ദത്തൻ വരുമെന്ന വാർത്ത ഒരു ഉൾക്കിടിലത്തോടെ ആണ് അവൾ കേട്ടത് അവളുടെ ഉള്ളിലേക്ക് ഭയം ഇരച്ചുകയറി വയസ്സ് അറിയിച്ചതിനു ശേഷമാണ് അയാളുടെ നോട്ടങ്ങളിൽ വ്യത്യാസം കണ്ടുതുടങ്ങിയത് വല്യച്ഛൻ ഒരിക്കലും തന്നെ ആ രീതിയിൽ കാണില്ല എന്ന് കരുതിയിരുന്നു പക്ഷേ ഒരിക്കൽ ഏറെ വൈകി അടുക്കളയിൽ ജോലികളിൽ ഏർപ്പെട്ടിരുന്ന സമയത്ത് വല്യമ്മ ഉറങ്ങി എന്ന് ഉറപ്പു വരുത്തി തന്നെ കയറിപ്പിടിച്ച സമയത്താണ് അയാളുടെ ഉള്ളിലെ മൃഗം പുറത്ത് ചാടിയത് കുതറിമാറി ഓടി വല്യമ്മ ഉണർന്നത് കൊണ്ട് അന്ന് താൻ രക്ഷപ്പെട്ടു ആരോടും ഒന്നും പറയാൻ സാധിച്ചില്ല ഇന്നലെ നടന്ന കാര്യം വല്യമ്മ അറിഞ്ഞാൽ തന്നെയും മുത്തശ്ശിയും ജീവനോടെ വയ്ക്കില്ല എന്നയാളുടെ ഭീഷണിക്കു മുമ്പിൽ ആണ് പിന്നീട് ഒന്നും ആരോടും പറയണ്ട എന്ന് കരുതിയത് അതിനുശേഷം മുത്തശ്ശിയോട് മാത്രം ഒരിക്കൽ തുറന്നു പറഞ്ഞു
പിന്നീട് അയാൾ വരുന്ന ദിവസങ്ങളിൽ ഒക്കെ അയാളിൽ നിന്ന് ഒഴിഞ്ഞുമാറാൻ തുടങ്ങി
ഒരു നല്ല അടച്ചുഉറപ്പ് പൊലും ഇല്ലാത്ത മുറിയിൽ താൻ സുരക്ഷിത അല്ല എന്ന തോന്നി
വൈകിട്ട് മരുന്ന് കഴിച്ചു കിടക്കുന്ന മുത്തശ്ശി താൻ ഒന്ന് ഉറക്കെ കരഞ്ഞാൽ പൊലും കേൾക്കില്ല
അതുകൊണ്ട് ആണ് അയാൾ വരുമ്പോൾ ഒക്കെ വേണിയുടെ വീട്ടിൽ പോകുന്നത് അവിടെ ഈ സംഭവം താൻ പറഞ്ഞിട്ടുണ്ട്
പോലീസ്സിൽ പരാതി കൊടുക്കാൻ വേണിയുടെ അച്ഛൻ ഒരുപാട് നിർബന്ധിച്ചതാണ് ഭയം കാരണം താൻ ആണ് അത് വേണ്ടാന്ന് പറഞ്ഞത്
“ന്താ കുട്ടിയെ ആലോചിക്കാനേ
മുത്തശ്ശിയുടെ ആ ചോദ്യമാണ് ഓർമ്മകളിൽ നിന്നും ഉണർത്തിയത്
” മുത്തശ്ശി അയാൾ വരുന്നുണ്ട് വൈകുന്നേരം
“ആര് കുട്ടിയെ?
