Skip to content

ഈ തണലിൽ ഇത്തിരി നേരം – 8

ee-thanalil-ithiri-neram

വഴിയരികിലെ കലുങ്കിൽ, രാകേഷിനൊപ്പം അവൻ ഇരിക്കുകയാണ്,. കയ്യിൽ പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്,. മുഖത്തടക്കം സാരമായ പരിക്കുകളുണ്ട്,.

തന്റെ മനസിലെ ഭയം വെറുതെ ആയില്ല, ആൽബിക്ക് എന്തോ അപകടം സംഭവിച്ചിട്ടുണ്ട്, അവളുടെ ഹൃദയത്തിൽ ഒരു വിങ്ങലുണ്ടായി,.

അവരെക്കണ്ടതും അരുൺ വണ്ടി നിർത്തി,. എന്താണ് സംഭവിക്കുന്നത് അരുണേട്ടനെന്തിനാ വണ്ടി നിർത്തിയത്?ആൽബി എഴുന്നേറ്റ് അവർക്ക് നേരെ നടന്നടുത്തു,. അവളുടെ ശ്വാസഗതി ഉയർന്നു,

അന്ന് വീട്ടിൽ വന്നു വഴക്കുണ്ടാക്കിപ്പോയ ശേഷം ആൽബിയെ പിന്നെ കാണുന്നത് ഇന്നാണ്, അതും ഇങ്ങനൊരവസ്ഥയിൽ,. അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു, വല്ലാത്തൊരു ഭയം അവൾക്ക് അനുഭവപ്പെട്ടു,. അവളരുണിന്റെ ഷർട്ടിൽ മുറുകെ പിടിച്ചു,..

“കല്ല്യാണം കഴിഞ്ഞൂല്ലേ? ” അവൻ അരുണിനെ നോക്കി ചോദിച്ചു,.. അവന്റെ ശബ്ദത്തിൽ നഷ്ടബോധം നിഴലിച്ചു,..

ആൽബിയുടെ നോട്ടം നേരിടാനാവാതെ ഋതിക മുഖം കുനിച്ചു,..

“കല്യാണത്തിന് പഴയ ക്ലാസ്സ്‌ മേറ്റ്സ്നെ വിളിക്കാഞ്ഞത് മോശമായിപ്പോയി അരുൺ !” രാകേഷ് അരികിലേക്ക് വന്നുകൊണ്ട് പറഞ്ഞു,.

ഋതികയ്ക്ക് അതൊരു ഷോക്ക് ആയിരുന്നു ക്ലാസ്സ്‌ മേറ്റ്സ്, അരുണേട്ടനും ആൽബിയും അപ്പോൾ ഒരുമിച്ച് പഠിച്ചതാണോ? അവൾ പതിയെ അരുണിന്റെ മേലുള്ള പിടി അയച്ചു,.

“പെട്ടന്നായിരുന്നു, അതുകൊണ്ട് എല്ലാവരെയും വിളിക്കാൻ സമയം കിട്ടിയില്ല,.. ”

“ഓ അതായിരുന്നോ? ഞങ്ങൾ വിചാരിച്ചു നിനക്കിപ്പോഴും പഴയ ദേഷ്യം തന്നെയാവുമെന്ന് !”

രാകേഷ് പറഞ്ഞു,.. ആൽബിയുടെയും അരുണിന്റേയും കണ്ണുകൾ തമ്മിലിടഞ്ഞു,. താൻ കാണുന്നതും കേൾക്കുന്നതുമൊന്നും സത്യമാവല്ലേ എന്നാണ് ഋതിക പ്രാർത്ഥിച്ചത്,.

“എനിക്കെന്ത് ദേഷ്യം,. പാസ്റ്റ് ഈസ്‌ പാസ്റ്റ്, അതേ കരുതിയിട്ടുള്ളൂ,.. അത്ര മാത്രം,… ” അരുൺ പറഞ്ഞു,..

“ഭാര്യയെ പരിചയപ്പെടുത്തുന്നില്ലേ? ”

“ഹാ,. ഞാൻ മറന്നു,. ഇത് ഋതിക,.. എന്റെ വൈഫ്‌ !” വൈഫിന് അൽപ്പം സ്ട്രെസ്സ് കൂടുതൽ കൊടുത്തത് പോലെ ആൽബിക്കും ഋതികയ്ക്കും തോന്നി,.

“കൺഗ്രാറ്റ്സ്,.. ” ഋതികയുടെ മുഖത്ത് നോക്കിയാണവൻ പറഞ്ഞത്,..

അതവളുടെ ഹൃദയത്തെ കീറി മുറിച്ചു,..

“ടിക് ടോക്കിൽ കണ്ടിരുന്നു ഇന്നലെ,. ഭയങ്കര വൈറൽ ആണല്ലോ !”

“അത് അനിയത്തിയുടെ ഓരോ പണിയാ !”

“എന്തായാലും നന്നായിരുന്നു,… ” രാകേഷ് ആൽബിയെ നോക്കി പറഞ്ഞു,. അവൻ ഉരുകുകയായിരുന്നു,..

“ചിലവെപ്പോഴാ? ”

“ഇന്ന് വീട്ടിൽ വെച്ച് ഒരു പാർട്ടി ഉണ്ട്,. പോരേ രണ്ടാളും !”

അരുണിത് എന്ത് ഭാവിച്ചാണ്, പാർട്ടിലേക്കും ഇൻവൈറ്റ് ചെയ്തിരിക്കുന്നു,. ഈ നിമിഷം തന്റെ ജീവനവസാനിച്ചിരുന്നെങ്കിൽ എന്നവൾക്ക് തോന്നി,..

