ഗീതയുടെ വാക്കുകൾ കേട്ട് അവളുടെ കണ്ണുകൾ നിറഞ്ഞു
“ച്ചി നിർത്തടി അവൾ അനാഥ ആണെന്ന് ആരാടി പറഞ്ഞത് അവൾക്കു ഞാൻ ഉണ്ടടി എന്റെ കണ്ണടയും വരെ
ദേവകി അവശതയിലും ചീറി
“അമ്മ ഇവളെ തലയിൽ കയറ്റി വച്ചോ ഒരുദിവസം തള്ളയെ പോലെ വയറും വീർപ്പിച്ചു വരും അപ്പോഴും ഇത് പറയണം
ഗീത വീറോടെ പറഞ്ഞു
“ഇവളുടെ തള്ള നിന്റെ സ്വന്തം ചേച്ചി അല്ലേടി നിന്റെ ചേച്ചിടെ മോൾ ആണ് ഇവൾ എന്ന ബോധം നിനക്ക് ഉണ്ടോടി അതിനെ ഇട്ടു നീ കൊല്ലാകൊല ചെയ്യുവല്ലേ
ദേവകി ചോദിച്ചു
“എന്റെ പേരിൽ ഒരു വഴക്ക് വേണ്ട മുത്തശ്ശി
അതും പറഞ്ഞു അവൾ കത്തിരിക്ക എടുത്തു അടുപ്പിൽ വച്ചു ഫ്രിഡ്ജിൽ നിന്നും മീൻ എടുത്തു വറുത്തു
ഊണ് മുറിയിൽ എല്ലാർക്കും ഉള്ള പ്രാതൽ എടുത്തു വച്ചു
അവൾ മുറിയിലേക്ക് ഓടി
“മഹാപാപം കിട്ടും ഗീതേ നിനക്ക് അതിനോട് ഇങ്ങനെ ചെയ്യുന്നതിന്
ദേവകി പറഞ്ഞു
“ഞാൻ അത് അങ്ങ് സഹിച്ചു
ഗീത പറഞ്ഞു
മുറിയിൽ ചെന്നു യൂണിഫോം എടുത്തു ഇട്ടു സ്വാതി.
ചെറിയ ഒരു ഇടുങ്ങിയ മുറി ആരുന്നു അവളുടെം മുത്തശ്ശിയുടേം പക്ഷെ ആ വീട്ടിലെ ഏറ്റവും വൃത്തി ഉള്ള മുറി അതാരുന്നു ഒരു കട്ടിലും ഒരു കാലില്ലാത്ത ഒരു മേശയും ഒരു പ്ലാസ്റ്റിക് കസേരയും തിങ്ങി ആണ് ആ മുറിയിൽ ഇരുന്നത്
എങ്കിലും എല്ലാം നല്ല ഭംഗി ആയി അവൾ അടുക്കി വച്ചിട്ടുണ്ടാരുന്നു
നീല പാന്റും വെള്ള ടോപ്പും നീല ഷാളും ആരുന്നു അവളുടെ യൂണിഫോം
ഷാൾ പിൻ ചെയ്തു കുത്തി
മുടി എടുത്തു രണ്ടുവശതേക്കും പിന്നി വെള്ള റിബ്ബൺ കൊണ്ടു കെട്ടി വച്ചു പിഞ്ചി തുടങ്ങിയ ബാഗിൽ പുസ്തകങ്ങൾ അടുക്കി വച്ചു
“മോളെ നീ വല്ലോം കഴിച്ചിട്ട് പോ
ദേവകി പറഞ്ഞു
“ഞാൻ കഴിച്ചോളാം മുത്തശ്ശി
ദാ പാലിന്റെയും ഉണ്ണിയപ്പം വിറ്റതിന്റേം കാശ്
അവൾ എടുത്തു ദേവകിക്ക് നീട്ടി
“അത് നിയ്യ് വച്ചോ കുട്ടിയെ
“ന്റെ ഷെയർ ഞാൻ എടുത്തിട്ടുണ്ട്
അവൾ കുറുമ്പൊടെ പറഞ്ഞു
എന്നിട്ട് കുറച്ചു കാശ് അവളുടെ ട്രങഗ്പെട്ടി തുറന്നു അവളുടെ കുടുക്കയിൽ ഇട്ടു
പ്ലസ്ടു കഴിഞ്ഞു എന്തേലും പഠിക്കാൻ പോകാൻ ആയി അവൾ രണ്ടുവർഷം ആയി കാത്തു സൂക്ഷിക്കുന്ന സമ്പാദ്യം ആണ് അതിൽ