“വല്യച്ഛൻ
വിറയാർന്ന ശബ്ദത്തോടെ അവൾ പറഞ്ഞു
“ആര് പറഞ്ഞു
“വല്ല്യമ്മ എന്നോട് പറഞ്ഞു
” ഞാൻ വേണിയുടെ വീട്ടിലേക്ക് പോകുവാ
“മോള് പൊയ്ക്കോ അവൻ ഒരു മനസ്സാക്ഷി ഇല്ലാത്തവൻ ആണ് ന്റെ കുട്ടിക്ക് എന്തെങ്കിലും പറ്റിയ രക്ഷിക്കാൻ പോലും ഈ കിഴവിക്ക് കഴിയില്ല
അവർ കണ്ണുനീർ തൂകി
പണികളെല്ലാം തീർത്തു സ്വാതി പെട്ടെന്ന് ഗീതയുടെ അടുത്തേക്ക് ചെന്നു
“എന്താടി പറഞ്ഞ ജോലിയൊക്കെ തീർത്തോ
” ഉവ്വ് എല്ലാ ജോലികളും തീർന്നു വല്യമ്മേ
“പിന്നെന്താ ഇങ്ങനെ കുണുങ്ങി നിൽക്കുന്നത്
“എനിക്ക് കുറച്ചു നോട്ട് എഴുതി എടുക്കാൻ ഉണ്ടായിരുന്നു ഞാൻ വേണിയുടെ വീട്ടിലേക്ക് പൊക്കോട്ടെ
” നീ അങ്ങോട്ട് പോയ വൈകിട്ട് ജോലികളൊക്കെ ആരു ചെയ്യും
” എല്ലാം ഞാൻ ചെയ്തിട്ടുണ്ട് നാളെ വെളുപ്പിന് ഞാൻ വരാം കഴിക്കുന്ന പാത്രം മാത്രമേ ഉള്ളൂ അത് ഞാൻ രാവിലെ വന്ന് കഴുകാം
കുറേ നേരം ആലോചിച്ചു കഴിഞ്ഞു അവർ പറഞ്ഞു
” ആ ശരി പൊയ്ക്കോ പിന്നെ നാളെ രാവിലെ എത്തിയേക്കണം വെളുപ്പിന് മനസ്സിലായോ
“എത്താം വല്യമ്മേ
കുറെ പുസ്തകങ്ങളുമായി വേണിയുടെ വീട്ടിലേക്ക് സ്വാതി യാത്രതിരിച്ചു സ്വാതിയെ കണ്ടതും വേണിക്ക് കാര്യം മനസ്സിലായി
“അയാൾ വന്നോ?
“വൈകുന്നേരം എത്തും
” എനിക്ക് തോന്നി
“അമ്മ ഇവിടെ ഇല്ലേ
“അമ്മയും അച്ഛനും കൂടെ ടൗണിൽ വരെ പോയിരിക്കുകയാണ് കുറച്ചു വൈകും വരുംമ്പോൾ എത്ര നാളായി മോളേ നീ ഇങ്ങനെ പേടിച്ച് ജീവിക്കേ
” എനിക്ക് അറിയില്ല മോളെ എത്രനാൾ ഇങ്ങനെ പോകുമെന്ന്
” അച്ഛൻ പറഞ്ഞതുപോലെ ഒരു പോലീസ് കംപ്ലീറ്റ് കൊടുക്കുന്നതാണ് നല്ലത് ഇപ്പോൾ നിയമങ്ങളൊക്കെ ഉള്ളതല്ലേ
“അതൊക്കെ ശരിയാ പക്ഷേ ഇതൊക്കെ കഴിഞ്ഞിട്ട് ഞാൻ എവിടെ താമസിക്കുo
” വല്യച്ഛൻ എതിരെ പരാതി കൊടുത്തിട്ട് വല്യമ്മ പിന്നെയാ വീട്ടിൽ എന്നെ താമസിപ്പിക്കുമെന്നു നിനക്ക് തോന്നുന്നുണ്ടോ
“അതിന് അത് നിൻറെ വല്യമ്മയുടെ മാത്രം വീട് അല്ലല്ലോ മുത്തശ്ശിയുടെ വീടല്ലേ
