Skip to content

ഈ തണലിൽ ഇത്തിരി നേരം – 7

ee-thanalil-ithiri-neram

പുറത്ത് വെള്ളം തട്ടിയപ്പോൾ ഷോൾഡറിലെ പിന്ന് കുത്തിയുണ്ടായ മുറിവിൽ ചെറുതായൊരു നീറ്റൽ അനുഭവപ്പെട്ടു,.

അവൾ പതിയെ കയ്യെത്തിച്ച് അവിടെ തൊട്ടു നോക്കി,. അരുണിന്റെ അധരങ്ങളുടെ ചൂട് ഇപ്പോഴും ബാക്കിയുണ്ട്,.. ആ നിമിഷത്തേക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം ആ ചൂട് തനിക്ക് അനുഭവിക്കാൻ കഴിയുന്നുമുണ്ട്,.

അവളുടെ കൈകൾ പതിയെ അവൻ ചുംബിച്ച തന്റെ കവിളിലേക്ക് നീണ്ടു,. ഒടുവിൽ തന്റെ അനുവാദം പോലും ചോദിക്കാതെ തന്നോടുള്ള വികാരങ്ങൾ അവൻ പ്രകടിപ്പിച്ചുതുടങ്ങിയിരിക്കുന്നു,.

തനിക്കെന്ത് കൊണ്ടാണ് പ്രതികരിക്കാൻ കഴിയാതെ പോയത്,. അവന് മുൻപിൽ താൻ തളർന്നുപോകുന്നത് എന്ത് കൊണ്ടാണ്,.. ആ നോട്ടത്തിന് മുൻപിൽ താൻ പലപ്പോഴും പതറിപ്പോവുന്നു,.

ഇന്ന് തങ്ങളുടെ ആദ്യരാത്രിയാണ്,. അവനുമൊരുമിച്ച് അവന്റെ മുറിയിൽ.. ഇതിലേറെ വികാരപ്രകടനങ്ങൾ ഉണ്ടാവാം,. തനിക്ക് പിടിച്ചു നിൽക്കാനാവുമോ? അവന്റെ ഇഷ്ടങ്ങൾക്കനുസരിച്ച് സ്വയം കീഴ്പ്പെട്ടു കൊടുക്കാൻ കഴിയുമോ? അറിയില്ല,. എങ്കിലും അവൻ തന്റെ ഭർത്താവാണ്, തന്റെ മേലുള്ള പൂർണ്ണ അവകാശവും ഇപ്പോൾ അവന് തന്നെയാണ്,.. സ്വയം പറഞ്ഞു പഠിച്ച വാചകങ്ങൾ പോലെ അവൾ ഉരുവിട്ടുകൊണ്ടിരുന്നു,.

ആരോടും തനിക്ക് പരാതിയില്ല, എരിഞ്ഞടങ്ങാൻ താൻ സ്വയമെടുത്ത തീരുമാനമാണ്,. ആൽബിയെ പൂർണമായും മറന്നേ പറ്റൂ, അരുണിന്റേതായി മാറിയേ പറ്റൂ,. പക്ഷേ പെട്ടെന്നെങ്ങനെ കഴിയും അതെല്ലാം? അറിയില്ല, താൻ തന്നെപ്പോലും മറന്നേ പറ്റൂ,… ഋതിക ഷവർ തുറന്നു,… അതിൽ നിന്നും ധാരയായി വീണ വെള്ളത്തുള്ളികൾ അവളുടെ കണ്ണീരിനെ ഒഴുക്കിക്കളഞ്ഞു,..

*******

അവൾ തലതുവർത്തി ഇറങ്ങിയപ്പോൾ കരുണയും സുജയും കൂടെ എന്തൊക്കെയോ അടുക്കിപ്പെറുക്കുകയായിരുന്നു,..

“ആഹാ കുളിയൊക്കെകഴിഞ്ഞോ?. ” സുജ ചോദിച്ചു,.

അതിനുള്ള മറുപടി അവളൊരു പുഞ്ചിരിയിൽ ഒതുക്കി,..

കരുണ ഒരു കവർ എടുത്ത് ഋതികയ്ക്ക് നേരെ നീട്ടി,..

“ഇതെങ്ങനെയുണ്ടെന്ന് നോക്കിക്കേ !”

“എന്താ ചേച്ചി ഇത്? ”

“തുറന്ന് നോക്ക്,..

ഋതിക കവർ തുറന്നു നോക്കി,.

“മോള് കരുണയെ പേര് വിളിച്ചാൽ മതി, സ്ഥാനം കൊണ്ട് മോളിവളുടെ ഏട്ടത്തിയാ !” സുജ ഓർമ്മപ്പെടുത്തി,.

“കരുണേച്ചി എന്നേക്കാൾ മൂത്തതല്ലേ, അപ്പോൾ എങ്ങനാ പേര് വിളിക്കുക? ”

“ഋതിക തന്റെ ഇഷ്ടത്തിന് വിളിച്ചോളൂ !” കരുണ പറഞ്ഞു,.. അവൾ പുഞ്ചിരിച്ചുകൊണ്ട് കവർ പൊട്ടിച്ചു,.

അതൊരു മനോഹരമായ ലെഹങ്കയായിരുന്നു,.. ചുവന്ന നിറത്തിൽ ഗോൾഡൺ സ്റ്റോണുകളും മുത്തുകളും പിടിപ്പിച്ചത്,.

“ഇഷ്ടപ്പെട്ടോ?

അവൾ തലയാട്ടി,..

“ഇതാണ് ഇന്നത്തെ തന്റെ ഡ്രസ്സ്‌ !!”

“ഇത് പാർട്ടി വെയർ അല്ലേ? ഈ രാത്രി എന്തിനാ, വല്ല പാർട്ടിയും ഉണ്ടോ? ”

കരുണയുടെ മുഖത്ത് ചിരി വിരിഞ്ഞു,.. സുജയുടെയും,..

“എന്താ കരുണേച്ചി? ”

“ഇതും ഒരു കണക്കിന് പാർട്ടി അല്ലേ നിങ്ങളുടെ രണ്ടു പേരും മാത്രമുള്ള പാർട്ടി !”

ഋതികയുടെ മുഖം മങ്ങി,.

“ഇട്ടിട്ട് വാ നോക്കട്ടെ,.. ”

“മ്മ് !” അവൾ കരുണയെ അനുസരിച്ചു,..