“ഓ,.. ഞങ്ങളെന്തായാലും ഉണ്ടാവും !”

“അല്ല ആൽബിക്ക് ഇതെന്ത് പറ്റിയതാ? മൊത്തം പരിക്കാണല്ലോ !” അരുണത് ചോദിച്ചപ്പോൾ ഋതികയും മുഖമുയർത്തി നോക്കി,.

“അത് ഒരു ആക്‌സിഡന്റ് !”

അവളുടെ ഹൃദയം പിടഞ്ഞു,.

“ആക്‌സിഡന്റ് എന്നൊക്കെ വെറുതെ പറയണതാ,. ഇവനെ തേച്ചിട്ട് പോയ കാമുകിയുടെ കല്യാണമായിരുന്നു ഇന്നലെ, അത് കൂടാൻ പോയതാ,. അവളുടെ വീട്ടുകാരും ചെക്കന്റെ വീട്ടുകാരും കൂടെ എടുത്തങ്ങ് പെരുമാറി !”

ഋതിക ഞെട്ടിപ്പോയി,. ആൽബി തന്റെ വിവാഹത്തിന് വന്നിരുന്നുവെന്നോ? തന്റെ വീട്ടുകാർ തല്ലിയതാണെന്നോ? അരുണിന്റെ വീട്ടുകാർക്കും പങ്കുണ്ടെന്നോ? ഒന്നും വിശ്വസിക്കാൻ പറ്റുന്നില്ല,…

“നമ്മുടെ ഹരീഷും ഉണ്ടായിരുന്നു കൂടെ, അവൻ റെസ്റ്റിലാ !”

“ഓ,.. ” അരുൺ ഒന്ന് മൂളി,.

“പെൺപിള്ളേർക്ക് വല്ലോം അറിയണോ, അവർക്ക് തേച്ചിട്ടങ്ങ് പോയാൽ മതി, നമ്മൾ ആൺപിള്ളേരുടെ അവസ്ഥ ആരോട് പറയാനാ !” ആൽബിയുടെയും ഋതികയുടെയും കണ്ണുകൾ തമ്മിൽ ഇടഞ്ഞു,..

” എന്നാൽ വൈകുന്നേരം ഇറങ്ങ്,. ഞങ്ങൾക്ക് കുറച്ചു തിരക്കുണ്ട്, രാവിലെ ഇറങ്ങീതല്ലേ,. ”

“മ്മ് !”

അരുൺ വണ്ടി സ്റ്റാർട്ട്‌ ചെയ്തു,.. അവരോട് ഒരിക്കൽ കൂടി യാത്ര പറഞ്ഞു വണ്ടി മുന്നോട്ടേക്കെടുത്തു,..

ഋതിക ആൽബിയുടെ മുഖത്തേക്കൊന്ന് തല ഉയർത്തി നോക്കുക കൂടി ചെയ്തില്ല,..

ഒരായിരം ചോദ്യങ്ങൾ അവൾക്ക് മുന്നിൽ ബാക്കിയായിരുന്നു,..

അരുണിനപ്പോൾ ആൽബിയെ അറിയാമായിരുന്നു, അവർ ഒരുമിച്ചു പഠിച്ചതാണ്, കൂടാതെ ശത്രുക്കളും ആയിരുന്നു,. അപ്പോൾ എല്ലാം അറിഞ്ഞുവെച്ചുകൊണ്ട് ആൽബിയെ തകർക്കാൻ വേണ്ടിയാണോ അരുൺ തന്നെ ഭാര്യയാക്കിയത്,…

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി,..

“താൻ കരയുവാണോ? ”

“അല്ല, കാറ്റടിച്ചിട്ട് !”

“നിർത്തണോ? ”

“വേണ്ടാ !” അരുണും ഋതികയും പിന്നീട് ഒന്നും സംസാരിച്ചില്ല, അവൾ കരയുകയായിരുന്നു, കാറ്റിന്റെ ഫേവർ ഉണ്ടായിരുന്നല്ലോ,…

വീട്ടിൽ വന്നു കയറിയതും അവന്റെ ഷർട്ട് അവളുടെ കണ്ണുനീർ വീണ് കുതിർന്നിരുന്നു,. ഋതിക ഒന്നും മിണ്ടാതെ കണ്ണുനീർ തുടച്ച് അകത്തേക്ക് കയറി,..

“മോൾക്കിതെന്താ പറ്റിയേ? കരയണത്? ”
അവളെ കണ്ട ശാരദ ആശങ്കയിൽ ചോദിച്ചു,..

“ഒന്നൂല്ല അമ്മേ !”

“പറ അരുൺ, നീയിവളെ വഴക്ക് പറഞ്ഞോ? നിങ്ങൾ തമ്മിൽ വഴക്കുണ്ടായോ? ” പിന്നാലെ വന്ന അരുണിനോടായി ചോദ്യങ്ങൾ,..

“ഇല്ലമ്മേ,.. ”

“പിന്നെന്തിനാ കുട്ടി കരഞ്ഞത്? ”

“ഓ, അത് കാറ്റടിച്ചിട്ട് കണ്ണിൽ നിന്നും വെള്ളം വന്നതാ !” അരുൺ പറഞ്ഞു,.

