Skip to content

ഈ തണലിൽ ഇത്തിരി നേരം – 9

ee-thanalil-ithiri-neram

ആൽബിയെ കണ്ടതും ഋതികയുടെ മുഖം വല്ലാതായി,.. അവൾ അരുണിനെയും അവനെയും മാറിമാറി നോക്കി,.

അപ്പോൾ ആൽബിയെ കാണിക്കാനാണ് ഒഴിവാക്കാമായിരുന്നിട്ടും അരുൺ തന്നെ പബ്ലിക് ആയി കിസ്സ് ചെയ്തത്, അതും ലിപ് കിസ്സ്, ഇനിയും താൻ എന്തൊക്കെ സഹിക്കേണ്ടി വരും ഈ ഉത്തമ ഭാര്യാപ്പട്ടം നിലനിർത്താൻ,. അവൾക്ക് സ്വയം വെറുപ്പ് തോന്നി,.

താൻ പോലുമറിയാതെ പലകാര്യങ്ങളും ഓരോരോ നോട്ടം കൊണ്ട് പോലും അവർ കൈമാറുന്നുണ്ടെന്ന് അവൾക്ക് തോന്നി,.

തന്റെ ഊഹങ്ങൾ സത്യമാവുന്നു, താനിതുവരെ കണ്ട അരുണിന്റെ നായകപട്ടം അഴിഞ്ഞുവീഴുകയാണ്,.. അവൻ കാണിച്ച സ്നേഹം കപടമായിമാറുകയാണ്,..

“നെക്സ്റ്റ് കേക്ക് കട്ടിങ് ആണ്, കേക്ക് കട്ട്‌ ചെയ്യുവാനായി,. ദി ഗസ്റ്റ് ഓഫ് ദി ഈവെനിംഗ്,. നമ്മുടെ നവദമ്പതികളെ സ്വാഗതം ചെയ്യുന്നു,. ഈ മധുരം മുന്നോട്ടുള്ള അവരുടെ ജീവിതം മധുരമാക്കട്ടെ എന്നാശംസിച്ചുകൊണ്ട്,. ലെറ്റ്‌സ് വെൽക്കം മിസ്റ്റർ ആൻഡ് മിസ്സിസ് അരുൺ അശോക്,.. ”

അരുൺ കത്തി ഋതികയ്ക്ക് നേരെ നീട്ടി,.. നിങ്ങളുടെ മുഖംമൂടി അഴിഞ്ഞുവീണിരിക്കുന്നു അരുൺ,. എങ്കിലും നിങ്ങൾ അഭിനയിച്ചു തകർക്ക്,.. എത്ര വരെ പോകുമെന്ന് എനിക്കും അറിയണം,..

അവൾ പുഞ്ചിരിയോടെ അവന്റെ കൈകളിൽ പിടിച്ചു,. അരുണിന് ആശ്വാസം തോന്നി, ഇവൾ ആൽബിയെ ഒരുപക്ഷെ കണ്ടുകാണില്ല, അതാവും,..

ഋതിക ആദ്യത്തെ പീസ് എടുത്ത് അവന്റെ വായിൽ വെച്ചു,.. അവളുടെ കണ്ണിൽ നിഗൂഢമായി എന്തോ പതിയിരിക്കുന്നുണ്ടെന്ന് അവന് തോന്നി,.

അരുണും അവളുടെ വായിൽ കേക്ക് വെച്ചു കൊടുത്തു,..

അപ്പോഴാണ് അഭിറാം ആൽബിയെ കാണുന്നത്,. അവൻ തിടുക്കപ്പെട്ട് ആൽബിക്ക് അരികിലേക്ക് വന്നു,.

“നീയെന്താ ഇവിടെ? എന്റെ പെങ്ങളുടെ ജീവിതം തകർക്കാനാണ് നിന്റെ ഉദ്ദേശമെങ്കിൽ !”

അഭിയുടെ നീക്കം ഋതികയുടെ ഉള്ളിൽ ഭയം കോരിയിട്ടു,.

“കയ്യെടുക്ക്,. ദേ പെങ്ങൾ നോക്കുന്നു !”

അഭിറാം സ്റ്റേജിലേക്ക് നോക്കിയപ്പോഴേക്കും ഋതിക നീരസത്തോടെ മുഖം തിരിച്ചു,..

“ദേ, ഇത്രയും നേരം നോക്കുവായിരുന്നു, സ്റ്റേജിൽ അവനൊപ്പം നിൽക്കുമ്പോഴും അവളുടെ നോട്ടം എന്നിലേക്കാ, നിങ്ങൾ അടിച്ചൊടിച്ച എന്റെ കൈകളിലേക്കാ,.. അതേപോലെ അവളുടെ കഴുത്തിൽ കിടക്കണത് അവൻ കെട്ടിയ താലിയാണെങ്കിലും മനസ്സിലിപ്പോഴും ഈ ഞാനാ !”

“ടാ,.. ” അഭിറാം അവന്റെ കോളറിൽ പിടി മുറുക്കി,..

