്ച ദുഃഖമെല്ലാം കണ്ണുനീർ തുള്ളികളായി അവളുടെ കവിളിലൂടെ പടർന്നൊഴുകി,..

അത് കണ്ട ശിൽപയും തന്റെ തളിക ഭർത്താവിനെ ഏൽപ്പിച്ചു അവർക്കരികിലേക്ക് ചെന്നു,..

“ക്യാ ഹുവാ ദീദി, ആപ് രോ ക്യൂ രഹി ഹോ? ” (എന്ത് പറ്റി ചേച്ചി എന്തിനാ കരയണേ )

അവൾ കരഞ്ഞതേയുള്ളൂ,..

“ഹുവാ ക്യാ ഹേ മാ, ദീദി ക്യൂ രോ രഹീ ഹോ,.. ആപ്നേ ഇനേ രുലായി ഹോ ക്യാ? ” അവൾ മായിയെ നോക്കി ചോദിച്ചു,. (അമ്മയാണോ ചേച്ചിയെ കരയിച്ചത്)

“ബസ്, ചുപ്‌കർ, മേ ക്യൂ രുലാവൂങ്കി ഇനേ? ” (മിണ്ടരുത്, ഞാനെന്തിനാ ഇവളെ കരയിക്കുന്നത്? ) അവർ അല്പം അമർഷത്തോടെ ചോദിച്ചു,..

“ഫിർ യേ ക്യൂ രോ രഹീ ഹോ? ”

“യേ കെഹതി ഹേ,. ഇസ്കി പതി നഹി ആയേഗാ !” അവർ പറഞ്ഞു,..

“ക്യൂ നഹി ആയേഗാ,.. ക്യാ ആപ് ദോനോ കേ ബീച്ച് കോയി ജഗഡാ തോ ഹുവാ ഹേ ക്യാ? ” (അതെന്താ വരാത്തത്? നിങ്ങൾ വഴക്ക് കൂടിയോ? )

അവൾ ഇല്ലെന്ന് തലയാട്ടി,..

“സരാ ഫോൺ കർ കേ പൂച്ചോ നാ വോ അബ് കഹാ ഹേ? നമ്പർ ബതാവോ മേ ഫോൺ കർത്തി ഹൂ “( ഫോൺ വിളിച്ചു നോക്കു, എവിടെയാണെന്ന് അല്ലെങ്കിൽ നമ്പർ പറയ്,. ഞാൻ വിളിക്കാം )

“മുജേ ഉൻകി നമ്പർ നഹി പതാ!” (എനിക്ക് നമ്പർ അറിയില്ല )

“ക്യാ? ” അവൾ അത്ഭുതത്തോടെ ഋതുവിനെ നോക്കി,.. ഋതിക മുഖം കുനിച്ചു നിന്നതേ ഉള്ളൂ,.

“അച്ചാ ആപ്കി ഫോൺ കഹാ ഹേ? അറ്റ്ലീസ്റ്റ് ഉൻ ഹീ മേ ഭി നമ്പർ സേവ്ഡ് ഹേ നാ? “( ദീദിയുടെ ഫോൺ എവിടെയാണ്, അതിലെങ്കിലും നമ്പർ സേവ് ചെയ്തിട്ടുണ്ടാവില്ലേ?)

“പർ ഫോൺ തോ,. തുമാരി ഗർ പർ,.. ” (പക്ഷേ ഫോൺ നിന്റെ വീട്ടിൽ )ഋതിക വിക്കിവിക്കിപ്പറഞ്ഞു,.. ഇരുവർക്കും ക്ഷമ നശിച്ചുവെന്ന് അവൾക്ക് തോന്നി,..

“അച്ചാ മേ ലേകർ ആതി ഹൂ!” (ഞാൻ പോയി എടുത്തിട്ട് വരാം )ശിൽപ പോകാനായി തുനിഞ്ഞതും മഹേശ്വരി മായി തടഞ്ഞു,..

“നഹി ബിട്ടിയാ, രസം പൂരി ഹോനേ സേ പെഹലെ ഗർ വാപസ് ജാനാ അപ്ശകുൻ മാനാ ജാതാ ഹേ,. ബസ് ഥോഡി ദേർ കി ഇന്തസാർ കരോ,. രസം പൂരി ഹോനേ കേ ബാദ് ഗർ ജാകർ ഉനേ ഫോൺ കർലേ,.. ” (വേണ്ട മോളെ ചടങ്ങുകൾ പൂർത്തിയാവും മുൻപേ തിരികെ പോകുന്നത് അപശകുനമാണ്, കുറച്ചു നേരം കൂടി കാത്തിരിക്ക്, എന്നിട്ട് ചടങ്ങുകൾ പൂർത്തിയായ ശേഷം ഫോൺ വിളിക്കാം )
മഹേശ്വരി മായി പറഞ്ഞു,..

ശിൽപ അവളെ നിസ്സഹായതയോടെ ഒന്ന് നോക്കി അമ്മായിയമ്മയ്‌ക്കൊപ്പം നടന്നു,… ഋതിക കണ്ണുനീർ തുടച്ചു പുഞ്ചിരിക്കാൻ ശ്രമിച്ചു,…

ഒരുപക്ഷെ, അരുണേട്ടനെ വേദനിപ്പിച്ചതിനുള്ള ശിക്ഷ ആവും ഇതെല്ലാം,. സാരമില്ല തോന്നുന്നെങ്കിൽ വരട്ടെ,. ഇവിടിനി തളർന്നു വീണ് മരിക്കേണ്ടി വന്നാലും ഞാനെന്റെ വ്രതം മുറിക്കില്ല ! അവൾ കണ്ണുകൾ ഇറുക്കിയടച്ചു നിന്നു,… ചെവിയിൽ പൊന്നീച്ച വട്ടമിട്ട് പറക്കുന്നു,.. താനിപ്പോൾ ഏതൊക്കെയോ ലോകത്തിലൂടെ സഞ്ചരിക്കുകയാണ് എന്നവൾക്ക് തോന്നി,…

ഒരു കൈ അവളുടെ ചുമലിൽ വന്നുപതിച്ചു,.. അരുണേട്ടൻ,.. ഒരുപക്ഷേ ഇത് തന്റെ തോന്നലാവണം,…

“ഋതു,.. ” തോന്നലല്ല സത്യം തന്നെയാണ്,.. അവൾ പതിയെ മിഴികൾ തുറന്നു,..

