മുഖം വ്യക്തമായി കാണാൻ പറ്റുന്നില്ല എന്നും പറഞ്ഞു ദേവൻ ഫോൺ അരുന്ധതിക്ക് കൈമാറി…
ഉടനെ തന്നെ നമ്മൾക്ക് നേരിട്ട് കാണാം.. മോനെ വരുത്താം ഇങ്ങോട്ടേക്ക് എന്ന് വേണുഗോപാൽ മറുപടിയും കൊടുത്തു…
അപ്പോൾ ഇത് നമ്മൾക്ക് ഉറപ്പിക്കാം അല്ലെ ദേവാ എന്ന കൃഷ്ണപ്രസാദിന്റെ ചോദ്യത്തിന് പെട്ടന്ന് ഒരു ഉത്തരം കൊടുക്കാൻ അയാൾക്ക് കഴിഞ്ഞില്ല… കാരണം അയാൾക്ക് ഒരുപാട് പരിമിതികൾ ഉണ്ടാരുന്നു…
ഇവരുടെ നിലക്കും വിലക്കും ചേർന്ന ബന്ധം ആണോ തന്റേതെന്ന് ഓർത്തപ്പോൾ അയാളുടെ മനസ് പുകയാൻ തുടങ്ങി.. സ്ത്രീധനം കൊടുക്കാനായി ഇപ്പോൾ അയാളുടെ പക്കൽ ഒന്നുമില്ലായിരുന്നു.. തന്റെ രണ്ടുമക്കൾക്കും 101 പവൻ വീതം കൊടുത്തതാണ്.. പ്രിയമോൾക്ക് 10പവനിലും ഒരു തരി പൊന്നു കുടുരുതെന്നു ആണ് മീരയുടെ കല്പന… അതിൽ കൂടുതൽ ഇപ്പോൾ അയാളുടെ പക്കൽ ഇല്ല താനും.. സ്ത്രീധനം, കല്യാണച്ചിലവ് എല്ലാം കൂടി ഓർത്തപ്പോൾ അയാളുടെ തല പെരുത്തു വന്നു.. എല്ലാത്തിനും ഉപരി പ്രിയമോളുടെ സമ്മതം…
ദേവൻ എന്താണ് ആലോചിക്കുന്നത്…. ഞങ്ങളുടെ മകന്റെ സ്വഭാവത്തെ കുറിച്ചാണെങ്കിൽ, താങ്കൾ പേടിക്കണ്ട കെട്ടോ… അവൻ യാതൊരു ദുശീലമോ ചീത്ത കുട്ടുകളോ ഇല്ലാത്ത ആളാണ്… ഞങ്ങളുടെ മകന് ഒരു സുന്ദരിയായ പെണ്കുട്ടി വേണം.. ഇത് മാത്രം ഒള്ളു ഞങ്ങളുടെ ഡിമാൻഡ്… വേണുഗോപൻ പറഞ്ഞു നിർത്തി..
ന്റെ രണ്ട് മക്കളുടേം വിവാഹം കഴിഞ്ഞിട്ട് ഒരുപാട് ആയില്ല.. അത്കൊണ്ട്….. ദേവൻ മടിച്ചാണ് പറഞ്ഞത്..
സ്ത്രീധനം ആണോ ഉദ്ദേശിക്കുന്നത്… അതാണെങ്കിൽ ഞങ്ങൾക്ക് അതിന്റെ ആവശ്യം ഇല്ല കെട്ടോ… ആവിശ്യത്തിൽ കൂടുതൽ സ്വത്ത് ഇവിടെ ഉണ്ട്.. നിങ്ങളുടെ മകൾക്ക് ഇഷ്ടം ഉള്ളത് കൊടുക്കുക…. അതിന്റെ പേരിൽ ഒരു പ്രശ്നം ഉണ്ടാകില്ല ഇവിടെ.. വേണു പറഞ്ഞു..
ദേവന് സമ്മതം ആണെങ്കിൽ നമ്മൾക്കു പണിക്കരെ വിളിക്കാമായിരുന്നു ഇങ്ങട്… കൃഷ്ണപ്രസാദ് അയാളെ നോക്കി.. പണിക്കർ ആണ് ഇവിടെ മുഹൂർത്തം കുറിക്കുന്നത്.. ബഹുകേമനാ അയാൾ..