“ദേ, കയ്യെടുക്ക് ആളുകൾ ശ്രദ്ധിക്കുന്നു,.. പിന്നെ ഞാനങ്ങനെ വലിഞ്ഞുകേറി വന്നതൊന്നുമല്ല ! ആ സ്റ്റേജിൽ നിന്ന് ഗ്രൂപ്പ്‌ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന നിങ്ങളുടെ അളിയൻ വിളിച്ചിട്ട് തന്നെയാ വന്നത്,. ”

“നീ കൂടുതൽ കളിക്കല്ലേ!”

“വിശ്വാസമായില്ലല്ലേ, കാണിച്ചു തരാം അരുൺ അവന്റെ എക്സ് ക്ലാസ്സ്‌മേറ്റ് ആൽബിയെ എങ്ങനെ സ്വീകരിക്കുമെന്ന് ! രാകേഷേ വാടാ, പിന്നെ ഗിഫ്റ്റ് എടുക്കാൻ മറക്കല്ലേ,. !”

“ഇല്ലാളിയാ രണ്ടു പേർക്കുമുള്ള ഗിഫ്റ്റ് റെഡി,.

അവൻ അഭിറാമിനെ വിജയഭാവത്തിൽ നോക്കി ചിരിച്ച് സ്റ്റേജിലേക്കുള്ള പടികൾ കയറി,.

നിസഹായനായി ആ രംഗം നോക്കി നിൽക്കാനേ അഭിറാമിന് കഴിഞ്ഞോളു,.

ആൽബി സ്റ്റേജിലേക്ക് കേറി വരുന്നത് കണ്ട ഋതികയുടെ നല്ല ജീവൻ പോയി,. അവളുടെ ഹൃദയം പെരുമ്പറ മുഴക്കി,.

അരുൺ എന്ത് ചെയ്യണമെന്നറിയാതെ നിന്നു താനാണ് വിളിച്ചത്,. അപമാനിക്കാൻ പറ്റില്ല, അത് വലിയ പ്രശ്നങ്ങളിലേക്കേ വഴി വെക്കൂ,..

ഋതിക രണ്ടടി പുറകിലേക്ക് വെച്ചു,. അരുൺ അവളുടെ കൈകളിൽ മുറുകെ പിടിച്ചു,. അവന്റെ സ്പർശനം ഇത്തവണ അവളിൽ വെറുപ്പാണ് നിറച്ചത്, എങ്കിലും അവളത് പുറത്തു കാണിക്കാതെ നിന്നു,.

അരുൺ പുഞ്ചിരിക്കാൻ ശ്രമിച്ചു,.. ആൽബി അവന് ഷേക്ക്‌ഹാൻഡ് നൽകി, അരുൺ നിരസിച്ചില്ല,.

പിന്നെ അത് ഹഗ്ഗിലേക്ക് നീങ്ങി,..

“ഋതു, എന്റെ പെണ്ണാ നീ തന്നെ എനിക്കിവളെ മടക്കിത്തരും,.. നേടിയെടുക്കും ഈ ആൽബി !”

“കാണാം !” അരുണിന്റെ ശബ്ദവും ഉറച്ചതായിരുന്നു,.

അഭിറാം നിരാശയോടെ തിരിഞ്ഞു നടന്നു,..

“രാകേഷേ ഗിഫ്റ്റ് എടുക്ക് !”

രാകേഷ് കയ്യിൽ കരുതിയ വലിയ പൊതി അവന് നേരെ നീട്ടി,.

“വാങ്ങിക്ക് !”

മറ്റു വഴിയില്ലാതെ അവനത് വാങ്ങിച്ചു,. പിന്നെ ആൽബി രാകേഷിന്റെ കയ്യിൽ നിന്നും അടുത്ത പാക്കറ്റ് വാങ്ങിച്ചു ഋതികയ്ക്ക് നേരെ നീങ്ങി,.

അരുൺ എന്തും നേരിടാൻ തയ്യാറായി നിന്നു, ചിലപ്പോൾ അവൻ അവളെ അക്രമിച്ചെന്ന് പോലും വരാം, മുൻകരുതൽ എടുത്തേ പറ്റൂ,,.

അവളെ ആകെ വിയർത്തു,.

“ഇവനെന്താ ഇവിടെ? ” മടങ്ങിച്ചെന്ന അഭിറാമിനോട് ചന്ദ്രശേഖരൻ ചോദിച്ചു,..

“അവൻ അരുണിന്റെ ഫ്രണ്ട് ആണെന്ന് !”

ചന്ദ്രശേഖരൻ അവനെ ഭീതിയോടെ നോക്കി,.. ശ്രീദേവി ശ്വേതയുടെ കൈകളിൽ മുറുകെ പിടിച്ചു,.. എല്ലാവരും ആകാംഷയുടെ മുൾമുനയിൽ നിൽക്കുകയായിരുന്നു

അവൻ ഗിഫ്റ്റ് ഋതികയ്ക്ക് നേരെ നീട്ടി,. അവൾ എന്ത് ചെയ്യുമെന്നറിയാതെ അരുണിനെ നോക്കി,. അരുൺ മുഖം തിരിച്ചു,..

“വാങ്ങിക്കേടോ, എന്തിനാ പേടിക്കണേ, ബോംബും, പെട്രോളും ആസിഡും ഒന്നുമല്ല,. ചെറിയൊരു ഗിഫ്റ്റ് അതേ ഉള്ളൂ !”

