Skip to content

ഈ തണലിൽ ഇത്തിരി നേരം – 33

ee-thanalil-ithiri-neram

“കരുണ ”

അവളുടെ മുഖത്ത് തന്നോടുള്ള ദേഷ്യവും അമർഷവുമെല്ലാം തെളിഞ്ഞു കാണാം,..

“നീയെന്താ ഇവിടെ? ” അവൻ അത്ഭുതത്തോടെയും അതിലുപരി അമ്പരപ്പോടെയും ചോദിച്ചു,..

“ഞാനെന്റെ ഏട്ടന്റെ അവിഹിതബന്ധം നേരിൽ കാണാൻ വന്നതാ “അവളുടെ മറുപടിയിൽ പുച്ഛം നിറഞ്ഞിരുന്നു,..

“നീയെന്താ പറഞ്ഞേ?

“അവളെവിടെ ഋതിക? ഇവിടില്ലേ? ” കരുണ അകത്തേക്ക് എത്തി നോക്കി,..

“ദേ കരുണേ നീ വിചാരിക്കുന്നപോലൊന്നുമല്ല കാര്യങ്ങൾ !”അവൻ അവളെ പറഞ്ഞു മനസിലാക്കാനായി ശ്രമം നടത്തി,..

“പിന്നെങ്ങനാ കാര്യങ്ങൾ? ഇവിടെന്താ പിന്നെ ലിവിങ് ടുഗെതർ ആണോ നടക്കുന്നേ? “അവൾ ചോദിച്ചു,.

അരുൺ ദേഷ്യമടക്കാൻ പാടുപെട്ടു,. ഇവളിതെന്തറിഞ്ഞോണ്ടാ ഇങ്ങോട്ട് കെട്ടിയെടുത്തേക്കുന്നെ? ആരായിരിക്കും താൻ ഋതുവിനൊപ്പം ഇവിടെയാണെന്ന് ചോർത്തിക്കൊടുത്തത്,..

“ആരാ അരുണേട്ടാ? ” ഋതിക ചോദിച്ചു,.

അവൻ തിരിഞ്ഞുനോക്കിയതും ആ ഗ്യാപ്പിലൂടെ കരുണ കണ്ടു,.. തലമുടിയിൽ ടവ്വലും ചുറ്റി,. സാരിയും ഉടുത്ത്, നെറുകിൽ സിന്ദൂരവും, കഴുത്തിൽ താലിയുമണിഞ്ഞു വാതിലിന് നേരെ നടന്നു വരുന്ന ഋതികയെ,.

“നിങ്ങള് പിന്നേം കല്ല്യാണം കഴിച്ചോ? ” അവൾ അമ്പരപ്പോടെ ചോദിച്ചു,..

“ഞാനെന്റെ ജീവിതത്തിൽ ഒരു കല്യാണമേ കഴിച്ചിട്ടുള്ളൂ !” അവൻ പറഞ്ഞു,..

“അപ്പോൾ പിന്നെ അവള് വേറെ കല്യാണം കഴിച്ചോ? ”

“നിനക്കിപ്പോ എന്തൊക്കെയാ അറിയണ്ടേ? ” അവൻ നീരസത്തോടെ ചോദിച്ചു,.

“അല്ല ഇതാര് കരുണേച്ചിയോ? ! ഒറ്റക്കാണോ വന്നത്, മക്കളെ കൊണ്ടോന്നില്ലേ? ” യാതൊരു ഭാവവ്യത്യാസവും കൂടാതെ ഋതിക ചോദിച്ചു,..

“നിനക്കെന്താടി എന്റെ ഏട്ടനൊപ്പം ഇവിടെ കാര്യം? ” കരുണ കോപത്തോടെ ചോദിച്ചു,..

ഓ അപ്പോൾ ഫൈറ്റ് ചെയ്യാനാണ് ഉദ്ദേശം,. കുഴപ്പമില്ല തൽക്കാലം തന്റെ ആവനാഴിയിലും ആയുധങ്ങൾക്ക് പഞ്ഞമൊന്നുമില്ല,..