പൂളിലെ വെള്ളത്തിൽ പ്രതിഫലിച്ച ചന്ദ്രബിംബത്തോടൊപ്പം തെളിഞ്ഞു നിന്നത് അരുണിന്റെ മുഖമായിരുന്നു,.

“ചാന്ദ് മാ ആ ഗയാ,… ” ആനന്ദത്തോടെ പലരും വിളിച്ചു പറഞ്ഞു,.

ഒടുവിൽ അരുണേട്ടൻ തന്നെ തേടി വന്നിരിക്കുന്നു,.. അവളുടെ മിഴികൾ ആനന്ദാശ്രുക്കൾ പൊഴിച്ചു,.. അരുൺ അവളെ തനിക്ക് നേരെ തിരിച്ചു നിർത്തി,..

“എവിടാരുന്നു അരുണേട്ടാ ഇത്ര നേരം? ” അവൾ പരിഭവത്തോടെ ചോദിച്ചു,…

“ഞാൻ ഓഫീസിൽ,.. ഇവിടെന്താ സംഭവം? ” അവൻ ചുറ്റും നോക്കി ചോദിച്ചു,…

അവൾ അവനെ കണ്ണെടുക്കാതെ നോക്കി നിന്നു,.. മിഴിനീർ തുള്ളികൾ അപ്പോഴും അവളുടെ കവിൾത്തടങ്ങളിലൂടെ ഒഴുകിക്കൊണ്ടിരുന്നു,.

“നീയെന്തിനാ ഋതു കരയണേ? ” അവൻ ആശങ്കയോടെ ചോദിച്ചു,..

അടുത്ത നിമിഷം അവന്റെ നെഞ്ചിലേക്കവൾ കൊഴിഞ്ഞു വീണു,…

*******

“ഋതു,.. ഋതു,…. ” അരുണവളുടെ കവിളിൽ തട്ടി വിളിച്ചു,..

ചുറ്റും ആളുകൾ കൂടിയിരുന്നു,…

“എന്താ പറ്റിയേ ഋതു? ”

“മുജേ ലഗ്താ ഹേ, ഇനേം ബി. പി കമ്മി പട് ഗയി ഇസ്കി വചാ സേ യേ ബേഹോശ് ഹോ ഗയാ !” (ബിപി കുറഞ്ഞതാവണം )ആരോ പറഞ്ഞു,..

“ആരെങ്കിലും കുറച്ചു വെള്ളം തരാമോ? ” അവൻ ചുറ്റും നോക്കി ടെൻഷനോടെ ചോദിച്ചു,.. ദൈവമേ മുഴുവൻ ഹിന്ദിക്കാരാണല്ലോ,…

“പാനി,.. പാനി,.. ” അവൻ ഹിന്ദിയിൽ പറഞ്ഞു,.

ആരോ അവളുടെ കർവ എടുത്ത് അവന് നേരെ നീട്ടി,…. അരുൺ അതിലെ വെള്ളം അവളുടെ മുഖത്ത് തളിച്ചു,… ഋതിക പതിയെ തന്റെ മിഴികൾ തുറന്നു,.. അരുണിന്റെ മുഖത്തൽപ്പം വെട്ടം വീണു,..

“ആർ യൂ ഓക്കേ ഋതു? ”
അവൻ ചോദിച്ചു,…

അവൾ ആണെന്ന് തലയാട്ടി,.. അരുൺ അവളെ തന്നിലേക്ക് ചാരിയിരുത്തി,…

“ദാ ഈ വെള്ളം കുടിക്ക്,.. ”
അവൻ കർവയിലെ ബാക്കി ജലം അവളുടെ വായിൽ വെച്ച് കൊടുത്തു,..

“കുറച്ചു കൂടി കുടിക്ക് ”

“മതി അരുണേട്ടാ,… ”

അപ്പോഴേക്കും മഹേശ്വരി മായിയും ശിൽപയും ഓടിയെത്തി,…

“അരേ യേ ക്യാ ഹോ ഗയാ ഋതു ബേട്ടാ കോ? ”
അവർ ആശങ്കയോടെ ചോദിച്ചു,..

“യേ ബേഹോശ് ഹോ ഗയാ !” (തലകറങ്ങി വീണതാണ് )

അവർ അടുത്തിരുന്നു,.. അവളുടെ മുടിയിഴയിൽ തഴുകി,..

“തും ടീക് തോ ഹോ ബേട്ടാ? ”

“ഹാ മായി മേ ടീക് ഹൂ !”
അവൾ ആശ്വാസത്തോടെ പറഞ്ഞു,.. അപ്പോഴാണ് അവർ അരുണിന്റെ കയ്യിലിരുന്ന കർവ ശ്രദ്ധിക്കുന്നത്,..

“അരേ ഭഗവാൻ തൂനേ യേ ക്യാ പാപ് കർ ദിയാ,. തേരി ഹിമ്മത്‌ കേസേ ഹുയി ഇനേ പാനി പിലാ നേ കാ? ” (നീയെന്ത് പണിയാണ് ചെയ്തത്, നിനക്കെങ്ങനെ ധൈര്യം വന്നു, ഇവളെ കർവയിലെ ജലം കുടിപ്പിക്കാൻ? ) അവർ രോഷത്തോടെ ചോദിച്ചു,..

അരുൺ ഒന്നും മനസിലാവാതെ അവരെ നോക്കി,..

“ഹിമ്മത്‌? ”

“ഹാ ഹിമ്മത്‌,… ” അവർ കോപാകുലയായിരുന്നു,..

ഋതികയ്ക്ക് കാര്യങ്ങൾ കൈ വിട്ടുപോകുമെന്ന് തോന്നി,..

“മായി,.. മായി,.. യേ മേരി പതി ഹേ !” ഋതു ഇടയ്ക്ക് കേറി പറഞ്ഞു,..