ഋതികയുടെ മിഴികൾ നിറഞ്ഞിരുന്നു,. എനിക്ക് തെറ്റ് പറ്റിപ്പോയി ആൽബി, ഇന്ന് ഞാൻ നിനക്ക് മുൻപിൽ തോറ്റു നിൽക്കുകയാണ്,.

“വാങ്ങിക്കടോ !” അവൾ അരുണിനെ നോക്കി, അവൻ വാങ്ങിക്കാൻ അനുവാദം കൊടുത്തു, വിറയ്ക്കുന്ന കൈകളാൽ അവളാ ഗിഫ്റ്റ് വാങ്ങി,. അവൾക്ക് താനിപ്പോൾ കരയുമെന്ന് തോന്നി,. ആൽബിയുടെ ചുണ്ടിൽ ഒരു വിജയച്ചിരി വിരിഞ്ഞു,..

ഫോട്ടോ എടുക്കാൻ നേരം ഋതിക ആൽബിക്കും അരുണിനും നടുക്കായിരുന്നു,. ചെകുത്താനും കടലിനും നടുക്ക് എന്ന് കേട്ടിട്ടുള്ളതല്ലാതെ അനുഭവത്തിൽ വരുന്നത് ആദ്യമായായിരുന്നു, ഇതിൽ ആരാണ് ചെകുത്താൻ ആരാണ് കടൽ എന്ന് തിരിച്ചറിയാത്ത വിഷമമേ ഉണ്ടായിരുന്നോളു,..

“എനിവേ, ഹാപ്പി മാരീഡ് ലൈഫ്,.. ” ആൽബി അവൾക്ക് നേരെ കൈ നീട്ടി,.. അരുണും ആ ചങ്കിടിപ്പിന്റെ മുഹൂർത്തത്തിലൂടെയാണ് കടന്നുപോയത്,…

ഋതിക തിരികെ കൈ നീട്ടിയതും അവന്റെ ഉള്ളിലൊരു ഭൂകമ്പം സൃഷ്ടിക്കപ്പെട്ടു,..

“നിന്റെ മനസ്സിൽ ആരായാലും, സമൂഹത്തിന് മുൻപിൽ നിന്റെ താലിയുടെ അവകാശി ഞാനായിരിക്കും !” എന്ന അരുണിന്റെ വാചകങ്ങൾ അവളുടെ മനസിലേക്ക് കടന്നുവന്നു,..

അവൾ കൈ പിൻവലിച്ചു, അവന് മുൻപിൽ കൈകൾ കൂപ്പി,.. അരുണിനെ അപമാനിക്കുന്നത് ശരിയല്ല,.

“താങ്ക്സ് !” ഹൃദയം പൊട്ടുന്ന വേദനയോടെ അവൾ പറഞ്ഞു,..

നിന്റെ കൈകളിൽ ഒന്ന് കോർത്തു പിടിക്കാൻ, നിന്നോട് ചേർന്ന് നിൽക്കാൻ കൊത്തിയില്ലാഞ്ഞിട്ടല്ല,. പക്ഷേ ഞാനിന്ന് മറ്റൊരാളുടെ ഭാര്യയാണ്, അവൻ നിരാശയോടെ അവളെയൊന്ന് നോക്കി,.. പെട്ടന്ന് അരുണവന്റെ കൈ പിടിച്ചു,..

“താങ്ക്സ് ബ്രോ !”

അരുണിൽ നിന്നും ഇങ്ങനൊരു നീക്കം ആൽബി പ്രതീക്ഷിച്ചില്ല, ഋതുവിനെ ഇമ്പ്രെസ്സ് ചെയ്യാനാണെങ്കിൽ അത്കൊണ്ടിനി കാര്യമൊന്നുമില്ല,..

“ഞങ്ങളെന്നാൽ ഇറങ്ങട്ടെ, ” അവൻ ഋതികയെ നോക്കി ചോദിച്ചു,..

അവൾ തലയാട്ടി,.

ഒന്നും മിണ്ടാതെ ഒരു പുഞ്ചിരിയും സമ്മാനിച്ചവൻ ഇറങ്ങിപ്പോയി,.. ഋതികയ്ക്ക് കരച്ചിൽ നെഞ്ചിൽ തളം കെട്ടി,..

“എനിക്ക് വാഷ് റൂമിൽ പോണം !”

അരുണിന്റെ അനുവാദത്തിന് കാക്കാതെ അവൾ വീടിനുള്ളിലേക്ക് തിരികെ നടന്നു,. അവൻ മൗനിയായി നിന്നു,..

********

ഋതിക ടാപ് തുറന്നിട്ട്‌ പൊട്ടിക്കരഞ്ഞു,. എന്നെക്കൊണ്ട് വയ്യ ഒന്നിനും,.. എല്ലാവരും കൂടി ചതിക്കുവാ എന്നെ, ഇന്ന് രാവിലെ ആൽബിയെ കാണുന്ന വരെയും അരുണിന് എന്റെ മുന്നിൽ ദൈവത്തിന്റെ സ്ഥാനമായിരുന്നു, ഒരു നിമിഷം കൊണ്ടാണെല്ലാം തകർന്നത്,.