ഇവരെ ഒക്കെ കണ്ടിട്ട് നല്ല ആളുകൾ ആണ്.. പക്ഷെ ഒരു പെണ്കുട്ടിയുടെ ജീവിതം ആണ്.. ഒരുപാട് പരീക്ഷണങ്ങൾ ഏറ്റു വാങ്ങിയതാണ് പ്രിയമോൾ… ഇനി ദൈവം അവൾക്ക് ഒരു നല്ല ജീവിതം തരുന്നതായിരിക്കും എന്ന് അയാൾ ഓർത്തു…
എല്ലാം കുട്ടീടെ ഭാഗ്യമാ ദേവാ എന്ന് രാമനുണ്ണി കുടി പറഞ്ഞപ്പോൾ ദേവൻ അവരോട് സമ്മതം പറയുകയായിരുന്നു…
പണിക്കർ വന്നു രണ്ട് ജാതകവും പരിശോദിച്ചു.. പൊരുത്തം ബഹുകേമം ആണ് കെട്ടോ വേണു…
അത് വെച്ചാണ് അരുന്ധതി ഇത് തന്നെ മതിയെന്ന് പറഞ്ഞു നിക്കുന്നതെന്നു ആ വീട്ടിൽ എല്ലാവര്ക്കും അറിയാം…
ഒരു പ്രശ്നം ഉണ്ടല്ലോ വേണു…. പണിക്കർ ആലോചിച്ചു ഇരിക്കുകയാണ്…
എല്ലാ മുഖവും മങ്ങി വന്നു….
ഈ വരുന്ന 28 മുതൽ നിരഞ്ജന്റെ ജാതകത്തിൽ കുറച്ചു മോശം സമയം ആണ്… അത്കൊണ്ട് അതിനു മുൻപായി വിവാഹം നടത്തണം…26നല്ലയൊരു മുഹൂർത്തം ഉണ്ട്.. അതിനു ഇനി രണ്ടാഴ്ച സമയം ഒള്ളു… അങ്ങനെ ഒരു പ്രശ്നം കാണുന്നുണ്ട്… പണിക്കർ ഇതും പറഞ്ഞു വേണുഗോപാലിന്റെ മുഖത്തേക്ക് നോക്കി…
രണ്ടാഴ്ച കൊണ്ട് എങ്ങനെ ഒരുക്കങ്ങൾ എല്ലാം നടത്തും ഏട്ടാ… പദ്മിനി ചേച്ചിയും മക്കളും അമേരിക്കയിൽ നിന്നു വരണ്ടേ…. അരുന്ധതി പറഞ്ഞു…
എല്ലാവരുടേം ഇഷ്ടം എങ്ങനെ ആന്നെന്നു വെച്ചാ അതുപോലെ ചെയ്ക… ഞാൻ നല്ലൊരു മുഹൂർത്തം പറഞ്ഞുന്നെ ഒള്ളു… പണിക്കർ തലകുറി രണ്ടും തിരിച്ചു കൊടുത്തു പോകാനായി എഴുനേറ്റു…
ഞങ്ങൾ വിളിക്കാം പണിക്കരെ എന്ന് പറഞ്ഞു കൃഷ്ണപ്രസാദ് അയാൾക്ക് രണ്ടായിരത്തിന്റെ ഒരു നോട്ടും കൊടുത്തു…
അയാളുടെ മുഖം തെളിഞ്ഞു… പണിക്കർ യാത്ര പറഞ്ഞു പോയി .
അപ്പോൾനമ്മൾക്ക് ഒരു കാര്യം ചെയാം .ഏറ്റവും അടുത്ത ദിവസം തന്നെ പെണ്കുട്ടിയുടെ വീട്ടിൽ നിന്ന് വേണ്ടപ്പെട്ട ആളുകൾ ഇങ്ങട് വരട്ടെ അല്ലേ വേണു…മോനേം വിളിച്ചു വരുത്താം.. കൃഷ്ണപ്രസാദ് ചോദിച്ചു. ..
അതാ നല്ലത്… എന്നിട്ട് പറഞ്ഞ ദിവസം തന്നെ കല്യാണം നടത്തം ഏട്ടാ.. അരുന്ധതി അത് ശരി വെച്ച്…
നിരഞ്ജൻ ന്റെ കുട്ടിയെ കണ്ടില്ലലോ ദേവൻ ആരാഞ്ഞു..
നിരഞ്ജൻ എന്നല്ല ആരും കുട്ടിയെ കണ്ടില്ല.. എന്തായാലും അരുന്ധതിയുടെ സെലെക്ഷൻ മോശമാകില്ല… വേണുഗോപാൽ പറഞ്ഞു..