“കരുണേച്ചി ഒരു ചെറിയ തിരുത്തുണ്ടേ,.. അവളും ഇവളും ഒന്നുമല്ല, ഏട്ടത്തിയമ്മ അങ്ങനെ വിളിക്കണം… ” ഋതിക പറഞ്ഞു,.

“നീയാരാടി എന്നെ പഠിപ്പിക്കാൻ? ” കരുണ ക്ഷോഭിച്ചു,..

“അതല്ലേ പറഞ്ഞേ, ഏട്ടത്തിയമ്മ,. അഞ്ചാറു മാസം കാണാതിരുന്നപ്പോഴേക്കും ചേച്ചിയെന്നെ മറന്നു പോയോ? എനി ഷോർട്ട് ടേം മെമ്മറി ലോസ്? ” അവൾ പരിഹാസത്തോടെ ചോദിച്ചു,.

തന്നോട് വഴക്കിടാറുണ്ടെങ്കിലും ഋതു ഇതാദ്യമായാണ് തന്റെ വീട്ടിലൊരാളോട് എതിർത്ത് സംസാരിക്കുന്നത് എന്നവൻ ഓർത്തു, .

“ഡീ,.. ” കരുണ അവൾക്ക് നേരെ വിരൽ ചൂണ്ടി,.. ഋതിക ആ വിരലിൽ പിടുത്തമിട്ടു,..

ഋതു അപ്പോൾ രണ്ടും കല്പ്പിച്ചു തന്നെയാണ്,. ഇവിടെയിപ്പോൾ ഒരു നാത്തൂൻ പോര് തന്നെ അരങ്ങേറാൻ ചാൻസ് ഉണ്ട്,. എന്താച്ചാൽ ആയിക്കോട്ടെ നമ്മളില്ലേ എന്ന അർത്ഥത്തിൽ അവൻ മാറി നിന്നു,..

“ശ്ശെ ശ്ശേ, പ്രായത്തിൽ മൂത്തവരോടും സ്ഥാനത്തിൽ മൂത്തവരോടും കൈ ചൂണ്ടി സംസാരിക്കരുതെന്ന് ഇനി ഞാൻ പഠിപ്പിച്ചു തരണോ കരുണേച്ചിക്ക് !” ഋതിക ചോദിച്ചു..

കരുണ അരുണിനെ നോക്കി, അവൻ താനൊന്നും അറിഞ്ഞിട്ടേ ഇല്ലെന്ന ഭാവത്തിൽ നിൽക്കുകയാണ്,..

“സ്ഥാനം കൊണ്ട് ഞാൻ ആണ് മൂത്തതെങ്കിലും, പ്രായത്തിൽ കരുണേച്ചി ആണല്ലോ മൂത്തതെന്ന് കരുതിയാ ഞാൻ ചേച്ചിയെന്ന് വിളിച്ചത്,.. പക്ഷേ അതെന്നെക്കേറി ഭരിക്കാനുള്ള ലൈസൻസ് ആയി ഒരിക്കലും കാണരുത്,..കേട്ടോ !”

അടിപൊളി,. ഒടുവിൽ ഋതുവും ഗോളടിച്ചു തുടങ്ങിയിരിക്കുന്നു,.. അവന് വിസിലടിക്കാൻ പോലും തോന്നിപ്പോയി,.

ഋതിക ഒരുപാട് മാറിപ്പോയിരിക്കുന്നു എന്ന് കരുണയ്ക്ക് തോന്നി,. അന്ന് തനിക്ക് മുൻപിൽ ചേച്ചിയെന്ന് വിളിച്ചു പൂച്ചയെപ്പോലെ നിന്ന പാവം പെണ്ണ് ഇന്ന് പുലിയായി വീറോടെ തനിക്ക് നേരെ ചീറ്റുന്നു,..

“എങ്ങനെയാടി നീയെനിക്ക് സ്ഥാനം കൊണ്ട് മൂത്തതാവുന്നത്? ” അവൾ ചോദിച്ചു,..

“ശോ,.. പിന്നെയും ഡീന്ന്,. ലുക്ക്‌ മിസ്സിസ് കരുണേച്ചി, ഈ നിൽക്കുന്ന അരുൺ അശോക്, അതായത് കരുണേച്ചിയുടെ ഏട്ടൻ, താലി കെട്ടിയ പെണ്ണാണ് ഞാൻ, സോ അപ്പോൾ ഞാനാരാ, കരുണേച്ചിയുടെ ഏട്ടത്തിയമ്മ !”