“നിറയാറായോ
ദേവകി ചോദിച്ചു
“ഉം ആയി വരുന്നു
“ന്റെ കുട്ടിക്ക് നല്ലത് വരും മുത്തശ്ശി ഇന്ന് രാമകൃഷ്ണപണിക്കരെ കാണാൻ പോകുന്നുണ്ട്
“ന്തിനാ മുത്തശ്ശി
“നിന്റെ ജാതകം ഒന്ന് നോക്കാൻ
“അതൊന്നും വേണ്ട മുത്തശ്ശി വയ്യാണ്ട് എങ്ങും പോകണ്ട വല്ലതും ഒക്കെ കഴിച്ചു ഇവിടെ ഇരുന്നാൽ മാത്രം മതി
ഒരുപാട് വൈകി ഞാൻ പോകാൻ ഒരുങ്ങട്ടെ
അവൾ ബാഗ് അവിടെ വച്ചു അടുക്കളയിലേക്ക് ചെന്നു അവിടെ ഗീത നില്പുണ്ടാരുന്നു അവൾ അവളുടെ ടിഫിൻ ബോക്സ് എടുത്തു ചോർ എടുത്തു ചെറിയ ഒരു പത്രത്തിൽ സാമ്പാറും ചോറിന്റെ സൈഡീൽ ആയി മെഴുക്കുപുരട്ടിയും മാങ്ങാ അച്ചാറും വച്ചു അവൾ മീൻ വറുത്തത് എടുക്കാൻ ചെന്നതും ഗീത പറഞ്ഞു
“അല്ല ഇതാർക്കാണ്
“എനിക്ക് ഉച്ചക്ക്……
അവൾ വാക്കുകൾക്ക് ആയി പരതി
“അയ്യടാ മീൻ ഇല്ലങ്കിൽ അവൾക്കു ചോർ ഇറങ്ങില്ല തമ്പുരാട്ടിക്ക് ഇതൊന്നും പോരാ അല്ലേ
“അത് വല്യമ്മേ ഞാൻ…
അവൾ അറിയാതെ കരഞ്ഞു പോയി
“എന്റെ ഭർത്താവ് ഇതൊക്കെ വാങ്ങുന്നത് എനിക്കും എന്റെ പിള്ളാർക്കും പിന്നെ എന്റെ അമ്മയ്ക്കും ഒക്കെ വേണ്ടിയാ അല്ലാതെ കണ്ട പിഴച്ചുപെറ്റവളുമാർക്ക് വേണ്ടി അല്ല കേട്ടോടി അസത്തെ
അവർ അവൾക്കു നേരെ ചീറി
അവൾ കരഞ്ഞു കൊണ്ടു മുറിയിലേക്ക് ഓടി
മുത്തശ്ശി കാണാതെ കണ്ണുനീർ തുടച്ചു മുറിയിൽ കയറി ബാഗ് എടുത്തു
“നീയ്യ് കഴിച്ചോ ന്റെ കുട്ടിയെ
“ഉവ്വ് മുത്തശ്ശി ഞാൻ ഇറങ്ങുവാ
“മ്മ് ശരി മോളെ
അവർ അവളുടെ നെറുകയിൽ മുത്തി
എന്ത്കൊണ്ടോ അവളുടെ കണ്ണുകൾ നിറഞ്ഞു
“എന്താ മോളെ
അവർ വേപധു തൂകി
“ഹേയ് ഒന്നുമില്ല മുത്തശ്ശി സമയം പോയി ഞാൻ ഇറങ്ങട്ടെ
അവൾ ഇറങ്ങിയപ്പോൾ ഊണ് മുറിയിൽ ഗീതയുടെ മൂത്തമകൾ അനാമിക എന്ന അമ്മു ഇരുന്ന് ഭക്ഷണം കഴിക്കുക ആയിരുന്നു
അനാമികയെ നോക്കാതെ അവൾ ഇറങ്ങി നടക്കാൻ തുടങ്ങി
“ഡീ സ്വാതി
“എന്താ അമ്മുവേച്ചി
“നീ ഇന്നലെ എന്റെ പുതിയ ഗ്രീൻ ചുരിദാർ നനച്ചു ഇട്ടാരുന്നോ
“മ്മ് നനച്ചു മടക്കി ചേച്ചിടെ അലമാരയിൽ വച്ചിട്ടുണ്ട്
“മ്മ് എങ്കിൽ നീ പൊയ്ക്കോ
“മ്മ്
അവൾ നടന്നു വേണിയുടെ വീടിനു മുന്നിൽ എത്തിയപ്പോൾ അവൾ നിന്നു