“നിന്നോട് ഞാൻ അപ്പോഴേ പറഞ്ഞതല്ലേ, കാറെടുത്താൽ മതിയെന്ന്,. നിനക്കല്ലാരുന്നോ നിർബന്ധം ബൈക്കിൽ പോയാൽ മതിയെന്ന്, എന്നിട്ട് !”

അശോകൻ അരുണിനെ ശാസിച്ചു,..

“രണ്ടു പേരല്ലേ ഉള്ളൂന്ന് കരുതിയാ ബൈക്ക് എടുത്തത്,.. ആ സാരമില്ല !”

“എന്ത് സാരമില്ലെന്ന്? ” ശാരദ വിടാൻ ഭാവമില്ലായിരുന്നു,..

“കുഴപ്പമില്ല അമ്മേ,. അരുണേട്ടനെ വഴക്ക് പറയണ്ട,.. പ്ലീസ് ” ഋതിക അപേക്ഷിച്ചു, പ്രശ്നം കൂടുതൽ വലിച്ചു നീട്ടാൻ അവൾ ആഗ്രഹിച്ചില്ല, അരുണിനോട് ഒരുപാട് കാര്യങ്ങൾ ചോദിക്കാനുണ്ട്,..

“എന്നാ മോള് പോയി ഡ്രസ്സ്‌ മാറി വാ, ഒന്നും കഴിച്ചില്ലല്ലോ, അമ്മ ബ്രേക്ഫാസ്റ്റ് എടുത്ത് വെക്കാം !” ശാരദ അവളെ തഴുകി,..

“മരുമോളെ കിട്ടിയപ്പോൾ അമ്മയ്ക്ക് മോനേ വേണ്ടാതായോ? ”

“മക്കള് അമ്മമാർ പറഞ്ഞാൽ അനുസരിക്കണം, എങ്കിലേ സ്നേഹമൊക്കെ തോന്നൂ,.. മോള് ചെല്ല് !”

“ആഹാ ഇപ്പോ അങ്ങനെ ആയോ,.. ”

ഋതിക സ്റ്റെപ് കയറി,..

“ദേ ഭാര്യേ, അമ്മയുടെ സ്നേഹം ഷെയർ ചെയ്യുന്നതിൽ എനിക്ക് വിരോധമൊന്നും ഇല്ലാട്ടോ,. മൊത്തം കൊണ്ടോയാൽ ചിലപ്പോൾ എന്റെ സ്വഭാവം മാറും !”

അരുൺ ചിരിച്ചുകൊണ്ട് വിളിച്ചു പറഞ്ഞു,.. ഋതിക ഒന്ന് തിരിഞ്ഞു പോലും നോക്കിയില്ല, അവളത് കേട്ടില്ല എന്നതായിരുന്നു സത്യം,..

“എന്തോന്നാടാ? പോയി ഡ്രസ്സ്‌ മാറി വാ !”

ശാരദ വാത്സല്യത്തോടെ അവന്റെ കവിളിൽ തട്ടി,.

******

“നീയെന്താ പറഞ്ഞത്, അരുൺ അവളുമായി സന്തോഷത്തോടെ ജീവിക്കില്ലെന്ന്,. ഇന്ന് കണ്ടില്ലേ കെട്ടിപ്പിടിച്ചിരുന്നു യാത്ര ചെയ്യണത്!”

രാകേഷ് പറഞ്ഞു,..

ആൽബി മുഷ്ടി ചുരുട്ടി മരത്തിൽ ഇടിച്ചു,..

“അവളുടെ മുഖത്തൊരു കുറ്റബോധം പോലും ഇല്ല,. ഈ പെൺവർഗം എന്ന് പറയുന്നതേ ഇങ്ങനെയാ എല്ലാം പെട്ടന്ന് മറക്കും !”

“ആരു പറഞ്ഞു കുറ്റബോധം ഇല്ലായിരുന്നു എന്ന്? കുറ്റബോധവും, സഹതാപവും, പേടിയും എല്ലാം ഉണ്ടായിരുന്നു,.. ”

“ഹാ, എന്നിട്ട് പോണുണ്ടോ, കാമുകിയുടെയും ശത്രുവിന്റെയും വെഡിങ് റിസപ്ഷന്? ”

“പിന്നെ പോവാതെയാണോ, എന്തായാലും പോവും, അവളവിടെ ഉരുകി നിൽക്കുന്നത് എനിക്ക് കാണണം !”

“വെറുത്ത് തുടങ്ങിയോ? ”

“ഇല്ല, സ്നേഹം മാത്രം, ഭ്രാന്തമായ സ്നേഹം, ആ സ്നേഹത്തിൽ അവൾ ഉരുകണം, ഒപ്പം അവനും ”

രാകേഷിന്റെ കണ്ണുകളിൽ കുറുക്കന്റെ ഒരു കൂർമത നിറഞ്ഞു,..

“ആട്ടെ, നീയെന്തിനാ ഞങ്ങളെ തല്ലിയവരുടെ കൂട്ടത്തിൽ അരുണിന്റെ ആൾക്കാരും ഉണ്ടായിരുന്നു എന്ന് പറഞ്ഞത്? ”

രാകേഷിന്റെ മുഖത്തൊരു ചിരി വിരിഞ്ഞു

“നീയല്ലേ പറഞ്ഞത് അവനും ഉരുകണമെന്ന്, അതിനുള്ള സാമ്പിൾ അവൾക്ക് ഇട്ട് കൊടുത്തു അത്രേയുള്ളൂ !”