അരുണിന് ചിരി വരുന്നുണ്ടായിരുന്നു,. എങ്കിലും അവനത് അടക്കിപ്പിടിച്ച് നിന്നു,..

“നിങ്ങളപ്പോൾ ഡിവോഴ്സ് ആയില്ലേ? ” കരുണ ഇരുവരെയും ഞെട്ടലോടെ നോക്കി,..

“ഇല്ലന്നേ,. കൗൺസിലിംഗ് സെക്ഷനിൽ വെച്ച് ഇങ്ങേര്,.. സോറി അതായത് എന്റെ കെട്ടിയോൻ തന്നെ പറഞ്ഞു, എന്നെ വേണ്ടാ,.. ” അരുൺ ഞെട്ടലോടെ ഋതുവിനെ നോക്കി,..

“ഓ,.. സോറി,. സോറി,.. ഡിവോഴ്സ് വേണ്ടാന്ന് !” ഋതു തിരുത്തി,..

അരുണിന്റെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിരിഞ്ഞു,.

“അപ്പോൾ? ”

“അപ്പോൾ ഒന്നൂല്ല , ഇപ്പോഴും ഞാൻ കരുണേച്ചിയുടെ ഏട്ടത്തിയമ്മ തന്നെയാ,.. ഇതെന്താ അരുണേട്ടാ ഇത് ഇവിടെ നിർത്തി സംസാരിക്കണത്, അതും എന്റെ നാത്തൂൻ ആദ്യമായിട്ട് വരുമ്പോൾ ”

“ഞാനാക്കാര്യം വിട്ടുപോയി !” അരുൺ പറഞ്ഞു,.

“അല്ല കാര്യായിട്ടും ഇത്രേം ദൂരം തനിച്ചാണോ വന്നത്, ജിത്തു ഏട്ടൻ വന്നില്ലേ, ? “ഋതിക ചോദിച്ചു,.

കരുണ പുറകിലേക്ക് തിരിഞ്ഞു നോക്കി,..

ഒരു ഭിത്തിക്കപ്പുറം മാറി നിൽക്കുന്ന ശാരദയും അശോകനും,..അരുണിന്റെ ഹൃദയം പിടഞ്ഞു..

“ആഹാ !” ഋതിക അവിടേക്ക് നടന്നു,..

“അല്ല അച്ഛനും അമ്മയുമെന്താ മാറി നിൽക്കുന്നേ,. കേറി വാന്നെ,.. അതോ എന്നോടുള്ള പിണക്കം മാറാത്ത കൊണ്ടാണോ ? ” ഋതിക ചോദിച്ചു,..

ശാരദ നിസ്സഹായതയോടെ ഭർത്താവിനെ നോക്കി,..

” ആണോ അമ്മേ? “ഋതിക ഒരിക്കൽ കൂടി എടുത്ത് ചോദിച്ചു,.

“ചെല്ല് !” അശോകൻ നിർദേശം കൊടുത്തു..

അവൾ തന്നെ ശാരദയുടെ കൈ പിടിച്ചു ഫ്ളാറ്റിന് നേരെ നടന്നു..

അശോകനും പിന്നാലെ ചെന്നു, മകനെ ഒന്ന് നോക്കിയ ശേഷം അയാൾ അകത്തേക്ക് കേറി,.

തങ്ങളെ തോൽപിച്ചു കളഞ്ഞതിലുള്ള പരിഭവം ആ നോട്ടത്തിലുണ്ടായിരുന്നു,. അരുൺ തല കുനിച്ച് ഒരു വശത്തേക്ക് ഒതുങ്ങിമാറിക്കൊടുത്തു,..

അവർ അകത്തേക്ക് കേറിയതും അവൻ പുറത്ത് നിൽക്കുന്ന കരുണയോടായി പറഞ്ഞു,..

“നീ മാത്രമെന്തിനാ പുറത്ത് നിൽക്കണേ, കേറി വാ !”

കരുണ അവനെ കലിപ്പിൽ നോക്കി,.