“വേണി വായോ
സ്വാതി വിളിച്ചു
“നീ ഇങ്ങോട്ട് കയറി വാടി ഞാൻ റെഡി ആകുന്നേ ഉള്ളൂ
വേണി വിളിച്ചു പറഞ്ഞു
അവൾ അകത്തേക്ക് കയറി ചെല്ലുമ്പോൾ വേണിയുടെ അമ്മ രോഹിണി അവൾക്കു ഭക്ഷണം വാരി കൊടുക്കുക ആണ് വേണി ബുക്ക് അടുക്കി വയ്ക്കുക ആണ്
സ്വാതിക്ക് പെട്ടന്ന് അവളുടെ അമ്മയെ ഓർമ്മ വന്നു
അറിയാതെ മിഴികൾ നിറഞ്ഞു
ആ മിഴിനീർതുള്ളി ആരും കാണാതെ അവൾ സമ്മർദ്ധം ആയി ഒളിപ്പിച്ചു
“മോൾ കഴിച്ചോ
അവളെ ഓർമ്മകളിൽ നിന്ന് ഉണർത്തി രോഹിണി ചോദിച്ചു
“മ്മ് കഴിച്ചു അമ്മേ
അവൾ പറഞ്ഞു
“ഉവ്വ് ഉവ്വ് അവള് കഴിക്കും അവര് കൊടുത്തതും ആണ് അവള് വെറുതെ പറയുവാണ് അമ്മേ
വേണി പറഞ്ഞു
“എങ്കിൽ ഇത് കഴിക്ക് മോളെ
രോഹിണി വാത്സല്ല്യത്തോടെ ഒരു വാ അവളുടെ നേരെ നീട്ടി
അവൾ വാ തുറന്നു
അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു
“എന്താ മോളെ എന്തുപറ്റി പെട്ടന്ന് കണ്ണു നിറഞ്ഞത്
അവർ ചോദിച്ചു
“ഹേയ് ഞാൻ പെട്ടന്ന് എന്റെ അമ്മയെ ഓർത്തു പോയതാ
അവൾ കണ്ണുനീർ തുടച്ചു പറഞ്ഞു
വേണിയും രോഹിണിയും സങ്കടത്തോടെ പരസ്പരം നോക്കി
“അപ്പോൾ ഞാൻ നിന്റെ അമ്മയല്ലേ
രോഹിണി ചോദിച്ചു
“എനിക്ക് അമ്മയുടെ സ്നേഹം മുഴുവൻ തന്നത് അമ്മയല്ലേ
സ്വാതി പറഞ്ഞു അപ്പോൾ ആ വാക്കുകൾ ഇടറി
“അച്ഛൻ വന്നില്ലേ അമ്മേ
സ്വാതി തിരക്കി
“ഇല്ല മോളെ കാപ്പി കൊടുക്കണം ബസ് ഇപ്പോൾ വരും
ബസ് ഡ്രൈവർ ആണ് വേണിയുടെ അച്ഛൻ
“ഞങ്ങൾ ഇറങ്ങുവാ അമ്മേ
വേണി പറഞ്ഞു
“പോയി വരാം അമ്മേ
സ്വാതി പറഞ്ഞു
“ശരി മക്കളെ
അവർ അവരെ യാത്ര ആക്കി
സ്കൂളിലേക്ക് ഉള്ള വഴിയിൽ രണ്ടുപേരും ഓരോന്ന് പറഞ്ഞു നടന്നു
“എഴുതിയോ നീ
സ്വാതി ചോദിച്ചു
“ഹേയ് ഇനി ഉണ്ട് 2 പേജ് കൂടെ അത് ഇന്റർവെലിനു എഴുതണം ഉച്ചക്ക് ശേഷം സബ്മിറ്റ് ചെയ്താൽ മതിയല്ലോ
“മ്മ് ഞാനും ഹെല്പ് ചെയ്യാം
അവർ നടന്നു
“ഡി അവൻ ഇന്നും പുറകെ ഉണ്ട്
വേണി പറഞ്ഞു
“ആരാടി
സ്വാതി ചോദിച്ചു
“ആ സെന്റ് തോമസിലെ വായിനോക്കി അവന്റെ ഫ്രണ്ടും
“നീ തിരിഞ്ഞു നോക്കണ്ട വേഗം നടക്ക്
സ്വാതി പറഞ്ഞു
അവർ വേഗം നടന്നു