പക്ഷേ അരുൺ, അരുണിന് ഒന്നും അറിയില്ലെങ്കിൽ, തന്റെ ഈ കുറ്റപ്പെടുത്തൽ, ഈ വാശി ഒക്കെ വെറുതെയാവില്ലേ? ഋതിക കണ്ണു തുടച്ചു പുറത്തിറങ്ങിയതും ശ്വേത കാത്തു നിൽപ്പുണ്ടായിരുന്നു,..

“ചേച്ചി എന്തിനാ കരഞ്ഞത്? ”

“ഞാൻ കരഞ്ഞില്ലല്ലോ? ”

” ഇപ്പോൾ എന്നോടും കള്ളം പറയാൻ തുടങ്ങിയോ? ആൽബിച്ചേട്ടനെന്തിനാ ഇവിടെ വന്നത്? ”

ഋതിക മറുപടി പറഞ്ഞില്ല,..

“വന്നപ്പോൾ തൊട്ട് ഞാൻ ശ്രദ്ധിക്കുവാ അരുണേട്ടനും ആയി എന്തേലും ഇഷ്യൂ ഉണ്ടോ? ”

“ശ്വേത, അവിടെ ഫങ്ക്ഷൻ !”

“ചേച്ചി പറഞ്ഞിട്ട് പോയാൽ മതി !”

ഋതിക എല്ലാം ശ്വേതയോട് പറഞ്ഞു കേൾപ്പിച്ചു,..

“നീ പറ മോളേ, ഞാനെന്താ ചെയ്യേണ്ടത്? ആരെ ഞാൻ വിശ്വസിക്കണം? ”

“അരുണേട്ടനെ വിശ്വസിക്കണം !” ശ്വേത ഉറപ്പോടെ പറഞ്ഞു,.

ഋതിക വിശ്വാസമാവാതെ ശ്വേതയെ നോക്കി,..

“സത്യം എന്തും ആയിക്കൊള്ളട്ടെ, അരുണേട്ടൻ ചേച്ചിയുടെ ഭർത്താവാ,.. നിങ്ങളുടെ ഇടയിലാ പരസ്പര വിശ്വാസം വേണ്ടത് ! ആൽബി എന്ന വ്യക്തി ചേച്ചിയുടെ പാസ്റ്റ് ആണ്, പ്രെസെന്റും ഫ്യൂചറുമെല്ലാം അരുണേട്ടൻ ആണ്, അങ്ങനെ ആവണം ”

“ഞാനും അതന്നെയാ മോളെ ട്രൈ ചെയ്യണത്, പക്ഷേ, ആൽബിയുടെ അവസ്ഥ നീയും കണ്ടതല്ലേ, അഭിയേട്ടനും അരുണും കൂടി !”

“ആൽബി കള്ളം പറഞ്ഞതാണെങ്കിലോ, അരുണേട്ടന് ഇൻവോൾവ്മെന്റ് ഉണ്ടെന്ന് !”

“ബട്ട്‌ എന്തിന്? ”

“നല്ല ചോദ്യം,.. ചേച്ചീടെ ഈ ആൽബി അത്ര പുണ്യാളന്റെ സ്വഭാവമുള്ള ആളൊന്നുമല്ലല്ലോ,. നമ്മുടെ വീട്ടിൽ വന്നു കാട്ടിക്കൂട്ടിയതൊക്കെ ഒറ്റയടിക്ക് മറന്നോ,. എന്തൊക്കെയാ വിളിച്ചു പറഞ്ഞത്,. ”

ഋതിക തല താഴ്ത്തി നിന്നു,.

“ആ വ്യക്തിക്ക് ചേച്ചിയുടെ മനസ്സിൽ ഒരു കനൽ ഊതിപ്പെരുപ്പിക്കാനാണോ പ്രയാസം? ”

“ബട്ട്‌ അരുണും ആൽബിയും തമ്മിലുള്ള റിലേഷൻ? അവരുടെ ശത്രുത ”

“ആർക്കാ ചേച്ചി ശത്രുക്കൾ ഇല്ലാത്തത്,. അവർ ഒരുമിച്ച് പഠിച്ചു, അവർ ശത്രുക്കളായിരുന്നു,. അതിന് റിവഞ്ജ് ചെയ്യാൻ ചേച്ചിയെ ഉപയോഗിച്ചു, ഇതൊക്കെ ചേച്ചിയുടെ തോന്നൽ മാത്രം ആണെങ്കിലോ? ചേച്ചി പറഞ്ഞ ആൽബിയാണ് ഈ ആൽബി എന്ന് അറിയാഞ്ഞിട്ടാണെങ്കിലോ,. അങ്ങനാണെങ്കിൽ ചേച്ചിയുടെ ഈ പെരുമാറ്റം ക്രൂരമാണ്, ഒരു കാലത്തും ചേച്ചിക്ക് സമാധാനം കിട്ടില്ല !”