തനിക്ക് കറക്റ്റ് ഫിറ്റ്‌ ആണ്,.. പക്ഷേ ബ്ലൗസ് സ്‌ലീവ്‌ലെസ്സ് ആണ്, മാത്രമല്ല,.. തന്റെ ഉടലിനെ ഭാഗീകമായിപ്പോലും മറയ്ക്കാനുള്ള ഇറക്കവുമില്ല, പിന്നെ പുറം ഭാഗവും ഏറെക്കുറെ ഓപ്പൺ ആണ്,. അവൾക്ക് നല്ല അസ്വസ്ഥത തോന്നി, സ്‌ലീവ്‌ലെസ്സ് ധരിക്കാറുള്ളതാണ്,. പക്ഷേ ബാക്കി,. അതും ഈ രാത്രിയിൽ,.. അരുണിനെക്കുറിച്ചോർത്തതും അവൾക്കുള്ളിൽ ഭയം തോന്നി,.. കരുണേച്ചിയോട് പറഞ്ഞു നോക്കാം,..

“ആഹാ കൊള്ളാലോ !” അവൾ ഡ്രസ്സിങ് റൂമിൽ നിന്നും ഇറങ്ങിവന്നതും കരുണ പറഞ്ഞു,.. ഋതിക അസ്വസ്ഥതയോടെ തന്റെ ഉടൽ മറച്ചു,..

“ചേച്ചി എനിക്കിതൊട്ടും കംഫർട്ടബിൾ അല്ല !”

“എന്താ കുഴപ്പം !”

“ഇതിന്റെ ബാക്ക് കഴുത്ത് നന്നായി ഇറങ്ങിയിട്ടാ,. പിന്നെ !”

കരുണ ചിരിച്ചു,..

“അതിനല്ലേ ദുപ്പട്ട,.. ഇത് വെച്ച് അഡ്ജസ്റ്റ് ചെയ്യ്,.. ”

കരുണ ദുപ്പട്ട അവൾക്ക് നേരെ എറിഞ്ഞു കൊടുത്തു,..

മേക്കപ്പ് കഴിഞ്ഞപ്പോഴേക്കും തനിക്കൊരു നോർത്ത് ഇന്ത്യൻ ബ്രൈഡിന്റെ ലുക്ക്‌ വന്നതായി ഋതികയ്ക്ക് തോന്നി,..

“നോക്ക് അടിപൊളി ആയിട്ടില്ലേ? ”

“മ്മ്,.. ”

“ധന്യയുടെ സെലെക്ഷൻ അല്ലേ എങ്ങനെ മോശമാവാതിരിക്കും,.. ”

“ധന്യയോ? ” സുജ എടുത്തു ചോദിച്ചു,.

“ആ ചിറ്റക്ക് ഓർമയില്ലേ അരുണിന്റെ ഫ്രണ്ട്,.. ”

അവർ ഓർത്തുനോക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുന്നു,..

“ഏതാ എനിക്ക് മനസിലായില്ല !”

“ഡൽഹിയിൽ വർക്ക്‌ ചെയ്യുന്ന,. ഏട്ടന് ആദ്യം ആലോചിച്ചില്ലേ, ആ കുട്ടി !”

കരുണയുടെ ആ വാക്കുകൾ ഋതികയുടെ ഹൃദയത്തിൽ ചെറിയൊരു വേദനയുണ്ടാക്കി,. താൻ പൊസ്സസീവ് ആകുന്നുണ്ടോ എന്നൊരു തോന്നൽ അവളിൽ ഉണ്ടാവാതിരുന്നില്ല,..

“കരുണേ !” ഓർമ്മപ്പെടുത്തൽ എന്നപോലെ സുജ വിളിച്ചു,.. അപ്പോഴാണ് ഋതികയുടെ മുൻപിൽ വെച്ച് താനത് പറയരുതായിരുന്നു എന്ന തോന്നൽ അവളിൽ ഉണ്ടായത്,..

“അത് വർക്ക്‌ ആയില്ല ഋതിക,.. ഏട്ടൻ പറഞ്ഞു ഫ്രണ്ടിനെ ഭാര്യയുടെ സ്ഥാനത്ത് കാണാൻ വയ്യെന്ന്,. അതവിടെ സ്റ്റോപ്പ്‌, അവരിപ്പോഴും നല്ല ഫ്രണ്ട്സ് ആണ് ”

ഋതിക പുഞ്ചിരിക്കാൻ ശ്രമിച്ചു,..

“കഴിഞ്ഞില്ലേ ഒരുക്കങ്ങൾ? ” ഋതികയ്ക്കുള്ള ഫുഡുമായി നിയ കേറി വന്നു,..

“ഓ,.. !” കരുണ ഋതികയെ മുന്നോട്ടേക്ക് നീക്കി നിർത്തി,..

“നൈസ്,… കൊള്ളാം, ”

“ഏട്ടത്തി എന്തെങ്കിലും കഴിക്ക്, എന്നിട്ടാവാം ബാക്കി മേക്കപ്പ് !”

“എനിക്കൊന്നും വേണ്ട നിയ !” അവൾ എതിർത്തു,.

“അങ്ങനെ പറഞ്ഞാലെങ്ങനെയാ കഴിച്ചോ മര്യാദക്ക് !”

“എന്നാലേ രാത്രി എനർജി കിട്ടൂ !”

കരുണ കളിയാക്കിയതാണെങ്കിലും അവൾക്കത് നന്നായിക്കൊണ്ടു,. പേടിയാവുന്നു,.. അരുണാണെങ്കിൽ ഇമോഷൻസ് ഒട്ടും കണ്ട്രോൾ ചെയ്യുന്ന കൂട്ടത്തിൽ ആണെന്ന് തോന്നുന്നില്ല,.

“എന്താ ഏട്ടത്തി? വല്ലാതിരിക്കുന്നെ? പേടിയുണ്ടോ? ”

അവൾ ഇല്ലെന്ന് തലയാട്ടി,..

“ഏട്ടൻ വെറും പാവാണ് ! ഇത് കഴിക്ക് ”

“കാര്യായിട്ടും എനിക്ക് വിശപ്പില്ലാഞ്ഞിട്ടാ !”

“എങ്കിൽ വാ റൂമിൽ ആക്കിത്തരാം !”

ഋതികയ്ക്ക് ചങ്കിടിപ്പിന്റെ ആഴം കൂടിവന്നു,. അരുണിനൊപ്പം, അവൾക്കത് സങ്കല്പിക്കാവുന്നതിലും മേലെയായിരുന്നു,..

“ധൈര്യായിട്ട് വാ !”

നിയ അവളുടെ കൈ പിടിച്ചു,.. വാതിൽ തുറന്നതും എല്ലാവരുടെയും ശ്രദ്ധ ഋതികയിലേക്ക് മാറി,.. അതവളിൽ നല്ല അസ്വസ്ഥത പടർത്തി,.

“എന്താ ഏടത്തി? ”

“നിയ ഈ ഡ്രസ്സ്‌ എനിക്കൊട്ടും കംഫർട്ടബിൾ അല്ല !”

ഒരുവിധം അത് പറഞ്ഞൊപ്പിച്ചു,. കരുണയുടെ മുഖത്ത് നീരസം നിറഞ്ഞു,..

“മാറണോ? ”

“മ്മ് !”