“ഇരിക്ക് അച്ഛാ,.. ഞാൻ ചായയെടുക്കാം ” അതും പറഞ്ഞു ഋതിക അടുക്കളയിലേക്ക്നടന്നു,.

നാലു പേരും പരസ്പരം ഒന്ന് നോക്കുകയോ മിണ്ടുകയോ പോലും ചെയ്യാതെ ഹോളിന്റെ നാല് മൂലകളിലായി ഇരുന്നു,..

ഋതിക ചായയുമായി വന്നു,..

“എന്താ പിള്ളേരെ കൊണ്ട് വരാഞ്ഞത്? ” അവൾ ചോദിച്ചു,..

“അവരെ ജിതിന്റെ വീട്ടിലാക്കി,.. ” ട്രേയിൽ നിന്നും ചായ എടുക്കുന്നതിനിടയിൽ അശോകൻ പറഞ്ഞു,..

“ആ അത് ശരിയാ, പിള്ളേരെ കൂട്ടി ഇത്രേം ദൂരമൊക്കെ യാത്ര ചെയ്യണത് ബുദ്ധിമുട്ടാവും,.. ” ഋതികയും ആ തീരുമാനത്തെ ശരി വെച്ചു,..

“അമ്മേ ചായ !” അവൾ ശാരദയ്ക്ക് നേരെ ട്രേ നീട്ടി,..

ശാരദയ്ക്ക് അവളുടെ മുഖത്തേക്ക് നോക്കാൻ പോലുമുള്ള ധൈര്യം കിട്ടിയില്ല,

“എടുക്കടോ !” അശോകൻ ഭാര്യയെ ഒന്ന് തട്ടി,..

“എന്താ കരുണേച്ചി ഒരു പിണക്കം പോലെ,.. എനിക്ക് നിങ്ങളോടാരോടും ഒരു വിരോധവും ഇല്ലാട്ടോ !” ഋതിക പറഞ്ഞു,..

“എനിക്കിപ്പോ വേണ്ടാ,.. ” കരുണ നിരസിച്ചു,..

“വേണ്ടെങ്കിൽ ഓക്കേ നോ പ്രോബ്ലം,.. അല്ല ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചിട്ടാണോ വന്നത്? ”

“കഴിച്ചിരുന്നു,.. ” അശോകൻ പറഞ്ഞു,..

“ഞങ്ങളിന്ന് എണീറ്റപ്പോൾ കുറച്ചു ലേറ്റ് ആയിപ്പോയി, അതോണ്ട് ഇവിടെ ഒന്നും ഉണ്ടാക്കിയിട്ടില്ല ! അരുണേട്ടന് വിശക്കുന്നുണ്ടാവും ല്ലേ? ” അവൾ അരുണിനോടായി ചോദിച്ചു,..

അവൻ ഞെട്ടലിൽ തല ഉയർത്തി നോക്കി,. എല്ലാവരും തന്നെത്തന്നെ ശ്രദ്ധിക്കുകയാണ്,..

“ഇല്ല,. എനിക്ക് വിശക്കണില്ല !” അവൻ ചടപ്പോടെ പറഞ്ഞു,..

“ഒരു അഞ്ചു മിനിറ്റ്, ഫ്രിഡ്‌ജിൽ മാവിരുപ്പുണ്ട്, ഞാൻ ദോശ ചുട്ട് തരാം,. അല്ലെങ്കിൽ യൂബറിൽ ഓർഡർ ചെയ്യണോ? ” അവൾ ചോദിച്ചു,..

പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് പോലും ഇഷ്ടമല്ലാത്തവളാണ് യൂബറിൽ നിന്നും ബ്രേക്ഫാസ്റ്റ് ഓർഡർ ചെയ്യുന്ന കാര്യം പറയണത്,. ഇന്ന് എന്ത് പറ്റിയോ എന്തോ,..

“വേണ്ട ഋതു,. എനിക്കിപ്പോ ഒന്നും വേണ്ടാ,.” അവൻ പറഞ്ഞു..

“എന്നാ ഉച്ചക്ക് ഓർഡർ ചെയ്യാലെ? ” അവൾ ചോദിച്ചു,.