“ഡാ ജോൺ നിന്നെ അവളൊന്നു നോക്കിപൊലും ഇല്ലല്ലോ എത്ര നാൾ ആയി നീ ഇങ്ങനെ നടക്കാണ്
ആൽബിൻ ചോദിച്ചു
“അവള് വളയുന്ന ടൈപ്പ് ആണെടാ അവൾ ജാട ഇടുവാണ്
ജോൺ വഷളൻ ചിരിയോടെ പറഞ്ഞു
“അത് നിനക്ക് എങ്ങനെ അറിയാം
“നിനക്ക് അവളുടെ ബാക്ക്ഗ്രൗണ്ട് അറിയില്ലേ
“ഇല്ലടാ
“ഡാ അവളുടെ അമ്മ ഒരു ക്രിസ്ത്യൻ ചെറുക്കന്റെ കൂടെ ഒളിച്ചോടി പോയി ആറു ഏഴു മാസം അയാളുടെ കൂടെ കല്യാണം പൊലും കഴിക്കാതെ കർണാടകയിൽ എങ്ങാണ്ട് പോയി താമസിച്ചു അയാള് ഒരു ആക്സിഡന്റിൽ മരിച്ചെന്നു ഒക്കെ ആണ് പറയുന്നത് പിന്നെ ഇവളുടെ തള്ള പ്രസവത്തോടെ മരിച്ചു
തള്ള വേലി ചാടിയാൽ മോൾ മതിൽ ചാടും മോനേ
നീ നോക്കിക്കോ അവളെ ഞാൻ വളക്കും
അവൻ വഷളൻ ചിരിയോടെ പറഞ്ഞു
“ന്താ ദേവകിഅമ്മ ഈ വഴി
രാമകൃഷ്ണപണിക്കർ തിരക്കി
“കുട്ടിയുടെ ജാതകം ഒന്ന് നോക്കാൻ ആണ് പണിക്കരെ അവൾക്കു അടുത്ത കൊല്ലം പതിനെട്ടു ആകും
“കൊണ്ടുവന്നിട്ടുണ്ടോ
“ഉവ്വ്
അയാൾ അത് നോക്കി
“ഇതിൽ കുഴപ്പം ഒന്നും ഇല്ലല്ലോ 17 മുതൽ 27വരെ കുട്ടിക്ക് വിവാഹയോഗം ഉണ്ട്
ഇപ്പോൾ ചില ബുദ്ധിമുട്ട് ഒക്കെ ഉണ്ടേലും അത് ഒന്നും ശ്വാശതം അല്ല
കുഴപ്പം ഒന്നും ഇല്ല ദേവകി അമ്മേ
“ന്റെ കാലം കഴിയും മുൻപ് ന്റെ കുട്ടിയെ ആരുടേലും കയ്യിൽ പിടിച്ചു കൊടുക്കണം കൃത്യം സമയം അറിയാൻ പറ്റുവോ പണിക്കരെ
“അങ്ങനെ കാണാൻ കഴിയാനില്ല 17 മുതൽ 27 വരെ ഉള്ള ഏത് കാലയിളവിലും അത് സംഭവിക്കാം
“എങ്കിൽ ഒന്ന് പ്രശ്നം കൂടെ വയ്ക്കാമോ പണിക്കരെ എന്തോ ഒരു സുഖം ഇല്ല മനസിന്
“നോക്കാം
അയാൾ കവടി നിരത്തി
“പ്രേതെകിച്ചു ഒന്നും തെളിയണില്ല ദേവകി അമ്മേ ആകെപാടെ ഒരു മൂടാപ്പ് ഒന്നും അങ്ങോട്ട് തെളിയണില്ല ഒരാളുടെ വരവ് കാണാനുണ്ട് അതും ശ്രീപത്മനാഥന്റെ മണ്ണിൽ നിന്ന് ഈ അയ്യന്റെ മണ്ണിലേക്ക് ഒരു പറിച്ചു നടൽ,
“ശത്രുവോ മിത്രമോ പണിക്കരെ
ദേവകി അമ്മ ആകുലതയോടെ ചോദിച്ചു
“തെളിയണില്ല ദേവകി അമ്മേ
സൂര്യന്റെ നാമധേയം ആണ്
എങ്കിലും പേടിക്കണ്ട കാര്യം ഒന്നും ഇല്ല ദേവകിയമ്മേ
“മ്മ് എങ്കിൽ ഇറങ്ങട്ടെ
അവർ ദക്ഷിണ ആയി അയാൾക്ക് നീട്ടി
അയാൾ അത് വാങ്ങി അവർ തിരിച്ചു വീട്ടിലേക്ക് നടന്നു