“പ്രായമായ മുത്തശ്ശിക്ക് എന്ത് ചെയ്യാൻ കഴിഞ്ഞു ആരുടെയെങ്കിലും സഹായം ഇല്ലാതെ പറ്റില്ലല്ലോ ഒക്കെ ഞാൻ സഹിക്കുക ആണ് എല്ലാം ഈശ്വരന്മാരെ കാണുന്നുണ്ട്
*************
കുളികഴിഞ്ഞ് ഫ്ലാറ്റിൽ നിന്നും ഫ്രഷായി ആദി നേരെ ശ്രീമംഗലത്തേക്ക് പുറപ്പെട്ടു പഴയ ട്രഡീഷണൽ നാല്കെട്ട് രീതിയിൽ പണിത ഒരു വീട് ആയിരുന്നു ശ്രീമംഗലം തറവാട് ആദിയുടെ ഓടി കാർ ഒഴുകി വരുന്നത് കണ്ടപ്പോൾ തന്നെ പാർവ്വതി പുറത്തേക്കിറങ്ങി വന്നു വാർദ്ധക്യം ഏറെക്കുറെ ബാധിച്ചിട്ടുണ്ടെങ്കിലും പ്രൗഢമായ ഒരു സ്ത്രീയായിരുന്നു പാർവതി ദേവി സെറ്റും മുണ്ടും ഉടുത്ത് തലയിൽ തുളസിക്കതിരും ചൂടി നിൽക്കുന്ന പഴയ കഥകളിലെ കുലസ്ത്രീ
“എന്താ ആദി എത്ര പ്രാവശ്യം വിളിച്ചു ഒന്ന് ഫോൺ എടുത്തൂടെ നിനക്ക്
” അമ്മയോട് ഞാൻ പറഞ്ഞതല്ലേ രണ്ടുദിവസം വരില്ലന്ന് പിന്നെ എന്തിനാ ഇങ്ങനെ വിളിക്കണേ
” ഉവ്വ് ഞാനറിഞ്ഞു ഒക്കെ പ്രിയ പറഞ്ഞു ഞാൻ വിളിച്ചു കുട്ടിയെ
ആദി മിണ്ടാതെ നിന്നു
” എന്താ മോനെ ഇതൊക്കെ കഴിഞ്ഞ കാര്യം നീ വീണ്ടും അത് ഓർത്തു ഇങ്ങനെ ഒരു ഉരുകുകയാണോ
” മറക്കാൻ തന്നെയാണ് ശ്രമിക്കുന്നത്
അതിനാണ് അമ്മേ ഒരു ട്രാൻസ്ഫർ വാങ്ങിയത്
“അപ്പോൾ അമ്മയെ ഒറ്റക്ക് ആക്കാൻ തീരുമാനിച്ചു അല്ലേ
” അമ്മയെ ഒറ്റക്ക് ഇവിടെ ആക്കി പോകാൻ ഇഷ്ടമുണ്ടായിട്ടല്ല പക്ഷേ ഇവിടെ നിന്ന് ഒരു മാറ്റം അനിവാര്യമാണ്
“അത് സാരമില്ല അമ്മ വെറുതെ പറഞ്ഞതാ
” എങ്ങോട്ട് ആണ് ട്രാൻസ്ഫർ
” പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമത്തിലേക്ക് അവിടുത്തെ ഹെൽത്ത് സെൻറർ ലേക്ക് ചോദിച്ചു വാങ്ങിയതാ
“എന്നാ പോകേണ്ടത്
” ഇന്ന് വൈകിട്ട് പോണം അതിനുമുൻപ് ഹോസ്പിറ്റലിൽ ഒന്ന് പോണം കുറച്ചു പ്രൊസീജിയർ കൂടെ ഉണ്ട്
“നീ വല്ലതും കഴിച്ചോ
“ഇല്ലമ്മേ നേരെ ഇങ്ങോട്ട് വരികയായിരുന്നു
“എങ്കിൽ വന്നു കഴിക്ക്