അച്ഛനും അമ്മയും കരുണയും ഒക്കെ കിളിപോയി ഇരിക്കുകയാണ്,. മകൻ ഡെയിലി യൂബർ ഈറ്റ്സിന്റെ ഫുഡ്‌ ആണ് കഴിക്കുന്നതെന്ന് തെറ്റിദ്ധരിച്ചോ എന്തോ?

“അതെന്തിനാ ഓർഡർ ചെയ്യണത് ഇവിടെ ഉണ്ടാക്കിയാൽ പോരെ? !”അവൻ ചോദിച്ചു,.

“അതല്ല അരുണേട്ടാ ഇന്ന് കുറച്ചു ഗസ്റ്റ്സ് ഉണ്ടാവും, സാധനങ്ങളൊന്നും തികയില്ല,. ”

“അത് വാങ്ങിച്ചാൽ പോരെ,. നീ കുക്ക് ചെയ്യാറുള്ളതല്ലേ , ഞാനും ഹെല്പ് ചെയ്യാം പറ, എന്തൊക്കെയാ വാങ്ങിക്കണ്ടേ?

“ഇന്നൊരു മൂഡ് ഇല്ല അരുണേട്ടാ !”

അടിപൊളി ഇന്നലത്തേതിന്റെ ഹാങ്ങ്‌ ഓവർ തനിക്ക് മാത്രമല്ല അവൾക്കും വിട്ടിട്ടില്ല,

“മാത്രമല്ല അടുക്കളയിൽ കേറിയാൽ വരുന്നവരോടൊക്കെ മര്യാദക്കൊന്ന് സംസാരിക്കാൻ കൂടി പറ്റില്ല !” അവൾ പറഞ്ഞു,..

വിരുന്നുകാർക്ക് ഭക്ഷണമുണ്ടാക്കാൻ അടുക്കളയിൽ കേറുമ്പോൾ അവരോടൊന്ന് മര്യാദയ്ക്ക് സംസാരിക്കാനുള്ള ടൈം പൊതുവേ സ്ത്രീകൾക്ക് കിട്ടാറില്ല,. പ്രേത്യേകിച്ച് പ്രതീക്ഷിക്കാതെ വരുന്ന അതിഥികളോട്, അവൾ പറഞ്ഞത് ശരിയാണ് ശാരദ മനസ്സിലോർത്തു,..

“അതിനും മാത്രം ആരാ ഗസ്റ്റുകൾ? ” അരുൺ ചോദിച്ചു ,..

“സർപ്രൈസ് !”

അപ്പോഴേക്കും കോളിംഗ് ബെൽ അമർന്നു,.. എല്ലാവരുടെയും നോട്ടം വാതിൽക്കലേക്ക് നീണ്ടു,..

“സോയാ ദീ ആവും !” അവൾ പറഞ്ഞു,..

ഋതികയുടെ പ്രെഡിക്ഷൻ കറക്റ്റ് ആയിരുന്നു,..

“ആഹാ ഇന്ന് കുറേ വിരുന്നുകാരൊക്കെ ഉണ്ടല്ലോ,. “സോയ തന്റെ ബാഗ് ടീപ്പോയിൽ വെച്ചുകൊണ്ട് ആവേശത്തോടെ പറഞ്ഞു,.

“ആ സോയാ ദീ, ഇവരെല്ലാരും എന്റെ ഇൻ ലോസ് ആണ്,. ഇതരുണേട്ടന്റെ അച്ഛൻ, അമ്മ !” അങ്ങനെ ഓരോരുത്തരെയായി അവൾ സോയ്ക്ക് പരിചയപ്പെടുത്തി,..

അരുൺ ഒന്നും മിണ്ടാതെ മാറി നിൽക്കുന്നതവൾ ശ്രദ്ധിച്ചു,. സോയ എന്ത് പറ്റിയെന്ന് അരുണിനോട് ചോദിച്ചു, പറ്റിയതെന്തെന്ന് ഇത്ര പബ്ലിക് ആയി പറയാൻ പറ്റാത്തത് കൊണ്ടും, സോയ അതിന് എങ്ങനെ പ്രതികരിക്കുമെന്ന് അറിയാത്തത്കൊണ്ടും അവൻ ഒന്നുമില്ലെന്ന് തലയാട്ടി,. കാരണം സോയയുടെ വിശ്വാസമാണല്ലോ താൻ ഇന്നലെ തകർത്തത്, .