“സമയമെത്രയായെന്നാ,.. ഋതിക റൂമിലേക്ക് ചെല്ല്,.. മാറണെന്നാണെങ്കിൽ അവിടന്ന് മാറാലോ !” കരുണ എതിർത്തു,.

ഋതികയ്ക്ക് താനിപ്പോൾ കരയുമെന്ന് തോന്നി,. അവളുടെ അവസ്ഥ മനസിലാക്കിയ നിയ വാതിലടച്ചു,.

“ഒരു മിനിറ്റ് !”

അവൾ തന്റെ അലമാര തുറന്നല്പം കട്ടിയുള്ള ഷോൾ എടുത്തു,..

“ഏടത്തി, ഇതിട്ടോ, എന്നിട്ട് പുറത്തേക്കിറങ്ങിയാൽ മതി !”

അവൾക്കല്പം ആശ്വാസം തോന്നി,. കരുണയുടെ മുഖം വീർത്ത് തന്നെയിരുന്നു,..

നിയ വാതിൽ തുറന്നു,..

“അമ്മേ പാല് !”

ശാരദ ഒരു ഗ്ലാസിൽ പാലുമായി വന്നു,..

ഋതികയ്ക്ക് ലെഹങ്കയിട്ട് കയ്യിൽ പാലുമായി സ്റ്റെപ് കേറാൻ പ്രയാസം തോന്നി,..

“ഏടത്തി, സ്റ്റെപ്പ് കേറിക്കോ,. പാല് ഞാൻ പിടിച്ചോളാം !” നിയ അതിനും അവളെ ഹെൽപ്പ് ചെയ്തു,..

“ഇതാണ് ഏട്ടന്റെ മുറി, ഇപ്പോൾ മുതൽ ഏടത്തിയുടെയും.. ”

നിയ പരിചയപ്പെടുത്തി,.. ഋതികയ്ക്ക് നല്ല പേടി തോന്നി,..

“അകത്തേക്ക് ചെന്നോ !”

പാല് വാങ്ങിയപ്പോൾ അവളുടെ കൈ വിറച്ചു,..

“ആ ഷോളിങ്ങ് തന്നേക്ക് !” കരുണ പറഞ്ഞു,..

“അതെന്തിനാ ചേച്ചി? “നിയ ചോദിച്ചു,..

“ഈ പുതച്ചു മൂടി അകത്തേക്ക് ചെല്ലണ്ട ആവശ്യമെന്താ അവളുടെ ഭർത്താവല്ലേ ഉള്ളിൽ, അന്യന്മാരൊന്നുമല്ലല്ലോ !”

ഋതികയുടെ ഹൃദയം പിടഞ്ഞു,. ഡ്രെസ്സിന്റെ കാര്യത്തിൽ താൻ നിയയോട് പറഞ്ഞത് കരുണേച്ചിക്ക് ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല,.

അവൾ തന്നെ ഷാൾ അഴിച്ചെടുത്തു,..

“ഇനി അകത്തേക്ക് പൊയ്ക്കോ !”

“ഹാപ്പി ഫസ്റ്റ് നൈറ്റ് !” നിയയും ആശംസിച്ചു,..

“ഞങ്ങള് പോട്ടെട്ടോ,.. ” അവർ പുഞ്ചിരിയോടെ നടന്നകന്നു,..

“ചേച്ചി എന്തിനാ ഏട്ടത്തിക്ക് ആ ഡ്രസ്സ്‌ ഇടാൻ കൊടുത്തത്? ”

“എന്താ കുഴപ്പം? ”

“ഏട്ടന് അതൊന്നും ഇഷ്ടല്ലെന്ന് അറിഞ്ഞൂടെ? ”

“അത് നമ്മളിട്ടാലല്ലേ,. ”

“അപ്പോ ഏട്ടത്തിയോ? ”

“അതിന്റെ ഗുണം അറിയാൻ നിനക്ക് പ്രായമായിട്ടില്ല !”

കരുണ താഴെ വർത്തമാനം പറഞ്ഞിരിക്കുന്ന ജിതിനെ നോക്കിപറഞ്ഞു,..

***********

“കാമുകൻ ഇവിടെ തല്ലുംകൊണ്ട് കിടക്കുമ്പോൾ, കാമുകിക്ക് കാമുകന്റെ ശത്രുവിനൊപ്പം ഫസ്റ്റ് നൈറ്റ് !”

രാകേഷ് ഒരു പുകയെടുത്ത് കൊണ്ട് പറഞ്ഞു,..

“നീ മിണ്ടാതിരിക്ക് രാകേഷേ !” ഹരീഷ് അഭ്യർത്ഥിച്ചു,..

“എന്താ ഞാൻ പറഞ്ഞത് സത്യമല്ലേ? അവൻ ഇന്ന് അവളെവെച്ച് !”

“നിർത്തിക്കോ രാകേഷേ,.. ” ആൽബിയുടെ ശബ്ദമുയർന്നു,..

“ഇപ്പോ ഞാൻ പറഞ്ഞതിനാണോ കുറ്റം, അവൻ മിടുക്കനാ എന്തായാലും,.. ”

“ഋതുവിന്റെ കാര്യത്തിൽ അവന്റെ ഒരു മിടുക്കും നടക്കാൻ പോവുന്നില്ല !”

രാകേഷിന്റെ ചുണ്ടുകളിൽ ഒരു പരിഹാസച്ചിരി വിരിഞ്ഞു,..

“കാരണം അവളിപ്പോഴും സ്നേഹിക്കുന്നത് എന്നെയാ,.. അവളുടെ ആൽബിയെ,.. അവൾക്ക് ഒരിക്കലും അവനെ ഭർത്താവായിക്കാണാൻ കഴിയില്ല,.. ” ആൽബി ആത്മവിശ്വാസത്തോടെ പറഞ്ഞു,..

“എങ്കിൽ നീ ഇത് കൂടെയൊന്ന് കാണൂ, ടിക് ടോക് വൈറലാ, 6 മണിക്കൂർ കൊണ്ട് 2 മില്യൺ വ്യൂസ് ”

രാകേഷ് അവന് നേരെ ഫോൺ നീട്ടി,..

“ഇത് നീ പറഞ്ഞ ഋതുവും അരുണും തന്നെയല്ലേ? ”

ആൽബിയുടെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി,..

*******

ഋതിക വാതിൽ തുറന്നതും ചുവന്നപനിനീർ പൂവിതളുകൾ അവൾക്ക് മീതേ പ്രണയവർഷം തൂവി,..

അവളത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല,. അവൾ ചുറ്റും നോക്കി,. അരുണിനെ അവൾ അവിടെയെങ്ങും കണ്ടതേയില്ല,.. അവളുടെ കൈകാലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു, നല്ല അടുക്കും ചിട്ടയുമുള്ള വലിയ മുറി,.. ഭിത്തിയിൽ തങ്ങൾ ഒരുമിച്ചുള്ള വലിയ പെയിന്റിങ്,.