നീയെന്റെ പെണ്ണിന്റെ കഴുത്തിൽ കെട്ടിയ താലി അത് വലിയൊരു തെറ്റാണ് അരുൺ,… അധികം വൈകാതെ തന്നെ നിന്നെക്കൊണ്ട് ഞാനത് അഴിച്ചെടുപ്പിക്കും,..

ആൽബിയുടെ മുഖത്ത് നിഗൂഢമായ ഒരു ചിരി വിരിഞ്ഞു,..

*****

അരുൺ റൂമിലെത്തിയപ്പോൾ ഋതിക കട്ടിലിൽ ഇരിക്കുകയായിരുന്നു,..

“ഇതെന്താ ഡ്രസ്സ്‌ ഒന്നും മാറിയില്ലേ?

“അഭിനയം വളരെ നന്നായിരുന്നു,.. ” അവൻ കാര്യമെന്തെന്ന് മനസിലാവാതെ അവളെ നോക്കി,..

“ഫ്രണ്ടിനോടുള്ള പക വീട്ടാൻ എന്നെയൊരു കരുവാക്കിയത് എന്തിനാ? ”

“നീയെന്തൊക്കെയാ ഈ പറയണേ, എനിക്കൊന്നും മനസിലാവുന്നില്ല !”

” ആൽബി നിങ്ങളുടെ ക്ലാസ്സ്‌ മേറ്റ്‌ ആയിരുന്നു ല്ലേ? ”

“ആ അതിനിപ്പോ എന്താ? ”

“നിങ്ങള് തമ്മിൽ എന്തിനാ തെറ്റിയത്? ”

“അതിന് പല കാരണങ്ങളും ഉണ്ട്, ബോയ്സ് സീക്രെട്ട് !”

“പകരം വീട്ടാൻ എന്നെയെന്തിനാ കാരണമാക്കിയത്? ”

“നിന്നെ എങ്ങനെ കാരണമാക്കിയെന്നാ? ”

“നിങ്ങൾക്കൊന്നും അറിയില്ലല്ലോല്ലേ? ശരി, നിങ്ങളെന്തിനാ ആ ആൽബി സ്നേഹിച്ച പെണ്ണിനെത്തന്നെ കല്ല്യാണം കഴിച്ചത്? പകരം വീട്ടാൻ അല്ലെങ്കിൽ പിന്നെ എന്തിനാ അരുൺ? ”

ഋതിക അവന്റെ കോളറിൽ പിടി മുറുക്കി,..

“പറയാൻ, നിങ്ങടെ വായിൽ നിന്ന് തന്നെ എനിക്കത് കേൾക്കണം !”

“നീ സ്നേഹിച്ച ആൽബി അത് അവനായിരുന്നോ? ”

ഋതിക കോളറിൽ നിന്നും പിടി അയച്ചു,..

“വൗ,.. ബ്രില്യന്റ്,.. ഒന്നും അറിയില്ല,. പിന്നെന്തിനാ നിങ്ങളവനെ തല്ലിച്ചതച്ചത്? ”

“ഞാനൊന്നും അറിഞ്ഞിട്ടില്ല ഋതിക,.. അവൻ വന്നിരുന്നു എന്ന് പോലും എനിക്കറിയില്ലായിരുന്നു,. ”

“കൊള്ളാം, പിന്നെ നിങ്ങളെന്തിനാ ഇന്ന് ക്ഷേത്രത്തിൽ പോയപ്പോൾ, ബുള്ളറ്റ് എടുക്കണമെന്ന് വാശിപിടിച്ചതും,. തിരികെ വരാൻ നേരം ആ വഴിയിലൂടെ വന്നതും, ആൽബിയെ കാണിക്കാനല്ലേ? !”

“എന്റെ ഋതിക, നീയെന്തൊക്കെയാ പറയണേ, അത് കോയിൻസിഡൻസ് ആയിരുന്നു, അവനെ കാണുമെന്നു കരുതിയിട്ടല്ല, അത് ഷോർട് കട്ട്‌ ആയിരുന്നു, പിന്നെ ബുള്ളറ്റ് എടുത്തത്,. ആർക്കായാലും വിവാഹം കഴിഞ്ഞു ഭാര്യയെ ബുള്ളറ്റിൽ പുറകിലിരുത്തി പോകണമെന്ന് ആഗ്രഹം കാണില്ലേ? ”

“ഭാര്യ,.. നിങ്ങൾ തന്നെയാ അരുൺ പറഞ്ഞത്, ഞാൻ ആൽബിയെമറക്കും വരെയും ഞാൻ നിങ്ങളുടെ ഭാര്യയല്ലെന്ന് ”

അരുൺ ഞെട്ടലിൽ അവളെ നോക്കി,..

“ഋതിക,… ”

“വേണ്ട, നിങ്ങളിനി ഒന്നും പറയണ്ട,.. എനിക്കിനി ഒന്നും കേൾക്കണ്ട ഇത്രയും നേരം എന്റെ മനസ്സിൽ കുറ്റബോധമുണ്ടായിരുന്നു, നിങ്ങളോട് ആത്മാർത്ഥത കാണിക്കാൻ കഴിയാഞ്ഞതിൽ, എന്നാൽ ഇപ്പോൾ, എനിക്ക് നിങ്ങളെ ഒട്ടും വിശ്വാസമാവണില്ല അരുൺ,. ആട്ടിൻതോലുധരിച്ച ഒരു ചെന്നായ നിങ്ങൾക്കുള്ളിലുണ്ട് എന്നാ എന്റെ മനസ്സ് പറയണത്,.. ” അതുംപറഞ്ഞവൾ പുറത്തേക്കിറങ്ങിപ്പോയി,…

അരുൺ എന്ത് ചെയ്യണമെന്നറിയാതെ നിസഹായനായി നിന്നു,..