“മോളെന്താ ചെയ്യണേ? ” ശാരദ ചോദിച്ചു,.

“ഡോക്ടറാ ആന്റി, ഗൈനക് “സോയ പറഞ്ഞു,..

അപ്പോഴേക്കും കോളിംഗ് ബെൽ വീണ്ടും അമർന്നു,….

“ഞാൻ നോക്കാം ! നിങ്ങൾ സംസാരിക്ക് ” സോയ എഴുന്നേറ്റ് വാതിലിനു നേരെ നടന്നു,.

തീർത്തും അപരിചിതനായ ഒരാളാണ് മുൻപിൽ,..

“കോൻ ഹേ? ” സോയ ചോദിച്ചു,…

“ആൽബി !” അവൻ പുഞ്ചിരിയോടെ പറഞ്ഞു,.

ആ പേര് കേട്ടതും അവിടെയുള്ള എല്ലാവരിലും ഒരു അമ്പരപ്പ് നിറഞ്ഞു,.. സോയ മറഞ്ഞു നിൽക്കുന്നതിനാൽ ആളുടെ രൂപം വ്യക്തമായി കാണാൻ ആർക്കും കഴിയുന്നുണ്ടായിരുന്നില്ല,..

ആൽബി,.അരുൺ ഞെട്ടലോടെ ഋതുവിനെ നോക്കി, യാതൊരു ഭാവവ്യത്യാസവും കൂടാതെ അവൾ വാതിൽക്കലേക്ക് നടന്നു,..

“ആൽബി? ” സോയ എടുത്ത് ചോദിച്ചു,..

“ആ ആൽബി വന്നോ? എന്താ അവിടെത്തന്നെ നിൽക്കണെ.. കേറി വാ !”

അവൾ നിറപുഞ്ചിരിയോടെ അവനെ സ്വാഗതം ചെയ്തു,..

അതിനർത്ഥം ഋതുവാണ്‌ അവനെ ഇങ്ങോട്ട് ക്ഷണിച്ചതെന്നല്ലേ,.. അപ്പോൾ ഇവരെയെല്ലാം ക്ഷണിച്ചു വരുത്തിയതും റിതുതന്നെയാവും.

എല്ലാവരുടെയും കണ്ണുകൾ അരുണിലേക്ക് നീണ്ടു,. ഇതെല്ലാം നീയും കൂടി അറിഞ്ഞിട്ടാണോ എന്ന അർത്ഥത്തിൽ,.. അവൻ തല താഴ്ത്തിയിരുന്നു,..

“ഞാൻ ലേറ്റ് ആയോ? “ആൽബി ചോദിച്ചു,.

“ഇല്ലില്ല, കറക്റ്റ് ടൈം ആണ്,. ഓരോരുത്തരായി എത്തുന്നേ ഉള്ളൂ,… വാ ഇരിക്ക് ” ആൽബി അവൾക്കൊപ്പം അകത്തേക്ക് കേറി,.

അരുണിന്റെയും ആൽബിയുടെയും കണ്ണുകൾ പരസ്പരമിടഞ്ഞു,.

ഋതു ആൽബിയോട് ഇത്ര അടുപ്പത്തോടെ സംസാരിക്കുന്ന സ്ഥിതിക്ക്,. അവന്റെ ഉള്ളിൽ അസാധാരണമായൊരു ഭയം നിറഞ്ഞു,.

“ആൽബിക്ക് കോഫീ എടുക്കട്ടെ? ” അവൾ ചോദിച്ചു,.

തന്റെ ഇഷ്ടങ്ങളൊന്നും തന്നെ അവൾ മറന്നിട്ടില്ല എന്നത് ആൽബിക്ക് അത്ഭുതമായിത്തന്നെ തോന്നി,.

ആൽബിയുടെ കണ്ണിലെ തിളക്കം അരുണിന്റെ മനസ്സിൽ അത് തെല്ലൊരു അസ്വസ്ഥത ഉളവാക്കി,. അത് ശ്രദ്ധിച്ചതുകൊണ്ടാവണം, ആൽബി അത് സ്നേഹപൂർവ്വംതന്നെ നിരസിച്ചു,..

