Skip to content

മിഴിനിറയാതെ – ഭാഗം 8

aksharathalukal-pranaya-novel

പിന്നെ…..?

വിജയ് ആകാംക്ഷയോടെ ചോദിച്ചു

“പിന്നെ ഈ നാട്ടിലെ കാറ്റും കാലാവസ്ഥയുമൊക്കെ

“ഓഹോ” ഇവിടുത്തെ കാറ്റാണ് കാറ്റ്”
ആ ലൈൻ ആണോ

“പോടാ
അവിടെ എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ

“ഇവിടെ എന്താടാ എല്ലാം പഴയപോലെ തന്നെ
നാളെ നിനക്ക് പകരം പുതിയ ന്യൂറോ ജോയിൻ ചെയ്യും

“മ്മ്മ്
ഇവിടെ നല്ല സൈലന്റ് ആണ്
ഗ്രാമത്തിന്റെ എല്ലാ നന്മകളും ഉണ്ട്

“അവിടെ കൂടാൻ തീരുമാനിച്ചോ?

“പോടാ

“നിനക്ക് അവിടം അത്രക്ക് ഇഷ്ട്ടം ആയെങ്കിൽ അവിടുന്ന് ഒരു പെണ്ണിനെ കണ്ടുപിടിച്ചു കെട്ടിക്കോ അപ്പോൾ അവിടെ കൂടല്ലോ

എന്തോ വിജയ് അത് പറഞ്ഞപ്പോൾ അവനു പഴയ പോലെ ദേഷ്യം വന്നില്ല

“ആലോചിച്ചുനോക്കട്ടെ

ആദി ചിരിയോടെ പറഞ്ഞു

വിജയ് ഞെട്ടി അവനെ വിളിച്ചു

“ആദി നീ തന്നെയാണോ പറയുന്നേ
രണ്ടുദിവസം കൊണ്ട് നീ ഹിമയെ മറന്നോ

രണ്ട് ദിവസങ്ങളായി തൻറെ ചിന്ത സ്വാതിയെ കുറിച്ച് ആയിരുന്നു എന്ന് ആദി അത്ഭുതത്തോടെ ഓർത്തു,

“അവിൾ ജോയിൻ ചെയ്തോ

ആദി ഗൗരവം വിടാതെ തിരക്കി

” മ്മ്,ഇന്നലെ ജോയിൻ ചെയ്തു ,
നിന്നെ തിരക്കി ,

“പിന്നെ നീ അമ്മയുടെ വിവരങ്ങളൊക്കെ തിരക്കാറുണ്ടോ

“അത് ഞാൻ മറക്കുമോ നീ പ്രത്യേകം ഏൽപ്പിച്ചത് അല്ലേ?

“നീ ഇങ്ങോട്ട് കേറി വാടാ രണ്ടു ദിവസം ഇവിടെ നിന്നിട്ട് പോകാം നല്ല അടിപൊളി ക്ലൈമറ്റ് ആണ്

” ഞാൻ ഇറങ്ങുന്നുണ്ട് ടാ

“അപ്പോ ഓക്കേ മച്ചു

“ഓക്കേ ഡാ

ഫോൺ വെച്ചു കഴിഞ്ഞ് ആദ്ി ചിന്തിച്ചു ,ഹിമ എന്നും മനസ്സിൽ നീറുന്നൊരോർമ്മയായിരുന്നു ഒരിക്കലും അതിൽ നിന്നൊരു മോചനം തനിക്ക് ഉണ്ടാകുമെന്ന് കരുതിയതല്ല ,പക്ഷേ ഇവിടെ വന്നതിനുശേഷം താൻ അവളെപ്പറ്റി കാര്യമായി ഓർക്കുന്നില്ല ,ഒരുപാട് വേദന തോന്നുന്നില്ല ,അതിനുള്ള കാരണം എന്താണെന്ന് അറിയാതെ ആദികുഴങ്ങി ,