“അരുണിന് എല്ലാം അറിയാമെങ്കിൽ? ”

“അങ്ങനെ ആവരുതേ എന്ന് പ്രാർത്ഥിക്ക്,. ആൽബിയെ അല്ല ചേച്ചിയുടെ ഭർത്താവിനെ സ്നേഹിക്ക്, യാഥാർഥ്യങ്ങളെ അംഗീകരിക്ക്, ചേച്ചി സ്വയം തിരഞ്ഞെടുത്തതാണ്, അതിന്റെ റീസണും എനിക്കറിയാം, ആർക്ക് വേണ്ടിയാണോ ചേച്ചി ഈ ത്യാഗം ചെയ്തത്, അവരെ വേദനിപ്പിക്കരുത്,.. ഇന്ന് അപ്പച്ചി എത്ര ടെൻസ്ഡ് ആയിരുന്നെന്ന് അറിയുവോ? ആൽബി സ്റ്റേജിലേക്ക് വന്നപ്പോൾ പേടിച്ച് എന്റെ കൈകളിൽ അമർത്തിപ്പിടിച്ച് നിൽക്കുവായിരുന്നു.. ചേച്ചിയെ അയാൾ എന്തെങ്കിലും ചെയ്യുമോ എന്ന് പേടിച്ച് !”

ഋതികയുടെ മിഴികൾ നിറഞ്ഞു,.

“ഇനി കരയരുത്, അരുണേട്ടനെ സ്നേഹിക്ക്,. വിശ്വസിക്ക്, ആ വിശ്വാസം സത്യമാവാൻ പ്രാർത്ഥിക്ക്,.. കണ്ണ് തുടച്ചിട്ട് വാ,.. ഗസ്റ്റുകൾക്ക് ഡൌട്ട് അടിക്കരുത്,.. ”

ശ്വേത അവളെക്കൂട്ടി നടന്നു,..

*******
ഋതികയെ കണ്ടപ്പോഴാണ് അരുണിന് ശ്വാസം നേരെ വീണത്,..

“താൻ കരഞ്ഞോ? ”

അരുൺ ശബ്ദം താഴ്ത്തി ചോദിച്ചു,..

“ഇല്ല !” അവളുടെ ശബ്ദം കനത്തു തന്നെയിരുന്നു,.. പെട്ടന്നവൾക്ക് ശ്വേത പറഞ്ഞ കാര്യങ്ങൾ ഓർമ വന്നു,..

ആൾക്കൂട്ടത്തിനിടയിൽ സ്റ്റേജിലേക്ക് കേറി വന്ന തന്റെ കൂട്ടുകാരിയെ കണ്ട ഋതിക അത്ഭുതമടക്കാനാവാതെ എഴുന്നേറ്റു,..

“നീതി,.. വാട്ട്‌ എ സർപ്രൈസ് !”

അവൾ സന്തോഷമടക്കാനാവാതെ നീതിയെ ഹഗ് ചെയ്തു,.

“അരുൺ ചേട്ടാ, ഒടുവിൽ ഈ പോത്തിനെ തന്നെ കേട്ടീല്ലേ?”

അരുൺ പുഞ്ചിരിച്ചു,.

” നീയെന്താ വിളിച്ചേ, പോത്തെന്നോ ? ”

ഋതിക മുഖം കറുപ്പിച്ചു,.

“നോക്ക് അരുണേട്ടാ !” ഋതിക അരുണിനെ നോക്കി,.

“എനിക്കും സംശയമില്ലാതില്ല !” അവൻ ചിരിയടക്കിപറഞ്ഞു,.

“ഓഹോ, ലാസ്റ്റ് നിങ്ങള് കമ്പനി ഞാൻ ഔട്ട് അല്ലേ? ”

ഋതിക അവന്റെ കൈകളിൽ ഒന്ന് പിച്ചി,. അരുണിന് നന്നായി വേദനിച്ചെങ്കിലും അവനത് ചിരിയിലൊതുക്കി,.

“എന്നിട്ട് അവനെന്തിയെ? ”

“ഇച്ചായന് ലീവ് കിട്ടീല്ല !”

“നിന്റെ കല്ല്യാണം കഴിഞ്ഞോ? ” ഋതിക ആകാംഷയോടെ ചോദിച്ചു,..

“അരുണേട്ടാ ഈ മുതലിനെ ഞാനങ്ങ് കൊല്ലട്ടെ? ”

“അയ്യോ വേണ്ടാ, ഇന്നലെ കെട്ടീതല്ലേ ഉള്ളൂ !”

“എടി പോത്തേ, കെട്ടിയവനെക്കുറിച്ചല്ല, എന്റെ ബ്രോയുടെ കാര്യവാ പറഞ്ഞത് !”

“ഓ ജസ്റ്റിൻ ചേട്ടന്റെ കാര്യം,. ചേട്ടനിപ്പോ എവിടെയാ? !”

“സൗദിയിൽ ഒരു ഫിനാൻഷ്യൽ കമ്പനിയിൽ അഡ്വൈസർ ആയി ജോബ് നോക്കുവാ !”

“ഓ,.. ”

“അതിനേ പത്താം ക്ലാസും കഴിഞ്ഞു കെട്ടിയെടുത്തങ്ങ് പോയാൽ പോരാ, വല്ലപ്പോഴും വിളിക്കണം !”