ഉച്ചക്ക് ലഞ്ച് ബ്രേക്ക് ആയപ്പോൾ സ്വാതി പരുങ്ങി നിന്നു
“എന്താടി കഴിക്കുന്നില്ലേ
വേണി തിരക്കി
“നീ കഴിച്ചോ
“നീ പിന്നെ എന്ത് ചെയ്യാൻ പോകുവാ
“എനിക്ക് ഇന്ന് വൃതം ആണ്
“ഉവ്വ മനസ്സിലായി അവർ ഇന്നും നിനക്ക് ചോർ തന്നില്ല അല്ലേ
വേണി തിരക്കി
“അതല്ല ഡി
“നീ വാ നമ്മുക്ക് ഒരുമിച്ചു കഴിക്കാം
“നിക്ക് വേണ്ടടി വിശപ്പില്ല
“നിന്ന് കൊഞ്ചതെ വാ പെണ്ണെ നിനക്ക് വേണ്ടങ്കിൽ എനിക്കും വേണ്ട
വേണി മുഖം വീർപ്പിച്ചു നിന്നു
“വാ കഴിക്കാം
സ്വാതി അവളുടെ കയ്യിൽ പിടിച്ചു
അവർ ഒരുമിച്ചു ഇരുന്ന് കഴിച്ചു
ഉച്ച കഴിഞ്ഞു പ്ലസ് വൺ റിസൾട്ട് വന്നു
ക്ലാസ്സിൽ വച്ചു ഏറ്റവും കൂടുതൽ മാർക്ക് സ്വാതിക്ക് ആരുന്നു
ദേവകിയമ്മ വീട്ടിൽ ചെന്നപ്പോൾ ഉമ്മറത്തു ബ്രോക്കർ ബാലൻ ഇരിക്കുന്നത് കണ്ടു
ഗീത അയാൾക്ക് ചായ കൊടുക്കുന്നു
“ഡാ കുഴപ്പകാരൻ ഒന്നും അല്ലല്ലോ ഫാമിലിക്ക് കൊടുക്കാം എന്ന് ആണ് ഓർത്തത്
ഗീത അയാളോട് ചോദിച്ചു
“ഇല്ല ചേച്ചി ഞാൻ അങ്ങനെ ഉള്ളത് കൊണ്ടുവരുമോ ആൾ ചില്ലറ പാർട്ടി ഒന്നും അല്ല ഡോക്ടർ ആണ്
“ഡോക്ടറോ
“അതേ ചേച്ചി നമ്മുടെ ഹെൽത്ത് സെന്ററിൽ പുതിയതായി സ്ഥലം മാറി വരുന്ന ഡോക്ടർ ആണ്
“എന്താടി ഈ പറയുന്നത്
അവരുടെ സംസാരം കേട്ട് ദേവകി അമ്മ അങ്ങോട്ട് ചെന്നു ഗീതയോഡായി ചോദിച്ചു
“അത് അമ്മേ നമ്മുടെ അപ്പുറത്തെ ഔട്ട്ഹൗസ് ഇല്ലേ അത് വാടകക്ക് കൊടുക്കാൻ ഞാൻ ബാലനോട് പറഞ്ഞാരുന്നു ആളെ കിട്ടി എന്ന് പറയുവാരുന്നു
“അത് സീതമോൾക് ആയി അച്ഛൻ കൊടുത്തത് ആണ് അവളിപ്പോ ജീവനോടെ ഇല്ലാത്ത സ്ഥിതിക്ക് അവളുടെ മകൾ സ്വതിയോട് ചോദിച്ചു വേണ്ടത് ചെയ്യുക
“അച്ഛൻ ഒന്നും ആർക്കും എഴുതി കൊടുത്തിട്ടൊന്നും ഇല്ലല്ലോ ഇപ്പഴും എല്ലാം അമ്മയുടെ പേരിൽ തന്നെ അല്ലേ പിന്നെന്തിനാ ഞാൻ ആ അസത്തിനോട് ചോദിക്കുന്നത്
അല്ലേലും ഇവിടുത്തെ കാര്യങ്ങൾ ഒക്കെ നോക്കുന്നത് ന്റെ ദത്തെട്ടൻ അല്ലേ മാസം ഒരു തുക കിട്ടിയാൽ അത് ദത്തേട്ടന് ഒരു ആശ്വാസം ആണു
എന്നെയും കുട്ടികളേം കാണാതെ അങ്ങ് തമിഴ്നാട്ടിൽ പോയി ലോറി ഓടിച്ചു കിട്ടണത് മുഴുവൻ ഈ കുടുംബത്തിനു വേണ്ടി ആണ്