അവൾ കട്ടിലിനോടു ചേർന്ന് കിടക്കുന്ന ടീപ്പോയിൽ പാൽ ഗ്ലാസ്‌ വെച്ചു,

കട്ടിലിൽ വിരിച്ച തൂവെള്ള നിറമുള്ള ബെഡ്ഷീറ്റിൽ ചുവന്ന റോസാപുഷ്പങ്ങളാൽ തങ്ങളുടെ പേരെഴുതിയിരിക്കുന്നു,..

“ഋതിക !”

അവൻ വിളിച്ചതും അവൾ ഞെട്ടലിൽ തിരിഞ്ഞു,. ആ വെപ്രാളത്തിൽ അവളുടെ ദുപ്പട്ട ഊർന്നു നിലത്തേക്ക് വീണു,.

അരുണിന്റെ മനസ്സിൽ വികാരങ്ങളുടെ ഒരു വേലിയേറ്റം തന്നെയുണ്ടായി,..

അരുണിന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു,.. അവൾക്കരികിലേക്ക് ചെന്നതും അവൾ പുറകോട്ടേക്ക് രണ്ടടി വെച്ചു,…

ടീപ്പോയിൽ കാൽ തട്ടി വീഴാനായിപ്പോയതും അരുൺ അവളെ താങ്ങി,.. ടീപ്പോയിൽ വെച്ച പാൽഗ്ലാസ്സ് ചെറുതായൊന്നു തുളുമ്പി,.

അരുണവളെ തന്നിലേക്ക് ചേർത്തുനിർത്തി,.. അവന്റെ ഹൃദയമിടിപ്പിന്റെ താളം അവളുടെ കാതുകളിൽ മുഴങ്ങി,.. തന്റെ ഹൃദയവും അതേ താളത്തിൽ മിടിച്ചു തുടങ്ങിയിരിക്കുന്നു എന്നവൾക്ക് തോന്നി,.

അവനവളുടെ മുടിക്കെട്ടഴിച്ചു,.. അവളുടെ അർദ്ധനഗ്നമായ പുറത്തേക്ക് മുടിയിഴകൾ വന്നു വീണതിന്റെ തണുപ്പനുഭവപ്പെട്ടു,. അരുണവളുടെ മുടിയിഴകളിൽ താലോടി, ചെവിക്ക് പിന്നിലേക്കായി ഒതുക്കിവെച്ചു,.. അവന്റെ കൈത്തലങ്ങൾ അവളുടെ കഴുത്തിൽ സ്പർശിച്ചപ്പോൾ അവളുടെ ശരീരമാകെ ഒന്ന് കുളിരുകോരി,..

അവൻ ആദ്യം അവളുടെ നെക്ക്ലേസ് ഊരി മാറ്റി,..
താലിമാല മാത്രം അവളുടെ മാറിൽ പറ്റിച്ചേർന്നു കിടന്നു,…

“ഇതാ ഭംഗി !”

അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു,..

അരുണവളുടെ നെറുകിൽ ചുംബിച്ചു,. അവൾ പൊള്ളലേറ്റ പോലെ പിടഞ്ഞു,.

അരുണവളെ കട്ടിലിലേക്ക് പിടിച്ചു കിടത്തി,.. അവന്റെ അധരങ്ങൾ അവളുടെ ആലിലവയറിൽ അമർന്നു,.. ഋതിക മിഴികൾ ഇറുക്കിയടച്ചു,.. സഹിച്ചേ പറ്റൂ എന്നവൾ മനസ്സിനെ സ്വയം പറഞ്ഞു പഠിപ്പിച്ചു,..

അരുൺ പുഞ്ചിരിയോടെ അവൾക്കരികിൽ കിടന്നു,..

“ഐ ലവ് യൂ ഋതിക!” അവൻ പറഞ്ഞു,..
അവളുടെ മിഴികൾ നിറഞ്ഞൊഴുകി,..

അവനവളുടെ മിഴിനീർ അധരങ്ങളാൽ ഒപ്പിയെടുത്തു,..

“എന്തിനാടോ കരയുന്നേ അമ്മയെ മിസ്സ്‌ ചെയ്യുന്നുണ്ടോ? ”

എന്താണ് പറയേണ്ടത്, തനിക്കരുണിനെ ഭർത്താവായിക്കാണാൻ സമയം വേണമെന്നോ? നന്ദികേടായിപ്പോവില്ലേ? അരുണിന്റെ വികാരങ്ങളെ താനിന്ന് മാനിക്കുകയാണെങ്കിൽ തന്നിലെ സ്ത്രീത്വത്തിനെന്ത് വിലയുണ്ടാകും,. തളർന്നു പോയപ്പോഴൊക്കെ തന്റെ കൈപിടിച്ചവനാണ്, ഇനിയും വേദനിപ്പിക്കാൻ വയ്യ സ്വയം വേദനിച്ചാലും,..

“പറയടോ,… വീട്ടിലേക്ക് വിളിക്കണോ? ”

അവൾ തലയാട്ടി,.. അരുൺ ഒരു പുഞ്ചിരിയോടെ എഴുന്നേറ്റു ചാർജ് ചെയ്യാൻ വെച്ച ഫോൺ എടുത്തു,..

“വേണ്ടാ,.. വിളിക്കണ്ട !”

“അതെന്തേ? ”

“അവരൊക്കെ കിടന്നു കാണും,.. ”

അവൻ ഫോണെടുത്ത് അവൾക്കരികിൽ വന്നിരുന്നു,…

“കിടന്നു കാണുവോ? ”

“ബുദ്ധിമുട്ടിക്കണ്ട അരുൺ !”

“എന്നാ പിന്നെ വേണ്ട,.. നമുക്ക് ഈ പാല് കുടിക്കാലെ? ”

“എനിക്ക് വേണ്ട അരുൺ കുടിച്ചോളൂ !”

“എടോ ഇതും ചടങ്ങല്ലേ, കുറച്ചു കുടിക്ക് !”

“അരുൺ കുടിച്ചോ,. ബാക്കി ഞാൻ കുടിച്ചോളാം !”

“ലേഡീസ് ഫസ്റ്റ് !” അവൻ ഗ്ലാസ്‌ എടുത്തു നീട്ടി,..

മനസില്ലാമനസോടെ അവൾ ഗ്ലാസ്‌ വാങ്ങിച്ചു,.

“കുടിക്ക് !” അവൾ ഒരു കവിൾ കുടിച്ചു,. പിന്നെ അവന് നീട്ടി,.

“മതിയോ? “അവൾ തലയാട്ടി,..

“തണുത്തുപോയി ല്ലേ? എന്നാലും വല്ല്യ കുഴപ്പമില്ല,.. ”

അവൻ ബാക്കി കുടിച്ച ശേഷം ടേബിളിൽ ഗ്ലാസ്‌ ടീപ്പോയിൽ വെച്ചു,..