എങ്കിൽ നമ്മൾക്ക് ഇത് ഉറപ്പിക്കാം ദേവാ… പണിക്കർ പറഞ്ഞ ശുഭ ശുഭമുഹൂർത്തത്തിൽ നിരഞ്ജന്റെയും കൃഷ്ണപ്രിയയുടേം വിവാഹം… ദേവനും വേണുഗോപാലും പരസ്പരം കൈ കൊടുത്തു…
എന്നാൽ ഞങൾ ഇറങ്ങുവാ… ഇങ്ങോട്ട് വരുന്ന കാര്യം ഞാൻ ചെന്നിട്ട് വിളിക്കാം.. ദേവനും രാമനുണ്ണിയും പോകാൻ തയ്യാറായി…..
എത്ര പേർക്ക് വേണമെങ്കിലും ഇങ്ങോട്ട് വരാം കെട്ടോ ദേവാ…വേണുഗോപാൽ പറഞ്ഞു…
അധികം താമസിയാതെ അവർ യാത്ര പറഞ്ഞു പോയി..
സച്ചുമോനോട് വിവരങ്ങൾ വിളിച്ചു പറയു അരുന്ധതി…എന്ന് പറഞ്ഞു വേണുഗോപാൽ അകത്തേക്ക് പോയി…
അവൻ സമ്മതിക്കുമോ ഏടത്തി എന്ന് ചോദിച്ഛ്കൊണ്ട് വേണുഗോപാലിന്റെ പെങ്ങൾ ഭാമ അങ്ങോട്ട് വന്നു…
സമ്മതിപ്പിക്കണം ഭാമേ.. അവൻ ആ പെണ്കുട്ടിയെ കാണുമ്പോൾ എല്ലാം മറന്നു ഒരു വിവാഹത്തിന് തയ്യാറാകും…
എങ്ങനെയും ഈ വിവാഹം നടത്തണം.. ഈ കുടുംബത്തിൽ ആദ്യമായി നടക്കുന്ന മംഗള കർമം ആണ്…
ആ പെൺകുട്ടിയെ കാണുമ്പൊൾ അവൻ കഴിഞ്ഞതെല്ലാം മറക്കും ഭാമേ… ഞാൻ പദ്മിനി ചേച്ചിയെ വിളിക്കട്ടെ എന്നും പറഞ്ഞു അരുന്ധതി ഫോൺ എടുത്തു…
അരുന്ധതിയുടെ അമ്മയുടെ സഹോദരീപുത്രി ആണ് പദ്മിനി.. ഭർത്താവ് മരിച്ചതിനു ശേഷം മകന്റെയും ഭാര്യയുടെയും കൂടെ അമേരിക്കയിൽ ആണ് അവർ.. അരുന്ധതിയും പദ്മിനിയും കളിക്കൂട്ടുകാർ ആയിരുന്നു…പദ്മിനിയുടെ മകന്റെ വിവാഹം കഴിഞ്ഞിട്ട് 7വർഷമായി, കുട്ടികൾ ഇല്ലാത്ത ദുഃഖം മാത്രം ഒള്ളു പദ്മിനിക്ക്..
പദ്മിനി ചേച്ചി മാക്സിമം ട്രൈ ചെയ്യാമെന്നു പറഞ്ഞു… അരുന്ധതി അതീവ സന്തോഷത്തോടെ ഭാമയുടെ അടുത്തക്ക് വന്നു..
.
സച്ചുനെ വിളിച്ചോ അരുന്ധതി, ?കൃഷ്ണപ്രസാദ് ചോദിച്ചു…
ഇല്ല ഏട്ടാ. വൈകിട്ട് വിളിക്കാം എന്ന് പറഞ്ഞു അവൾ അടുക്കളയിലേക്ക് പോയി..
എങ്കിൽ നീ ഒന്ന് വിളിക്കു ഗോപാ… അയാൾ അനുജനോട് പറഞ്ഞു .
അങ്ങനെ മകന്റെ നമ്പറിലേക്ക് അയാൾ വിളിച്ചു…
മോനെ നീ അത്യാവശ്യമായിട്ട് ഇങ്ങോട്ട് ഒന്ന് വരണം…. ഒരു പ്രധാനപ്പെട്ട കാര്യം സംസാരിക്കണമ് നിന്നോട്. …. നീ മറുത്തൊന്നും പറയണ്ട.. വന്നാൽ മതി ഓക്കേ.. മകന്റെ മറുപടിക്ക് കാക്കാതെ അയാൾ ഫോൺ വെച്ച്..