അരുണടക്കം എല്ലാവർക്കും അതൊരു ഷോക്ക് ആയിരുന്നു,..

“തുമാരി പതി? ” അവർ എടുത്തു ചോദിച്ചു,..

“ഹാ,.. മേരി പതി,.. ” അവളവന്റെ കണ്ണുകളിൽ നോക്കി അഭിമാനത്തോടെ പറഞ്ഞു,..

അരുണിന്റെ മുഖത്ത് നിന്ന് അപ്പോഴും അമ്പരപ്പ് വിട്ട് മാറിയിരുന്നില്ല,..

“ഓ,.. അച്ചാ,.. ഭഗവാൻ കി ലാഖ്‌ ലാഖ്‌ ശുക്ര ഹേ, ബേട്ടാ തൂ ആ ഗയാ,.. ” (ഓ ഒടുവിൽ നീ വന്നല്ലോ മോനെ, )

അവർ സ്നേഹത്തോടെ അവന്റെ കവിളിൽ തലോടി അരുൺ ഒന്നും മനസിലാവാതെ ഋതികയേ നോക്കി,.. അവളുടെ ചുണ്ടിലിപ്പോഴും ഒരു ചിരി ബാക്കിയുണ്ട്,..

“വാ നമുക്ക് ഫ്ലാറ്റിലേക്ക് പോവാം,.. ” അവളെ എഴുന്നേൽപ്പിക്കാനായി നോക്കി,… ബാക്കിയുള്ളവരും അവനെ സഹായിച്ചു,..

ഋതുവിന് വീണ്ടും തല കറങ്ങുംപോലെ തോന്നി,.. അവളവന്റെ കയ്യിൽ മുറുകെ പിടിച്ചു,..

“തല കറങ്ങുന്നുണ്ടോ? ” അവൾ ഉണ്ടെന്ന് തലയാട്ടി,.. അരുണവളെ തന്റെ കൈകളിൽ കോരിയെടുത്തു,..

“ഞാൻ നടന്നോളാം അരുണേട്ടാ, പിടിച്ചാൽ മതി!” അവൾ പറഞ്ഞു,..

“എന്നിട്ട് ഏത് കാലത്തവിടെ എത്താനാ? മിണ്ടാതിരുന്നോട്ടോ, ഓരോരോ പണിയും കാണിച്ചു വെച്ചിട്ട്,.. നിനക്ക് റൂമിലെങ്ങാനും ഇരുന്നാൽ പോരെ, ഇവിടെ എന്നാ കാണാൻ വന്നതാ? ” അവന്റെ വാക്കുകളിൽ ദേഷ്യവും നിരാശയും കലർന്നിരുന്നു,.

ഋതിക മറുപടി ഒന്നും പറഞ്ഞില്ല,.. അവൻ അവളെ കോരിയെടുത്ത് പടികളിറങ്ങി,,.. പലരും കൗതുകത്തോടെ ആ കാഴ്ച നോക്കി നിന്നു,..

*********

ഒരു പട തന്നെ വാതിലിനു നേരെ വരുന്നത് കണ്ട സോയ തെല്ലൊന്നമ്പരന്നു,.

“എന്ത് പറ്റി അരുൺ? ” അവൾ ആശങ്കയോടെ ചോദിച്ചു,..

“അത് ബി. പി കുറഞ്ഞതാണെന്ന് തോന്നുന്നു !”

“റൂമിലേക്ക് കിടത്തിക്കോ ഞാൻ നോക്കാം !” സോയ നിർദേശം നൽകി തന്റെ മെഡിക്കൽ ഇൻസ്ട്രമെന്റ്സ് എടുക്കാനായിപോയി,..

അരുൺ അവളെ കട്ടിലേക്ക് കിടത്തി,… സോയ വന്നപ്പോൾ എല്ലാവരും കട്ടിലിന് ചുറ്റും നിൽക്കുകയായിരുന്നു,..

“ആപ് ലോഗ് സരാ ബാഹർ രുക് ജായിയെ പ്ലീസ്,.. മുജേ ഇൻ കി ഇലാജ് കർവാ നാ ഹേ,… ” (നിങ്ങളൊന്നു പുറത്ത് നിൽക്കാമോ?)

അരുണടക്കം എല്ലാവരും പുറത്തേക്കിറങ്ങി നിന്നു,.. സോയ അവളെ വിശദമായി പരിശോധിച്ചു,..

“നീ കർവാ ചൗത്തിന്റെ വ്രതമെടുത്തോ? ” സോയ അൽപ്പം ദേഷ്യത്തിൽ തന്നെയാണ് ചോദിച്ചത്,.

“അത് പിന്നെ,.. ” ഋതിക വാക്കുകൾക്കായി പരതി, .

“എടുത്തോ എന്നാ ചോദിച്ചത്? ” സോയയുടെ ശബ്ദമുയർന്നു,..

“ഹാ ദീ !” അവൾ വിറയലോടെ പറഞ്ഞു,..

“ദീ,.. ആ സ്നേഹം നിന്റെ വിളിയിൽ മാത്രമല്ലേ ഉള്ളൂ !” സോയ തന്റെ പരിഭവം മറച്ചു വെച്ചില്ല,..

താനിവിടെ വന്ന അന്നുതൊട്ടേ തന്നെ സ്വന്തം അനുജത്തിയെപ്പോലെയാണ് സോയാ ദീ കണ്ടിട്ടുള്ളത്, പക്ഷേ ആ ആത്മാർത്ഥത തിരിച്ചു കാണിക്കാൻ തനിക്കൊരിക്കലും കഴിഞ്ഞിട്ടില്ല,. താനെന്തോ വലിയ തെറ്റ് ചെയ്തപോലെ ഋതുവിന്‌ തോന്നി ,.

” നിനക്കറിയാവോ ഋതു, നിന്റെ ബോഡി ഓൾറെഡി എത്ര വീക്ക്‌ ആണെന്ന്,.. അതിന്റെ കൂടെ അവളുടെ വ്രതവും !” സോയ ദേഷ്യമടക്കാൻ പാട് പെട്ടു,..