“നിനക്കും വിളിക്കാരുന്നല്ലോ !”

“എനിക്കെവിടെയാടി ഫോൺ അന്നേരം, ബട്ട്‌ പിന്നെ നിന്റെ ഫോണിന്റെ നമ്പറും മാറിയില്ലേ? ”

ആൽബി തനിക്ക് ഒരു കുഞ്ഞി ഫോൺ സങ്കടിപ്പിച്ചു തന്നതോടെ താൻ പിന്നെ അമ്മയുടെ ഫോൺ ഉപയോഗിച്ചിട്ടില്ല,. പിന്നീട് അവൻ മാത്രമുള്ള ലോകത്ത് എല്ലാവരെയും മറന്നത് താൻ തന്നെയായിരുന്നു,..

“നീയെന്താ ആലോചിക്കുന്നേ? ”

“അത് ഒന്നൂല്ല, പക്ഷേ നിനക്ക് അരുണേട്ടനെ എങ്ങനാ പരിചയം?”

“ഓ നല്ല ബെസ്റ്റ് ചോദ്യം,.. ഇച്ചായന്റെ ബെസ്റ്റ് ഫ്രണ്ടാ,. ഇവര് സെന്റ് പോൾസ് സ്കൂളിൽ ഒരുമിച്ചാ പ്ലസ് ടു പഠിച്ചത്,.. ”

സെന്റ് പോൾസ് ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ, അവിടെത്തന്നെയാണ് ആൽബിയും പ്ലസ് ടു പഠിച്ചത്,. ഇവർ ഒരേ ക്ലാസ്സുകളിൽ ആയിരുന്നിരിക്കണം, പക്ഷേ അരുണിനെ കണ്ടതായി തനിക്ക് ഓർമ്മകൂടി ഇല്ല, ചിലപ്പോൾ ആൽബി കണ്മുന്നിൽ തെളിഞ്ഞു നിന്നതിനാൽ ഇവരെ കാണാതെ പോയതുമാവാം, ജസ്റ്റിൻ ചേട്ടനെ വിളിച്ചാൽ വഴക്കിന്റെ കാരണമറിയാം,..

“നീ എന്താ ഗഹനമായി ആലോചിക്കുന്നേ? ” പെട്ടന്ന് നീതി ചോദിച്ചു,..

“ഹേയ് ഒന്നൂല്ല !” അവൾ അവർക്കൊപ്പം ഫോട്ടോയ്ക്ക് പോസ്സ് ചെയ്തു,..

“ഇനിയെങ്കിലും ഇടയ്ക്ക് വിളിക്കൂട്ടോ !”

“ഷുവർ ഡിയർ !” നീതി അവളെ ഹഗ് ചെയ്തു,..

“രണ്ടാളും കൂടെ ഇറങ്ങ് ഒരു ദിവസം അങ്ങോട്ടേക്ക് !”

അരുൺ പുഞ്ചിരിയോടെ തലയാട്ടി,.

അവന്റെ ഭാഗത്തുനിന്നും അവളുടെ ഭാഗത്തുനിന്നും ധാരാളം ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിന് എത്തിയിരുന്നു…

പോകാൻ നേരം ശ്രീദേവി മകളുടെ മുടിയിഴകളിൽ തലോടി,. അമ്മയെ താൻ ചെറുതായെങ്കിലും പേടിപ്പിച്ചതിന്റെ പരിഭവം ആ മുഖത്തുണ്ട്,..

“നിങ്ങളെ നാലാം വിരുന്നിന് കൂടെ ക്ഷണിക്കാനാ ഞങ്ങൾ വന്നത് !”

അരുണും ഋതികയും മുഖത്തോട് മുഖം നോക്കി,..

“രണ്ടാളും നാളെത്തന്നെ വരണം, 31 ന് വൈകിട്ട് അഞ്ചരക്കാ ഫ്ലൈറ്റ്, അതിന് മുൻപേ കുറച്ചു നല്ല ദിവസങ്ങൾ,. മകൾക്കും മരുമകനും ഒപ്പം !”

ചന്ദ്രശേഖരൻ അത് പറഞ്ഞതും അവളുടെ മിഴികൾ നിറഞ്ഞു,.. ഒടുവിൽ അമ്മയും പോകുകയാണ് തന്നെ ഇവിടെ ഒറ്റയ്ക്കാക്കി,.

“അവർ നാളെത്തന്നെ വരും !”

എല്ലാവരും പരസ്പരം യാത്ര പറഞ്ഞു,. ശ്വേതയുടെ മിഴികളിൽ അവളോടുള്ള പല നിർദേശങ്ങളും അപേക്ഷകളും ഉണ്ടായിരുന്നു,..

അവർ പോയതും ഋതിക മുറിയിലേക്കോടി.. മനസ്സിൽ കയറ്റി വെച്ച ഭാരങ്ങളെല്ലാം ഒരു മഴപോലെ പെയ്തിറങ്ങി,…

അവൾ കരയുകയാണെങ്കിൽ കരഞ്ഞോട്ടെ എന്നവന് തോന്നി, താൻ ഇടയ്ക്ക് കേറിച്ചെന്നാൽ അവളുടെ വാശിയും വെറുപ്പുമൊക്കെ കൂടുകയേ ഉള്ളൂ,..