നല്ല ആവി പറക്കുന്ന നെയ്യ് ദോശയും സാമ്പാറും ഫിൽറ്റർ കോഫിയും അവർ അവനായി എടുത്തുവച്ചു അവൻ അത് രുചിയോടെ കഴിച്ചു
“മോൻ ഹോസ്പിറ്റലിൽ പോയി വരുമ്പോഴേക്കും അമ്മ കൊണ്ടുപോകാനുള്ള സാധനങ്ങൾ ഒക്കെ ഉണ്ടാക്കി വയ്ക്കാം
“എന്ത് സാധനങ്ങൾ കൊണ്ടുപോകാൻ ഒന്നും വേണ്ട
” അത് നീയാണോ തീരുമാനിക്കുന്നത് കാച്ചെണ്ണത്തേക്കാതെ കുളിച്ചാൽ നിനക്ക് പനി വരും പിന്നെ കുറച്ച് അച്ചാറും പലഹാരങ്ങളും ഒക്കെ ഉണ്ടാക്കി തന്നു വിടാം അമ്മ കൂടെ ഇല്ല എന്നൊരു തോന്നൽ നിനക്കുണ്ടാവരുത്
” അതിനെ ഇതിന്റെ ഒന്നും ആവശ്യമില്ല അമ്മ എന്നും എൻറെ കൂടെ ഇല്ലേ
“അതൊക്കെ ശരിയാ എങ്കിലും അമ്മയുടെ ഒരു സമാധാനത്തിന്
” അമ്മയ്ക്ക് അത് സമാധാനമുണ്ടാകും എങ്കിൽ എന്താണെന്ന് വച്ചാൽ ചെയ്തോ
അവൻ ഭക്ഷണം കഴിച്ചു
ഹോസ്പിറ്റലിലേക്ക് ഇറങ്ങാൻ നിന്നു
” മോനേ
അവർ പിന്നിൽ നിന്നും വിളിച്ചു
“എന്താ അമ്മേ
“ഈ കുംഭത്തിൽ നിനക്ക് 28 വയസ്സ് തികയും 29 ന് മുൻപ് നിൻറെ വിവാഹം നടത്തിയില്ലെങ്കിൽ പിന്നെ നാൽപ്പത്തിരണ്ടാം വയസ്സിൽ നടക്കും അതുകൊണ്ട് പഴയതൊക്കെ എത്രയും പെട്ടെന്ന് മറക്കണം എന്നിട്ട് മറ്റൊരു വിവാഹത്തിന് സമ്മതിക്കണം നിനക്ക് ഇഷ്ടപ്പെട്ട ഏത് പെൺകുട്ടിയെ സ്വീകരിക്കാnum ഞാൻ തയ്യാറാണ്
“ഞാൻ ശ്രമിക്കാം അമ്മേ
“കഴിഞ്ഞുപോയത് ഓർത്ത് നീ ഇങ്ങനെ വിഷമിക്കേണ്ട കാര്യമില്ല അവൾക്ക് സ്നേഹം അനുഭവിക്കാൻ ഉള്ള യോഗം ഇല്ല എന്ന് കരുതിയാൽ എൻറെ മോൻറെ സ്നേഹം അനുഭവിക്കാൻ നിന്നെ സ്നേഹിക്കാൻ എവിടെയോ ഒരു നല്ല പെൺകുട്ടി കാത്തിരിപ്പുണ്ട്
ഒരു നനഞ്ഞ പുഞ്ചിരി അവർക്ക് സമ്മാനിച്ച് അവൻ ഹോസ്പിറ്റലിലേക്ക് പോകാനായി ഇറങ്ങി