“അയാം സോറി ” അവളുടെ മിഴികൾ നിറഞ്ഞൊഴുകി,..

“അവളുടെ ഒരു സോറി,.. ആദ്യം എന്തെങ്കിലും കഴിക്കാൻ നോക്ക്,.. എന്നിട്ട് പറ സോറിയൊക്കെ,.. കെട്ടിയോനും കെട്ടിയവളും കൂടി മനുഷ്യനെ ഇട്ട് വട്ടം കറക്കുന്നതിന് ഒരു പരിധിയൊക്കെ ഇല്ലേ? എന്ത് ചെയ്യാനാ ഉത്തരവാദിത്തം ഏറ്റെടുത്ത് പോയില്ലേ ! ” സോയ സ്വയം കുറ്റപ്പെടുത്തി,..

ഋതികയ്ക്കവളുടെ മുഖത്ത് നോക്കാൻ പോലുമുള്ള ധൈര്യം കിട്ടിയില്ല,..

“കരയാൻ വേണ്ടി പറഞ്ഞതല്ല,.. എന്തായാലും ഇതുവരെ ഉള്ള നമ്മുടെ മൂന്ന് പേരുടെയും ആക്ടിങ് അടിപൊളി ആയിരുന്നു,.. സച് മേ ബഹൂത് മസാ ആയാ,. ഇനി വല്ല കരൺ ജോഹറിനെയും പോയി കാണണം എന്നിട്ട് അയാളുടെ അടുത്ത പടത്തിലേക്ക് എന്നെ കൂടെ കാസ്റ്റ് ചെയ്യോന്ന് ചോദിക്കണം, ഋതു വിഷമിക്കണ്ട,.. നിങ്ങൾക്ക് കൂടി ഉള്ള അവസരത്തിന് ഞാൻ റെക്കമെന്റ് ചെയ്യാം ” സോയ പരിഹാസത്തോടെയും അതിലുപരി പരിഭവത്തോടെയും പറഞ്ഞു,..

“സോയാ ദീ !” ഋതിക ഒരു വിങ്ങലോടെ വിളിച്ചു,..

“തൂ പെഹലെ ചുപ് ഹോ ജാ,.. വർ നാ മേ തുജേ ഥപ്പട്ട് മാരൂങ്കി,.. ഏക് തോ തുമാരി പതി കോ ഭി സരൂർ ദേഗാ,… “(നീ മിണ്ടാതിരുന്നോ, അല്ലെങ്കിൽ ഞാൻ നിന്നെ തല്ലും ഒരെണ്ണം നിന്റെ കെട്ടിയോനിട്ടും കൊടുക്കും )

സോയ കട്ടിലിൽ നിന്നും എഴുന്നേറ്റു,..

“എനിക്കേ ഹോസ്പിറ്റലിൽ ഒരു എമർജൻസി ഉണ്ട്,.. ഇറങ്ങാൻ നിന്നപ്പോഴാ അതിലും വലിയ എമർജൻസിയും ആയി അരുൺ വന്ന് കേറീത്,. അത് കൊണ്ട് നിന്നെ ട്രീറ്റ്‌ ചെയ്യേണ്ട ഫുൾ റെസ്പോൺസിബിലിറ്റിയും ഇന്ന് അവന് തന്നെയാ,.. സോ ടേക്ക് റസ്റ്റ്‌,.. ഗുഡ് നൈറ്റ് !”

അതും പറഞ്ഞവൾ പോകാൻ തുനിഞ്ഞതും ഋതിക അവളുടെ കൈ പിടിച്ചു,.

“എല്ലാം തുറന്ന് പറയാനുള്ള ധൈര്യം എനിക്ക് ഉണ്ടായിരുന്നില്ല,.. അതാ ഞാൻ !”

അവൾ തല കുനിച്ചു,…

“പോട്ടെ,. സാരമില്ല,.. നീതി എന്നോടെല്ലാം പറഞ്ഞിട്ട് തന്നെയാ നിന്നെ ഏറ്റെടുക്കണമെന്ന് പറഞ്ഞതും,.. പിന്നെ ഞാനും അറിഞ്ഞ ഭാവമേ കാണിച്ചില്ലല്ലോ,. അപ്പോൾ എന്റെ ഭാഗത്തും മിസ്റ്റേക്ക് ഉണ്ട്,.. ” സോയ അവളുടെ മുടിയിഴകളിൽ തലോടി,..

“റസ്റ്റ്‌ എടുത്തോ,. ഞാൻ ഫുഡുമായി അരുണിനെ പറഞ്ഞു വിടാം,. നന്നായി കഴിച്ചോണം.. ഓക്കേ,.. ” അതും പറഞ്ഞു പുഞ്ചിരിയോടെ സോയ പുറത്തേക്കിറങ്ങി,.. ഋതിക മിഴികൾ തുടച്ചു,.

“എങ്ങനുണ്ട് സോയ? ”
സോയ പുറത്തേക്കിറങ്ങിയതും അരുൺ വേഗം അടുത്തേക്ക് ചെന്നു..

“കുഴപ്പമില്ല,.. ഷീ ഈസ് ഓക്കേ നൗ !”

“ബി. പി കുറഞ്ഞതാവൂല്ലേ? ” അരുൺ സംശയത്തോടെ ചോദിച്ചു,..

“അല്ലെന്ന് തോന്നാൻ മോൻ വേറെ പണിയെന്തെങ്കിലും ഒപ്പിച്ചിട്ടുണ്ടോ,.. ഇല്ലല്ലോ? ” സോയ ചോദിച്ചു,.

“സോയ !”

അരുൺ ഞെട്ടലോടെ അവളെ നോക്കി,. അപ്പോൾ സോയ ഇന്നലെ തന്നെക്കുറിച്ച് അറിയാമെന്നു പറഞ്ഞ സീക്രെട് ഇത് തന്നെ,.. എടാ ജസ്റ്റിനേ,… അതോ ഋതു ആയിരിക്കുമോ താനവളുടെ ഹസ്ബൻഡ് ആണെന്ന് സോയയോട് പറഞ്ഞത്,..