പിന്നാമ്പുറത്തു നിന്നും ഗീതയുടെ ഒച്ച കേട്ടാണ് ആദി അങ്ങോട്ട് ചെന്നത് ,

ചെന്നപ്പോൾ സ്വാതിയുടെ മുടി കുത്തിനു പിടിച്ച് അവളെ തെള്ളുന്ന ഗീതയാണ് ആദി കണ്ടത് ദേവകി തടസ്സം പിടിക്കാൻ നിൽക്കുന്നുണ്ട്,
പക്ഷേ ആ വൃദ്ധയെ കൊണ്ട് ഒന്നും സാധിക്കുന്നില്ല,
സ്വാതിയുടെ മുഖം നന്നായി കരഞ്ഞു വീർത്തിരുന്നു.എന്തുകൊണ്ടോ ആ കാഴ്ച ആദിയുടെ മനസ്സിനെ വല്ലാതെ ഉലച്ചു,

“എടീ അസത്തെ നിന്നെ ഇന്ന് ഞാൻ കൊല്ലും

ഗീത വീണ്ടും വീണ്ടും അവളെ അടിച്ചു കൊണ്ടിരുന്നു,

” എന്താ എന്തിനാ ഈ കുട്ടിയെ ഇങ്ങനെ അടിക്കുന്നത്

ആദി കാര്യം തിരക്കി

“എൻറെ പൊന്നു സാറെ എൻറെ 2പവൻ വരുന്ന ഒരു വള ഇവിടെ വെച്ചത് ആണ് കുളിക്കുന്നതിനു മുൻപ് അത് കാണുന്നില്ല,
ഈ അസത്ത് ഇപ്പോൾ മുറി തൂക്കാൻ വന്നിരുന്നു. ഇവൾ അല്ലാതെ വേറെ ആരും അത് എടുക്കില്ല .

“ശരിക്കും നോക്കൂ അല്ലാതെ ആ കുട്ടിയെ വെറുതെ ഉപദ്രവിച്ചിട്ട് എന്ത് കിട്ടാനാ

ആദി അവരെ സമാധാനിപ്പിക്കാൻ ആയി പറഞ്ഞു

“ഇനി നോക്കാൻ ഒരു സ്ഥലവും ബാക്കിയില്ല ആകില്ല ഇവൾ അല്ലാതെ മറ്റാരും അത് എടുക്കില്ല ,

ഈ സമയം അപ്പുവിന്റെ മുഖത്ത് പരുങ്ങൽ അനുഭവപ്പെട്ടു

കുറച്ചു മുൻപ് നടന്ന സംഭവം അവൻ ഓർമ്മയിൽ എടുത്തു ,
കൂട്ടുകാർക്കെല്ലാം സ്മാർട്ട് ഫോൺ ഉണ്ട് അമ്മയോട് പറഞ്ഞാൽ അത് വാങ്ങി തരില്ല അച്ഛനും അങ്ങനെ തന്നെ,അതിന് കൂട്ടുകാരൻ റോഷൻ പറഞ്ഞുതന്ന വഴിയാണ് വീട്ടിൽ നിന്നും സ്വർണം കട്ടെടുക്കാൻ. അതിനു വേണ്ടി ചെയ്തതാണ് അത് ആരും കാണാതെ സ്വന്തം ബാഗിൽ ഒളിപ്പിക്കുകയും ചെയ്തു .
ഇപ്പോൾ എന്തോ വല്ലാത്ത പരിഭ്രമം തോന്നുന്നു ,

“അപ്പു ഇവളുടെ മുറി മുഴുവൻ നോക്ക്

അമ്മു പറഞ്ഞു

ഇപ്പോൾ അവളെ തെറ്റുകാരി ആയി ചിത്രീകരിച്ചേ പറ്റു അത് തന്റെ നിലനിൽപ്പിന് ആവശ്യമാണ് അപ്പു മനസ്സിലോർത്തു

അവൻ വേഗം അവളുടെ മുറിയിൽ ചെന്ന് മുഴുവൻ സാധനങ്ങളും വലിച്ച് നിരത്തി പരിശോധിച്ചു ,

അപ്പോഴാണ് അവളുടെ കുടുക്ക കയ്യിൽ കിട്ടിയത്
അവൻ അത് ഗീതയുടെ കയ്യിൽ കൊണ്ട് ഏൽപ്പിച്ചു,

“എന്താടി ഇത്

ഗീത ഉറഞ്ഞുതുള്ളി അവളോട് ചോദിച്ചു

“അത്…. ഞാൻ…. പഠിക്കാൻ വേണ്ടി …….