“ഞാൻ വാഷ് ചെയ്തിട്ടു വരാം !” അവൾ കട്ടിലിൽ നിന്നെഴുന്നേറ്റു, നിലത്ത് വീണുകിടക്കുന്ന ദുപ്പട്ട എടുത്തു തോളിലേക്കിട്ടു,.

ബാത്റൂമിന്റെ ഡോർ തുറന്നു,… അവൾക്ക് കണ്ണാടിയിൽ കണ്ട തന്റെ രൂപത്തോട് വെറുപ്പ് തോന്നി,…

ഒരാളുടെയല്ല, രണ്ടു പേരുടെ ജീവിതം തകരാൻ കാരണക്കാരി ആയവളാണ് താൻ,. എങ്ങനെ കഴിയുന്നു ഋതിക നിനക്കിങ്ങനെ തരം താഴാൻ? അവൾ സ്വയം ചോദിച്ചു,..

അരുണും അവൾക്കരികിലേക്ക് ചെന്നു,.. അവന്റെ സാമിപ്യമറിഞ്ഞതും അവൾക്ക് അസ്വസ്ഥത തോന്നി,. അവനിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിച്ചതും കൈയ്യിൽ പിടി വീണു,..

അവനവളെ കൈകളിൽ കോരിയെടുത്തു,..

“അരുൺ പ്ലീസ്,. വേണ്ടാ !”

“അടങ്ങി നിക്ക് കൊച്ചേ, ഞാനതിനു തന്നെയെന്നും ചെയ്യാൻ പോണില്ലേ !”

അവൾക്ക് അവനെ അനുസരിക്കാതെ മറ്റു വഴിയില്ലായിരുന്നു,.

“തന്നെക്കാൾ വെയിറ്റ് തന്റെ ഡ്രെസ്സിനാണല്ലോ !”

“ഫ്രണ്ട് ഡിസൈൻ ചെയ്യിച്ചതാ !”

“ആണോ? കൊള്ളാം എന്തായാലും !”

“എന്റെയല്ല, അരുണിന്റെ,.. ”

“എന്റെ ഏത് ഫ്രണ്ട്?”

“എന്താ ധന്യയോ,.. അരുണിന് ആദ്യം കല്യാണം ആലോചിച്ച !”

“ആരാ പറഞ്ഞത്? ”

“കരുണേച്ചി !”

അരുൺ അവളെ നിലത്ത് നിർത്തി,.. പിന്നെയൊരു പുഞ്ചിരിയോടെ പറഞ്ഞു,.

” നമുക്കേ ഈ പ്രണയം എന്ന് പറയണ സംഭവം എല്ലാരോടും തോന്നില്ല,. നമുക്ക് വളരെ സ്പെഷ്യൽ ആയി തോന്നുന്നവരോട് മാത്രം,. ധന്യയിൽ എനിക്ക് അങ്ങനൊരു സ്പെഷ്യലിറ്റിയും തോന്നിയിട്ടില്ല,. ഞങ്ങളുടെ ഫ്രണ്ട്ഷിപ്പിനെ വീട്ടുകാർ തെറ്റിദ്ധരിച്ചു, അത് ആലോചനയിലെത്തി അത്ര മാത്രം !അവസാനം ഞാൻ നോ പറഞ്ഞു ”

പ്രണയത്തെക്കുറിച്ച് പറഞ്ഞപ്പോൾ അവളുടെ മുഖം വല്ലാതായത് അവൻ ശ്രദ്ധിച്ചു,..

“എന്താടോ? ആൽബിയെ ഓർമ്മ വന്നോ? ”

അവൾ പെട്ടന്ന് മുഖം തിരിച്ചു,..

“നമ്മളാഗ്രഹിക്കുന്ന ലൈഫ് അത് എല്ലാർക്കും കിട്ടണന്നില്ല, അപ്പോൾ എന്താ ചെയ്യാ കിട്ടിയ ലൈഫിൽ സന്തോഷം കണ്ടെത്താൻ ശ്രമിക്കുക,.. എനിക്കറിയാം തനിക്കത്ര പെട്ടന്നൊന്നും അവനെ മറക്കാനാവില്ലെന്ന്,.. ”

“അയാം സോറി അരുൺ !”

“എന്തിന്? എനിക്ക് മുൻപിൽ ഒരു നല്ല ഭാര്യയാവാൻ അഭിനയിച്ചതിനോ? ”

അവൾ ഞെട്ടലിൽ അവനെ നോക്കി,…

“എനിക്കെങ്ങനെ മനസിലായി എന്നാവും,.. ഒരാളോട് പ്രണയം തോന്നിയാൽ അത്രപെട്ടെന്നൊന്നും അയാളെ മറന്ന് മറ്റൊരാളെ സ്നേഹിക്കാൻ ആർക്കും ആവില്ലടോ,.. ” അവന്റെ ശബ്ദത്തിൽ നഷ്ടബോധം പ്രതിധ്വനിച്ചു..

“ഞാൻ കാത്തിരിക്കാൻ തയ്യാറാ,. അതിനി എത്ര കാലത്തേക്കാണെങ്കിലും,.. തന്റെ മനസ്സിൽ നിന്നും എന്ന് ആൽബിയോടുള്ള പ്രണയം പൂർണമായി വഴി മാറുന്നുവോ, അന്ന് മാത്രം എല്ലാ അർത്ഥത്തിലും താനെന്റെ ഭാര്യയായാൽ മതി !”

അവളുടെ മിഴികൾ നിറഞ്ഞുതൂവി,..

“പിന്നെ ഞാൻ തന്നെ കിസ്സ് ചെയ്തതൊക്കെ,.. അതൊക്കെയൊന്ന് ക്ഷമിച്ചേക്കടോ,.. പെട്ടന്ന് മനസ്സിനെ കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല,.. ഇനി ഞാൻ ട്രൈ ചെയ്‌തോളാം !”

അവന് മുന്നിൽ താൻ ഒരുപാട് ചെറുതാകുന്നത് പോലെ അവൾക്ക് തോന്നി,..

“താനെന്നാൽ കിടന്നോ,. എനിക്ക് ഓഫീസിലെ കുറച്ചു വർക്ക്‌ പെൻഡിങ് ഉണ്ട്,.. ”

അവൻ അലമാരയിൽ നിന്നും ഡ്രസ്സ്‌ എടുത്തു,.

“താനും മാറ്റിക്കോ, ഇതൊക്കെയിട്ട് രാത്രി എങ്ങനെ കിടന്നുറങ്ങാനാ? ”

ഡ്രസ്സ്‌ ഒക്കെ ഷെൽഫിൽ തന്നെയുണ്ട്,.. ഏതാന്ന് വെച്ചാൽ എടുത്തിട്ടോ,..