“എന്താ അരുൺ ആലോചിക്കുന്നേ? ”

“അത് പിന്നെ,.. ”

“രാവിലെ തൊട്ട് ഈ സമയം വരെ പട്ടിണി കിടന്നതിന്റെ പെർഫോമൻസ് ആണ് ഇപ്പോൾ കണ്ടത്? ”

“പട്ടിണി കിടന്നെന്നോ? ” അവൻ വിശ്വസിക്കാനാവാതെ സോയയെ നോക്കി,.

“ആ, വെള്ളം പോലും കുടിക്കാതെ പട്ടിണി കിടന്നു,.. ”

“ഇതെന്താ ഈ വീട്ടിൽ അത്രയ്ക്ക് ദാരിദ്ര്യമാണോ,. പട്ടിണി കിടക്കാൻ മാത്രം,.. ” അവൻ ദേഷ്യത്തോടെ മുറിയിലേക്കെത്തി നോക്കി,..

സോയ ചിരിച്ചു,..
“ചൂടാവണ്ട, അവൾ കെട്ടിയോന്റെ ദീർഘായുസിനും ഐശ്വര്യത്തിനും വേണ്ടി കർവാ ചൗത്തിന്റെ വ്രതമെടുത്തതാ !”

“വ്രതമോ, എനിക്ക് വേണ്ടിയോ? ”

“വേറെ ആർക്ക് വേണ്ടിയാ,. എന്റെ അറിവിൽ ഋതികയ്ക്ക് അരുണല്ലാതെ വേറെ ഭർത്താവില്ല,. നിങ്ങളുടെ ഡിവോഴ്സ് ഇതുവരെ കഴിഞ്ഞില്ലല്ലോല്ലേ? ” അവൻ മറുപടി ഇല്ലാതെ നിന്നു,..

“ഇനി ഇതിന്റെ പേരിൽ അവളെ വഴക്ക് പറയണ്ട,. അവളുടെ വിശ്വാസമല്ലേ,. അരുണിനും ചില ഉത്തരവാദിത്തങ്ങൾ ഒക്കെയുണ്ട്,.. ആദ്യം ഭാര്യയെ പോയി ഭക്ഷണം കഴിപ്പിക്ക്,.. ഇപ്പോൾ തന്നെ ഒടിഞ്ഞു തൂങ്ങി വീഴാനായി,.. ” സോയ തന്റെ ബാഗ് എടുത്തുകൊണ്ട് പറഞ്ഞു,..

“അപ്പോൾ ഞാനിറങ്ങുവാ,. എന്തെങ്കിലും വയ്യായ്ക തോന്നുവാണേൽ വിളിച്ചാൽ മതി,.. ”

“ഓക്കേ സോയ,.. ”

“പിന്നെ ഇടയ്ക്കിടെ കുറച്ചു ഗ്ലൂക്കോസോ, ഉപ്പിട്ട ലൈം ജ്യൂസോ കൊടുത്തോളു,. ബിപി നോർമൽ ആവാൻ നല്ലതാ,.. ”

അവൻ തലയാട്ടി,.. സോയ പുറത്തേക്കിറങ്ങി,.
“മോർണിംഗ് കാണാം,.. ”
“മ്മ് !”

അവൻ വാതിലടക്കാനായി തുടങ്ങിയതും ശിൽപ ഓടി വന്നു,..

“ഭയ്യാ ദീദി കി ഫോൺ !”

“താങ്ക്സ് !” അവൻ പുഞ്ചിരിയോടെ വാങ്ങിച്ചു,..

“ദീദി കേസാ ഹേ? ”

“ഷീ ഈസ് ഓൾറൈറ്റ് നൗ,..”

“മേ കൽ ആവൂങ്കി,. ദീദി സേ മിൽനേ കോ !”

“ക്യൂ,. അഭി ആവോ നാ,.. ആകെ മിലോ ഉസേ!”

“നഹി.. മേ ആപ്കി യേ റൊമാന്റിക് നൈറ്റ്‌ ഗരാബ് കർനാ നഹി ചാഹ്തി,.. മാ ഭി യേ കഹാ ഹേ,.. തോ ചൽതി ഹൂ ഭയ്യാ,.. ഗുഡ് നൈറ്റ് !”

“ഗുഡ് നൈറ്റ്,.. ”

അവൻ വാതിൽ കുറ്റിയിട്ടു,..

********

അരുൺ ഭക്ഷണവും ആയി ചെന്നപ്പോൾ അവൾ കണ്ണുകളടച്ചു കിടക്കുകയായിരുന്നു,..

“അല്ല മാഡം.. ഉറങ്ങിപ്പോയോ? ”

“ഇല്ലരുണേട്ടാ,. തലയ്ക്ക് എന്തോ പോലെ !”

“എന്തോ പോലെ എന്നല്ല, നിനക്ക് മുഴുത്ത വട്ടാ,.. അവള് വ്രതമെടുക്കാൻ പോയേക്കുന്നു,.. ”

“എന്താ കുഴപ്പം? ”

“കുഴപ്പമെന്താന്നു കണ്ടില്ലേ,.. എടി ഈ വ്രതമൊക്കെ എടുക്കണമെങ്കിൽ മിനിമം ഒരാരോഗ്യമൊക്കെ വേണം,..”

“ഓഹോ,.. എത്രയാണാവോ ആ മിനിമം? ”

“ആദ്യം മോള് ഇത് കഴിക്ക് എന്നിട്ട് പറഞ്ഞു തരാം എത്രയാണാ മിനിമം എന്ന്,.. ”

“എനിക്ക് വാരിത്തന്നാൽ മതി,.. ”

“പിന്നേ , ചെറിയ കുട്ടിയല്ലേ.. വേണെങ്കിൽ വരിക്കഴിക്കെടി !”

“എന്നാ വേണ്ടാ !” അവൾ മുഖം കറുപ്പിച്ചു,.

“ചുമ്മാ കളിയെടുക്കാതെ വരുന്നുണ്ടോ ഇങ്ങോട്ട്,.. ”

അവൻ ചപ്പാത്തി മുറിച്ചു കറിയിൽ മുക്കി അവൾക്ക് നേരെ നീട്ടി,..