എങ്ങലടിക്ക് ഇടയിൽ അവളുടെ ശബ്ദം ഇടയ്ക്ക് വിട്ടുവിട്ട് പോയി
എന്തുകൊണ്ടോ ആ കാഴ്ച ആദിയുടെ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി ,

കുടുക്ക പൊട്ടിച്ചു

പത്തിന്റെയും അമ്പതിന്റെയും നൂറിന്റെയും ഒക്കെ നോട്ടുകൾ അതിൽ നിന്നും ചിതറിവീണു,
ഗീത അതെല്ലാം പെറുക്കിക്കൂട്ടി എണ്ണി,എണ്ണി വന്നപ്പോൾ ഏകദേശം 24000 രൂപയോളം അടുത്തുവന്നു ,

“ഈ കാശ് നിനക്ക് എവിടുന്ന് കിട്ടി

ഗീത ചീറി

“അത് ഞാൻ കുറെ നാളായി കുടുക്കയിൽ ഇട്ട് സൂക്ഷിക്കുന്നതാണ്,
പ്ലസ് ടു കഴിഞ്ഞ് എന്തെങ്കിലും പഠിക്കാൻ പോകാൻ വേണ്ടി ,

“അമ്പടി കേമി ഇവിടെ നിന്നും കാശ് കട്ടെടുത്ത കുടുക്കയിലിട്ട് പ്ലസ് ടു കഴിഞ്ഞ് പഠിക്കാൻ പോകാൻ ഇരിക്കുന്നു, നിന്നെ ഞാൻ ഇപ്പം വിടാം

“സത്യമായും ഞാൻ കട്ട് എടുത്തതല്ല വല്യമ്മേ,പാലിന്റെയും പലഹാരത്തിന്റെയും ഒക്കെ മുത്തശ്ശി എനിക്ക് തരുന്ന കാശ് ഞാൻ കളയാതെ അതിലിട്ട് സൂക്ഷിച്ചത് ആണ്

കണ്ണുനീരോടെ അവൾ പറഞ്ഞു

“എടി മഹാപാപി എൻറെ കുഞ്ഞ് രണ്ടുമൂന്നു വർഷമായി കൂട്ടി കൂട്ടി വയ്ക്കുന്നത് ആണ് അത്

ദേവകി അവളോട് കയർത്തു

“എങ്കിൽ ഇത് എൻറെ കയ്യിൽ ഇരിക്കട്ടെ എൻറെ വള തിരികെ കിട്ടിയിട്ട് അത് തിരിച്ചു തരാം

ഗീത വീറോടെ പറഞ്ഞു അകത്തേക്ക് കയറിപ്പോയി

“എൻറെ കുഞ്ഞിനെ ഇങ്ങനെ സങ്കടപ്പെടുത്തുന്നതിന് നീ അനുഭവിക്കും

ദേവകി പ്രാകി

പ്രശ്നം ഇങ്ങനെ അവസാനിച്ചതിനാൽ അപ്പു ഒരു ദീർഘനിശ്വാസം പുറപ്പെടുവിച്ചു,

സ്വാതി ദേവകി ചേർത്തുപിടിച്ച് പൊട്ടി പൊട്ടി കരഞ്ഞു,
ആദിക്ക് ആ കാഴ്ച ഒരുപാട് നേരം കണ്ടുനിൽക്കാൻ സാധിക്കുമായിരുന്നില്ല,
അതിനാൽ അവൻ മുറിയിലേക്ക് പോന്നു