അരുൺ അവളുടെ മുൻപിൽ വെച്ച് തന്നെ ഷർട്ടിന്റെ ബട്ടൺ അഴിച്ചു,..

“തനിക്കെന്തേലും ബുദ്ധിമുട്ടുണ്ടോ? ”

അവൾ ഇല്ലെന്ന് തലയാട്ടി, പിന്നെ അലമാരയിൽ നിന്നും തനിക്കിടാനുള്ള ഡ്രസ്സ്‌ എടുത്ത് ബാത്റൂമിലേക്ക് കയറി,..

ഈ അവസരത്തിൽ താനവളെ മനസിലാക്കിയില്ലെങ്കിൽ മറ്റാര് മനസ്സിലാക്കാനാണ്,. കാത്തിരിപ്പിനും ഒരു സുഖമുണ്ട്,.. അവൻ ഷർട്ട് ഊരി മാറ്റി ഒരു ടീഷർട്ട് എടുത്തു ധരിച്ചു,..

പിടിച്ചു നിർത്തിയ കണ്ണീർതുള്ളികൾ ധാരയായി അവളുടെ കണ്ണുകളിൽ നിന്നുമടർന്നുവീണു,…

എത്ര പാവമാണ് അരുൺ, മറ്റാരും ചെയ്യാൻ തയ്യാറാകാത്ത ത്യാഗമാണ് അരുൺ ചെയ്യുന്നത്,. ഈ കടപ്പാട് ഞാൻ എങ്ങനെയാ അരുൺ വീട്ടിത്തീർക്കുക? കരഞ്ഞുകൊണ്ടവൾ നിലത്തിരുന്നു,..

****—****

ഋതിക ഡ്രസ്സ്‌ മാറി തിരികെ വന്നപ്പോൾ അരുൺ ലാപ്ടോപ്പിൽ പണിയുകയായിരുന്നു,.. അവളൊരു ലൈറ്റ് പിങ്ക് നൈറ്റ് ഡ്രസ്സ്‌ ആയിരുന്നു ധരിച്ചത്,. അരുൺ ബ്ലു ടീഷർട്ടും ബർമൂഡയും ,.

അവൾ ഡ്രസ്സ്‌ മടക്കി ഷെൽഫിൽ വെച്ചു,.. പിന്നെ ചുറ്റും നോക്കി എവിടെ കിടക്കുമെന്ന്,..

“താൻ കട്ടിലിൽ കിടന്നോടോ, എനിക്ക് ദോ ഈ സൈഡിൽ ഇത്തിരി സ്ഥലം മതി !” അവൻ ലാപ്ടോപ്പിൽ നിന്നും കണ്ണുകളുയർത്താതെ പറഞ്ഞു,..

അരുണിനെങ്ങനെ തന്റെ മനസ്സ് വായിക്കാൻ കഴിഞ്ഞു എന്നോർത്തവൾക്ക് അത്ഭുതം തോന്നി,..

“അരുണിന് കുടിക്കാനെന്തേലും വേണോ? ഞാൻ വേണേൽ ടീ ഓർ കോഫീ ഇട്ടിട്ട് വരാം ”

“എന്റെ പൊന്ന് മോളേ, നീയിപ്പോ താഴെക്കൊന്നും പോവല്ലേ,. കരുണയോ, അമ്മായിയോ, ശരത്തോ ഒക്കെ കണ്ടാൽ തീർന്നു,. ഞാനീ വെള്ളം വെച്ച് അഡ്ജസ്റ്റ് ചെയ്‌തോളാം !”

“എന്താ കുഴപ്പം? ”

“ഇന്നെന്താ ദിവസം? നമ്മുടെ കല്യാണം കഴിഞ്ഞുള്ള ഫസ്റ്റ് നൈറ്റ്,. നീയെനിക്ക് ചായ വെക്കാൻ അടുക്കളയിലേക്ക് പോയാൽ അവരൊക്കെ എന്ത് വിചാരിക്കും ! സോ മോളിപ്പോൾ കിടന്നുറങ്ങിക്കോ ”

“എനിക്ക് ഉറക്കം വരുന്നില്ല അരുൺ !”

“അടിപൊളി, നേരം വെളുക്കുംവരെ കത്തിയടിച്ചിരിക്കണോ? ”

“വേണ്ട, അരുൺ വർക്ക്‌ ചെയ്‌തോ,.. ഞാൻ ഇവിടെ ഇരുന്നോളാം !”

“വെറുതെയോ? ”

“മ്മ് !”

“ശ്ശേ, പോസ്റ്റ്‌ ആവൂടോ,.. ”

” കുഴപ്പമില്ല,. ഞാനിവിടെ ഇരുന്നോളാം !”

അരുൺ ലാപ്ടോപ് അടച്ചുവെച്ചു,..

“അയ്യോ ഇതെന്താ വർക്ക്‌ നിർത്തിയോ? ”

“മ്മ് ഇന്നത്തേക്ക് ഇത് മതി,. ബാക്കി പിന്നെ ചെയ്യാം !” അവൻ ലാപ്ടോപ് തിരികെ വെച്ചു,..

“ഞാൻ കാരണമാണോ? ”

“ഒരു പരിധി വരെ,. ഇന്നത്തെ ദിവസം തന്നെ പോസ്റ്റാക്കിയാൽ ദൈവങ്ങള് ചോദിക്കും, മോനേ അരുണേ നീയീ പെങ്കൊച്ചിനെ കെട്ടിക്കൊണ്ട് വന്നിട്ട് ഇങ്ങനെ കണ്ണീച്ചോരയില്ലാതെ പെരുമാറാൻ ആണോടാന്നു,.. അപ്പോൾ ഞാനെന്ത് പറയും? ”

“ഹോ,. മതി മതി,.. എന്റെ വയറു നിറഞ്ഞു,.. ഇനി അരുണിനെക്കുറിച്ച് പറയ് !”

“എന്റെ പേര് അരുൺ അശോക്,. ശാരദാനിലയത്തിൽ അശോകന്റെയും, ശാരദയും മൂന്ന് മക്കളിൽ മൂത്തവൻ,.”

“അതൊക്കെ എനിക്കറിയാം,.. ഞാൻ ചോദിച്ചത് അതല്ല,.. ”

“പിന്നെ? ”

“എപ്പോ എണീക്കും ഓഫീസിൽ പോകും എന്നൊക്കെ? ”

“ഓ അങ്ങനെ,. ഞാനൊരു 7 മണി ഏഴരയ്‌ക്കൊക്കെ എണീറ്റ്, കുളിയും, ബ്രേക്ഫാസ്റ്റും ഒക്കെക്കഴിഞ്ഞു ഒരു 8, 8. 30 മണി ആവുമ്പോൾ ഓഫീസിൽ പോകും,. പിന്നെ ഓഫീസ് ടൈം 9.30 ടു 5.30 ഓവർ ടൈം വർക്ക്‌ ഒന്നുമില്ലെങ്കിൽ, ഒരു 7 മണി ആകുമ്പോൾ വീട്ടിലെത്തും, ഇല്ലെങ്കിൽ ലേറ്റ് ആകും, അത് കറക്റ്റ് പ്രെഡിക്റ്റ് ചെയ്യാൻ പറ്റില്ല !”