അവൾ വാ തുറന്നു,..

അവൻ വാരിക്കൊടുത്തുകൊണ്ടിരുന്നു,.. ഋതിക അവനെത്തന്നെ നോക്കിയിരുന്നു,..

“അരുണേട്ടൻ കഴിച്ചോ? ”

“ഞാൻ പിന്നെ കഴിച്ചോളാം.. ആദ്യം ജീവനില്ലാത്തൊരൊക്കെ കഴിക്ക് !”

അവൾ പുഞ്ചിരിയോടെ അവന് ചപ്പാത്തി മുറിച്ചു നീട്ടി,..

“ഞാൻ പിന്നേ !”

” മര്യാദക്ക് കഴിച്ചോട്ടോ ” അവൾ വാശിപിടിച്ചു,..

ഭക്ഷണം കഴിക്കുമ്പോൾ എന്തുകൊണ്ടോ ഇരുവരുടെയും മിഴികൾ നിറഞ്ഞു,. അവൾ അവന്റെ നെഞ്ചിലേക്ക് ചാരിയിരുന്നു,.

“ഇന്നെന്താ എന്നോട് ഇത്ര സ്നേഹം? ”

“അറിയില്ല അരുണേട്ടാ ! ഈ ജന്മം മുഴുവൻ ഇങ്ങനെ ചേർന്നിരിക്കാൻ തോന്നുന്നു,.. !”

“അടിപൊളി,.. മോള് പോയി വാ കഴുകിക്കെ,. ഒരു വ്രതമെടുത്തതും നിന്റെ കിളി മൊത്തം പോയോ ഋതു? ”

അവൾ പുഞ്ചിരിച്ചു.

“വീഴുവോ? ”

“താങ്ങാൻ കയ്യുള്ളപ്പോൾ ഞാനെന്തിനാ പേടിക്കണേ? ”

“ഓ അങ്ങനെ,.. ”

“മോള് കൈ കഴുകുമ്പോഴേക്കും ഞാൻ നിനക്കുള്ള ലൈം ജ്യൂസ്‌ എടുത്തിട്ട് വരാം !”

“അതെന്തിനാ? ”

“നിന്റെ സോയാ ദീയുടെ ഓർഡറാ ! അപ്പോൾ മോളീ സോഫയിൽ ഇരിക്ക് ചേട്ടൻ ഇപ്പോൾ വരാം !”

“എനിക്ക് മതി,… ”

“കുറച്ചു കൂടി കുടിക്ക്,… ”

“മതിയായിട്ടാ അരുണേട്ടാ !”

“കുഴപ്പമൊന്നുമില്ലല്ലോ !”

“ഇല്ല !”

“അപ്പോൾ റൂമിലേക്ക് മാഡം തന്നെ പോകുവോ? അതോ? ”

“ഞാനിന്ന് അരുണേട്ടന്റെ കൂടെയേ കിടക്കുള്ളൂ !”

“എന്താ പറഞ്ഞേ? ” അവൻ അത്ഭുതത്തോടെ ചോദിച്ചു,..

“അരുണേട്ടന്റെ കൂടെയേ കിടക്കുള്ളൂന്ന് !”

“അപ്പോൾ നിന്റെ പിണക്കവും പരിഭവമൊക്കെ? ”

“ഇന്നത്തെ ദിവസത്തേക്ക് ഞാനങ്ങ് മറന്നു !”

“അതെന്താ ഇന്ന് ഇത്ര പ്രേത്യേകത? ”

“കർവാ ചൗത് അല്ലേ? ”

“അതിന് ഇത്രയൊക്കെ വേണോ? ”

“എന്നെ ഒറ്റയ്ക്ക് കിടത്തി,. കട്ടിലിൽ നിന്ന് ഞാനെങ്ങാനും താഴെ പോയാൽ സോയാ ദീയോട് എന്ത് സമാധാനം പറയും അരുണേട്ടൻ?

“സത്യം പറ എന്താ മോളുടെ ഉദ്ദേശം? ” അവൻ ചോദിച്ചു,..

“ദുരുദ്ദേശം മാത്രം,.. ” അവൾ പുഞ്ചിരിയോടെ മറുപടി പറഞ്ഞു,..

“ഋതു നീ ഫുൾ കോൺഷ്യസ് തന്നെയല്ലേ? ”

“എന്താ സംശയം? ”

“അല്ല നീയെന്തൊക്കെയാ പറയുന്നതെന്ന് നീയറിയുന്നുണ്ടോ എന്നറിയാൻ വേണ്ടീട്ടാ,.. ”

“എന്റെ ബോധത്തിന് യാതൊരു കുഴപ്പവുമില്ല,.”

“വേണോ ഋതു? ”

“വേണല്ലോ അരുണേട്ടാ !” അവൾ അവന് നേരെ ഇരു കൈകളും നീട്ടി,..

അരുൺ അവൾക്കരികിൽ മുട്ടുകുത്തിയിരുന്നു,..

“എന്നാ പറ എന്താ വേണ്ടത്? ”

“ചെവിയിൽ പറയട്ടെ? ”

“മ്മ്,.. ”
അവൾ അവന്റെ കാതോട് മുഖമടുപ്പിച്ചു,…

“എനിക്കൊരു ജൂനിയർ അരുണിനെയോ, ഋതുവിനെയോ വേണം!” അരുൺ അമ്പരപ്പിൽ അവളെ നോക്കി,…

“പറ്റില്ലെന്ന് മാത്രം പറയണ്ട,. എനിക്ക് കിട്ടിയേ പറ്റൂ,… ” അവൾ വാശിയോടെ പറഞ്ഞു,..

“ഋതു പക്ഷേ,… എടോ ഇതിനിടയിൽ… നീ അറിയാത്തതായി ”

” ഈ ആറുമാസക്കാലത്തിനിടയിൽ എന്തൊക്കെ സംഭവിച്ചെങ്കിലും,.. അതൊന്നും ഇന്നത്തെ ദിവസം എന്നെ ബാധിക്കില്ല,.. ഇവിടിപ്പോൾ എനിക്ക് വേണ്ടത് അന്ന് ആ രാത്രി എന്നോട് കാത്തിരിക്കാനായിപറഞ്ഞിട്ട് പോയ അരുണേട്ടനെയാ !”