മുറിയിൽ വന്ന് അവൻ സ്വാതിയെ പറ്റി ആലോചിച്ചു എന്തോ അവളുടെ കരഞ്ഞു വീർത്ത മുഖം അവനെ വല്ലാതെ അലട്ടുന്നതായി അവന് തോന്നി
ഗീതയെ കടിച്ചു തിന്നാൻ ഉള്ള ദേഷ്യം അവൻ ഉണ്ടായി,
എന്തിനാണ് താൻ ആ പെൺകുട്ടിക്ക് വേണ്ടി ഇത്രയും ഹൃദയ വേദന അനുഭവിക്കുന്നത് എന്ന് അവൻ സ്വയം ചോദിച്ചു ,
പക്ഷേ അതിനുള്ള മറുപടി അവൻറെ മനസ്സിൽ നിന്നും അവനു ലഭിച്ചില്ല,
എന്തുകൊണ്ടോ സ്വാതിയും അവളുടെ വേദനകളും അവൻറെ ഹൃദയത്തോട് ചേർന്നു നിൽക്കുന്നതായി അവനു തോന്നി,

അവൻ ഫോണെടുത്ത് പാർവതിയെ വിളിച്ചു

പണ്ട് മുതലേ മനസ്സിന് വിഷമം വന്നാൽ അവൻ ആദ്യം അമ്മയുടെ സ്വരം കേൾക്കാൻ ആണ് ആഗ്രഹിക്കുന്നത്,

ഒന്ന് രണ്ട് റിങ്ങ് ശേഷമാണ് ഫോൺ എടുക്കപ്പെട്ടത് ,

“മോനേ

വാത്സല്യം തുളുമ്പുന്ന സ്വരം കാതുകളിൽ എത്തി

“അമ്മ എന്തെടുക്കുവാ

“ഞാൻ അമ്പലത്തിൽ പോയിട്ട് ഇങ്ങോട്ട് വന്നതേയുള്ളൂ ,
ഇന്ന് കുഞ്ഞിൻറെ പിറന്നാൾ ആയിരുന്നു

അപ്പോഴാണ് ആദി അത് ഓർക്കുന്നത് വർഷങ്ങളായി ഒരിക്കലും മറക്കാത്ത ദിവസമാണ് അത് അമ്മയുടെ പ്രിയപ്പെട്ട കുഞ്ഞനുജൻ രണ്ടു വയസ്സുള്ളപ്പോൾ ഏതോ അമ്പലത്തിൽ വച്ച് നഷ്ടപ്പെട്ടുപോയ സ്വന്തം അനിയന് വേണ്ടി ഓരോ വർഷവും വഴിപാട് നടത്തി കഴിയുകയാണ് ഇപ്പോഴും അമ്മ വർഷം 45 എങ്കിലും അമ്മയുടെ മനസ്സിൽ ഇപ്പോഴും എപ്പോഴെങ്കിലും തിരികെ വരുന്ന കുഞ്ഞനുജൻ വേണ്ടി കാത്തിരിപ്പാണ്,

“ഞാനത് മറന്നുപോയി
ആദി പറഞ്ഞു

“എനിക്ക് മറക്കാൻ കഴിയില്ല മോനെ എൻറെ കയ്യിൽ നിന്നല്ലേ അവൻ നഷ്ടപ്പെട്ടു പോയത്

ഹൃദയവേദനയോടെ അവർ പറഞ്ഞു

അയാൾ അവർക്ക് എത്ര വേണ്ടപ്പെട്ട ആണെന്ന് ആദിക്ക് എന്നും അറിയാം അതിൻറെ ഏറ്റവും വലിയ ഉദാഹരണമാണ് രണ്ട് വയസ്സിൽ ഒരു ഫോട്ടോ ഇപ്പോഴും പാർവതി ഫ്രെയിം ചെയ്ത് സൂക്ഷിക്കുന്നത്