**********

“ഏട്ടത്തി സുന്ദരിയായിട്ടുണ്ട്,.. ” നിയ പറഞ്ഞു,. ഋതിക വിരസമായി പുഞ്ചിരിച്ചു,.

ഇന്ന് ആൽബി വരും, വരാതിരിക്കില്ല,. എങ്ങനെ താനവനെ നേരിടും, അവന്റെ മുഖത്ത് നോക്കാനുള്ള ധൈര്യം കൂടി തനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു,.

അരുണും സമാനമായ അവസ്ഥയിൽ ആൽബിയെക്കുറിച്ചായിരുന്നു ചിന്തിച്ചത്,. അവൻ വന്നാൽ ഋതികയ്ക്ക് അതെങ്ങനെ ഉൾക്കൊള്ളാൻ ആകുമെന്ന്,..

“ഏട്ടൻ ഇത് എന്താലോചിക്കുവാ? ”

ശരത്ത് അവന്റെ സ്യൂട്ട് ശരിയാക്കിക്കൊണ്ട് ചോദിച്ചു,..

“ഒന്നൂല്ലടാ,.. ”

എന്ത് വന്നാലും നേരിട്ടല്ലേ പറ്റൂ, ക്ഷണിച്ചുപോയില്ലേ, ഋതികയുടെ തെറ്റിദ്ധാരണ മാറ്റാനാകുമെന്നൊന്നും പ്രതീക്ഷയില്ല, പക്ഷേ അവൾക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞാൽ അത് മാത്രം മതി,..

അരുൺ താഴേക്കിറങ്ങി, ശാരദ ഗസ്റ്റുകളെ സ്വീകരിക്കാനുള്ള തിരക്കിൽ ആയിരുന്നു,. ആശംസകളുടെ പ്രവാഹങ്ങൾ, ഋതികയ്ക്കരികിലേക്ക് എത്തേണ്ടത് അത്യാവശ്യമാണ്, തന്നോടുള്ള വെറുപ്പവൾ വേദിയിലും കാണിച്ചാൽ, ഋതികയുടെ കുടുംബവും എത്തിയിരുന്നു,..

“അളിയോ,… ” ശ്രേയ വാതിൽക്കൽ നിന്നേ കൈ ഉയർത്തിക്കാണിച്ചു,.

അവനും കൈഉയർത്തി,..

ശ്വേത അടങ്ങിയിരിക്കാൻ പറഞ്ഞുകൊണ്ടവളെ ശാസിച്ചു,. ശ്രേയ പിണക്കത്തോടെ അവളുടെ കൈ തട്ടിമാറ്റി മുൻപൊട്ടേക്ക് നടന്നു,.

അവനും അവരുടെ അരികിലേക്കുള്ള നടത്തത്തിൽ ആയിരുന്നു,.. ശ്രീദേവിയുടെയും, ചന്ദ്രശേഖരന്റേയും, മാലിനിയുടെയും കാലുകളിൽ തൊട്ടവൻ അനുഗ്രഹം വാങ്ങി,..

“നന്നായിരിക്കട്ടെ മോനേ,. ഋതു എവിടെ? ”

“ദോ ആ റൂമിലുണ്ട്,. മേക്കപ്പിലാ !”

അവൻ നിയയുടെ റൂമിന് നേരെ കൈ ചൂണ്ടി,.

“അഭിയേട്ടൻ വന്നില്ലേ? ”

“ആ, അവനും ലയയും പരിചയക്കാരെ ആരെയോ കണ്ടു സംസാരിക്കുവാ, പുറത്തുണ്ട്,.. ”

അപ്പോഴേക്കും അടുക്കളയിൽ നിന്ന് ശാരദയുമെത്തി,..

“ആഹാ എത്തിയോ,. കുറച്ചു കൂടെ നേരത്തെ വരുമെന്ന് പ്രതീക്ഷിച്ചൂട്ടോ !”

“നാലഞ്ചു പെൺപുലികളേം കൂട്ടിവേണ്ടേ വരാൻ താമസിക്കുമല്ലോ ! സ്വാഭാവികം !”

ചന്ദ്രശേഖരൻ ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ മാലിനി മുഖം കറുപ്പിച്ചു,..

“ഞങ്ങൾ ചേച്ചീന്റെ അടുത്തേക്ക് പോട്ടേട്ടോ !”

“ഓ,.. ”

ശ്രേയ മുറിക്ക് നേരെ പാഞ്ഞു,…

എല്ലാവരോടും ചിരിച്ചു വർത്തമാനം പറയാൻ ശ്രമിച്ചെങ്കിലും അരുണിന്റെ മനസ്സപ്പോഴും ഋതികയിൽ തന്നെ തങ്ങി നിന്നു,..

അപ്പോഴാണ് അഭിയും ലയയും കേറി വന്നത്,..

“എന്താ അളിയാ ലേറ്റ് ആയത്? ”

“ദോ, ഇതിനെയൊക്കെ ഒരുക്കികൊണ്ടോരണ്ടേ? ”

അവൻ ലയയെ നോക്കിപറഞ്ഞു,..

“കണ്ടില്ലേ ഇവർ അമ്മാവനും മരുമോനും ഇങ്ങനെത്തന്നെയാ, പെണ്ണുങ്ങളായാൽ ഒരുങ്ങേണ്ട? ” മാലിനി അൽപ്പം കനത്തിൽ ചോദിച്ചു,..