അവൾ എല്ലാം ശ്രദ്ധയോടെ കേട്ടിരുന്നു,..

“ഓക്കേ, ഇഷ്ടപ്പെട്ട ഡിഷസ് ഏതൊക്കെയാ? ”

“എന്തിനാ ഉണ്ടാക്കിത്തരാൻ ആണോ? ”

“ഉണ്ടാക്കിത്തരേണ്ടതാണല്ലോ,. വല്ല്യ കാര്യമായിട്ടൊന്നും അറിയില്ലേലും അത്യാവശ്യം പാചകം ചെയ്യും !”

“എങ്കിൽ നാളെതൊട്ട് അമ്മയുടെ ശിഷ്യത്വം സ്വീകരിച്ചോളൂ,.. കൈപ്പുണ്യം എന്നതിന്റെ മറ്റൊരു പേരാണ് ശാരദാ അശോക്,. ”

“അതേറ്റു,.. ”

“അപ്പോൾ ഫേവറൈറ്റ് ഡിഷസ് മദർ പറഞ്ഞു തരും ! നെക്സ്റ്റ് !”

“ഞാൻ അരുണേട്ടാ എന്ന് വിളിക്കാല്ലേ? ”

അവൻ അവളെ അത്ഭുതത്തിൽ നോക്കി,..

“അതെന്തേ ഇപ്പോ അങ്ങനെ തോന്നാൻ? ”

“അരുൺ എന്ന് വിളിക്കുമ്പോൾ എല്ലാരും വിചാരിക്കില്ലേ, എനിക്ക് ഹസ്ബന്റിനോട് ഒട്ടും റെസ്‌പെക്ട് ഇല്ലാന്ന് !”

“എല്ലാവരെയും ബോധ്യപ്പെടുത്തി ജീവിക്കാൻ പറ്റുവോ? ”

“വേണ്ട, എന്നേക്കാൾ മൂത്തതല്ലേ ഞാൻ അരുണേട്ടാന്നു തന്നെ വിളിച്ചോളാം !”

“തന്റെ ഇഷ്ടം,.. ”

“പിന്നെ” അവൾ ഒന്ന് നിർത്തി,..

“പിന്നെ? ”

“അരുണേട്ടന് അഫയർ ഉണ്ടായിരുന്നോ? ”

“അങ്ങനെ ചോദിച്ചാൽ സ്കൂളിൽ പഠിക്കുമ്പോൾ ഒരു കുട്ടിയെ ഇഷ്ടാരുന്നു, !”

“എന്നിട്ട്? ”

“എന്നിട്ടെന്താ അത് വർക്ക്‌ ആയില്ല !”

“അതെന്ത് പറ്റി? ”

“ആവോ !”

“പിന്നൊന്നും ഉണ്ടായില്ലേ? ”

“പിന്നെ ഉണ്ടായി,.. ഓളിപ്പോ കെട്ടിയോന്റെ റിലേഷൻഷിപ്പ് സ്റ്റാറ്റസും എടുത്തോണ്ട് എന്റെ മുന്നിലിരിക്കുവാ !”

ഋതിക ആകെ വല്ലാതായി,..

“എന്താടോ? ”

“എനിക്ക് ഉറക്കം വരുന്നു അരുണേട്ടാ !” അവൾ പറഞ്ഞു,.

“എങ്കിൽ,. കിടന്നോ ഗുഡ് നൈറ്റ് !”

ആ വലിയ മുറിയിലെ കട്ടിലിൽ അന്യരെപ്പോലെ അവർ കിടന്നു,.

അരുണിന്റെ മനസ്സ് കലുഷിതമായിരുന്നു,. ഋതികയിൽ മാറ്റമുണ്ടാവുമെന്ന് പ്രതീക്ഷിക്കാം പക്ഷേ എത്രനാൾ താൻ കാത്തിരിക്കേണ്ടി വരുമെന്നത് ഒരു ചോദ്യചിഹ്നം തന്നെയാണ്,.

ഋതികയുടെ അവസ്ഥയും മറിച്ചായിരുന്നില്ല,. കാത്തിരിക്കാമെന്ന് അരുൺ തന്നെ സമാധാനിപ്പിക്കാൻ പറഞ്ഞതാണ്,. മാറേണ്ടത് താൻ തന്നെയാണ്, അത് എത്രയും പെട്ടന്ന് വേണം,..

ക്ഷീണം കൊണ്ടവൾ എപ്പോഴോ ഉറങ്ങിയിരുന്നു,..

*****
“അരുണേട്ടാ, എണീക്ക് ”

ഋതിക അവനെ തട്ടി വിളിച്ചു,.. താൻ കാണുന്നതെല്ലാം സ്വപ്നമാണോ എന്ന് അവനാദ്യം സംശയിച്ചു,..

കുളിച്ചു സെറ്റൊക്കെ ഉടുത്തു, തനിക്കുള്ള ചായയുമായി ഋതിക,.. അരുൺ കണ്ണ് അമർത്തി തിരുമ്മി,..

“എന്താ ഇങ്ങനെ നോക്കണേ, എണീക്ക്,. എന്നിട്ട് വേഗം കുളിച്ചേ, അമ്മ അരുണേട്ടനെയും കൂട്ടി കുടുംബക്ഷേത്രത്തിൽ പോയി വരാൻ പറഞ്ഞു !”

അരുൺ മടിയോടെ അവളെ നോക്കി,..

“എണീക്ക്,.. ” അവൾ ചായ ടീപ്പോയിൽ വെച്ച് അവന് നേരെ കൈകൾ നീട്ടി,..

ഒരുദിവസം കൊണ്ട് ഇവൾക്ക് മാറ്റം വന്നോ? ആൽബിയെ മറന്നോ? എന്ന് ചിന്തിച്ചു നിൽക്കേ തുറന്നു കിടക്കുന്ന വാതിലിനു പുറത്ത് കാൽപ്പെരുമാറ്റം കേട്ടു,.. ഓ കരുണയെ കാണിക്കാനാണ്,.. എന്തായാലും കൈ നീട്ടിയതല്ലേ നിരാശപ്പെടുത്തണ്ട അവനവളെ തന്റെ മേത്തേക്ക് വലിച്ചിട്ടു, ഋതിക അവന്റെ പിടി വിടുവിക്കാൻ ആവത് ശ്രമിച്ചു,..