“അതൊക്കെ പോട്ടെ മോന് ഹോസ്പിറ്റൽ ഒക്കെ ഇഷ്ടമായോ

“ഹോസ്പിറ്റൽ ഒക്കെ നല്ലതാണ്

“മോൻ താമസിക്കുന്ന വീടും അവിടത്തെ ആളുകളും ഒക്കെ എങ്ങനെയുണ്ട്

“നല്ല ആളുകളാണ്

എന്തോ സ്വാതിയുടെ കാര്യം ഇപ്പോൾ പറയാൻ അവനു തോന്നിയില്ല

“ഞാൻ കുറച്ചു കഴിഞ്ഞ് വിളിക്കാം

” ശരി മോനേ

ഫോൺ വെച്ചു കഴിഞ്ഞു അവർ അനുജനെ പറ്റി ആലോചിച്ചു തൻറെ കയ്യിൽ നിന്നാണ് അവനെ നഷ്ടപ്പെട്ടത്, ആ കുറ്റബോധം പേറിയാണ് താൻ ഇന്നും ജീവിക്കുന്നത് പാർവ്വതി ഓർത്തു,
ഒരിക്കലും ഇനി അവനെ ഒന്ന് കണ്ടാൽ തിരിച്ചറിയാൻ പോലും തനിക്ക് സാധിക്കില്ല പക്ഷേ എവിടെയെങ്കിലും അവൻ ജീവനോടെ ഉണ്ട് എന്ന് അറിഞ്ഞാൽ മാത്രം മതി .ഒരുപക്ഷേ പല ആൾക്കൂട്ടത്തിനിടയിലും താൻ അവനെ കണ്ടിട്ട് ഉണ്ടായിരിക്കാം രൂപമോ മുഖമൊന്നു പഴയതല്ല അതിനാൽ തിരിച്ചറിയാൻ സാധിച്ചിട്ട് ഉണ്ടാവില്ല, എങ്കിലും തൻറെ കൈയ്യെത്തും ദൂരത്ത് എവിടെയോ കുഞ്ഞനുജൻ ഉണ്ടെന്ന് അവർ പ്രത്യാശിച്ചു, ഒരിക്കൽ തിരികെ വരുക തന്നെ ചെയ്യും അവർ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു

കുറച്ചുനേരം ആദി കണ്ണുകൾ അടച്ചു കിടന്നു അപ്പോഴാണ് വാതിലിൽ തട്ട് കേട്ടത് ,
അവൻ പോയി വാതിൽ തുറന്നു നോക്കിയപ്പോൾ ദേവകി ആണ് ,

“സാറേ ഒന്നു വരാമോ എൻറെ കുഞ്ഞ് അനക്കമില്ലാതെ കിടക്കുന്നു

ദേവകി പരിഭ്രമത്തോടെ പറഞ്ഞു

ആദി ഉടനെതന്നെ അവരോടൊപ്പം ചെന്നു നോക്കിയപ്പോൾ റൂമിൽ ബോധരഹിതയായി കിടക്കുന്ന സ്വാതിയാണ് കണ്ടത് അവളുടെ കൈപിടിച്ച് പൾസ് റേറ്റ് നോക്കി,
പിന്നീട് അവളുടെ അടഞ്ഞ കൺപോളകളിലേക്ക് നോക്കി ,

” സാരമില്ല മുത്തശ്ശി പ്രഷർ ലോ ആയതാണ് ഇത്തിരി വെള്ളം മുഖത്ത് കുടഞ്ഞാൽ മതി

ദേവകിയുടെ മുഖത്ത് സമാധാനം പടർന്നു

“കുറച്ചു വെള്ളം കൊണ്ട് തരാമോ

അവൻ ദേവകിയോട് ചോദിച്ചു

“ഇപ്പോൾ കൊണ്ടുവരാം സാറേ

അവർ അകത്തേക്ക് നടന്നു

കണ്ണടച്ചു കിടക്കുന്ന സ്വാതിയെ കണ്ട് അവൻറെ ഹൃദയത്തിൽ ഒരു നൊമ്പര കടൽ ഉടലെടുത്തു ,

ഒരു കിണ്ണത്തിൽ വെള്ളവുമായി ദേവകി വന്നു അവൻ അത് സ്വാതിയുടെ മുഖത്തേക്ക് കുടഞ്ഞു അവളുടെ കണ്ണുകൾ ചെറുതായി അനങ്ങി,