സുജ ജ്യൂസുമായി വന്നു,..

“നിൽക്കുവാണോ,. വാ വന്നിരിക്ക് !”

അരുണിന്റെ മുഖത്തെന്തോ സന്തോഷം കണ്ടെത്താൻ അഭിക്കായില്ല, അവന്റെ മനസ്സിൽ സംശയങ്ങൾ പലതും വേരിട്ടിരുന്നു,..

*******

“ചേച്ചി !”

ശ്രേയ ഉറക്കെ വിളിച്ചു,.. അനിയത്തിമാരെക്കണ്ടതും ഋതികയുടെ കണ്ണുനിറഞ്ഞു, ശ്രേയ ഓടിപ്പോയി അവളെ കെട്ടിപ്പിടിച്ചു,..

സന്തോഷത്താൽ ഋതികയുടെ കണ്ണു നിറഞ്ഞു,..

“ഐ മിസ്സ്ഡ് യൂ !”

“ഐ മിസ്സ്ഡ് യൂ ടൂ ഡിയർ !”

ശ്രേയയുടെ ചുമലിലേക്ക് അവളുടെ കണ്ണുനീർ തുള്ളികൾ ഓരോന്നായി ഇറ്റുവീണു,.. ശ്രേയ പെട്ടന്നവളുടെ പിടി വിടീച്ചു,..

“കരയാനാണോ ഉദ്ദേശം? ദേ മേക്കപ്പ് പോകൂട്ടോ ”

“വാട്ടർപ്രൂഫ് ആടി !” കണ്ണീരിനിടയിലും ഋതിക ചിരിച്ചുകൊണ്ട് പറഞ്ഞു,..

മാറി നിന്ന ശ്വേതയെ അവൾ അരികിലേക്ക് വിളിച്ചു ഹഗ് ചെയ്തു,..

“ചേച്ചി ഇന്നൊരുപാട് സുന്ദരിയായിട്ടുണ്ട് !” ശ്വേത അവളുടെ ചെവിയിൽ പറഞ്ഞു,..

“താങ്ക് യൂ !”

“ഫംങ്ക്ഷൻ തുടങ്ങാനായി,.. ദോ ആ കണ്ണീരൊക്കെ തുടച്ചിട്ട് ഇറങ്ങിക്കേ,.. ”

നിയ പറഞ്ഞു,.

ഋതികയുടെ ഉള്ളിൽ ഭയം പെരുമ്പറ കൊട്ടി,.. ആൽബി, അവൻ വരാതിരുന്നെങ്കിൽ എന്നവൾ ആത്മാർഥമായി ആഗ്രഹിച്ചു,..

“ഏട്ടത്തി !” നിയ അവളെയൊന്ന് തട്ടി,..

“നടന്നോ നിയ,.. ഞാൻ വരുവാ ! ശ്രീ നിയ ചേച്ചിയുടെ കൂടെ ചെല്ല് !”

ഋതിക ടിഷ്യൂ പേപ്പർ എടുത്തു കണ്ണീരൊപ്പി, ശ്വേതയ്ക്ക് അവളുടെ അപൂർവമായ പെരുമാറ്റത്തിൽ സംശയം തോന്നി,..

“എന്തെങ്കിലും പ്രശ്നം ഉണ്ടോ ചേച്ചി? ”

“എന്ത് പ്രശ്നം,. വാ ഫങ്ക്ഷൻ തുടങ്ങാൻ ടൈം ആയില്ലേ? ” അവൾ ശ്വേതയുടെ കൈപിടിച്ച് പുറത്തേക്കിറങ്ങി,..

ഒരുങ്ങിയിറങ്ങിവന്ന ഋതികയെ കണ്ട അരുൺ ഒരു നിമിഷത്തേക്ക് എല്ലാം മറന്നു,. താൻ മാത്രമുള്ള ലോകത്തേക്ക് കടന്ന് വന്ന മാലാഖയായി തോന്നി അവന്,. നേവി ബ്ലൂ നിറത്തിൽ അതേ നിറത്തിലുള്ള മുത്തുകൾ പിടിപ്പിച്ച മനോഹരമായ ലെഹങ്കയായിരുന്നു അവളുടെ വേഷം,. അരുണിന്റെ സ്യൂട്ടിന് ചേരുന്നത്,..

ശ്രേയ അരുണിനെ ഒന്ന് തട്ടി,..

“ഞങ്ങളും ഈ ലോകത്തൊക്കെ ഉണ്ട്ട്ടോ !” അവൾ ഓർമിപ്പിച്ചു,. അരുണിന് ഋതികയുടെ അരികിലേക്ക് പോവാൻ ബുദ്ധിമുട്ട് തോന്നി, അവൾ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ല,.

ഋതിക തന്റെ വീട്ടുകാരോട് വിശേഷങ്ങൾ പങ്ക് വെയ്ക്കുകയായിരുന്നു, തീർത്തും ഇമോഷണൽ മൊമെന്റ്‌സ്‌,.

“അളിയനിങ്ങോട്ട് വാ, വെറുതെ വായി നോക്കി നിൽക്കാതെ !” ശ്രേയ അവന്റെ കൈപിടിച്ച് ഋതികയ്ക്കരികിൽ കൊണ്ട് പോയി നിർത്തി,.