“എന്താ ഇവിടെ നടക്കുന്നേ, ഇവിടെ ഒരാൾ, ഡിവോഴ്സ് നടന്നിട്ടില്ല, ഇപ്പോഴും ഭാര്യയാണെന്ന് പറയുന്നു,. എന്നിട്ട് ഭർത്താവിന്റെയും അവന്റെ വീട്ടുകാരുടെയും മുൻപിൽ വെച്ച് കാമുകനെ വിളിച്ചു വീട്ടിൽ കേറ്റിയിരിക്കുന്നു !” അത്രയും നേരം നിശ്ശബ്ദയായിരുന്ന കരുണ പൊട്ടിത്തെറിച്ചു,..

“കരുണേ,… ” അരുണിന്റെ ശബ്ദമുയർന്നു,..

“പിന്നെ എന്താ ഏട്ടാ ഇത്,. ഇവളുടെ കാമുകൻ തന്നെയല്ലേ ആൽബി, ഇവനല്ലേ ഏട്ടനെ !”

“നിന്നോട് നിർത്താനല്ലേ പറഞ്ഞത്? ”

സോയ ഋതുവിനെ നോക്കി,. ഋതു ആണെങ്കിൽ ഇതൊന്നും ഒരു കാര്യമായേ എടുക്കുന്നില്ല,. ഇവിടെ എന്തൊക്കെ മെലോഡ്രാമയാണോ നടക്കാൻ പോണത്?എന്തെങ്കിലും പ്ലാനുണ്ടാകും ഉണ്ടാകും അവളുടെ മനസ്സിൽ അല്ലാതെ ഋതുവിങ്ങനെ മിണ്ടാതെ നിൽക്കില്ല,.

“ഇനിയെന്താ നിന്റെ ഉദ്ദേശം, ഇവനൊപ്പം പോകുന്നെന്ന് പറയാനാണോ ഞങ്ങളെ മൊത്തം വിളിച്ചു വരുത്തിയത്? ” കരുണ ചോദിച്ചു,.

അടുത്ത നിമിഷം അരുണിന്റെ വലതു കരം കരുണയുടെ കവിളിൽ പതിഞ്ഞു,. ആരും അത് പ്രതീക്ഷിച്ചിരുന്നില്ല,. ,.

“ഒന്ന് നിർത്തുന്നുണ്ടോ നീ,. പെണ്ണല്ലേ പെണ്ണല്ലേ, എന്ന് കരുതി ക്ഷമിച്ചു നിന്നത് വായിൽ തോന്നിയത് എന്തും വിളിച്ചുപറയാനുള്ള ലൈസൻസായി കാണണ്ട, കുറേ കാലമായല്ലോ ഇതും പറഞ്ഞ് നീ കിടന്ന് ചിലക്കാൻ തുടങ്ങീട്ട്,.. ” അവൻ ക്ഷുഭിതനായി,.. കരുണയുടെ മിഴികൾ നിറഞ്ഞൊഴുകി,.

“ഋതു ആൽബിയെ സ്നേഹിച്ചു അതവളുടെ പാസ്റ്റ് ആണ്,. കഴിഞ്ഞുപോയത്, ഒരിക്കൽ സ്നേഹിച്ചിരുന്നു എന്ന് കരുതി, ഇപ്പോഴും അവർ തമ്മിൽ പ്രണയിക്കുന്നു എന്നർത്ഥമില്ല, ഇപ്പോഴത്തെ ഋതുവിനെയും ആൽബിയെയും എനിക്ക് നന്നായി അറിയാം !” അവൻ പറഞ്ഞു നിർത്തി..

ഋതികയുടെ മിഴികൾ നിറഞ്ഞു,. ആൽബിയുടെ ഹൃദയത്തെ അത് കൊത്തിവലിച്ചു,. ശരിയാണ് ഋതുവിന്റെ മനസ്സിൽ നീയേ ഉള്ളൂ അരുൺ പക്ഷേ ഞാനവളെ ഇപ്പോഴും നിശബ്ദമായി പ്രണയിക്കുകയാണ്,.