“ആർ യു ഓക്കേ അവൻ സ്വാതിയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു

അവൾ സ്വബോധം വീണ്ടെടുക്കാതെ അവനെ തന്നെ നോക്കി നിന്നു

“ഹലോ

അവൻ ഒന്നുകൂടി അവളുടെ മുഖത്തേക്ക് നോക്കി വിളിച്ചു

“കുറച്ചു വെള്ളം കുടിക്കാൻ കൊടുക്കുക
അവൻ ദേവകിയോട് പറഞ്ഞു

അവർ അവളെ വെള്ളം കുടിപ്പിച്ചു

“സാരമില്ല പെട്ടെന്നുണ്ടായ ഷോക്കിന്റെയാ കുറച്ചു നേരം റസ്റ്റ് എടുത്താൽ മതി

അവൻ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു

അവൾ യാന്ത്രികമായി തലയാട്ടി

“ഒരുപാട് നന്ദിയുണ്ട് സാറേ

ദേവകി കൈകൾ കൂപ്പി

“അയ്യേ എന്താ മുത്തശ്ശി ഇത് ഇതൊക്കെ ഒരു ഡോക്ടറുടെ ഡ്യൂട്ടി അല്ലേ

അവൻ കൂപ്പിയ കൈകൾ താഴ്ത്തിക്കൊണ്ട് പറഞ്ഞു

“എങ്കിൽ ഞാൻ പൊയ്ക്കോട്ടെ

അവൻ ദേവകിയോട് ചോദിച്ചു

“ശരി സാറേ

അവിടെനിന്നു പോരാൻ തൻറെ മനസ്സ് തീരെ ആഗ്രഹിക്കുന്നു ഉണ്ടായിരുന്നില്ല എന്ന് ആദിക്ക് തോന്നി

തിരികെ റൂമിൽ എത്തുമ്പോഴും അവൻറെ മനസ്സിൽ സ്വാതി തന്നെയായിരുന്നു തുളസിക്കതിര് പോലെ നൈർമല്യമുള്ള ഒരു പെൺകുട്ടിയാണ് അവൾ എന്ന് അവന് തോന്നി ,
എന്തോ ഓർമ്മകൾ വെറുതെ അവളിലേക്ക് പോകുന്നതായി അവന് തോന്നി എന്താണ് തനിക്ക് സംഭവിക്കുന്നത് എന്ന് ആദിക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല
ഓർക്കേണ്ട എന്ന് എത്ര തവണ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിട്ടും വീണ്ടും വീണ്ടും സ്വാതിയുടെ മുഖം അവൻറെ മനസ്സിൽ തെളിഞ്ഞു നിന്നു ഏതോ ജന്മാന്തര ബന്ധം പോലെ

യൂണിഫോം പോലും മാറാതെ സ്വാതി ഒരേ കരച്ചിലായിരുന്നു മുത്തശ്ശി ഉറങ്ങുന്നതിനു മുൻപേ അവൾ കരച്ചിൽ നിർത്തിയിരുന്നു ഇല്ലെങ്കിൽ മുത്തശ്ശി സങ്കടപ്പെടും എന്ന് അവൾക്കറിയാം മുത്തശ്ശി ഉറങ്ങി എന്ന് ഉറപ്പു വന്നതിനു ശേഷം അവൾ അച്ഛൻറെയും അമ്മയുടെയും ഫോട്ടോയുടെ മുൻപിലേക്ക് ചെന്നു

“എന്തിനാ നിങ്ങൾ രണ്ടുപേരും എന്നെ ഒറ്റയ്ക്ക് ആക്കിയിട്ട് പോയത് പോയപ്പോൾ എന്നെ കൂടെ കൊണ്ടു പോകാമായിരുന്നില്ലേ

അവൾ ഫോട്ടോയിൽ നോക്കി പരിഭവം പറഞ്ഞു

“ഇത് എനിക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറമാണ് അച്ഛാ, ഇനി ഒരിക്കലും എനിക്ക് പിടിച്ചു നിൽക്കാൻ കഴിയില്ല അമ്മേ, കള്ളി എന്ന വിളിപ്പേര് മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ ഞാൻ ചെയ്യാത്ത തെറ്റിന് പേരിൽ അപമാനം അനുഭവിച്ചു. ഇനിയും എനിക്ക് സാധിക്കില്ല. ഞാൻ എന്തിനാ ഇങ്ങനെ ജീവിക്കുന്നത്.