അരുണിന്റെയും അവളുടെയും കണ്ണുകൾ പരസ്പരമിടഞ്ഞു,. ആൽബിയെ ചടങ്ങിലേക്ക് ക്ഷണിച്ചതിനുള്ള കുറ്റബോധം അവന്റെ കണ്ണുകളിൽ പ്രകടമായിരുന്നു,…

അവരുടെ ആ നിൽപ്പിൽ അഭിക്ക് തെല്ലൊരപാകത തോന്നി, ഏട്ടൻ തങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസിലാക്കിയ ഋതിക അവന്റെ ചുളിഞ്ഞു കിടന്ന സ്യൂട്ട് നേരെയാക്കി,.

“അരുണേട്ടനിത് ശ്രദ്ധിച്ചില്ലേ? ”

“എന്ത്? ”

“ഇങ്ങനാണോ ബട്ടൺ ഇടുന്നത്,. ഇങ്ങ് വാ ഞാൻ റെഡിയാക്കിത്തരാം !”

ഋതിക അവന്റെ കൈ പിടിച്ചു,.. നിയയുടെ മുറിയിൽ കയറി വാതിൽ ചാരി,.. പിന്നെ അവന്റെ കൈ വിട്ടു,..

“എന്താ ഡ്രെസ്സിന് കുഴപ്പം? ”

“ഡ്രെസ്സിന് ഒരു കുഴപ്പവുമില്ല,. നിങ്ങൾക്കാ അരുൺ കുഴപ്പം !”

“നീയെന്തൊക്കെയാ ഈ പറയണത്? ”

“വ്യക്തമായിപറഞ്ഞു തരാം,. എനിക്കെന്റെ വീട്ടുകാരെ വിഷമിപ്പിക്കാൻ കഴിയില്ല,.. സോ പ്ലീസ്, നമ്മൾ തമ്മിലുള്ള പ്രശ്നങ്ങളെല്ലാം നമ്മളുടെ ഇടയിൽ മാത്രം മതി !”

“ഓഹോ,.. ”

“നിങ്ങളുടെ മുഖത്തെ ഈ സാഡ്നെസ്സ് കണ്ട് ഏട്ടന് ഡൗട്ട് അടിച്ചു തുടങ്ങിയിട്ടുണ്ട്, സോ പ്ലീസ്,. ”

“ഞാൻ നിന്നോട് സ്നേഹം അഭിനയിക്കണം എന്നാവും പറഞ്ഞു വരുന്നത്,.. ”

അവൾ മിണ്ടിയില്ല,..

“അതിൽ എനിക്ക് അഭിനയിക്കേണ്ട കാര്യമൊന്നുമില്ല, പക്ഷേ നീ മറക്കാഞ്ഞാൽ മതി അഭിനയിക്കാനെങ്കിലും !” അരുണിന്റെ ശബ്ദം ആഴത്തിൽ അവളുടെ ഹൃദയത്തിൽ പതിഞ്ഞു,..

“സിന്ദൂരം തൊടാൻ മറന്നതാണോ, അതോ വേണ്ടെന്ന് വെച്ചതോ? ”

താൻ സിന്ദൂരം തൊട്ടിട്ടില്ല,. ആരുമത് ശ്രദ്ധിച്ചതുമില്ല…

അരുൺ ടേബിളിൽ ഇരുന്ന കുങ്കുമച്ചെപ്പ് എടുത്തു,.. അതിൽ നിന്ന് ഒരു നുള്ളെടുത്ത് അവളുടെ സീമന്തരേഖയിൽ ചാർത്തി,.

“നിന്റെ മനസ്സിൽ ആരായാലും, ഈ സമൂഹത്തിന് മുൻപിൽ ഞാനാണ് നിന്റെ ഭർത്താവ്,. എത്ര കാലത്തേക്കെന്നറിയില്ല എത്ര കാലത്തേക്കാണെങ്കിലും നമ്മുടെ വീട്ടുകാരുടെ സമാധാനത്തിനു വേണ്ടി ഇതുണ്ടാകണം നിന്റെ നെറുകിൽ ”

അവനത് തിരികെ വെച്ചു,.. നിറഞ്ഞൊഴുകിയ കണ്ണുനീർ തുള്ളികൾ അവൻ വിരലാൽ ഒപ്പിയെടുത്തു,..

“ആൽബിയെ വിളിച്ചത് എന്റെ മിസ്റ്റേക്ക് ആണ് സമ്മതിച്ചു, പക്ഷേ അവൻ ഉള്ളിടത്തോളം നേരം സ്റ്റേജിൽ പിടിച്ചു നിൽക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്,.. ”

അരുണിനൊന്നും അറിയില്ലെന്നാണ് ആവർത്തിച്ചു പറയുന്നത്, പക്ഷേ അത് പൂർണമായും വിശ്വസിക്കാൻ തന്റെ മനസ്സനുവദിക്കുന്നില്ല,.

പോകാം !” അവൻ പറഞ്ഞു,. അവൾ തലയാട്ടി,.

അവനവൾക്ക് നേരെ കൈ നീട്ടി,. അവൾ രണ്ടും കല്പ്പിച്ചു അവന്റെ കൈകളിൽ വിരൽ കോർത്തു,.

***********

ആളുകൾ എത്തിയിരുന്നു, സജ്ജീകരണങ്ങൾ ശരത്തിന്റെ വകയായിരുന്നു, ആങ്കറിങ് നിയ ഏറ്റെടുത്തു,.. അവൾ ആവേശത്തോടെ ഇരുവരെയും വേദിയിലേക്ക് ക്ഷണിച്ചു,.. അരുണിന്റെ കൈകൾ കോർത്ത് പിടിച്ചു വേദിയിലേക്ക് വന്ന ഋതിക എല്ലാവരുടെയും മനം കുളിർപ്പിച്ചു,.