“ഋതു ഞാൻ,.. ” അവളവന്റെ അധരങ്ങളിൽ വിരലമർത്തി,…

“കേൾക്കണ്ട എനിക്കൊന്നും,… ” അവളവന്റെ അധരങ്ങളിൽ അമർത്തി ചുംബിച്ചു,…

*******

അരുണവളെ കട്ടിലിൽ എടുത്തിരുത്തി,. എങ്ങോ പോവാനായി തുനിഞ്ഞതും അവൾ ചോദിച്ചു,..

“എങ്ങോട്ടാ? ”

“എടി മേല് മൊത്തം വിയർപ്പാടി ! ഞാനൊന്ന് ”

“എനിക്കാ വിയർപ്പിന്റെ ഗന്ധവാ ഇഷ്ടം ! ഇവിടെ വന്നിരിക്ക് !” അവനവളുടെ അരികിലിരുന്നു,..

“ഷർട്ട് ഊരിക്കേ,.. സിക്സ് പാക്ക് ഒക്കെ പോയോന്ന് നോക്കട്ടെ,.. ”

“പോയിട്ടൊന്നുമില്ല,. എങ്കിലും ചെറുതായൊന്നിടിഞ്ഞു,.. ” അവൻ ബട്ടണഴിച്ചു കൊണ്ട് പറഞ്ഞു,..

അവളവന്റെ കഴുത്തിലെ ടാറ്റൂവിലേക്ക് നോക്കി,..

“ഇതെന്താ വായിക്കുവാ? ”

“നിന്നോട് ഞാൻ കണ്ടു പിടിക്കാൻ പറഞ്ഞതല്ലേ,. എന്നിട്ടെന്താ കണ്ടു പിടിക്കാഞ്ഞത്? ”

“ഇതെന്താ സ്കൂളോ കോളേജോ വല്ലതുമാണോ, ഒരു ടോപിക് തന്നിട്ട് കണ്ടു പിടിച്ചോണ്ട് വരാൻ? ”

“ആ ചെറിയ സ്കൂൾ ആണെന്ന് കൂട്ടിക്കോ,.. ”

“പ്ലീസ് പറയരുണേട്ടാ !”

“ക്ലൂ തരാം കണ്ടു പിടിച്ചോ,.. ”

“മ്മ്,.. പറയ് ”

“എന്റെ ലൈഫിലെ ഏറ്റവും ഇമ്പോർട്ടന്റ് ആയ ഒരു സ്ത്രീയുടെ പേരാ !”

“ശാരദ,.. കറക്റ്റ് അല്ലേ. “അവൾ ആവേശത്തോടെ ചോദിച്ചു,.. അവൻ അല്ലെന്ന് തലയാട്ടി,..

“എങ്കിൽ, കരുണ, നിയ,. അമേയ,… ” അവൾ ഓരോരോ പേരുകളായി ചോദിച്ചു,..

“ഇവരാരും അല്ല !”

“എങ്കിൽ പിന്നെ വല്ല എക്സ് ലവറിന്റെയും ആവും !”

“ഏറെക്കുറെ ശരിയാ !”

“നിങ്ങളുടെ എക്സ് ലവറിന്റെ പേര് ഞാനെങ്ങനെ അറിയാനാ? ”

“ആ അതും ശരിയാ,. സോറി മോളെ ചേട്ടൻ അത്രയ്ക്കങ്ങ് കടന്നു ചിന്തിച്ചില്ല,.. ”

“എന്താണാവോ അവളുടെ പേര്? ”

“ലീലാമ്മ,.. മതിയോ,.. നിനക്ക് വേറെന്തൊക്കെ ചോദിക്കാനുണ്ട്? ”

“ഓഹോ അങ്ങനാണോ,.. എന്നാൽ എനിക്കിനി ഒന്നും ചോദിക്കാനില്ല ഞാൻ പോകുവാ,.. ” അവൾ പോകാനായി എഴുന്നേറ്റതും അരുൺ അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ചു,..

“ശേ അങ്ങനങ്ങ് പോയാലെങ്ങനെയാ,. നിനക്ക് കുഞ്ഞുവാവയെ വേണ്ടേ? ”

“നിങ്ങളുടെ കാമുകിയോട് പറഞ്ഞാൽ മതി !”

“എന്നാലെന്റെ കാമുകിയോട് തന്നെയാ പറയുന്നേ,.. എനിക്ക് ഇന്നേവരെ എന്റെ ലൈഫിൽ ഒരേയൊരു പെണ്ണിനോട് മാത്രമേ പ്രണയം തോന്നിയിട്ടുള്ളൂ,.. അവളാണ് സ്വന്തം പേര് പോലും വായിക്കാനറിയാതെ !” അരുൺ തമാശയായി പറഞ്ഞു,..

“എന്താ പറഞ്ഞേ? ”

“നീയാണെന്റെ ഫസ്റ്റ് ആൻഡ് ഫൈനൽ ലവ് എന്ന്!”

“അപ്പോൾ അന്നത്തെ, സ്കൂളിൽ പഠിക്കുമ്പോൾ,. വർക്ക്‌ എക്സ്പീരിയൻസ്ന് വന്ന കുട്ടിയോ? അവളോട് കട്ട പ്രേമമായിരുന്നല്ലോ നിങ്ങൾക്ക്? ”

അരുൺ ഞെട്ടലിൽ അവളെ നോക്കി,..

“എന്താ കണ്ണും തള്ളി നോക്കണേ,.. അങ്ങനൊരു കുട്ടിയില്ലേ? ”

“നിന്നോട് ജസ്റ്റിൻ എന്തെങ്കിലും പറഞ്ഞോ? ”

“പറഞ്ഞത് ആര് വേണമെങ്കിലും ആയിക്കോട്ടെ,.. ആരെങ്കിലും ഒക്കെ പറഞ്ഞാണോ എന്റെ കെട്ടിയോന്റെ ആദ്യ പ്രേമം ഞാനറിയേണ്ടത്? ”

“ഋതു ഞാൻ,.. ” അവൻ നിസ്സഹായതയോടെ അവളെ നോക്കി,..