“അരുണേട്ടനിത് എന്താ കാണിക്കണേ? ഇന്നലെ പറഞ്ഞതല്ലേ, എനിക്ക് ടൈം തരാന്ന് എന്നിട്ട്? ”

അരുണിന്റെ കൈവിരൽ അവളുടെ അധരങ്ങളിൽ അമർന്നു,. പിന്നെ ശബ്ദം താഴ്ത്തി പറഞ്ഞു,..

“കരുണ പുറത്തുണ്ട്,.. എന്റെ വീട്ടുകാർക്ക് മുന്നിൽ നീയിപ്പോഴും എന്റെ ഭാര്യയാ, സോ കുറച്ചൊന്നു അഡ്ജസ്റ്റ് ചെയ്യേണ്ടിവരും ഇതേപോലെ !”

“വാതിൽ അടച്ചിട്ടില്ല,… വാതിൽ അടച്ചിട്ടില്ലന്ന് !” അവൾ അൽപ്പം ഉറക്കെയാണ് പറഞ്ഞത്,.. അത് കേട്ടതും കരുണ താഴേക്കിറങ്ങിപ്പോയി,.. അടുത്ത നിമിഷം അവളവന്റെ കൈതട്ടി മാറ്റി,..

“ചില്ലറക്കാരിയല്ല, എനിവേ ഗുഡ് ആക്ടിങ് !”

“അത് ടിക് ടോക് ചെയ്തപ്പോൾ മനസിലായില്ലേ? അമ്പലത്തിൽ പോണ കാര്യം ഞാൻ സീരിയസ് ആയിപറഞ്ഞതാ, മോൻ എഴുന്നേറ്റ് പോയി കുളിക്കൂട്ടോ, ” അവൾ എഴുന്നേൽക്കാൻ നോക്കിയപ്പോഴും അവൻ പിടി അയച്ചില്ല,..

“അരുണേട്ടാ പ്ലീസ് !”

“ചെല്ല്, നിനക്ക് വല്ല മാറ്റവും ഉണ്ടോന്ന് ചെക്ക് ചെയ്തതാ !”

“എന്നിട്ട് മാറ്റം ഉണ്ടോ? ”

“ഇന്നലത്തെപ്പോലെയല്ല മൂഡ് ഔട്ട് ഒക്കെ മാറി കുറച്ചു ഉഷാറായിട്ടുണ്ട് ”

“പിന്നെ,..? !

“പിന്നെന്താ നന്നായി ആക്ടിങ് പഠിച്ചു,.. ”

“മോനെന്നെ വിടാനോ, അമ്പലത്തിൽ വരാനോ വല്ല ഉദ്ദേശവുമുണ്ടോ? ”

“ദേ, അനാവശ്യം പറയരുത്,. ഞാനെപ്പോഴേ വിട്ടൂ, താനാ സുഖം പറ്റി എന്റെ മേത്ത് തന്നെ കിടക്കണത് ”

ദൈവമേ ഇതെന്ത് സംഭവിച്ചു? അവൾ പിടഞ്ഞെഴുന്നേറ്റു,..

തന്റെ സാരിയൊക്കെ ചുളുക്കിയിരിക്കുന്നു..

“ഇപ്പോ സമാധാനമായില്ലേ? ”

അവൾ സാരി ഒതുക്കിക്കൊണ്ട് മുഖം വീർപ്പിച്ചു പുറത്തേക്കിറങ്ങി,.

അരുണിന്റെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു,..

**********

അവൻ ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തു നിർത്തി,..

“ഇതിലാണോ പോണേ? ”

“അതെന്തേ?”

“എനിക്കീ സാരിയൊന്നും ഉടുത്തോണ്ട് ഇതിൽ കേറാൻ പറ്റൂല്ല !”

” ഇതിലല്ലാതെ നമ്മളിന്ന് പോവുകയുമില്ല !”

അവനും വാശിയിലായിരുന്നു,..

“എന്താ മോളെ പ്രശ്നം? ”

“അച്ഛാ എനിക്കീ സെറ്റ് ഒന്നും ഉടുത്ത് ബുള്ളറ്റിൽ ഒന്നും കേറാൻ വയ്യ !” അവൾ തന്റെ നിസ്സഹായാവസ്ഥ അറിയിച്ചു,..

അതിലുപരി അവനൊപ്പം ബൈക്കിൽ ഒരുമിച്ച് പോകാൻ അവൾക്ക് തീരെ ധൈര്യം ഉണ്ടായിരുന്നില്ല,..

“ഇങ്ങനൊക്കെയല്ലേ കേറിപ്പടിക്കുന്നത്? ”

“എന്തിനാടാ വെറുതെ,. ”

“എന്റെ ഒരു ആഗ്രഹമല്ലേ അച്ഛാ !”

മറ്റുവഴിയില്ലാതെ അവൾക്കവന്റെ ബുള്ളറ്റിൽ കേറേണ്ടിവന്നു,..

അവൾ നന്നായി അകലം പാലിച്ചുതന്നെയാണ് ഇരുന്നത്,…

അമ്പലനടയിൽ പുതിയൊരു മാറ്റത്തിനായവൾ മനസ്സുരുകി പ്രാർത്ഥിച്ചു,..

അരുണും അത് തന്നെയാണ് പ്രാർത്ഥിച്ചത്, ഋതികയുടെ മാറ്റത്തിനായി,..

അരുൺ ചന്ദനം അവൾക്ക് നേരെ നീട്ടിപ്പിടിച്ചു,..

“എനിക്ക് കിട്ടീതാണല്ലോ !”

“എനിക്ക് തൊട്ട് താടോ !”

അവൾ ചുറ്റും നോക്കി, ആളുകളൊക്കെ ശ്രദ്ധിക്കുന്നുണ്ട്, അരുൺ തന്നെ മുതലെടുക്കുന്നുണ്ടോ എന്ന സംശയം അവളിൽ ഉണ്ടാവാതിരുന്നില്ല,.

“ഇതെന്താ ഈ വഴിക്ക് !’

അവൻ വേറെ വഴിക്ക് വണ്ടി തിരിച്ചപ്പോൾ അവൾ ചോദിച്ചു,..

“ഇത് ഷോർട്ട് കട്ട്‌ ആണ് !”

പിന്നെ അവളൊന്നും മിണ്ടിയില്ല, അരുണിന്റെ ബുള്ളറ്റ് അവളുമായി ആ ഇടവഴികളിലൂടെ മുന്നോട്ട് പോയി,.

വഴിയരികിലെ ആ കാഴ്ച്ച കണ്ട് ഋതിക വല്ലാതെ അമ്പരന്നുപോയി,..

“ആൽബി,.. ”

(തുടരും )

അനുശ്രീ ചന്ദ്രൻ

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അനുശ്രീ ചന്ദ്രന്റെ മറ്റു നോവലുകൾ

പാരിജാതം പൂക്കുമ്പോൾ

അവിക

ഹൃദയസഖി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.3/5 - (9 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ഈ തണലിൽ ഇത്തിരി നേരം – 7”

Leave a Reply

Don`t copy text!