“Ek tarfa pyar ki taqat hi kuch aur hothi hai, auron ki risthon ki tarah ye do logon me nahi baant thi,. sirf mera haq pe ispe, sirf mera”

-Ae dil he muskhil

വൺ സൈഡ് ലവ്ന്റെ പവർ അത് വേറൊന്നാണ്, മറ്റുള്ളവരുടെ സ്നേഹം പോലെ അത് രണ്ടു പേർക്കുള്ളിൽ പങ്ക് വെയ്ക്കപ്പെടുന്നില്ല,. എനിക്ക് മാത്രമേ അതിൽ അവകാശമുള്ളൂ, എനിക്ക് മാത്രം,..

“കൊറേ കാലമായി എല്ലാവരും കൂടി എന്നെയിട്ട് വട്ടം കറക്കാൻ തുടങ്ങിയിട്ട്,. ഇവിടിരിക്കുന്ന എല്ലാവർക്കും,.. ഋതികയൊഴിച്ച് എല്ലാവർക്കുമറിയാം എന്നെ അറ്റാക്ക് ചെയ്തത് ആൽബി അല്ലെന്ന്,.. ചെയ്ത തെറ്റിന് ഒരാളെ ക്രൂശിക്കുന്നതിൽ പിന്നേം അർത്ഥമുണ്ട്, എന്നാൽ ചെയ്യാത്ത തെറ്റിന്, അതും തങ്ങളുടെ ഒക്കെ തെറ്റ് മറയ്ക്കാൻ വേണ്ടി മറ്റൊരാളെ മനപ്പൂർവം ക്രൂശിലേറ്റുന്നത്,. അതിനിയും എനിക്ക് കണ്ടോണ്ട് നിൽക്കാൻ വയ്യ !” ഒരു അഗ്നിപർവതം പൊട്ടിയൊഴുകും കണക്കേ അരുണിൽ നിന്നും വന്ന വാചകങ്ങൾ എല്ലാവരുടെയും ഉള്ള് പൊള്ളിച്ചു,..

ഇത്ര മാത്രമേ എനിക്ക് വേണ്ടിയിരുന്നുള്ളൂ അരുണേട്ടാ,. ഋതുവിന് ഒന്നും അറിയില്ലെന്നല്ല , പക്ഷേ സത്യം അത് അരുണേട്ടന്റെ നാവിൽ നിന്ന് തന്നെ എനിക്ക് കേൾക്കേണ്ടിയിരുന്നു .

“പിന്നെ ആരാ അരുണേട്ടാ അത് ചെയ്തത്? ആരാ അരുണേട്ടനെ? ” ഋതിക ഇടർച്ചയോടെ ചോദിച്ചു,.

അപ്പോഴാണ് വാതിൽക്കൽ നിന്നുമുള്ള അടക്കിപ്പിടിച്ചുള്ള തേങ്ങൽ എല്ലാവരും കേട്ടത്,…

നിയ,.. അവളുടെ കഴുത്തിൽ താലിയും, സീമന്ത രേഖയിൽ സിന്ദൂരവും,,.അവൾ കരയുകയാണ്,. അവളുടെ നിറവയറിലേക്ക് നോക്കി ഒരു നിമിഷത്തേക്ക് ഋതിക സ്തബ്ധയായി നിന്നു,..

(തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അനുശ്രീ ചന്ദ്രന്റെ മറ്റു നോവലുകൾ

പാരിജാതം പൂക്കുമ്പോൾ

അവിക

ഹൃദയസഖി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.5/5 - (17 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

3 thoughts on “ഈ തണലിൽ ഇത്തിരി നേരം – 33”

  1. Manushane ingane tensionadipich kollamenn valla nerchayumeduthittundo😮😮😮 vallathoru twistayipoyi… Ini aduthapartuvare wait cheyyanamennorkkumpozhanu sahikkan pattathath… Anyway valare nannayittund… Adutha partinuvendi kattawaiting anutyo….

  2. Ee story super. Pakshe tension adichu marikkum enna avasthayethi adutha part enthayirrikum ennu ariyathathu kondu…….
    Anyway story is very interesting

Leave a Reply

Don`t copy text!