ആദി ഹോസ്പിറ്റലിലേക്ക് വന്നിറങ്ങിയതുo പ്രിയ അടുത്തേക്ക് ഓടി വന്നു ഹി മവനെ പ്രണയിക്കുന്നതിന് എത്രയോ മുൻപ് തന്നെ പ്രിയയുടെ മനസ്സിൽ എന്നും ഒരു ചെറിയ ഇഷ്ടം ആദിയോടെ ഉണ്ടായിരുന്നു പക്ഷേ ഒരിക്കലും തുറന്നു പറഞ്ഞിരുന്നില്ല ഹിമയെ അവന് ഇഷ്ടം ആണെന്ന് അറിഞ്ഞപ്പോൾ ഉള്ള് വിങ്ങി കഴിഞ്ഞിരുന്നു അവൾ അവനെ ചതിച്ചപ്പോൾ അവൻ സങ്കടപ്പെടുന്നു എന്ന് അറിഞ്ഞു എങ്കിലും എവിടെയോ ഉള്ളിൽ ഒരു സന്തോഷം ഉണ്ടായിരുന്നു ആദി മലയാളം സിനിമ ആക്ടർ പൃഥ്വിരാജിനെ പോലെയാണവർ അവൻറെ സൗന്ദര്യമല്ല അവളെ ആകർഷിച്ചത് അവൻറെ വ്യക്തിത്വമായിരുന്നു എല്ലാവരോടും വ്യക്തമായ ഒരു സൗഹൃദവും വ്യക്തമായ ഒരു അകലവും കാണിക്കാൻ അറിയാമായിരുന്നു അതിലേറെ ഏറ്റവും സൽസ്വഭാവിയായ ഒരു യുവാവ് അവന്റെ ജീവിതത്തിൽ നിന്നും ഹിമ പോയതിനു ശേഷമാണ് അവൻ ഇങ്ങനെയായത് ഇപ്പോൾ അവൻ ട്രാൻസർ വാങ്ങി പോകുന്നു എന്നറിയുമ്പോൾ ഉള്ളിൽ എന്തോ ഒരു വിഷമം ദിവസവും വരുന്നത് അവനെ കാണാൻ വേണ്ടി കൂടിയായിരുന്നു ഒരു നേവി ബ്ലൂ കളർ ഷർട്ടും ബ്ലാക്ക് ജീൻസും ആയിരുന്നു അവൻറെ വേഷം ഷർട്ട് ഇൻസർട്ട് ചെയ്തിരിക്കുകയാണ് അലസമായി കിടക്കുന്ന മുടി കട്ടിയുള്ള പുരികങ്ങൾ വിടർന്ന കണ്ണുകൾ ആ കണ്ണുകളിൽ എവിടെയോ ഒരു വിഷാദം ഒളിഞ്ഞു കിടക്കുന്നു കട്ടിയുള്ള മീശയും ബുൾഗാൻ താടിയും ഷേവ് ചെയ്യാത്ത മുഖത്ത് അവിടെ ഇവിടെ കുറ്റിത്താടി പടർന്നിരിക്കുന്നു പ്രിയ ഓടി അവൻ അടുക്കലേക്ക് ചെന്നു
” എന്ത് കോലം ആണെടാ ഇത് ഇങ്ങനെ ഞാൻ നിന്നെ കണ്ടിട്ടില്ല
” ഒക്കെ ഞാൻ മാറ്റിയത് ആയിരുന്നില്ലേ പ്രിയ വീണ്ടും അവൾ വരുന്നു എന്നറിഞ്ഞപ്പോൾ മനസ്സിനെ നിയന്ത്രിക്കാൻ കഴിയുന്നില്ല
” അതൊക്കെ കഴിഞ്ഞതല്ലേ ആദി അവർ തമ്മിൽ വിവാഹം കഴിച്ചു ഡിവോഴ്സ് ആയി ഇനിയെങ്കിലും എല്ലാം നിനക്ക് മറന്നുകൂടാ നിന്നെ മനസ്സിലാക്കുന്ന നിന്നെ സ്നേഹിക്കുന്ന ഒരു പെൺകുട്ടിയെ കണ്ടു പിടിച്ചു നിനക്ക് വിവാഹം കഴിച്ചു കൂടെ നിന്ന് ആഗ്രഹിക്കാത്ത ഏതു പെൺകുട്ടി ഉണ്ടാവാൻ ആണ്
” അതിനെക്കുറിച്ച് ഒന്നും ഇപ്പോൾ ഞാൻ ആലോചിക്കുന്നു ഇല്ല പ്രിയ തൽക്കാലം ഇവിടെ നിന്ന് പോകണം അത്രേയുള്ളൂ
” പോയാലും നീ വിളിക്കില്ലേഡാ