**********

“അവനവളെ കിസ്സ് ചെയ്തിരിക്കുന്നു,. അതും നിനക്ക് മുൻപിൽ വെച്ച് !”

“അവളുടെ കണ്ണുകളിൽ അവനോടുള്ള പ്രണയം ഉണ്ടായിരുന്നില്ല !” ആൽബിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു,..

“അവനവളെ കിസ്സ് ചെയ്തതിൽ നിനക്കൊന്നുമില്ലേ? ”

“ആ ഒരു കിസ്സിന് അവൻ വില കൊടുക്കേണ്ടി വരും !”

*********

ഋതിക മേക്കപ്പ് തുടച്ചു,.. അവളുടെ കൈകൾ തന്റെ അധരങ്ങൾക്ക് നേരെ നീണ്ടു,..

ഒരിക്കൽ കൂടെ അനുവാദം കൂടാതെ അവൻ തന്നെ ചുംബിച്ചിരിക്കുന്നു,. അതും പബ്ലിക് ആയിട്ട്, ഓർക്കും തോറും അവൾക്ക് ശരീരമാകെ ഒരു വൈബ്രേഷൻ അനുഭവപ്പെടുന്നത് പോലെ തോന്നി,.

പക്ഷേ ആൽബിക്ക് മുന്നിൽ വെച്ച് അങ്ങനെ ചെയ്തത് എന്ത് കൊണ്ടാവും? അവൾ ഓർത്തു…

ഹേയ്, ഇല്ല ഋതു, അരുൺ നിനക്ക് അന്യനല്ല, തന്നെക്കാൾ മൂന്ന് വയസിന് ഇളയ അനിയത്തി പറഞ്ഞു പഠിപ്പിച്ചതെല്ലാം താൻ ഇടയ്ക്കിടെ മറക്കുന്നു,. എന്തുകൊണ്ടാണിങ്ങനെ?

ശ്വേത പറഞ്ഞത് ശരിയായിരുന്നെങ്കിൽ എന്നവൾ പ്രാർത്ഥിച്ചു,.. അരുൺ വില്ലനാവാതിരുന്നെങ്കിൽ മാത്രമേ തനിക്കവനെ സ്നേഹിക്കാൻ കഴിയുള്ളൂ,..

അവളുടെ കണ്ണുകൾ ആൽബി സമ്മാനിച്ച ഗിഫ്റ്റിലേക്ക് പോയി, അരുതെന്ന് പല തവണ മനസ്സ് വിലക്കിയിട്ടും അവളാ ഗിഫ്റ്റ് പൊട്ടിച്ചു,..

അതിൽ ഒരു പെയിന്റിംഗ് ആയിരുന്നു,.. അവളുടെ,. സ്കൂൾ യൂണിഫോമിൽ ഉള്ളത്,. അവന്റെ ആദ്യ കാഴ്ചയിലെ അവളുടെ മുഖം,. തനിക്ക് വേണ്ടി അവൻ ആദ്യമായും അവസാനമായും വരച്ച പ്രണയചിത്രം,. അതിന് താഴെ “with love ‘A’ “എന്ന് എഴുതിയിരിക്കുന്നു,..

കണ്ണുനീർ തുള്ളികൾ അതിലേക്ക് ഇറ്റ് വീണു, ഞാൻ ക്രൂരയാണ് ആൽബി, നിന്നെ ഞാൻ സ്നേഹിച്ചു വഞ്ചിച്ചു, എന്നിട്ടും നീ എന്നെ ഇപ്പോഴും സ്നേഹിക്കുന്നുണ്ടല്ലോ,. ഉപദ്രവിച്ചില്ലല്ലോ,. എന്തെല്ലാം നീ സഹിച്ചു,. കാമുകി മറ്റൊരു പുരുഷനൊപ്പം ഒരു വേദിയിൽ ചേർന്ന് നിൽക്കുന്നത് കണ്ടു നിൽക്കേണ്ടി വരിക എന്നതിനേക്കാൾ ക്രൂരമായി മറ്റെന്തുണ്ട്?

അരുൺ വാതിൽ തുറന്നതും ഋതികപെട്ടന്ന് കണ്ണു തുടച്ചു,. അവളാ ഗിഫ്റ്റ് മറയ്ക്കാൻ ശ്രമിച്ചെങ്കിലും അവൻ കണ്ടെന്ന തോന്നലിൽ അതവൾ ഉപേക്ഷിച്ചു,.

“അവൻ വരച്ചതാണോ? “അതേയെന്നവൾ തലയാട്ടി,.

“നന്നായിട്ടുണ്ട് !” അവന്റെ മുഖത്ത് നേരത്തെ കണ്ട സന്തോഷം കാണാനില്ല,.. അവൾ എന്ത് ചെയ്യുമെന്നറിയാതെ നിന്നു,.