അവൾ അവരോട് പരിഭവം ചോദിച്ചു

“ജീവിക്കാൻ ബാക്കിയായി ആകെയുണ്ടായിരുന്ന പ്രതീക്ഷ അത് കുടുക്ക മാത്രമായിരുന്നു, ഇവിടെ നിന്നും രക്ഷപ്പെട്ട എങ്ങനെയെങ്കിലും ഒരു ജോലി സമ്പാദിക്കാം എന്ന ആഗ്രഹത്തിലാണ് കുടുക്കയിൽ പൈസ ഇട്ടു തുടങ്ങിയതും ഇപ്പോൾ അതും നഷ്ടമായി ഇനി എനിക്ക് പിടിച്ചു നിൽക്കാൻ കഴിയുമെന്ന് തോന്നുന്നില്ല ഞാനും നിങ്ങളുടെ അടുത്തേക്ക് വരികയാണ്

എത്ര നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി ,
കണ്ണുനീർ തുടച്ച് അവൾ ഫോട്ടോയിലേക്ക് നോക്കി അപ്പോഴേക്കും അവൾ ഒരു ഉറച്ച തീരുമാനം എടുത്തിട്ടുണ്ടായിരുന്നു ,

മുത്തശ്ശി അറിയാതെ കതക് തുറന്ന് അവൾ പുറത്തേക്ക് നടന്നു ആരും കേൾക്കാതെ അടുക്കള വാതിൽ തുറന്ന് അവൾ മുറ്റത്തിറങ്ങി ,

തൊഴുത്തിൽ ചെന്ന് തൻറെ പ്രിയപ്പെട്ട അമ്മാളുവിന്നോട് കുറേനേരം സംസാരിച്ചു. അവളുടെ പരിഭവങ്ങളും സങ്കടങ്ങളും കേൾക്കുന്ന ഒരാൾ അമ്മാളു ആണ്. ചിലപ്പോഴൊക്കെ അവൾ അതിനു പരിഹാരമായി അവളുടെ കവിളോട് ചേർന്ന് ഇരിക്കാറുണ്ട് അത് ഒരു ആശ്വാസമാണെന്ന് എപ്പോഴും അവൾക്ക് തോന്നാറുണ്ട്. അവസാനമായി അമ്മാളുവിനോട് യാത്രപറഞ്ഞ്, ഒരു മുത്തം നൽകി അവൾ അടുത്തുള്ള കിണറ്റിൻ കരയിലേക്ക് നടന്നു.

കിണറ്റിൻ കരയിലേക്ക് നടക്കുമ്പോൾ അവളുടെ മനസ്സിൽ കുറച്ച് മുൻപ് നടന്ന നിമിഷങ്ങൾ മാത്രമായിരുന്നു ഇത് തന്നെ പഠിച്ചതും അവളെ വേദനിപ്പിച്ചത് കളി എന്നുള്ള വാക്കും അവളുടെ സമ്പാദ്യമായ കുടുക്ക നഷ്ടപ്പെട്ടതുമായിരുന്നു
,.

കിണറിന് അടുത്തേക്ക് ചെന്ന് അവൾ ആഴങ്ങളിലേക്ക് നോക്കി അതിനു ശേഷം ഒരു കല്ലെടുത്ത് കിണറിലേക്ക് ഇട്ടു ,
ആ കാല കിണറിനെ ആഴങ്ങളിലേക്ക് പോയി പോയി ,
ഒരുവേള അച്ഛനെ അമ്മയും കാണാമല്ലോ എന്നോർത്ത് അവൾ സന്തോഷിച്ചു, കിണറിന്റെ വക്കത്തേക്ക് കയറി നിന്നു.

(തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിൻസിയുടെ മറ്റു നോവലുകൾ

ഈ പ്രണയതീരത്ത്

നിനക്കായ് മാത്രം

അന്ന് പെയ്യ്ത മഴയിൽ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.7/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “മിഴിനിറയാതെ – ഭാഗം 8”

Leave a Reply

Don`t copy text!