ഗീത കണ്ണുനീർ തൂകി
” അതിനു ഈ വീട്ടിൽ നീയും കുട്ടികളും മാത്രല്ലേ ഉള്ളൂ വേറെ ആർക്ക് വേണ്ടി ചെയ്തു എന്നാണ് പറയുന്നത് ഈ കിഴവിക്ക് വേണ്ടിയോ? നിക്ക് കഷായം പൊലും വാങ്ങണത് ന്റെ സ്വാതിമോൾ പാൽ വിൽക്കണ കാശ് കൊണ്ടാണ് പിന്നെ ന്റെ പെൻഷനും
“അമ്മ അങ്ങനെ പറയല്ലേ രാധയുടെ കല്യാണം ദത്തേട്ടൻ നടത്തിയപ്പോൾ അമ്മ ന്താ പറഞ്ഞെ ഈ വീടും സ്ഥലവും ഞങ്ങളുടെ പേരിൽ തരാം എന്ന് സീതക്ക് 3 സെന്റ് സ്ഥലവും ഔട്ട്‌ഹൗസ്സും കൊടുത്താൽ മതി എന്ന്
എന്നിട്ട് ഇപ്പോൾ അമ്മ എന്താണ് കാണിക്കുന്നത് ആ അസത്തിന്റെ കല്യാണം കൂടെ കഴിഞ്ഞാലെ ഒക്കെ തരു എന്ന് പറയുന്നു
ആ ഔട്ട്‌ഹൗസ് വെറുതെ കിടക്കുവല്ലേ അത് വാടകക്ക് കൊടുത്താൽ ന്താ
അമ്മ ഇനി തടസ്സം പറയല്ലേ
“നിക്ക് ഒരു തടസ്സവും ഇല്ല
പിന്നെ ഒരു കാര്യം ഉണ്ട് വാടക കാശിന്റെ പകുതി ന്റെ കുട്ടിക്ക് കൊടുക്കണം പറ്റുവോ
“അത് പിന്നെ അമ്മേ അത് എങ്ങനെ ആണ്
“അത് പറ്റുമെങ്കിൽ മതി ഇല്ലങ്കിൽ ഞാൻ സമ്മതിക്കില്ല
“പറ്റും
ഗീത മനസില്ലാതെ പറഞ്ഞു
“പിന്നെ ഇവിടെ പ്രായം തികഞ്ഞ രണ്ടു പെൺകുട്ടികൾ ഉണ്ട് താമസിക്കാൻ വരുന്നവർ നല്ല കൂട്ടർ ആരിക്കണം അത്രേ ഉള്ളൂ
ദേവകി പറഞ്ഞു
“ന്റെ മോളെ പറയണ്ട അവൾ ഒരുത്തന്റെ മുഖത്ത് പൊലും നോക്കില്ല അമ്മയുടെ പുന്നാര മോൾടെ മോളെ സൂക്ഷിച്ചാൽ മാത്രം മതി
ഗീത പറഞ്ഞു
ദേവകി കൂടുതൽ അവരോട് സംസാരിക്കാതെ അകത്തേക്കു നടന്നു
“എന്താ ബാല ഡോക്ടർടെ പേര്
“ഡോ. ആദിത്യൻ വർമ്മ
തിരുവനന്തപുരകാരൻ ആണ്
അകത്തേക്ക് ഉള്ള നടത്തം അറിയാതെ നിന്നു പെട്ടന്ന് അവർ പണിക്കർ പറഞ്ഞ കാര്യം ഓർത്തു
ശ്രീപത്മനാഭന്റെ മണ്ണിൽ നിന്ന് സൂര്യന്റെ നാമം ഉള്ള ഒരുവൻ
“ആദിത്യൻ ”
(തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
റിൻസിയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Super waiting
Super, divasam 2part edamo?
Nokattee.. ipo kure novels running und..
Daily two parts please 👍👍👍💞💞💞💞💞💞🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