” പിന്നെ വിളിക്കാതിരിക്കോ എന്നോടൊപ്പം ഒരു കൂടപ്പിറപ്പിനെ പോലെ നിന്നവരാണ് വിജയും നീയും എനിക്കില്ലാതെ പോയ ഒരു സഹോദരിയെ പോലെ ആണ് നിന്നെ ഞാൻ സ്നേഹിക്കുന്നത്
അവൻറെ ആ വാക്കുകൾ പ്രിയയുടെ ഹൃദയത്തിൻറെ ആഴത്തിലാണ് പതിച്ചത് ഹോസ്പിറ്റൽ പ്രൊസീജർ എല്ലാം കഴിഞ്ഞ് വീട്ടിലെത്തി അപ്പോഴേക്കും പാർവതിയമ്മ എല്ലാം പാക്ക് ചെയ്തു വച്ചിരുന്നു
“അവിടെ വരെ നീ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത് പോകുമോ മോനെ
“അത്രയ്ക്ക് ദൂരെ ഒന്നുമില്ല ഇവിടെ ഒരു മൂന്നാല് മണിക്കൂർ യാത്ര അത്രയേ ഉള്ളൂ അമ്മയ്ക്ക് എന്നെ ഒന്ന് കാണണം
എന്ന് തോന്നുമ്പോൾ ഞാൻ ഓടിയെത്തും
“പരിചയമില്ലാത്ത സ്ഥലം പുതിയ ആളുകളാണ് സൂക്ഷിക്കണം
“ഞാൻ ഇപ്പോഴും കൊച്ചുകുട്ടിയാണ് എന്നാണ് അമ്മയുടെ വിചാരം അമ്മയുടെ മോൻ വളർന്ന് ഒരു വലിയ ഡോക്ടർ ആയി അതൊന്നും പാർവതി അമ്മ അറിഞ്ഞില്ല എന്ന് തോന്നുന്നു
” എനിക്കിപ്പോഴും നീ കൊച്ചു കുട്ടിയാണ് നീ എവിടെ പോയാലും ആദ്യമായി സ്കൂളിൽ കൊണ്ടാക്കിയ ഓർമ്മ ആണ്
” എനിക്കറിയാം ഒരുപാട് നാൾ ഒന്നും ഞാൻ അമ്മയെ ഒറ്റയ്ക്ക് ആകില്ല പെട്ടെന്ന് തിരിച്ചു പോരാം,
“മോൻ പോയി വാ
ഇറങ്ങാൻ നേരം അവൻ അവരുടെ കവിളിൽ ഉമ്മ വെച്ചു അവർ വാൽസല്യത്തോടെ അവൻറെ തല മുടിയിഴകളെ തഴുകി അപ്പോഴൊന്നും ആദി അറിഞ്ഞിരുന്നില്ല ആ യാത്ര അവന്റെ ജീവിതത്തെ പാടെ മാറ്റി മാറിക്കുമെന്ന്
(തുടരും)
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
റിൻസിയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
ഇപ്പോഴാണ് നിങ്ങളുടെ ഈ രചന വായിക്കാനിടയായത്…വളരെ നന്നായിട്ടുണ്ട്…ഒരു സിനിമ പോലെ ജീവന്‍ തുടിക്കുന്ന കഥാപാ ത്രങ്ങളെ മനക്കണ്ണില്‍ കാണാന്‍ കഴിയുന്നുണ്ട്…
തുടര്‍ന്നും എഴുതുക..
writer de veryum novels publish cheythittund.. vayichu nokuu.. ishtapedum