സച്ചു വരും.. അവനെ കൊണ്ട് സമ്മതിപ്പിക്കണം.. എല്ലാവരും ഉറച്ച തീരുമാനം എടുത്തു കഴിഞ്ഞിരുന്നു..
***********-************-*****
ദേവനും രാമനുണ്ണിയും തീരിച്ചു എത്തിയപ്പോൾ നേരം ഇരുട്ടിയിരുന്നു… മീര അകത്തു സീരിയൽ കാണുകയാണ്.. പ്രിയ അടുക്കളയിൽ ഉഴുന്ന് അരക്കുകയാണ്..
മീരാ എന്നുള്ള വിളി കേട്ട് പ്രിയ ഓടിച്ചെന്ന് വാതിൽ തുറന്നു..
യാത്രക്ഷീണം നല്ലതുപോലെ അയാളുടെ മുഖത്തു കാണാമായിരുന്നെങ്കിലും ആ കണ്ണുകളിൽ സന്തോഷത്തിന്റെ തിളക്കം കൂടുതലായിരുന്നു…
നിനക്ക് എങ്ങനെ ഉണ്ട് മീരേ… അയാൾ ഷർട്ട് മാറികൊണ്ട് ചോദിച്ചു..
ഓ ഇപ്പോൾ കുഴപ്പം ഒന്നുമില്ല ദേവേട്ടാ.. അതിരിക്കട്ടെ പോയ കാര്യം എന്തായി…
ദേവൻ നടന്ന കാര്യങ്ങൾ വള്ളിപുള്ളി വിടാതെ പറഞ്ഞു.. എന്നാൽ അവരുടെ സമ്പത്തിനെ കുറിച്ച് മാത്രം അയാൾ മീരയോട് പറഞ്ഞില്ല… പ്രിയ അകത്തു നിന്ന് എല്ലാം കേൾക്കുണ്ടായിരുന്നു..
ഇനി നിശ്ചയം എന്ന് പറഞ്ഞു ആളേം കൊണ്ട് വെറുതെ പോകണ്ട… ഇത്രയും ദൂരത്തേക്ക് വണ്ടിക്കൂലി എത്രയാ വേണ്ടത്.. കല്യാണത്തിന് എല്ലാവരും കണ്ടാൽ മതി ചെറുക്കനെ… മീര പറഞ്ഞു.. മീരക്ക് എങ്ങനെ എങ്കിലും പ്രിയയെ ആരുടെ എങ്കിലും കൂടെ വിട്ടാൽ മതി എന്ന് മാത്രമേ ഒള്ളാരുന്നു അപ്പോൾ..
അതാണ് നല്ലതെന്നു ദേവൻ ഓർത്തു.. കാരണം എല്ലാവരും കൂടെ അവിടെ ചെന്ന് എന്തേലും പറഞ്ഞു മാറിപോയാലോ എന്ന് അയാൾ പേടിച്ചു… അയാൾ ഇവിടുത്തെ അഭിപ്രായം ഇങ്ങനെ ആണെന്ന് വൈകിട്ട് തന്നെ വേണുഗോപാലിനെ വിളിച്ചറിയിച്ചു…
പ്രിയമോൾക്ക് സമ്മതകുറവുണ്ടോ… കഞ്ഞി കുടിക്കാൻ നേരം ദേവൻ പ്രിയയോട് ചോദിച്ചു..
ഇല്ല ചെറിയച്ച… അവൾ മറുപടി കൊടുത്തു..
എന്നാലും അവൾക്ക് ചെറുക്കനെ ഒന്ന് കാണണം എന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു…
അന്ന് രാത്രിയിൽ പ്രിയ ഒരു സ്വപ്നം കണ്ടു.. സുമുഖനായ ഒരു ചെറുപ്പക്കാരൻ നടന്നവളുടെ അടുത്തേക്ക് വരുന്നു.. അയാൾ അടുത്ത് വരും തോറും അവൾക്ക് ഭയം കൂടി വന്നു…മദ്യത്തിന്റെ ഗന്ധം അവളുടെ നാസികയിലേക്ക് തുളച്ചു കയറി അവളുടെ ബോധം മറച്ചു.. അമ്മേ എന്നൊരു അലർച്ചയോടെ പ്രിയ കണ്ണ് തുറന്നു…
തുടരും.
(കഥ കുറച്ചു നീണ്ടു പോകുന്നുണ്ട്… ക്ഷമിക്കണം.. )മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Niranjante karyam entho problem undallo