അവൻ ഒന്നും മിണ്ടാതെ ടെറസിലേക്കിറങ്ങി,. അവൾ പെട്ടന്ന് എല്ലാം അടുക്കിയൊതുക്കി വെച്ചു,. പിന്നെ പോയി ഡ്രസ്സ്‌ മാറി,.. അവൻ അപ്പോഴും അകത്തേക്ക് വന്നിരുന്നില്ല,

അവൾ പുറത്തേക്കിറങ്ങി, അവൻ സിറ്റ് ഔട്ടിലെ ഊഞ്ഞാലിൽ ചാരി കിടക്കുകയായിരുന്നു,.. മുഖത്തോട്ടും പ്രസാദമില്ല,.

“അരുണേട്ടാ, എണീക്ക്, അകത്ത് വന്നു കിടക്ക് ”

അവനിൽ നിന്നും പ്രതികരണങ്ങളൊന്നും ഉണ്ടായില്ല,..

“അരുണേട്ടാ,.. ”

“ഋതിക എന്നെ അരുൺ എന്ന് വിളിച്ചാൽ മതി !”

അവന്റെ ശബ്ദം കനത്തിരുന്നു,.. താനവനെ ഹർട്ട് ചെയ്തു സംസാരിച്ചത് തീരെ ശരിയായില്ല,. അരുണേട്ടാ എന്ന് വിളിക്കാൻ തീരുമാനമെടുത്തത് താൻ തന്നെയാണ്, എന്ത് ദേഷ്യത്തിന്റെ പുറത്താണെങ്കിലും പിന്നീട് അവനെ പേര് വിളിച്ചത് ശരിയായില്ല,..

“അരുണേട്ടാ, അയാം സോറി, അപ്പോഴത്തെ എന്റെ മാനസികാവസ്ഥയിൽ ഞാൻ എന്തൊക്കെയോ പറഞ്ഞു !”

“തനിക്ക് മാത്രമല്ല ഋതിക ഈ ഇമോഷൻസും, ഫീലിങ്ങ്സും, ഫാമിലിയും ഒക്കെയുള്ളത്, എനിക്കുമുണ്ട് ഞാനും ഒരു മനുഷ്യനാണ്,..”

അവൾ നിറകണ്ണുകളോടെ അവനെ നോക്കി,.

“എനിക്ക് തന്നെ ഇഷ്ടപ്പെട്ടത് കൊണ്ട് തന്നെയാ വിവാഹം കഴിച്ചത്, അല്ലാതെ തന്റെ കാമുകനോടുള്ള പകരം വീട്ടാനല്ല, എന്റെ സ്ഥാനത്ത് വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ താൻ ഇങ്ങനൊക്കെ പറയുമായിരുന്നോ? ”

അവൾ തല കുനിച്ചു നിന്നു,.

“ഇവിടെ അവനെന്റെ പഴയൊരു ക്ലാസ്സ്‌ മേറ്റ്‌ ആയിപ്പോയി, ഞങ്ങൾ തമ്മിൽ ചെറിയ ചില വാക്കുതർക്കങ്ങളും ഉണ്ടായി, എന്ന് കരുതി അതിന്റെ വാശിക്കാ തന്നെ വിവാഹം കഴിച്ചതെന്നൊക്കെ പറയുമ്പോൾ,.. ഞാനല്ല താനാ വിവാഹത്തിന് സമ്മതം ആദ്യം പറഞ്ഞത്, എന്നിട്ട് താൻ എന്തെങ്കിലും പറഞ്ഞോ, തന്റെ വീട്ടുകാരുടെ ഫോഴ്സ് ഉണ്ടായിരുന്നു എന്ന് പറഞ്ഞോ,. ഇല്ല, പക്ഷേ തന്നെ മനസിലാക്കിയത് കൊണ്ട് ഞാൻ ഊഹിച്ചു,.

ഇന്നലെ നമ്മുടെ ഫസ്റ്റ് നൈറ്റ് ആയിരുന്നു,. എല്ലാ ആണുങ്ങളെപ്പോലെയും വല്ല ഡിമാൻഡും ഞാൻ വെച്ചോ, എനിക്ക് ഫീലിംഗ്സ് ഒന്നും ഇല്ലാത്തോണ്ടന്നാണെന്നാണോ കരുതിയത്.. എന്നിട്ടും ഞാൻ തനിക്ക് സമയം തന്നത് താൻ പൂർണമായും എന്റേതാകുന്ന ഒരു നിമിഷം സ്വപ്നം കണ്ടിട്ടാ.. പക്ഷേ താനോ, ആ അവസരത്തെ,… താൻ അവനെ സ്നേഹിച്ചോളൂ, അവനെ വിശ്വസിച്ചോളൂ എനിക്ക് കുഴപ്പമില്ല,. ഞാൻ കെട്ടിയ താലി ഒരലങ്കാരമായി താൻ കൊണ്ട് നടക്കണമെന്ന് ഇനി ഞാൻ നിർബന്ധിക്കില്ല,.. തനിക്ക് ജീവിക്കാം തന്റെ ഇഷ്ടത്തിന് ”

അവൾ ഞെട്ടലിൽ അവനെ നോക്കി,.

(തുടരും)

അനുശ്രീ ചന്ദ്രൻ

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അനുശ്രീ ചന്ദ്രന്റെ മറ്റു നോവലുകൾ

പാരിജാതം പൂക്കുമ്പോൾ

അവിക

ഹൃദയസഖി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.2/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!