“പറയാമായിരുന്നില്ലേ അരുണേട്ടാ,.. ഒരിക്കലെങ്കിലും,.. ഋതു നീ സ്നേഹിച്ച നിന്റെ മിസ്റ്റർ A അത് ആൽബിയല്ല,. മറിച്ച് ഞാനാണെന്ന്, നിന്റെ അരുണാണെന്ന്? ” അവൾ നിറകണ്ണുകളോടെ അവനോട് ചോദിച്ചു…..

“മോളെ ഞാനപ്പോ !” അവൻ കരഞ്ഞുപോയി,..

ഋതു അവനെ തന്റെ മാറിലേക്ക് ചേർത്ത് പിടിച്ചു,…

“അയാം സോറി ഋതു,.. ഞാനന്ന്,. എന്തോ അന്ന് അങ്ങനൊക്കെ സംഭവിച്ചു പോയി !” അവന്റെ വാക്കുകൾ ഇടാറി,..

********

ഋതു അവനോട് ഒന്ന് കൂടി പറ്റിചേർന്നു കിടന്നു,.. അരുൺ അവളുടെ മുടിയിഴകളിലൂടെ വിരലോടിച്ചു,…

“നിനക്കെന്നോട് ദേഷ്യം തോന്നുന്നുണ്ടോ ഋതു? ”

“ഉണ്ട് !”

“പിന്നെന്തിനാ ഋതു നീ? ”

“ഞാനും ഒരു മനുഷ്യസ്ത്രീയാ എനിക്കും ഫീലിംഗ്സ് ഒക്കെയുണ്ട്,.. ”

“അതുകൊണ്ടാണോ നീ? ”

“ഫീലിംഗ്സ് എന്നുദ്ദേശിച്ചത് അരുണേട്ടൻ ഉദ്ദേശിച്ച ഒന്ന് മാത്രമല്ല,..”

അവൾ രോഷത്തോടെ പറഞ്ഞു,.. അരുൺ ചെറുതായൊന്നു പുഞ്ചിരിച്ചു,..

“എന്തിനാ ചിരിക്കണേ? ”

“ഒന്നൂല്ല,.. നീയിങ്ങനെ ദേഷ്യം പിടിക്കുമ്പോഴാ ഋതു നിന്നെ കാണാൻ ഏറ്റവും ഭംഗി,. ”

“ഓ,..” അവളവന്റെ നെഞ്ചിൽ ചിത്രങ്ങൾ വരച്ചു,..

“ഐ ലവ് യൂ,.. ”

“ഐ ഹേറ്റ് യൂ,… ”

“സന്തോഷം,.. ഞാൻ കൃതാർത്ഥനായി,… ”

“ആണോ,.. എന്നാൽ മിണ്ടാതെ കിടന്നുറങ്ങിക്കോ,.. ഗുഡ് നൈറ്റ് ”

“എന്റെ മേത്തു തന്നെയാണോ കിടക്കുന്നേ,.. അതോ കട്ടിലിലോ? ”

“ഞാനെനിക്ക് ഇഷ്ടമുള്ളിടത്ത് കിടക്കും !”

“എന്റമ്മോ ഭയങ്കര ചൂടിലാണല്ലോ,.. ”

“കൂടുതൽ തണുത്ത് നിന്നാലേ നിങ്ങളെന്റെ തലേൽ കേറിയിരുന്നു മുടിവെട്ടും,.. ”

“അപ്പോൾ ശരി ഗുഡ് നൈറ്റേ !” അരുൺ പറഞ്ഞു,.

അവൾ ഒരു ചെറുപുഞ്ചിരിയോടെ കണ്ണുകളടച്ചു കിടന്നു,..

*********

അരുൺ ഉറക്കമുണർന്നപ്പോഴേക്കും ഋതിക തന്റെ റൂമിലേക്ക് പോയിരുന്നു,. എന്തൊരുറക്കമാ ഉറങ്ങിയത്,.. അവൾ എഴുന്നേറ്റു പോയത് പോലും അറിഞ്ഞില്ല,….

അരുൺ കുളിച്ചിറങ്ങി വന്നിട്ടും ഋതികയെ അവിടെങ്ങും കണ്ടതേയില്ല അതുകൊണ്ടാണ് അവൻ അവളുടെ റൂമിൽ പോയി നോക്കിയത്,.

ബാത്‌റൂമിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദവും മൂളിപ്പാട്ടുമൊക്കെ കേൾക്കാം,.. മാഡം കുളിക്കുകയായിരിക്കും,..

രാവിലെ ഒരു കോഫി ഇട്ടു കൊടുത്താൽ ഇന്നലത്തെ ദേഷ്യത്തിന് ചെറിയ ഒരയവ് വന്നേക്കും,. അവൻ അടുക്കളയിലേക്ക് നടന്നതും കോളിങ് ബെല്ലിന്റെ ശബ്ദം കേട്ടു,..

സോയ ആയിരിക്കും,..

അയാം സോറി സോയാ ദീ,. ഒരു ദുർബല നിമിഷത്തിൽ ഇന്നലെ ഞങ്ങളുടെ ചാരിത്ര്യം നഷ്ടപ്പെട്ടു,… കൊല്ലരുത്,…

അവൻ ചെറിയ ചമ്മലോടെ വാതിൽ തുറന്നു,.. മുന്നിൽ നിൽക്കുന്ന ആളെ കണ്ട അവന്റെ സർവ്വ കിളിയും എങ്ങോ പറന്നു പോയി,..

(തുടരും )

അനുശ്രീ ചന്ദ്രൻ

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അനുശ്രീ ചന്ദ്രന്റെ മറ്റു നോവലുകൾ

പാരിജാതം പൂക്കുമ്പോൾ

അവിക

ഹൃദയസഖി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.4/5 - (12 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!