…. അവളുടെ മനസ്സിന്റെ ഭാരം എത്രയെന്ന് അരുണിന് ഊഹിക്കാൻ കഴിഞ്ഞു, അവളുടെ സ്ട്രെസ്സിനോളം തന്നെ അവന്റെ മേലുള്ള പിടുത്തതിനും ബലം കൂടിയിരുന്നു,.

ആദ്യമായ് മോതിരമിടൽ ചടങ്ങായിരുന്നു, എൻഗേജ്മെന്റ് നടത്താതിരുന്നത് കൊണ്ടും, കല്യാണത്തിന് അധികമാരെയും വിളിക്കാതിരുന്നത് കൊണ്ടും ഗസ്റ്റുകൾ പങ്കെടുക്കുന്ന ഈ വേദിയിൽ വെച്ചുതന്നെ മോതിരമിടാം എന്ന് തീരുമാനിക്കുകയായിരുന്നു,.

അരുൺ തന്റെ പോക്കറ്റിൽ കരുതിയ റിംഗ് അവൾക്ക് നേരെ നീട്ടി,. ഋതികയും വിരൽ നീട്ടി,..

“ഇങ്ങനെയല്ല, കുറച്ചു റൊമാന്റിക് ആയിട്ടൊക്കെ ഒന്ന് പ്രൊപ്പോസ് ചെയ്തേ !”

മൈക്കിലൂടെ ഉള്ള അന്നൗൺസ്‌മെന്റ് ആയിരുന്നത് കൊണ്ട് അരുണിനും അനുസരിക്കുകയേ വഴിയുണ്ടായിരുന്നുള്ളൂ,..

അരുൺ നിലത്ത് മുട്ടുകുത്തിയിരുന്നു,..

“ദോ, അങ്ങനെ നമ്മുടെ അരുൺ അശോക്, ഭാര്യയെ പ്രൊപ്പോസ് ചെയ്യാൻ പോവാണ്,.. എല്ലാവരും ഒന്ന് കയ്യടിച്ചു പ്രോത്സാഹിപ്പിക്കണം ”

“ഋതു,… ” അവൻ പ്രണയപൂർവ്വം വിളിച്ചു,.. അവൾക്ക് അത്ഭുതം തോന്നി ആദ്യമായാണവൻ തന്നെ ഋതുവെന്ന് വിളിക്കുന്നത്,..

“വിൽ യൂ ബീ മൈൻ? ”

ഋതിക എന്ത് ചെയ്യണമെന്നറിയാതെ ചുറ്റും നോക്കി,. എല്ലാവരും ആകാംഷയോടെ തന്നെ നോക്കുകയാണ്, ചുറ്റും നിശബ്ദത, അമ്മയുടെ മുഖത്ത് കണ്ട തിളക്കം അവളെ അത്ഭുതപ്പെടുത്തി,…

“യെസ് !” അവൾ അമ്മയെ നോക്കി പറഞ്ഞു,…

അരുണിന്റെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു,. ഋതിക അരുണിനെ നോക്കി,. പിന്നെ കൈകൾ അവന് നേരെ നീട്ടിക്കൊടുത്തു,… അരുൺ അവളുടെ വിരലിൽ മോതിരമണിയിച്ചു,. തോരണങ്ങൾ അവരുടെ മീതേ സ്നേഹവർഷം പൊഴിച്ചു,..

ഋതിക അരുണിന്റെ വിരലിലും മോതിരമണിയിച്ചു,..

“ഇനി വേണേൽ ഇരുവർക്കും ഒരു ഫ്രഞ്ച് ഒക്കെ അടിക്കാട്ടോ !”

ഇരുവരും ഞെട്ടലിൽ നിയയെ നോക്കി,..

“കമ്മോൺ ഏട്ടാ,.. ദി മോസ്റ്റ്‌ റൊമാന്റിക് മൊമെന്റ് ഇൻ ദിസ്‌ ഈവെനിംഗ്,… ”

അരുൺ ഋതികയുടെ കാതിനു നേരെ മുഖമടുപ്പിച്ചു,…

“അയാം റിയലി സോറി ”

അടുത്ത നിമിഷം അവന്റെ അധരങ്ങൾ അവളുടെ അധരങ്ങളെ പൊതിഞ്ഞു,…

അവന്റെ ചുംബനത്തിന്റെ തീവ്രതയിൽ ഋതിക സ്വയം മറന്നുപോയി,…

കരഘോഷങ്ങൾക്കിടയിൽ ഇതിനെല്ലാം മൂകസാക്ഷിയായി ആൽബിയും വേദിയിലുണ്ടായിരുന്നു..

അരുൺ അവളിൽ നിന്നും സ്വയം അടർന്ന് മാറി വിജയഭാവത്തിൽ ആൽബിയെ നോക്കി,. ഇരുവരുടെയും കണ്ണുകളിൽ പകയെരിഞ്ഞു, .

(തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അനുശ്രീ ചന്ദ്രന്റെ മറ്റു നോവലുകൾ

പാരിജാതം പൂക്കുമ്പോൾ

അവിക

ഹൃദയസഖി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.7/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “ഈ തണലിൽ ഇത്തിരി നേരം – 8”

  1. നന്നായിട്ടുണ്ട് ഓരോ ഭാഗവും… ഇനി എന്താവും.. അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിങ് ആണേ

Leave a Reply

Don`t copy text!